18/04/2026

നില : ഭാഗം 24

രചന – അഹാനിക അനു

“” ഏട്ടത്തി ഒരു ചായ ഇട്ട് തരോ…. “” രാവിലെ മഴയൊന്നും തോർന്നപ്പോൾ മുറ്റമടിക്കുന്ന നിലയെ കണ്ട് ഉമ്മറത്തു നിന്ന് കൈ രണ്ടും പൊക്കി ഞൊട്ട പൊട്ടിച്ചു കൊണ്ട് നന്ദു വിളിച്ചു പറഞ്ഞു……… “” ചായ എല്ലാം റെഡി ആക്കി വച്ചതാണ് നന്ദു അതൊന്ന് എടുത്ത് കുടിച്ചാൽ മതി…. “” “” ഏയ് അത് വേണ്ട ഏട്ടത്തി എടുത്ത് തന്നാൽ മതി….. “” പറഞ്ഞു കൊണ്ട് അവൻ പത്രം വായിച്ചു നിൽക്കുന്ന ശരത്തിന്റെ എടുത്ത് നിന്ന് പത്രം പിടിച്ചു വാങ്ങി….. “” ഇങ്ങു താടാ…… ഞാൻ വായിച്ചു കഴിഞ്ഞിട്ടില്ല..”” “”അല്ലേൽ ആർക്ക് വേണം ഇത്…… കണ്ട വെട്ടും കൊലയും പീഡനവും……. എനിക്ക് ചരമ കോളം മതി…..”” ചരമ കോളം എടുത്തു ബാക്കി ശരത്തിന്റെ മടിയിൽ വച്ചു കൊടുത്തു നന്ദു അരിച്ചു പിറക്കാൻ തുടങ്ങി…… “” നീ ഇത് എന്താ നോക്കുന്നത്….. “” “” സെഞ്ചുറി അടിച്ചവരെ നോക്കാണ്….. ഡിസ്റ്റർബ് ചെയ്യല്ല ഏട്ടൻ ഏട്ടന്റെ പണി എടുക്ക്…… “” “” ഹോ എന്റെ നന്ദു നീ ചെറിയ മക്കളെക്കാളും കഷ്ട്ടാണല്ലോ…… “” “” ഏട്ടൻ ഏട്ടന്റെ ട്രൗസർ ഇട്ടാൽ മതി…….. വേഗം അതൊക്കെ വായിച്ചോ …. “”

“” നിന്റെ എടുത്ത് നിന്നാണോ പാറുസിന് ഇത് കിട്ടിയത്…….. ഒരു ദിവസം എന്നോടും ഇത് പറഞ്ഞു പെണ്ണ് കുണുങ്ങി കുണുങ്ങി പോയി… “” നില ചോദിക്കുന്നത് കേട്ട് നന്ദു ഒരു വളിഞ്ഞ ചിരി ചിരിച്ചു….. “” ഏയ് എന്റെ എടുത്ത് നിന്ന് ആവാൻ ചാൻസ് വളരെ കുറവാണ്…… ഞാൻ ഇത് പറയുന്നത് വളരെ വിരളമാണ്…”” “” ഓ അത് നിന്റെ ഇപ്പോളത്തെ എക്സ്പ്രഷൻ കണ്ടാലും പറയും…… “” നിലയുടെ നോട്ടവും ശരത്തിന്റെ സംസാരവും കൂടി ആയപ്പോൾ ഇനി അവിടെ ഇരുന്നാൽ ശെരിയാവില്ലെന്ന് മനസിലായി വേഗം എഴുനേറ്റു…. “” ഇന്നാ ഈ ചരമ കോളം കൂടി തിന്നോ…….. “” പേജ് ശരത്തിന്റെ മടിയിൽ വച്ചു അവൻ എഴുനേറ്റു അപ്പോളേക്കും കിച്ചു എഴുനേറ്റു വന്നു ഉമ്മറത്തേക്ക് വന്നിരുന്നു…….. കോട്ട് വാ ഇട്ട് പുറത്തേക്ക് നോക്കിയ അവൻ അങ്ങനെ തന്നെ നിന്നു……. “” നീ എന്താ മുന്നിൽ തന്നെ ഇങ്ങനെ നിൽക്കുന്നത്…… മാറി നിൽക്ക്….. “” നന്ദു പറയുന്നതോടൊപ്പം കിച്ചു അവനെ തോണ്ടി മുറ്റത്തേക്ക് ചൂണ്ടി കാണിച്ചു………

“” ഈശ്വരാ ഇതാര് കാവിലെ ഭഗവതി പ്രത്യക്ഷ പെട്ടതോ…… “” നന്ദു ഒച്ചതിൽ വിളിച്ചു പറഞ്ഞപ്പോൾ പത്രം വായിച്ചു കൊണ്ട് നിൽക്കുന്ന ശരത്തും അടിച്ചു വരുന്ന നിലയും നന്ദുവിനെ നോക്കി…… “” ഓ എന്റെ മുഖത്ത് ഒന്നുമില്ല…… ആ മുറ്റത്തേക്ക് ഒന്ന് നോക്ക്……. “” അവിടെ കുളിച്ചു പട്ടു പാവാടയും ഉടുത്തു ശ്യാമേച്ചിയുടെ കൂടെ നടന്നു വരുന്ന പാറുവിനെ കണ്ട് എല്ലാരും നോക്കി നിന്നു…… എല്ലാരും നോക്കി നിൽക്കുന്നത് കണ്ടപ്പോൾ പെണ്ണ് വേഗം ശ്യാമേച്ചിയുടെ പിറകിൽ ഒളിച്ചു….. “” ഇത് എന്താ ശ്യാമേച്ചി ഞങ്ങൾ കാണുന്നത്……. ഇന്ന് കാക്ക മലർന്നു പറക്കോ……. “” പാറുവിനെ നോക്കി കൊണ്ട് നില ചോദിച്ചപ്പോൾ പെണ്ണൊന്നു കുണുങ്ങി ചിരിച്ചു…….. “”ഞാനും ഇന്ന് ഇവളെ കണ്ടപ്പോൾ വേഗം നോക്കിയത് മാനത്തേക്ക………..”” അച്ഛമ്മ തന്നെ കളിയാക്കി പറയുകയാണെന്ന് മനസിലാക്കി പാറു വേഗം കൈ വിട്ടു ഉമ്മറത്തു കയറി ശരത്തിന്റെ മടിയിൽ കയറി ഇരുന്നു……

ഇടയ്ക്ക് ഇടം കണ്ണിട്ട് നന്ദുവിനെ ഒന്ന് നോക്കി അവൻ നോക്കി നിൽക്കുന്നത് കണ്ടപ്പോ വേഗം മുഖം തിരിച്ചു………. നന്ദു അവളെ തന്നെ കുറച്ച് നേരം നോക്കി നിന്നു പൊതുവേ കണ്മഷിയും പൊട്ടും ഇല്ലാത്ത അവിടെ ഇന്നതെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്…. നീളമുള്ള മുടി രണ്ട് വശത്തേക്ക് കെട്ടിയിരിക്കുന്നു…… ഇങ്ങനെയൊന്നും മുടി കേട്ടാറെ ഇല്ല….. ഇപ്പോളും പൊന്തിച്ചു കേട്ടി അത് ആട്ടി നടക്കാനാണ് ഇഷ്ട്ടം ……….. “” അല്ല ശ്യാമേച്ചി ഇവൾക്ക് കീറാത്ത തുണിയും ഇടാൻ അറിയാം ലേ ….. “” “” ഇന്ന് പിറന്നാളാ നന്ദു….. അതിന്റെ ഒരുക്കം ആണ്…….. ഇതൊക്കെ തൃത്ത മോളെ കൊണ്ട് പറഞ്ഞു ചെയ്യിപ്പിച്ചതാ……. വേറെ ഒന്നും വേണ്ട പാട്ടുപാവാട തന്നെ മതി എന്ന് വാശി പിടിച്ചു നടക്കായിരുന്നു…….സത്യം പറഞ്ഞാലും അതൊക്കെ കേട്ടപ്പോൾ ഞാനും അങ്ങ് ഞെട്ടി പോയി……… ഞാൻ വാങ്ങി കൊടുത്തത് ഒന്നും ഇടില്ലായിരുന്നു…. ഇവൾക്ക് ആ കുട്ടി ടൗസറും ഇട്ട് നടക്കണം……… “” “” അറ്റിന് കുറ്റി ട്രൗശർ എന്നല്ല പരയ…… ശോഡ്സ് ആണ്…… നല്ല ശുകാ ഇറ്റ് നടക്കാൻ…… “”

“” എന്നിട്ട് നീ ഇപ്പോൾ എന്നാതിന ഇതൊക്കെ വലിച്ചു കയറ്റിയത് …. “” ഇടയിൽ കയറി നന്ദു ചോദിച്ചു “” എന്റെ ബർത്ഡേ അല്ലേ……. “” കണ്ണുകൾ ഒന്ന് വിടർത്തി അവൾ പറഞ്ഞപ്പോ നന്ദു ഒന്ന് വട്ടം കറക്കാൻ വിചാരിച്ചു……. “” ബര്ത്ഡേ എന്ന് പറഞ്ഞാൽ എന്താ….. “” “” അറ്റ്……… “” പാറു എല്ലാവരെയും നോക്കി ഒന്ന് ആലോജിച്ചു…. “” ആ അത്…. പോരട്ടെ……. “” “”നാൻ ജനിച്ച ദിവശം അല്ലേ…….”” “” അണോ ഞങ്ങൾക്ക് അറിയില്ല…….. ഇവൾ ജനിച്ച ദിവസമാണോ ശ്യാമേച്ചി ഇന്ന്…….. “” നന്ദുവിന്റെ ആ സംസാരം കേട്ടപ്പോൾ പാറുവിനും ഒരു ഡൌട്ട് വന്നു അവൾ എല്ലാവരെയും ഒന്ന് നോക്കി…..അച്ഛമ്മയുടെ മുഖത്ത് കള്ള ചിരി കണ്ടപ്പോൾ തന്നെ പറ്റിക്കുകയാണെന്ന് മനസിലായി… “” വിക്രമൻ എന്നേ പറ്റിക്കാ….. “” ചുണ്ട് കൂർപ്പിച്ചു പെണ്ണ് പറഞ്ഞപ്പോൾ നന്ദു ചിരിച്ചു പോയി…… “” അല്ല പാറു b, day ആയിട്ട് മിഠായി എവിടെ…… “” “”ശോ നാൻ മരന്നു…….”” നെറ്റിൽ കൈ കൊണ്ട് തല്ലി ശരത്തിന്റെ മടിയിൽ നിന്ന് ഇറങ്ങി അച്ഛമ്മയുടെ എടുത്തേക്ക് പോയി…… എല്ലാവർക്കും മിഠായി കൊടുത്തപ്പോൾ ഉമ്മയും wishum കിട്ടി…..നന്ദുവിന് മിഠായി കൊടുക്കുമ്പോൾ അവൾ ഒന്ന് ഇടം കണ്ണിട്ട് നോക്കി…..നന്ദുവിന് സത്യം പറഞ്ഞാൽ അവളെ കണ്ടപ്പോൾ ചിരി വന്നു …..

“” അല്ല ചേച്ചി ഇപ്പോ 6 വയസ്സായോ…. “”നിലയാണ് “” ഏയ് ഇല്ല ഇപ്പോളാണ് 5 തികഞ്ഞത്….എന്നാലേ ഞാൻ പോയി ട്ടോ….മോളെ… പാറുവിനെ കുറച്ച് കഴിഞ്ഞാൽ അങ്ങോട്ട് പറഞ്ഞയക്കണം ട്ടോ…….പെണ്ണ് ഇവിടെ വന്നാൽ പിന്നെ അങ്ങോട്ട് വരില്ല……… “” നിലയോട് പറഞ്ഞു കൊണ്ട് ശ്യാമേച്ചി വീട്ടിലേക്ക് പോയി…… “” വിക്രമൻ എൻറ്റിനാ സിരിക്കുന്നത്…… “” മിഠായി വാങ്ങാതെ നന്ദു ചിരിക്കുന്നത് കണ്ട് പാറുവിന് ദേഷ്യം പിടിച്ചു ചോദിച്ചു…….. “” എടാ കിച്ചു നിനക്കല്ലായിരുന്നോ ഇവളെ കെട്ടണം എന്ന് പറഞ്ഞത്….. “” “” ആ അതേ…….. “” “” അത് ഒന്ന് തിരുത്തിയാലോ … “” പാറു കാര്യം മനസിലാവാതെ നന്ദുവിനെയും കിച്ചുവിനെയും മാറി മാറി നോക്കി……. അവർ രണ്ട് പേരും ചിരിക്കുന്നുണ്ട്…….. “” എന്നാൽ നീ കെട്ടിക്കോ നന്ദു……. “” “” അയ്യോ എനിക്ക് വേണ്ട…… നമ്മുടെ അച്ഛനു വേണ്ടി ഒന്ന് ആലോജിച്ചാലോ…ഈ വേഷത്തിൽ നല്ല മാച്ച് ആവും……. എനിക്ക് ഫ്രീ അയി ഒരു അമ്മയെയും കിട്ടും…… എന്താ പാറു അത് ok അല്ലേ……. “” “” നിക്ക് കാർണോരെ ബേണ്ട…. നാൻ സാരത്തങ്കിളിനെ കേറ്റിക്കോലാം….. “” അവരെ തന്നെ നോക്കി നിന്ന ശരത്തും നിലയും ചിരിച്ചു പോയി……..

“” കിട്ടിയല്ലോ രണ്ട് പേർക്കും വയറു നിറയെ….. ഇത് നിങ്ങൾ വിചാരിച്ച മുതലല്ല മക്കളെ…….. ഇവൾ മുത്താട….. മുത്ത്…… “” ശരത് പറഞ്ഞു കൊണ്ട് ഏഴുനേറ്റു പാറുവിനെ എടുത്തു…… “” ഹോ എന്നാ weight ആണേടി…… നിനക്ക് എന്താ വേണ്ടത്……… പറ ശരത്തങ്കിൾ വാങ്ങി തരും…. “” “” എനിക്ക് നിലാന്റി പയശം ഉൻറ്റാക്കി തരോ…”” “” പിന്നല്ലാതെ പാറുസിന് എന്ത് പായസം ആണ് വേണ്ടത് എന്ന് പറയി…. നിലാന്റി ഉണ്ടാക്കി തരാം….. “” അടിച്ചു വാരിയാ ചൂൽ സൈഡിൽ വച്ചു കൊണ്ട് നില ഉമ്മറത്തേക്ക് കയറി…. “” ഓ ഞാൻ ഇവിടെ ഒരു ചായ ചോദിച്ചിട്ട് മണിക്കൂർ ഒന്നായി…… ഇവൾ പായസം ചോദിച്ചപ്പോളേക്കും ചാടി കയറി വന്നിരിക്കുന്നു… ” നന്ദു ഒരു ലോഡ് പുച്ഛം വാരി വിതറി നിലയെയും പാറുവിനെയും നോക്കി…… “” നീ വേണേൽ അടുക്കളയിൽ പോയി കുടിക്കി… വാ പാറുസേ……”” ശരത്തിന്റെ എടുത്തു നിന്ന് പാറുവിനെ നിലത്തിരക്കി കൊണ്ട് നില പറഞ്ഞു……. “” ബെൻറ്റ നിലാന്റി…..നന്ദു സേട്ടന് ചായ കോറ്റുക്ക്.. ”

“” കിച്ചു…….. ഇന്ന് മിക്കവാറും കാക്ക നിക്കറിട്ട് പറക്കും……എന്നേ ഒന്ന് നുള്ളു …… “” നന്ദുവിന്റെ അതേ അവസ്ഥ തന്നെയായിരുന്നു എല്ലാവർക്കും….. നില വരെ വാ തുറന്നു പോയി….. “” അല്ല പാറു…… പിറന്നാൾ ആയിട്ട് നിനക്ക് എന്തേലും പറ്റിയതാണോ അതോ ഞങ്ങളുടെ ചെവിക്ക് എന്തേലും പറ്റിയതോ…… “” “” നിക്ക് ഒന്നും പറ്റില്ല കിച്ചു സേട്ടാ…വാ നിലാന്റി ദേവൂട്ടിയെ വിളിക്കാം…… “” നിലയുടെ കൈ പിടിച്ചു വലിച്ചു പാറു പറഞ്ഞപ്പോൾ നില അറിയാതെ തന്നെ കൂടെ പോയി…….. “” കുട്ടികൾക്ക് ഇത്ര പെട്ടെന്ന് വിവരം വയ്ക്കോ കിച്ചു……. “” “” ഇനി അവൾ നിന്നേ ആക്കിയതാവോ…… “” കിച്ചു നന്ദുവിനെ ഒന്ന് നോക്കി….. “” ഏയ്…. അത്ര വിവരമൊന്നും അവൾക്കില്ല…… ഇനി ആക്കിയതാവോ…….. “” നന്ദു ഒരു സംശയത്തിൽ ചോദിച്ചു……. “” മിക്കവാറും…… “” ചിരിച്ചു കൊണ്ട് ശരത് പറഞ്ഞു ഉള്ളിലേക്ക് കയറിയപ്പോളാണ് നന്ദുവിന് കത്തിയത്……… ആ പെണ്ണിനുള്ളത് ഞാൻ കൊടുക്കാം…….. കാറ്റ് പോലെ നന്ദു ഉള്ളിലേക്ക് ഓടി……

“” അല്ല പാറുസേ…. ഇനി നീ നന്ദുവിനെ നന്ദു ചേട്ടാ എന്ന് തന്നെയാണോ വിളിക്കുന്നത്…… “” സംശയം മാറാത്ത പോലെ കട്ടിലിലേക്ക് പാറുവിനെ കയറ്റി നില പാറുവിനെ നോക്കി…. “”അറ്റ് നാൻ ചുമ്മാ പരഞ്ഞറ്റല്ലേ……. അല്ലേൽ വിക്രമൻ എന്നേ കലിയാക്കും..ഇന്ന് എന്നേ നോക്കി കലിയാക്കി കുരെ വട്ടം സിരിച്ചു…….. ഈ കുപ്പയം ഇറ്റ് ചൊറിയുന്നു നിലാന്റി…… ഒരു ശുകല്ല…..”” മുഖം ഒന്ന് ചുളിച്ചു ഇളിച്ചു നിൽക്കുന്ന പാറുവിനെ നില താടിക്ക് കൈ കൊടുത്തു നോക്കി നിന്നു…… “” എന്റെ മോളെ നിന്നേ ഞാൻ സമ്മതിച്ചു…… ആ ഏട്ടാ എന്നുള്ള വിളിയിൽ അവന്റെ വാ അടപ്പിച്ചല്ലോ………… നിന്നേ എനിക്ക് ആവശ്യമുണ്ട് മോളെ …….. ഞാൻ അങ്ങ് ദത്തെടുത്താലോ…. “” “”ഓ ഇനി ഈ തടിച്ചി പാറുവിനെ കൂട്ടിയിട്ട് വേണം എന്നേ പഞ്ഞിക്കിടാൻ…… ഡോറിന്റെ എടുത്ത് നിന്ന് നന്ദുവിന്റെ ഒച്ച കേട്ട് പാറു നാവ് കടിച്ചു അവനെ നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു “” കണ്ടോ കണ്ടോ അവളെ മുഖത്തേ കള്ള ലക്ഷണം കണ്ടോ….. പിറന്നാളായി പോയി അല്ലേൽ ഞാൻ വല്ലതും പറഞ്ഞു പോവും…….. “”

“” എൻറ്റാ നന്ദു സേട്ടാ പ്രശ്നം….. “” “” എന്റെ പൊന്നോ…. നിനക്ക് ഞാൻ വല്ല ഓസ്കാറും വാങ്ങി തരും…..”” “” ഓ നിക്ക് ബേണ്ട അറ്റ് വിക്രമൻ എടുറ്റോ….. “” “” നീ പോടീ…… ഒരു ചേർച്ചയും ഇല്ലാത്ത ഡ്രെസ്സ് ഇട്ട് വന്നിരിക്കുന്നു …… പെൺ കുട്ടികൾക്കെ ഇതൊക്കെ ഇട്ടാൽ ഒരു ഭംഗി ഉണ്ടാവു…… ആൺ കുട്ടികൾ ഇട്ടിട്ട് കാര്യം ഇല്ല…… “” “” എന്നാൽ വിക്രമൻ ഇറ്റോ ഇത്…… “” പറഞ്ഞു കൊണ്ട് പാവാട അഴിക്കാൻ പോയ പാറുവിനെ നില പിടിച്ചു……. “” ഇവളിത് എന്തോന്നാ ചെയ്യുന്നത്…..നാണവും മാനവും ഇല്ലാത്ത പെണ്ണ്…… “” “” വിക്രമൻ അല്ലേ പരഞ്ഞത് നാൻ ആൺ ആനേന്ന്…… എന്നാൽ വിക്രൻ ഇറ്റോ ഇത്….. നിക്ക് ഇറ്റിന്റെ അടിയിൽ ശോഡ്സ് ഉണ്ട്…… “” “” കണ്ടോ കണ്ടോ അവൾ എന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നു………..എല്ലാം കരുതിയിട്ട വന്നത്…. തോന്നുമ്പോൾ അത് അഴിച്ചിട്ടു ട്രൗസർ ഇട്ട് നടക്കാലോ…… “” “” ഹോ എന്റെ നന്ദു നിന്റെ വായയിൽ ഞാൻ പഴം തിരുകും…… ഒന്ന് മിണ്ടാതെ നിൽക്കോ…….. കുട്ടിയെ പോലും വെറുതെ വിടരുത്…… “” തിരിച്ചു മറുപടി പറയാൻ നിന്ന പാറുവിന്റെ വായ പൊത്തി കൊണ്ട് നില നന്ദുവിനെ നോക്കി ദയനീയമായി പറഞ്ഞു……

“” ഏട്ടത്തി ഞാൻ ഒന്ന് പുറത്തു പോവാ…. ഇപ്പോൾ വര ട്ടോ….. “” “” ടാ കിച്ചു പോവല്ല….. നീ ഈ നന്ദുവിനെ കൂടി കൊണ്ട് പോയിക്കോ…. അല്ലേൽ നീ വരുമ്പോൾ വീട് തല മറിച്ചിടും……. “” നില വിളിച്ചു പറഞ്ഞപ്പോൾ ഉമ്മറത്തു നിന്ന് കിച്ചു റൂമിലേക്ക് വന്നു അവിടെ പോരടിക്കാൻ നിൽക്കുന്ന പാറുവിനെയും നന്ദുവിനെയും അവൻ നോക്കി നിന്നു…. പാറു അഴിഞ്ഞു പോയ പാവാട ഒരു കൈ കൊണ്ട് ചുരുട്ടി പിടിച്ചിട്ടുണ്ട്….. “” പടച്ചോനേ ഇവിടെ പഞ്ചാലി വസ്ത്രക്ഷേഭവും കഴിഞ്ഞോ………. നീ ഒന്ന് ഇങ്ങോട്ട് വന്നേ….. “” നന്ദുവിനെ പിടിച്ചു വലിച്ചു കിച്ചു പുറത്തേക്ക് ഇറങ്ങി…. അവന്റെ മുഖം കണ്ടിട്ട് ചിരിച്ചിട്ടും നിൽക്കാൻ വയ്യ……. “” നീ എങ്ങോട്ടാ എന്നെയും കൊണ്ട്….. “” “” എങ്ങോട്ടും ഇല്ല…. നിന്നേ ഞാൻ ഇവിടെ നിർത്തും എനിക്ക് ഒരാളെ കാണാൻ ഉണ്ട്…… കണ്ട് വന്നിട്ട് എനിക്ക് നിന്നേ വിശദമായി ഒന്ന് പരിചയപ്പെടണം………”””” പറഞ്ഞു കൊണ്ട് കിച്ചു പുറത്തേക്ക് ഇറങ്ങി…. 🦋തിരികെ വരും 🦋