10/05/2026

നില : ഭാഗം 43

രചന – അഹാനിക അനു

ഇഷ്ട്ടമാണോ പെണ്ണേ നിനക്ക് എന്നേ ”

കിച്ചുവിന്റെ ചോദ്യം കേട്ട് ശ്രുതി ഞെട്ടി തല പൊക്കി ഇല്ലെന്ന് പറഞ്ഞു

“” സത്യം പറഞ്ഞോ. അല്ലേൽ നേരത്തെ തന്നതിന്റെ ഇരട്ടി ഞാൻ തരും ”

അത് കേൾക്കേണ്ട താമസം അവൾ ചുണ്ടുകൾ ഉള്ളിലേക്ക് ആക്കി അതേ എന്ന് തലയനക്കി.
കിച്ചു ശ്രുതിയുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു. എങ്ങോട്ടാണെന്ന് അവൾ ചോദിക്കുന്നതിന് ഒന്നും പറഞ്ഞില്ല.

ശ്രുതി ആ നിമിഷവും ഷോക്കിൽ നിന്ന് തിരിച്ചു വന്നിട്ടില്ലായിരുന്നു. കിച്ചു കൈ പിടിച്ചു പോവുമ്പോളാണ് അവൾ പെട്ടെന്ന് ഓർമ വന്ന പോലെ തിരിഞ്ഞു നോക്കി ആരേലും കണ്ടോ എന്നറിയാൻ .
ഇനി ആരും കാണാത്തതില്ല. അവിടെ ഉള്ളവരുടെ നോട്ടം അവരുടെ മേൽ ആണ്. എന്തിനേറെ പറയുന്നു കുഴിയിലേക്ക് കാൽ നീട്ടി ഇരിക്കുന്ന അപ്പൂപ്പൻ വരെ നോക്കി ചിരിക്കുന്നു.
ഇതിൽ കൂടുതൽ ഇനി എന്ത് വേണം.
ശ്രുതി തല ചെരിച്ചു കിച്ചുവിനെ നോക്കി . അവിടെ ഒരു ഭാവ മാറ്റവും ഇല്ല. ചുണ്ടിലൊരു ചിരി ഉണ്ട്.
കിച്ചു വണ്ടി പാർക്ക്‌ ചെയ്ത സ്ഥലത്ത് നിന്നു

“” ശ്രുതി എനിക്ക് ഈ വളച്ചു കെട്ടി പറയാനൊന്നും അറിയില്ല. നേര് പറയാലോ നീ അന്ന് എന്റെ കുത്തിന് പിടിച്ചപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടമായതാണ്. അതിന്റെ ഇടയിൽ ഞാൻ വിചാരിച്ചു നിനക്ക് നന്ദുവിനെ ഇഷ്ട്ടമാണെന്ന്. പിന്നെ വേണ്ടെന്ന് വച്ചതായിരുന്നു. ഇപ്പോൾ അതെല്ലാം ക്ലിയർ ആയി. പിന്നെ നേരത്തെ തന്നത് എത്രയെന്നു വച്ചു ബിരിയാണി മുന്നിൽ കണ്ടു വള്ളമിറക്കി നിൽക്കും. താൻ പറയാൻ വന്നത് പറയുന്നില്ല അപ്പോളത്തെ ആവേശത്തിൽ തന്നു പോയതാണ്. സോറി..”

കിച്ചുവിന്റെ സംസാരം കേട്ട് ശ്രുതി ചിരിച്ചു ചുണ്ട് ഇല്ലേക്ക് വച്ചു.

“” ഇനി തരുന്നില്ല. അതിങ്ങനെ ഉള്ളിലേക്ക് പിടിക്കേണ്ട ”

പറയേണ്ട താമസം ശ്രുതി ചമ്മി ചുണ്ട് ശേരിയാക്കി

“” തനിക്ക് ഒന്നും പറയാൻ ഇല്ലേ ”

കിച്ചു അടുത്തേക്ക് വന്നപ്പോൾ ശ്രുതി പിറകിലേക്ക് നിന്നു.

“” ഇത്രയും ആക്രാന്തം പാടില്ല “”

മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞത് കേട്ട് കിച്ചു കുറച്ച് ഒച്ചത്തിൽ ചിരിച്ചു.

“” നീ പൊക്കോ ഞാൻ വിളിക്കണ്ട് “”

വണ്ടിയുടെ മുന്നിൽ നിന്ന് വഴി മാറി. ശ്രുതി തലയനക്കി വണ്ടിയിൽ കയറി അവന്റെ മുഖത്തേക്ക് നോക്കി

“” എന്തേലും പറയാൻ ഉണ്ടോ “”

കിച്ചു പുരികം പൊക്കി

“” എനിക്ക് ഇനിയും ആൾ മാറി പോയാലോ “”

“” ഏയ്.. നിനക്ക് ഇപ്പോൾ തന്നത് വച്ചു നോക്കുമ്പോൾ ഇനി ആൾ മാറി പോവില്ല. ഇനി പോയാൽ തന്നെ സ്ട്രോങ്ങ്‌ ആയി വേറെ തരണ്ട് ”

അത് കേൾക്കേണ്ട താമസം ശ്രുതി വണ്ടിയും എടുത്തു ഒറ്റ പോക്കങ്ങു പോയി.. കിച്ചു ചിരിച്ചു താടി ഉഴിഞ്ഞു വണ്ടിയിൽ കയറി.

🌻🌻🌻🌻🌻🌻🌻

മഴ ചെറുതായി ചാറി തുടങ്ങിയപ്പോൾ നന്ദു പാറുവിനെയും കൂട്ടി ഒരു പാത്രത്തിൽ കുറച്ച് മിസ്ച്ചറും എടുത്തു ഉമ്മറത്ത് പോയി ഇരുന്നു പാട്ട് കച്ചേരി തുടങ്ങി.

“” പാറുസേ ഞാനൊരു അടിപൊളി പാട്ട് പാടി തരട്ടെ “”

പാറുവിന്റെ കയ്യിൽ നിന്നും പാത്രം വാങ്ങി നന്ദു കഴിച്ചു. നന്ദുവിനെ ഒന്ന് കനപ്പിച്ചു നോക്കി തിരിച്ചു പാത്രം വാങ്ങി പാറു പാടാൻ പറഞ്ഞു.

“” പിച്ചൊക്കെ പോവും അതൊന്നും കാര്യമാക്കരുത് “”

“” ഇല്ല വിക്രമൻ പാറ്റിക്കോ “”

പാറു പ്രോത്സാഹിപ്പിച്ചു. നന്ദു ടീഷർട് ഒന്ന് പിറകിലേക്ക് പൊന്തിച്ചു ഒച്ചത്തിൽ പാടാൻ തുടങ്ങി..

“ദൂപ്ച്ചാലെ കടപ്പുറത്ത് മഞ്ഞ ഷെഢി
ഒലിച്ചു പോയി മമ്മദ്കാക്ക ഇട്ട് നോക്കി
ലൂസ്.. ലൂസ്.. ലൂസ്”

നന്ദുവിന്റെ പാട്ട് കേട്ട് പാറു കഴിക്കുന്നത് നിർത്തി

“” എങ്ങനെ ഉണ്ട് വെറൈറ്റി അല്ലേ “”

നന്ദു താടി തടവി പാറുവിനെ നോക്കി കണ്ണിറുക്കി

“” നല്ലൊരു മഴ വരുവായിരുന്നു . നിന്റെ പാട്ട് കേട്ട് വന്ന വഴി പോയി. പോരാത്തത്തിന് താഴത്തെ പശു കയറു പൊട്ടിച്ചു ഓടിയെന്ന് സുലോചന ചേച്ചി പറഞ്ഞു ”

ഉള്ളിൽ നിന്ന് പുറത്തേക്ക് വന്ന നില താടിക്ക് കൈ കൊടുത്തു.

“” ഈ വിക്രൻ എപ്പോയും ശേറ്റിന്റെ കാര്യം മതരേ പരയു നിലാന്റി…. ബാറ്റ് ബോയ് “”

“” ബാറ്റല്ലേടി ബോളാണ്… നിന്നോട് ചോദിച്ചിട്ടല്ലേ ഞാൻ പാടിയത്. അപ്പോൾ എന്നോട് പറഞ്ഞു പാടിക്കോ ഒരു കുഴപ്പവും ഇല്ല എന്ന്. കൈരളി ടീവിയിൽ ഡബിങ് പാട്ട് വന്നാൽ ആഹാ… നമ്മൾ ഒരു പാട്ട് പാടിയാൽ ഏഹേ “”

നിന്ന നിൽപ്പിൽ മറുകണ്ടം ചാടിയ പാറുവിന്റെ കയ്യിൽ നിന്ന് മിസ്ചർ പാത്രം വാങ്ങി നന്ദു തിരിഞ്ഞിരുന്നു

“” ശേ മിച്ചർ താ വിക്രമ””

കസേരയിൽ കയറി പാറു നന്ദുവിന്റെ പുറത്ത് തലയിട്ട് പാത്രത്തിലേക്ക് കൈ ഇട്ടു നന്ദു പാത്രം പൊന്തിച്ചു പിടിച്ചു.

“” വിക്രമന്റെ പാറ്റ് അറ്റിപൊളി ആയിരുന്നു. നല്ല രശായിരുന്നു ”

“” രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കയറ്റല്ല മോളെ നമ്മളൊക്കെ ഇത് കുറെ കണ്ടതാണ്… “”

നന്ദു മിസ്ചർ മുഴുവനും വായയിൽ കമഴ്ത്തി….
പാറു അവനെ ദേഷ്യത്തിൽ നോക്കി നിൽക്കുമ്പോളാണ് കിച്ചു വണ്ടിയും കൊണ്ട് മുന്നിൽ നിന്നത്. കയ്യിലുള്ള കവർ അവൻ കസേരയിൽ നിൽക്കുന്ന പാറുവിന്റെ കയ്യിൽ കൊടുത്തു അവളുടെ കവിളിൽ ഉമ്മ വച്ചു ഉള്ളിലേക്ക് കയറി.
നന്ദുവും നിലയും പാറുവും എന്താണ് നടക്കുന്നത് എന്ന് മനസിലായില്ല .
വണ്ടിയിൽ നിന്ന് ഇറങ്ങിയതും കവർ കൊടുത്തതും ഉള്ളിലേക്ക് കയറിയതുമെല്ലാം ചിരിച്ചാണ് . പക്ഷെ ആരെ മുഖത്തെക്കും നോക്കിയില്ല..
നന്ദു അവന്റെ കുരുട്ടു ബുദ്ധി കൊണ്ട് പലതും ആലോജിച്ചു കൂട്ടി.
അൽഫാമിന്റെ മണം മൂക്കിലേക്ക് കയറിയപ്പോൾ പാറുവിന്റെ കയ്യിലുള്ള കവർ ശ്രദ്ധിച്ചത് .
അവന്റെ നോട്ടം കണ്ടു പാറു പിന്നെ ഒന്നും നോക്കിയില്ല നിലത്തേക്ക് ചാടി നിലയുടെ എടുത്തേക്ക് ഓടി.

“” വിക്രമൻ പിരകേ വരൻറ്റ നാൻ തരൂല. “”

“” ടി നീ എന്ത് ദുഷ്ട്ടയാടി കവറിൽ ഉള്ളത് നോക്കട്ടെ. “”

നന്ദുവിന്റെ മുഖം കണ്ടു നില ചിരിച്ചു പോയി.

“” നിനക്ക് അങ്ങനെ വേണമെടാ. കുട്ടിക്ക് കൊടുക്കാതെ മുഴുവനും കഴിച്ചതലായിരുന്നോ.
ഇപ്പോൾ സമാധാനനായല്ലോ… വാ പാറുസേ അമ്മ എടുത്തു തരാം “”

നില പാറുവിന്റെ കയ്യിൽ നിന്ന് കവർ വാങ്ങി നടന്നു. നന്ദു ഏട്ടത്തിന്ന് വിളിച്ചു പിറകെ ഓടി.

“”””””””””””””””””””””””’

റൂമിൽ കയറിയ കിച്ചുവിന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു.. ഫോൺ ബെഡിൽ എറിഞ്ഞു താടി പിടിച്ചു വലിച്ചു… നിലയുടെ പിറകെ പോയ നന്ദു റൂം പകുതി തുറന്നിട്ടത് കണ്ടു തലയൊന്ന് ഉള്ളിലേക്ക് ഇട്ട് നോക്കി.
ചുമ്മ ഇരുന്ന് ചിരിക്കുന്ന കിച്ചുവിനെ കണ്ടു അവന് എന്തോ പന്തികേട് തോന്നി.
മുഖം തിരിച്ചു ചിരിക്കുന്നു. താടി ഉഴിയുന്നു. തല തിരിച്ചു സ്വയം അടിക്കുന്നു. ഇവനിത് എന്തോന്നാ ചെയ്യുന്നത് എന്ന് ആലോജിച്ചു നിൽക്കുമ്പോളാണ് അൽഫാമിന്റെ ഓർമ വന്നത്. അടുക്കളയിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു

“” നീ കിച്ചുവിനെ വിളിക്കാൻ
പോയതല്ലായിരുന്നോ”

സ്ലാബിന്റെ മുകളിൽ കയറി ഇരുന്നു പാറുവിന്റെ പ്ലേറ്റിൽ കയ്യിടുന്ന നന്ദുവിന്റെ കൈക്കൊരു തല്ല് കൊടുത്തു നില ചോദിച്ചു.

“” എന്തൊക്കയോ ചീഞ്ഞു നാറുന്നുണ്ട് ഏട്ടത്തി.
അവൻ ചുമ്മാ ഇരുന്നു ചിരിക്കുന്നു “‘

“”നീയൊന്ന് പോടാ ഒരു അവസരം കിട്ടിയാൽ ചെക്കനെ ഇങ്ങനെ കളിയാക്കും “”

“” ഓ പിന്നെ അവൻ നന്മ മരം “”

നന്ദു പാറുവിന്റെ തലയ്ക്കൊരു കൊട്ട് കൊടുത്തു.

“” ശോ വേരുപ്പിക്കല്ലേ വിക്രമ കയിക്കാൻ കയ്യുന്നില്ല “”

പാറു എരു വലിച്ചു.

“” ഓ പതുക്കെ കഴിച്ചാൽ പോരേ. മുക്കൊക്കെ അതാ ചുവന്നു കിടക്കുന്ന.. ഏട്ടത്തി കുറച്ച് വെള്ളം കൊടുക്ക് “”

നന്ദു പാറുവിനെ നോക്കി താടിക്ക് കൈ കൊടുത്തു.

“” നോക്കി കൊതി തരല്ല. പാരുവിന് വയരു വേദന വരും “”

പാറു നന്ദുവിന്റെ മുന്നിൽ നിന്ന് തിരിഞ്ഞിരുന്നു.
നില ചിരിച്ചു അവനെ നോക്കി അവൾക്ക് വെള്ളം കൊടുത്തു. നന്ദു പാറുവിന് ഒരു ഉന്തു കൊടുത്തു നില എടുത്തു വച്ച പ്ലേറ്റ് എടുത്തു പുറത്തേക്ക് ഇറങ്ങി പിറകെ തന്നെ പാറുവും ഇറങ്ങിയപ്പോൾ നില അവളെ പിടിച്ചു.

” നീ എങ്ങോട്ടാ അവന്റെ പിറകെ വാല് പോലെ പോവുന്നത്. ഇവിടെ ഇരിക്കി പെണ്ണേ “”

“” വിക്രമനെ വേരുപ്പിക്കാൻ പോവാ.. നാൻ പോറ്റേ”

പ്ലേറ്റും കൊണ്ട് വേഗം നന്ദുവിന്റെ പിറകെ ഓടി.

🌻🌻🌻🌻🌻🌻

ശ്രുതി ബാൽക്കണിയിൽ ഇരുന്നു പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു . ഇന്നത്തെ കാര്യം ആലോജിച്ചു അവൾക്ക് ആ തരിപ്പ് ഇപ്പോളും വിട്ടിരുന്നില്ല. ചെറുതായി മഴ ചാറി തുടങ്ങിയത് കണ്ടു അവൾ എഴുനേറ്റു കൈ കുമ്പിളിൽ വെള്ളമാക്കി കണ്ണുകളിൽ തഴുകി.
ചെയറിൽ നിന്ന് ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ തിരിഞ്ഞു നോക്കി. കിച്ചുവിന്റെ നെയിം കണ്ട് ഇത്രയും ദിവസം ഇല്ലാത്ത ഒരു വിറയൽ വന്നു.
ഫുൾ റിങ് ചെയ്തു കഴിഞ്ഞപ്പോൾ ഒരു സമാധാനമായി. വീണ്ടും റിങ് ചെയ്തപ്പോൾ എടുക്കണോ എടുക്കണ്ടേ എന്നാ കൺഫ്യൂഷൻ വന്നു. ആ സമയം രേവതി അവിടേക്ക് കടന്നു വന്നപ്പോൾ അവൾ ഫോൺ ഓഫ്‌ ചെയ്തു.

“” ശ്രുതി നമുക്ക് നാളെ പാറുവിനെയൊന്ന് കാണാൻ പോയാലോ”

വയറിന്റെ ഉള്ളിൽ നിന്ന് ഒരു മിന്നൽ കടന്നു പോയ തോന്നി ശ്രുതിക്ക് ഇത്രയും ദിവസം ഒരു മടിയുമില്ലാതെ കയറി ചെല്ലുമായിരുന്നു. പക്ഷെ ഇപ്പോൾ കിച്ചു അവിടെ ഉള്ളത് ആലോജിക്കുമ്പോൾ മടി….
പക്ഷെ പോകണമെന്നും ഉണ്ട്..

“” നീ എന്താ പെണ്ണേ ഒന്നും മിണ്ടാത്തത്. ”

“” പോണോ അമ്മേ.. ഞാൻ ഇന്നലെ പോയതല്ലേ ”

“” നീ എന്നേ ഒന്ന് അവിടെ ഇറക്കി തന്നാൽ മതി നാളെ ”

ശ്രുതി ഒന്ന് മൂളിയപ്പോൾ രേവതി പുറത്തേക്ക് ഇറങ്ങി..

🌻🌻🌻🌻🌻🌻

സന്ധ്യ കഴിഞ്ഞട്ടും റൂമിൽ നിന്ന് ഇറങ്ങാത്ത കിച്ചുവിനെ ആലോജിച്ചു നിലയ്ക്കും സംശയം തോന്നി ഡോർ പതുക്കെ തുറന്നു തലയിട്ട് നോക്കി.
കമഴ്ന്നു കിടന്നു ഉറങ്ങുന്ന അവനെ വാത്സല്യത്തോടെ നോക്കി തിരിഞ്ഞപ്പോൾ ശരത് അവളെ നോക്കി നിൽക്കുന്നത് കണ്ടു….

“” നീ എന്താ ഒളിഞ്ഞു നോക്കുന്നത് “”

“” കുറച്ച് നേരമായി ഒരു വിവരവും ഇല്ലായിരുന്നു അവിടെ തന്നെ ഉണ്ടോ എന്ന് നോക്കിയതാണ് “”

പറയുന്നതോടൊപ്പം ഉമ്മറത്തു നിന്ന് പാറുവിന്റെയും നന്ദുവിന്റെയും കച്ചറ കേട്ട് നില അങ്ങോട്ട് ഓടി…
ഇന്ന് പാറുവിന് പഠിപ്പിച്ചു കൊടുക്കുന്നത് നന്ദുവാണ്. അതിന്റെ അങ്കംവെട്ടാണ് ആ കേൾക്കുന്നത്…

“” വിക്രമന് ഒരു കുന്തവും അരിയില്ല. പോയി ശോന്തം പറ്റിക്കാൻ നോക്ക് നിക്ക് പപ്പ പറ്റിപ്പിച്ചു തരും ”

പടിയിൽ നിന്ന് ചാടി ഇറങ്ങി ബുക്കും കഷ്ട്ടത് വച്ചു പോവാൻ നിന്ന പാറുവിനെ നന്ദു പിടിച്ചു പൊന്തിച്ചു ആദ്യം ഇരുത്തിയ പോലെ ഇരുത്തിച്ചു.

“” നീ ഇന്ന് എണ്ണം പഠിച്ചിട്ട് പോയാൽ മതി . നിനക്ക് മാത്രം മൂന്ന് കഴിഞ്ഞാൽ അഞ്ചും .. 7 കഴിഞ്ഞാൽ പത്തും.. ബാക്കി സംഖ്യ എല്ലാം എവിടെ പോയി. ഫുൾ ഉടായിപ്പാണ് മര്യാദയ്ക്ക് ഇരുന്ന് പഠിച്ചോ… “”

നന്ദു കലിപ്പായി…
പാറു ഒരു നിവർത്തിയും ഇല്ലാതെ ഡോറിന്റെ മുന്നിൽ നിൽക്കുന്ന നിലയെ നോക്കി… പഠിക്കുന്ന കാര്യത്തിൽ ഒരു വിട്ട് വീഴ്ച്ചയും അവൾ ചെയ്യില്ല. നില കൈ മലർത്തിയപ്പോൾ പാറു പെൻസിൽ എടുത്തു എഴുതി പഠിക്കാൻ തുടങ്ങി. ഇടയ്ക്ക് നന്ദുവിനെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്. അവന്റെ ശ്രദ്ധ ഫോണിലാണ് എന്നാൽ പാറു പറയുന്നത് നിർത്തുമ്പോൾ അവൻ ചീത്ത പറയുന്നുണ്ട്.

“” വിക്രമ…. വിക്രമ “”

ഇരുന്നിടത് നിന്ന് ഏന്തി വലിഞ്ഞു നന്ദുവിന്റെ മടിയിൽ കൈ കുത്തി അവന്റെ മുഖത്ത് തോണ്ടി.

“” എന്താണ്. പഠിച്ചു കഴിഞ്ഞോ “”

നന്ദു ഫോണിൽ നിന്ന് തല പൊക്കി.

” ഇനി നാൻ കുരച്ചു കയിഞ്ഞു പറ്റിക്കാം… കുരെ പറ്റിച്ചാൽ പാരുവിന് ഉരക്കം വരും “”

ഇപ്പോളുള്ള എക്സ്പ്രഷനും സംസാരവും കണ്ടാൽ ആരായാലും സമ്മതിച്ചു പോവും. നന്ദു ചിരിച്ചു കൊണ്ട് തല ആട്ടിയപ്പോൾ വേഗം അവന്റെ മടിയിൽ കയറി ഇരുന്നു.

“” വിക്രമ ”

വീണ്ടും മുഖത്ത് തോണ്ടി

“” മ്മ് ”

“” നമുക്ക് പുരത്ത് പോവാ ”

“” ഈ രാത്രിയിലോ ”

“” അറ്റ് കുയപ്പല്ല “”

“” ആർക്ക് കുഴപ്പമല്ലെന്ന് ”

” രൻറ്റ് പേരുക്കും ”

“” ഇപ്പോൾ പോവണ്ട നാളെ പോവാം ”

“” വേൻറ്റ ഇപ്പൊ പോനം.. നിക്ക് കുലുഫി വാങ്ങി തരണം ”

” നിനക്ക് എന്താ പെട്ടെന്ന് ഇങ്ങനൊരു ആഗ്രഹം ”

നന്ദു പാറുവിന്റെ മുഖത്തേക്ക് നോക്കി.

“” പപ്പ വാങ്ങി തരേനി “”

“” നന്ദു നീ അവളെ ഒന്നു കൊണ്ട് പോ ”

പെട്ടെന്ന് നില പറഞ്ഞപ്പോൾ നന്ദു ഒന്നും പറയാതെ പാറുവിനെ താഴെ ഇറക്കി ഉള്ളിലേക്ക് പോയി. കീ എടുത്തു പുറത്തേക്ക് ഇറങ്ങിയപ്പോൾ പാറു നിലയുടെ മടിയിൽ ഇരുന്നു കഥ പറയുകയാണ് നില ഇടയ്ക്ക് അവളുടെ കവിളിൽ ഉമ്മ വയ്ക്കുന്നുണ്ട്.

“” പോവാം ”

പിറകിൽ നിന്ന് നന്ദു ചോദിക്കേണ്ട താമസം പെണ്ണ് നിലയുടെ മടിയിൽ നിന്ന് ചാടി വണ്ടിയുടെ മുന്നിൽ
നിന്ന് അവനെ മാടി വിളിച്ചു.
അവളെ മുന്നിൽ കയറ്റി രണ്ട് പേരും പോയി. തിരിഞ്ഞു നിലയ്ക്ക് ടാറ്റാ കൊടുക്കുന്നും ഉണ്ട്.
ഒരു കുൽഫി എന്ന് പറഞ്ഞു പെണ്ണ് ബക്കറിയിൽ കയറി കട മുഴുവൻ വാങ്ങിയിട്ടുണ്ട്. ഓരോന്ന് ചൂണ്ടി കാണിക്കുമ്പോൾ നന്ദു മടി കൂടാതെ എല്ലാം വാങ്ങി കൊടുക്കുന്നുണ്ട്.

” ഹോ മറ്റി വിക്രമ പോവാം ”

കയ്യിൽ കവർ പിടിച്ചു അവളെന്തോ പണി ചെയ്തു ക്ഷീണിച്ച പോലെ നന്ദുവിനെ നോക്കി പറഞ്ഞപ്പോൾ അവന് ചിരി വന്നു.

” മതിയോ ഇനി എന്തേലും വേണോ ”

” വേൻറ്റ വീറ്റിൽ പോവ ”

കവർ പിടിച്ചു വണ്ടിയുടെ എടുത്തേക്ക് ഓടാൻ പോയ പാറുവിന്റെ കൈ പിടിച്ചു.

” നീ എങ്ങോട്ടാ ഓടുന്നത് ഞാൻ വന്നിട്ട് പോവാം ”

” വിക്രമ നാൻ സ്ട്രോങ്ങ്‌ ഗേൾ ആണ് ”

” ഓ ഒരു സ്ട്രോങ്ങ്‌ ഗേൾ മര്യാദയ്ക്ക് ഇവിടെ നിന്നോ ”

നന്ദുവിനെ ഒക്കെ നോക്കി പുച്ഛിച്ചു തിരിഞ്ഞിരുന്നു

” വിക്രമ നേരത്തെ പാറ്റിയ പാറ്റോന്ന് പാറ്റി തരോ”

മുന്നിൽ ഇരുന്ന് നന്ദുവിന്റെ മുഖത്തേക്ക് തല ചെരിച്ചു.

” ഏത് പാട്ട് ”

പാറുവിന്റെ ഷോൾഡറിൽ തല വച്ചു നന്ദു ചോദിച്ചു.

” ആ മറ്റെ പാറ്റ് ഇല്ലേ.,

” എന്ത് പാട്ടെടി ”

” നേരത്തെ മിച്ചർ കയിക്കുമ്പോൾ പാറ്റിയ”

” അയ്യട പുളുസു… നീ എന്തായിരുന്നു ഏട്ടത്തിയുടെ മുൻപിൽ നിന്ന് പറഞ്ഞത് എനിക്ക് ഇങ്ങനത്തെ പാട്ട് മാത്രേ അറിയൂ എന്ന്….. ഇനി നിനക്ക് പാടി തരുന്ന പരിപാടി ഇല്ല ‘”

“” ഹോ അല്ലേലും പാറ്റ് കോല്ലില്ല നാൻ സുമ്മ ചോയ്ച്ചതാ.. ഒരു രശവും ഇല്ലാത്ത പാറ്റ് ”

പാറു മുന്നിലേക്ക് തന്നെ നോക്കി ഒച്ചത്തിൽ പറഞ്ഞപ്പോൾ നന്ദു താടി കൊണ്ട് അവളുടെ കഴുത്തിൽ ഇക്കിളിയാക്കി

” ആ താറ്റി ഒന്ന് വേറ്റികൂടെ ഇക്കിളി ആവുന്നു.
രൻറ്റും ഇപ്പോൾ വൻറ്റിയുടെ മുകലിൽ നിന്ന് വീയും ”

നന്ദുവിന്റെ കൈക്കൊരു തല്ല് കൊടുത്തു

” വിക്രമ നോക്ക് നോക്ക് ആ കുയിയിൽ നിന്ന് വേലിച്ചം ”

സൈഡിലേക്ക് തിരിഞ്ഞു നോക്കിയ പാറു തോട്ടിൽ നിന്ന് വെളിച്ചം വരുന്നത് കണ്ടു നന്ദുവിന്റെ കയ്യിൽ തോണ്ടി. അടുത്തൊന്നും വീടും സ്ട്രീറ്റ് ലൈറ്റും ഇല്ല .
പാറു പറഞ്ഞത് കേട്ട് വണ്ടി നിർത്തണോ വേണ്ടേ എന്ന് ആലോജിച്ചു. അവൾ കൂടെ ഉള്ളത് കൊണ്ട് നിർത്തണ്ട എന്ന് വിചാരിച്ചു ശ്രദ്ധിക്കാതെ പോയി. പക്ഷെ പാറു പിറകിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടു വണ്ടി തിരിച്ചു റോഡിൽ സൈഡിൽ നിർത്തി പാറുവിന്റെ ഇറക്കി ഫോണിന്റെ ഫ്ലാഷ് ഓൺ ചെയ്തു. അങ്ങോട്ട് നടന്നു.

” please ഒന്ന് ഹെല്പ് ചെയ്യോ.. അറിയാതെ തോട്ടിലേക്ക് നടന്നു വരുമ്പോൾ വീണു പോയി.
ഇപ്പോൾ കയറാൻ പറ്റുന്നില്ല. ”

ഒരു പെൺ കുട്ടിയാണ് അത് പറയുന്നതെന്ന് അറിഞ്ഞു നന്ദു ഫോൺ പാറുവിന്റെ കയ്യിൽ കൊടുത്തു അവന്റെ കൈ അവൾക്ക് നേരെ നീട്ടി.
കുറച്ച് വീതിയും അഴവും ഉള്ള തോടാണ്. മഴ ആയതോണ്ട് വെള്ളം നിറഞ്ഞു നിൽക്കുന്നുണ്ട് ആ കുട്ടിയുടെ അരയുടെ മുകളിലേക്ക് വെള്ളം കയറി നിൽക്കുന്നത് കണ്ടു നന്ദു വേഗം അവളെ പിടിച്ചു കയറ്റി.

” ഹോ ഒത്തിരി താങ്ക്സ്. ഇന്ന് ഇവിടെ തന്നെ നിൽക്കേണ്ടി വരുമെന്ന് വിചാരിച്ചതായിരുന്നു.
ആ… ”

പറഞ്ഞു കൊണ്ട് നിൽക്കലും കാൽ വേദനയായി നന്ദുവിന്റെ കൈ പിടിച്ചു .

” എന്തു പറ്റി വീണപ്പോൾ കാലിനു എന്തേലും പറ്റിയോ ”

നന്ദു കുറച്ച് ടെൻഷനോട് ചോദിച്ചു .

” അറിയില്ല മുട്ട് വേദനയാവുന്നു. ”

” എന്നാൽ താൻ കുറച്ച് നേരം അവിടെ ഇരിക്ക്. ”

നന്ദു ഫ്ലാഷ് നീട്ടി കരിങ്കല്ല് ചൂണ്ടി പറഞ്ഞു .

” ഏയ് അതൊന്നും കുഴപ്പല്ല… ലേറ്റ് ആയി വീട്ടിൽ പോണം..”

നനഞ്ഞ ബാഗൊന്ന് കുടഞ്ഞു തോളിലിട്ട് അവൾ നടന്നു. വേദന ഉണ്ടെങ്കിലും പുറത്ത് കാണിച്ചില്ല.
നന്ദു ഒന്നും പറയാതെ അവളെ നോക്കി നിന്നു. Height ഇല്ല കാണുമ്പോൾ ഏട്ടത്തിയെ പോലെ തോന്നും. മുടന്തിയാണ് നടക്കുന്നത്. വീണതിൽ പറ്റിയതാവുമെന്ന് കരുതി അവൻ പാറുവിനെ നോക്കി

“” ആ സേച്ചിക്ക് വേറ്റന ഉൻറ്റേന്ന് തോന്നുന്നു വിക്രമ… നമുക്ക് വീട്ടിൽ കോൻറ്റാക്കാം ”

പാറു പറയേണ്ട താമസം നന്ദു തള്ള വിരൽ പൊക്കി കാണിച്ചു പാറുവിനെ എടുത്തു പൊക്കി വണ്ടിയിൽ കയറി. സ്റ്റാട്ട് ചെയ്തു അവളുടെ മുന്നിൽ നിർത്തി. പേടിച്ചു കൊണ്ട് അവൾ പിറകിലേക്ക് നിന്നു.

” താൻ വണ്ടിയിൽ കയറിക്കോ. ഈ കാൽ വച്ചു എന്തായാലും നടന്നു ഇപ്പോൾ ഒന്നും വീട്ടിൽ എത്തില്ല ഒരു ഓട്ടോ പോലും ഈ സമയം ഈ വഴിക്ക് പോവില്ല. സ്ഥലം പറഞ്ഞു തന്നാൽ മതി ഞാൻ ഇറക്കി തരാം ”

” വേണ്ട കുഴപ്പമില്ല ഞാൻ നടന്നോളാം ”

നടക്കാൻ പോയ അവളുടെ മുന്നിലേക്ക് നന്ദു വണ്ടി കയറ്റി നിർത്തി . അവളുടെ കണ്ണുകൾ പിടയ്ക്കുന്നതും ചുറ്റും തിരയുന്നതും.
വിരലുകൾ ബാഗിൽ മുറുകുന്നതും നന്ദു നോക്കി കാണുകയായിരുന്നു.

” കയരിക്കോ സേച്ചി പാരു വീറ്റിൽ ആക്കി തരാം. വിക്രമൻ ഒന്നും സെച്ചില്ല… പാവാ ”

ഇടയിലൂടെ ഉള്ള പാറുവിന്റെ സംസാരം കേട്ട് നന്ദു പെണ്ണിനെ തല ചെരിച്ചു നോക്കിയപ്പോൾ അവൾ സൈറ്റടിച്ചു കാണിച്ചു. നന്ദുവിവിന് ചിരി വന്നു അവളെ നോക്കി . പാറുവിന്റെ സംസാരം കേട്ടപ്പോൾ പകുതി സമാധാനമായ പോലെ തോന്നി. മുന്നിൽ പല്ലില്ലാതെ മുഖത്ത് നോക്കി ചിരിക്കുന്നുണ്ട്.

” താൻ കയറേടോ ഞാൻ ഒന്നും ചെയ്യില്ല ”

കയറാണോ കയറേണ്ടേ എന്ന് ആലോജിച്ചു നിൽക്കുന്ന അവളോട് നന്ദു ചിരിച്ചു പറഞ്ഞപ്പോൾ മടിച്ചു വണ്ടിയുടെ സൈഡിലേക്ക് നിന്നു . അപ്പോൾ തന്നെ പാറു മുന്നിൽ നിന്ന് ഇറങ്ങി നന്ദുവിനെ പിടിച്ചു പിറകിൽ വലിഞ്ഞു കയറി. നന്ദു എന്താണ് സംഭവിക്കുന്നത് എന്ന് നോക്കി നിൽക്കുകയാണ്

” പാരുവിനെ പിറ്റിച്ചു ഇരുന്നാൽ മറ്റി റ്റോ വീഴില്ല ”

നന്ദു ചിരി വന്നു ചുണ്ടുകൾ കൂട്ടി പിടിച്ചു.
കുറുമ്പും കുശുമ്പും ഒട്ടും ഇല്ലാത്ത പെണ്ണ്.
നന്ദുവിന് പാറുവിന്റെ കുരുട്ട് ബുദ്ധി മനസിലായെങ്കിലും അവൾക്ക് സമാധാനം ആയിരുന്നു. മറ്റൊരു പുരുഷന്റെ കൂടെ വണ്ടിയിൽ കയറി ഇരിക്കുന്നത്. നടുക്ക് പാറു ഉള്ളത് ആശ്വാസം.
വണ്ടിയിൽ ഇരിക്കുമ്പോൾ 2 പേരും ഒന്നും സംസാരിച്ചില്ലെങ്കിലും പാറു എന്തൊക്കയോ സംശയം നന്ദുവിനോട് ചോദിക്കുന്നുണ്ടായിരുന്നു.
എന്തോ പാറുവിന്റെ സംസാരം അവൾക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു.. വീടിന്റെ മുന്നിൽ നിർത്താതെ കുറച്ച് പിറകിലേക്കായി നിർത്താനായി അവൾ പറഞ്ഞപ്പോൾ നന്ദു അതേ പോലെ ചെയ്തു.

” തന്റെ പേരെന്താ ”

എന്ത് പറയണമെന്ന് ആലോജിച്ചു നിൽക്കുന്ന അവളോട് നന്ദു ചോദിച്ചു.

“” ശ്രേയ…. ഇത് മോളാണോ ”

നന്ദു ഞെട്ടി പണ്ടാരമടങ്ങി.

” അല്ല അമ്മയ ”

വണ്ടിയിൽ നിന്ന് ഇറങ്ങി മുന്നിലേക്ക് കയറ്റി ഇരുത്താൻ കൈ പൊക്കി കൊണ്ട് പാറു പറഞ്ഞു.

” ഒന്നും തോന്നരുത് ഇവൾ എന്താ പറയുക എന്ന് അവൾക്ക് പോലും അറിയില്ല.
സിസ്റ്റർ ആണ് ”

ചമ്മിയ മുഖവുമായി നിൽക്കുന്ന ശ്രേയയെ നോക്കി നന്ദു വളിഞ്ഞ ചിരി ചിരിച്ചു.

” എന്നാൽ ശേയ വീറ്റിൽ പൊക്കോ. ഇനി പേതം വന്നു പിറ്റിച്ചു കോൻറ്റ് പോണ്ട ”

രണ്ട് പേരെയും ഇനിയൊരു സംസാരത്തിന് അനുവദികാതെ പാറു വേഗം ശ്രേയയോട് പൊക്കോളാൻ ആവശ്യപെട്ടു. ശ്രേയയ്ക്ക് ആണേൽ പാറുവിന്റെ സംസാരം കേട്ട് ചിരി വരുന്നുണ്ട്.
നന്ദുവിനോട് തല അനക്കി പാറുവിന്റെ കവിളിൽ തോട്ടു അവൾ വീട്ടിലേക്ക് കയറി. ഒരു ചെറിയ ഓടിട്ട വീടായിരുന്നു അത്… പുറത്ത് സ്റ്റെപ്പിൽ അവളെ കാത്ത വണ്ണം പ്രായമായ സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു.

” നിന്റെ മടിയിൽ ഇരുത്തിയാണോ അവൾക്ക് പേരിട്ടത്. എല്ലാവരെയും കയറി പേര് വിളിക്കുന്നു ”

” അതിന് വിക്രമന് എൻറ്റ നാൻ ഇനിയും
വിലിക്കും ”

പാറു വാശി പോലെ പറഞ്ഞു ടാങ്കിന്റെ മുകളിൽ രണ്ട് തല്ല് തല്ലി
ഇനി എന്തേലും പറഞ്ഞാൽ പെണ്ണ് അവനെ വലിച്ചു കീറും എന്ന് അറിയുന്നത് കൊണ്ട് പിന്നെ ഒന്നും മിണ്ടിയില്ല.

🌻🌻🌻🌻🌻🌻🌻

” നീ എവിടെ ആയിരുന്നു.
എന്താ ഇത്ര വൈകിയത്. ഞാൻ പേടിച്ചിരിക്കുകയിരുന്നു. ”

ഇരുട്ടിൽ നിന്ന് നടന്നു വരുന്ന ശ്രേയയെ മങ്ങിയ വെളിച്ചത്തിൽ കണ്ട് അവർ ആദിയോടെ അടുത്തേക്ക് വന്നു

” ഒന്നുല്ല അമ്മ. കുറച്ച് ലേറ്റ് ആയി പോയി. ഏട്ടൻ വന്നിട്ടുണ്ടോ ”

ശ്രേയ അകത്തേക്ക് നോക്കി.

” അവൻ അല്ലേലും എന്നാണ് നേരത്ത് വീട്ടിൽ വന്നിട്ടുള്ളത്.
നീ എന്താ മുഴുവൻ നനഞ്ഞിരിക്കുന്നത്. ”

” അത് വരുമ്പോൾ ആ തോടിലൊന്ന് വീണു.
നില വിളിക്കാൻ നിൽക്കണ്ട. എനിക്ക് ഒന്നും പറ്റിയിട്ടില്ല. ഒരാൾ വന്ന് കൈ പിടിച്ചു കയറ്റി ”

അമ്മ തിരിച്ചു എന്തേലും പറയുന്നതിന് മുന്നേ അവൾ മുൻകൂറായി പറഞ്ഞു അവസാനിപ്പിച്ചു ചെരുപ്പ് അഴിച്ചു ഉള്ളിലേക്ക് കയറി.

” നീ എന്നും വരുകയും പോവുകയും ചെയ്യുന്ന വഴിയല്ലേ നിനക്ക് അറിയില്ലേ അവിടെ തോട് ഉള്ളത് ”

” ആ ഇന്നെനിക്ക് അത് മറന്നു പോയി. അമ്മ കഴിക്കാൻ എന്തേലും എടുത്തു വയ്ക്ക് വിശന്നിട്ടു വയ്യ ഞാൻ ഒന്ന് കുളിച്ചു വരട്ടെ ”

വീണ്ടും ചോദ്യമായി പിറകെ വരുന്ന അമ്മയോട് അത് പറഞ്ഞു അവൾ തോർത്തും മാറാൻ ഉള്ളതും എടുത്തു അടുക്കള ഭാഗത്തേക്ക് നടന്നു.
കുളി കഴിഞ്ഞു വന്ന് അമ്മ എടുത്തു വച്ച ചോറ് എടുത്തു കഴിച്ചു കൈ കഴുകി അടുക്കളയിൽ നിരന്നു കിടന്ന പാത്രം എല്ലാം എടുത്തു പിറക് വശത്തേക്ക് പോയി ഒരു ബക്കറ്റിൽ കിണറ്റിൽ നിന്ന് വെള്ളം മുക്കി നിലത്ത് പലക ഇട്ട് പാത്രം കഴുകി. അമ്മ സഹായിക്കാൻ വന്നെങ്കിലും വേണ്ടെന്ന് പറഞ്ഞു അകത്തേക്ക് പറഞ്ഞയച്ചു.
എല്ലാം കഴുകി അകവും അടുക്കളയും അടിച്ചു വാരി. ഉമ്മറത്തിരിക്കുന്ന അമ്മയെ ഒന്ന് നോക്കി ഏട്ടൻ വരുന്നതിന് മുന്നേ റൂമിൽ കയറി മേശയിൽ അടുക്കി വച്ച ബുക്ക്‌ എടുത്തു കസേരയിൽ ഇരുന്നു. കുറച്ച് വായിച്ചു ഉറക്കം കണ്ണുകളെ തഴുകിയപ്പോൾ ലൈറ്റ് ഓഫ്‌ ചെയ്തു ബെഡിൽ കിടന്നു. പകുതി തുറന്നിട്ട ജനലയിൽ നിന്ന് ചെറിയ കാറ്റ് വന്ന് തലോടുന്നുണ്ട്.
തിരിഞ്ഞു കിടന്നു ചന്ദ്രനെ നോക്കി നിൽക്കുമ്പോൾ മനസ്സിൽ തെളിഞ്ഞത് പാറുവിന്റെ നന്ദുവിന്റെയും മുഖമായിരുന്നു.

അവർ വന്നില്ലായിരുന്നെങ്കിൽ ഇന്ന് ആ തോട്ടിൽ തന്നെ കിടക്കേണ്ടി വന്നിരുന്നേനെ.
അമ്മ പറയുന്നത് പോലെ ദിവസവും വരുന്ന വഴിയാണ്. ഒരു സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ല. എന്തോ ആലോജിച്ചു വരുമ്പോൾ വീണു പോയതാണ്. ജിത്തു ഏട്ടന്റെ കൂടെ അല്ലാതെ ആരുടെയും വണ്ടിയിൽ ഇത് വരെ കയറിയിട്ടില്ല … ഇന്നും കയറില്ലായിരുന്നു. പക്ഷെ ആ കുട്ടിയുടെ സംസാരം. അമ്മുവിനെ ഓർമ വന്നു. അവൾക്കും ഇതേ സംസാരം ആയിരുന്നു. കൊഞ്ചിയുള്ള സംസാരത്തിൽ എത്ര ദേഷ്യത്തിൽ ആണേലും അത് അലിഞ്ഞു പോവും.
കണ്ണുകൾ ഈറനഞ്ഞിപ്പോൾ അവൾ പുതപ്പ് കൊണ്ട് അത് ഒപ്പി.
മനസ്സിൽ വീണ്ടും പാറുവിന്റെ മുഖം തെളിഞ്ഞു വന്നു.

🌻🌻🌻🌻🌻🌻🌻

രാവിലെ എഴുനേറ്റപ്പോൾ മേൽ ഒരു ഭാരം പോലെ തോന്നി കിച്ചു നോക്കിയപ്പോൾ കാൽ വയറിൽ കയറ്റി വച്ചു പാറു കിടക്കുന്നത് ശ്രദ്ധിച്ചത്. അവളെ കൂട്ടി പിടിച്ചു നന്ദു ഉണ്ട്.
വൈകുന്നേരം കിടന്നതായിരുന്നു രാത്രി എഴുന്നേറ്റില്ല എന്ന് അവന് അപ്പോളാണ് ഓർമ വന്നത്. പാറുവിന്റെ കാൽ എടുത്തു മാറ്റി എഴുന്നേറ്റപ്പോൾ അവൾ തിരിഞ്ഞു കിടന്നു നന്ദുവിനെ കെട്ടി പിടിച്ചു അവന്റെ കഴുത്തിൽ മുഖം താഴ്ത്തി നന്ദു ഒന്ന് ഞെരങ്ങി കൊണ്ട് അവളെ ചേർത്ത് പിടിച്ചു. രാവിലെ തന്നെ നല്ലൊരു കാഴ്ച കണ്ട സന്തോഷം അവന്റെ ചുണ്ടിലെ ചിരിയിൽ കാണമായിരുന്നു.
എഴുനേറ്റു കാലിന്റെ അടിയിൽ ചുരുട്ടി കൂട്ടിയ പുതപ്പ് എടുത്തു രണ്ട് പേരെയും പുതപ്പിച്ചു കൊടുത്തു ബെഡിൽ നിന്ന് ഫോൺ എടുത്തു പുറത്തേക്ക് ഇറങ്ങി.
കിച്ചു എഴുനേറ്റു പോയെന്ന് കണ്ട് നന്ദു ഒറ്റ കണ്ണ് തുറന്നു നോക്കി പാറുവിനെ ചേർത്ത് പിടിച്ചു കണ്ണുകൾ അടച്ചു.

” ഹാ നീ എന്താ ഇത്ര നേരത്തേ ”

കിച്ചുവിനെ കണ്ട് പത്രം വായിക്കുന്ന അച്ഛൻ തല പൊക്കി നോക്കി. അവൻ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു കസേരയിൽ ഇരുന്ന് ഫോൺ നോക്കി.
ഇന്നലെ നൈറ്റ്‌ ശ്രുതിയുടെ 3 missed call കണ്ടപ്പോൾ മുഖത്തടിച്ചു എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി. ചെറിയ മഞ്ഞുണ്ട് രാവിലെ ചാറിയ മഴയെ അറിയിച്ച വണ്ണം വിടർന്ന പൂക്കൾക്ക് മുകളിൽ വെള്ളം തിങ്ങി നിൽക്കുന്നുണ്ട്. കൈ കൊണ്ട് അവ തട്ടി തെറിപ്പിച്ചു. ശ്രുതിയെ തിരിച്ചു വിളിച്ചു. ഒന്ന് രണ്ട് വട്ടം വിളിച്ചപ്പോളും എടുക്കാതെ വന്നപ്പോൾ തിരിച്ചു വീട്ടിലേക്ക് കയറി. അച്ഛന്റെ മുഖത്ത് എവിടെയോ ഒരു ആക്കി ചിരി കണ്ടപ്പോൾ പിന്നെ അവിടെ നിന്നില്ല ഏട്ടത്തിയുടെ എടുത്തേക്ക് വിട്ടു.

🌻🌻🌻🌻🌻🌻

രേവതിയുടെ കുലുക്കിയുള്ള വിളിയിലാണ് ശ്രുതി എഴുന്നേറ്റത്. നിലയുടെ വീട്ടിൽ പോകണമെന്നു പറഞ്ഞപ്പോൾ ചാടി എഴുനേറ്റു ഫോൺ നോക്കി. കിച്ചുവിന്റെ കാൾ കണ്ടപ്പോൾ തിരിച്ചു വിളിക്കാൻ നിന്നില്ല. വേഗം എഴുനേറ്റു കുളിച്ചു മാറ്റി താഴേക്ക് വന്നപ്പോൾ രേവതി മാറ്റി നിൽക്കുന്നുണ്ടായിരുന്നു.

” നീ എന്നേ അവിടെ ഇറക്കിയിട്ട് കോളേജിൽ പോവുന്നുണ്ടോ ശ്രുതി. ”

” ചിലപ്പോൾ പോവും ഇപ്പോൾ തന്നെ ടൈം 11 ആയി. ഇനി അമ്മയെ അവിടെ ഇറക്കി കോളേജിൽ എത്തുമ്പോളേക്കും 12 ആവും. നോക്കട്ടെ. ”

ടേബിളിൽ എടുത്തു വച്ച ചായ കുടിച്ചു.

” നിന്നേ ഞാൻ എപ്പോൾ വിളിക്കുന്നുണ്ട്. നീ എഴുനേൽക്കാത്തല്ലേ. ”

ശ്രുതി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.
ചായ വേഗം കുടിച് എഴുനേറ്റു അവൾ പുറത്തേക്ക് ഓടി പിറകിൽ തന്നെ രേവതിയും.

“””””””””””””””””””””””””””””””

” നീ എവിടേക്കാണ് കിച്ചു പോവുന്നത്. ”

മാറ്റി പുറത്തേക്ക് ഇറങ്ങാൻ നിന്ന കിച്ചുവിനെ കണ്ട് അച്ഛൻ ചോദിച്ചു.

” ഞാൻ ഒന്ന് പുറത്തേക്ക് പോവാ. ”

ഷിർട്ടിന്റെ സ്ലീവ് മുകളിലേക്ക് മടക്കി വച്ചു സ്റ്റെപ് ഇറങ്ങാൻ നിൽക്കുമ്പോളാണ് ശ്രുതി വണ്ടിയുമായി മുന്നിലേക്ക് കയറിയത്.
ശ്രുതിക്കാണേൽ ചിരിക്കണോ ചിരിക്കണ്ടേ എന്ന അവസ്ഥയിലാണ്. വണ്ടിയുടെ ശബ്ദം കേട്ട് പാറു ഓടി മുന്നിലേക്ക് വന്നു. രേവതി ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു.

” മോള് പോവണോ ”

വണ്ടി തിരിക്കാൻ നിൽക്കുമ്പോൾ അച്ഛൻ ചോദിച്ചത് കേട്ട് അവൾ വണ്ടി നിർത്തി തിരിഞ്ഞു നോക്കി..
അപ്പോളാണ് കിച്ചുവും ശ്രുതി പോവുകയാണെന്ന് ശ്രദ്ധിക്കുന്നത്. കോളേജിൽ പോവണമെന്ന് പറയാൻ ഉതിന്നപ്പോൾ കിച്ചുവിന്റെ ഒരൊറ്റ നോട്ടത്തിൽ പറയാൻ വന്നത് അവൾ മറന്നു പോയി.
പിന്നെ ഒന്നും നോക്കിയില്ല വണ്ടി ഒതുക്കി നിർത്തി ഇറങ്ങി അവനെ നോക്കി ഒരു ചിരി ചിരിച്ചു. കിച്ചു അത് ശ്രദ്ധിക്കാതെ അമ്മയോട് കയറാൻ പറഞ്ഞു ഉള്ളിലേക്ക് പോയി.

” ശുതിക്ക് പടിക്കൊന്നും വേൻറ്റേ..
എപ്പോയും വൻറ്റിയിൽ കരക്കം തന്നേ അണോ ”

” അയ്യട മോളെ നീ നഴ്സിറിയിൽ പോയി തുടങ്ങിയോ ”

പാറുവിന്റെ കവിൾ ശ്രുതി പിടിച്ചു വലിച്ചു

” നാനോക്കെ പറ്റിക്കാൻ തുറ്റങ്ങി ശുതി. രൻറ്റ് ശാറുമാർ ഇവിറ്റേ ഉല്ലപ്പോൾ നാൻ എൻറ്റിന് സ്കൂളിൽ പോനം ”

ശ്രുതി അന്തം വിട്ട് അച്ഛനെ നോക്കി.

“” അത് ശരത് അവളോട് പറഞ്ഞ ഡയലോഗ് ആണ് മോളെ അത് എപ്പോൾ ഒരു അവസരം കിട്ടിയപ്പോൾ നിന്നോട് പറഞ്ഞു ”

സത്യം പറഞ്ഞാൽ അച്ഛനും ചിരി വന്ന് പോയിരുന്നു അവളുടെ സംസാരം കേട്ട്.
ശ്രുതി പാറുവിന്റെ കൈ പിടിച്ചു ഉള്ളിലേക്ക് കയറി. അമ്മ അപ്പോളേക്കും നിലയുടെ എടുത്തു സ്ഥാനം പിടിച്ചിരുന്നു.

” കൻറ്റോ അമ്മേ ശുതി സ്കൂളിൽ പോവാതെ കരങ്ങി നറ്റക്ക ”

അടുക്കളയിൽ നിന്ന് സംസാരിക്കുന്ന രേവതിയുടെയും നിലയുടെയും എടുത്തേക്ക് ശ്രുതിയുടെ കൈ വിട്ട് പാറു ഓടി പോയി.

” ഓ നീ വലിയൊരു പഠിത്തക്കാരി……
ഇരിക്ക് അമ്മ ചായ എടുക്കാം ”

പാറുവിനെ എടുത്തു പൊക്കി സ്ലാബിൽ കയറ്റി ഇരുത്തി പ്ലേറ്റ് മടിയിൽ വച്ചു കൊടുത്തു ചായയ്ക്ക് വെള്ളം വയ്ക്കാൻ പോവുമ്പോൾ രേവതി തടഞ്ഞു

” ഞങ്ങൾ ഇപ്പോൾ ചായ കുടിച്ചു ഇറങ്ങിയതാണ്
ഇനി ഒന്നും എടുക്കണ്ട.ദേവൂട്ടിയും ശരത്തും നന്ദുവും ഇല്ലേ ഇവിടെ. ”

രേവതി അത് ചോദിക്കുമ്പോൾ ശ്രുതി ചുറ്റും കിച്ചുവിനെ തിരയുകയായിരുന്നു. അത് ആ സമയം തന്നെ നില കാണുകയും ചെയ്തു.
ശ്രുതിയുടെ അപ്പോളത്തെ എക്സ്പ്രഷൻ കണ്ട് നില ചുണ്ടുകൾ കൂട്ടി പിടിച്ചു.

” ശരത്തേട്ടൻ സ്കൂളിൽ പോയി. നന്ദു ഇപ്പോൾ കുറച്ച് മുന്നേ എഴുനേറ്റു എന്തോ വാങ്ങണം എന്ന് പറഞ്ഞു പുറത്തേക്ക് പോയതാണ്. ദേവൂട്ടിക്ക് എഴുനേൽക്കാൻ സമയമായിട്ടില്ല.
കിച്ചുവും പുറത്തേക്ക് ഇറങ്ങാൻ നിന്നതായിരുന്നു നിങ്ങളെ കണ്ടപ്പോൾ റൂമിലേക്ക് പോയി… ”

അവസാനം പറഞ്ഞതിൽ ഒരു ആക്കൽ ഇല്ലേ എന്ന് ശ്രുതിക്ക് തോന്നി. അവൾ കേൾക്കാൻ വേണ്ടി കുറച്ച് ഒച്ചത്തിൽ ആണ് അത് പറഞ്ഞത്.
ശ്രുതി തല ചെരിച്ചു പാറുവിനെ നോക്കി. പാറു ചായ കുടിക്കുകയാണെന്ന് കണ്ടപ്പോൾ നൈസ് ആയി അവിടെ നിന്ന് വലിഞ്ഞു അത് കൃത്യമായി നില കാണുകയും ചെയ്തു.

കിച്ചുവിനെ കാണാൻ റൂമിലേക്ക് കയറുന്നതിന് മുന്നേ ശ്രുതി ഉമ്മറത്തേക്ക് ഒന്ന് നോക്കി അച്ഛനെ അവിടെ കണ്ടപ്പോൾ സമാധാനത്തോടെ റൂമിന്റെ മുന്നിൽ നിന്ന് ഡോർ പതുക്കെ തുറന്നു നോക്കി.
ഫോൺ ചാർജ് ചെയ്യാൻ ഇട്ട് തിരിഞ്ഞപ്പോളാണ് കിച്ചു ശ്രുതിയെ കണ്ടത്

” നീ എന്താ അവിടെ തന്നെ നിൽക്കുന്നത് കയറി വാ ”

മടിച്ചു മടിച്ചു അവൾ ഉള്ളിലേക്ക് കയറിയപ്പോൾ തന്നെ കിച്ചു ഡോർ ചാരി ഇട്ടു.

” ഇന്ന് എന്തായിരുന്നു കോളേജിൽ പോവാഞ്ഞത്”

” അത് അമ്മയ്ക്ക് ചേച്ചിയേ കാണാമെന്നു പറഞ്ഞപ്പോൾ വന്നതാണ് ”

” അമ്മ ചേച്ചിയേ കാണാൻ വന്നതാണ് താനോ ”

ശ്രുതിയ്ക്ക് ആണേൽ എല്ലാം കയ്യിൽ നിന്ന് പോയി ഇരിക്കുകയാണ്. കിച്ചുവിൽ നിന്ന് ഇങ്ങനൊരു സംസാരം അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇതാണെൽ കണ്ണിൽ നോക്കിയാണ് ചോദിക്കുന്നത്.

” അയ്യേ നിങ്ങൾ ഇത്ര ഒളിപ്പിക്കലായിരുന്നോ…
വലിയ സഖാവാണെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ഫുൾ കലിപ്പാവും എന്നൊക്കെ.”

” കലിപ്പല്ലാത്ത സഖാക്കന്മാരെ ഏട്ടൻ കാണിച്ചു തരട്ടെ ”

ചുമരിലേക്ക് ചേർത്ത് നിർത്തി അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന കിച്ചുവിനെ കാണെ അവൾ ഉമിനീർ ഇറക്കി കിച്ചുവിന്റെ മുഖത്തെക്കും ഡോറിന്റെ എടുത്തേക്ക് നോക്കി.

” അതിനേക്കാൾ നല്ലൊരു സഖാവ് പുറത്ത് കസേരയിൽ ഇരിക്കുന്നുണ്ട് അങ്ങേര് പഠിപ്പിച്ചു കൊടുത്താൽ മതിയോ ”

ഡോറിന്റെ എടുത്തു കയ്യും കെട്ടി നിൽക്കുന്ന നന്ദുവിനെ കണ്ടതും കിച്ചു അവളിൽ നിന്ന് വേഗം മാറി നിന്നു

🦋തിരികെ വരും 🦋