The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കാന്താരി
ഉണ്ണിയെ സോപ്പിട്ട് ഐശുന്റെ തറവാട് കണ്ടെത്തി.
ആരും കാണാതെ അവളെയൊന്നു കാണാൻ വീടിന്റെ മതിലിന്റെ സൈഡിൽ പാമ്പ് പൊത്തിൽ നിന്നും തലയിട്ട് നോക്കുന്ന പോലെ ഒളിഞ്ഞു നോക്കിക്കോണ്ട് ഞങ്ങൾ നിന്നു.
“എന്ത് വലിയ വീടല്ലേ…
ഇതിനകത്ത് നിന്ന് ഐശുനെ എങ്ങനെ കാണും.. ”
കുറെ നേരം നിന്നെങ്കിലും അവളെ കാണാൻ പറ്റിയില്ല ആകെ ധർമ്മസങ്കടത്തില്ലായി ഞങ്ങൾ.
അവളെ കാണാൻ പറ്റാത്ത വിഷമത്തിൽ തിരിച്ചു നടന്നപ്പോൾ ഞങ്ങൾക്ക് എതിരെ ഉണ്ണി വന്നു.
“നിങ്ങൾ വന്നപ്പോഴേ എനിക്കൊരു സംശയം തോന്നിയതാ എന്തോ ഉടായിപ്പ് ആണെന്ന്… എന്താ നിങ്ങളുടെ ഉദ്ദേശം ”
അവന്റെ ചോദ്യം കേട്ടും ഒന്ന് ഞെട്ടിയെങ്കിലും അവനിൽ നല്ലവനെ കണ്ടത് കൊണ്ട് അവനോടു സത്യമെല്ലാം ഞങ്ങൾ പറഞ്ഞു.
ഞങ്ങൾ പറഞ്ഞതെല്ലാം കേട്ട് കൊണ്ട് ഒന്നും മിണ്ടാതെ അവനിരുന്നു.
പിനീട് ഇരുന്നിടത്തു നിന്ന് എഴുനേറ്റു കൊണ്ട് ഉണ്ണി എന്റെ അടുത്തേക്ക് വന്നു.
“ഞാൻ നിങ്ങളെ സഹായിക്കാം… ആ നന്ദനെ വെറുതെ വിടരുത് അവനെയൊക്കെ തല്ലി കൊല്ലണം ”
പെട്ടെന്നുള്ള അവനിലെ ഭാവവ്യത്യസം ഞങ്ങളിൽ സംശയങ്ങൾ ഉണ്ടാക്കി.
“അവൻ കാരണമാ… എന്റെ ചേച്ചിയുടെ ജീവിതം നാശമായാതു. ”
“എന്താ… എന്താ നിന്റെ ചേച്ചിക്ക് പറ്റിയെ.. ”
ഞാൻ ചോദിച്ചു.
“കുട്ടിക്കാലം മുതൽ എന്റെ ചേച്ചിയും നന്ദനും നല്ല അടുപ്പത്തിൽ ആയിരുന്നു. അവനിൽ ചേച്ചിക്ക് നല്ല വിശ്വാസമായിരുന്നു അത് കൊണ്ട് തന്നെ അവൻ പറയുന്നതിനെല്ലാം അവൾ നിന്ന് കൊടുത്തു.
പോകെ… പോകെ ചേച്ചിയെ അവനു മടുത്തു തുടങ്ങി അത് പിന്നെ വലിയ പ്രശ്നം തന്നെ ഉണ്ടാക്കി. നന്ദനില്ലേ മാറ്റം ചേച്ചിക്ക് താങ്ങാൻ പറ്റുന്നത്തിലും അപ്പുറമായിരുന്നു.
പൂർണമായി അവൻ ചേച്ചിയെ ഉപേക്ഷിച്ചപ്പോൾ സങ്കടം സഹിക്കാൻ പറ്റാതെ അവൾ ആത്മഹത്യാക് വരെ ശ്രെമിച്ചു.
അതിൽ നിന്നും ഞങ്ങൾ അവളെ രക്ഷിച്ചു വെങ്കിൽല്ലും അവളുടെ സമനില തെറ്റിയിരുന്നു. ഒരു മുഴു ഭ്രാന്തിയായി എന്റെ ചേച്ചിയെ മാറ്റിയവനാണ് അവൻ. അവനെ കൊല്ലണം എനിക്ക് ”
ഉണ്ണിയുടെ മാനസികാവസ്ഥ മനസിലാക്കി കൊണ്ടും ഞങ്ങളുടെ ആവശ്യം ഒന്നായതു കൊണ്ടും ഞങ്ങൾ ഒരുമിച്ചു മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചു.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സിദ്ധുവേട്ടൻ നാട്ടിൽ എത്തിയത് അറിഞ്ഞപ്പോൾ മുതൽ അങ്ങേരെയൊന്നു നേരിട്ട് കാണാൻ മനസ് വെമ്പി.
ഇവിടുത്തെ കാര്യസ്ഥന്റെ മകൻ ഉണ്ണി വഴി കാര്യങ്ങൾ എല്ലാം അറിയിക്കാമെന്ന് ഏട്ടൻ മെസ്സേജ് അയച്ചു പറഞ്ഞു.
സന്തോഷം കൊണ്ട് തുള്ളി ചാടി നടന്നപ്പോഴാണ് അമ്മാവന്റെ മുറിയിൽ നിന്നും അമ്മയും അമ്മാവനും കൂടി സംസാരിക്കുന്നത് കേട്ടത്.
“നന്ദനെയും ഐശുനെയും ഇങ്ങനെ വിട്ടാൽ പറ്റില്ല… പിള്ളേർ അല്ലേ നീ ചെയ്തപോലെ അബദ്ധമൊന്നും കാണിക്കാതിരിക്കാൻ അവരെ പെട്ടന്ന് തന്നെ തള്ളക്കണം… ”
“ഏട്ടനെന്നെ കുറ്റപ്പെടുത്തിയതാന്നോ.. ”
“ഒരിക്കലും മല്ല…. നിന്റെ ഇഷ്ട്ടം ഞങ്ങൾ അറിഞ്ഞിരുന്നില്ല. അത് കൊണ്ടാണല്ലോ ഇങ്ങനൊക്കെ ആയത്…
അത് പോലെ അല്ലല്ലോ നമ്മുടെ മക്കളുടെ കാര്യം… ”
“അത് ശരിയാണ്… ഏട്ടൻ തീരുമാനിച്ചോള്ളൂ എനിക്കും മോൾക്കും എതിർപ്പുകൾ ഒന്നുമില്ല… ”
‘ആര് പറഞ്ഞു എതിർപ്പിലന്ന്… എനിക്ക് ജീവനുണ്ടെങ്കിൽ ഈ കല്യാണം നടക്കില്ല.. ‘
ഇതെല്ലാം മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.
കൃത്യം സമയത്തു തന്നെ ഉണ്ണി എത്തിയിരുന്നു.
എന്നെ കണ്ടതും അവൻ എന്റെ അടുത്തേക് വന്നു.
“എന്തു പറ്റി ചേച്ചി… മുഖതൊരു വാട്ടം ”
“ഉണ്ണി… എനിക്ക് സിദ്ധുവേട്ടനെയൊന്നു കാണണം… ”
“എന്താ ഇത്ര അത്യാവശ്യം.. ”
കാര്യങ്ങളേല്ലാം ഉണ്ണിയോട് പറഞ്ഞപ്പോൾ നാളെ കാണാനുള്ള വഴി ശെരിയാക്കാമെന്ന് പറഞ്ഞു.
“എന്താടാ.. അവിടെ ”
ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ നന്ദൻ ഞങ്ങൾക്കിടയില്ലേക്ക് വന്നു.
“നിന്നോട് ചോദിച്ചതു കേട്ടില്ലേ… ”
“അത് പിന്നെ ചേച്ചി വിളിച്ചപ്പോൾ.. ”
ദുഷ്ടൻ എന്നെ ഈ കാട്ടുമാക്കന്റെ കൈയിൽ വിട്ട് കൊടുത്തിട്ട് അവൻ പൊടിയും തട്ടി പോയി.
ഉണ്ണി പോയപ്പോൾ പിന്നെ നന്ദൻ എന്റെ നേർക്ക് തിരിഞ്ഞു.
“അവനുമായി കുട്ടുകൂടാനോന്നും നിക്കണ്ട… നിനക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അതെന്നോട് പറഞ്ഞാൽ മതി.. ”
‘നീയാര്… ധീര സിനിമയിലെ രണദേവബില്ലയോ.. 😏😏😏 ‘
നന്ദൻ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു ഞാനതോന്നും മൈൻഡ് ചെയ്യാതെ അകത്തോട്ടു പോയി.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
നീ ഇപ്പോ പൊയ്ക്കോ മോളെ ഐശു… നിന്നെ എന്റെ വരുത്തിയിൽ വരുത്താൻ എന്നിക്ക് അറിയാം.
മനസ്സിൽ കാര്യങ്ങൾ തീരുമാനിച്ചുറപ്പിച്ചു ഒരു വശത്ത് നന്ദൻ. മറു വശത്ത് സിദ്ധുവും കൂട്ടരും ഒരു യുദ്ധത്തിന് ഒരുങ്ങി.
(തുടരും… )