19/04/2026

നില : ഭാഗം 03

രചന – അഹാനിക അനു

രാത്രി നില ബെഡ് ഷീറ്റ് എല്ലാം മാറ്റി വിരിക്കുമ്പോളാണ് അച്ഛൻ മോളെയും എടുത്ത് അങ്ങോട്ട് വന്നത്…… “” മോളെ മോൾക്ക് ഉറക്കം വരുന്നുണ്ട് എന്ന് തോന്നുന്നു…… കുറച്ച് നേരായി ചിണുങ്ങുന്നു ……”” അച്ഛൻ പറയുന്നത് കേട്ടാണ് നില തലപൊക്കി നോക്കിയത്…… കുഞ്ഞി പെണ്ണ് അശോസ്ഥകേടോടെ തല അച്ഛച്ചന്റെ നെഞ്ചിൽ ഇട്ട് ഉരച്ചോണ്ട് നിൽക്കുന്നുണ്ട്…… തലയൊന്ന് പൊക്കി അമ്മയെ കണ്ടപ്പോൾ ഒന്നു ചിണുങ്ങി കൊണ്ട് നിലയുടെ എടുത്തേക്ക് കൈ നീട്ടി…… “” ഹോ ഇപ്പോളെങ്കിലും എന്നെ ഒന്നു ഓർത്തല്ലോ നീ………… രാവിലെ മുതൽ പാപ്പന്മാരെയും അച്ഛനെയും കിട്ടിയപ്പോൾ എന്നെ വേണ്ടെന്നല്ലോ ലേ……… “” അച്ഛന്റെ കയ്യിൽ നിന്ന് മോളെ വാങ്ങി കൊണ്ട് നില പറഞ്ഞപ്പോൾ അവൾ അത് കാര്യമാക്കാത്ത പോലെ വേഗം മാറിൽ പരാതി……… “” പാല് കൊടുത്തു വേഗം ഉറക്ക് മോളെ…. ഇനി വാശി പിടിച്ചു കരഞ്ഞാൽ വീട് തലമറിച്ചിടും ഈ പെണ്ണ്….. “” മോളെ കവിളിൽ ഒന്നു അമർത്തി മുത്തി അച്ഛൻ പറഞ്ഞു കൊണ്ട് വാതിൽ ചാരി പുറത്തേക്ക് നടന്നു…… അച്ഛൻ പോവുന്നതും നോക്കി നിന്ന നില ബെഡ് ഷീറ്റ് ഒന്നു കൂടി വൃത്തിയാക്കി മോളെ മടിയിൽ ഇരുത്തി പാല് കൊടുത്തു ………..

മോളെ കൊടുത്തു അകത്തേക്ക് പോയ പ്രഭാകരൻ മുന്നിലെ വാതിൽ തുറന്നിരിക്കുന്നത് കണ്ടപ്പോൾ അവിടേക്ക് പോയി……… പുറത്ത് ഒരു കരസ്പർശം അറിഞ്ഞപ്പോൾ അത് ആരെന്ന് മനസിലായെങ്കിലും ശരത്ത് ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നെ നോക്കി നിന്നു…… “” മോനെ….. “” അച്ഛന്റെ വിളി കേട്ടപ്പോൾ തിരിഞ്ഞു നോക്കാതിരിക്കാൻ കഴിഞ്ഞില്ല……….. “” എന്തിനാ ഈ തണുപ്പത്ത് പുറത്ത് ഇങ്ങനെ നിൽക്കുന്നത് കിടക്കാൻ നോക്ക്….. “” “” അമ്മ കൂടി ഉണ്ടായിരുന്നെങ്കിൽ ഈ വീട് ഇപ്പോൾ ഉള്ളതിനേക്കാളും ഇരട്ടി സന്തോഷത്തിൽ ആവില്ലായിരുന്നു ലേ അച്ഛാ ………. “” “” അവൾക്ക് ദൈവം അത്രയേ ആയുസ്സ് കൊടുത്തിട്ടുള്ളു മോനെ……… അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം…… അവളുടെ ശരീരം മാത്രമേ എന്നെ വിട്ട് അകന്നിട്ടുള്ളു ആത്മാവ് ഇന്നും കൂടെയുണ്ട്……. ആ മുറിയിൽ ഇന്നും അവളുടെ ഗന്ധം ഉണ്ട്…….

അടുക്കളയിൽ നില നിന്ന് സംസാരിക്കുമ്പോളും ഞാൻ അവളിലൂടെ സീതയെ കാണുന്നുണ്ടെടാ….. സ്നേഹിക്കാനും… സ്നേഹിക്കപ്പെടാനും…. നമ്മളെ മനസിലാക്കാനും…… കൂടെ നിൽക്കാനും ഒരാളുള്ളത് ഏറ്റവും വല്യ ഭാഗ്യമാണ് മോനെ…….. അവൾ എന്നെ അത്രമേൽ മനസിലാക്കിയിരുന്നു………..തിരിച്ചു ഞാനും……. നീ ഇനി കഴിഞ്ഞതിനെ കുറിച്ച് സങ്കടപെട്ടിരിക്കേണ്ട നില അവളൊരു പാവമാണ് ….. നിന്നെ അവൾ അത്രമേൽ മനസിലാക്കുന്നുണ്ട് സ്നേഹിക്കുന്നുണ്ട്………….. പോ പോയി കിടന്നോ…….. ഇനി അധികം ഇവിടെ ഇരിക്കണ്ട……….. അവനെ പിടിച്ചു എഴുനേൽപ്പിച്ചു അകത്തേക്ക് തള്ളി കൊണ്ട് അച്ഛൻ പറഞ്ഞു ഡോർ കുറ്റിയിട്ട് രണ്ട് പേരും റൂമിലേക്ക് നടന്നു…… റൂമിലേക്ക് ചെന്ന ശരത്ത് കാണുന്നത് ചെറിയ രീതിയിൽ മൂളി പാട്ട് പാടി മോൾക്ക് പാല് കൊടുത്തു ഉറക്കുന്ന നിലയെ ആണ്……… അവളുടെ അടുത്തേക്ക് പതുക്കെ നടന്നു ചെന്ന് കാട്ടിലിനു താഴെ ഇരുന്നു നിലയുടെ മുഖത്തേക്ക് നോക്കി ………….

“”ഈ കണ്ണിൽ തന്നോടുള്ള സ്നേഹവും വാത്സല്യവും അല്ലാതെ മറ്റെന്തെങ്കിലും ഞാൻ കണ്ടിരുന്നോ”” ആരോടില്ലാതെ അവൻ സ്വയം തന്നോട് തന്നെ ചോദിച്ചു……. തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ശരത്തിനെ കണ്ടപ്പോൾ അവളൊന്ന് പിറകോട്ടു നീങ്ങി………… പടച്ചോനെ രാവിലെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ ഇത് ഇപ്പോൾ എന്ത് പറ്റി……….. “” ശരത്തേട്ടാ എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത് എന്റെ മുഖത്ത് എന്തേലും ഉണ്ടോ..”” കണ്ണാടിയിൽ അവളുടെ മുഖം നോക്കി കൊണ്ട് പറയുന്നത് കേട്ടപ്പോൾ ശരത്ത് ഇരുന്നിടത്ത് നിന്ന് തലയ്ക്ക് കൈ വച്ചു………. “” ഹോ ഒന്നു റൊമാന്റിക് ആവാലോ എന്ന് വച്ചപ്പോൾ പെണ്ണ് ഇങ്ങനെ….. “” “” അയ്യോ ഇത് റൊമാന്റിക് ആയി നോക്കിയതായിരുന്നോ……….. ശരത്തേട്ടന് ഇത് പോലും മര്യാദക്ക് അറിയില്ലേ….. “” “”പുല്ല്…. മനസ്സിൽ പറഞ്ഞതേനി പെണ്ണ് അതും കേട്ടോ……….”” “” അഹ് എനിക്ക് ഇങ്ങനെയൊക്കെ നോക്കാനേ പറ്റു………… അല്ലേലും മുന്നിൽ നീ അല്ലേ നിൽക്കുന്നത് ഉള്ള റൊമാൻസ് കൂടി വന്ന വഴിക്ക് പോവും കുട്ടിനെ കിടത്തിയിട്ട് ലൈറ്റ് ഓഫ്‌ ചെയ്തു വന്ന് കിടക്കാൻ നോക്ക്………. “” ശരത്തിന് അതിനുള്ള മറുപടി കൊടുക്കാൻ വാ തുറന്നപ്പോളേക്കും അവൻ മോളെ മുഖത്ത് അമർത്തി ഉമ്മ വച്ചിരുന്നു………

അവന്റെ തടി രോമം മാറിൽ കുത്തിയപ്പോൾ അവളൊന്ന് പിടഞ്ഞു പോയി………. അവളുടെ അത് വിറയൽ മനസിലാക്കിയ പോലെ അവനൊന്നു ചെറുതായി ചിരിച്ചു അവളുടെ മാറിൽ ചുണ്ടുകൾ ചേർത്ത് തല പൊക്കി അവളെ നോക്കി രണ്ട് കണ്ണും ചിമ്മി കാണിച്ചു ബെഡിൽ കിടന്നു…………. നില അപ്പോളും അവൻ ചെയ്ത പ്രവർത്തിയിൽ തരിത്ത് നിൽക്കുകയാണ് ……….. അവനോട് പറയാൻ വന്നതൊക്കെ മറന്നു പോയി…… പെട്ടെന്ന് ബോധം വന്ന പോലെ വേഗം എഴുന്നേറ്റു മോളെ ബെഡിൽ കിടത്തി ലൈറ്റ് ഓഫ്‌ ചെയ്തു…………. അവനെ നോക്കാനുള്ള ചെറിയൊരു ചമ്മൽ അവൾക്ക് ഉണ്ടായിരുന്നു…… “” അവിടെ നിൽക്കാനാണോ പ്ലാൻ കിടക്കുന്നില്ലേ”” ശരത്തിന്റെ ചോദ്യം കേട്ടപ്പോൾ മോളെ നടുക്ക് കിടത്തി സൈഡിൽ കിടക്കാൻ പോയപ്പോളേക്കും അവൻ മോളെ സൈഡിലേക്ക് കിടത്തിൽ അവളോട് അടുത്ത് കിടക്കാൻ പറഞ്ഞു…… “” പടച്ചോനേ എല്ലാം കയ്യിന്ന് പോയി…. അപ്പോൾ ചുമ്മാ വായെ തോന്നിയത് വിളിച്ചു പറഞ്ഞതായിരുന്നു…… ഇത് ഇപ്പോൾ പണിയായല്ലോ…….. “” മനസ്സിൽ പറഞ്ഞു കൊണ്ട് അവന്റെ എടുത്ത് പോയി കിടന്നു വേഗം മോളെ എടുത്തേക്ക് തിരിഞ്ഞു കിടന്നു ………

അവളുടെ കളികൾ കണ്ടു ചിരിച്ചു കൊണ്ട് തന്നെ അവനും തിരിഞ്ഞു കിടന്നു അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു അവന്റെ എടുത്തേക്ക് നീക്കി കിടത്തി………. സാരി ചെറുതായി നീക്കി അവന്റെ കൈ കൊണ്ട് ഒന്നു തഴുകി…. അവളുടെ പിടച്ചിൽ കണ്ടപ്പോൾ അവൻ അവിടെ ഒന്ന് അമത്തി…. അറിയാതെ തന്നെ അവളുടെ കൈ അവന്റെ കയ്യിൽ മുറുകെ പിടിച്ചു അവളോട് കാതോരം ചുണ്ടുകൾ ചേർത്തു…… “”നില “”… അത്രയും മൃതുവായി അവൻ വിളിച്ചപ്പോൾ അവൾ അറിയാതെ തന്നെ മൂളി…. “” ഞാ… ഞാൻ ഒരു കാര്യം ചോദിച്ചാൽ എനിക്ക് സാധിച്ചു തരോ…… “” ഇത്രയും നേരം പ്രണയത്തോടെ ഉള്ള സംസാരം മാറി ഇപ്പോൾ അവൻ തന്നോട് എന്തോ അപേക്ഷിക്കുന്ന പോലെ തോന്നിയപ്പോൾ നില എന്താണെന്നറിയില്ല രീതിയിൽ അവന് നേരെ തിരിഞ്ഞു കിടന്നു……….. അവളുടെ കുഞ്ഞു മുഖവും നിഷ്കളങ്കതയോടെ ഉള്ള അത് നോട്ടവും അവൻ ആ ഇരുട്ടിൽ കണ്ടപ്പോൾ ചോദിക്കാൻ വന്നത് വേണ്ടെന്ന് വച്ചു അവളുടെ മുഖത്ത് നോക്കി ചിരിച്ചു ഒന്നുമില്ലെന്ന് കണ്ണ് കൊണ്ട് പറഞ്ഞു അവളെ ഇറുകി പുണർന്നു കണ്ണുകൾ അടച്ചു……….

“” എനിക്ക് എല്ലാം മനസിലാവുന്നുണ്ട് മോനെ .. “” ശരത് ഉറങ്ങി എന്ന് തോന്നിയപ്പോൾ അവൾ അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് മനസ്സിൽ പറഞ്ഞു കൊണ്ട് ഒന്ന് ഒന്നു ചിരിച്ചു കൊണ്ട് അവനെ ചേർത്ത് പിടിച്ചു കിടന്നു….. രാവിലെ ശരത്ത് എഴുന്നേറ്റപ്പോൾ നില അടുത്ത് ഉണ്ടായിരുന്നില്ല………… “” ശേ ഇന്നലെ ഞാൻ എന്തൊക്കെയാ അവളോട് കാണിച്ചതും പറഞ്ഞതും ഹോ അതെങ്ങാനും എന്റെ വയെന്ന് വീണീരുന്നേൽ സകലമാന വിലയും പോയേനെ ………. “” അത് ആലോജിച്ചപ്പോൾ അവന് തന്നെ ചളിപ്പ് തോന്നി വേഗം തലാണയിൽ മുഖം പൂഴ്ത്തി……….. ഇന്ന് സ്കൂളിൽ പോണല്ലോ എന്ന് ആലോജിച്ചപ്പോൾ വേഗം എഴുന്നേറ്റു മോളെ കവിളിൽ ഒരു ഉമ്മ കൊടുത്തു രണ്ട് വശത്തും തലയെണ വച്ചു പുറത്തേക്ക് ഇറങ്ങി……. അടുക്കളയിൽ നിന്ന് ഉച്ചയും ബഹളവും കേട്ടപ്പോൾ …….. ചുമ്മാ ഒന്നു അവിടേക്ക് പോയി നോക്കി……… “” ഏട്ടത്തി….. ഏട്ടത്തി ഇങ്ങനെ സ്വന്തം ഇവിടെ കഷ്ട്ടപെടുന്നത് കാണുമ്പോൾ എനിക്ക് നല്ല സങ്കടം ഉണ്ട്…….

“” കുക്കറിന്റെ വിസിൽ പോവാത്തത് കൊണ്ട് അത് പൊന്തിച്ചോണ്ട് നിൽക്കുന്ന നില കഴിച്ചോണ്ട് നന്ദു പറയുന്നത് കേട്ട് അവനെ ഒന്നു ചൂഴ്ന്ന് നോക്കി …അതിന്റെ ഇടയിൽ അവൻ ചായ ഗ്ലാസ്‌ നീക്കാൻ അവളോട് ആക്ഷൻ കാണിക്കുന്നും ഉണ്ട്……….. “” ആ സ്ലാബിന്റെ മുകളിലെ കയറി ഇരുന്നു രണ്ടും കൂടി എന്നോട് അജ്ഞാപിക്കുന്ന സമയം കൊണ്ട് വന്ന് ആ പാത്രം ഒക്കെ കഴുകി വയ്ക്ക്…. അപ്പോൾ ഈ സങ്കടം ഒക്കെ താനേ പോയിക്കോളും……….. “” “” അയ്യോ അങ്ങനെ അല്ല……… ഏട്ടത്തിക്ക് ഞങ്ങൾ പറഞ്ഞത് മനസിലായില്ലെന്ന് തോന്നുന്നു…….. “” “” ഇല്ല മനസിലായില്ല… “” സാരി തല അരയിൽ തിരുകി കൊണ്ട് നില പറഞ്ഞപ്പോൾ രണ്ട് പേരും ഒരു വളിഞ്ഞ ചിരി ചിരിച്ചു…… “” അതായത് ഏട്ടത്തി ഞങ്ങൾ രണ്ട് പേരെയും ഒന്ന് കെട്ടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു…….. ഇനി ഇപ്പോൾ പെണ്ണിനെ തിരഞ്ഞു നിങ്ങളെ ഞങ്ങൾ ബുദ്ധിമുട്ടിക്കില്ല….. അത്രയും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഞങ്ങൾക്ക് ഇഷ്ട്ടല്ല …… “”

“”First year 1st സേം 2nd സേം കൂട്ടി എത്ര supply ഉണ്ട് …..”” “” 3…. “” ഒന്ന് ചിരിച്ചു കൊണ്ട് നന്ദു ബാക്കിലേക്ക് നോക്കി പറഞ്ഞപ്പോളാണ് തനിക്ക് പറ്റിയ അമളി മനസിലായത്………… അവിടെ മുണ്ടും മടക്കി കുത്തി വരുന്ന ഏട്ടനെ കണ്ടപ്പോൾ കഴിക്കുന്ന പ്ലേറ്റ് അവിടെ വച്ചു രണ്ടും വാണം വിട്ട മാതിരി ഓടി……. രണ്ട് പേരെയും കയ്യിൽ കിട്ടിയപ്പോളേക്കും എങ്ങനോ വഴുതി പോയി……… അവരുടെ കളിയും നോക്കി നിന്ന നില പെട്ടെന്ന് ശരത്ത് നോക്കിയപ്പോൾ വേഗം തിരിഞ്ഞു നിന്നു… “” ഇനി നിന്റെ കൂടെ നടത്തിയിട്ടില്ല എന്റെ ചെക്കന്മാരെ അങ്ങ് വഴി തെറ്റിക്കോ …….. “” “””ശരത്ത് ഏട്ടൻ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കോ…… ഇതൊക്കെ ചെറിയ മക്കൾ പോലും പറയുന്നത് കാര്യം ആണ്……… ഇതിൽ എന്താ ഇപ്പോൾ ഇത്ര വഴി തെറ്റിക്കാൻ ഉള്ളത്…..”” ശരത് ദേഷ്യത്തിൽ പറയുന്നത് കേട്ട് അവളും വിട്ട് കൊടുക്കാൻ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു തിരിഞ്ഞു നിന്നു….

“” ഇന്ന് സ്കൂളിൽ പോവുന്നുണ്ടോ….. “” “” അഹ് “” “” എന്നാൽ ഇവിടെ വായ തുറന്നു നിൽക്കണ്ട കാര്യം ഉണ്ടോ… വേഗം പോയി കുളിച്ചുടെ….. “” നിലയുടെ സംസാരം കേട്ട് അവൻ അവളെ നല്ലോണം ഒന്ന് നോക്കി തിരിഞ്ഞു നടന്നു…. “” ഈ പെണ്ണിന് ഈ ഇടയായിട്ട് എന്നോട് തട്ടി കയറുന്നത് കുറച്ച് കൂടിയിട്ടുണ്ട് ശെരിയാക്കി കൊടുക്കാം “”…… ഉള്ളിൽ ഒന്ന് ചിരിച്ചു കൊണ്ട് അവൻ റൂമിലേക്ക് പോയി…. നില ആണേൽ അവൻ പോയി എന്ന് കണ്ടപ്പോൾ ഒന്ന് തിരിഞ്ഞു നിന്ന് നെഞ്ചിൽ കൈ വച്ചു…. “” എന്നെ ചുമരിൽ നിന്ന് വടിച്ചു എടുക്കേണ്ടി വരും എന്ന് വിചാരിച്ചിരുന്നു…….. മിണ്ടാതെ പോയത് എന്റെ ഭാഗ്യം…… “” പിന്നെ വേഗം തന്റെ പണി ചെയ്തു ….. 🦋 തിരികെ വരും 🦋 Ahanika anu ചെറിയ പാർട്ട്‌ ആണ് ട്ടോ… അടുത്ത വട്ടം കുറച്ച് നീട്ടാം 😁😁