22/04/2026

നില : ഭാഗം 23

രചന – അഹാനിക അനു

ശ്രുതി ടീവി കണ്ട് ഇരിക്കുമ്പോളാണ് രാജേഷ് പുറത്തേക്ക് പോവുന്നത് കണ്ടത് പിറകിൽ തന്നെ അമ്മയും ഉണ്ട്…….. “” അച്ഛൻ ഇത് എങ്ങോട്ട് അമ്മേ ഈ മഴയത്ത്…. “” “”കടയിലേക്കാണ്…. “” രാജേഷ് പോവുന്നതും നോക്കി രേവതി പറഞ്ഞു കൊണ്ട് ശ്രുതിയുടെ എടുത്തേക്ക് തിരിഞ്ഞു ….. “” എന്റെ വണ്ടിയും കൊണ്ടാണല്ലോ പോയത്….. ഇന്നിനി എന്ത് ഹതഭാഗ്യവാന്റെ നെഞ്ചത്തേക്കാണാവോ…… “” “” ഹോ ആരാണാവോ പറയുന്നത്…….. ഇനി നീ വാ തുറന്നാൽ കയ്യിലെ ചായ തല വഴി കമഴ്ത്തും… “” അമ്മ പറഞ്ഞപ്പോ ആണ് പറഞ്ഞ അബദ്ധം മനസിലായത്…….. ഒരു ഇളിഞ്ഞ ചിരി ചിരിച്ചു വേഗം ടീവിയിൽ ശ്രദ്ധിച്ചു……. “”””””””””

കടയിൽ അത്യാവശ്യം തിരക്ക് കണ്ടപ്പോൾ രാജേഷ് അതൊന്ന് ഒഴിഞ്ഞിട്ട് വാങ്ങാം എന്ന് വിചാരിച്ചു കുറച്ച് മാറി നിന്ന് “” മോനേ രാജേഷേ…. “” ആരെയും ശ്രദ്ധിക്കാതെ ഫോണിൽ നോക്കി നിൽക്കുമ്പോളാണ് പിറകിൽ നിന്ന് സന്തോഷത്തോടെ ഉള്ള ആ വിളി കേട്ടത്…… തിരിഞ്ഞു നോക്കാതെ തന്നെ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞെങ്കിലും രാജേഷിന് ആ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല…….. അവിടെ നിന്ന് വേഗം പോവാൻ ഒരുങ്ങിയപ്പോളേക്കും തോളിൽ കൈ പതിഞ്ഞിരുന്നു……… “” മറന്നോ നീ……. അതോ എല്ലാവരെയും വെറുത്തോ …… “” “”മറക്കാനോ……ഞാനോ…… നിങ്ങളുടെ ഓരോരുത്തരുടെയും മുഖമായിരുന്നു എന്നേ മുന്നോട്ട് ജീവിപ്പിച്ചത്……….ആരെ വെറുക്കാനാണ്……..വെറുപ്പല്ല ഏട്ടാ….പുച്ഛമാണ് എനിക്ക്……..ഒരായിരം വട്ടം കള്ളം ചൊല്ലി പഠിപ്പിച്ചു അത് സത്യയമാക്കി തീർത്ത പലരോടും………..”” തിരിഞ്ഞു നിന്ന് കൊണ്ട് രാജേഷ് അത് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു……..

“” വേണ്ട ഏട്ടാ…….. ഈ കണ്ണീരിനെ ഞാൻ വിശ്വാസിക്കില്ല……. …… ചങ്കുറപ്പോടെ ജീവിച്ചു കാണിച്ച ഒരു മനസുണ്ട് ഇപ്പോ എനിക്ക്…. ഇനി ഇത് കണ്ടാൽ പഴയതൊന്നും മറന്നു മനസലിയില്ല…..”” “” മോനേ…… “” തകർന്ന ശബ്ദത്തോടെ അയാൾ വിളിച്ചു… “” ഇനിയെങ്കിലും ഈ വിളി നിർത്തു … കേൾക്കുന്ന എനിക്ക് തന്നെ ചളിപ്പ് തോന്നുന്നു…. ന്യായികരണങ്ങൾ ഏറെ ഉണ്ടാവും…….കേൾക്കണമെന്നില്ല……………. “” ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് തന്നെ രാജേഷ് വണ്ടിയിൽ കയറി…… “” നീ എന്ന് വന്നു…… “” അടുത്തേക്ക് വന്നു കൊണ്ട് അയാളത് ചോദിച്ചപ്പോൾ പറയാതിരിക്കാൻ കഴിഞ്ഞില്ല…… “” ഒരു മാസം കഴിഞ്ഞു……. “” മറ്റെങ്ങോട്ടോ നോക്കി കൊണ്ട് രാജേഷ് പറഞ്ഞു…… അയാൾ അടുത്ത് നിൽക്കും തോറും വീർപ്പു മുട്ടൽ പോലെ ……… “” മക്കളൊക്കെ…… “” രൂക്ഷമായ ഒരു നോട്ടമായിരുന്നു അതിനുള്ള മറുപടി……….

ഒന്നും പറയാതെ തന്നെ അയാൾ തല താഴ്ത്തി…. “” തറവാട്ടിലേക്ക് വന്നൂടെ നിനക്ക്…….അമ്മയ്ക്ക് ഒട്ടും വയ്യ ……. നിന്നേ കുറിച്ച് പറഞ്ഞു എപ്പോളും കരച്ചിലാണ്…… നീ വന്നെന്ന് അറിഞ്ഞാൽ നല്ല സന്തോഷമാവും…….. “” “” എന്നേ ഒന്ന് ജീവിക്കാൻ അനുവദിക്കോ ഏട്ടാ…..ഇനി അവിടേക്ക് ഒരു വരവ് ഉണ്ടാവില്ല…..ആരെയും കാണണമെന്നില്ല…… മറവിയിലേക്ക് വഴുതിയിട്ട ചിലതൊക്കെ ഉണ്ട്………. ഓർക്കാതിരിക്കാൻ ശ്രമിക്കുക്കുകയാണ്……. വീണ്ടും അത് ശക്തി പ്രാഭിച്ചു വന്നാൽ ഇപ്പോൾ ഉള്ള അനിയനെ ആവില്ല പിന്നേ കാണുന്നത്…….. എല്ലാം നശിപ്പിച്ചിട്ടേ ഒരു മടക്കമുണ്ടാവു……..എന്നേ അറിയാലോ………….ഞാൻ എത്രയും പെട്ടെന്ന് തിരിച്ചു പോവും….. ദയവ് ചെയ്തു ഞാൻ വന്ന കാര്യം അമ്മയോട് പറയാതെ നിൽക്കാ…… “‘ വേറെ ഒന്നും പറയാതെ രാജേഷ് വേഗം വണ്ടിയും എടുത്ത് പോയി……രാജേഷ് പോവുന്നതും നോക്കി നിന്ന അയാൾ കണ്ണുകൾ തുടച്ചു തിരിഞ്ഞു നടന്നു…..

പോയ അതേ സ്പീഡിൽ തിരിച്ചു വന്നു റൂമിലേക്ക് കയറി പോയ രാജേഷിനെ കണ്ട് ശ്രുതിയും രേവതിയും നോക്കി “” ആ ഇന്ന് അടുത്ത ബാധ ഇളകിയിട്ടുണ്ട്…… അമ്മ വെറുതെ പോവാൻ നിൽക്കണ്ട ചിലപ്പോൾ അമ്മയെ വരെ എടുത്തേറിയും….. “” സോഫയിൽ നിന്ന് എഴുനേൽക്കാൻ നിന്ന രേവതിയുടെ കൈ പിടിച്ചു വച്ചു ശ്രുതി പറഞ്ഞപ്പോൾ അവളെ കനപ്പിചോന്ന് നോക്കി കൈ കുടഞ്ഞു അവർ ഉള്ളിലേക്ക് കയറി പോയി…. “” എന്ത് പറ്റി ഒരു വയ്യായിക പോലെ…. “” ബെഡിൽ ഇരുന്നു രണ്ട് കൈ കൊണ്ടും മുടി ചുരിട്ടി പിടിച്ച രാജേഷിന്റെ തോളിൽ തട്ടിയപ്പോൾ രാജേഷ് തല പൊക്കി…..ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ രേവതി വല്ലാതായി……. “” എന്ത് പറ്റി….. എന്താ കണ്ണുനിറഞ്ഞിരിക്കുന്നത്….. “” ആധിയോടെ രേവതി ചോദിക്കുന്നത് കേട്ട് അവളെ പിടിച്ചു അടുത്തിരുത്തി….. “” ഉണ്ണിയേട്ടനെ കണ്ടു ഇപ്പോൾ….. “” “” എന്നിട്ട്…….. “” “” കൃഷ്ണ പുരത്തെ തമ്പുരാട്ടിക്ക് സുഖമില്ല പോലും കാണാൻ ചെല്ലാൻ……. “”

“” ഒന്ന് പോയി കൂടെ ഏട്ടാ…… എത്ര കാലമെന്ന് വച്ച…….. “”” പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുന്നേ രാജേഷ് കൈ കൊണ്ട് തടഞ്ഞിരുന്നു….. “” എനിക്ക് അവിടെ എന്റെ ആരുമില്ല…….. ഇനി നിനക്ക് വല്ലവരും ഉണ്ടേൽ പോവാ……… ചെയ്തു കൂട്ടിയതൊന്നും അനുഭവിക്കാതെ ആർക്കും ഇവിടെ നിന്ന് ഒരു മടക്കമുണ്ടാവില്ല…… അവിടെ കിടന്നു നരഗിക്കാനാണ് വിധിയെങ്കിലും അങ്ങനെ തീരും…….. അഹങ്കാരമല്ലായിരുന്നോ……. തലയ്ക്ക് പിടിച്ച അഹങ്കാരം……. ഞാൻ ഇപ്പോളും പറയുന്നു നിനക്ക് അവിടെ ആരേലും ഉണ്ടേൽ പോവാ….. എന്റെ കൊക്കിനു ജീവനുള്ളിടത്തോളം ആ പടി ചവുട്ടില്ല……..”” കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന രേവതിയെ ഒന്ന് നോക്കി അയാൾ പുറത്തേക്ക് ഇറങ്ങി……..പുറത്ത് നിന്ന് അവർ പറയുന്നത് കേട്ട് ശ്രുതി ഡോർ തുറക്കുന്ന ഒച്ച കേട്ട് വേഗം റൂമിലേക്ക് ഓടി മേശയിൽ വച്ചിരുന്ന ഡയറി എടുത്തു ബെഡിൽ ഇരുന്നു പേജ് മറിച്ചു…… കൃഷണ പുരം തറവാട് എന്ന് എഴുതിയതിൽ അടിവരയിട്ടു……….. ഫോൺ എടുത്തു നോക്കി കിച്ചുവിന്റെ ok എന്ന മെസ്സേജ് കണ്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി…………

കൃഷ്ണ പുരം എന്ന് എഴുതിയ വലിയ ഗേറ്റ് തുറന്നു ഉണ്ണി ഉള്ളിലേക്ക് കയറി… ഓടിട്ട ഒരു ഇരുനില വീടായിരുന്നു അത്…… മുമ്പിലെ വലിയ മാവ് വീടിന്റെ മുകളിലേക്ക് ചാഞ്ഞിരിക്കുന്നു……..ഉമ്മറത്ത് കസേരയിൽ ഇരിക്കുന്ന അച്ഛനെ ഒന്ന് നോക്കി അയാൾ ഉള്ളിലേക്ക് കയറി………. അടുക്കളയിൽ നിന്ന് നേരിയത് ഉടുത്തു ഇറങ്ങി വരുന്ന സ്ത്രീയെ കണ്ട് അയാൾ അവളുടെ അടുത്ത് പോയി കൈ കൂട്ടി പിടിച്ചു…………. “” മാലതി രാജേഷ് വന്നിട്ടുണ്ട്……. “” അത്യധികം സന്തോഷത്തോടെ അയാൾ പറയുന്നത് കേട്ട് ആ സ്ത്രീയുടെ മുഖത്തു അമ്പരപ്പായിരുന്നു……. “” ഇവിടെ…. ഇവിടേക്ക് വന്നിട്ടുണ്ടോ……… “” സന്തോഷത്തോടെയാണ് അവർ അത് ചോദിച്ചത്…. “” നിനക്ക് തോന്നുന്നുണ്ടോ അവൻ വരുമെന്ന്….. വരില്ല….”” “” അമ്മയുടെ കാര്യം ഒന്ന് പറയായിരുന്നില്ലേ ..”” ഒരു പ്രതീക്ഷയോടെ അവർ പറഞ്ഞു ….. “” ഞാൻ പറഞ്ഞിരുന്നു….. വരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു………. “” അത് പറഞ്ഞപ്പോൾ അയാളുടെ തല താഴ്ന്നിരുന്നു….

“” ഇവിടെ ഉള്ളവരോട് ഈ കാര്യം പറയുന്നില്ലേ…. എല്ലാവർക്കും സന്തോഷമാവും….. “” “” ആർക്ക് സന്തോഷമാവുന്ന കാര്യം ആണ് നീ പറയുന്നത്……….. അവനെ ഇല്ലാതാക്കാൻ കാത്തിരിക്കുന്നവരുമുണ്ട് മാലതി ഇവിടെ……കുഴിച്ചു മൂടിയ പലതും കുത്തി പൊക്കിയാൽ അവനെ ജീവനോടെ വച്ചേക്കില്ല………… ഇപ്പോൾ ആരും അറിയേണ്ട…… അമ്മ പോലും……… അച്ഛനോട് ഞാൻ പറയാം…. അവൻ എന്നെങ്കിലും വരുന്നത് കാത്തു നിൽക്കാൻ തുടങ്ങിയിട്ട് വർഷം കുറെയായി……. അച്ഛന്റെ പ്രാർത്ഥന മാത്രമേ അവന്റെ കൂടെ ഉണ്ടായിരുന്നുള്ളു….. അബദ്ധത്തിൽ പോലും നിന്റെ എടുത്തു നിന്ന് ഇത് വീഴരുത്….. മനസിലായല്ലോ…….. “” ഉണ്ണി പറയുന്നത് കേട്ട് അവർ തലയനക്കി…….. മാലതിയോട് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ കണ്ടു എല്ലാം കേട്ട് കൊണ്ട് നിൽക്കുന്ന അച്ഛനെ…….. “” അച്ഛാ ഞാൻ………… “” “” പറഞ്ഞു ബുദ്ധിമുട്ടണമെന്നില്ല ….. അവൻ വരും…… കൃഷ്ണന്റെ മകൻ ആണേൽ അവൻ ഇങ്ങോട്ട് തന്നെ വരും….. അന്ന് എനിക്ക് കേട്ടാൽ മതി…….. എല്ലാം …………ഇനി അവനെ പോയി ബുദ്ധിമുട്ടിക്കാൻ നിൽക്കരുത്…. മനസിലായല്ലോ………”” ഗംഭീരം ശബ്ദത്തോടെ അയാൾ പറഞ്ഞു തിരിഞ്ഞു നടന്നു……… 🌻🌻🌻🌻🌻🌻🌻

ഉമ്മറത്തിരുന്നു കിച്ചു ശ്രുതി അയച്ച മെസ്സേജ് നോക്കി നിൽക്കുമ്പോളാണ് അച്ഛൻ അടുത്ത് വന്നിരുന്നത്……….കുറച്ച് നേരം ഒരു അസുഖരമായ മൗനം രണ്ട് പേർക്കുമിടയിൽ സ്ഥാനം പിടിച്ചു… ഒന്നും മിണ്ടാതെ നിൽക്കുന്ന അച്ഛനെ അവൻ സൂക്ഷിച്ചു നോക്കി അവൻ നോക്കുന്നത് കണ്ട് അയാൾ പറഞ്ഞു തുടങ്ങി….. ‘” മക്കൾ ഒരിക്കലും തെറ്റി പിരിയാണമെന്ന് ഒരച്ഛനും അമ്മയും ആഗ്രഹിക്കില്ല കിച്ചു………. ഈ വീട്ടിലും അങ്ങനെ ഒന്ന് ഉണ്ടാവരുത്…. നിനക്ക് ഉള്ളതാണേൽ അത് നിന്നേ തേടി വരും….. വിട്ട് കൊടുക്കേണ്ടതാണേൽ അത് കൊടുക്കുക തന്നെ വേണം…… “” അച്ഛൻ പറയുന്നത് കേട്ട് കിച്ചു മനസിലാവാതെ ആ മുഖത്തേക്ക് നോക്കി……… “” ഞാൻ പറഞ്ഞത് നിനക്ക് മനസിലാവും……. അതിന്റെ പക്വത നിനക്ക് ഉണ്ട്……… മക്കളുടെ മുഖമൊന്ന് വാടിയാൽ അവരുടെ കണ്ണിലെ പിടച്ചിൽ സന്തോഷം അത് എന്തിനാണെന്ന് വേർതിരിച്ചു മനസിലാക്കാൻ ഞങ്ങൾക്ക് കഴിയെടോ………”” തോളിൽ തട്ടി കൊണ്ട് അച്ഛൻ പറഞ്ഞപ്പോൾ അവൻ ചിരിച്ചു….

“” കാർണോർ ഒരു സംഭവമാണല്ലോ…… ആവുന്ന കാലത്ത് കളിച്ചതിനെന്താണ് ഈ മനസിലാക്കുന്നതൊക്കെ….അല്ല ഇത് എങ്ങനെ മനസിലായി……. “” “” ആ അതൊക്ക ഉണ്ട്….. “” “” ശേ പറയെന്നെ….. ശരത്തേട്ടൻ പറഞ്ഞോ….. “” “” ഏയ് ഇല്ല…….. കുട്ടിയെ അവൻ പറഞ്ഞപ്പോൾ മനസിലായി…….. അന്ന് ഹോസ്പിറ്റലിൽ നിന്നുള്ള നിന്റെ കളി ഞാൻ കണ്ടതല്ലേ മോനേ……. “” കിച്ചു ഒന്നും പറയാതെ ഒരു വളിഞ്ഞ ചിരി ചിരിച്ചു നൈസ് ആയി എഴുനേൽക്കാൻ പോയി………… “” ആഹ് അങ്ങനെ പോവല്ല……… ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ…… നിനക്ക് ഉള്ളതാണേൽ നിന്റെ എടുത്തേക്ക് തന്നെ വരും….. അല്ലേലെങ്കിൽ….. “” “” എനിക്ക് അറിയാം അച്ഛാ എല്ലാം…അർഹത ഇല്ലാത്തതിന്റെ പിറകെ പോവില്ല … അതിന് മുന്നേ എനിക്ക് ചിലതൊക്കെ ചെയ്യാൻ ഉണ്ട്….. അതൊക്കെ കഴിഞ്ഞിട്ട് പറയാം ട്ടോ….. “” ഒന്ന് കണ്ണിറുക്കി പറഞ്ഞു കൊണ്ട് അവൻ ഉള്ളിലേക്ക് പോയി…..കിച്ചു റൂമിലേക്ക് പോയി എന്ന് കണ്ടപ്പോൾ നില വേഗം ഓടി വന്ന് അച്ഛന്റെ എടുത്ത് ഇരുന്നു……. “” ഞാൻ പറഞ്ഞത് ശെരിയല്ലേ അച്ഛാ…… “” ചെറിയ സങ്കടത്തോടെ അവൾ ചോദിക്കുന്നത് കേട്ട് അയാൾ അവളെ ചേർത്ത് പിടിച്ചു…. 🦋തിരികെ വരും 🦋