17/04/2026

നില : ഭാഗം 02

രചന – അഹാനിക അനു

മോളെ എടുത്ത് പുറത്തേക്ക് വന്ന കിച്ചു കാണുന്നത് ശരത്ത് ചായ കുടിക്കുന്നതാണ് ഒരു കസേര വലിച്ചു നീക്കി അതിൽ ഇരുന്നു മോളെ മേശയിൽ ഇരുത്തി…….. ശരത്തിനെ കണ്ടപ്പോൾ തന്നെ കുഞ്ഞി പെണ്ണ് മുട്ടിൽ ഏഴഞ്ഞു അവന്റെ എടുത്തേക്ക് പോവാൻ നോക്കി ….. പക്ഷെ എത്രയൊക്കെ ശ്രമിച്ചിട്ടും അങ്ങോട്ട് നീങ്ങുന്നില്ല….. തന്റെ മക്സിമം അവൾ നോക്കുന്നുണ്ട്……. ഒന്നും നടക്കുന്നില്ല എന്ന് കണ്ടപ്പോൾ ഒന്നു തിരിഞ്ഞു നോക്കി….. കിച്ചു ഉടുപ്പ് പിടിച്ചു വച്ചതാണ് എന്ന് കണ്ടപ്പോൾ അവനെ ദേഷ്യത്തിൽ ഒന്നു നോക്കി…… എന്നാൽ അവൻ അത് മൈൻഡ് ചെയ്യാതെ നിലയോട് എന്തോ സംസാരിക്കുന്ന രീതിയിൽ നിന്നു………. പെട്ടെന്ന് ഉടുപ്പ് വിട്ടു……. ആ അവസരം മുതലെടുത്തോണ്ട് വേഗം അച്ഛന്റെ എടുത്തേക്ക് പോവാൻ നിന്നു അപ്പോളേക്കും വീണ്ടും ഉടുപ്പിൽ പിടി വീണിരുന്നു……എത്രയൊക്കെ ശ്രമിച്ചിട്ടും ഒന്നും നടക്കുന്നില്ല എന്ന് കണ്ടപ്പോൾ അവസാന അടവെന്ന പോലെ അച്ഛനെ നോക്കി ചുണ്ട് പുറത്തേക് തള്ളി കരയാൻ തുടങ്ങി….

“” വിട്ടേടാ എന്റെ കുട്ടിന്റെ ഉടുപ്പ് …….എന്റെ മോള് കരയുന്നത് കണ്ടിലേ…… “” ശരത് കിച്ചുനോട് ദേഷ്യത്തിൽ പറയുന്നത് കേട്ട് ഒരു പ്രതീക്ഷ എന്ന പോലെ കരച്ചിൽ ഒന്നു കുറച്ച് തിരിഞ്ഞു നോക്കി അപ്പോളും അവൻ വിട്ടില്ല എന്ന് കണ്ടപ്പോൾ തിരിഞ്ഞു കിച്ചുന്റെ അടുത്തേക് മുട്ടിഴഞ്ഞു വന്ന് അവന്റെ മേലേക്ക് ചാടി കഴുത്തിലൂടെ കയ്യിട്ട് കവിളിൽ രണ്ട് ഉമ്മ വച്ചു……. “” ഉഫ് എന്റെ മോളെ സോപ്പിടാൻ നിന്നെ കഴിഞ്ഞിട്ടേ ആളുള്ളൂ……… ഒരടവും നടക്കില്ല എന്ന് കണ്ടപ്പോൾ അവസാനം ഇതിൽ തന്നെ പിടിച്ചു ലേ……… “” കിച്ചു പറയുന്നത് എന്തോ മനസിലായ പോലെ അവൾ ഒന്നു ചിരിച്ചു……….. ഹോ നിന്റെ ഈ ചിരി……. ആളെ കയ്യിലെടുക്കാൻ ഇത് തന്നെ ധാരാളം അല്ലേ ………ഇനി അപ്പ എടുത്ത് പോയിക്കോ ട്ടോ………. കവിളിൽ അമർത്തി ഉമ്മ കൊടുത്തു മേശമേൽ വയ്ക്കുമ്പോൾ ആണ് നില മോൾക്ക് കഴിക്കാൻ ഉള്ളതും ആയി അവിടേക്ക് വന്നത്…. “” ഈ…….. പല്ല് തേക്കാതെ എന്റെ മോളെ ഉമ്മ വയ്ക്കുന്നോടാ ചെറുക്കാ ………. എണീച്ചു പോയി തേച്ചിട്ട് വാടാ…….. “” “”ഓ എനിക്ക് ഈ തേക്കുന്നതിനോട് താല്പര്യം ഇല്ല……..””

“” സോറി അത് ഇങ്ങോട്ട് കിട്ടലാണല്ലോ ലേ പതിവ്……. “” അത് പറഞ്ഞു കൊണ്ട് കിച്ചുന്റെ തലയ്ക്ക് ഒരു കോട്ടും കൊടുത്തു മോളെ വാങ്ങി അവൾ ഉമ്മറത്തേക്ക് പോയി…………ഒരു ഇളിഞ്ഞ ചിരി ചിരിച്ചു നില പോവുന്നതും നോക്കി നിന്ന് തിരിഞ്ഞ കിച്ചു കാണുന്നത് തന്നെ ദാഹിപ്പിക്കാൻ പാകത്തിന് നോക്കി നിൽക്കുന്ന ശരത്തിനെ ആണ്……… “” എന്റെ ഭാഗത്തും തെറ്റുണ്ട്…… “” ശരത്തിനെ നോക്കി പതുക്കെ പറഞ്ഞു കൊണ്ട് മെല്ലെ എഴുനേറ്റു അടുക്കളയിലേക്ക് നടന്നു……. “” നിങ്ങൾക്ക് രണ്ടിനും ഇന്ന് ക്ലാസ്സ്‌ ഇല്ലെടാ……..”” “” ക്ലാസ്സ്‌ ഒക്കെ ഉണ്ട് പക്ഷെ പോവാൻ ഒരു മടി…. “” “” എന്തിന് മടി മര്യാദക്ക് മറ്റവനെയും വിളിച്ചു കോളേജിന്റെ പോവാൻ നോക്ക്……. ഡിഗ്രി ആണ് ഗവണ്മെന്റ് ആണ് എന്നൊക്കെ പറഞ്ഞു ഉഴപ്പാൻ ആണ് പ്ലാൻ എങ്കിൽ മക്കൾ നല്ലോണം നിൽക്കുല……. “” “” ഹോ എന്റെ പൊന്നു ഏട്ടാ….. എന്നും ഇങ്ങനെ കോളേജിലേക്ക് കെട്ടി ഒരുങ്ങി പോയിട്ട് പ്രത്യേകിച്ചു കാര്യം ഒന്നും ഇല്ല…….. “”

“” അത് നീ അണോ തീരുമാനിക്കുന്നത്…… “” “” അങ്ങനെ അല്ല…… ഇപ്പോ ഏട്ടന് മടിയായിട്ട് ഏട്ടൻ പോയില്ല ഇത് ഇപ്പോ ഞങ്ങൾക്ക് മടിയായിട്ട് ഞങ്ങളും പോയില്ല……. “” ഇനിയും ശരത്ത് എന്തേലും പറയുന്നതിന് മുന്നേ വേഗം അവിടെ നിന്ന് മുങ്ങി……. രണ്ട് എണ്ണത്തിനും ഈ ഇടയായി ഒരു പേടി ഇല്ല … ……. എങ്ങനെ ഉണ്ടാവും അവരുടെ ഏട്ടത്തി എന്ന് പറയുന്നത് സാധനം ഇങ്ങോട്ട് കെട്ടി എടുത്തതോടെ എനിക്ക് ഇവിടെ ഉണ്ടായിരുന്ന വിലയും പോയി………….. ഒന്നു മനസ്സിൽ പറഞ്ഞു കൊണ്ട് എഴുനേറ്റു കൈ കഴുകി ഉമ്മറത്തേക്ക് നടന്നു………….. മോളെ മടിയിൽ ഇരുത്തി അവൾക്ക് കുർക്ക് കൊടുക്കുകയാണ് നില…..2 സ്പൂൺ കഴിച്ചേരെ വീണ്ടും വായയിൽ വച്ചു കൊടുത്തപ്പോൾ അവൾക്ക് ഇഷ്ട്ടപെടാത്ത പോലെ പുറത്തേക്ക് തുപ്പി……… ചുണ്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയ കുർക്ക് സ്പൂൺ കൊണ്ട് തന്നെ വടിച്ചെടുത്തു പുറത്തേക്ക് എറിഞ്ഞു വീണ്ടും കൊടുത്തു……… അത് തന്നെ വീണ്ടും ആവർത്തിച്ചപ്പോൾ മോളെ നല്ലോണം ഇരുത്തി അവളുടെ മുഖത്തേക് നോക്കി………… “” എന്താണ് കുർക്ക് വേണ്ടേ മുത്തിന്…… “” നില അത് ചോദിച്ചപ്പോൾ അവൾ ചുണ്ടോണ്ട് തുപ്പൽ തെറിപ്പിക്കാൻ തുടങ്ങി…………..

“” ഈ പെണ്ണ്…… ഇനിയും തുപ്പൽ തെരുപ്പിച്ചാൽ ചുണ്ടിനു മേട്ടം കിട്ടും പെണ്ണേ……. “” മോളെ ചുണ്ടിൽ ഒന്നു ചെറുതായി മേടി കൊണ്ട് നില പറഞ്ഞപ്പോൾ ചുണ്ട് പുറത്തേക്ക് തള്ളി ഇപ്പോൾ കരയും എന്ന ഭാവത്തിൽ അടുത്തു ഇരിക്കുന്ന അച്ഛച്ചന്റെ എടുത്തേക്ക് കൈ നീട്ടി പോയി………. “” അച്ഛച്ചന്റെ മുത്ത് എന്തിനാ കരയുന്നേ ……അമ്മ കാട്ടിയോ കുട്ടിനെ…..ഏഹ് കാട്ടിയോ…….ഒറ്റ കൊടുക്കാ ഇവൾക്ക്……. “” നിലയുടെ കയ്യിൽ ചെറുതായി തല്ലി കൊണ്ട് അച്ഛൻ പറഞ്ഞപ്പോൾ അത് ഇഷ്ടപ്പെട്ട രീതിയിൽ കൈ കൊട്ടി ഒന്നു ചിരിച്ചോണ്ട് അച്ഛച്ചന്റെ മേലേക്ക് ചാഞ്ഞു………. “” അടി പാവി…… സ്വന്തം അമ്മയെ തല്ലുന്നത് കണ്ടു കൈ കൊട്ടി ചിരിക്കുന്ന ഒരേ ഒരു മോള് നീ ആവും………. “” അച്ഛച്ചന്റെ ഷർട്ടിൽ മുറുക്കി പിടിച്ചു അമ്മ എന്തോ പറയുന്നുണ്ട് എന്ന് തോന്നിയപ്പോൾ മേൽ നിന്ന് തലയൊന്ന് പൊക്കി ഇടം കണ്ണിട്ട് നിലയെ ഒന്നു നോക്കി………….

“” ഓ ഇടം കണ്ണിട്ട് നോക്കാൻ നിൽക്കണ്ട…… ഇത് നിന്നെ കൊണ്ട് മുഴുവൻ കഴിപ്പിച്ചിട്ടേ ഞാൻ പോവൂ മോളെ……. “” നില വീണ്ടും സ്പൂണും കൊണ്ട് പോയപ്പോൾ അത് ഇഷ്ട്ടപെടാത്ത പോലെ വേഗം അച്ഛച്ചന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി…….. “” അവൾക്ക് വേണ്ടെങ്കിൽ നീ എന്തിനാ ഇങ്ങനെ നിർബന്ധിക്കുന്നത്…… “” വാതിലിന്റെ എടുത്ത് നിന്ന് ശരത്ത് പറയുന്നത് കേട്ടപ്പോൾ കുഞ്ഞി പെണ്ണ് വേഗം തല പൊക്കി നോക്കി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് ഒന്നു ചാടി കൈ നീട്ടി……….. “” ഹോ ഒന്നു പതുക്കെ ചാട് പെണ്ണേ ഇപ്പോൾ തന്നെ മൂക്കും കുത്തി നിലത്തു കിടന്നേനെ…… “” അച്ഛച്ചൻ പറയുന്നത് കേട്ട് അവൾ ചുണ്ട് കൂർപ്പിച്ചു ശരത്തിന്റെ എടുത്തേക്ക് കൈ നീട്ടി ……. “”ഈ പെണ്ണിന് അപ്പപ്പോൾ കാണുന്നവരെ അപ്പാന്ന് വിളിക്കുന്ന സ്വഭാവം ആണ്……”” നില മോളെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ തന്നെയാണ് പറയുന്നത് എന്ന് മനസിലാക്കിയ പെണ്ണ് തുപ്പൽ തെറിപ്പിക്കാൻ തുടങ്ങി………

“”” ഏട്ടത്തിന്റെ അല്ലേ വിത്ത് അതിന്റെ ഗുണം കാണിക്കാതെ നിൽക്കില്ലല്ലോ……. “” വാതിൽക്കൽ നിന്ന് നന്ദു പറയുന്നത് കേട്ട് നില അവനെ ഒന്നു ചികഞ്ഞോന്ന് നോക്കി……… “” എന്നെ നോക്കണ്ട…… രാവിലെ ഞങ്ങളോട് പറഞ്ഞ ഡയലോഗ് ആണ്……… “”നീ പോടാ പട്ടി “” പതുക്കെ ചുണ്ടനക്കി പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് നടന്നു പിന്നെ തിരിഞ്ഞു വന്ന് മോൾക്ക് ആംഗ്രി നീട്ടി…. “” നിനക്ക് വേണോ പെണ്ണേ….. “” അവൾ വേണ്ടെന്ന രീതിയിൽ ശരത്തിന്റെ കഴുത്തിൽ മുഖം പൂഴ്ത്തി ……….. “” അവൾക്ക് വേണ്ടി വരൂല….. കുറച്ച് കഴിഞ്ഞാൽ വിശക്കുമ്പോൾ നിന്റെ എടുത്തേക്ക് തന്നെ വരൂലേ ……….”” ശരത്ത് പറയുന്നത് കേട്ട് നില മോളെ മുഖത്ത് ഒരു കുത്ത് വച്ചു കൊടുത്തു നന്ദുവിനെ നോക്കി നിനക്ക് ഞാൻ തരാം ട്ടോ എന്ന് പറഞ്ഞു അകത്തേക്ക് പോയി…….. “” ശെരിക്കും ഏട്ടാ ഏട്ടത്തി അണോ ചെറുത് അതോ ഇവളൊ…. “” നന്ദു പറയുന്നത് കേട്ട് ശരത് അവനെ ഒന്നു നോക്കി………

“” നിനക്ക് ഇന്ന് ക്ലാസ്സിൽ പോവാൻ ഇല്ലേ….. “” ശരത്തിന്റെ ചോദ്യം കേൾക്കലും നന്ദു ഒരു ഇളിഞ്ഞ ചിരി ചിരിച്ചു……. “” ഏട്ടത്തി ചായ എടുത്ത് വച്ചോളി നല്ല വിശപ്പ് “”….. ഞാൻ ഒന്നും പറഞ്ഞിട്ടില്ലേ എന്ന ഭാവത്തിൽ വേഗം അകത്തേക്ക് വലിഞ്ഞു നന്ദു പോവുന്നത് നോക്കി തിരിഞ്ഞ ശരത്ത് കാണുന്നത് അച്ഛൻ അവൻ പോയതും നോക്കി ചിരിച്ചോണ്ട് നിൽക്കുന്നതാണ് …….. “” അച്ഛൻ രാവിലത്തെ മരുന്ന് കുടിച്ചോ…. “” സ്വിച് ഇട്ട പോലെ അച്ഛന്റെ ചിരി നിന്നു “”കാർണോരെ വേഗം എഴുനേറ്റു പോരി ഇത് ഞാൻ നേരത്തെ പ്രതീക്ഷിച്ചു ……..”” അകത്തു നിന്ന് നന്ദു വിളിച്ചു പറയുന്നത് കേട്ട് ശരത്തിനെ നോക്കി ഒന്നു നോക്കി അച്ഛൻ വേഗം അകത്തേക്ക് പോയി……. അച്ഛൻ പോയപ്പോൾ കയ്യിൽ ഇരിക്കുന്ന മോളെ ഒന്നു നോക്കി അവൾ പുറത്തേക്ക് മഴ ആസ്വദിച്ചു നിൽക്കാണ്……. “” അ….. പ്പ……. മ……. “” മഴ കണ്ടു അവളുടെ ഭാഷയിൽ എന്തൊക്കയോ പറയാൻ തുടങ്ങി……….. “” അച്ഛ കുട്ടിക്ക് മഴ നനയണോ….ഏഹ്….. “” ശരത്ത് ചോദിക്കുന്നത് കേട്ട് അവളൊന്ന് കുലുങ്ങി ചിരിച്ചു………. മോളെയും കൊണ്ട് സ്റ്റെപ്ന്റെ മുകളിലെ ഇരുന്നു…. “” ടാ മോളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങല്ലേ ട്ടോ ഇടി വെട്ടുന്നുണ്ട്….. “” അകത്തു നിന്ന് അച്ഛൻ പറയുന്നത് കേട്ട് ശരത്ത് മോളെ നോക്കി ഒന്നു ചിരിച്ചു കൊണ്ട് മുറ്റത്തു വെള്ളം നിറഞ്ഞു നിൽക്കുന്നതിൽ അവളെ ഇറങ്ങി……. കാലിൽ തണുപ്പ് അരിച്ച് കയറിയപ്പോൾ ഒരു കുളിര് തോന്നി വേഗം ശരത്തിന്റെ കയ്യിൽ ചുട്ടി പിടിച്ചു എന്തി വലിഞ്ഞു………

അകത്തേക്ക് കയറിയ അച്ഛൻ നന്ദുവിനെയും അച്ചുവിനെയും കാണാതെ വന്നപ്പോൾ അടുക്കളയിലേക്ക് ഒന്നു എത്തി നോക്കി…….. അവിടെ ഏട്ടത്തിയും അനിയന്മാരും കൂടി കഥ പറയുകയാണ് ……….. നന്ദുവും അച്ചുവും സ്ലാബിൽ കയറി ഇരുന്നു കൊണ്ട് ചായ കുടിക്കുന്നുണ്ട്……. തൊട്ടടുത്ത് തന്നെ നില നിന്ന് കഴിക്കുന്നുണ്ട്………3 പേരും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്………. രണ്ട് പേർക്കും ക്ലാസ്സ്‌ ഇല്ലാത്ത സമയത്ത് ഇവിടെ ഇങ്ങനെ ആണ്……… നിലയെ ചുറ്റി പറ്റിയാവും രണ്ട് പേരും………….. അവർക്ക് അവൾ ഏടത്തിയമ്മ എന്നതിലുപരി ഒരു നല്ല സുഹൃത്ത് കൂടിയാണ്……. എന്ത് കാര്യവും അവളോടാണ് ആദ്യം ചെന്ന് പറയ……… 3 പേരും ഇടയ്ക്ക് തെറ്റുവെങ്കിൽ കൂടി അതിന് അധികം ആയുസ് ഉണ്ടായിരുന്നില്ല……. അവരെ ഒരു വട്ടം കൂടി നോക്കി അച്ഛൻ ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി ബെഡിൽ കിടന്നു…. അത്ഭുധമാണ് എനിക്ക് എന്നും അവൾ…….. ആരെയും വെറുക്കാൻ അറിയാതെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പൊട്ടി പെണ്ണ്……….ഇല്ലായിമയിൽ നിന്ന് വന്നത് കൊണ്ടാവാം അവൾക്ക് ഇവിടെ സ്വർഗ്ഗമാണെന്ന് പറയുന്നത് കേൾക്കാം………….

ഞങ്ങൾക്കും അങ്ങനെ തന്നെയായിരുന്നു………11 വർഷം മുൻപ് വരെ………… സീത…… തന്റെ എല്ലാം ആയിരുന്നു അവൾ……. കല്യാണം കഴിഞ്ഞ് 2 വർഷം കഴിഞ്ഞേരെ ആണ് ശരത്ത് ഉണ്ടാവുന്നത് …….. ചെറുപ്പം മുതലേ വാശിക്കാരൻ ആയിരുന്നു…… ഇപ്പോളും അതിൽ മാട്ടമില്ല …… തോട്ടത്തിനും പിടിച്ചതിനും ഒക്കെ ദേഷ്യം…..അധികം സംസാരിക്കാറില്ല …..അവന് തോന്നുമ്പോൾ മാത്രം ചിരിക്കുന്ന പ്രകൃതം ശരത്ത് 4 ൽ പഠിക്കുമ്പോൾ ആണ് നന്ദുവും കിച്ചുവും വരുന്നത്…….. പിന്നെ അങ്ങോട്ട് ഒരു ആഘോഷം തന്നെയായിരുന്നു……. ഒരു അനിയനെയോ അനിയത്തിയേയോ പ്രതീക്ഷ കയ്യിലേക്ക് രണ്ട് അനിയന്മാർ ഒപ്പരം വന്നപ്പോൾ അവൻ നിലത്തൊന്നും ആയിരുന്നില്ല…….. അവൻ ഇത് വരെ അധികം ദേഷ്യപെട്ട് കണ്ടിട്ടില്ലാത്തത് അവരോട് മാത്രമാണ് …….. അവർക്ക് അവൻ ഏട്ടൻ മാത്രാനായിരുന്നില്ല ഒരു അച്ഛൻ കൂടി ആയിരുന്നു……..ആ സമയം താൻ ഹൈസ്കൂൾ അധ്യാപകൻ ആയിരുന്നു…………സന്തോഷത്തോടെ പോയിരുന്ന നാളുകൾ…….. അത് ഇല്ലാതാത്തായത് ഒരൊറ്റ നിമിഷം കൊണ്ട്………..

ആ നശിച്ച ആക്‌സിഡന്റ്………ആ ഓർമയിൽ അയാൾ കണ്ണുകൾ ഇറുക്കെ അടച്ചു…… കവലയിൽ നിന്ന് സാധനം വാങ്ങി തിരിച്ചു വരായിരുന്നു അവൾ ഒരു ലോറി അവളെ വന്ന് തട്ടിയതാണ്………. ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞില്ല അതിന് മുന്നേ തന്നെ…………..ആ സമയം ശരത്ത് ഡിഗ്രി 1st year പഠിക്കുന്നു …… താൻ പാടെ തളർന്നു പോയിരുന്നു……… മാനസികമായും ശാരീരികമായും…………. അന്നും തന്നെ അത്ഭുതപെടുത്തിയത് ശരത്താണ്…………. കിച്ചുനെയും നന്ദുവിനെയും നോക്കാൻ കൂടി തനിക്ക് കഴിയാതെ വന്നപ്പോൾ അവൻ അവർക്ക് അച്ഛനും അമ്മയും ആവുകയായിരുന്നു …രണ്ട് പേർക്കും അന്ന് 10 വയസ്സ് ……… ക്ലാസ്സിൽ പോവാതെ മാസങ്ങളോളം അവൻ ഞങ്ങൾക്ക് കാവലായി നിന്നു ……. താൻ കൂടി തളർന്നാൽ മക്കളുടെ കാര്യം ആര് നോക്കും എന്ന ചിന്ത വന്നതോടെ അവളുടെ ഓർമ തന്നിൽ നിന്ന് അലകലില്ലെന്ന് അറിയാവുന്നതോണ്ട് തന്നെ പഴയ പോലെ ആകാൻ ശ്രെമിച്ചു…….. അതൊരു ശ്രമം മാത്രമായിരുന്നു……. പകുതി വരെ വിജയിച്ചു എന്ന് പറയാം…… ശരത്ത് പഴയ പോലെ കോളേജിൽ പോയി തുടങ്ങി……

ബാക്കി രണ്ട് പേരെ സ്കൂളിൽ അയച്ച താൻ ജോലിക്ക് പോവും…….. ഞങ്ങൾ 4 പേരുമായി ഒതുങ്ങുകയായിരുന്നു………… അമ്മയെന്ന സ്ഥാനം അലങ്കരിക്കാൻ ഒരിക്കലും തനിക്ക് കഴിഞ്ഞിരുന്നില്ല……… അത് കഴിയുകയും ഇല്ല …ദൈവം ഭൂമിയിലേക്ക് അയച്ച ഒരേ ഒരു നിധിയാണ് അത് …… അവർക്ക് ഒരു നല്ല സുഹൃത്തിനെ എന്നിലൂടെ കൊടുക്കാൻ കഴിഞ്ഞു……… കോളേജ് വിട്ട് വന്നാലും സ്കൂൾ വിട്ട് വന്നാലും 3 പേരും തന്റെ ചുറ്റും കൂടി ഇരുന്ന് കഥ പറയാൻ തുടങ്ങും……. പതുക്കെ സന്തോഷം തിരിച്ചു കൊണ്ട് വരുകയായിരുന്നു………. എന്നാലും സീത അവളൊരു നോവായി എല്ലാവരിലും നിറഞ്ഞു നിന്നു…….. ശരത്ത് എന്റെ പാത തുടരാൻ തീരുമാനിച്ചു ……. അധ്യാപകൻ ആവാൻ ആയിരുന്നു ഇഷ്ട്ടം….. അവന്റെ ഇഷ്ട്ടത്തിന് അവനെ വിട്ടപ്പോൾ ബാക്കി രണ്ടും തല തിരിഞ്ഞു പോയി………. പഠിക്കണം എന്ന ചിന്ത വരെ രണ്ട് പേർക്കും ഇല്ല…….. ആർക്കോ വേണ്ടി പോവുന്നു തിരിച്ചു വരുന്നു………

എന്നും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയിട്ടേ വീട്ടിലേക്ക് വരാറുള്ളൂ………… താൻ വഴക്ക് പറയുമ്പോ ശരത്ത് ആദ്യമൊക്കെ അവരുടെ കൂടെ നിൽക്കുമായിരുന്നു പിന്നെ പിന്നെ അവനും മനസിലായി തുടങ്ങി അവരുടെ കൂടെ നിക്കുന്നത് തനിക്ക് സേഫ് അല്ല എന്നും കൂടുതൽ നിന്നാൽ തലയിൽ കയറി മുടി വെട്ടുമെന്നും………ശരത്ത് വീണ്ടും കലിപ്പായി…….അവനെ ചെറിയ പേടി ഉണ്ട് രണ്ട് പേർക്കും………. അതോണ്ട് തന്നെ ചെറിയ രീതിയിൽ നന്നാവാൻ തീരുമാനിച്ചു………. പത്തും +2 ഒക്കെ എങ്ങനെയോ തട്ടിയും മുട്ടിം പാസ്സായി…………… 27 വയസിൽ തന്നെ ശരത്തിന് താൻ പഠിപ്പിച്ച സ്കൂളിൽ തന്നെ അധ്യാപകനായി കയറാൻ കഴിഞ്ഞു അത് അവന്റെ പ്രയത്നം കൊണ്ടാണെന്നെ ഞാൻ പറയൂ……. അത്രയും കഷ്ട്ടപെട്ടിട്ടുണ്ട്…….. താൻ റിറ്റൈർ ആയി വീട്ടിൽ ചെറിയ കൃഷിയും കാര്യവുമായി മുന്നോട്ട് പോയി………. ആ സമയം ആണ് അടുത്ത് താമസിക്കിന്ന ശ്യാമ വഴി നിലയെ പറ്റി പറഞ്ഞു കേൾക്കുന്നത്……. ഓർഫനെജിൽ വളർന്ന അവൾ +2 വരെ പഠിച്ചു പിന്നെ നിവർത്തി ഇല്ലാതെ വന്നപ്പോൾ പഠിത്തം നിർത്തി ഒരു സൂപ്പർ മാർക്കറ്റിൽ പണിക്ക് പോയി………

ഓർഫനെജിൽ കുട്ടികളുടെ എണ്ണം കൂടിയപ്പോൾ അവളായി തന്നെ ഒഴിഞ്ഞു കൊടുത്തു ഒരു ഹോസ്റ്റലിൽ താമസിച്ചു………. ഒരു വട്ടം സൂപ്പർ മാർക്കറ്റിൽ പോയപ്പോൾ നില ഒരു ചെറിയ കുട്ടിയോട് കൊഞ്ചി സംസാരിക്കുന്നത് കണ്ടപ്പോൾ ആണ് അവളെ ഒന്നു ശ്രദ്ധിച്ചത്…… ആരായാലും നോക്കി പോവും ഹൈറ്റ് കുറഞ്ഞു പ്രായം തീരെ തോണിക്കാത്ത കുട്ടി…….. വാത്സല്യം ആണ് ആദ്യം തോന്നിയത്….. താൻ നോക്കി നിൽക്കുന്നത് കണ്ടിട്ടാണ് ശ്യാമ അവളെ കുറിച്ച് പറഞ്ഞു തന്നത്…………. അവളെ കുറിച്ച് അറിഞ്ഞു കേട്ടപ്പോൾ എന്തോ അഭിമാനം തോന്നി……….. പ്രായം ഇല്ലെങ്കിൽ കൂടി മറ്റുള്ളവരുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കുന്നവൾ ……… അവിടെ നിന്ന് ഇറങ്ങിയപ്പോൾ മനസിൽ എവിടെയോ ഒരു ആഗ്രഹം മുളച്ചു………. തനിക്ക് മകളായി കണ്ടുടെ അവളെ……… അല്ലേൽ സ്വന്തം മകളാക്കി കൂടെ………….. അവളുടെ മുഖത്തെ ഓമനത്തം ആണ് കൂടുതൽ അവളിലേക്ക് എത്തിച്ചത് ……………

വീട്ടിൽ തിരിച്ചു എത്തിയപ്പോഴും ചിന്ത ഇത് തന്നെ………… രാത്രി ഭക്ഷണം കഴിക്കുമ്പോൾ നിലയുടെ കാര്യം താൻ വാ തോരാതെ സംസാരിച്ചു ഇടയ്ക്ക് ഇടയ്ക്ക് ശരത്തിന്നെ ശ്രെദ്ധിച്ചെങ്കിലും അവൻ വല്യ താല്പര്യം കാണിച്ചില്ല………… ഒരു കാര്യവും ഇല്ലാതെ മാർക്കറ്റിൽ പോവുന്നത് താൻ പതിവാക്കി……. അവളോട് കൂടുതൽ അടുക്കാൻ തുടങ്ങി…………. അതേ സമയം തന്നെ ശരത്തിനോട് അവളെ വിവാഹം കഴിക്കുന്ന കാര്യം പറഞ്ഞപ്പോൾ ശക്തമായി എതിർത്തു…………… എങ്കിലും താൻ നിർബന്ധിച്ചു കൊണ്ടേ ഇരുന്നു….. എന്ത് കൊണ്ടോ അവളെ വിട്ട് കളയാൻ മനസ് അനുവദിച്ചില്ല എന്നതാണ് വാസ്തവം……….. തന്റെയും നന്ദുവിന്റെയും കിച്ചുവിന്റെയും നിർബന്ധത്തിന് വഴങ്ങി അവൻ സമ്മതം മൂളുകയായിരുന്നു………. പക്ഷെ എന്തോ ഒന്നു അവനെ അലട്ടിയിരുന്നു……… എന്താണെന്ന് ഞാൻ ആവുന്നത്ര ചോദിച്ചിട്ടും അവൻ ഒന്നും പറഞ്ഞിരുന്നില്ല……………. അവൻ ഒന്നു സ്വന്തം കാലിൽ നിൽക്കാൻ ശ്രെമിക്കുമ്പോളേക്കും താൻ അവന്റെ ആഗ്രഹങ്ങളിൽ കടിഞ്ഞാൺ ഇട്ടോ എന്ന് വരെ ചിന്തിച്ചു പോയി……..

എന്നാലും അവന് കുഴപ്പമൊന്നും ഇല്ല അച്ഛന്റെ ഇഷ്ട്ടം പോലെ ചെയ്തോളു എന്ന് പറഞ്ഞു……………. നിലയോട് ഈ കാര്യത്തെ പറ്റി സംസാരിച്ചപ്പോൾ അവൾ ശില കണക്കെ നിൽക്കുകയായിരുന്നു…….. ഒന്നും പറയാതെ കുറെ നേരം തന്റെ മുഖത്തേക്ക് കണ്ണും നിറച്ചു നിന്ന്………….. അവളെ കൊണ്ട് സ്വന്താമായി ഒരു തീരുമാനം എടുക്കാൻ കഴിയില്ലെന്ന് മനസിലായപ്പോൾ ഓർഫനെജിൽ അവളെ വളത്തിയ മദറിന്റെ എടുത്ത് പോയി കാര്യങ്ങൾ പറഞ്ഞു അവൾക്ക് നല്ലൊരു ജീവിതം കിട്ടുന്നതിൽ അവർക്ക് മനസ് നിറഞ്ഞ സന്തോഷം ആയിരുന്നു…………. അവർക്ക് രണ്ട് പേർക്കും പരസ്പരം കാണാനും സംസാരിക്കാനും ഉള്ള അവസരം ഉണ്ടാക്കിയതായിരുന്നു പക്ഷെ രണ്ട് പേരും കാണണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി…………

പിന്നെ അധികം വൈകാതെ തന്നെ അമ്പലത്തിൽ വച്ചു ചെറിയ രീതിയിൽ താലി കേട്ട് നടത്തി……..അവൾ വന്ന് കയറിയ നിമിഷം മുതൽ ഇവിടെ വീണ്ടും സ്വർഗമാവുകയായിരുന്നു…….. അവളുടെ പക്വത ഇല്ലാത്ത കളിയാണ് ശരത്തിനെ ഏറ്റവും കൂടുതൽ ചോടിപ്പിക്കുന്നതും….. എന്നാൽ ഞങ്ങൾ 3 പേരും ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നതും അതാണ്………. കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞേരെ ആണ് മോൾ ഉണ്ടാവുന്നത്….അവർ പോലും പ്രതീക്ഷിക്കാതെ കടന്നു വന്ന അതിഥിയാണ് .. ഇതിഹ ഞങളുടെയൊക്കെ സ്വന്തം ദേവൂട്ടി…….. ഇപ്പോൾ 10 മാസം ആയി………..കുറുമ്പി…….. മോളെ ഓർത്തു അച്ഛൻ ഒന്നു ചിരിച്ചു…. 🦋 തിരികെ വരും 🦋