The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : അശ്വതി അച്ചു
കുഞ്ഞാ നീ… നിനക്ക് എന്തിന് ഇത്ര വാശി.
അവൻ അവളെ കൈ പിടിച്ചു നിർത്തി
ജനനി അതാണ് എന്റെ പേര്അവൾ അവന്റെ കൈ തട്ടി കളഞ്ഞുഅപ്പോൾ തന്നെ അവൾ കടയിൽ നിന്ന് ഇറങ്ങിപോയികണ്ണനെ ഒന്ന് നോക്കിയിട്ട് മോഹൻ പിറകെ ചെന്നു.ജെനി…. അങ്ങനെ അല്ലെ കുറച്ച് ദിവസം ആയിട്ട് താൻ വിളിച്ചിരുന്നത് . കുഞ്ഞോളെ ഇഷ്ടം ഇല്ലാഞ്ഞിട്ട് അല്ലലോ… അവന് നെഞ്ച് നീറി. പറയാതെ കൊണ്ട് നടന്ന പ്രണയത്തിനു അവളുടെ അത്ര തന്നെ ആഴം ഉണ്ടായിരുന്നെന്ന്…. ഇഷ്ടമാടി ഒത്തിരി…. ഒത്തിരി.
💔💔💔
കുഞ്ഞാ നീ എന്താ തനിച് അവരൊക്കെ എവിടെ
അവൾ ഒറ്റക്ക് വരുന്ന കണ്ട് മുറ്റത്തേക്ക് ഇറങ്ങിയതാണ് വേണി അവർ… അവർ അവിടെ ഉണ്ട്.മോളെന്തെ ഒറ്റയ്ക്ക് പോന്നത്ഒറ്റക്കല്ല മോഹൻ അളിയൻ ആക്കി തന്നു ഇവിടെപുറത്ത് ഉണങ്ങാൻ ഇട്ടിരുന്ന തന്റെ വസ്ത്രങ്ങൾ എടുത്ത് അവൾ അകത്തേക്ക് കയറിനീ പോവണോഉംഅതെന്തേ
ഒന്നൂല്ല….പോകാൻ തോന്നിബാഗിൽ തുണി തിരുകി കയറ്റി ബാഗ് പൂട്ടുന്നവളെ അവർ തോളിൽ പിടിച്ചു തിരിച്ചു നിർത്തി
എന്താടാ കുഞ്ഞാ എന്തേലും വിഷമം ഉണ്ടോ എന്റെ മോൾക്ക്.അവൾ ഒരു തേങ്ങലോടെ അവരുടെ തോളിൽ ചാഞ്ഞു. അവരും കരയുകയായിരുന്നു. എത്ര നാളായി ഈ ഒരു ചോദ്യം പ്രതീക്ഷിച്ചു നടക്കുന്നു. ആരെങ്കിലും ചോദിച്ചല്ലോ അത് തന്നെ സമാധാനം എന്ന് തോന്നി അവൾക്ക്.എനിക്ക്.. എനിക്ക് ഈ കല്യാണം വേണ്ട വെല്ലിമ്മേ. അഭിയേട്ടനെ ഞാൻ അങ്ങനെ കണ്ടിട്ടില്ല. എനിക്ക് ഏട്ടനെ പോലെ തന്നെ അഭിയേട്ടനുംഅവർ ഒന്ന് അന്താളിച്ചു
പിന്നെ എന്തിനാ ഈ കല്യാണത്തിന് സമ്മതിച്ചേ
എനിക്ക് സമ്മതം ആണോ എന്ന് ആരും ചോദിച്ചില്ല വെല്ലിമ്മ. ആദിയേട്ടൻ എന്നെ തള്ളി പറഞ്ഞ ആ നിമിഷം വറ്റി വരണ്ടു പോയതാണ് ആദിയേട്ടനോട് എനിക്ക് ഉണ്ടായിരുന്ന പ്രേമം ഒക്കെ. അതൊക്കെ ഞാൻ അവസാനിപ്പിച്ചല്ലേ ബാംഗ്ലൂർ പഠിക്കൻ പോയത്ഉം എന്നിട്ട്അമ്മക്ക് സെക്കന്റ് സ്റ്റേജ് ആണെന്ന് പറഞ്ഞപ്പോൾ… എന്റെ കല്യാണം കാണാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ എല്ലാരും കൂടി തീരുമാനിച്ചതാ ഈ കല്യാണം
അവർക്ക് എന്ത് പറഞ്ഞു അശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു.അവളെ നെഞ്ചോട് ഒന്നൂടെ ചേർത്തു പിടിച്ചുഇഷ്ടം ഇല്ലേ അത് തുറന്ന് പറ മോളെ. കല്യാണം വരെ നീട്ടുന്നത് എന്തിനാ
എനിക്ക്….എനിക്ക് അത് പറയാൻ പറ്റില്ല വെല്ലിമ്മേ
അതെന്തേഅവൾ അവരിൽ നിന്ന് മാറി കണ്ണും മുഖവും തുടച്ചുഅഭിയേട്ടന് വേറെ ഒരു കുട്ടിയെ ഇഷ്ടം ആണ് അന്ന് അവരുടെ വിവാഹം ആണ്.. അങ്ങനെ എന്റെ വിവാഹം മുടങ്ങിക്കോളും എന്നാ അഭിയേട്ടൻ പറയുന്നേ. അല്ലെങ്കിൽ എല്ലാരും എന്നെ കുറ്റപെടുത്തും എന്ന്
അവൾ ഇടയ്ക്ക് ഇടയ്ക്ക് ഏങ്ങൾ ഉയർത്തി പറഞ്ഞുഅതിനെന്താ അപ്പോ കല്യാണം നടക്കില്ല സമാധാനം ആയില്ലേ അവൾ ഇല്ലെന്ന് തല വെട്ടിച്ചു
ഇനിയെന്താ കുഞ്ഞാഅന്ന് ആദി യേട്ടൻ എന്നെ താലി കെട്ടും എന്നാ പറഞ്ഞിരിക്കുന്നെഇത്തവണ അവർ ഞെട്ടി.അവൻ… അവനെ ഇഷ്ടം അല്ലെ നിനക്ക്അല്ല… എനിക്ക് വേണ്ട. എനിക്ക് പേടിയാ വെല്ലിമ്മേ എനിക്ക് ആദി ഏട്ടനെ കല്യാണം കഴിക്കണ്ട. ആരേം വേണ്ട… ഞാൻ എവിടേലും പോയ്കോളാം ചവാൻ എനിക്ക് പേടിയാ.
അവർ അവളെ മുറുകെ കെട്ടിപിടിച്ചുവെല്ലിമ്മ ആരോടും ഇതൊന്നുന്ന പറയണ്ട.ഉം. അഥവാ ആദി… ആദി നിന്നെ വിവാഹം ചെയ്ത് നീ എന്ത് ചെയ്യും കുഞ്ഞാഎനിക്ക് അറിയില്ല…. എനിക്ക് അറിയില്ല… എനിക്ക് വീണ്ടും ഭ്രാന്ത് വന്നാൽ ആദി ഏട്ടൻ എന്നെ ഉപേക്ഷിക്കും. അല്ലെങ്കിലേ ജീവേട്ടന് എന്നെ ഇഷ്ടം അല്ല. ഞാൻ ഒരു ഭാരമാണ് ഇപ്പൊ തന്നെ. അപ്പോ വീണ്ടും ഭ്രാന്തി ആയി ഏട്ടന്റെ അടുത്തേക്ക് എന്നെ തിരിച്ചു അയച്ചാൽ എനിക്ക് അത് ആലോചിക്കാൻ പോലും വയ്യ വെല്ലിമ്മേ
എന്റെ മോളെ ഞാൻ ഇപ്പോ എന്താ പറയാ നിന്നോട്. എനിക്ക് ഒന്ന് ചെയ്യാനും പറ്റാതായല്ലോ കുട്ടി.
സാരല്യ…. സാരല്യ എന്റെ വിധി പോലെ വരട്ടെ പക്ഷെ ഭ്രാന്ത് വരുന്ന വരെ ഒന്നും ഞാൻ കാത്തിരിക്കില്ല പേടി ആണെങ്കിലും പിന്നെ ഞാൻ ജീവനോടെ ഉണ്ടാകില്ലനിറഞ്ഞ കണ്ണുകൾ തുടയ്ക്കാൻ ആകാതെ അവർ നിന്നു ഞാൻ പോവാ. കല്യാണത്തിന് മുന്നേ വരാംഅവൾ ഇറങ്ങി മുഖത്തൊരു ചിരി ഫിറ്റ് ചൈയ്തുപിന്നെ ആ പ്രിയ ഇവിടെ ഉണ്ടേൽ ഒരാഴ്ച മുന്നെ ഞാൻ നിക്കാൻ വരൂല്ലഅവർക്ക് ചിരി വന്നില്ല. ഇനി ഒരിക്കലും അവളെ തനിക്ക് സ്വപ്നം കാണാൻ പോലും പറ്റില്ല എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ വേദനയിൽ ആയിരിന്നു അവർ.
💔💔💔
വീട്ടിൽ എത്തുമ്പോഴേ കണ്ടു ജീവ ഉമ്മറത്തു തന്നെ ഇരിപ്പുണ്ട് മൈൻഡ് ചെയ്തില്ല വണ്ടി ഒതുക്കി അകത്തേക്ക് കയറി ജെനിഅവളുടെ കാലുകൾ നിന്നു
നിന്നോട് തനിച്ചു വരണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ
ഒറ്റക്ക് പോകാൻ അറിയാമെങ്കിൽ തിരിച്ചു വരാനും എനിക്ക് അറിയാംജെനി … എന്താ നിനക്ക് ങേ
അവൻ അവളുടെ കൈ പിടിച്ചു നിർത്തികല്യാണം കഴിയും വരെ ആളെ ഉള്ളൂ ഇതൊക്കെ. അത് കഴിഞ്ഞാ ഞാൻ തനിച്ചു തന്നെ വരണ്ടേ ഇപ്പോഴേ ശീലിക്കുന്നത് നല്ലതാണ്
അവൻ അവളുടെ കൈ പതിയെ വിട്ടു. ശബ്ദം കെട്ട് ദേവു ഓടി വന്നിരുന്നു.ദേവൂനെ ഒന്ന് നോക്കിയിട്ട് അവൾ. അകത്തേക്ക് നടന്നു.ഇവൾ എന്താ ഇങ്ങനെ എനിക്ക് മനസിലാകുന്നെ ഇല്ല . ആദി ഏട്ടനെ എന്നെ വേണ്ട ഏട്ടാ എന്നും പറഞ്ഞു എന്റെ നെഞ്ചിൽ വീണു കരഞ്ഞ കുഞ്ഞൻ തന്നെ ആണോ ഇത്.അവന്റെ കണ്ണും നിറഞ്ഞിരുന്നു.ദേവൂന് പറയാൻ ഒരു മറുപടി പോലും കിട്ടിയില്ല.ജെനി നേരെ ചെന്ന് അമ്മയുടെ അടുത്ത കിടന്നു. ഇനി എത്ര നാൾ എന്നറിയില്ല ഈ ചൂട്. നിറഞ്ഞ കണ്ണുകൾ മുറുക്കി അടച്ചു കൊണ്ടാണ് കിടന്നത്. അവൾ അടുത്ത് വന്നത് അരിഞ്ഞ് അവരുടെ കൈകൾ അവളെ പുണർന്നു കഴിഞ്ഞിരുന്നു. ആ ചൂടിൽ അവളങ്ങനെ ഉറങ്ങി പോയി.
💔💔💔
പിന്നീട് രണ്ട് ദിവസം ജെനി പുറത്തേക്ക് ഇറങ്ങിയതേ ഇല്ല. അമ്മയുടെ ഒപ്പം ആയിരുന്നു . കല്യാണം കഴിഞ്ഞാ വിട്ട് പോകേണ്ടി വരുന്ന വിഷമം ആണെന്ന് കരുതി അവരും ഇരുന്നുബാങ്ക് ലോക്കറിൽ നിന്ന് സ്വർണം എടുത്ത് കുറച്ചൊക്കെ മാറ്റി വാങ്ങിച്ചു ശ്രീ. അവൾക്ക് ഇഷ്ടം ഉണ്ടായിട്ടല്ല. അമ്മയ്ക്കാണ് നിർബന്ധം.കണ്ണാ പോകും വഴി നീ ജെനിയുടെ വീട്ടിൽ ഒന്ന് കേറണം കേട്ടോ.എന്തിനാ അമ്മ
അവൾക്ക് ഈ ഗോൾഡ് ഒക്കെ ഒന്ന് കാണിച്ചു കൊടുക്കണ്ടേആർക്ക് ജനിക്കോ
അവൾക്കല്ല അവളുടെ അമ്മയ്ക്ക്. നിനക്ക് പോകാൻ പറ്റോആഅത്ര താല്പര്യം ഇല്ലാത്ത പോലെ ഒന്ന് മൂളി എങ്കിലും ഉള്ള് തുടിക്കുകയായിരുന്നു. അവളെ ഒന്ന് കാണാൻ. ഒന്ന് മിണ്ടിയാൽ മതിയായിരുന്നു.വേണിക്കും വെപ്രാളം ആയിരുന്നു. അന്ന് കരഞ്ഞു പോന്ന ശേഷം വിളിക്കലോ ഒന്നും ഉണ്ടായില്ല കുട്ടി ഇപ്പോ എങ്ങനെ ആണോ എന്തോ.അതോന്നും പക്ഷെ അവർ പുറത്തേക്ക് കാണിച്ചില്ല.
ശ്രീക്കും അവളെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. തലവേദന എന്ന് കള്ളം പറഞ്ഞതാണ് . കഴിഞ്ഞ ദിവസവും മോഹനേട്ടൻ കണ്ടപ്പോൾ ആണ് മഹിയുമായി സംസാരം ഉണ്ടായതും അവനെ തല്ലിയതും പറഞ്ഞത്. എന്ത് പറ്റി അവൾക്ക് എന്ന് എത്ര ആലോചിച്ചിട്ടും മനസിലായതും ഇല്ല.ജെനി വീടിന് പിറകിൽ ഉള്ള പച്ചക്കറികൾ നടുകയാണ് . അമ്മയും ഉണ്ട്. അമ്മ സന്തോഷം ആയി ഇരിക്കട്ടെ എന്ന് കരുതി അവൾ സന്തോഷം അഭിനയിച്ചു . ദേവൂനും അല്പം സമാധാനം തോന്നി. പക്ഷെ ജീവ അവന് മാത്രം മനസിലായി എല്ലാം ഉള്ളിൽ ഒളിപ്പിച്ചുള്ള ഈ സന്തോഷം പക്ഷെ എന്തിന് എന്ന് മാത്രം മനസിലായില്ല
അമ്മേ കൂട്ട് കാരി വന്നിട്ടിട്ടുണ്ടേ അവർ ചോദ്യഭാവത്തിൽ ദേവൂനെ തിരിഞ്ഞു നോക്കി. ശ്രീയും കണ്ണേട്ടനും ഒക്കെ വന്നിട്ടുണ്ട് അമ്മേ
അവരുടെ മുഖം തെളിഞ്ഞു.കുഞ്ഞാ… വാഞാൻ ഇതൂടെ നനച്ച് കൈ കഴുകി വരാം അമ്മേആ വേഗം വരണേആംഅവൾക്ക് ആകെ അസ്വസ്ഥത തോന്നി. എങ്ങനെ ആണ് അവരുടെ മുഖത്ത് ഒന്ന് നോക്കാ.
വേണി.ആ ഇപ്പോ എങ്ങനെ ഉണ്ട് ടൊകുഴപ്പോന്നും ഇല്ല രണ്ട് ഇനി ഒരു മാസം കൂടെ ഇങ്ങനെ പോയാൽ മതി. എന്റെ കുഞ്ഞന്റെ കല്യാണം ഒന്ന് കാണണം അത്രേ ഉള്ളൂ
അവരുടെ മനസ് ഒന്ന് നീറിഅതൊക്കെ പറ്റും നീ വെറുതെ ആവശ്യം ഇല്ലാത്ത ഒന്നും ആലോചിക്കേണ്ട
അവളെ എവിടെ അമ്മേഅവളും ഞാനും പച്ചക്കറി ഒക്കെ നടുകയായിരുന്നു കണ്ണാ.നനച്ചിട്ട് ഇപ്പോ വരും
ഞാൻ ഒന്ന് നോക്കിയിട്ട് വരാംകണ്ണൻ പെട്ടന്ന് എഴുന്നേറ്റു.ആ എന്നാ നീ ചെല്ല്. ഇരിക്കു ജീവ ഇവിടെ കല്യാണം ഒക്കെ എന്തായിജീവ ഒന്ന് ചിരിച്ചു എന്ന് വരുത്തി ഇരുന്നു.നിങ്ങൾ എവിടെ പോയിരുന്നു ആ ഇവൾക്ക് കുറച്ചു ഗോൾഡ് ഒക്കെ മാറ്റി വാങ്ങി. ഇനി അതിന്റെ പേരിൽ ഒന്നും എന്റെ മോള് കേൾക്കേണ്ടി വരണ്ട എന്ന് കരുതി.
അമ്മേനീ മിണ്ടാതിരി ശ്രീ. കാര്യം അവരൊന്നും ചോദിച്ചിട്ടല്ല. പക്ഷെ രണ്ടാമത്തെ മോൻ കെട്ടികൊണ്ട് വരുന്നു പെണ്ണ് കൊട്ടകണക്കിന് കൊണ്ട് വന്നാൽ എന്റെ മോളെ കുറ്റം പറയണ്ടല്ലോ എന്ന് കരുതി
ഇതിപ്പോ എത്ര വേണി25 അതെന്നെ എത്ര പൈസ ആയെന്ന എന്നാലും പോട്ടേ ഇനിയെങ്കിലും എന്റെ മോള് നന്നായി ജീവിച്ചു കണ്ടാൽ മതി.അതോടെ ദേവു എഴുന്നേറ്റുശ്രീയേച്ചി വാ നമുക്ക് കുറച്ചു ചായ ഉണ്ടാക്കാംഅവൾക്ക് സമാധാനം തോന്നി. നന്ദിയോടെ അവളെ നോക്കിയിട്ട് ശ്രീ എഴുന്നേറ്റു
💔💔💔
കണ്ണൻ ചെല്ലുമ്പോൾ തകൃതി ആയി നനക്കലാണ് അവൾഅവനൊരു ഓല അരികിൽ ചാഞ്ഞു നിന്ന ഓലമടലിൽ നിന്നും എടുത്തു. നഖം കൊണ്ട് ഓല കളഞ്ഞു ഈർക്കിലി മാത്രം ആക്കി. ശബ്ദം ഇല്ലാതെ അവൾക്ക് അരികെ എത്തി ഈർക്കിലി തുമ്പ് കഴുത്തിൽ ഒന്ന് ഇഴഞ്ഞുഒരു കൈകൊണ്ട് കഴുത്തിൽ തട്ടിയിട്ട് അവൾ ചെയുന്ന പണി ചെയ്തു
വീണ്ടും ഈർക്കിലി ഇഴഞ്ഞു. രണ്ട് മൂന്നു പ്രവശ്യം ആയപ്പോൾഇതെന്തൊരു നാശം എന്ന് പറഞ്ഞു തിരഞ്ഞപ്പോൾ ആണ് കണ്ണനെ കണ്ടത്
അവൾക്ക് ആദ്യം പതർച്ചയും പിന്നെ അവന്റെ കൈയിലെ ഈർക്കിളിയും അവന്റെ ആക്കിയ ചിരിയും കൂടെ കണ്ട് ദേഷ്യവും തോന്നി.
മനുഷ്യനെ വട്ടാക്കിയിട്ട് നിന്ന് ചിരിക്കുന്നോ.
അവൾ കൈയിൽ ഇരുന്ന് ഓസ് അവന് നേരെ ആക്കിlഏയ് കുഞ്ഞാ വേണ്ട എടി എനിക്ക് വേറെ ഡ്രസ്സ് ഒന്നും ഇല്ല പക്ഷെ അപ്പോഴേക്കും അവൾ അവനെ ആകെ നനച്ചിരുന്നു. അവളുടെ കൈയിൽ നിന്ന് ഓസ് പിടിച്ചു വാങ്ങിയ ഉടനെ അവളോടി. പക്ഷെ മുന്നിനെ ചെളിയിൽ കാലു വഴുതി ദേ പുറകോട്ട്. ഓസ് താഴെ ഇട്ടു അവനവളെ താങ്ങി. അവന്റെ നനഞ്ഞ മുടിയിഴകളിലെ വെള്ള തുള്ളികൾ അവളുടെ മുഖത്തേക്ക് വീണു. ഒരു നിമിഷം അങ്ങനെ നോക്കി കിടന്നു പോയി.
കൺപീലിയിലെ നനവ് ചുണ്ടുകളാൽ ഒപ്പിയെടുക്കാൻ തോന്നി. അവളുടെ മുഖത്ത് അങ്ങിങ്ങായ് പടർന്നു കിടന്ന വെള്ളതുള്ളികളോടെ അവന് അസൂയ തോന്നി പോയി. എന്റെ അല്ലേ…. എന്റെ മാത്രം. ആ ചുണ്ടുകളിൽ ഒന്ന് അമർത്തി ചുമ്പിക്കണം എന്ന് തോന്നി പോയി.വർഷങ്ങളായി നെഞ്ചിൽ കൊണ്ട് നടക്കുന്ന പ്രണയം അടുത്ത നിമിഷം പുറത്തേക്ക് വരുമെന്ന് അവൻ ഭയന്നു. പതറിപ്പോയ മനസിനെ ബലമായി പിടിച്ചു നിർത്തി ജെനിവീട്ടിൽ നിന്ന് നീട്ടിയുള്ള ശബ്ദം കേട്ടാണ് രണ്ട് പേരും ഉണർന്നത്.