രചന – അഹാനിക അനു
നോവുന്നു…….ഒത്തിരി…… നടന്നതെല്ലാം ഒരു സ്വപ്നമായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി….. ഉറങ്ങി എഴുനേൽക്കുമ്പോൾ ഓർമയിൽ നിന്ന് നഷ്ടമാവുന്ന സ്വപ്നം…………. ഹാളിൽ നിന്ന് ഉയർന്ന പാറുവിനെ ശബ്ദം പോലും അരോചകമായി തോന്നി …അടുക്കളയിൽ ചുമരിനോട് ചേർന്നു നില താഴേക്ക് ഊർന്നു മുട്ടിൽ മുഖമമർത്തി…….. എന്തിനാണ് ഇങ്ങനൊരു നോവ്……. ആരുമില്ലാതെ വളർന്ന തന്നെക്കാൾ വേദനിക്കും നിമിഷനേരം കൊണ്ട് സ്വന്തമെന്ന് പറയുന്നവരെ പറിച്ചെടുത്തു ജീവിതത്തിൽ തനിച്ചായ അവൾക്ക് ………. എന്റെ കുട്ടി വല്ലതും അറിയുന്നുണ്ടോ ഈശ്വര……… നിശബ്ദമായി ശബ്ധിച്ചു നില മുഖം വാശിയോട് സാരിയിൽ തുടച്ചു………. “” പപ്പേ എയുന്നേൽക്ക് പപ്പേ…… മറ്റി പാരുവിനെ പറ്റിച്ചത്……. അച്ഛമ്മേ വിലിക്ക് പപ്പേനെ……. രാവിലെ അച്ഛമ്മ ചീത്ത പരയുന്ന പോലെ വിലിക്ക്…… അപ്പോ വേഗം എയുന്നേൽക്കും….. “” കത്തിച്ചു വച്ച വിളക്കിലെ തിരി ആളി കത്തി കരി പടർത്തി …
തുറന്നിട്ട ജനലിലൂടെ വീശിയടിച്ച കാറ്റിൽ പടർന്ന ചന്ദന തിരിയുടെ സുഗന്ധം മത്തു പിടിപ്പിച്ചു…………. രണ്ട് കരങ്ങൾ തന്നെ തഴുകിയ പോലെ തോന്നി പാറു ചുറ്റും കണ്ണുകളോടിച്ചു………. പലരും അവളെ തന്നെ നോക്കി നിൽക്കുന്നു…..അറിയുന്ന മുഖമൊന്നുമില്ല…….. പ്രതീക്ഷയോടെ തിരിഞ്ഞു അച്ഛമ്മയെ നോക്കി……..ബോധമില്ലാതെ ആരുടെയോ മടിയിൽ കിടക്കുന്ന അച്ഛമ്മയെ അവൾ കുറച്ച് നേരം നോക്കി നിന്നു … ഡോറിന്റെ മുന്നിൽ നിറഞ്ഞ കണ്ണുകളാൽ നന്ദുവിനെ കണ്ട് വേഗം എഴുനേറ്റു അവിടേക്ക് ഓടി…… “” വിക്രമ എല്ലാരും എൻറ്റ പാരുവിനെ നോക്കി നിൽക്കുന്നേ……. അമ്മ എയുന്നേൽക്കുന്നില്ല……പാരുവിന്റെ അമ്മ അല്ലേ….. അപ്പോ നാൻ വിലിച്ചാൽ എയുന്നേൽക്കൻറ്റേ………. വിക്രമൻ വിലിക്ക് എയുന്നേൽക്കും……… “” തിരിച്ചൊന്നും പറയാൻ കഴിയാതെ നന്ദു പാറു പിടിച്ച കൈ അടർത്തി മാറ്റി ഷർട്ടിൽ കണ്ണ് തുടച്ചു പുറത്തേക്ക് ഇറങ്ങി……….. നന്ദു കൂടി അകന്നു പോയപ്പോ തനിച്ചയ പോലെ തോന്നി…….വീണ്ടും നിലത്ത് പോയി ഇരുന്നു നിവിന്റെ നെഞ്ചിൽ കിടന്നു ചെവി വച്ചു നോക്കി……
പെട്ടെന്ന് തന്നെ എഴുനേറ്റു എല്ലാ റൂമിലും കയറി …… “” നിലാന്റി….. നിലാന്റി…….. “” പാറുവിന്റെ ശബ്ദം അടുത്തു വരും തോറും….. നിലയ്ക്ക് പേടിയെറി……. ഞെട്ടി തല പൊക്കി അടുക്കളയിയിലുള്ള സ്ത്രീകളെ നോക്കി…….എല്ലാവരുടെയും കണ്ണുകൾ ഡോറിന്റെ സൈഡിൽ ആണെന്ന് കണ്ട് വിറയലോടെ അവിടേക്ക് കണ്ണുകൾ ചലിച്ചു………. “” നിലാന്റി……. “” ഒച്ചതിൽ വിളിച്ചു പാറു നിലയുടെ മടിയിൽ കയറി ഇരുന്നു………. “” രണ്ട് പേരും മിൻറ്റുന്നില്ല നിലാന്റി……. പാരുവിന് പേടി ആവുന്നു………. പറ്റിക്കാണോ…… പപ്പയ്ക്ക് ശാസം ഇല്ല…….. നാൻ നോക്കി……. രാത്രി കിറ്റക്കുമ്പോ പാരു ഇറ്റയ്ക്ക് നോക്കുന്നത……”” തൊണ്ടയിൽ നിന്ന് ഒരു ഗഗ്ദം പുറത്തേക്ക് വന്നു പാറുവിനെ കൂട്ടി പിടിച്ചു അവളുടെ മുഖമാകെ ഉമ്മകൾ കൊണ്ട് മൂടി….. നിലയുടെ കണ്ണീർ പാറുവിന്റെ കവിളുകളെ തഴുകിയപ്പോൾ അവൾ തല പൊക്കി നോക്കി നിലയുടെ ഞെഞ്ചിൽ മുഖമോളിപ്പിച്ചു…….. “” പേടി ആവുന്നു നിലാന്റി…….. “” തനിക്ക് എന്തോ നഷ്ടമായെന്ന് ആ കുഞ്ഞു മനസിന് മനസിലായിരുന്നു……..
ലോറി വന്നിടിച്ചതാ ..സിറ്റ് ബെൽറ്റ് ഇട്ടില്ലായിരുന്നു എന്ന് കണ്ട് നിന്നവർ പറഞ്ഞു…….. ഹോസ്പിറ്റലിൽ എത്തിക്കാനൊന്നും ഉണ്ടായിരുന്നില്ല അപ്പോളേക്കും രണ്ട് പേരും….. ആ ചെറിയ കുട്ടിയുടെ അവസ്ഥ ഇനി എന്താവോ………… പുറത്ത് നിന്ന് ആളുകൾ പറയുന്നത് കേട്ട് നിൽക്കാൻ കഴിയാതെ നന്ദുവും കിച്ചുവും അവിടെ നിന്ന് മാറി…… അവിടെ ചെയ്യേണ്ടതെല്ലാം ചെയ്തു കൊടുത്തു……….. സമയം ഒച്ചിഴയും പോലെ നീങ്ങി……… ബോഡി എടുക്കാൻ സമയമായി ഇനി വരാൻ ആരുമില്ലല്ലോ….. ശ്യാമേച്ചിയുടെ ആർപ്പു വിളിക്കപ്പുറം ഹാളിൽ നിന്ന് ഉയർന്ന ആ ശബ്ദം കേട്ടാണ് നില പെട്ടെന്ന് എഴുന്നേറ്റത്……….. കണ്ണ് തുറന്നു നോക്കിയപ്പോൾ പാറു താലി പിടിച്ചു നെഞ്ചിൽ തല വച്ചു ഉറങ്ങുകയാണ്……. ഈ ഉറക്കമുണർന്നാൽ വീണ്ടും അമ്മയെ അന്വേഷിക്കില്ലേ……. എന്ത് പറയും……. കണ്ണുനീർ കാഴ്ച മറിച്ചപ്പോൾ പുറത്ത് ഒരു കരസ്പർശം അറിഞ്ഞു ……… “” ശരത്തെട്ട……. “” “” കരയരുത് നില……നീ അവളെ വിളി…. ബോഡി എടുക്കാനായി…… ഇനിയും വൈകിയാൽ ശെരിയാവില്ല……… ഇവർക്കിനി വരാനും കാണാനും ആരുമില്ല…….. “” അടുത്തിരുന്ന ശരത്തിന്റെ നെഞ്ചിലേക്ക് കിടന്നു നില പൊട്ടി കരഞ്ഞു……….. “” പാറു…. മോളെ പാറു……. “” നിവിന്റെ അച്ഛന്റെ വിളി കേട്ട് പാറു വേഗം കണ്ണ് തുറന്നു……. “” പപ്പയും അമ്മയും എയുനേറ്റോ അച്ഛച്ച…… “” ഉത്സാഹത്തോടെ മടിയിൽ ഇരുന്നു കൊണ്ടാണ് ചോദിക്കുന്നത്…..
നിലയുടെയും ശരത്തിന്റെയും അച്ഛച്ചന്റെയും മുഖത്ത് പ്രതീക്ഷയുടെ വെട്ടം കാണാതെ വന്നപ്പോൾ നിലയുടെ മടിയിൽ നിന്ന് എഴുനേറ്റു ഹാളിലേക്ക് ഓടി……………….. കൊണ്ട് പോവല്ലേ എന്റെ മക്കളെ…….. എന്റെ കുട്ടിയെ തനിച്ചാക്കി പോയില്ലേ…….. തളർച്ചയോടെ വെള്ളം കൊടുത്തു രണ്ട് പേരുടെയും നെറ്റിയിൽ ഉമ്മ വച്ച ശ്യാമ കരഞ്ഞു തിരിഞ്ഞപ്പോൾ കാണുന്നത് അവരെ തന്നെ നോക്കി നിൽക്കുന്ന പാറുവിനെയാണ്……… കൈ കെട്ടി എല്ലാം നോക്കി നിന്ന ജിതിൻ പാറുവിനെ എടുക്കാനായി വന്നതും അവൾ ചുണ്ട് പുറത്തേക്ക് തള്ളി വിതുമ്പി അവന്റെ കൈ തട്ടി തെറിപ്പിച്ചു ശരത്തിന്റെ കാലിൽ ചുറ്റി പിടിച്ചു….. അവളെ എടുത്ത് ബോഡിയുടെ എടുത്തേക്ക് നടന്നു കിണ്ണത്തിലെ മോതിരം പാറുവിന്റെ കയ്യിൽ കൂട്ടിപ്പിടിച്ചു മോതിരത്തിൽ വെള്ളം എടുത്ത് രണ്ട് പേരുടെയും വായയില്ലേക്ക് വച്ചു കൊടുത്തു ………… “” അമ്മേ…………. ഒച്ചതിൽ കരഞ്ഞു പാറു രണ്ട് പേരുടെയും നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു….. ശരത് പാറുവിനെ കൂട്ടി പിടിച്ചു തിരിഞ്ഞു നടന്നു…..
“” സരതങ്കിൾ…. താഴെ ഇരക്ക്…… പാറു അമ്മേന്റെ കൂറ്റേയാ കിറ്റക്കുന്നത്…… നാൻ പൊറ്റേ……. താഴെ ഇരക്ക് അങ്കിൾ……. “” കയ്യിൽ കിടന്നു പിടഞ്ഞു കരയുന്ന പാറുവിനെ കണ്ട് നിൽക്കാൻ ആർക്കും കഴിഞ്ഞില്ല…… ശ്യാമ ബോധമില്ലാതെ നിലത്തേക്ക് വീണു…… “” രണ്ട് പേരും പോയി മോളെ….. ഇനി വരില്ല….. “” താഴെക്ക് ഇറങ്ങി ഓടാൻ നിന്ന പാറുവിനെ കൂട്ടി പിടിച്ചു കരച്ചിലോടെ നിവിന്റെ അച്ഛൻ പറഞ്ഞത് മനസിലാവാതെ അവൾ ആ മുഖത്തേക്ക് തന്നെ നോക്കി…….. “” പപ്പ എൻങ്ങോറ്റും പോയിറ്റില്ല……രണ്ട് പേരും ഉരങ്ങാണ്……. പാരു വിലിച്ചാൽ എയുനേൽക്കും…… കേക്ക് മുരിക്കണ്ടേ…….. പപ്പ വാങ്ങി വരാം പരഞ്ഞു നിലാന്റിയുടെ എടുറ്റ് വികൃതി ഒന്നും കാനിക്കരുത് എന്ന് പരഞ്ഞു പോയത…..”” അത് കണ്ട് നിൽക്കാൻ കഴിയാതെ ചുണ്ടുകൾ കൂട്ടി പിടിച്ചു അച്ഛൻ ബോഡി എടുക്കാൻ ആവശ്യപെട്ടു………. വീശിയടിച്ച കാറ്റിനോട് ഒപ്പമെത്താൻ ചിതറി തെറിച്ച മഴ പെട്ടെന്ന് നിശബ്ദമായി……. ശബ്ദമില്ലാതെ അവ കാറ്റിനോടൊപ്പം കൂടി മഴ പാറലായി പാറുവിന്റെ മുഖത്തേ തഴുകി……….
“” നിക്ക് ഉമ്മ വയ്ക്കണം…… “” കരച്ചിൽ പുറത്തേക്ക് വന്നു അവൾ അച്ചച്ചനെ നോക്കി….. കരഞ്ഞു കൊണ്ട് തന്നെ അച്ഛനവളെ എടുത്ത് ബോഡിയുടെ എടുത്ത് നിന്നു…… തൃത്തയുടെയും നിവിന്റെയും മുഖത്ത് നിർത്താതെ മാറി മാറി ഉമ്മ വച്ചു…….. വീണ്ടും അവരുടെ മുഖം പിടിച്ചു വച്ചു ഉമ്മ വയ്ക്കുന്ന പാറുവിനെ ബലം പ്രയോഗിച്ചു പിടിച്ചു മാറ്റി…. “” പാരു വിലിക്കുമ്പോ വരണം ട്ടോ പപ്പേ…. ശബ്ദം പുറത്ത് വരാതെ ആ കുഞ്ഞു മനസ് കരഞ്ഞു അച്ചച്ചന്റെ കഴുത്തിൽ തല ചാച്ചു……… “” പാരുവിന് കരച്ചിൽ വരുന്നു അച്ഛച്ച….. പാറു കരയുന്നത് പപ്പയ്ക്ക് ഈസ്‌റ്റമല്ല………. അമ്മേനെ പാരുന് ഒത്തിരി ഈസ്‌റ്റ….. ഇനി നാൻ വികൃതി കാറ്റൂല….. അമ്മേനോട് എയുന്നേൽക്കാൻ പരയോ…. വാക്കുകൾ മുറിഞ്ഞു പോയിരുന്നു…….. അവളെ കേൾക്കുകയല്ലാതെ തിരിച്ചു പറയാൻ കഴിഞ്ഞില്ല……… രണ്ട് പേരെയും ഇവിടെ തന്നെ അടക്കണമെന്ന് നിവിന്റെ അച്ഛന്റെ വാശിയായിരുന്നു….. കുളിക്കാൻ പിറക് വശത്തേക്ക് പോവാൻ നിന്ന ജിതിനെ തടഞ്ഞു കൊണ്ട് അച്ഛൻ പാറുവിനെ നിലയുടെ കയ്യിൽ കൊടുത്തു കുളിപ്പിച്ച് വരാൻ പറഞ്ഞു……….
“”ഇതാണ് ശെരി……. മോളെ കൈ കൊണ്ടാവുമ്പോൾ മറ്റാരേക്കാളും സന്തോഷിക്ക അവർ രണ്ട് പേരാവും……..”” കൂടി നിന്നവരുടെ മുറുമുറുക്കലും നോട്ടവും മനസ്സിലാവേ പറഞ്ഞു കൊണ്ട് അയാൾ ഉള്ളിലേക്ക് കയറി ……. കുളിച്ചു വന്ന് പാറുവിനെ കൂട്ടി അച്ഛൻ തന്നെ ചിതയ്ക്ക് അടുത്തേക്ക് നടന്നു ……. കയ്യിൽ കൊള്ളി കൊടുത്തപ്പോൾ എന്താണ് ചെയ്യുന്നത് എന്ന് അറിയാതെ അവൾ അതിലേക്ക് തന്നെ ഉറ്റു നോക്കി ….. അത്രയും നേരം അനങ്ങാതെ എല്ലാം നോക്കി നിന്ന പാറു പെട്ടെന്ന് കൊള്ളിയിൽ തീ കത്തിച്ചപ്പോൾ അത് നിലത്തേക്ക് ഇട്ട് മാറി നിൽക്കുന്ന നന്ദുവിന്റെ എടുത്തേക്ക് ഓടി……. നന്ദു സേട്ടാ……….. പൊള്ളും എന്ന് പര…….. അറ്റ് ബേണ്ട……….. അമ്മയ്ക്ക് പോല്ലും……….. നന്ദുവിന്റെ മുണ്ട് പിടിച്ചു വലിച്ചു പറഞ്ഞത് തന്നെ പറയുന്ന അവളെ നോക്കാൻ അവന് കഴിഞ്ഞില്ല ……… ഏത് നേരം അടിയുണ്ടാക്കി നടക്കുന്നതാണേലും ഇന്ന് വാക്ക് പോലും അന്യമായി ……….അവനിൽ നിന്ന് മറുപടി ഒന്നുമില്ലെന്ന് കണ്ട് ശരത്തിനെ പിടിച്ചു…….. “” നിക്ക് പേടി ആവുന്നു അങ്കിൾ…….. പാറുവിന് കാനണം പപ്പയെയും അമ്മയെയും. ……….. അത് വേൻറ്റാ എന്ന് പര…… “” “” പപ്പയും അമ്മയും വരും…….. ഇപ്പോൾ അല്ല കുറച്ച് കഴിഞ്ഞു…….. അതിന് മോള് കത്തിക്കണം……….. “” “” ശെരിക്കും……… “” “” ആ ശെരിക്കും…….. “” തൊണ്ട കുഴിയിൽ എന്തോ കുടുങ്ങിയ പോലെ…. അനുസരണയോടെ അച്ഛച്ചന്റെ എടുത്തു പോയി കൊള്ളി പിടിച്ചു ചുറ്റും തീ കൊടുത്തു ആളി കത്തുന്ന ചിതയിലേക്ക് നോക്കി ചിരിക്കുന്ന പാറുവിനെ കണ്ണുകൾ പൊത്തി ശരത്ത് തിരിച്ചു നടത്തിച്ചു……….
“” ശരത്തങ്കിൽ പപ്പാ……… “” നിറ ചിരിയാലേ ആളി പടർന്ന ചിതയിലേക്ക് നോക്കി പാറു പറയുന്നത് കേട്ട് ശരത് ഞെട്ടി അങ്ങോട്ട് നോക്കി…. ചൂടിനാൽ ഉയർത്തെഴുന്നേൽക്കുന്ന കാൽ കാണെ ശരത്ത് വേഗം ഓടി ………അവന്റെ തോളിൽ കിടക്കുമ്പോളും പാറു കണ്ടത് മുകളിലേക്ക് പറന്നുയരുന്ന രണ്ട് പേരെയായിരുന്നു ……… തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ആ കുഞ്ഞും അവരെ നോക്കി ചിരിച്ചു ……… ഇനിയൊരു കാത്തിരിപ്പില്ല……….. ഈ വേർപാട് തന്നിലേ തീരാ ദുഃഖമാണെന്ന് അവളറിയുന്നില്ല…..കുസൃതി കാണിക്കുമ്പോൾ വഴക്ക് പറഞ്ഞ അമ്മയുടെ ശബ്ദമില്ല….രാത്രിയിലേ നിശബ്ദതയിൽ പൊതിഞ്ഞ ആ നെഞ്ചിലെ ചൂടില്ല……. കരുതലോടെ കൂട്ടി പിടിച്ച പപ്പയുടെ കരങ്ങളില്ല……… അടന്നു വീണിരിക്കുന്നു……….അവളിലെ ആ വസന്തവും…..എല്ലാം അറിയുന്ന നിമിഷം അവൾ മനസിലാക്കും താൻ തനിച്ചാണെന്ന്…….എല്ലാം ഓർമകളായി മിന്നി മറയും…………… 🦋തിരികെ വരും 🦋

by