രചന – അഹാനിക അനു
സുധി പറഞ്ഞു തീരുന്നതിന് മുന്നേ ഇന്ദ്രന്റെ കൈ മുഖത്ത് വീണിരുന്നു…..
“” നീ എന്താ ചെയ്തതെന്ന് വല്ല ബോധം ഉണ്ടോ.
എടുത്തു ചാടി ചെയ്യേണ്ട എന്ത് അവശ്യമായിരുന്നു ഉണ്ടായിരുന്നു. അവനെ കൊല്ലണം എന്നാണേൽ ഞങ്ങൾക്കത് നേരത്തെ ആവാമായിരുന്നു. ഇതിപ്പോൾ “”
ഇന്ദ്രൻ തലയ്ക്ക് കൈ കൊടുത്തു..
നിരഞ്ജനും സുധീഷ് ചെയ്തത് ഇഷ്ട്ടപെട്ടിരുന്നില്ല. പക്ഷെ ഇപ്പോളത് പുറത്ത് കാണിച്ചാൽ അവന് കൂടുതൽ വേദനിക്കും. ഇത്രയും ദിവസം ആരോടും മിണ്ടാതെ നടന്നതും അവന് കുറ്റബോധം ഉള്ളത് കൊണ്ടാണ്.
“” നീ എന്നിട്ട് അവരെ പറ്റി അന്വേഷിച്ചോ “”
നിരഞ്ജൻ സുധിയെ തന്നെ ഉറ്റു നോക്കി
“” ഏട്ടൻ അവന് സപ്പോർട്ട് ചെയ്താണോ സംസാരിക്കുന്നത് “”
ഇന്ദ്രൻ ഇഷ്ട്ടക്കേടോടെ പറഞ്ഞു
“” ഞാൻ ആരെയും സപ്പോർട്ട് ചെയ്തല്ല ഇന്ദ്ര സംസാരിക്കുന്നത്. ഇവന്റെ കൈ കൊണ്ട് അല്ലേൽ ശ്രദ്ധ കുറവ് കൊണ്ട് അങ്ങനെ ഒന്ന് പറ്റിയിട്ടുണ്ടെൽ അത് അന്വേഷിക്കേണ്ട ചുമതല ഇവനുണ്ട്. അത് കൊണ്ട് ചോദിച്ചതാണ്.
നീ പറ അവരുടെ ഡീറ്റെയിൽസ് അറിയോ “”
ഇന്ദ്രനിൽ നിന്ന് മുഖം തിരിച്ചു നിരഞ്ജൻ സുധിയെ നോക്കി
“” ഉവ്വ.. അന്ന് തന്നെ അറിഞ്ഞു . ആറടി മുക്ക് ആണ്.. “”
“” ആറടി മുക്ക് എവിടെ “”
നിരഞ്ജന്റെ കണ്ണുകൾ കുറുകി
“” ആ കവലയിൽ നിന്ന് ഒരു 10 മിനിറ്റ് പോയാൽ ഇരുനില വീട്. അതിന്റെ തൊട്ടടുത്തു തന്നെ ഒരു ഓടിട്ട ചെറിയ വീടുണ്ട്… “”
“” wait… Wait… അവർ മരിച്ചിട്ട് ഇപ്പോൾ അഞ്ചാറു ദിവസമേ ആയിട്ടുള്ളു “”
“” അതേ ഏട്ടന് എങ്ങനെ അറിയാം ”
സുധി സംശയത്തോടെ ചോദിച്ചു
“” ഞാൻ അന്ന് പറഞ്ഞിട്ടില്ലായിരുന്നോ രാത്രി ഞാൻ രാജേഷിനെ കണ്ടു എന്ന്…. പുതിയ ബന്ധത്തേ കുറിച്ചൊക്കെ അറിയണമെന്ന്. അന്ന് ഇവൻ കയറി പോയത് ആ വീട്ടിലേക്കാണ്… അതിന്റെ തൊട്ടടുത്ത തന്നെയാണ് നില താമസിക്കുന്നത്. എങ്ങനെ വച്ചു നോക്കുമ്പോളും എന്തൊക്കയോ കണക്ഷൻ ഉള്ള പോലെ തോന്നുന്നു. “”
“” നമ്മളെ കൊണ്ട് എന്ത് ചെയ്യാൻ പറ്റും.
ഏട്ടൻ അത് പറ ”
ഇന്ദ്രന് ഭ്രാന്ത് പിടിച്ചു
“” ജിതിൻ. അവനോട് അടുക്കണം. “”
അതാരാണെന്ന സുധിയുടെ ചോദ്യത്തിന് നിരഞ്ജൻ ഒന്ന് ചിരിച്ചു
“” ആ വീട്ടിലെ ഏറ്റവും ഇളയ പുത്രൻ. ചെക്കൻ അത്ര വെടിപ്പല്ല. എന്തൊക്കയോ തകരാറുള്ള പോലെ തോന്നിട്ടുണ്ടായിരുന്നു. അതായിരുന്നു അവൻ ഷോറൂമിൽ job അന്വേഷിച്ചു വന്നപ്പോൾ ഞാൻ ഇല്ലെന്ന് പറഞ്ഞത്. ഇപ്പോൾ തോന്നുന്നു അത് കൊടുത്താൽ മതിയായിരുന്നുവേന്ന്.
അവർ മരിച്ച അന്ന് രാത്രി അവനെ കണ്ടപ്പോളും എനിക്ക് പന്തികേട് തോന്നിയിരുന്നു.
അവനെ കയ്യിലെടുക്കുന്ന കാര്യം ഞാൻ ഏറ്റു. “”
നിരഞ്ജന്റെ ഉറപ്പ് രണ്ട് പേർക്കും സന്തോഷം നൽകി…
🌻🌻🌻🌻🌻🌻
“” നീ ഇത് എവിടെക്കാ കിച്ചു രാവിലെ ”
ഡ്രെസ്സെല്ലാം മാറ്റി ഉമ്മറത്തേക്ക് വന്ന കിച്ചുവിനെ കണ്ടു അച്ഛൻ പത്രം മടക്കി വച്ചു
“” ശേതു രാമൻ കേശ് അൻവേഷിക്കാൻ പോവാന്നോ “”
പിറകിൽ നിന്ന് പാറു പറയുന്നത് കേട്ട് കിച്ചു തിരിഞ്ഞു നോക്കി. പെണ്ണിന്റെ പിറകെ ആക്കി ചിരിച്ചു നന്ദു നിൽക്കുന്നത് കണ്ടപ്പോൾ പണി വന്ന വഴി അവിടെ നിന്നാണെന്ന് മനസിലായി…
“” നീയെന്താ കിച്ചു എന്നേ നോക്കി പേടിപ്പിക്കുന്നത് പാറു ഒരു സംശയം ചോദിച്ചതല്ലേ ”
മുന്നിലേക്ക് നടന്നു അച്ഛന്റെ എടുത്തു ഇരുന്നു പാറുവിനെ മടിയിൽ ഇരുത്തി നന്ദു വീണ്ടും ചിരിച്ചു
” ഞാൻ ഒരു കേസും അന്വേഷിക്കാൻ പോവല്ല എനിക്കൊരു ഫ്രണ്ടിനെ കാണാൻ പോവണം ”
” ലാസ്റ്റ് അറ്റി വാങ്ങൻറ്റ. വിക്രമൻ പിറ്റിക്കാൻ വരൂല ”
” എന്റെ നന്ദു പറഞ്ഞു പറയിപ്പിച്ചതാണെന്ന് തോന്നുകയെ ഇല്ല .. കഷ്ട്ടം ”
കിച്ചു ഒന്ന് പുച്ഛിച്ചു വണ്ടിയിൽ കയറി
“” അപിനയം ബോരായിരുന്നോ വിക്രമ. ”
പാറു തല ചെരിച്ചു നന്ദുവിനെ നോക്കി
“” ബോറായത് കൊണ്ടല്ലേ പൊട്ടത്തി അവന് മനസിലായത്.
“നിന്നെയൊക്കെ പഠിപ്പിച്ചു വിട്ട എന്നേ പറഞ്ഞാൽ മതിയല്ലോ A, B, C, D അറിയാത്ത മൂരാച്ചി. ഇതിനെക്കാളും നന്നായി എന്റെ ഏട്ടത്തി അഭിനയിക്കുമായിരുന്നു”
” A, b, c, d അരിയാറ്റത് വിക്രമന.. പോ പോറ്റ.. ഇനി അമ്മയെ അപിനയിക്കാൻ വിലിച്ചാൽ മതി ”
നന്ദുവിന്റെ കാലിനൊരു തല്ലും കൊടുത്തു അവൾ നിലത്തേ ചാടി ഇറങ്ങി അമ്മേന്ന് വിളിച്ചു ഉള്ളിലേക്ക് ഓടി.
“” ചോദിച്ചു വാങ്ങിയപ്പോൾ നിനക്ക് സന്തോഷമായിലെ ”
” ഇതൊക്കെ ഒരു രസമല്ലേ ആശേ ”
അച്ഛന്റെ താടി പിടിച്ചു കൊഞ്ചിച്ചു അവൻ പാറുവിന്റെ പിറകെ ഓടി.
🌻🌻🌻🌻🌻🌻🌻
കിച്ചു വരാൻ പറഞ്ഞ പാർക്കിൽ ശ്രുതി വണ്ടി നിർത്തി അവനെ wait ചെയ്തു. കുറച്ച് കഴിഞ്ഞേരെ കിച്ചു വന്നു രണ്ട് പേരും വണ്ടി പാർക്ക് ചെയ്തു ഉള്ളിലേക്ക് കടന്നു.
” എന്തായി ഞാൻ പറഞ്ഞ കാര്യം ”
ശ്രുതി പ്രതീക്ഷയോടെ ചോദിച്ചു
“” ഉവ്വ അന്വേഷിച്ചു. പലരും പലതാണ് പറയുന്നത് നമുക്കത് വിശ്വസിക്കാൻ പറ്റോ എന്നൊന്നും അറിയില്ല.. “”
“” അതൊക്കെ പിന്നെ നോക്കാം ഇപ്പോൾ ഏട്ടൻ കാര്യം പറയൂ “”
” നിന്റെ തറവാടിന്റെ പേര് കൃഷ്ണപുരം ഗൃഹനാഥൻ കൃഷ്ണൻ അതായത് നിന്റെ അച്ഛച്ചൻ ഭാര്യ കർണി കല്യാണം കഴിഞ്ഞേരെ ഭരണം മുഴുവൻ അവരുടെ എടുത്തായിരുന്നു. തൊട്ടതിനും പിടിച്ചതിനും ദേഷ്യം.
അവരുടെ എടുത്തൊന്ന് സംസാരിക്കാൻ പോലും പലർക്കും ഭയമായിരുന്നു.
5 മക്കൾ മൂത്തത് ഉണ്ണി.
ഒരു പാവം മനുഷ്യൻ. മൂപ്പർക്ക് ബിസിനസ്സ് ഒന്നും പറ്റില്ല എന്ന് പറഞ്ഞു കൃഷിയുമായി ജീവിതം മുന്നോട്ട് കൊണ്ട് പോയി. ഭാര്യ 2 മക്കൾ
രണ്ടാമത്തത് നിരഞ്ജൻ . ഭാര്യയും ഒരു മകനും കൃഷ്ണപുരം ബിസിനസ്സിൽ കൃഷ്ണൻ ഒന്ന് ചെരിഞ്ഞപ്പോൾ അത് നോക്കി നടത്തിയത് അയാളാണ്.
ഞാൻ അറിഞ്ഞത് വച്ചു എന്തും ചെയ്യാൻ മടിയില്ലാത്ത ആൾ ചുരുക്കി പറഞ്ഞാൽ അമ്മയുടെ മോൻ തന്നെ.
മൂന്നാമത്തത് ഇന്ദ്രൻ. ഭാര്യയും 2 പെൺ മക്കളും.
അച്ഛന്റെ ബിസിനസ് നോക്കി നടത്താതെ സ്വന്തമായി ഒരു കമ്പനി തുടങ്ങി. സുഖമായി ജീവിക്കുന്നു.
നാലാമത്തത് സുധി.
അയാൾ നിരഞ്ജനേ പോലെ തന്നെ ഭാര്യ ഒരു പെൺ കുട്ടി
അഞ്ചാമത്തേ ആണ് നിന്റെ അച്ഛൻ
ഇപ്പോൾ കൃഷ്ണ പുരത്ത് താമസിക്കുന്നത് ഉണ്ണി മാത്രം ബാക്കി മൂന്ന് പേരും വേറെ സ്ഥലത്താണ് നിൽക്കുന്നത്. “”
“” കാരണമറിയോ “”
“” ഇല്ല ശ്രുതി. ആളുകൾ പറയുന്നത് അമ്മയ്ക്ക് സുഖമില്ലാതെ ആയപ്പോൾ നോക്കാൻ കഴിയാതെ പോയെന്നാണ്. “”
“” അച്ഛൻ ആ വീട്ടിൽ നിന്നും ഇറങ്ങി പോവാനുള്ള കാരണം. “”
“” ഞാൻ പറഞ്ഞല്ലോ പലരും പലതാണ് പറയുന്നത്. നമുക്ക് ഉറപ്പിക്കാൻ പറ്റില്ല .
അവൻ അറിഞ്ഞ കാര്യം അവളോട് പറയണ്ട എന്ന് വിചാരിച്ചു. ചിലപ്പോൾ അതിൽ സത്യമില്ലെങ്കിൽ “”
” എന്നാലും ഏട്ടൻ അറിഞ്ഞത് പറഞ്ഞാൽ എനിക്ക് മുന്നോട്ട് പോവാമായിരുന്നു ”
” നമുക്ക് ഇപ്പോൾ വിശ്വസിക്കാൻ കഴിയുന്ന ഒരേ ഒരാൾ നിന്റെ അച്ഛന്റെ മൂത്ത ഏട്ടൻ ഉണ്ണിയെ മാത്രമാണ്. അയാൾക്കാണ് കുറച്ച് മനസലിവുള്ളത്. അല്ലേൽ നീ ഒരു കാര്യം ചെയ്യൂ ഒരു ദിവസം വീട്ടിൽ ആരോടും പറയാതെ അവിടേക്ക് കയറി ചെല്ല്. എന്തായാലും പുറത്താക്കാൻ ചാൻസ് കുറവാകും ”
” ഈ ഉണ്ണി എന്ന് പറയുമ്പോൾ ഞാൻ അന്ന് ഗേറ്റിന്റെ ഉള്ളിലേക്ക് നോക്കിയപ്പോൾ പുറത്തേക്ക് ഇറങ്ങിയ ആളാവില്ലേ. കൃഷ്ണപുരത്ത് ഇപ്പോൾ അവർ മാത്രമാണെന്ന് പറയുമ്പോൾ ഞാൻ കണ്ട ആൾ തന്നെയാവും ഉണ്ണി. “”
ശ്രുതി നഖം കടിച്ചു
“” എന്താ ഉദ്ദേശം ”
കിച്ചു പുരികം പൊക്കി
“” അറിയണം എല്ലാം. എന്റെ എടുത്തു നിന്ന് മറച്ചു വച്ചതെല്ലാം. ഞാൻ ഇടയ്ക്ക് സഹായം ചോദിച്ചു വിളിക്കും കൂടെ നിൽക്കണം ട്ടോ ”
” ഒഫ്‌കോഴ്സ് ”
കിച്ചു കണ്ണിറുക്കി പറഞ്ഞു. അവളിലും ഒരു ചിരി വന്നു.
“” അല്ലെടോ താൻ അന്ന് വീട്ടിൽ വന്നപ്പോൾ എന്നോട് പറഞ്ഞിട്ടില്ലായിരുന്നോ നന്ദു എന്തോ പറ്റിച്ചു എന്ന് “”
കിച്ചു ചോദിച്ചപ്പോൾ ശ്രുതി ഒരു വളിഞ്ഞ ചിരി ചിരിച്ചു
” ചിരിക്കാതെ കാര്യം പറ പെണ്ണേ ”
” അത് സത്യം പറഞ്ഞാൽ ഞാൻ തെറ്റുധരിച്ചതായിരുന്നു. എനിക്ക് ആൾ മാറി പോയി. കിച്ചു ഏട്ടൻ ആണെന്ന് വച്ചു പരിജയപെട്ടത് നന്ദു ഏട്ടനെ ആയി പോയി. “”
കിച്ചു അറിയാതെ ചിരിച്ചു പോയി…
” കളിയാക്കി ചിരിക്കരുത്. ശെരിക്കും ആൾ മാറിയതാണ്. അത് അന്ന് അടി നടന്ന ടൈം ഞാൻ വിചാരിച്ചു അവന്മാരെ അടിച്ചത് കിച്ചു ഏട്ടൻ ആണെന്ന്. പക്ഷെ അത് നന്ദു ഏട്ടൻ ആയിരുന്നു എന്ന് കുറച്ച് വൈകി അറിഞ്ഞു. ”
” എങ്ങനെ ”
” അത് അന്ന് അച്ഛൻ കോളേജിൽ വന്ന പോയപ്പോൾ ഞാൻ നന്ദു ഏട്ടന്റെ കൂടെ സംസാരിച്ചു കാന്റീനിൽ പോയിരുന്നു. അന്ന് എന്തൊക്കയോ വിളിച്ചു പറഞ്ഞിട്ടുണ്ട് ”
ആ ഓർമയിൽ ശ്രുതി സ്വയം നെറ്റിക്ക് തല്ലി. കുച്ചുവിന് അത് കണ്ടു ചിരി വരുന്നുണ്ടായിരുന്നു
” താൻ കളിക്കാതെ പറയെടോ ”
” ആ അവിടെന്ന് കഥയൊക്കെ പറഞ്ഞു പുറത്തേക് ഇറങ്ങിയപ്പോൾ നിങ്ങൾ രണ്ടും വണ്ടിയിൽ കയറി പോയി. അപ്പോളാണ് എന്റെ അടുത്തേക്ക് ആ അടിയുണ്ടാക്കിയ ഏട്ടന്മാർ വന്നത്. അവർ എന്നോട് നല്ലോണം തന്നെയാണ് സംസാരിച്ചത്. കിച്ചു ഏട്ടനോട് ആദ്യമേ അവർക്ക് എന്തോ ദേഷ്യം ഉണ്ടായിരുന്നു . അതെല്ലാം കൂടി ആയിരുന്നു അന്ന് പുറത്തേക് വന്നത്. കിച്ചു ആണേന്ന് വിചാരിച്ചു തല്ലിയത് നന്ദുവിനെ ആയിരുന്നു എന്ന്
അപ്പോളാണ് സത്യം പറഞ്ഞാൽ എനിക്കും മനസിലായത്. എന്നേ പറ്റിക്കാൻ ആയിരുന്നു കിച്ചു ആണെന്ന് പറഞ്ഞു കാന്റീനിലേക്കൊക്കെ വന്നത് ”
കിച്ചു ഒന്നും പറയാതെ ചിരിച്ചു താടി ഉഴിഞ്ഞു
” അതേ ”
” മ്മ് “”
ശ്രുതി വിളിച്ചതിന് ഒന്ന് മൂളി
“” ഞാൻ ഒരു കാര്യം പറയട്ടെ “”
എന്താണെന്ന രീതിയിൽ കിച്ചു പുരികം പൊക്കി.
“” അത്… എനിക്ക്….. “”
” ആ തനിക്ക് ”
അവൾ പറഞ്ഞ അതേ ടോണിൽ തന്നെ തിരിച്ചു ചോദിച്ചു.
” ഏയ് ഒന്നുമില്ല. ടൈം ആയി വീട്ടിൽ പോവാം “”
ബാഗ് കയ്യിലെടുത്തു എഴുനേൽക്കാൻ നിന്ന ശ്രുതിയുടെ മുന്നിൽ കിച്ചു കയറി താൻ
” താൻ ഇത് പറഞ്ഞിട്ട് പോയാൽ മതി ”
” ഒന്നുമില്ല ഞാൻ ചുമ്മാ പറഞ്ഞതാണ് ”
” അത് കള്ളം ”
” അല്ല ശെരിക്കും ”
” ഞാൻ ഉറപ്പിക്കട്ടെ ”
കിച്ചു മീശ പിരിച്ചു.
അതിനവൾ ഒന്നും മിണ്ടിയില്ല. പകരം തല താഴ്ത്തി
” മുഖത്തേക്ക് നോക്കെടി ”
കിച്ചുവിന്റെ ഒച്ച ഉയർന്നതും അവൾ ഞെട്ടി തല പൊക്കി.
അവളോട്ടും പ്രതീക്ഷിക്കാതെ കിച്ചു ശ്രുതിയുടെ ഇടുപ്പിൽ പിടിച്ചു അവന്റെ ദേഹത്തേക്ക് അടുപ്പിച്ചു അവളുടെ അധരങ്ങൾ സ്വന്തമാക്കി ശ്രുതിക്ക് എതിരാക്കാൻ കഴിഞ്ഞിരുന്നില്ല. കീഴ് ചുണ്ടും മേൽ ചുണ്ടും നുകർന്നു നാവുകളിൽ കെട്ടി പിടഞ്ഞു തണുപ്പ് പടന്നപ്പോൾ ശ്രുതി തളർന്നിരുന്നു.
പകുതി തുറന്ന ഷർട്ടിനു വിടവിലൂടെ അവന്റെ രോമങ്ങൾ അവൾ ബലത്തിൽ വലിച്ചു. വേദനയായ പോലെ അവന്റെ പല്ലുകൾ അവളുടെ ചുണ്ടിലാഴ്ന്നു..
കണ്ണുകൾ ഇറുക്കെ അടച്ചു അവളിൽ നിന്ന് ഉയർന്ന ശബ്ദം കേട്ട് കിച്ചു പതുക്കെ അവളെ മോച്ചിപ്പിച്ചു
കണ്ണ് തുറക്കാതെ അവന്റെ ഷർട്ട് പിടിച്ചു നിൽക്കുന്ന ശ്രുതിയുടെ മുഖത്ത് നോക്കി ചിരിച്ചു കിച്ചു ചെറുതായി ആ ചുണ്ടിൽ മുത്തി
“” കണ്ണ് തുറക്കെടി “”
ഇല്ലെന്നവൾ തല അനക്കിയാപ്പോൾ കിച്ചു ഒന്ന് കൂടെ ഇടുപ്പിൽ വലിച്ചു പെട്ടെന്ന് തന്നെ അവൾ കണ്ണ് തുറന്നു. അവനെ നോക്കാൻ നല്ല ചടപ്പുണ്ട് തല താഴ്ത്തി തന്നെ നിൽക്കുകയാണ്…
“” ഇഷ്ട്ടമാണോ പെണ്ണേ നിനക്ക് എന്നേ ”
കിച്ചുവിന്റെ ചോദ്യം കേട്ട് ശ്രുതി ഞെട്ടി തല പൊക്കി ഇല്ലെന്ന് പറഞ്ഞു
“” സത്യം പറഞ്ഞോ. അല്ലേൽ നേരത്തെ തന്നതിന്റെ ഇരട്ടി ഞാൻ തരും ”
അത് കേൾക്കേണ്ട താമസം അവൾ ചുണ്ടുകൾ ഉള്ളിലേക്ക് ആക്കി അതേ എന്ന് തലയനക്കി.
കിച്ചു ശ്രുതിയുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു. എങ്ങോട്ടാണെന്ന് അവൾ ചോദിക്കുന്നതിന് ഒന്നും പറഞ്ഞില്ല.
🦋തിരികെ വരും 🦋

by