22/04/2026

നില : ഭാഗം 09

രചന – അഹാനിക അനു

അച്ഛാ ആ തോർത്ത് ഇങ്ങോട്ട് എടുത്തേ…. “”

വണ്ടി നിർത്തുന്നതിന് മുന്നേ ചാടി ഇറങ്ങി സ്റ്റെപ്പിൽ നിന്ന് തലയിലെ വെള്ളം കുടഞ്ഞു കൊണ്ട് നന്ദു വിളിച്ചു പറഞ്ഞു………

“” വിക്രമനെ ഇപ്പോ കാനാൻ നനഞ്ഞ കോയിയെ പോലെ ഉണ്ട്……… “”

“” അത് തുണിയുടുക്കാത്ത ഒരു നാക്ന സത്യം പാറുസേ……. “”

വണ്ടി നിർത്തി വച്ചു കീ എടുത്തു ഇറങ്ങുന്നതിന്റെ ഇടയിൻ കിച്ചു വിളിച്ചു പറഞ്ഞു……..
പുറകിൽ നിന്ന് ഒച്ച കേട്ട് തിരിഞ്ഞു നോക്കിയ നന്ദു ഡോറിന്റെ സൈഡിൽ നിൽക്കുന്ന പാറുവിനെ കണ്ടപ്പോൾ ഒന്ന് ചൂഴ്ന്ന് നോക്കി…..

“” ഹോ ഇന്നലെ കരഞ്ഞു ഇറങ്ങി പോയ kpc ലളിത എപ്പോൾ എഴുന്നള്ളി……… നിന്നേ നിന്റെ വീട്ടിൽ നിന്ന് പുറത്താക്കിയതാണോ…… എപ്പോളും ഇവിടെ തന്നെ കാണാല്ലോ…… “”

“” അതിന് നാൻ വിക്രമനെ കാനാൻ ഒന്നും അല്ലല്ലോ ബന്നത്…………””

“” ഓ നീ നിന്റെ കിച്ചു സേട്ടനെ കാണാൻ ആണല്ലോ ലേ വന്നത്……. “”

“” കിച്ചു സേട്ടൻ പാവാ…… “”

“” അങ്ങനെ പറഞ്ഞു കൊടുക്ക് പാറുസേ……… ചേട്ടന്റെ വില ഇവനൊന്നും അറിയില്ല…….. “”

അച്ഛൻ തന്ന തോർത്ത് കൊണ്ട് തല തോർത്തി ഒന്ന് പൊക്കി പറയാൻ കിട്ടിയ ചാൻസ് മുതലാക്കി കൊണ്ട് കിച്ചു തോർത്തിന്റെ ഇടയിലൂടെ നന്ദുവിനെ ഇടം കണ്ണിട്ട് നോക്കി പറഞ്ഞപ്പോൾ പാറു ഒന്ന് കുണുങ്ങി ചിരിച്ചു……..

“” അയ്യോ നിന്റെ കിച്ചു സേട്ടൻ പാവായിരുന്നു ലേ എനിക്ക് അറിയില്ലായിരുന്നു…… “”

നന്ദു ഒരു ലോഡ് പുച്ഛം വാരി വിതറി പറയുന്നത് കേട്ട് പാറുവും വിട്ട് കൊടുക്കാൻ തയ്യാറായില…….

“” അതിന് വിക്രമന് എന്താ അരിയാ……… “”

“” ഓ നിന്റെ കിച്ചു സേട്ടന് എല്ലാം അറിയാലോ അത് മതി……. “”

പാറുവിന്റെ മുഖത്ത് ഒരു കുത്തും കൊടുത്തു കിച്ചുവിന്റെ കയ്യിൽ നിന്ന് തോർത്ത് പിടിച്ചു വാങ്ങി നന്ദു പിറക് വശത്തേക്ക് നടന്നു…….

“” അതേ വിക്രമാ………. തരുണി സേച്ചി വിക്രമനോട് ചോയിച്ചു എന്ന് പരയാൻ പരഞ്ഞു…”

സ്റ്റെപ്പിന്റെ മുകളിലെ നിന്ന് നന്ദു പോയ വഴിയേ നോക്കി ഏന്തി പാറു വിളിച്ചു പറഞ്ഞു……… നന്ദു പോയ അതേ സ്പീഡിൽ തിരിച്ചു വന്നു ……

“” അതാരാ………. ”

“” അത് നാൻ പരയുല……. “”

“” അത് എന്താ പറയാതെ…… “”

“” എന്നോട് സേച്ചി പരയരുത് എന്ന് പരഞ്ഞിട്ടുണ്ട്.””

“” എന്നിട്ട് നീ ഇപ്പോൾ പറഞ്ഞതോ….. “”

“” അത് അരിയാതെ പരഞ്ഞു പോയതാ….. “”

നാവ് കടിച്ചു കൊണ്ട് പാറു പറയുന്നത് കേട്ട് നന്ദു അവനെ ചൂഴ്ന്ന് നോക്കി…………

“” സതിയം വിക്രമാ….. അരിയാതെ പരഞ്ഞതാ… “”

“” ആ എന്തായാലും നീ പറഞ്ഞു പോയിലേ…. ഇനി ബാക്കി കൂടി പറ…….. “”

എന്തേലും ഒന്ന് പാറുവിന്റെ എടുത്തു നിക്ക് കിട്ടിയാലോ എന്ന് വച്ചു നന്ദു സ്റ്റെപ്പിൽ ഇരുന്ന് പാറുവിന്റെ കൈ പിടിച്ചു മയത്തിൽ ചോദിച്ചു….

“” തനുക്കുന്നു കൈ വിട് വിക്രമാ….. “”

“” ഓ ഞാൻ വിട്ടു നീ കാര്യം പറയി……. “”

നന്ദു ചോദിച്ചോണ്ട് നിൽക്കുമ്പോൾ തന്നെ ദേവൂട്ടി വന്ന് പാറുവിന്റെ കാലിൽ പിടിച്ചു വലിച്ചു….. പാറു ചിരിച്ചു കൊണ്ട് നിലത്ത് ഇരുന്ന് അവളെ ചേർത്ത് പിടിച്ചു കവിളിൽ ഉമ്മ വച്ചു…..

“” ഓ മനുഷ്യൻ ഇവിടെ ആന കാര്യം ചോദിക്കുമ്പോളാ………. എന്റെ പൊന്നു ഏടത്തി ഈ ദേവൂട്ടിയെ ഒന്ന് കൊണ്ട് പോവാ…. “”

നന്ദു അവരുടെ കളി കണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു…..

“” വിക്രമൻ കുലിച്ചു ബാ…… വന്നിട്ട് നാൻ പരയാം ട്ടോ……… പ്രോമിസ്…….. “”

നന്ദുവിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു കൊണ്ട് പാറുസ് ദേവൂട്ടിയുടെ കൂടെ മുട്ടിട്ട് ഇഴഞ്ഞു പോയി……

“” നീ മുത്താടി മോളെ………. “”

അവിടെ നിന്ന് വിളിച്ചു പറഞ്ഞ തോളിൽ നിന്ന് തോർത്ത് തപ്പിയപ്പോൾ അത് കാണാൻ ഇല്ല….. കിച്ചു അതും കൊണ്ട് പോയിട്ടുണ്ടാവും എന്ന് മനസിലായി പിറകിലേക്ക് ഓടി…………..

”'””””””””””””””””””””””””””””””

കുളിച്ചു വന്ന നന്ദു പാറുവിനെ ചുറ്റി പറ്റി നിന്നിട്ടും പെണ്ണ് മൈൻഡ് കൂടി ചെയ്യുന്നില്ല…….. ചായ കുടിക്കുമ്പോളും നന്ദു അവളെ നോക്കിയെങ്കിലും അവളുടെ പ്രതികാരം മുഴുവൻ നില കൊണ്ടിടുന്ന ദോശയോടായിരുന്നു……… ബാക്കി ഉള്ള എല്ലാവരോടും സംസാരിക്കുന്നും ചിരിക്കുന്നും ഉണ്ട്……… നന്ദുവിനെ മാത്രം ശ്രദ്ധിച്ചിക്കിന്നില്ല……
നന്ദു തല താഴ്ത്തിയപ്പോൾ പാറു തല പൊക്കി ഇടം കണ്ണിട്ട് നന്ദുവിനെ നോക്കി അവൻ തല പൊക്കി എന്ന് കണ്ടപ്പോൾ വേഗം തല താഴ്ത്തി….
അവളുടെ കളിയൊക്കെ കഴിച്ചോണ്ട് നിൽക്കുന്ന അച്ഛൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു………..

റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്ന നന്ദു അടുക്കളയിൽ നിന്ന് ഇറങ്ങി ഉമ്മറത്തേക്ക് പോവുന്ന പാറുവിനെ കണ്ടപ്പോൾ അവളുടെ മുന്നിൽ കയറി കൈ കെട്ടി നിന്ന്…… പെട്ടു എന്ന് മനസിലാക്കിയ പാറു ഒരു വലിഞ്ഞ ചിരി ചിരിച്ചു…..

“” നീ എന്താടി എന്നെ കണ്ടിട്ട് മൈൻഡ് ചെയ്യാതെ നടക്കുന്നത്……… “”

ഗൗരവത്തിൽ അവൻ ചോദിച്ചിട്ടും പെണ്ണിന് വല്യ ഭാവമാറ്റാം ഒന്നും ഉണ്ടായില്ല…………

“” ഞാനോ…… നാൻ അങ്ങനെ ചെയ്യോ…… വിക്രമനെ നാൻ നോക്കുന്നുണ്ട്…… വിക്രമൻ കാനാഞ്ഞിട്ടാ……. “”

“” എന്റെ പൊന്നോ എന്തൊരു അഭിനയമാടി ലാലേട്ടൻ വരെ നിന്റെ മുന്നിൽ തോറ്റു പോവും…. “”

“” അതിന് ലാലേറ്റൻ ആണല്ലേ നാൻ പെന്നല്ലേ… “”

“” ആണോ നീ പെണ്ണാന്നോ………… അത് പറയാൻ നിന്നേ കൊണ്ട് കഴിയോ…………. കുട്ടി ട്രൗസർ ഇട്ട് നടുക്കുന്നു………. “”

പാറു അവനെ കൂർപ്പിച്ചു നോക്കുന്നത് കണ്ട് നന്ദു ഒന്ന് ചിരിച്ചു കൊണ്ട് മുട്ട് കുത്തി ഇരുന്നു …..

“” നീ നേരത്തെ ഏതോ ഒരു ചേച്ചിയുടെ പേര് പറഞ്ഞിട്ടുണ്ടായിരുന്നല്ലോ…… ആരാ അത്…….. “”

“” ആരെ പേര്….. നാൻ പരഞ്ഞില്ലല്ലോ…………. “”

“”ടി ദുഷ്ട്ടെ നീ അല്ലേ ഒരു തരുണി എന്നൊക്കെ പറഞ്ഞത് ……..””

“” ഞാനോ…….. നാൻ പരഞ്ഞിട്ടില്ല വിക്രമാ………
അത് ആരാ എന്ന് നിക്ക് അരിയില്ല……….. വിക്രമന് ആള് മാരി പോയതാവും………….
അച്ഛാച്ച…… നാൻ തരുണി സേച്ചി എന്ന് വിക്രമനോട് പരഞ്ഞിറ്റുണ്ടായിരുന്നോ……….. “”

ഉമ്മറത്ത് നിന്ന് ദേവൂട്ടിയെയും എടുത്തു ഉള്ളിലേക്ക് കയറി വരുന്ന അച്ഛനെ നോക്കി പാറു ചോദിച്ചപ്പോൾ നന്ദു തലയിൽ കൈ വച്ചു……

“” ഹോ പെണ്ണ് നശിപ്പിച്ചു…….. “””

നന്ദുവിന്റെ മുന്നിൽ വന്നു അച്ഛൻ എന്തുവാടേ എന്ന് കൈ കൊണ്ട് കാണിച്ചു ഒന്ന് ആക്കി ചിരിച്ചു റൂമിലേക്ക് നടന്നു…… നന്ദു ആണേൽ നിനക്ക് ഉള്ളത് ഞാൻ തരാടി എന്ന ഭാവത്തിൽ അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി വേഗം പുറത്തേക്ക് ഇറങ്ങി……… ഇതൊക്കെ കണ്ട് കൊണ്ട് അടുക്കയുടെ ഡോറിൽ കയ്യും കെട്ടി നിന്ന് ചിരിക്കുന്ന ശരത്തിനെ കണ്ടപ്പോൾ പാറുസ് ഒരു ഇളിഞ്ഞ ചിരി ചിരിച്ചു……….

“””””””””””””””””””””””””””””””

ഓടിൽ നിന്ന് വെള്ളം വീണു മുറ്റം കുഴിയാവുന്നത് കണ്ട് നില ഓടി പോയി ഒരു ബക്കറ്റ് എടുത്ത് കൊണ്ട് വന്ന് ഓടിന്റെ താഴെ വച്ചു തിരിഞ്ഞപ്പോൾ അവിടെ ശരത്ത് നിൽക്കുന്നത് കണ്ട്…… മുഖത്ത് ഒരു ചിരി ഉണ്ട്……….

“”” എന്താ ഇത്രമാത്രം ചിരിക്കാൻ ഉള്ളത്…… “”

സാരി തല കൊണ്ട് കൈ തുടച്ചു കൊണ്ട് ഡോറിന്റെ മുന്നിൽ നിൽക്കുന്ന ശരത്തിന്റെ സൈഡിലൂടെ പോവാൻ നോക്കി കൊണ്ട് നില ചോദിച്ചു…. ആ സമയം തന്നെ ശരത്ത് അവളുടെ ഇടുപ്പിൽ കൈ ചുറ്റി അവളെ നെഞ്ചത്തേക്ക് വലിച്ചിട്ടിരുന്നു ……..

“” എന്തേയ് എനിക്ക് ചിരിക്കാൻ പറ്റില്ലേ….. “”

“” ചിരിച്ചോ അതിനൊന്നും കുഴപ്പമില്ല…. പക്ഷെ ഇത് ഒരുമാതിരി ചിരി…,…. “”

“” ഈ ചിരിയുടെ അർത്ഥം നിനക്ക് കുറച്ച് കൂടി കഴിഞ്ഞാൽ മനസിലാവും ….. “”

ഇടത്തെ കൈ കൊണ്ട് അവളെ ചേർത്ത് നിർത്തി വലത്തെ കൈ കൊണ്ട് സാരി നീക്കി വയറിൽ ഒന്ന് അമർത്തി പറഞ്ഞപ്പോൾ വേദനയായ പോലെ മുഖമൊന്ന് ചുളിച്ചു അവൾ ഒന്ന് കൂടി അവനോട് ചേർന്നു നിന്നു………..

“” ആ ദേവൂട്ടി ഉണ്ടായത്തിന് ശേഷം എന്നെ ഒന്ന് തൊടാൻ സമ്മതിച്ചിട്ടുണ്ടോ പെണ്ണേ നീ……. അപ്പോൾ പിന്നെ ഞാൻ ഒന്ന് തൊടുമ്പോളേക്കും നിനക്ക് ഇങ്ങനെ വേദനയൊക്കെയാവും……. “”

ശരത്ത് പറയുന്നത് കേട്ട് നില അവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി………..
ഒരു പരിഭവം ആ മുഖത്ത് കാണുന്നില്ലേ………..
ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ ഉമ്മ വയ്ക്കാൻ പോയപ്പോലേക്കും ആ അവസരം മുതലാക്കി ശരത്ത് അവളുടെ അധരങ്ങൾ ബന്ധിപ്പിച്ചു…….. പെട്ടെന്ന് ആയതോണ്ട് നിലക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല…. ഒന്ന് എതിർക്കാൻ നോക്കിയെങ്കിലും ഇടുപ്പിൽ ഇഴഞ്ഞു മുകളിലേക്ക് സഞ്ചരിക്കുന്ന അവന്റെ കൈ ബലത്തിലും ചുണ്ടുകൾ കടിച്ചപ്പോൾ ഉള്ള വേദനയിലും അവൾ തളർന്നു പോയിരുന്നു……………..

ഫോണിൽ നോക്കി നിലയെ തിരക്കി അടുക്കളയിലേക്ക് വന്ന കിച്ചു നിലയുടെ ഒരു ഞെരക്കം കേട്ട് തല പൊക്കി നോക്കിയപ്പോൾ
തിരിഞ്ഞു ഓടാണോ അതോ ഇനി അവിടെ ബോധം കേട്ട് വീഴണോ എന്ന അവസ്ഥയിലായി…..
പെട്ടെന്ന് ബോധം വന്ന പോലെ അഞ്ചേനേയാന്ന് പറഞ്ഞു ഒരു ഓട്ടമായിരുന്നു…….. അത് ചെന്ന് നിന്നതോ അടുക്കളയിലേക്ക് കുണുങ്ങി കുണുങ്ങി പോവുന്ന പാറുവിന്റെ മുന്നിൽ…….

“” പടച്ചോനേ ഈ കുട്ടി പിശാജ് അവിടെക്കെങ്ങാനും പോയാൽ എല്ലാം തീർന്ന്…. ഇവർക്ക് ഇത് റൂമിൽ നിന്നെങ്ങാനും പോയി ചെയ്താൽ പോരേ……. “”

“” എന്താ കിച്ചു സേട്ടാ മുന്നിൽ നിക്കുന്നേ മാരി നിൽക്കോ…….. “”

“” നീ ഇത് എവിടെക്കാ….. “”

“” നാൻ നിലാന്റിയെ കാനാൻ….. “”

“” ഇപ്പോ അങ്ങോട്ട് പോവണ്ട….. “”

“” അറ്റേന്താ…. “”

“” അതൊന്നും ഇല്ല….. നീ ഇപ്പോ അങ്ങോട്ട് പോവണ്ട….. ബാ നമുക്ക് പുറത്തേക്ക് പോവാ…. “”

“” പുരത്ത് മയയാ കിച്ചു സേട്ടാ…… നിക്ക് ഇപ്പോ നിലാന്റിയെ കാനണം……. “”

“” നീ ഇപ്പോ അവിടേക്ക് പോവണ്ടാ എന്ന് പറഞ്ഞാൽ പോവണ്ട………..

“” നിക്ക് പോണം കിച്ചു സേട്ടാ…… “”

“” വേണ്ട……. “”

“” വേണം….. “”

“” ഗംഗേ…….. “”

ചുമരിന്റെ മുകളിലെ തല്ലി ഉച്ചത്തിൽ നന്ദു വിളിച്ചു പറയുന്നത് കേട്ട് കിച്ചുവും പാറുവും കാര്യം മനസിലാകാതെ തിരിഞ്ഞു നോക്കി……… അടുക്കളയിലേക്ക് നന്ദുവിന്റെ ഒച്ച കേട്ട് നില ശരത്തിന്റെ എടുത്തു നിന്ന് പിടഞ്ഞു മാറി……..

“” കഴിഞ്ഞോ നിങ്ങൾളുടെ ശോഭനയും സുരേഷ് ഗോപിയുടെയും കളിക്കലൽ രണ്ട് പേരും ചരക്റ്ററിൽ നിന്ന് തിരിച്ചു വന്നല്ലോ ….. ഈ കുട്ടി തേവാങ്ക് അഭിനയിക്കാൻ മിടുക്കി ആണെന്ന് എനിക്ക് ഇന്നലെ മുതലേ മനസിലായതാ……… എന്നാലും കിച്ചൂ നിന്നിൽ ഒരു കലാകാരൻ ഒളിഞ്ഞിരുന്നു എന്ന് മനസിലാക്കാൻ ഞാൻ വൈകി പോയി……… “”

“” വിക്രമന് പരാന്തായോ…… “”

കിച്ചുവിന്റെ തോളിൽ തട്ടി ശോഭന ആരാ സുരേഷ്‌ഗോപി ആരാ എന്നൊന്നും മനസിലാവാതെ ഉള്ള പാറുവിന്റെ ചോദ്യം കേട്ട് നന്ദു അവളെ കൂർപ്പിച്ചു നോക്കി……..

“” നീ മിണ്ടരുത് കുരിപ്പേ……… നീ വാ തുറന്നാൽ ആ പഴം ഞാൻ വായയിൽ കുത്തി കയറ്റും…… “”

“” ശോ മേശേന്റെ മുകലിൽ പയമല്ല വിക്രമാ…….. അത് ഓരഞ്ചു ആണ്…… “”

“” ഹോ എന്റെ പൊന്നോ………. അതൊക്കെ അപ്പോളേക്കും നോക്കി വച്ചിട്ടുണ്ട് തടിച്ചി പാറു….””

“” വിക്രമനോട് നാൻ ഒരു ആയിരം വറ്റം പരഞ്ഞിറ്റുണ്ട് എന്നെ തടിച്ചി പാറുന്ന് വിലിക്കരുതെന്ന്……… “”

“” എന്താടി നിനക്ക് ദേഷ്യം പിടിക്കുന്നുണ്ടോ ….. എന്നാൽ നിന്നേ ഞാൻ ഐശ്വര്യ റായ് എന്ന് വിളിക്കാം…. “”

“” അറ്റാരാ വിക്രമന്റെ ഗേൾ ഫ്രണ്ട് അണോ….. “”

“” അല്ലേടി നിന്റെ അച്ഛന്റെ……… “”

ബാക്കി പറയാൻ പോവുമ്പോളേക്കും കിച്ചു അവന്റെ വായ പൊത്തി…….

“” നിങ്ങൾ രണ്ടും ഇത് എന്തോന്നാ ഒന്ന് കാണുമ്പോളേക്കും കൊത്തി പറയ്ക്കുന്ന പോര് കോഴികളെ പോലെ ………….”

കിച്ചുവിന്റെ സംസാരം കേട്ട് നന്ദു അവന്റെ കൈ തട്ടി മാറ്റി അവനെ നല്ലവണം ഒന്ന് നോക്കി…….

“” നീയേ അധികം എനിക്കിട്ട് ഉണ്ടാക്കാൻ നിൽക്കല്ല ട്ടോ….. മോനുള്ളത് റൂമിലേക്ക് വന്നിട്ട് തരാം…എന്റെ കുത്തിനു പിടിച്ചു കീ വാങ്ങുന്നു ആരും കാണാതെ കൊണ്ട് കൊടുക്കുന്നു ഞാൻ ഒന്നും അറിയുന്നില്ല എന്ന് വിചാരിക്കല്ല മോനെ ….. “”

നന്ദുവിന്റെ സംസാരം കേട്ട് കിച്ചു എന്തോ ഒന്ന് പറയാൻ വന്നപ്പോളേക്കും നന്ദു കൈ കൊണ്ട് തടഞ്ഞു………

“” ഇനി നീ ഒന്നും പണയണ്ട….. “”

മുണ്ട് ഒന്ന് മടക്കി കുത്തി അടുത്തു നിൽക്കുന്ന പാറുവിന് ഒരു ഉന്തും കൊടുത്തു നന്ദു അടുക്കയിലേക്ക് പോണത് കണ്ട് കിച്ചു തലയ്ക്ക് കൈ വച്ചു………. നന്ദുവിന്റെ ഉന്തിൽ വീഴാൻ പോയ പാറു ദേഷ്യം പിടിച്ചു ഓടി പോയി അവന്റെ ബാക്കിൽ ഒരു ചവുട്ടും കൊടുത്തു നന്ദുവിനെക്കാൾ മുന്നിൽ ഓടി അവിടേക്ക് വന്നു കൊണ്ട് നിൽക്കുന്ന നിലയുടെ വയറിൽ പോയി ചുറ്റി പിടിച്ചു……………..

🌻🌻🌻🌻🌻🌻🌻🌻

“” അമ്മേ…….. “”

“” മ്മ്……. “”

“” ഇവിടെ വന്നിട്ട് എന്താ അച്ഛൻ തറവാട്ടിലേക്ക് പോവാത്തതും….. നമ്മളെ ഒന്ന് കൊണ്ട് പോയി അവിടെ ഒന്നും കാണിച്ചു തരാത്തതും……… “”

കോലായിലേ പടിയിൽ അമ്മയുടെ മടിയിൽ കിടന്നു ശ്രുതി ചോദിക്കുന്നത് കേട്ട് ദേവഗി ഒന്ന് ചിരിച്ചു…….

“” ചിരിക്കാതെ കാര്യം പറയി അമ്മ……. “”

“” അതിന് തറവാട്ടിൽ ആരാ ഉള്ളത് ശ്രുതി…… “”

“” ആരുമില്ലേ……… “”

സംശയത്തിലുള്ള അവളുടെ ചോദ്യം കേട്ട് അവർ തല ചെരിച്ചു പുറത്തേക്ക് നോക്കി ഇരുന്നു……..

“”എന്നെ കല്യാണം കഴിച്ചു കൊണ്ട് വരുമ്പോൾ ആ വീട്ടിൽ എല്ലാരും ഉണ്ടായിരുന്നു……….. ഒരു ദിവസമേ അവിടെ നിന്നിരുന്നുള്ളു അടുത്ത ദിവസം തന്നെ ഈ വീട്ടിലേക്ക് എന്നെ അച്ഛൻ കൂട്ടി കൊണ്ട് വന്നു…… ഇവിടെ കഷ്ടിച്ചു ഒരു മാസം അത് കഴിഞ്ഞ് ഡൽഹിക്ക് പോയി………””

“” ഇത്ര വർഷം ആ നഗരത്തിൽ കഴിഞ്ഞിട്ടും അമ്മയ്ക്ക് ഒരിക്കൽ പോലും സ്വന്തം നാട്ടിലേക്ക് വരണമെന്ന് തോന്നിയിട്ടില്ലേ……… “”

“” ഇല്ല……. “”

“” why……… “”

മടിയിൽ നിന്ന് എഴുനേറ്റിരുന്നു അത്ഭുതത്തോടെ അവൾ ചോദിക്കുന്നത് കേട്ട് അവർ ചിരിച്ചു…….

“” അമ്മ ഒരുപാട് adjust ചെയ്തിരുന്നു ലേ……. ഇപ്പോളും……… “”

“” adjust ചെയുന്നുവെന്നോ ഞാനോ……… Adjust അല്ല ശ്രുതി…. പ്രണയമായാലും ദാമ്പത്യ ജീവിതമായാലും അവിടെ adjustment അല്ല understanding ആണ് വേണ്ടത്……. “”

ശ്രുതിയുടെ കവിളിൽ ഒന്ന് തഴുകി കൊണ്ട് അവർ എഴുനേറ്റു ഉള്ളിലേക്ക് പോയി……….അമ്മ പോവുന്നതും നോക്കി നിന്ന ശ്രുതി പിന്നെ ഓരോന്ന് ആലോജിച് തിരിഞ്ഞിരുന്നു…. പെട്ടെന്ന് അച്ഛന്റെ കാർ പോർച്ചിൽ കയറ്റുന്നത് കണ്ടപ്പോൾ വേഗം റൂമിലേക്ക് ഓടി ………

🦋തിരികെ വരും 🦋