രചന – അഹാനിക അനു
പാറുവിനെ അന്ന് രാത്രി തന്നെ വീട്ടിലേക്ക് കൊണ്ട് വന്നിരുന്നു…… തിരിച്ചു വരുമ്പോൾ കാറിൽ ഇരിക്കുമ്പോളും പെണ്ണിന്റെ വായ അടഞ്ഞിരുന്നില്ല……… “” പപ്പേ നിക്ക് ദോസ വാങ്ങി തരോ……. “” ബാക്ക് സീറ്റിൽ തൃത്തയുടെ മടിയിൽ കിടന്നു കൊണ്ട് പാറു ചോദിക്കിന്നത് കേട്ട് വണ്ടി ഓടിച്ചോണ്ട് നിൽക്കുന്ന ജിതിൻ തല ചെരിച്ചൊന്ന് നോക്കി………… “” നിന്റെ വയറ്റിൽ വല്ല കൊക്ക പുഴുവും ഉണ്ടോ…. എപ്പോൾ തുടങ്ങിയ തീറ്റി ആണ്……… ഇതിനെ എന്തിനായിരുന്നു നമ്മൾ ഹോസ്പിറ്റലിലേക്ക് കെട്ടിയെടുത്ത് കൊണ്ട് പോയത് ആ അടുക്കളയിൽ എങ്ങാനും കിടത്തിയാൽ മതിയായിരുന്നു…. അപ്പോൾ തന്നെ അവളുടെ വേദനയും എല്ലാം പോവനി………,, “” നാൻ പപ്പനോട് ഒന്നും സോയ്ച്ചിറ്റില്ല……… പപ്പേ നിക്ക് ബാങ്ങി തരോ…….. അല്ലേൽ നാൻ വിക്രമനോട് പറയും……… “”
“” പറയുമ്പോൾ പറയുമ്പോൾ സാധനം വാങ്ങി തരാൻ അവൻ നിന്റെ ആരാ……….. അവളെ ഒരു വിക്രമൻ….. “” നന്ദുവിനെ കുറിച്ച് ജിതിൻ പറയുന്നത് കേട്ട് കയ്യിലെ ലൈസ് കൊണ്ട് അവന് ഒരു ഏറു കൊടുത്തു……….. “” എന്താണ് പാറുസേ……. ഇപ്പോ ദോശ വേണം അതല്ലേ പപ്പ പാർസൽ വാങ്ങി വരാം….ടാ കാർ അവിടെ എവിടേലും നിർത്ത്…….. “” അവരുടെ സംസാരം ഒരു അടിയിലെ അവസാനിക്കൂ എന്ന് അറിയുന്നത് കൊണ്ട് നിവിൻ വേഗം ഇടപെട്ടു……… “” ബേണ്ട പപ്പേ വീറ്റിലേക്ക് വേണ്ട………… ഈ പാപ്പൻ നിക്ക് തരാതെ കയിക്കും….. നമുക്ക് ഹോറ്റലിൽ പോയി കയിക്കാ……. “” “”ഓ പിന്നെ നീ തിന്നുന്നതിൽ കയ്യിട്ട് വേണോ എനിക്ക് കഴിക്കാൻ………”” “”ആ പാപ്പൻ കയിക്കും…… പപ്പേ ബാ……”” വണ്ടി നിർത്തലും പാറു ചാടി ഇറങ്ങി………..
ബാക്കി ഉള്ളവർക് ഒന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ നിവിൻ അവളെയും കൂട്ടി പോയി………. അവിടെ എത്തിയപ്പോൾ ദോശ കഴിച്ചതും പോരാ അവൾക്ക് വേണ്ട സാധനം മുഴുവനും വാങ്ങി കൂട്ടിയാണ് ഇറങ്ങിയത്………. “” നീ എന്തോന്നാ ആ കട മുഴുവനും വാങ്ങി വന്നതാണോ…… “” ഒരു കയ്യിൽ കാവറും പിടിച്ചു വന്ന് അത് അച്ഛമ്മയുടെ കയ്യിലേക്ക് ഇട്ട് കൊടുത്തു നിൽക്കുന്ന പാറുവിനെ കണ്ട് തൃത്ത ചോദിച്ചു….. “” അമ്മ ഇത് ദേവൂട്ടിക്കാ………. കുരെ ഉണ്ട്………പാവല്ലേ….. “” “” ഓ പിന്നെ പല്ല് പോലും വരാത്ത ആ കുട്ടിക്കല്ലേ നീ ഈ കടിച്ചാൽ പൊട്ടാത്ത സാധനവും കൊണ്ട് പോവുന്നത്…… ഇതൊക്കെ നിനക്ക് കഴിക്കാൻ അല്ലേ…….. “” ജിതിന്റെ സംസാരം ഇഷ്ട്ടപെടാത്ത പോലെ പാറു അവനെ കനപ്പിച്ചു നോക്കി പിന്നെ ഒന്നും പറയാതെ കാറിൽ കയറി ഇരുന്നു………….
“” നീ ഇന്ന് എവിടെ പോയതായിരുന്നു ശ്രുതി…… എത്ര സമയം കഴിഞ്ഞാണ് നീ വന്നത് എന്ന് വല്ല ബോധമുണ്ടോ ………. അച്ഛൻ ഒന്നും പറയുന്നില്ല ചോദിക്കുന്നില്ല എന്ന് വച്ചു നീ അച്ഛനെ എതിർത്ത് എന്തും ചെയ്യാം എന്ന ചിന്ത വല്ലതും ഉണ്ടേൽ മാറ്റി വച്ചേക്ക്…………… നിനക്ക് എന്നേ നല്ലവണ്ണം അറിയാലോ………… ഇനി ഈ പറഞ്ഞ പോലെ ആവില്ല…… പോത്ത് പോലെ വളർന്നെന്ന് ഞാൻ നോക്കില്ല………… “” റൂമിൽ ഫോണിൽ നോക്കി ഇരിക്കുമ്പോൾ ശ്രുതിയുടെ അടുത്തേക്ക് വന്നുള്ള അമ്മയുടെ സംസാരം കേട്ട് അവൾ ഫോൺ ബെഡിൽ ഇട്ടു എഴുന്നേറ്റു ഇരുന്നു…………….. “” ഞാൻ അതിന് എന്ത് ചെയ്തുവെന്ന പറയുന്നത്….. കുറച്ച് ലേറ്റ് ആയി അതിനിപ്പോൾ എന്താ കുഴപ്പം………അച്ഛൻ തന്നെയല്ലേ എന്നോട് സ്വന്തം ഇഷ്ട്ടത്തിന് പോവാൻ പറഞ്ഞത്….. അപ്പോൾ പിന്നെ ഞാൻ എപ്പോൾ തിരിച്ചു വരണം എന്നതും അച്ഛൻ അന്വേഷിക്കേണ്ട………. “” “” ശ്രുതി നീ പറഞ്ഞു പറഞ്ഞു എന്തൊക്കെയാ പറയുന്നത് എന്ന് വല്ല ബോധമുണ്ടോ….. “”
“” അമ്മ ഒച്ച ഉയർത്തി സംസാരിക്കേണ്ട….. പതുക്കെ പറഞ്ഞാലും കേൾക്കാം…….. ഇന്നത്തെ കാര്യം അല്ലാതെ വേറെ വല്ലതും പറയാൻ ഉണ്ടേൽ പറയാം അല്ലേൽ അമ്മയ്ക്ക് പോവാം…… എനിക്ക് കിടക്കണം…… നാളെ ക്ലാസ്സിൽ പോവാൻ ഉള്ളതാണ്……….. “” ശ്രുതിയുടെ സംസാരം കേട്ട് ദേവഗി പിന്നെ ഒന്നും പറയാതെ വാതിൽ നല്ല ശബ്ദത്തിൽ തന്നെ കൊട്ടി അടച്ചു പുറത്തേക്ക് ഇറങ്ങി……ഡോർ അടച്ച ശബ്ദം കേട്ട് അവൾ കണ്ണുകൾ ഇറുക്കെ അടച്ചു കുറച്ച് നേരം ബെഡിൽ ഇരുന്നു…….. തനിക്ക് എന്താണ് പറ്റിയത്…….. ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ ഞാൻ ……….. ഇത് വരെ രണ്ട് പേരെയും എതിർത്ത് ഒന്നും സംസാരിച്ചിട്ടില്ല…….. തന്റെ ഇഷ്ട്ടത്തിനൊത്ത് നിന്നു തരുകയല്ലാതെ ഒന്നും ചെയ്തു തരില്ലെന്ന് പറഞ്ഞിട്ടില്ല……….. പിന്നെ എന്തിന് താൻ ഇങ്ങനെയൊക്കെ സംസാരിക്കുന്നു………….അതികം സൗഹൃദം ഇല്ലാത്ത തന്റെ ഏറ്റവും നല്ല ഫ്രണ്ട്സ് ആയിരുന്നില്ലേ രണ്ട് പേരും…………. തനിക്ക് എവിടെ നിന്നാണ് അവരെ നഷ്ട്ടപെട്ടത്………… നഷ്ട്ടപെട്ടതല്ല…… ഞാൻ അകന്നതാണ്……….. രണ്ട് കൈ കൊണ്ടും മുഖം ഒന്ന് തുടച്ചു അവൾ ശ്വാസമൊന്ന് ആഞ്ഞു വലിച്ചു…………. മുഖമൊന്ന് തിരിച്ചപ്പോൾ ടേബിളിൽ ഡയറി കണ്ടു…………. കൈ നീട്ടി അതെടുത്തു പേജുകൾ മറിച്ചു………… “”
❤️നിൻ നിഴലായി ഞാൻ ചേക്കേറിയപ്പോൾ നീ എന്നേ ഇരു കൈകളാൽ തഴുകി ……… നീയായി പെയ്യുന്ന മഴയിൽ അലിയാൻ വെമ്പിയ ഹൃദയത്തേ അറിഞ്ഞേന്ന പോലെ നീ എന്നേ ഇരു കൈകളായി പുണർന്നു ❤️………”” ആ വരികൾ വായിച്ചു കഴിഞ്ഞപ്പോൾ തന്നെ അവൾ വേഗം ഡയറി മടക്കി ടേബിളിലേക്ക് വലിച്ചെറിഞ്ഞു ബെഡിൽ മുഖം പൂഴ്ത്തി കിടന്നു…. പിന്നെ തലയൊന്ന് ചെരിച്ചു ഫോൺ ഓൺ ചെയ്തു അതിൽ fbyil തുറന്നു വച്ച കിച്ചുവിന്റെയും നന്ദുവിന്റെയും ഫോട്ടോ നോക്കി…. അത്രയും നേരം അവൾക്ക് ഉണ്ടായിരുന്ന ടെൻഷൻ എല്ലാം മാറുന്ന പോലെ………….. അറിയാതെ ആണേലും ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു………. സത്യത്തിൽ എന്റെ കീ ആരായിരുന്നു വാങ്ങി വച്ചത്………. ആരോടാ ഞാൻ വഴക്ക് ഉണ്ടാക്കിയത്……….. ആരാവും കീ തിരിച്ചു തന്നത്…….രണ്ടും ചെയ്തത് ഒരാളാവാൻ ചാൻസ് ഇല്ല……………. കിച്ചു ഏട്ടന്റെ ഷർട്ടിൽ ആണ് ഞാൻ പിടിച്ചത് അത് മാത്രം അറിയാം……….. ഇനി എന്തായാലും നാളെ കണ്ട് ഒരു സോറി പറയാം…….. പലതും ആലോജിച്ചു അവൾ ഉറക്കത്തിലേക്ക് വീണു……………………..
“” നിലാന്റി നിലാന്റി……… “” രാവിലെ അടുക്കളയിൽ നിൽക്കുമ്പോൾ ശ്യാമേച്ചിയുടെ വീട്ടിൽ നിന്ന് പാറുവിന്റെ ഒച്ച കേട്ട് നില ജനൽ പൊളി മലർക്കേ തുറന്നു അവിടേക്ക് ഒന്ന് ഏന്തി നോക്കി………. “” അവിടെ അല്ല നിലാന്റി ഇവിടെ……… അമ്മിയുടെ മുകലിൽ……. “” “” ടി പെണ്ണേ നിനക്ക് ഇന്നലെ കിട്ടിയതൊന്നും പോരേ………. താഴെ ഇറങ്ങേടി അല്ലേൽ വീണു ഇനി കാൽ കെട്ടിക്കേണ്ടി വരും……….. “”” “” നീ ആരോടാ മോളെ പറയുന്നത്….. ഇവളോടോ………. ഇപ്പോ എഴുനേറ്റു വന്ന് നേരെ ദേവൂനെ കാണാം എന്ന് പറഞ്ഞു എന്നേ പണി ചെയ്യുന്നോടത്ത് നിന്ന് പിടിച്ചു കൊണ്ട് വന്നതാ……. ഇതിനെ ഇതിന്റെ മുകളിൽ കയറ്റി നിർത്തുമ്പോളേക്കും മനുഷ്യന്റെ നടു ഒടിയും…… “” “” അച്ഛമ്മ അച്ഛമ്മയുറ്റേ പനി എടുറ്റാൽ മറ്റി……… നാൻ നിക്ക് ഈസ്‌റ്റമുല്ലപ്പോൾ ഇവിടെ കയരും…..”” “” ഓ സ്വന്തം കയറി നോക്ക് അപ്പോൾ കാണാം…. “” ശ്യാമ പാറുവിന്റെ കവിളിൽ കുത്തി കൊണ്ട് പറഞ്ഞപ്പോൾ അത് ഇഷ്ട്ടപെടാത്തത് പോലെ അവൾ കൈ തട്ടി മാറ്റി……….. “” പാറു താഴേക്ക് ഇറങ്ങ് ആന്റി ഇവിടെ ഉള്ള പണി ഒക്കെ കഴിഞ്ഞു ദേവൂട്ടിയെയും കൂട്ടി അങ്ങോട്ട് വരാം ട്ടോ….. “”
“” വേൻറ്റ നിലാന്റി….. നാൻ അങ്ങോട്ട് ബര……. നാൻ ഇന്നല്ലേ ദേവൂട്ടിക്ക് കുരെ സാതനം വാങ്ങിറ്റുണ്ട്……. നാൻ പല്ല് തേച്ചിട്ട് വര റ്റോ………”” “” എന്നാൽ പല്ല് തേച്ചിട്ട് വാ….. പാറു താഴെ ഇറങ്ങു അല്ലെങ്കിൽ താഴെ വീഴും…….. “” നില പറയണ്ട താമസം അവൾ താഴേക്ക് ചാടി ഇറങ്ങി………… “” നിന്നേ എന്ത് കൊണ്ടാടി ഉണ്ടാക്കിയത്………ഈ കൈക്ക് പറ്റിയതൊന്നും നിനക്കല്ലേ….വേദനയും ഇല്ലേ……… ഓടി ചാടി പോവുന്നു…. “”നിക്ക് കൈക്ക് ആണ് പറ്റിയത് കാലിനല്ല…….. അച്ഛമ്മ അച്ഛമ്മയുടെ ട്രൗശേർ ഇറ്റാൽ മറ്റി…..”” “” ഓ അല്ലേൽ ഞാൻ നിന്റെ ട്രൗസർ ആണല്ലോ ഇട്ട് നടക്കൽ…..ഒന്ന് പോടീ…….. “” “” ആ ഇനി അച്ഛച്ചൻ ബാങ്ങി തന്നില്ലേൽ എൻറ്റേ എടുത്ത് ഇറ്റാലോ…. നിക്ക് അത്ര വിസ്വാസം പോര…….. മുന്നിൽ ഓടി കൊണ്ട് പറയുന്നത് കേട്ട് ശ്യാമ ചിരിച്ചു പോയി….ഇനിയും തിരിച്ചു എന്തേലും പറഞ്ഞാൽ പെണ്ണ് വായ അടയ്ക്കില്ല എന്ന് അറിയുന്നത്കൊണ്ട് ഒന്നും മിണ്ടിയില്ല……….
“” ടാ രണ്ടും ഇന്ന് കോളേജിൽ പോവുന്നില്ലേ…… “”‹≥ തല മുഴുവനും മൂടി കിടക്കുന്ന രണ്ട് പേരുടെയും പുതപ്പ് വലിച്ചു കൊണ്ട് നില ചോദിച്ചു….. “” ശേ എന്തോന്നാ ഏടത്തി….. കുറച്ച് നേരം കൂടി കിടക്കട്ടെ….. ശരത്തേട്ടനെ പോയി വിളിക്ക്….. “” “” ശരത്തേട്ടനോക്കെ പോയി….. ഇനി ഈ രണ്ട് മഹാന്മാർക്കും പോവണ്ടേ…… “” “” ഏഹ് ഏട്ടൻ ഇത്ര നേരത്തെ പോയോ …… “” തല പൊക്കി കൊണ്ട് നന്ദു ചോദിക്കുന്നത് കേട്ട് നില അവനെ നല്ലവണ്ണം ഒന്ന് നോക്കി……….. “” സമയം 9 കഴിഞ്ഞു……. “”.. “” ഓ എന്നിട്ടാണോ ഞങ്ങളെ വിളിക്കുന്നത് ഇന്ന് എന്തായാലും എഴുനേൽക്കാൻ ലേറ്റ് ആയില്ലേ ഇനി നാളെ പോവാ…….. “” നിലയുടെ കയ്യിൽ നിന്ന് പുതപ്പ് പിടിച്ചു വാങ്ങി തല വഴി വീണ്ടും മൂടി കിടന്നു കൊണ്ട് നന്ദു പറഞ്ഞത് കേട്ട് അവനൊരു ഉന്തു കൊടുത്തു പുറത്തേക്ക് ഇറങ്ങി……… “” ആ ചെറുതിനെ ഒന്നും ഇങ്ങോട്ട് കൊണ്ട് വരാൻ നിൽക്കണ്ട ട്ടോ….. ഒന്ന് സമാധാനത്തോടെ ഉറങ്ങിക്കോട്ടെ……. അല്ലേൽ ആ പെണ്ണ് മുഖത്തും പുതപ്പിലും എല്ലാം തുപ്പൽ തെറിപ്പിക്കും…….. “” നില പോയ വഴിയേ നോക്കി ഒച്ചത്തിൽ നന്ദു വിളിച്ചു പറയാകും എന്റെ കുട്ടിയെ പറയുന്നോടാ എന്ന് പറഞ്ഞു മേലേക്ക് ഗ്ലാസ് വന്ന് വീഴലും ഒപ്പരമായിരുന്നു……………
” “” എന്റെ മോൾക്ക് നിങ്ങൾ ആരേലും കൈ വിഷം കൊടുത്തിട്ടുണ്ടോ അച്ഛാ…….. “” പാറുവിനെയും കൊണ്ട് കുടയും ചൂടി വീട്ടിലേക്ക് വന്ന നിവിൻ മുന്നിൽ ഇരിക്കുന്ന പ്രഭാകരനെ കണ്ട് ചിരിച്ചു കൊണ്ട് ചോദിച്ചു……. “” ഈ കാന്താരിക്ക് ഇവിടെ ഇഷ്ട്ടമാണേൽ നിന്നോട്ടെടോ…….. അതിനിപ്പോൾ ആർക്കാ പ്രശ്നം……. അല്ലേ പാറുസേ……. “” “” അറ്റേന്നേ അങ്ങനെ പരഞ്ഞു കോറ്റുക്ക് അച്ഛാച്ച…… “” “” ഉവ്വ….. വന്ന് വന്ന് പെണ്ണിനെ ഇപ്പോ ജോലി കഴിഞ്ഞു വന്നാൽ ഒന്ന് കാണാൻ കൂടി കിട്ടാറില്ല.”” “” അറ്റ് പപ്പ കല്ലം പരയാണ്………. നാൻ വൈകുന്നേരം പപ്പ വരുമ്പോൾ വീറ്റിൽ ഉൻറ്റാവലിൻറ്റല്ലോ………… ചുമ്മാ ഓരോന്ന് പരയല്ലേ റ്റോ……….. “” വലത്തേ കൈ മലർത്തി പിടിച്ചു കൊണ്ട് അവൾ പറയുന്നത് കേട്ട് രണ്ട് പേർക്കും ചിരി വന്നു…. “” നിന്റെ പപ്പാ എന്തൊരു കള്ളനാടി പാറു….. “” “” അറ്റെ അച്ഛാച്ച…….നാൻ ന്റെ പപ്പേനെ കുറ്റം പരയും സീറ്റ പരയും അറ്റ് വച്ചു കാർനോർ ഒന്നും പരയൻറ്റ ട്ടോ …..അറ്റ് നിക്ക് ഈസ്‌റ്റല്ല………. “” അച്ഛന്റെ കാലിനൊരു ചെറിയൊരു തല്ല് കൊടുത്തു പെണ്ണ് വേഗം ഉള്ളിലേക്ക് ഓടി……… “” ഹോ എന്റെ നിവിനെ നിന്നേ ഞാൻ സമ്മതിച്ചു…… “”
“” സമ്മതിക്കണമല്ലോ…………ഞാൻ പോയി അച്ഛാ…… ഓഫീസിൽ പോവാൻ ലേറ്റ് ആയി..”” ചിരിച്ചു കൊണ്ട് പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി…………. “” നിലാന്റി നാൻ സഹായിക്കനോ….. “” അടുക്കള അടിച്ചു വാരുമ്പോൾ പിറകിൽ നിന്ന് പാറുവിന്റെ സംസാരം കേട്ട് അവൾ തിരിഞ്ഞു നോക്കി……. “” ഈ ഒറ്റ കയ്യും വച്ചാണോ എന്നേ സഹായിക്കുന്നത്……. “” “” നാൻ സ്ട്രോങ്ങ് അല്ലേ……… “” “” അതേ…. അതേ…. നീ സ്ട്രോങ്ങ് ആണ്……. ഇപ്പോൾ എനിക്ക് ഹെല്പ് ഒന്നും ചെയ്യണ്ട അവിടെ ഇരുന്നോ ട്ടോ……… “” “” ദേവൂട്ടി എണീറ്റിലേ……. “” “” ഉറങ്ങുന്നുണ്ട്……. മോള് പോയി വിളിചു നോക്ക്.””” “” വെൻറ്റ…… ഉരങ്ങിക്കോറ്റേ……….. പാവല്ലേ……. വിക്രമൻ പോയോ………… “” “” അവരും ഉറങ്ങുന്നുണ്ട്…….. “” നില അത് പറഞ്ഞു തിരിയലും പാറുവിനെ അവിടെ കണ്ടില്ല………….. അവരെ വെറുപ്പിക്കാൻ ഉള്ള പൊക്കവും അതെന്ന് മനസിലായപ്പോൾ അവളെ പിറകെ ചുമ്മാ പോയി നോക്കി……. 🦋തിരികെ വരും 🦋

by