രചന – അമീന
എന്താടോ ഇങ്ങനെ നോക്കുന്നത്… അല്ല നിനക്കെന്താ ഇത്ര പെട്ടെന്നൊരു മനമാറ്റം….. എന്റെ പൊന്ന് ശിവ ഞാൻ ഹരിയെട്ടനെ പ്രണയിക്കുന്നു എന്നൊക്കെ പറഞ്ഞത് ശെരിയാ…. പക്ഷെ അതൊരിക്കലും എന്റെ ഇഷ്ട്ടം കൊണ്ടല്ല….. കൗമാര പ്രായം തൊട്ടേ അച്ഛനും അമ്മയും പറഞ്ഞു പറഞ്ഞു സ്നേഹിപ്പിച്ചതാണ്…… എന്തിന്….. അമേരിക്കയിൽ വെൽ സെറ്റിൽ ആയ മഹി മാമ്മനും തുഷാര അമ്മായിക്കും ഉള്ള ഒരേയൊരു ആൺ തരി… അതും തൊടുന്നതൊക്കെ പൊന്നാക്കുന്ന ഒരു ബിസ്സിനെസ്സ് കാരൻ……പോരാത്തതിന് നല്ല സ്വഭാവവും…. പിന്നെന്തു വേണം, ഇതിൽ കൂടുതൽ നല്ല ബന്ധം എനിക്ക് വരാനുണ്ടോ….. പോരാത്തതിന് ഇവിടുത്തെ പകുതി സ്വത്തിന്റെയും അവകാശി മഹി മാമ്മയാണ് അപ്പൊ പിന്നെ അതിലേക്കും ഒരു നോട്ടമുണ്ട് എന്ന് കൂട്ടിക്കോ…… മഹി മാമ്മക്ക് ഒരു മോള് കൂടിയുണ്ടെന്ന് അമ്മയും മോളും മറന്നോ…… ഇല്ലല്ലോ, ഹരിണി ചേച്ചിയുടെ ഭർത്താവ് ഇതൊന്നും വാങ്ങാൻ വരില്ല അതിന്റെ ആവിശ്യവും പുള്ളിക്കില്ല പിന്നെ കൊടുത്താലും ഹരിയേട്ടന്റെ അത്രയും അങ്ങോട്ട് കൊടുക്കില്ലല്ലോ…….
കൊള്ളാം നന്നായിട്ടുണ്ട്…ഈ പണത്തിനോടുള്ള ആർത്തിയാണ് മാധവി ചെറിയമ്മയുടെ കാലൻ….. ഹ്മ്മ്…. നീ പേടിക്കണ്ട ശിവ ഞാൻ നിങ്ങളുടെ ഇടയിലേക്ക് വരില്ല കാരണം ഇന്ന് ഞാൻ കണ്ടതാ ഹരിയുടെ കണ്ണിൽ നിന്നോടുള്ള പ്രണയം അത് ഞാനായിട്ട് തട്ടി കളഞ്ഞാൽ പോവുന്ന ഒന്നല്ല….. പിന്നെ ഇടക്ക് എപ്പോയെ ഞാനും ആഗ്രഹിച്ചിരുന്നു ഹരിയേട്ടന്റെ കരുതലും സ്നേഹവുമൊക്കെ പക്ഷെ നിന്നെ തോൽപ്പിച്ചു നിങ്ങളുടെ പ്രണയം തോൽപ്പിച്ചു ഞാൻ ഹരിയേട്ടന്റെ ജീവിതത്തിലേക്ക് ഇടിച്ചു കേറിയാലും ഞാൻ ആഗ്രഹിക്കുന്ന ജീവിതം എനിക്ക് കിട്ടില്ല, ഒരു നല്ലൊരു കുടുംബം ജീവിതമോ സുഗമോ സന്തോഷമോ ഒന്നും ഉണ്ടാവില്ല, വെറും ബന്ധനം അതെനിക്ക് താല്പര്യമില്ല…. പിന്നെ ഇതൊക്കെ അമ്മയുടെയും അച്ഛന്റെയുമൊക്കെ കണക്കു കൂട്ടലുകളാണ് അവരെ ഏതിർക്കാൻ എനിക്ക് ആവില്ല….. അച്ചനാണ് വാശി കൂടുതൽ….. ഒരു പുഞ്ചിരിയോടെ ലെച്ചു ശിവയെ നോക്കിയതും ഒരു നിമിഷം അവൾ അവളുടെ അച്ഛനെ ഓർത്ത് പോയി…..
തന്റെ ഇഷ്ട്ടം മാത്രം നോക്കുന്ന തന്നെ ജീവന് തുല്യം സ്നേഹിക്കുന്നോരച്ഛൻ…. ആ അച്ഛനോളം എന്നെ മനസിലാക്കിയ മറ്റാരും ഈ ലോകത്തില്ല…… അമ്മയും ഹരിയേട്ടനുമൊക്കെ അത് കഴിഞ്ഞേ ഉള്ളു…. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു അഭിമാനതിന്റെ പുഞ്ചിരി…… ലെച്ചു ഒരു ശത്രു അല്ലെന്ന് വിശ്വസിക്കാമോ പെണ്ണെ…. പിന്നിൽ നിന്നുള്ള ഹരിയേട്ടന്റെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്….. അറിയില്ല…. പക്ഷെ എന്തോ അവളെ ശത്രു ആയി കാണാൻ തോന്നുന്നില്ല….. എന്തായിവിടെ ഒരു ഗുഡാലോചന…..(രുദ്ര് ) നിന്നെ പൊക്കിയെടുത്തു വല്ല പൊട്ട കിണറ്റിലും ഇട്ടാലോന്ന് ചിന്തിക്കുവാ എന്തെ…… (ശിവ ) വേണ്ട മോളെ കളിയി രുദ്രാക്ഷിനോട് വേണ്ട….. അയ്യടാ…. ശിവ അവന്റെ വയറിൽ ഒന്ന് കുത്തി….
എടി ചൊറി തവളെ നീയിന്ന് എന്റെ കൈന്ന് വാങ്ങിട്ടെ കിടന്ന് ഉറങ്ങു…. ഓഹോ എന്ന അതൊന്ന് കാണണോല്ലോ….. എന്റെ പൊന്നോ ഒന്ന് നിർത്തുവോ രണ്ടും… നേരെ കണ്ട അപ്പൊ തുടങ്ങിക്കോളും….. ഹരി രണ്ടിനെയും കടുപ്പിച്ചു നോക്കിയതും പിന്നെ രണ്ടും മിണ്ടില്ല….. അല്ലേടാ ആ ലെച്ചു ഇത്രേം നേരം ഇവളുടെ കൂടെയിരുന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നല്ലോ നിന്നെ കണ്ടതും ചെകുത്താൻ കുരിശു കണ്ടപോലെ ഓടിയല്ലോ എന്താ കാര്യം…… വാ പറയാം, ഹരി രണ്ടുപേരെയും മുറിയിലേക്ക് കൊണ്ട് പോയി…. മുതിർന്നവർ കാര്യമായ വർത്തമാനത്തിൽ മുഴുകിയത് കൊണ്ട് ഇവരെ ആരും ശ്രെദ്ധിക്കുന്നില്ല…..
അങ്ങനെ ലെച്ചു ശിവയോട് പറഞ്ഞതെല്ലാം ഹരി രുദ്രിനോട് വള്ളി പുള്ളി വിടാതെ പറഞ്ഞു….. അപ്പൊ അതാണ് മാധവി അമ്മായിക്ക് മോനോട് ഇത്ര സ്നേഹം…. രുദ്ര് ചിരിച്ചോണ്ട് ഹരിയുടെ താടി പിടിച്ചു വലിച്ചു….. ഹ വിടടെടാ കോപ്പേ….. ഹിഹി….😁 അപ്പൊ അവൾ എന്താടാ എന്നെ നോക്കാഞ്ഞത്…. രുദ്ര് കുറച്ചു എളിമയോടെ ചോദിച്ചു നിർത്തി…. അതിനു മാത്രം ബോധകേടൊന്നു അവൾക്ക് ഇല്ലല്ലോ… അതാ….😂(ശിവ ) അയ്യോ ഈ പറയണ ആളു പിന്നെ വലിയ പുള്ളിയല്ലേ…. ഒന്ന് പോടി കുരുട്ട് അടക്കേ…… കുരുട്ട് അടക്ക നിന്റെ കെട്ടിയോൾ….. കേട്ടോടാ ചൊറി തവളെ….. ചൊറി തവള നിന്റെ കെട്ടിയോൻ….. എടാ അപ്പു…..😡(ഹരി ) ഓഹ്, ഈ അവധാരം നിന്റെ തലയിൽ ആണെന്നുള്ളത് ഞാൻ മറന്നു…..😂 വിവാഹ ശേഷം എന്റെ ചേട്ടനെ എനിക്കിങ്ങനെ തന്നെ കാണാൻ പറ്റുവോ ദേവിയെ….. ഈ ഭദ്ര കാളിയിൽ നിന്നും എന്റെ ഹരിയേട്ടനെ നീ കാത്തോളണേ ദേവി……
എടാ ഇന്ന് നിന്നെ ഞാൻ കൊല്ലുമെടാ തെണ്ടി….. ശിവ രുദ്രിന്റെ അടുത്തേക്ക് പാഞ്ഞതും കട്ടിലിന്റെ കാലിൽ ചെന്ന് അവളുടെ മുട്ട് ഇടിച്ചു….. വേദന കൊണ്ട് അവൾ നിലത്തേക്ക് ഇരുന്നു….. ഐവ,എന്ത് നല്ല സുഖമുള്ള കാഴ്ച…. പൊട്ടി ചിരിച്ചോണ്ട് രുദ്ര് അവളുടെ അരികിൽ വന്നിരുന്നു…… ഇതാണ് പറയുന്നത് മൂത്തവർ ചൊല്ലും മുതു നെല്ലിക്ക ആദ്യം കഴിക്കും പിന്നെ മധുരിക്കും……🤭 നിന്ന് ഡയലോഗ് അടിക്കാതെ എന്റെ കാല് തിരുമി താടാ തെണ്ടി….. അയ്യാ പോയി നിന്റെ കരിയേട്ടനോട് പറ ചേട്ടൻ പോയെന്നു വിശ്രമിക്കട്ടെ….. ശിവയെ നോക്കി ഇളിച്ചു കാണിച്ചോണ്ട് അവൻ വലിയ സ്റ്റൈലിൽ പുറത്തേക്ക് ഇറങ്ങി…… എന്റെ പൊന്ന് ശിവേ നിനക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ…. അവളെ കട്ടിലിൽ പിടിച്ചിരുത്തി കൊണ്ട് ഹരി ശാസിച്ചു….
അവനിട്ടു ഞാൻ കൊടുത്തോളാം….. ശിവ അവൻ നിന്നെലും എത്ര വയസിനു മൂത്തത എന്നിട്ടാണോ എടാ പോടന്നൊക്കെ വിളിക്കുന്നത്….. ഞങ്ങൾ നല്ല കട്ട ഫ്രണ്ട്സ് ആണ്, അതൊന്നും ഈ അൺ റൊമാന്റിക് മൂരാച്ചിക്ക് മനസിലാവില്ല…. കുസൃതി ചിരിയോടെ ശിവ ഹരിയുടെ താടിയിൽ പിടിച്ചു വലിച്ചു… ഓഹോ എന്ന നിന്നെ ഇന്ന് ശെരിയാക്കി തരാടി, ഒരു കള്ള ചിരിയോടെ ഹരി ഒന്നുടെ ശിവയുടെ അരികിലേക്ക് നീങ്ങിയിരുന്നു….. പെടുന്നനെ അവളുടെ അരകെട്ടിലേക്ക് ഹരിയുടെ കൈകൾ അമർന്നു…. ഒരു പിടപ്പോടെ ശിവ ഹരിയെ നോക്കി….. നിമിഷ നേരം കൊണ്ട് അവന്റെ അധരം അവളുടെ കവിളിൽ അമർന്നു….. ശിവയുടെ കണ്ണുകൾ അടഞ്ഞു….. അവളുടെ കൈകൾ ഹരിയെ ചുറ്റി വരിഞ്ഞു….. പരസ്പരം വിട്ട് മാറാൻ പറ്റാത്ത രീതിയിൽ ഹരി അവളെ നെഞ്ചിലേക്ക് ചേർത്തു…… ഒരു മായ ലോകത്ത് എന്നോണം ഇരുവരും പരസ്പരം വിട്ടുമാറാതെ ആ നിൽപ്പ് തുടർന്ന്….. ഹരിയുടെ ചൂട് നിശ്വാസം ശിവയുടെ കഴുത്തിനെ ഇക്കിളി കൊള്ളിച്ചു….
ഹരി മോനോട് അലാറം വെച്ചിട്ട് കിടക്കാൻ പറഞ്ഞേക്കാം ഇല്ലെങ്കിൽ നാളെ ഉച്ച ആയാലും ചെക്കൻ എണിക്കില്ല….. പിറു പിറുത്തു കൊണ്ട് തുഷാര ഹരിയുടെ റൂമിലേക്ക് വെച്ച് പിടിച്ചു….. അകത്തേക്ക് കേറി ചെന്ന തുഷാരയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി….. ഡി….😡 അവർ അലറിയതും ഞെട്ടി തരിച്ചു കൊണ്ട് ഇരുവരും പരസ്പരം വിട്ടു മാറി….. ശിവയുടെ മുഖം പേടികൊണ്ട് വിറച്ചു….. എന്തെങ്കിലുമൊന്ന് പറയുന്നതിന് മുന്പേ തുഷാരയുടെ കൈ ശിവയുടെ കവിളിൽ വന്ന് പതിഞ്ഞു….. അടിയുടെ ഊക്കിൽ ശിവ ഒരടി പുറകോട്ട് വെച്ചു….. അമ്മയിത് എന്താ ഈ കാണിച്ചത്….. ഹരി അവർക്ക് അരികിലേക്ക് പാഞ്ഞു….. നീയൊരു അക്ഷരം ഇവിടെ ശബ്ദികരുത്…. അവർ ഹരിയുടെ നേരെ വിരൽ ചൂണ്ടി….. എടി ഇതിനാണോ നീ ഇങ്ങോട്ടേക്കു കെട്ടിയെടുത്തത്…. (തുഷാര) അമ്മായി….. ശിവ എന്തെങ്കിലുമൊന്ന് പറയുന്നതിനു മുന്പേ എല്ലാരും റൂമിൽ എത്തിയിരുന്നു…..
എന്താ തുഷാരെ ഇവിടെയൊരു ബഹളം…. (അമ്മമ്മ ) ദേ നിൽക്കുന്നു പുന്നാര മോള്, ചോദിച്ചു നോക്ക്…..തുഷാര ശിവയെ ചൂണ്ടി കൊണ്ട് പറഞ്ഞു നിർത്തി….. ഇങ്ങനെയാണോ മായേ നീ മകളെ വളർത്തുന്നത്…. കല്യാണം കഴിപ്പിക്കാം എന്ന് പറഞ്ഞപ്പോയെക്കും അവളെന്റെ മോന്റെ ബെഡ് റൂമിൽ എത്തി അപ്പൊ വല്ല എൻഗേജ്മെന്റും നടത്തിയിരുന്നേ ഇതിലും വലുത് ഞാൻ കാണേണ്ടി വന്നേനെ….. തുഷാരെ നീയൊരൊന്ന് വെറുതെ പറഞ്ഞു ഉണ്ടാക്കരുത് കുട്ടികൾ വെറുതെ സംസാരിച്ചിരുന്നതാവും…. (മഹി ) അപ്പൊ പിന്നെ ഞാൻ കണ്ടത് എന്താ അതെനിക്ക് വെറുതെ തോന്നിയതാവും അല്ലെ…. അത് കേട്ടതും ശിവയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു….. വളർത്തു ദോഷം അല്ലാണ്ട് എന്താ…. മാധവി പറഞ്ഞു നിർത്തിയതും മായയുടെ കൈകൾ ശിവയുടെ മറു കവിളിൽ ആഞ്ഞു പതിച്ചു…..
ഇത്തവണത്തെ അടിയിൽ അവൾ നിലത്തേക്ക് വീണു…. നീ ഞങ്ങളെ നാണം കെടുത്താൻ ഒരുങ്ങി ഇറങ്ങിയേക്കുവാണോഡി…. മായ ശിവയുടെ മുടി കുത്തിൽ കുത്തി പിടിച്ചു കൊണ്ട് ചോദിച്ചു….. ഹരി അവരെ പിടിച്ചു മാറ്റാൻ നോക്കുന്നുണ്ടെങ്കിലും കൂടുതൽ ശക്തിയോടെ മായമ്മ അവളെ പൊതിരെ തല്ലി കൊണ്ടേയിരുന്നു…… മതിയായോ നിനക്ക് ഞങ്ങളെ പയി കേൾപ്പിച്ചപ്പോ മതിയായോ…. പറയുമ്പോൾ അവരും കരയുന്നുണ്ടായിരുന്നു…… ശിവയുടെ അവസ്ഥ കണ്ട് എല്ലാരുടെയും കണ്ണുകൾ നിറഞ്ഞു മാധവിയും തുഷാരയും ഒഴികെ….. “ഇനി അവളെ തൊട്ടു പോകരുത്”, പുറകിൽ നിന്നുള്ള രുദ്രിന്റെ ശബ്ദം കേട്ടതും മായ ഒന്ന് ഞെട്ടി…. നിങ്ങളൊക്കെ അവളെ മാത്രം ശിക്ഷിക്കുന്നത് എന്തിനാ, കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്നു പറയുമ്പോൾ അവളെ തനിച്ചാണോ നിങ്ങൾ കണ്ടത്…. രുദ്ര് തുഷാരയുടെ മുഖത്ത് നോക്കി ചോദിച്ചതും അവരുടെ മുഖം കുനിഞ്ഞു……
എന്തെ ഒന്നും പറയാനില്ലേ വലിയമ്മക്ക്… മകനെ തല്ലാതെ എന്തിനാ അവളെ തല്ലിയത്… എന്തെ ഹരിയുടെ വളർത്തു ദോഷം ഒന്നും കണ്ടില്ലേ മാധവി അമ്മായി…..അയ്യോ ആണിന് എന്തും ആവാല്ലോ അല്ലെ….. ഒരു പുച്ഛത്തോടെ അവരെ നോക്കികൊണ്ട് തളർന്നു കിടക്കുന്ന ശിവയെ രുദ്ര് കൈകളിൽ കോരിയെടുത്ത് കട്ടിലിലേക്ക് കിടത്തി……. നന്ദു,പോയി കുറച്ചു ഐസ് എടുത്ത് കൊണ്ടുവാ….(രുദ്ര് ) അത് കേട്ടതും നന്ദു പുറത്തേക്ക് നടന്നു….. ഇനിയെന്ത് കാണാൻ നിക്കുവാ എല്ലാരും….. രുദ്ര് കലിപ്പോടെ ചോദിച്ചതും തുഷാരയും മാധവിയും ലക്ഷ്മിയും സ്ഥലം വിട്ടു….. സേതുവും രേവതിയും നിറ മിഴിയാലേ രുദ്രിനെ നോക്കികൊണ്ട് പുറത്തേക്കിറങ്ങി…… മായമ്മേ പോയി കിടന്നോ സമയം ഒരുപാടായി…..നാളെ സംസാരിക്കാം…. ബാക്കി ഉള്ളവരെയും രുദ്ര് പുറത്തേക്ക് പറഞ്ഞ് വിട്ടു…. വെളുത്ത തുടുത്ത ആ കുഞ്ഞ് കവിളുകൾ കല്ലിച്ചിരുന്നു….
ചുണ്ടിൽ നിന്നും ചെറിയ രീതിയിൽ ചോര പൊടിയുന്നുണ്ട്….. അത് കണ്ടതും രുദ്രിന്റെയും ഹരിയുടെയും നെഞ്ച് ഒരുപോലെ പിടഞ്ഞു…… രുദ്ര് പതിയെ ഐസ് വെക്കാൻ തുടങ്ങി….. അപ്പു….ഹരി രുദ്രിന്റെ തോളിൽ കൈയ് അമർത്തി….. എടാ…*&##@&* മോനെ സ്നേഹിക്കുന്ന പെണ്ണിനെ എന്തിൽ നിന്നും സംരക്ഷിക്കാൻ പറ്റണം…. ഒരു കാമുകൻ വന്നിരിക്കുന്നു…..😡 മായമ്മയുടെ സങ്കടം മൊത്തം അവളുടെ ദേഹത്തു തെളിഞ്ഞു നിൽക്കുന്നുണ്ട്…… ഒരു പുതപ്പ് കൊണ്ട് അവളെ പുതപ്പിച്ചു കൊണ്ട് രുദ്ര് പുറത്തേക്കിറങ്ങി…… രുദ്രിനെ ആദ്യമയാണ് ഇത്രയും ദേഷ്യം പെട്ട് കാണുന്നത്…..അത്ര പോലും ഞാൻ പ്രീതികരിച്ചില്ല കുറ്റ ബോധം ഹരിയെ പൊള്ളിച്ചു കൊണ്ടിരുന്നു…… നിഷ്കളങ്കമായി ഉറങ്ങുന്ന ശിവയുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു കൊണ്ട് ഹരി പുറത്തേക്കിറങ്ങി….. ********* നിശബ്ദമായി കരയുന്ന രണ്ട് ഹൃദയങ്ങളുടെ തേങ്ങലുകൾക്ക് ആ വലിയ തറവാടിന്റെ ഓരോ കോണുകൾ മാത്രം സാക്ഷിയായി..❤ (തുടരും )

by