രചന – അഹാനിക അനു
കാർ ഓടിക്കുമ്പോൾ എത്രയോ വട്ടം രാജേഷിന്റെ കയ്യിൽ നിന്നും വണ്ടി പാളി പോയി….. മനസിനെ പിടിച്ചു നിർത്താൻ കഴിയുന്നില്ല ……ഓർമകളിൽ തെളിഞ്ഞു വരുന്നത് ആ കുഞ്ഞു വീട്ടിൽ ഓടി നടക്കുന്ന ആ കുട്ടിയുടെ മുഖമായിരുന്നു……..രേവതിയും ശ്രുതിയും ഇതൊന്നും അറിയുന്നില്ല….. രണ്ട് പേർക്കും എത്രയും വേഗം അവിടെയൊന്നു എത്തിയാൽ മതിയെന്നായിരുന്നു……….പെട്ടെന്ന് തന്നെ അയാൾ വണ്ടി നിർത്തി സ്റ്റിയറിങ്ങിൽ തല വച്ചു…………. “” എന്ത് പറ്റി അച്ഛാ….. “” വെപ്രാളത്തോടെ ശ്രുതി രാജേഷിന്റെ പുറത്ത് തട്ടി കൊണ്ട് ചോദിച്ചു…….. “” എനിക്ക് ഡ്രൈവ് ചെയ്യാൻ കഴിയുന്നില്ല മോളെ….. എന്തോ വയ്യായിക പോലെ……. “” “” അച്ഛൻ ഇവിടേക്ക് ഇരിക്കി…… ഞാൻ ഓടിക്കാം….. “” പിറകിലെ ഡോർ തുറന്നു ശ്രുതി ഇറങ്ങി മുന്നിൽ കയറി രാജേഷ് പിറകിലും………. അടുത്തുള്ള കടയിൽ നിന്നിറങ്ങി കാറിൽ കയറാൻ നിന്ന നിരഞ്ജൻ ഓപ്പോസിറ്റ് രാജേഷിനെയും ശ്രുതിയെയും കണ്ടപ്പോൾ കണ്ണുകളോന്ന് കുറുകി……….
തല താഴ്ത്തി ഉള്ളിലേക്ക് നോക്കിയപ്പോൾ രേവതി ഇരിക്കുന്നുണ്ട് കണ്ടു ………….. ആ നിമിഷം തന്നെ അവരുടെ കാർ അകന്നിരുന്നു ……… നിരഞ്ജൻ വേഗം വണ്ടിയിൽ കയറി അവരെ ഫോളോ ചെയ്തു……….രാജേഷിന്റെ കാർ ചെന്നു നിന്നത് ഒരു വീടിന്റെ മുന്നിലാണെന്ന് മനസിലായി തന്റെ കാർ കുറച്ച് പിറകിലേക്ക് മാറ്റി നിർത്തി അവരെ ശ്രദ്ധിച്ചു….. വലിയൊരു ടാർ പായ വീടിന് വലിച്ചു കെട്ടിയിട്ടുണ്ട്………മുന്നിലിരിക്കിന്ന ആളുകളുടെ മുഖം ശ്രദ്ധിച്ചാൽ ഒരു മരണ വീട് പോലെ തോന്നിക്കും…..രാജേഷിന് ഇവിടെ ആരാണ് ഉള്ളത് സ്റ്റിയറിങ്ങിൽ കൈ കൊണ്ട് താളം പിടിച്ചു അയാൾ ആലോജിച്ചു……….. മുന്നിൽ നിൽക്കുന്ന കിച്ചുവിനെയും നന്ദുവിനെയും ഒന്ന് നോക്കി ഉള്ളിലേക്ക് കയറി പോയ ശ്രുതിയെയും രേവതിയെയും സൂക്ഷിച്ചു നോക്കി….. രാജേഷ് രണ്ട് പേരോടും സംസാരിക്കുന്നുണ്ട്…….ആരെയും ശ്രദ്ധിക്കതെ സിഗരറ്റ് ചുണ്ടിൽ വച്ചു കത്തിച്ചു പുറത്തേക്ക് ഇറങ്ങിയ ജിതിനെ കാണേ അയാളിൽ ഗൂഡമായ ചിരി വന്നു……….. എന്തോ മനസ്സിൽ കണ്ട പോലെ വണ്ടി റിവേർ എടുത്ത് പോയി…….. “”””
ശ്രുതി ഉള്ളിലേക്ക് കയറി ആ വീട് ചുറ്റും കണ്ണുകളോടിച്ചു……….. അധിക ആളുകളോന്നുമില്ല…. ഉള്ളവരാണെൽ അവിടെ ഇവിടെയായി ചിതറി നിൽക്കുകയാണ്……. ആരോ നിവിന്റെ റൂമിലേക്ക് ചൂണ്ടിയപ്പോൾ വിറയാലെ തന്നെ അങ്ങോട്ട് നടന്നു…… റൂമിന്റെ മുന്നിലെത്തിയപ്പോൾ കാണുന്നത് നിലയുടെ മടിയിൽ തലയണയും കെട്ടി പിടിച്ചു ഉറങ്ങുന്ന പാറുവിനെയാണ്…. അടുത്തു തന്നെ ദേവൂട്ടിയുണ്ട്……… പാറുവിന്റെ നെറ്റിയിൽ ഉമ്മ വച്ചു ഡോറിന്റെ മുന്നിൽ ഒരു നിഴൽ കണ്ട് നോക്കി അവിടെ നിൽക്കുന്ന ശ്രുതിയെയും രേവതിയെയും കാണേ നിലയുടെ കണ്ണുകൾ നിറഞ്ഞു…. ഒപ്പം ഒരു സമാധാനവും……..ആരേലുമെന്ന് കൂടെ ഉണ്ടല്ലോ………. ഒന്ന് പറയാൻ……. ചേർത്ത് പിടിക്കാൻ……… കരഞ്ഞു കൊണ്ട് തന്നെ ശ്രുതി അടുത്തേക്ക് വന്ന് ബെഡിൽ ഇരുന്നു പാറുവിന്റെ കാലിൽ തൊട്ടു…….. “” ഇപ്പോൾ ഉറങ്ങിയിട്ടേ ഉള്ളു…….. അവൾക്ക് മനസിലായിട്ടുണ്ട് ഇനിയൊരു തിരിച്ചു വരവ് അവർക്കില്ലയെന്ന്……… എന്നോട് ചോദിച്ചു ഒന്നല്ല ഒരുപാട് വട്ടം……….
രണ്ട് പേരും പാറുവിന്റെ അടുത്തേക്ക് തിരിച്ചു വരില്ലേ എന്ന്………. എന്റെ മാറിടത്തിലേക്ക് നോക്കിയ അവളെ കാണെ കരഞ്ഞു പോയി ശ്രുതി ഞാൻ……മാറ് ചുരന്നില്ല വേദനിച്ചു……… ഒരുപാട്…… വല്ലാത്ത വേദന…….. ഞാനൊരു അമ്മയല്ലേ…… ആ സ്നേഹം കിട്ടാനുള്ള ഭാഗ്യമില്ലെങ്കിലും എനിക്ക് മനസിലാവും……. മറ്റാരേക്കാളും ………. ഇനിയും ഇതുപോലുള്ള സാഹചര്യം ഏറെ…… ഇവൾ നോക്കി നിൽക്കില്ലേ………. ഓരോ അച്ഛനെയും അമ്മയെയും…….. കൊതിക്കില്ലേ……… പ്രായമില്ല ശ്രുതി…… കുഞ്ഞാണ്….. ആഗ്രഹിക്കും ഒരുപാട്…. കൊതിക്കും….. ഒത്തിരി…………..കണ്ടു നിൽക്കാണാവോ ഇവളെ സ്നേഹിക്കുന്ന ആർക്കെങ്കിലും………… അവളുടെ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയോ……….. അമ്മ പറ….. അമ്മയ്ക്ക് വേദനനിക്കുന്നില്ലേ……… ഏതൊരു പെണ്ണിനും കണ്ട് നിൽക്കാൻ കഴിയോ…….. ഇല്ല…… എനിക്കറിയാം………. “”” ശ്രുതിയുടെ കൈ കൂട്ടി പിടിച്ചു കരഞ്ഞു ഓരോന്ന് പറയുന്ന നിലയെ രേവതി വേദനയോടെ നോക്കി…… അവളുടെ മനസിലെ സങ്കടമാണ് പറയുന്നത്……… ഇത്രയും നേരം പിടിച്ചു വച്ചതായിരുന്നു………ഇപ്പോൾ അവൾക്ക് ഇതെല്ലാം ഇറക്കി വയ്ക്കാൻ ഒരു ചേർത്ത് പിടിക്കൽ ആവശ്യമാണ്……. രേവതി ശ്രുതിയെ മാറ്റി നിർത്തി പാറുവിനെ നിലയുടെ മടിയിൽ നിന്ന് കുറച്ച് മാറ്റി കിടത്തി ബെഡിൽ ഇരുന്നു കണ്ണ് കൊണ്ട് നിലയോട് മടിയിൽ കിടക്കാൻ ആവശ്യപെട്ടു…….. അത് കൊതിച്ച പോലെ അവൾ മടിയിൽ കിടന്നു വാ പൊത്തി കരഞ്ഞു………………… ,,,,,,,,,,,,,,
, പുറത്തു നിന്ന് ഉള്ളിലേക്ക് കയറിയ ജിതിൻ നിവിന്റെ റൂമിൽ നിന്ന് നിലയുടെ ശബ്ദം കേട്ട് ഡോറിന്റെ മുന്നിൽ പോയി അവളെ തന്നെ നോക്കി …….. കരയുമ്പോൾ വീണ്ടും തുടുത്തു ചുവന്ന കവിളുകൾ……..തോരാതെ പെയ്തു കൊണ്ടിരിക്കുന്ന നീണ്ട മിഴികൾ…… കൂട്ടി മുട്ടുന്ന ആധരങ്ങൾക്ക് പോലും പറഞ്ഞറിക്കാൻ പറ്റാത്ത ഭംഗി……….. “” ജിതിന് പോയി ഒന്ന് ഉറങ്ങിക്കൂടെ….. “” പിറകിൽ നിന്ന് നന്ദുവിന്റെ ഗംഭിര്യമായ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു….. നന്ദുവിന്റെ കണ്ണുകൾ കുറുകിയിരുന്നു…….. ദേഷ്യം അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാം……. മുഷ്ട്ടി ചുരുട്ടി ദേഷ്യം നിയന്ത്രിക്കുന്ന നന്ദുവിനെ കാണെ ചിരിച്ചു കൊണ്ടവൻ മുകളിലെക്ക് കയറി………. ജിതിൻ പോവുന്നതും നോക്കി നിന്ന് നന്ദു ഡോർ അവരുടെ റൂം അടയ്ക്കുമ്പോളാണ് ചുരുണ്ടു കൂടി കിടക്കുന്ന പാറുവിനെ കണ്ടത്……… മനസ് ചതിക്കുമെന്ന് തോന്നി വേഗം ഡോർ close ചെയ്തു പിറകു വശത്തേക്ക് പോയി മതിൽ ചാടാൻ നിന്നപ്പോളാണ് കാലിനു താഴെ പാറുവിന്റെ ചീത്ത എത്ര കേട്ടാലും വീണ്ടും അവളെ ചുറ്റി പിടിച്ചു നടക്കുന്ന പൂച്ചയെ കണ്ടത്……ഇന്ന് കൂടി നിന്നേ വഴക്ക് പറഞ്ഞതല്ലേ …….
ഇനി നീ അവളുടെ വേദനകളെ കേൾക്കേണ്ടി വരും ……….. ഒരു ദിവസം ശ്യാമേച്ചി പറഞ്ഞിരുന്നു….. ഇതിനവൾ ഇട്ട പേര് വിക്രമൻ എന്നാണെന്നു…….. വേഗം മതിൽ ചാടി വീട്ടിലേക്ക് പോയി റൂമിൽ കയറി ബെഡിൽ മലർന്നു കിടന്നു……. എന്ത് കൊണ്ട് തനിക്കവളോട് സംസാരിക്കാൻ കഴിയുന്നില്ല………….ഒരായിരം വട്ടം വഴക്കും ചീത്തയും പറയുന്നതാണ്…………. വിക്രമ എന്ന് വിളിക്കുമ്പോളും അത് തിരുത്താത്തത് ആ പേര് അവൾ വിളിക്കുമ്പോൾ ഒരു ഇഷ്ട്ടമാണ്……… ഏട്ടാ എന്നുള്ള വിളി വളരെ വിരളമാണ്……………. സങ്കടം കൂടുമ്പോൾ മാത്രം വിളിക്കുന്നത്………. ഒരുപാട് നൊന്തു കാണില്ലേ…… വേദനിക്കില്ലേ……… ഞങ്ങൾക്ക് അമ്മ നഷ്ടമായപ്പോലുള്ള അതേ വേദനയല്ലേ അവൾക്കും…….. തനിക്ക് അച്ചനും ഏട്ടനും കൂടെ ഉണ്ടായിരുന്നു………….. അവൾക്………..ഒരു ഭാരമായി മാറോ ആർക്കെങ്കിക്കും……. തള്ളി പറയോ അവളെ……. തനിച്ചാക്കോ……എത്ര കാലം ആ പ്രായമായവർ നോക്കും…………… ജിതിൻ………. അവനെ ഭയക്കാതിരിക്കാൻ പറ്റില്ല……റൂമിലേക്ക് നോക്കിയ അവന്റെ കഴുകൻ കണ്ണുകൾ……. സ്വന്തം ഏട്ടനും ഏട്ടത്തിയും വിട്ടകന്ന സങ്കടം അവനിൽ കാണാൻ ഇടയായില്ല …………….
ഇന്ന് പോലും പാറുവിനെ ചേർത്ത് പിടിച്ചിട്ടില്ല……….. പാറുവിന് ഇഷ്ട്ടമല്ലെന്ന് പറയുമ്പോൾ തന്നോട് ഉള്ള പോലെയാവും എന്നാണ് കരുതിയത്……… പക്ഷെ അവിടെ നിന്ന് കണ്ടത്……. അവന്റെ കൈ തട്ടി തെറിപ്പിച്ചു ഏട്ടന്റെ എടുത്തേക്ക് ഓടിയപ്പോൾ മനസിലായത് അവനോടുള്ള വെറുപ്പാണ്………….വേദനിപ്പിക്കോ അവൻ……….അവനൊരു കുടുംബമായാൽ……. മനസിലൂടെ പലതും കടന്നു പോയപ്പോൾ ദേഷ്യത്തിൽ അടുത്തുള്ള ടേബിളിലെ ബുക്കെല്ലാം നിലത്തേക്ക് തട്ടി തെറിപ്പിച്ചു ബെഡിൽ മുഖം പൂഴ്ത്തി………….. “”””
രാവിലെ ഉറക്കമേഴുന്നേറ്റ പാറു കണ്ണു തുറക്കാതെ തന്നെ കൈ കൊണ്ട് അടുത്ത് നിവിനെ പരതി……. “” പപ്പേ……. “” ഞെട്ടി എഴുനേറ്റു ചുറ്റും നോക്കി……. ഇല്ല അടുത്തു പപ്പ ഇല്ല….. പപ്പ മാത്രമല്ല ആരും…….. രാത്രി കൂടെ കിടന്ന ദേവൂട്ടിയില്ല ചേർത്ത് പിടിച്ച നിലാന്റി ഇല്ല……..ഒറ്റയ്ക്കാക്കി പോയോ…….. പേടിച്ചു കൊണ്ട് വെപ്രാളപെട്ട് എഴുനേറ്റു പുറത്തേക്ക് ഓടാൻ നിന്നപ്പോൾ ബെഡ് ഷീറ്റ് കാലിൽ തടഞ്ഞു നിലത്തേക്ക് വീണു………കെട്ടിയ കൈ നിലത്തു കുത്തിയാണ് വേണ്ടത്…….. “” അമ്മേ……… “” കരഞ്ഞു……….. ആരും വന്നില്ല…..ഇല്ല…… ആരും കേട്ടില്ല ആ കരച്ചിൽ……പ്രതീക്ഷയോടെ അടച്ചിട്ട വാതിൽക്കലേക്ക് നോക്കി….. ഒന്ന് തുറന്നിരുന്നെങ്കിൽ…….. അമ്മ ഓടി വന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ…….. ഒന്നുമില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ…….നെറ്റിയിൽ ഒന്ന് ഉമ്മ വച്ചിരുന്നേൽ……… ആഗ്രഹിച്ചു അവൾ….. പ്രതീക്ഷ ആ നിമിഷം അണഞ്ഞിരുന്നു……..
വേദന കൂടി വന്നു കണ്ണുകൾ ഇറുക്കി അടച്ചു….. ഒച്ചതിൽ കരയാൻ കഴിഞ്ഞില്ല……… ശബ്ദം പുറത്തേക്ക് വരുന്നില്ല……….. സ്റ്റൈർ ഇറങ്ങി താഴേക്ക് ഇറങ്ങി വന്ന ജിതിൻ അടഞ്ഞിട്ട വാതിൽ കണ്ട് മറ്റെന്തോ ആഗ്രഹിച്ച പോലെ പതുക്കെ തുറന്നു നോക്കി…… നിലത്തു കിടന്നു കരയുന്ന പാറുവിനെ കണ്ട് അവളുടെ അടുത്തേക്ക് ഓടി……….. “” എന്ത് പറ്റി…….എങ്ങനാ താഴെ വീണത്….. “” ശ്രദ്ധയില്ലാതെ കെട്ടിയ കൈ തന്നെ പിടിച്ചു വലിച്ചു ജിതിൻ പാറുവിനെ പൊന്തിച്ചപ്പോൾ അവൾ ഒച്ചത്തിൽ കരഞ്ഞു…………. “” വേറ്റന ആവുന്നു…….. “” ശബ്ദമിടറി പാറു പറയുന്നത് അവൻ കേട്ടില്ല…… പുറത്ത് നിന്ന് പാറുവിന്റെ കരച്ചിൽ കേട്ട് ഓടി വന്ന നന്ദു ജിതിൻ ചെയ്യുന്നത് കണ്ട് ഓടി പോയി കരണം നോക്കി ഒന്ന് പൊട്ടിച്ചു……. “” ബോധമില്ലേ നിനക്ക്……… അല്ലേൽ വിവരമില്ലായിമ കൂടി പോയതോ…… ചെറിയ കുട്ടിയാണ്……..പ്ലാസ്റ്ററിട്ട കൈ തന്നെയാണോ പിടിച്ചു വലിക്കുന്നത്…വേദനയായിട്ടു കരയുന്നത് കണ്ടില്ലേ……. പുറത്ത് നിന്ന ഞാൻ വരെ കേട്ടു….. എന്നിട്ടും അവൾ പറയുന്നത് നീ കേൾക്കുന്നില്ല…………. തലയിൽ കളി മണ്ണ് വലതുമാണോ കുത്തി നിറച്ചത്……..”” ദേഷ്യം നിയന്തിക്കാൻ കഴിയാതെ ഒച്ചത്തിൽ വിളിച്ചു പറയുന്നത് നന്ദുവിന്റെ ശബ്ദം കേട്ട് പുറത്ത് നിന്ന് കിച്ചുവും ശരത്തും നിവിന്റെ അച്ഛനും രാജേഷും പിന്നെ കുറച്ച് പേരും ഓടി വന്നു……….
എന്താടാ…… എന്താ പ്രശ്നം നന്ദു….. ഒരു മരണ വീടാണ്……. ഇത്ര ശബ്ദമുയർത്തി സംസാരിക്കാൻ എന്താണ് ഉണ്ടായത്…….. അത് ഏട്ടൻ അവനോട് ചോദിച്ചു നോക്ക്…….. കൂട്ടി പിടിച്ച ശരത്തിന്റെ കൈ തട്ടി തെറിപ്പിച്ചു താഴെ നിൽക്കുന്ന പാറുവിനെ നോക്കി……. അവൾ തല താഴ്ത്തി നിൽക്കുകയാണ്….. “” പാറുസേ….. “” താഴെ മുട്ട് കുത്തി ഇരുന്നു പാറുവിന്റെ കൈ വേദനയാവാതെ പൊക്കിയപ്പോൾ കണ്ണുകൾ തുളുമ്പി കൊണ്ട് നന്ദുവിന്റെ മേലേക്ക് വീണു….. “” വേറ്റന ആവുന്നു വിക്രമ……. “” അവളുടെ കരച്ചിൽ കാണാൻ കഴിയാതെ നന്ദു എടുത്തു പുറത്തേക്ക് ഇറങ്ങി കിച്ചുവിനെ നോക്കിയപ്പോൾ അത് മനസിലായ പോലെ പിറകെ പോയി………. എല്ലാം നോക്കി നിന്ന നിവിന്റെ അച്ഛൻ ജിതിനെ നോക്കിയപ്പോൾ അവൻ കവിൾ ഉഴിഞ്ഞു കൊണ്ട് നന്ദു പോയ വഴിയേ നോക്കി നിൽക്കുകയാണ്……… വേഗം ഓടി പോയി ജിതിന്റെ കാറിന്റെ കീ എടുത്ത് അയാൾ ഉമ്മത്ത് നിൽക്കുന്ന നന്ദുവിന്റെ കയ്യിൽ കൊടുത്തു അത് വേണ്ടെന്ന് പറഞ്ഞു അവൻ പാറുവിനെ എടുത്ത് കൊണ്ട് കിച്ചുവിന്റെ കൂടെ വണ്ടിയിൽ കയറാൻ നിൽക്കുമ്പോൾ മുന്നിൽ കാറുമായി രാജേഷ് വന്ന് നിന്ന് ഡോർ തുറന്നു…… പിറകിൽ അവളെയും എടുത്ത് നന്ദു കയറി മുന്നിൽ കിച്ചുവും………… “” നാൻ ഷെഢിയാ വിക്രമ ഇറ്റത്…… വിക്രമന് ഈസ്‌റ്റമല്ലല്ലോ……. നന്ദുവിന്റെ നെഞ്ചിൽ കിടന്നു കൊണ്ട് വേദനയോടെ ചിരിച്ചു പാറു പറഞ്ഞപ്പോൾ നന്ദു കണ്ണുകൾ നിറഞ്ഞു മുഖം തിരിച്ചു….. മുന്നിലിരുന്ന കിച്ചു പുറത്തേക്ക് നോക്കി …….. വണ്ടി അകന്നു പോവുന്ന ഒച്ച കേട്ട് വീട്ടിൽ നിന്ന് നില റോഡിലേക്ക് ഓടി വന്നു…..anu 🦋തിരികെ വരും 🦋

by