രചന – അഹാനിക അനു .
ഹോസ്പിറ്റലിൽ എത്തി വണ്ടി ഒതുക്കി നിർത്തി അച്ഛനെയും കൂട്ടി ഓടുകയായിരുന്നു നന്ദു..വണ്ടിയിൽ നിന്ന് അച്ഛൻ എന്തൊക്കെയോ പറഞ്ഞെങ്കിലും അതൊന്നും അവന്റെ തലയിൽ കയറിയിരുന്നില്ല……….എവിടെ അന്വേഷിക്കണം എന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു……റിസെപ്ഷനിൽ ചോദിക്കാൻ പോയപ്പോളാണ് ജിതിൻ സ്റ്റൈർ ഇറങ്ങി വരുന്നത് കണ്ടത്…………. “” ടാ ജിതിൻ മോൾക്ക് എന്താടാ പറ്റിയത്…… “” അധിയോടെ ഉള്ള അവന്റെ സംസാരം കേട്ട് ജിതിൻ ഇവൻ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നത് എന്ന് വിചാരിച്ചു നിന്നു ……… “” അവൾക്ക് കുഴപ്പൊന്നും ഇല്ല…….. ഇപ്പോ റൂമിലേക്ക് മാറ്റിയിട്ടുണ്ട്………. ഞാൻ അവൾക്ക് എന്തേലും കുടിക്കാൻ വാങ്ങാൻ ഇറങ്ങിയതാ….. ഇവിടുന്ന് നേരെ പോയി ലെഫ്റ്റിലേക്ക് തിരിഞ്ഞാൽ നാലാമത്തെ റൂം…….. “” ജിതിൻ പറയേണ്ട താമസം നന്ദു അങ്ങോട്ടേക്ക് ഓടി……………. പക്ഷെ റൂം തുറന്നു മുന്നിലെ കാഴ്ച കണ്ട് അവൻ കുറച്ച് നേരം ഡോറും പിടിച്ചു നിന്നു…….
“” ഹാ വിക്രമൻ ബന്നോ…… കയരി ബാ….. നാൻ ഇപ്പോ നിലാന്റിയോട് ചോയ്ച്ചിറ്റേ ഉള്ളു വിക്രമൻ എന്താ നിക്ക് പരിക്ക് പറ്റിയിട്ട് കാനാൻ ബരാത്തെ എന്ന്……….. “” പാറുവിന്റെ സംസാരം കേട്ട് എല്ലാവരും ഡോറിലേക്ക് നോക്കി ……,…. എന്നാൽ നന്ദുവിന്റെ ശ്രദ്ധ മുഴുവൻ പാറുവിന്റെൽ ആയിരുന്നു………………… കാൽ നീട്ടി വച്ചു ബെഡിൽ ഇരിക്കാണ്… മടിയിൽ ഒരു പ്ലേറ്റ് ഉണ്ട്….. അതിലാണെലോ ഇല്ലാത്ത ഫ്രൂട്ട്സ് ഇല്ല….. പെണ്ണാണെലോ നല്ല വെട്ടാണ്……. ഇടത്തെ കൈക്ക് ചെറിയൊരു കെട്ടുണ്ട്……. അല്ലാതെ പുറത്ത് നിന്ന് നോക്കുമ്പോ ഒരു കുഴപ്പവുമില്ല…… ഇവൾ ഇതിനാണോ പടച്ചോനേ ഇങ്ങോട്ട് കെട്ടിയെടുത്തെ………. പാറുവിന്റെ കഴിപ്പ് കണ്ട് മനസ്സിൽ പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് കയറി…. “” എന്താ പറ്റിയത് നിവിനേട്ട….. അച്ഛൻ എന്തൊക്കയോ പറഞ്ഞു എനിക്ക് ഒന്നും തലയിൽ കയറിയില്ല……….. “”
“” ഇനി എന്തോന്ന് പറ്റാനാടാ….. മനുഷ്യനേ തീ തീറ്റിക്കാനായി………. “” ഇതിലൊന്നും ശ്രദ്ധിക്കാതെ കഴിച്ചോണ്ട് നിൽക്കുന്ന പാറുസിനെ നോക്കി നിവിനത് പറഞ്ഞപ്പോൾ അത് തനിക്കിട്ട് താങ്ങിയതാണെന്ന് മനസിലാക്കിയ പാറു തലയൊന്ന് പൊക്കി നോക്കി………. “” ആറ്റിനു നാൻ ഒന്നും ചെയ്തില്ലല്ലോ……… നാൻ നിലാന്റിന്റെ വീറ്റിലേക്ക് ബരെനി അപ്പോലാ ഈ ആന്റി കാരും ആയി ബന്ന് എന്നെ ഇറ്റിച്ചത്……..”” പാറു ചൂണ്ടി കാണിച്ച ഭാഗത്തേക്ക് നോക്കിയപ്പോളാണ് അങ്ങനെ ഒരാള് അവിടെ നിൽക്കുന്നുണ്ടെന്ന് ബാക്കി ഉള്ളവർക്കും ഓർമ വന്നത്…………. അവളെ കണ്ടതും നന്ദുവിന് ദേഷ്യം അരിച്ചു കയറി ……… കിച്ചുവിനെ നോക്കിയപ്പോൾ അവന് വല്യ ഭവമാറ്റം ഒന്നുമില്ല………… ഫോണിലേക്ക് നോക്കി ഇരിക്കാണ്…………… തെണ്ടി ആദ്യമേ കണിട്ടുണ്ടാവും അതാവും ഒന്നും മിണ്ടാതെ നിൽക്കുന്നത്…………….
പാറുവിന്റെ ആന്റി എന്നുള്ള വിളിയിൽ ഞെട്ടി തല പൊക്കി നോക്കിയ ശ്രുതി നന്ദുവിനെ കണ്ടപ്പോൾ ഉള്ള കാറ്റും കൂടി പോയി………….. ഇവരെന്താ കുപ്പിന്ന് വന്ന ഭൂതമോ…..രണ്ട് പേരും ഒരേ പോലെ…….മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ കിച്ചുവിനെയും നന്ദുവിനെയും മാറി മാറി നോക്കി………. നന്ദുവിന്റെ നോട്ടം മുഴവൻ തന്നിലാണെന്നും കിച്ചു ഒന്ന് ശ്രദ്ധിക്കുന്നു കൂടി ഇല്ലെന്ന് മനസിലായപ്പോൾ ദയനീയമായി അവൾ നിലയെ നോക്കി………. നില ദേവൂനെ കിച്ചുവിന്റെ കയ്യിൽ കൊടുത്തു അവളുടെ അടുത്തേക്ക് പോയി………. “” കുട്ടി പേടിക്കേണ്ട……… ഒരു അബദ്ധം പറ്റിയതല്ലേ സാരല്ല…….അവൾക്ക് ഒന്നും പറ്റിയില്ലല്ലോ…….. “”” “” ആ അറ്റെന്നേ നിക്ക് ഒന്നും പറ്റില്ല ആന്റി…….. നല്ല ശുകണ്ട് ഇങ്ങനെ കിടക്കാൻ……തെങ്സ്……. “” പാറുവിന്റെ സംസാരം കേട്ട് ശ്രുതിക്ക് വരെ ചിരി വന്ന് അവളെ നോക്കി ……….
വായയിൽ നിന്ന് അറിയാതെ വീണതാ…അബദ്ധം പറ്റിയെന്ന് മനസിലായ പാറു എല്ലാവരെയും ഒന്ന് ഒളിക്കണ്ണിട്ട് നോക്കി………… പപ്പയും അമ്മയും തന്നെ നോക്കി ദഹിപ്പിക്കുന്നത് കണ്ടപ്പോൾ അവസാന അടവ് ഇറക്കി………… “” അയ്യോ പപ്പേ നിക്ക് കൈ വേതനയാവുന്നു…… പപ്പേ എന്നേ ഒന്ന് കിടത്തോ……….”” പെട്ടെന്ന് പാറുവിന്റെ മുഖം മാറിയപ്പോൾ നിവിൻ പേടിച്ചു അവളുടെ കയ്യിൽ നിന്ന് പ്ലേറ്റ് വാങ്ങി കിടത്താൻ നോക്കി…… “” എന്നേ കിടത്താൻ ആണ് പപ്പേ പരഞ്ഞേ……. ന്തിനാ പ്ലേറ്റ് പപ്പയ്ക്ക്…..എന്റെ കൈക്ക് മത്റമേ കുയപ്പമുള്ളൂ……… വായ സ്ട്രോങ്ങ് ആണ്…………. ഇറ്റ് എനിക്ക് വേണ്ടി കിച്ചു സേട്ടൻ വാങ്ങി തന്നതാ………. പപ്പയ്ക്ക് തരൂല…………..”” “”എന്റെ മോളെ നിന്നേ ഞാൻ നമിച്ചു നീ കഴിച്ചോ..”” നിവിൻ പറഞ്ഞു കൊണ്ട് ബെഡിൽ ഇരുന്നു…… “” വിക്രൻ എൻറ്റിനാ ആ ആന്റിയെ നോക്കി പേടിപ്പിക്കുന്നത്………. നാൻ നിൽക്കും പോലെ വിക്രമന്റെ എടുത്തു ആന്റി സ്ട്രോങ്ങ് ആയി നിൽക്കുല……….. പാവാണ്……. “” നന്ദു അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് അത് ഇഷ്ട്ടപെടാത്ത പോലെ പാറു ഉറക്കെ വിളിച്ചു പറഞ്ഞു….. പെട്ടെന്ന് തന്നെ നന്ദു മുഖം തിരിച്ചു എല്ലാവരെയും നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു……………
“” സോറി……….. മോള് പെട്ടെന്ന് വണ്ടിയുടെ മുന്നിൽ ചാടും എന്ന് ഞാൻ വിചാരിച്ചില്ല……… പതുക്കെ തന്നെയായിരുന്നു വന്നത്……… അവളെ കരച്ചിലും കൂടി ആയപ്പോൾ ഞാൻ ആകെ പേടിച്ചു പോയി…………. “” “”ഏയ് അതൊന്നും കുഴപ്പല്ലേടോ…….. ഇവൾ പിന്നെ കുറച്ച് ഓവർ ആക്ടിങ് ആയിരുന്നു…… അപ്പോളത്തെ ടെൻഷനിൽ തന്നെ കുറച്ച് ചീത്തയും പറഞ്ഞു…………… തന്റെ വീട് എവിടാ…..”” “” നാൻ ഒവര് അക്റ്റിങ് ഒന്നും അല്ലെനി……. സേരിക്കും വേദന ആയിറ്റ് തന്നെയേനി…… “” “” ഓ അത് ഞങ്ങൾ കണ്ടതല്ലെന്നോ……. മിണ്ടാതെ അവിടെ കിടന്നോ നീ ഇനി വാ തുറന്നാൽ കയ്യിൽ ഉള്ളതെല്ലാം ഞാൻ എടുത്ത് കളയും…… “” “” നാൻ മിൻറ്റും……… പാപ്പൻ എവിടെ നിക്ക് ജ്യൂസ് വാങ്ങാൻ പോയറ്റാനോ ആറ്റോ ജ്യൂസ് കട്ട വാങ്ങാൻ പോയറ്റാണോ…….. “” “” ഹോ എന്റെ പാറുസേ…… മോളായി പോയി അല്ലേൽ വേറെ വല്ലതും പറഞ്ഞേനെ……. “” തലയ്ക്ക് കയ്യും കൊടുത്തു നിവിൻ പറയുന്നത് കേട്ട് പാറു അവനെ കൂർപ്പിച്ചു നോക്കി……..
“” വീട് എവിടാ…….. “” കയ്യിൽ പിടിച്ചു കൊണ്ട് നില ചോദിക്കുന്നത് കേട്ട് ശ്രുതി ഒന്ന് ചിരിച്ചു………… “” ചിറ്റേരി കര……. “” “” അവിടെന്ന് ഒക്കെ എങ്ങനാ താൻ ഇങ്ങോട്ട് എത്തിയത്……….. എന്റെ മോളെ തട്ടാൻ ആയിട്ട് വന്നതാണോ……… “” തൃത്തയുടെ സംസാരം കേട്ട് ഇഷ്ട്ടപെടാത്ത പോലെ എല്ലാവരും അവളെ നോക്കി…. നന്ദു ഒഴിച്ച്…. ശ്രുതിയുടെ മുഖത്ത് നിന്ന് അവൾ പറഞ്ഞത് സങ്കടായി എന്ന് എല്ലാവർക്കും മനസിലായി…… “” ഞാൻ അറിയാതെ ആണ്………. നാടൊക്കെ ഒന്ന് കാണാൻ ഇറങ്ങിയതായിരുന്നു……… “” “”താൻ ഇവിടെ ഉള്ളതല്ലേ……..”” നിലയാണ്…. “” അല്ല ചേച്ചി ജനിച്ചതും വളർന്നതും ഡെൽഹിയിൽ ആയിരുന്നു ………. നാടൊക്കെ കാണാൻ ഉള്ള കൊതി കൊണ്ട് ഇങ്ങോട്ട് വന്നതാ……… “” ശ്രുതി പറയുന്നത് കേട്ട് മോളെ എടുത്ത് കൊണ്ട് ഇരിക്കുന്ന കിച്ചു തല പൊക്കി അവളെയൊന്ന് നോക്കി………… നന്ദു ഒന്ന് പുച്ഛിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി……
“” വിക്രമാ പോവല്ല……….. “” പാറുവിന്റെ ഉറക്കെ ഉള്ള വിളി കേട്ട് നന്ദു എന്താണെന്ന് തിരിഞ്ഞു നോക്കി…… “” നിക്ക് ബാരുമ്പോൾ ഒരു ലെയ്സ് വാങ്ങി വരോ….. പച്ച മറ്റി ട്ടോ… പിന്നെ ല്ലേ ന്റെ പാപ്പൻ അവുടെ എവിറ്റേലും വായെ നോക്കി നിൽക്കുന്നത് കൻറ്റാൽ ബേഗം ഇങ്ങോട്ട് പരഞ്ഞയക്കണം റ്റോ………. “” “” നീ ഇവിടെ തിന്നാനും കുടിക്കാനുമായി വന്നതാണോ……….. “” “” വിക്രമൻ നാൻ പരയുന്നത് കേറ്റാൽ മറ്റി……. നാൻ ഇപ്പോ രോഗി ആണ്………. “” “” വോ തന്നെ…….. “” അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി…….. തന്നെ നോക്കി നിൽക്കുന്ന പപ്പയെ നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു മുറിച്ചു വച്ച ആപ്പിൾ എടുത്ത് വായയിലേക്ക് ഇട്ടു……. മുന്നിൽ പല്ല് ഇല്ലാത്തതോണ്ട് സൈഡിൽ ഇട്ടാണ് കടിക്കുന്നത്…….. അവളെ കളി കണ്ട് നിവിൻ ചിരി കടിച്ചു പിടിച്ചു തിരിഞ്ഞു നിന്നു……. ശ്രുതിയുടെ ഫോൺ നിർത്താതെ റിങ് ചെയ്യുന്നുണ്ടേലും അവളത് അപ്പപ്പോൾ കട്ട് ചെയ്യുന്നുണ്ട് അമ്മയാണ് വിളിക്കുന്നതെന്ന് കണ്ടപ്പോൾ അവൾക്ക് എടുക്കാനും തോന്നണില്ല……….. “” താൻ എപ്പോളാ വീട്ടിൽ നിന്ന് ഇറങ്ങിയത്…… “” ഗൗരവത്തിൽ ഉള്ള ചോദ്യം കേട്ട് ശ്രുതി ഒന്ന് ഞെട്ടി തല ചെരിച്ചു നോക്കി…..
കിച്ചുവിന്റെ നോട്ടം കണ്ടപ്പോൾ അവൾ വേഗം തല താഴ്ത്തി……. “” ചോദിച്ചത് കേട്ടില്ലേ……… “” “” ഞാൻ രാവിലേ ഇറങ്ങിയതാ……… “” “” വല്ലതും കഴിച്ചിരുന്നോ……… “” അതിനവൾ ഒന്നും പറഞ്ഞില്ല………. തലയും താഴ്ത്തി നിന്നു………….. “” ഇത് ചോദിക്കാൻ ഞങ്ങൾ മറന്നു പോയി……. ഒന്നും കഴിച്ചിട്ടുണ്ടാവില്ല കിച്ചു……കിച്ചു ഒന്ന് പോയി എന്തേലും വാങ്ങിച്ചു കൊടുക്ക് ……. “” “” ഏയ് വേണ്ട ചേച്ചി കുഴപ്പമില്ല……… “” നില പറയുന്നത് കേട്ട് ശ്രുതി വേഗം തടഞ്ഞു…… ” അത് പറഞ്ഞാൽ പറ്റില്ല…… വല്ലതും പോയി കഴിക്ക്……….. അത് കഴിഞ്ഞിട്ട് കുട്ടി വീട്ടിൽ പോയിക്കോ…….. ഇവിടെ ഇപ്പോൾ ഞങ്ങൾ ഒക്കെ ഇല്ലേ…… ഇവൾക്ക് ആണേൽ ഒരു കുഴപ്പവും ഇല്ല……. വെട്ടുന്ന വെട്ട് കണ്ടില്ലേ…….തന്നെ വീട്ടിൽ അന്വേഷിക്കുന്നുണ്ടാവും……. “” നിവിന്റെ സംസാരം കേട്ട് ശ്രുതിക്ക് എന്തോ അത് ശേരിയാണെന്ന് തോന്നി…….
എന്തോ ഇവിടെ എല്ലാവരുടെയും മുന്നിൽ ഇങ്ങനെ നിൽക്കാൻ കഴിയുന്നില്ല…………. അപ്പോളേക്കും ജിതിൻ ഡോർ തുറന്നു ഉള്ളിലേക്ക് വന്നിരുന്നു…… “” എവിറ്റേ പോയി കിറ്റക്കേനി……… നാൻ എത്ര നേരായി കാറ്റു നിൽക്കുന്നു……. “” ഡോർ തുറക്കുന്ന ഒച്ച കേട്ട് ചാടി എഴുനേറ്റു പാറു പറയുന്നത് കേട്ട് ജിതിൻ അവളെ കനപ്പിച്ചോന്ന് നോക്കി….. പിന്നെ ശ്രുതിയുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു……… “”” അയ്യേ ഇറ്റ് പൈനാപ്പിൽ ജ്യൂസ് ആണ്…… നിക്ക് ഇറ്റ് ഈസ്‌റ്റല്ല……….. ചോരിയും……. നിക്ക് ആപ്പിൾ മറ്റി…….. “” “” അവിടെ വേറെ ജ്യൂസ് ഇല്ലായിരുന്നു തല്ക്കാലം മോള് ഇത് കുടിക്ക്…….. “” ജിതിന്റെ മോളെന്ന വിളി കേട്ട് പാറു ഒന്ന് ഞെട്ടി ഇത് എന്ത് കൂത്തെന്ന രീതിയിൽ അവന്റെ മുഖത്തേക്ക് നോക്കി……… “” നിക്ക് ഇത് ബേണ്ടാ ബേണ്ടാ ബേണ്ടാ……… നിക്ക് ഈസ്‌ട്ടല്ല………….. ബേറെ വാങ്ങി വാ…….. “” “” ഇനിയും ഞാൻ വാങ്ങാൻ ആയിട്ട് പോവണ്ടേ… “”
“” അപ്പോ വാങ്ങാൻ മറ്റി ആയിറ്റാണ് അല്ലാതെ ആപ്പിൾ ജ്യൂസ് ഇല്ലാഞ്ഞിട്ടല്ല……… “” പാറുവിനെ കുത്തി പിഴിയാൻ ഉള്ള ദേഷ്യം ഉണ്ടേലും ജിതിൻ ശ്രുതി ഉള്ളതോണ്ട് കുറച്ച് ഒതുങ്ങി നിന്നു……. അവൾ അമ്പിനും വില്ലിനും അടുക്കുന്നില്ല എന്ന് കണ്ടപ്പോൾ നില ഇടപെട്ടു…… നില എന്ത് പറഞ്ഞാലും അത് പാറു കേൾക്കും…. ആ കാര്യത്തിൽ ചെറിയൊരു അസൂയ തൃത്തയ്ക്ക് ഉണ്ട്……,…… നില സമാധാനമായി പറഞ്ഞപ്പോൾ പാറു അത് കേട്ട് നല്ല കുട്ടിയായി ഇരുന്നു ……… എന്നാൽ ജിതിന്റെ ശ്രദ്ധ മുഴുവനും ശ്രുതിയിൽ ആയിരുന്നു……. അത് ശ്രുതിക്ക് മനസിലായപ്പോൾ അവൾക്ക് എങ്ങനേലും അവിടെ നിന്ന് പോയാൽ മതിയെന്നായി………….. “” ഏട്ടത്തി ഞാൻ പുറത്തേക്ക് പോവാ….. “” മോളെ ശ്യാമേച്ചിയുടെ കയ്യിൽ കൊടുത്തു കൊണ്ട് കിച്ചു പറഞ്ഞു……….
ശ്രുതിക്ക് ആണേൽ അവനും കൂടി പോവാണെന്നു പറഞ്ഞപ്പോൾ ഒരു തരം വെപ്രാളം………… ജിതിൻ ആണേൽ മുഖത്ത് നിന്ന് കണ്ണെടുക്കുന്നും ഇല്ല……… “” വാ……. “” “” ങേ……. “” “” താൻ വീട്ടിലൊന്നും പോവുന്നില്ലേ ഇവിടെ തന്നെ നിൽക്കാൻ അണോ പ്ലാൻ……….. “” അവളുടെ മുന്നിൽ നിന്ന് കിച്ചു ദേഷ്യത്തിൽ ചോദിക്കുന്നത് കേട്ടപ്പോൾ ശ്രുതി വേഗം എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി… പാറുവിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു…… വീട്ടിലേക്ക് വരണം എന്ന് പ്രത്യേകം പറഞ്ഞിട്ടാണ് പാറു പറഞ്ഞയച്ചത്………….. പുറത്തേക്ക് ഇറങ്ങുന്ന കൂട്ടത്തിൽ മുണ്ട് ഒന്ന് മടക്കുത്ത് കുത്തി ജിതിനെ ഒന്ന് കനപ്പിച്ചു നോക്കാനും കിച്ചു മറന്നില്ല……
തന്റെ പേരെന്താ…….. “” മുന്നിൽ നടന്നു കൊണ്ട് കിച്ചു ചോദിച്ചു……. “” ശ്രുതി………….. “” “” എവിടെ പോയി എന്റെ കുത്തിന് പിടിച്ചപ്പോൾ ഉള്ള ധൈര്യമൊക്കെ……. “” “” മനസിലായില്ല……. “” മുന്നിലേക്ക് കയറി നിന്ന് അവന്റെ മുഖത്തേക്ക് നോക്കി ശ്രുതി നെറ്റി ചുളിച്ചു…………. “” കോളേജിന്ന് എന്നോട് കാണിച്ച ധൈര്യം ഒന്നും ആ റൂമിൽ നിന്ന് കണ്ടില്ല എന്ന്……… “” അതിന് അവളൊന്നും പറയാതെ നടന്നു……….. “” നിങ്ങൾ ട്വിൻസ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു……… “” “” അറിഞ്ഞാൽ ഇപ്പോൾ താൻ എന്ത് ചെയ്യുമായിരുന്നു……… “” കുസൃതിയോടെ കിച്ചു ചോദിക്കുന്നത് കേട്ട് ശ്രുതി അവനെ കൂർപ്പിച്ചു നോക്കി………… “” ടാ കിച്ചു നീ വീട്ടിലേക്ക് ആണേൽ അച്ഛനെയും കൂട്ടിക്കോ ട്ടോ… എന്തിനാ ഇവിടെ നിൽക്കുന്നത് പാറുവിനെ എന്തായാലും ഇന്ന് വീട്ടിലേക്ക് കൊണ്ടൊവുലേ………… “” സ്റ്റൈർ ഇറങ്ങി വരുന്ന കിച്ചുവിനെ കണ്ട് നന്ദു പറഞ്ഞു….
“” അതിന് ഞാൻ വീട്ടിലേക്ക് അല്ലേടാ ഇവളെ ഒന്ന് താഴെ കൊണ്ടാക്കട്ടെ……… “” കിച്ചു പറയുന്നത് കേട്ട് സ്റ്റൈറിന്റെ മുകളിൽ നിന്ന് കൊണ്ട് തന്നെ നന്ദു അവളെ ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് മുകളിലേക് കയറി പോയി………. “”ഇയാളെന്താ എന്നേ കാണുമ്പോളേക്കും കടിച്ചു കീറാൻ വരുന്ന പോലെ……… ഞാൻ അയാളെ എന്തേലും ചെയ്തോ……… “” കിച്ചു അതിനൊന്നും പറയാതെ താടി ഉഴിഞ്ഞു ഒന്ന് ചിരിച്ചു……. “” അല്ലെടോ ആ കുട്ടി ഒരു ലെയ്സ് അല്ലേ പറഞ്ഞുള്ളു ഇയാളെന്താ കട ഇളകി വരുന്ന പോലെ വന്നത്…….. “” “” അതൊന്നും തനിക്ക് പറഞ്ഞാൽ മനസിലാവില്ല ശ്രുതി…. നീ ഇങ്ങോട്ട് വന്നേ…… “” “” മലയാളം…. ഇംഗ്ലീഷ്….. ഹിന്ദി…. ഈ 3 ഭാഷയും എനിക്ക് നല്ലവണം മനസിലാവും…… ഇതിൽ ഏതേലും ഭാഷയിൽ പറഞ്ഞാൽ മതി…… “” “” എന്നാൽ എനിക്ക് ഇപ്പോൾ പറയാൻ സൗകര്യം ഇല്ല….. താൻ വരുന്നുണ്ടേൽ വാ….. “”” പറഞ്ഞു കൊണ്ട് കാറ്റ് പോലെ അവൻ മുന്നിൽ പോയി…. പിറകിൽ ഓടി കൊണ്ട് ശ്രുതിയും…. 🦋തിരികെ വരും 🦋

by