23/04/2026

അഗ്നിമിത്ര : ഭാഗം 03

രചന – കൽക്കി

“ഇപ്പോഴാണോ ഉമ്മറത്തേയ്ക്ക് എത്തണത്. ഞാനും അനന്തനും ഇപ്പോ ഇങ്ങട് എത്തുന്ന്‌ അറിയില്ലായിരുന്നോ അഗ്നിയ്ക്ക്.”

അപ്പച്ചിയുടെ ചോദ്യം കേട്ടതും ഞാൻ പയ്യെ തലയൊന്ന് ഉയർത്തി നോക്കി. നന്ദേട്ടന്റെ നോട്ടവും തന്റെ നേർക്ക് തന്നെയാണ്.

“എന്തെ ചോദിച്ചത് കെട്ടില്ലെന്നുണ്ടോ കുട്ടി.”

അപ്പച്ചി വീണ്ടും ചോദ്യം ഉയർത്തിയപ്പോൾ പറയാൻ ശ്രെമിച്ചതും അമ്മൂട്ടി ഇടയിൽ കേറി.

“ദാ ഇത്ര നേരോം നിങ്ങളെ കാത്ത് ഇവിടെ തന്നെ ഉണ്ടാരുന്നു കുഞ്ഞേച്ചി….. അപ്പച്ചി ഇത്രേടേം വരുമ്പോ കുടിക്കാൻ ആയി കുറച്ച് സംഭാരം ഉണ്ടാക്കാൻ കേറീതാ….. അല്ലെ…. കുഞ്ഞേച്ചി……”

അമ്മൂട്ടി തന്റെ നേർക്ക് നോക്കിയതും ആണെന്ന അർത്ഥത്തിൽ ഞാൻ പയ്യെ തലയൊന്ന് അനക്കി.

“അഗ്നി….. ചെന്ന് കുടിക്കാൻ എടുത്തോണ്ട് വാ…….”അമ്മ പറഞ്ഞതും ഞാൻ അകത്തേക്കു നടന്നു…..

രണ്ട് ഗ്ലാസിൽ സംഭാരം എടുത്ത് പുറത്തേക് ചെന്നതും അപ്പച്ചി അമ്മ ആയിട്ട് സംസാരത്തിൽ ആണ്…. നന്ദേട്ടൻ ഫോണിൽ നോക്കി ഇരിക്കുന്നു…. അമ്മൂട്ടിയും അടുത്തുണ്ട്. അപ്പച്ചിക്ക് കൊടുത്ത് നന്ദേട്ടന്റെ നേർക്ക് നീട്ടിയതും മുഖത്തേക്ക് നോക്കി ഗ്ലാസ്‌ വാങ്ങി വീണ്ടും ഫോണിലേക്കു മുഖം താഴ്ത്തി….

“ഇവിടുത്തെ ഗർഭിണി പെണ്ണ് എന്ത്യേ…. കുടുംബത്തിൽ രണ്ട് പേര് കേറി വരുമ്പോ മുറിക്കകത്തു കേറി ഇരിക്കണത് നല്ല ശീലം അല്ലാട്ടോ സുഭദ്രേച്ചി…..”

അമ്മ വല്ലായ്മയോടെ ഞങ്ങടെ നേർക്ക് നോക്കിയതും അമ്മൂട്ടി മറുപടി പറയാൻ ശ്രമിച്ചപ്പോൾ ഞാൻ കൈ വെച്ച് തടഞ്ഞിരുന്നു അപ്പോഴേക്കും.

“ശിഖക്ക് എന്തോ വയ്യായ്ക പോലെ നന്ദിനി….. സമയം അടുക്കാറായില്ലേ, ക്ഷീണം തോന്നിട്ട് ഞാൻ തന്നെയാ നിർബന്ധിച്ചു പറഞ്ഞ് അയച്ചത്….ചെറു മയക്കത്തിലാ ഇപ്പോ…. നിങ്ങൾ വന്നത് അറിഞ്ഞിട്ടുണ്ടാവില്ല…..”

“ഹ്മ്മ്മ്…… “അപ്പച്ചി ഒന്ന് മൂളി എന്റെ നേർക്ക് നോക്കി…..

“ഇവരുടെ കാര്യം എങ്ങനെയാ സുഭദ്രേചി.. ഒരു തീരുമാനം ആക്കണ്ടേ എല്ലാം കാര്യോം…… സമയം പോണു…..അനന്തന് വരുന്ന മീനത്തിൽ 28 ആകും……”

“ഗോപേട്ടൻ ഉണ്ടായിരുന്നപ്പോ എല്ലാം ആക്കി വെച്ചതല്ലേ….. കുട്ട്യോൾടെ ഇഷ്ടം നടക്കണം എനിക്കത്രെ ഉള്ളു…..”

അത്രയും നേരം ഫോണിൽ നോക്കിയിരുന്ന നന്ദേട്ടൻ അത്‌ കേട്ടതും എന്റെ നേരെ നോക്കി… എന്റെ നോട്ടവും അങ്ങോട്ടേക്ക് ആന്ന് കണ്ടപ്പോൾ വീണ്ടും മുഖം താഴ്ത്തി…..

മനസിലെ നോവ് കണ്ണിൽ നീര് പരത്തിയതും ഞാൻ പയ്യെ അകത്തേക്കു നടന്നു….. മുറിക്കകത്തേക് കയറിചെന്നപ്പോ കണ്ടു കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന വല്യേച്ചിയെ….. ശല്യപെടുത്താതെ ജനലിനോട് ചേർന്ന് കിടക്കുന്ന കസേരയിൽ ചെന്ന് ഇരുന്നു.

കണ്ണടച്ചപ്പോൾ കണ്ടത് നന്ദന്റെ ഒപ്പം കളിക്കുന്ന കുഞ്ഞു അഗ്നിയുടെ മുഖം ആണ്….. അന്നൊക്കെ എന്തിനും തന്നോടൊപ്പം ആയിരുന്നു നന്ദേട്ടൻ…. അഗ്നിയോടൊപ്പം അല്ലാതെ അനന്തനെ ആർക്കും കാണാൻ കിട്ടില്ലാരുന്നു.

ഇപ്പോ തനിക് ഒന്ന് കാണാൻ കിട്ടിയാൽ തന്നെ ഭാഗ്യം. ആ മനസ്സിൽ എന്താന്ന് എനിക്ക് മനസിലാക്കാൻ പറ്റണില്ലലോ മഹാദേവ….വെറുപ്പ് ആയിരിക്കുവോ അതാണോ എന്നോടൊന്നു മിണ്ടാൻ പോലും കൂട്ടക്കാത്തത്.

മുഖത്ത് ഒരു തലോടൽ പോലെ തോന്നി കണ്ണ് തുറന്നതും കണ്ടത് അരികിൽ ആയി നിൽക്കുന്ന വല്യേച്ചിയെ ആണ്…..

“എന്ത് പറ്റി കുഞ്ഞാ….. എന്തിനാ എന്റെ അഗ്നികുട്ടി കണ്ണ് നിറച്ച് വെച്ചിരിക്കുന്നത്…..”
അപ്പച്ചി എന്തേലും”…….ചോദ്യരൂപത്തിൽ നോക്കിയതും ഞാൻ നിഷേധിച്ചു തല അനക്കി……

അപ്പച്ചി വരുമ്പോ എന്തേലും പറഞ് ഇത്പോലെ ഞാൻ കരയുന്നത് പതിവായോണ്ടാണ് വല്യേച്ചി അങ്ങനെ ചോദിച്ചത്.

“എന്താടാ എന്ത് പറ്റി….എന്റെ കുട്ടി പറ……”

അതുടെ കേട്ടപ്പോ ഞാൻ പയ്യെ വല്യേച്ചിയുടെ മേലേക്ക് ചാരി…… ഒന്നും മിണ്ടാതെ എന്നെ ചേർത്തു പിടിച് വല്യേച്ചി തലയിൽ തലോടികൊണ്ടിരുന്നു.

കുറച്ച് കഴിഞ്ഞതും ഞാൻ തലപൊക്കി പയ്യനെ നോക്കി…… വല്യേച്ചിനെ ഈ സമയത്ത് ഒന്നും പറഞ്ഞു സങ്കടപെടുത്തണത് നന്നല്ലാത്തോണ്ട് പയ്യെ ഒന്നു ചിരിച്ചു…..

“എന്തിനാ ഒരു സങ്കടകരച്ചിൽ ഇപ്പൊ….. പറ……”

അപ്പച്ചി വന്നിട്ടുണ്ട്….. അമ്മ ആയിട്ട് അച്ചേടെ ഓരോകാര്യം പറഞ്ഞപ്പോ പെട്ടെന്നു വിഷമം വന്നതാ….. വേറൊന്ന്നുല്യാ…..കൈ കാണിച്ച് പറഞ്ഞതും വല്യേച്ചി സമാധാനിപ്പിക്കണ പോലെ തോളിൽ തട്ടി തന്നു….

“ഹ്മ്മ്മ്…. ഹ്മ്മ്……. ഹ്മ്മ്മ്മ്………”

“ആഹ് പോകാം…… എന്നെ കണ്ടില്ലേൽ പിന്നെ അത്‌ മതി…..അനന്തൻ ഉണ്ടോ കൂടെ……”

ഉണ്ട് എന്ന രീതിയിൽ പയ്യെ തല അനക്കി…….

“ആഹാ എന്നിട്ടാണോ ഇവിടെ കരഞ്ഞിരിക്കണേ….. വാ……”

വല്യേച്ചി കയ്യിൽ പിടിച് പുറത്തേക്ക് വലിച്ചതും ഞാനും പയ്യെ കൂടെ നടന്നു.

പുറത്തേക്ക് ചെന്നതും പോകാൻ ആയി ഇറങ്ങി നിൽക്കുന്ന നന്ദേട്ടനെ ആണ് കണ്ടത്…. ഒപ്പം അപ്പച്ചിയും…..

“ഇവര് ഇറങ്ങാത്രെ…. വേറെ എവിടെയൊ കൂടി കേറണമെന്ന്….”

ഞങ്ങളോടായി അമ്മ പറഞ്ഞതും വല്യേച്ചി മുന്നോട്ടേക്ക് നീങ്ങി.

“ഊണ് കഴിച്ചിട്ട് ഇറങ്ങാരുന്നു ഇത്രേ നേരായില്ലേ…..”

“കഴിക്കാൻ സമയില്ല കുട്ടി…. നിന്റെ വയ്യായ്ക ഒക്കെ കുറവുണ്ടോ… സുഭദ്രേചി പറഞ്ഞിരുന്നു….”

“ചെറിയ ഒരു ക്ഷീണം പോലെ…. ഭേദോണ്ട് ഇപ്പോ……അനന്തൻ എന്താ മിണ്ടാണ്ട് നിക്കണത്….. ഇറങ്ങാൻ ദൃതിയായോ…”

“ഹാ ശിഖ…… അത്യാവശ്യായി ഒരാളെ കാണണം….. കടേടെ കാര്യത്തിനാണെ…. ഒഴിവാക്കാൻ പറ്റില്ല…….”

വല്യേച്ചിയുടെ ചോദ്യത്തിന് ഒരു ചിരിയോടെ നന്ദേട്ടൻ മറുപടി നൽകി…..

“വാ അമ്മേ ഇറങ്ങാം…..”

‘പോട്ടെ അമ്മായി….. ഒരൂസം ഇറങ്ങാം…… “എല്ലാരേം നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി നന്ദേട്ടൻ പുറത്തേക് ആയി ഇറങ്ങി….

“ശെരി ചേച്ചി….. ഇറങ്ങട്ടെ……”

അമ്മ ചിരിയോടെ തല അനക്കിയതും അപ്പച്ചിയും നന്ദേട്ടന് പുറകെ ഇറങ്ങി…..

ഒരു നോട്ടം എങ്കിലും പ്രതീക്ഷിച്ചു ഞാനും മുറ്റത്തേക് ഇറങ്ങിയെങ്കിലും ഞാൻ എന്നൊരാൾ ഇല്ലാത്തപോലെ നന്ദേട്ടൻ കാറുമായി നീങ്ങി…

ശീലമായ പ്രതികരണം ആയിരുന്നിട്ടു കൂടി പലപ്പോഴും ഈ അവഗണന ഒരു വേദന തന്നെയാ എനിക്ക്…..കുഞ്ഞിലേ കിട്ടിയിരുന്ന ഒരു പരിഗണന നന്ദേട്ടൻ വലുതായപ്പോ തനിക് തന്നിട്ടില്ല….. എന്നോട് മാത്രല്ല അമ്മൂട്ടിയോടും വല്യേച്ചിയോടും ഒക്കെ ഒരുതരം അകൽച്ച വന്നിരുന്നു നന്ദേട്ടന്….. അച്ഛ കല്യാണകാര്യം സംസാരിച്ചപ്പോ പോലും ഒന്നും എതിർത്തിരുന്നില്ല….. ചെറുപ്പത്തിലെ പറഞ്ഞ് കേട്ട കാര്യമായതിനാൽ തന്നെ അറിയാതെ ഒരിഷ്ടം എന്നിലും ഉണ്ടായിരുന്നു.
പക്ഷെ ഇപ്പോ…… ഞാൻ നന്ദേട്ടന് ഒരു ബാധ്യത ആയി മാറുവോ എന്ന് ആഹ് മനസ്സിൽ ഉണ്ടാകുവോ……

ഓരോന്ന് ആലോചിച്ച് ഒഴുകി ഇറങ്ങിയ കണ്ണുനീര് തുടച്ചു അഗ്നി അകത്തേക്കു തിരിച് കയറി.

(തുടരും )