രചന – തൻശി തനു
ഓഫീസിൽ വന്നിരിക്കുന്ന ആൾ ചില്ലറക്കാരി അല്ല എന്ന് അവിടെയുള്ളവർക് ഒരാഴ്ച കൊണ്ട് തന്നെ മനസിലായ കാര്യമായിരുന്നു… ടിജോയും അജുവും എംകെ ഗ്രൂപ്പുമായി പ്രൊജക്റ്റ് സൈൻ ചെയ്യാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആണ് രാജൻ, തന്റെ കൂർമ്മ ബുദ്ധി കൊണ്ട് ഇരുവരേയും വശത്താക്കി എന്ന അഹംഭാവം ആയിരുന്നു.. അതെല്ലാം നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉള്ളു എന്നറിയാതെ അയാൾ അഹങ്കരിച്ചു. “ടിജോ എന്നെ ഇപ്പോ ഇച്ഛാ വിളിച്ചിരുന്നു നാളെ എവിടെയോ പോകാൻ ഉണ്ടെന്ന് നിന്നെ കൂടെ കൂട്ടാൻ പറഞ്ഞു എവിടെ എന്ന് പറഞ്ഞില്ല…” ടിജോയോടെ ക്യാമ്പിനിൽ കേറി അജു പറഞ്ഞു കൊണ്ട് അവിടത്തെ ചെയറിൽ ഇരുന്നു.. ടിജോ അവളെ നോക്കി ചിരിച്ചു.. “എന്താടാ ഒരു ടെൻഷൻ പോലെ അളിയൻ എവിടെ പോകുന്നു എന്ന് പറയാത്തതിന്റെ ആണോ..” “ഏയ് അല്ലടാ നിനക്ക് അറിയാല്ലോ ഞാൻ ഇവിടെ വന്ന ദിവസം ആണ് ഇച്ഛൻ ഓഫീസിൽ വന്നേ പിന്നെ ഈ ആഴ്ച വന്നേ ഇല്ല… ഇവിടെ പോട്ടെ ഫ്ലാറ്റിൽ വന്നോ അതും ഇല്ല… ഇതിനുമാത്രം എന്താ അങ്ങേർക്കു ഇത്ര തിരക്ക്, ഇന്ന് ഇപ്പോ ഫോൺ വിളിച്ച് നാളെ ഒരിടം വരെ പോകണം ടിജോയോടെ പറഞ്ഞേക് എന്നും പറഞ്ഞ് ഫോൺ കട്ട് ആക്കി..
എവിടെ എന്താണെന്നു അറിയാതെ മനുഷ്യൻ തീ തീറ്റിക്കുന്നത് എന്തിനാ..?!” “നീ എന്താടി ഈ ടിപ്പിക്കൽ ഭാര്യമാരെ പോലെ..” അൽപ്പം കളിയായി ചിരിയോടെ അജുവിനോട് ടിജോ ചോദിച്ചതും അജു അവനെ കൂർപ്പിച്ചു നോക്കി.. ടിജോ അത് കണ്ട് വെളുക്കനെ ചിരിച്ചു. ക്യാമ്പിന് വെളിയിൽ നിന്നും അനുവാദം ചോദിക്കുന്ന രാജന്റെ ശബ്ദം കേട്ട് ഇരുവരും മുഖാമുഖം.. ടിജോ അൽപ്പം ഗൗരവത്തോടെ അനുവാദം നൽകി.. ക്യാമ്പിനിൽ അജുവിനെ കണ്ടതും അയാൾ ഇരുവർക്കും പുഞ്ചിരി നൽകി.. “യെസ് മിസ്റ്റർ രാജൻ എന്തേലും ആവിശ്യം..” ടിജോ അൽപ്പം ഗൗരവത്തോടെ തിരക്കി.. “സാർ എംകെ ഗ്രൂപ്പുമായുള്ള മീറ്റിംഗ് അവർക്ക് എപ്പോഴായാലും ഓക്കേയാണ് നമ്മുടെ ടൈം നോക്കി അറീക്കാൻ പറഞ്ഞു..” “ആരാണ് മീറ്റിംഗ് പങ്കെടുക്കാൻ വരുന്നേ അറീച്ചോ..” “സാർ കമ്പനി ചെയർമാൻ മോഹനൻ സാറും മകൻ കരണും ആണെന് പറയാൻ പറഞ്ഞു.. നമ്മുടെ സൗകര്യം പോലെ ടൈം, സ്ഥലം ഫിക്സ് ചെയ്യാൻ പറഞ്ഞ് ഏത് സമയത്തായാലും പ്രശ്നമില്ല എന്ന് പറയാൻ പറഞ്ഞു..
“എന്നാൽ ടിജോ നമുക്ക് മറ്റന്നാൾ രാത്രിയിൽ മീറ്റിംഗ് ഫിക്സ് ചെയ്യാം അതാകുമ്പോൾ നാളത്തെ മീറ്റിംഗ് ക്യാൻസൽ ചെയ്യണ്ടല്ലോ..” രാജൻ പറയുന്ന കേൾക്കേ അജു ടിജോയോട് തിരക്കി… “അങ്ങനെ തന്നെ ആവാം.. മറ്റന്നാൾ രാത്രി സമയം പിന്നെ അറീകാം… എന്തേലും ചേഞ്ചസ് പറയാം..” അജു പറഞ്ഞതിനെ സപ്പോർട്ട് ചെയ്യത് ടിജോ പറഞ്ഞതും അയാളുടെ മുഖത്ത് ഇരയെ കെണിയിൽ ആകിയതിന്റെ സന്തോഷം ആയിരുന്നു… അതു കൺകെ അജു അയാളെ നോക്കി പുച്ഛച്ചിരി ചിരിച്ചു. ടിജോയ്ക്ക് ദേഷ്യം വന്നെങ്കിലും അത് മുഖത്ത് കാട്ടാതെ അവൻ ലാപ്പിലേയ്ക് മുഖം തിരിച്ചു “എന്നാൽ ഈ കാര്യം എംകെ ഗ്രൂപ്പിൽ ഞാൻ ഡയറക്റ്റ് പോയി അറീകാം സാർ..” “അതിന്റെ ആവിശ്യം ഉണ്ടെന്നു തോന്നുന്നില്ല.. പിന്നെ നിർബന്ധം ഉണ്ടേൽ പോയി പറഞ്ഞേക്…” പരിഹാസത്തോടെ തന്നെ ടിജോ പറഞ്ഞതും അജു അവനെ നോക്കി കണ്ണുരുട്ടി.. “രാജൻ സാർ പറഞ്ഞതിലും കാര്യമുണ്ട് നേരിട്ട് പോയി പറയുന്നതാവും നല്ലത്…” അജു രാജനെ സപ്പോർട്ട് ചെയ്യ്തു പറഞ്ഞപ്പോൾ ടിജോ അവളെ കൂർപ്പിച്ചു നോക്കി അജു ഇരു കണ്ണും ചിമ്മി പുഞ്ചിരിച്ചു.. രാജൻ അജു പറഞ്ഞത് കേൾക്കേ ചിരിയോടെ ക്യാമ്പിന് വിട്ടിറങ്ങി.. അയാളുടെ പോകു നോക്കി അജുവും ടിജോയും പരസ്പരം നോക്കി ഇരുവരുടെയും ചുണ്ടിൽ ചിരി വിരിഞ്ഞു തങ്ങളുടെ സന്തോഷം ഇല്ലാതാകിയവരുടെ അരികിലെത്താൻ എന്നു രണ്ട് നാൾ മാത്രം..
“എവിടെ പോകുവാ എന്ന് പറഞ്ഞാൽ എന്താ ഇച്ഛാ ഇന്നലെ മുതലേ ചോദിക്കുന്നതല്ലേ ഞാൻ..” “പറഞ്ഞല്ലോ അജു അവിടെ എത്തുമ്പോൾ അറിഞ്ഞാൽ മതി എവിടേയ്കാണെന്ന്.. നിനക്ക് ലൈഫിൽ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാകും ഇന്ന് അത്രമാത്രം അറിഞ്ഞാൽ മതി…” അജുവിന്റെയും സായിടെയും സംസാരം കേൾക്കേ ടിജോ ഉറക്കെ ചിരിച്ചു അവന്റെ ചിരി കണ്ട് അജു കണ്ണുരുട്ടി പേടിപ്പിച്ചെങ്കിലും ടിജോ അവളെ കളിയാക്കി.. അജു ടിജോയോട് വഴക് കൂടാൻ തുടങ്ങി, ഇരുവരുടെയും വഴക് കണ്ട് ചെറുപുഞ്ചിരിയോടെ സായ് ഡ്രൈവിംഗ് ശ്രദ്ധ തിരിച്ചു എന്നാൽ അവന്റെ മനസ്സിൽ പല ചിന്തകളും വന്നുകൊണ്ടിരിക്കുന്നു. ഇന്നലെ രാത്രി എറണാകുളത്തു നിന്നും ഇവരെ കൂട്ടി മംഗ്ലൂർ അവിടന്ന് പുലർച്ചെ ഉഡുപ്പിയിലേയ്ക്.. “””മൈത്രി ആയുർവേദ ആശ്രമം ഉഡുപ്പി..””‘ ഗേറ്റിനുള്ളിലെ വലിയ ആർച്ചുബോർഡ് അജുവിന്റെ കണ്ണുകൾ ഉടക്കിയതും കാർ ആ ഗേറ്റിനുള്ളിൽ കേറിയിരുന്നു.. അജു സംശയത്തോടെ സായിയെ നോക്കി..
വണ്ടി നിർത്തി സായ് അജുവിനു നേരെ നോക്കി അവളുടെ മുഖം ഇരു കൈകളിൽ എടുത്തു.. “നീ എന്നോട് ചോദിച്ചില്ലേ എവിടേയ്ക്കാ എന്ന്.. നിനക്ക് പ്രിയപ്പെട്ട ഒരാൾ ഇവിടെയുണ്ട്. ഞാൻ പറഞ്ഞറിയുന്നതിനേക്കാൾ നീ കണ്ടറിയുന്നതാണ് നല്ലതെന്ന് തോന്നി.. അജു എന്തും നേരിടാനുള്ള ധൈര്യത്തോടെ വേണം അകത്തു പോകാൻ.. നീ തന്നെ നിന്നെ കണ്ട്രോൾ ചെയ്യണം എല്ലാം ക്ഷമയോടെ കേൾക്കണം.. നിന്നോട് പ്രതേകിച്ചു പറയേണ്ട ആവിശ്യമില്ല എന്ന് നന്നായി എനിക്കറിയാം തളരരുത് കൂടെ ഉണ്ട് ഞാൻ..” സായ് അജുവിനോട് പറഞ്ഞ് കൊണ്ട് അവളുടെ നെറുകയിൽ ചുംബിച്ചു.. സായ് പറഞ്ഞത് ഒന്നും മനസിലായില്ലെങ്കിലും തനിക് ഏറ്റവും പ്രിയപ്പെട്ട ആളാണെന്നു അവളുടെ മനസ് മന്ത്രിച്ചു.. സായിയെ നോക്കി അജു ചിരിച്ചു.. ഇതൊന്നും അറിയാതെ ബാക്ക് സീറ്റിൽ ഉറങ്ങുന്ന ടിജോയെ ഇരുവരും നോക്കി.. സായ് ചിരിയോടെ അജുവിനെ നോക്കി പിന്നെ ടിജോയോ വിളിച്ചെഴുന്നേൽപ്പിച്ചു.
കാറിൽ നിന്നും വെളിയിൽ ഇറങ്ങി ടിജോ ഇരുകൈയും മുകളിലേയ്ക് ഉയർത്തി നടുവളച്ചു.. അവന്റെ കണ്ണുകൾ ആ ആശ്രമപരിസരം മുഴുവനും നിരീക്ഷിച്ചു.. “ഇവിടെയെന്താ അളിയാ ശരീരം പുഷ്ഠിപ്പെടുത്താനാണോ..” “അതൊക്കെ വേണമെങ്കിൽ ആവാം നമ്മൾ ഇപ്പോൾ മറ്റൊരു കാര്യത്തിനാണ് വാ അകത്തു കേറാം.” ടിജോയ്ക്കു ഒന്നും മനസിലായില്ലെങ്കിലും സായ് പറയുന്നത് കേൾക്കേ ശരി എന്ന രീതിയിൽ തല ചലിപ്പിച്ചു മൂവരും അകത്തു കേറാൻ നിന്നതും ഒരു യുവാവ് അണ്ണേ എന്നും വിളിച്ച് സായിയുടെ അരികിൽ ഓടിയെത്തി… “അണ്ണാ… സൗഖ്യവാ…” “എന്റെ ഗണേശാ സുഖം… നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് ഞാൻ ഈ കന്നഡ സംസാരം വേണ്ടായെന്ന്…” “അണ്ണാ ക്ഷമിശി… ഇനി മലയാളം തന്നെ പറയാം… അല്ല ഇതാരാണ്ണേ…?” “ഇതോ എന്റെ ഹെണ്ടതി… പിന്നെ ഇതെന്തേ ഒരേയൊരു അളിയൻ..” ഇരുവരേയും നോക്കി സായ് പറഞ്ഞു. അത് കേട്ട് ടിജോ അജുവിന്റെ അടുത്ത് നീങ്ങി നിന്നു.
“നീ കേട്ടോ നിന്നെ ഹിടുംബി എന്നും എന്നെ അളിയാ എന്നും പരിചയപെടുത്തിയത് അളിയന് എത്ര വേഗം നിന്നെ മനസിലാക്കി…” പല്ല് മുഴുവൻ കാട്ടി ചിരിച്ച് കൊണ്ടു പറയുന്ന ടിജോയെ അജു പല്ലുകടിച്ചു പിടിച്ച് നോക്കി… “എടാ പൊട്ടാ ഹെണ്ടതി എന്ന് പറഞ്ഞാൽ ഭാര്യ എന്നാണ് അർത്ഥം അല്ലാതെ ഹുടുംബി എന്നല്ല…” “അല്ല നിനക്ക് എങ്ങനെ ഭാര്യ എന്ന് മനസിലായി..” “അതോ ചിക്കപ്പാ ചിക്കമ്മയെ വിളിക്കുന്നത് കേൾകാം..” “ഞാനും കരുതി നീ എങ്ങനെ ഞാൻ അറിയാതെ ഇതൊക്കെ പഠിച്ചു എന്ന്..” ദീർഘാശ്വാസം എടുത്ത് ടിജോ പറയുന്ന കേൾക്കേ അജു ചിരിച്ചു… “രണ്ടാളുടെയും വർത്തമാനം കഴിഞ്ഞെങ്കിൽ അകത്തു കേറാം..” സായ് ഇരുവരോടയും പറഞ്ഞ് അകത്തു കേറി.. പുറകെ ഇരുവരും അകത്തു കേറി ചിരിയോടെ മൂവർക്കു പിറകെ ഗണേഷും കേറി. അവിടത്തെ ആശാൻ എന്ന് വിളിക്കുന്ന ആളുടെ നേരെ രഘുറാം ഷെട്ടിയുടെ റൂമിലേയ്ക് ആയിരുന്നു അവർ പോയത്. സായിയെ കണ്ട് അയാൾ നരുചിരിയോടെ സായിയുടെ പുണർന്നു.
“കാത്തിരിവായിരുന്നു ഇന്ന് വരും എന്ന് അറിയാം.. കണ്ടോ എന്നിട്ട് നിങ്ങൾ…” “ഇല്ല ആശാനേ കണ്ടു കാണാം എന്ന് കരുതി.. ” നിങ്ങൾ എന്നാൽ റൂമിലേയ്ക് പൊക്കൊളു… ഇരുവരും പറയുന്നത് എന്താണെന്ന് മനസിലാവാതെ അജുവും ടിജോയും പരസ്പരം നോക്കി റൂമിലേയ്ക് പോകാം എന്നപോലെ ശരി എന്ന് തലയാട്ടി.. സായിയുടെ പുറകെ റൂമിൽ നിന്നും ഇറങ്ങി ഇരുവരും ഒന്നും മനസിലാവാതെ അവന്റെ പിറകെ പോയി.. അടുത്തു തന്നെ കൂടാരം പോലുള്ള ഭാഗത്തു നടന്നു.. അവിടെയ്ക്കു നടക്കുമ്പോൾ അജുവിന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു… കൂടാരത്തിന്റെ അടുത്തെത്തി മുന്നിലേയ്ക് നോക്കിയതും വാതിലിനു അടുത്തു നിൽക്കുന്ന ആളെ കണ്ട് അജുവും ടിജോയും ഞെട്ടി ഒരുനിമിഷം അനങ്ങാൻ ആവാതെ അവിടെ തറഞ്ഞു നിന്നുപോയി.. “യദു..” ടിജോയുടെ ചുണ്ടുകൾ ആ പേര് ഉരുവിട്ടതും യദു അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ടിജോ കാറ്റുപോലെ ഓടി പോയി അവനെ അടപഡലം കെട്ടിപ്പിടിച്ചു.
“ഡാ നീ ഇവിടെ… ഒന്ന് വിളിക്ക പോലും ചെയ്യാതെ… എന്താടാ നിനക്ക് പറ്റിയെ… ” ടിജോ യദുവിനെ കണ്ടപ്പോൾ എന്ത് പറയണം എന്നറിയാതെ അവനോടു എന്തൊക്കെയോ ചോദിച്ചുക്കുന്നുണ്ട്.. യദു എല്ലാം പറയാം എന്ന് പറഞ്ഞ് അവൻ അജുവിനരികിൽ പോയി അപ്പഴും അജു വിശ്വസിക്കാൻ പറ്റാതെ തറഞ്ഞുതന്നെ നില്കുന്നു. “അജു…” യദു അവളുടെ അരികിൽ ചെന്നു അവളെ പുണർന്നു വിളിച്ചു. “സോറി..” അവളുടെ കാതുകളിൽ പതിയെ മന്ത്രിച്ചു. അതു കേൾക്കേ അജു അവനിൽ നിന്നും അകത്തു അവന്റെ മുഖത്തു നോക്കി കൈ വീശി അടിച്ചു നിറഞ്ഞകണ്ണുകളോടെ അവനെ കെട്ടിപ്പിടിച്ചു. “സേഫ് ആയിരുന്നോടാ…” അവൾ അല്പസമയങ്ങൾക്കു ശേഷം അവനോടു ചോദിച്ചു… “സേഫ് ആയിരിക്കാൻ വേണ്ടിയാണ് നിങ്ങളെ കോൺടാക്ട് ചെയ്യാതിരുന്നത്.” യദു അജുവിനോട് മറുപടിയായി പറഞ്ഞു… അജു ഒന്ന് പുഞ്ചിരിച്ചു. “എ..ന്റെ വാ..വേ..ച്ചി…” അല്പസമയത്തിനു ശേഷം നിറഞ്ഞ കണ്ണുകളോടെ വിറയ്ക്കുന്ന ചുണ്ടുകളോടെ അജു വിക്കി വിക്കി തിരക്കി. യദുവിന്റെ മുഖത്തു നിന്നു നിനക്കെങ്ങനെ മനസിലായി എന്ന പോലെ ഭാവം ആയിരുന്നു ആദ്യം പിന്നെ അതൊരു പുഞ്ചിരിയായി മാറി..
ടിജോ ഇവൾ എന്ത് തേങ്ങയാ പറയുന്നതെന്ന് എന്ന പോലെ അജുവിനെ നോക്കി നിൽകുന്നു.. എന്നാൽ അജുവിന്റെ ചോദ്യം കേൾക്കേ കൈകൾ കെട്ടി ചിരിയോടെ നിൽക്കുകയായിരുന്നു സായ്.. “അജു…” അവളുടെ ഇരു കൈകളും കവർന്നു യദു പതിയെ വിളിച്ചു.. “എന്റെ വാവാച്ചി നിന്റെ കൂടെ ഉണ്ടെന്നു ആര് പറഞ്ഞില്ലേലും എനിക്കറിയാം.. പറ നിനക്ക് പറയാനുള്ളത് മുഴുവൻ പറ..” “ഞാൻ പറയുന്ന കാര്യങ്ങൾ മുഴുവനും തളരാതെ കേൾക്കണം…” കുറച്ചു സമയത്തിന് ശേഷം അജുവിന്റെ കണ്ണുകൾ നോക്കി പറഞ്ഞു. സമ്മതം പോലെ അവൾ തലയനക്കി.. അപ്പോഴേയ്ക്കും അവർക്കരികിലേയ്ക് ടിജോ വന്നു. മൂവരും കൂടെ ഒരു മരത്തിന്റെ കീഴിലെ ബഞ്ചിൽ ഇരുന്നു. “അന്ന് ഞാൻ എത്ര സന്തോഷത്തിലാണ് നിനക്ക് അറിയാമല്ലോ അജു.. എന്റെ ലൈഫിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, എന്റെ നന്യൂസിനോടുള്ള ഇഷ്ടം അവളെ അറീക്കാൻ അവൾക്കരികിൽ എത്തിയതായിരുന്നു ഞാൻ.. സന്തോഷത്തോടെ പോയ ഞാൻ അവിടെ കണ്ട കാഴ്ച ലോകം അവസാനിച്ചു എന്ന് വരെ തോന്നിപോയി എനിക്ക് ശ്വാസം നഷ്ടപ്പെട്ട.. ജീവൻ ഇല്ലാത്തൊരവസ്ഥ… ഹോളിൽ എന്റെ നന്യൂസ് ഉടുവസ്ത്രം പോലുമില്ലാതെ ജീവന് വേണ്ടി പിടയുന്ന രംഗം ഇന്നും കണ്ണുകളിൽ തെളിഞ്ഞു കാണാം…
യദു അതു പറഞ്ഞുകൊണ്ട് കണ്ണുകൾ ഇറുക്കെ അടച്ചു കൈകൾ ചുരുട്ടിപിടിച്ച് തന്റെ ദേഷ്യം അടക്കി നിർത്തി… അവൻ അൽപ്പസമയത്തിന് ശേഷം ദീർഘശ്വാസമെടുത്ത് കണ്ണുകൾ തുറന്നു… അവന്റെ ചുവന്ന കണ്ണുകൾ കൺകെ അവൻ എത്രമാത്രം സംഘർഷം അനുഭവിച്ചിരുന്നു എന്ന് ഇരുവർക്കും മനസിലായിരിന്നു.. ഇരുവരും ആ രംഗം ഓർക്കാൻ ആഗ്രഹിക്കാതെ കണ്ണുകൾ അടച്ചിരുന്നു.. വീണ്ടും യദുവിന്റെ വാക്കുകൾ ആണ് ഇരുവരേയും അവനിൽ ശ്രദ്ധ തിരിച്ചത്.. “അന്ന് അവൾക്കരികിൽ എത്തി അവൾക്കിത്തിരി ശ്വാസം ഉണ്ടെന്ന് അറിഞ്ഞ നിമിഷം മറ്റൊന്നും ഓർക്കാതെ അവളെക്കൊണ്ട് അവിടെ നിന്നും രക്ഷപ്പെടുക എന്ന് മാത്രമായിരുന്നു ചിന്ത. അവളെ അവിടെ നിന്നും എങ്ങനെ കൊണ്ടുപോകും എന്ന് ആലോചിച്ച നേരത്താണ് കിച്ചേട്ടൻ എറണാകുളം ഉള്ളകാര്യം ഓർമ വന്നേ ഏട്ടനെ വിവരമറിച്ചപ്പോൾ തന്നെ ഏട്ടൻ വണ്ടി അയച്ചു.. തൃശ്ശൂർ ഉള്ള ലൈഫ് കെയർ കൊണ്ടുപോയി.. പക്ഷേ എനിക്ക് അറിയില്ലായിരുന്നു ആ വീട്ടിൽ അപ്പോൾ എന്റെ നന്യൂസിനെ ആ അവസ്ഥയിൽ ആകിയവർ വീട്ടിൽ ഉണ്ടായിരുന്നു എന്ന്.. പപ്പ അവരുടെ അരികിൽ ഉണ്ടായിരുന്നുവെന്നും എനിക്ക് അറിയില്ലായിരുന്നു… ഇവിടെ കൊണ്ടു വന്നെങ്കിലും നന്യൂസ് മൂന്നാഴ്ച ICCU മരണത്തോട് മല്ലടിയുവായിരുന്നു..
ജീവൻ തിരിച്ചു പിടിച്ചെങ്കിലും എനിക്കെന്റെ പഴയ നന്യൂസിനെ കാണാൻ കഴിഞ്ഞില്ല… അവളെ പഴയതു പോലെ കൊണ്ടുവരാനുള്ള തത്രപ്പാടിൽ ആയിരുന്നു.. ജീവൻ തിരിച്ചു കിട്ടിയപ്പോൾ നിങ്ങളെ അറികാം എന്ന് കരുതിയിരുന്നതാണ് പക്ഷേ… ഇവിടെ ഞങ്ങൾ ഉണ്ടെന്നറിഞ്ഞു അവൾക് നേരെ ആക്രമണം. “ആരായിരുന്നു നിങ്ങളെ ആക്രമിച്ചവർ…” പെട്ടന്നു അവൻ പറഞ്ഞത് കേൾക്കേ ടിജോ ചോദിച്ചു.. അത് തന്നെയായിരുന്നു അജുവിന്റെ മനസിലുണ്ടായിരുന്ന ചോദ്യവും. ‘പറഞ്ഞാൽ നിങ്ങൾ അറിയാം എംകെ ഗ്രൂപ്പ് സാരഥിയുടെ സീമന്ത പുത്രൻ കരൺ മോഹനൻ കൂട്ടിനു എന്റെ അച്ഛൻ പെങ്ങളുടെ മകൾ ശില്പയും.. ” യദു പറഞ്ഞതും ഇരുവരിലും ഞെട്ടൽ ഉണ്ടായി.. അവർ ശില്പയെ ആ കുട്ടത്തിൽ പ്രതീക്ഷിച്ചില്ലയിരുന്നു.. “പിന്നെ എല്ലാവരിലും നിന്നും ഒളിച്ചോടിയത് അവളുടെ ജീവൻ രക്ഷിക്കാൻ ആയിരുന്നു.. കിച്ചേട്ടന്റെ സുഹൃത്തിന്റെ ആശ്രമമായ ഇവിടെ എത്തുന്നത് വരെ ഒരു പേടിയായിരുന്നു എനിക്ക്.. ഇവിടെ വരുമ്പോൾ ആദ്യമാദ്യം എന്നെ കാണുന്നത് പോലും അവൾക് ഇഷ്ടമല്ലായിരുന്നു. ഒരു സുഹൃത്തെന്ന പരിഗണന പോലും എനിക്ക് കിട്ടിയിരുന്നില്ല. ആദ്യമൊക്കെ ഞാൻ ഒഴിഞ്ഞു മാറി..
ഇവിടെ എത്തിയപ്പോഴും അങ്ങനെ തന്നെ പിന്നെ പിന്നെ ഞാൻ തന്നെ അവളുടെ അരികിൽ ആദ്യം അടിക്കയൊക്കെ ചെയ്യുമെങ്കിലും പിന്നെ പിന്നെ ആക്രമണവും അവഗണനയും കുറഞ്ഞു.. പതിയെ പതിയെ കൂട്ട് കൂടാൻ തുടങ്ങി..” പറഞ്ഞ് കൊണ്ട് യദു ഒന്ന് ചിരിച്ചു. “ഇപ്പോൾ വാവാച്ചി…” അജു പതിയെ ചോദിച്ചു. “ഇപ്പോൾ ഞാൻ പറയുന്നതിനേക്കാൾ നേരിൽ കാണുന്നതല്ലേ നല്ലത്…” “ഡാ അവൾ ഞങ്ങളോട് എങ്ങനെ…” “ടിജോ എന്തിനാടാ നിന്റെ പെങ്ങളെ കാണാൻ പോകുമ്പോൾ ഇത്രയും ടെൻഷൻ.. എന്തായാലും എന്നെ ആദ്യം കാണുമ്പോൾ തോന്നിയത് പോലെ ആവില്ലടാ..” ചെറുചിരിയോടെ പറഞ്ഞുവെങ്കിലും യദുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നുന്നത് അജുവും ടിജോയും കണ്ടിരുന്നു… മറുതൊന്നും പറയാതെ യദുവിന്റെ കൂടെ ഇരുവരും നടന്നു.. അജുവിന്റെ ഹൃദയമിടിപ്പ് അതിവേഗം മിടിക്കുന്നത് അവൾക് അറിയാമായിരുന്നു.. അനന്യ ഉള്ള കൂടാരത്തിന്റെ അകത്തേയ്ക് കേറുമ്പോൾ സായ് അജുവിന് മുന്നിൽ വന്നു നിന്നു അവളെ ചേർത്ത് പിടിച്ചു.. “വാവാച്ചിയെ കാണും മുന്നെ ചെറിയ സന്തോഷം തരട്ടെ എന്റെ പെണ്ണിന്.” പതിയെ അവൻ അവളോട് പറഞ്ഞു… എന്താണെന്നറിയാൻ കണ്ണുകൾ അവൾ തിരക്കി.. യദുവും ടിജോയും ഇരുവരേയും നോക്കി..
സായ് ടീവി റിമോട്ട് എടുത്ത് ടീവി ഓൺ ചെയ്ത് ന്യൂസ് ചാനൽ വെച്ചു.. “”ഹോളിഡേ ഇൻ ഹോട്ടലിൽ റൈഡ് .. മയക്കുമരുന്ന് വിൽപ്പന നടക്കുന്നതുമായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റൈഡിൽ സെക്സ് റാക്കറ്റ് തലവന്മാരിൽ ഒരാളായ ക്രിസ്റ്റി ഫിലിപ്പും ഇവരുടെ സംഘത്തിലെ ഒരാളായ ശില്പ കുമാരും പോലീസ് പിടിയിലായിൽ.. ഹോട്ടലിൽ ഉന്നത കമ്പനിയുമായുള്ള ഡീൽ എന്ന വ്യാജേന റൂം എടുക്കുകയും ഇരുവരും അനാശാസ്യത്തിൽ പിടിക്കപ്പെടുകുയുമാണ് ചെയ്യ്തത്..” വാർത്തയിൽ കണ്ട ആളുകളെ കണ്ട് മൂവരും ശരിക്കും ഞെട്ടി ക്രിസ്റ്റി ഫിലിപ്പ് എന്ന പേരുള്ള ആളെ കണ്ട് അജുവും ടിജോയും പരസ്പരം നോക്കി.. “മാനേജർ രാജൻ..” അജുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു.. ക്രിസ്റ്റി തരകൻ ഇയാളല്ലേ രാജൻ.. ” “അല്ല രാജന്റെ ഇരട്ട സഹോദരൻ ക്രിസ്റ്റി തരകൻ. കാണാൻ ഒരുപോലെയെങ്കിലും മുഖ സാദൃശ്യത്തിൽ ചെറിയ വ്യത്യാസമുള്ള കൂടപ്പിറപ്പ്… രാജന്റെ വലംകൈയാണ് ഈ ക്രിസ്റ്റി..” അൽപ്പം പുച്ഛത്തോടെ സായ് പറഞ്ഞതും അജു കണ്ണുകൾ ചുരുക്കി..
“അല്ല ക്രിസ്റ്റിയും ശില്പയും എങ്ങനെ ഒന്നിച്ച്..” “മോഹനന്റെ ആളാണ് ക്രിസ്റ്റി അതേപോലെ നമ്മുടെ കമ്പനിയിൽ വന്നു ചാരപണി നടത്തുന്ന അവരുടെ തന്നെ ആളാണ് രാജൻ.. ശില്പ കമ്പനിയിൽ നിന്നും ഇറങ്ങി പോയത് മോഹനന്റെ അരികിലേയ്ക്കാണ്. അവൾക് പിന്നെ ഈ വക പരിപാടികളൊക്കെ അല്പം താല്പര്യകൂടുതലുണ്ടെന്ന് കൂട്ടിക്കോ.. ” “അതെങ്ങനെ അളിയനറിയാം…” “ടിജോ മോനേ എനിക്കേ പല കാര്യങ്ങളും അറിയാം എന്ന് കൂട്ടിക്കോ നീ എന്നെ ചോദ്യം ചെയ്യാതെ അനിയത്തികുട്ടിയുടെ അരികിൽ പോകാൻ നോക്..” ഒരു താളത്തിൽ സായ് പറഞ്ഞു.. പിന്നെ അജുവിനെ നോക്കി “മറ്റൊന്നും ഇപ്പോൾ ഓർക്കേണ്ട ധൈര്യമായി പോയി കാണ് നിന്റെ വാവാച്ചിയെ…” അജുവിനെ ചേർത്തുപിടിച്ചു സായ് പറഞ്ഞു. അജുവും ടിജോയും യദുവിന്റെ കൂടെ അനുവിനരികിലേക് നടന്നു.
പോലീസ് സ്റ്റേഷനിൽ മുഖം ചെറിയ ഷാൾ കൊണ്ട് മറച്ചു പിടിച്ചിരിക്കുന്ന ശില്പയെയും അവളുടെ അരികിൽ ഒരു കൂസലും ഇല്ലാതെ ഞാൻ ഇതെത്ര കണ്ടെന്ന ഭാവത്തിൽ ഇരിക്കുന്ന ക്രിസ്റ്റിയേയും നോക്കി വിവേക് പുച്ഛച്ചിരി ചിരിച്ചു. അപമാനത്താൽ ശിരസു തലകുഞ്ഞിരിക്കുന്നെങ്കിലും ശിൽപയുടെ ഉള്ളിൽ ഈ അവസ്ഥ ഉണ്ടാവാൻ ഉണ്ടായ സാഹചര്യമായിരുന്നു. സന്തോഷത്തോടെ കരണിനെ കാണാൻ പോയതാണ് അവന്റെ വീട്ടിലേയ്ക് കാളിംഗ് ബെൽ അടിച്ചതും സെർവ്ന്റെ ആയിരുന്നു ഡോർ തുറന്നത്.. അവരെ പുച്ഛത്തോടെ നോക്കി അധികാരത്തോടെ കരണിന്റെ റൂമിൽ കേറിയതും അവിടെ കണ്ട കാഴ്ച ഒരു നിമിഷം തറഞ്ഞു പോയി… കരണും ആതിരയും പിന്നെ ഇരുവർക്കും കൂടെ തന്റെ അമ്മയും. ശില്പയ്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ദേഷ്യവും സങ്കടവും എല്ലാം കൂടി തകർന്ന അവസ്ഥ ആയിരുന്നു.. അവർക്കിടയിൽ പോകാൻ പോയാൽ മോഹനനും ആയിട്ടുള്ള ബദ്ധം കരൺ പറയുമോ എന്ന ഭയത്താൽ അവൾ മുതിർന്നില്ല… അമ്മ കൂടെ ഉള്ളതിനേക്കാൾ കല ആതിരയേ സപ്പോർട്ട് ചെയുന്നത് അവളിൽ ദേഷ്യം വർദ്ധിച്ചു.
ദേഷ്യത്തോടെ അവൾ വീട്ടിനു വെളിയിൽ ഇറങ്ങുമ്പോൾ ആണ് ക്രിസ്റ്റിയുടെ കാർ അവിടെ വന്നത് ഒരിക്കൽ കരൺ ക്രിസ്റ്റിയോഡ് ഡ്രഗ്സ് ആവശ്യപ്പെട്ടതും അവൻ നൽകിയതും ചെയ്ത ഓർമ അവളിൽ വന്നതും മറുതൊന്നും ചിന്തിക്കാതെ അവൾ അവനരികിൽ പോയി തന്റെ ആവിശ്യം പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു സാധനം വേണമെങ്കിൽ ഒരു ലക്ഷം രൂപ വേണം ഇല്ലേൽ ഒരുരാത്രി തനിക്കൊപ്പം ചിലവാകണം എന്ന് ആവിശ്യപ്പെട്ടപ്പോൾ തനിക് സാധനം ആവിശ്യമായതിനാൽ തന്നെ പലരാത്രികളിൽ പലരുടെകൂടെ കിടന്നതിനാൽ കൈയിലെ കാശ് കളയാതെ അവന്റെ കൂടെ ഒരു രാത്രി ചിലവഴിക്കാൻ തീരുമാനിച്ചത്.. തന്റെ ദേഷ്യം കുറയ്ക്കാൻ ഉന്മദം കൂടിയേ തീരു എന്നവൾ ഉറപ്പിച്ചിരുന്നു. പക്ഷേ ആ തീരുമാനം തെറ്റായിപോയി എന്നവൾക്കു തോന്നി തുടങ്ങുകയായിരുന്നു.. താനും ക്രിസ്റ്റിയും അമിതമായി ലഹരി ഉപയോഗിച്ചിട്ടാണ് പരസ്പരം ശരീരം പങ്കുവെച്ചതെന്ന് നന്നായി ശില്പയ്ക് അറിയാം. ടെസ്റ്റ് നടത്തിയാൽ ഡ്രഗ് അളവ് ശരീരത്തിൽ കാണും എന്ന് 100% ഉറപ്പായിരുന്നു. ഇനി എന്ത് ചെയ്യും എന്ന് അറിയില്ല.. ക്രിസ്റ്റിയെ നോക്കുമ്പോൾ ഇതൊക്കെ നിസാരം എന്നരീതിയിൽ നിൽക്കുകയാണ്. അത് കണ്ടതും ശില്പയിലും ചെറിയ ആത്മവിശ്വാസം രൂപപ്പെട്ടു.. എന്നാൽ ഇരുവർക്കും അറിയില്ലായിരുന്നു കുടുങ്ങിയ കുരുക് എപ്പഴും ഉള്ളപ്പോലെ പെട്ടന്ന് ഊരാൻ പറ്റുന്നതല്ലെന്ന്…
അജു വിറക്കലുകളോടെ അനുവിന്റെ റൂമിൽ കേറി… അനു ബെഡിൽ കിടക്കുവായിരുന്നു.. അജു തന്റെ വാവാച്ചിയെ അൽപനേരം നോക്കി നിന്നു.. പിന്നെ ഒന്നും മിണ്ടാതെ അവളുടെ അരികിൽ പോയി ചേർന്ന് കിടന്നു.. ടിജോ അജു കിടക്കുന്നത് കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു.. ‘പണ്ടാണേൽ ഒന്നും ആലോചിക്കാതെ അനുവിന്റെ മറു സൈഡിൽ കിടന്നേനെ പക്ഷേ ഇന്ന് അനു എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല..’ ടിജോ മനസ്സിൽ ഓർത്തു.. “കല്യാണം ഉറപ്പിച്ചതുകൊണ്ട് പെങ്ങളുടെ കൂടെ കിടക്കാൻ പാടില്ല എന്ന് ഫെബി പറഞ്ഞിരുന്നോ ചേട്ടായി…” കുറുമ്പോടെയുള്ള അനുവിന്റെ ശബ്ദം കേൾക്കേ ടിജോ ഞെട്ടി അവരെ നോക്കി പിന്നെ മറുതൊന്നും ഓർക്കാതെ അവൾക്കരികിലേയ്ക് ടിജോ കുതിച്ചു.. “അനുട്ടി….” അവളെ ഇരുകി പുണർന്നു കൊണ്ട് ടിജോ വിളിച്ചു.. ഇരുവരും ആ നിമിഷം കരഞ്ഞു പോയിരുന്നു… “ഇച്ചേച്ചി ഈ ചേട്ടായിയെ പിടിച്ച് മറ്റു.. എന്നെ ശ്വാസം മുട്ടിച്ചു കൊല്ലുന്നേ…” അനു അൽപ്പം കഴിഞ്ഞ് ഉച്ചത്തിൽ അജുവിനോടായി പറഞ്ഞതും മുഖം അമർത്തി തുടച്ചു ടിജോയുടെ പുറത്തു കിടുകാച്ചി അടി അങ്ങു വെച്ചു കൊടുത്തു.. അടിയുടെ വേദന കൊണ്ട് ടിജോ ആർത്തു..
അപ്പഴും മൂവരുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞിരുന്നു.. മൂവരെയും ഡോറിനരികിൽ നോക്കി നിൽക്കുന്ന സായിയെയും യദുവിനെയും കണ്ടു അനു മനസ് നിറഞ്ഞു ചിരിച്ചു.. “കിച്ചേട്ടായി ഒരു കാര്യം കേൾക്കണോ നിങ്ങളുടെ അനിയൻ പറയുവാ അങ്ങേർക്കു എന്നോട് പ്രേമമാണെന്ന്.. കല്യാണം കഴിക്കണം പോലും… ” സംഭവം കണ്ണീർ പരമ്പര ആവാതിരിക്കാൻ സായിയെ നോക്കി കുസൃതിയോടെ അനു പറഞ്ഞു. “അതിനെന്താടി കുറുമ്പി അവനു അങ്ങനെ ഒരു മോഹം ഉണ്ടേൽ അങ്ങ് കെട്ടിക്കോട്ടേനെ…” “ആഹാ നല്ല ബെസ്റ്റ് ഏട്ടൻ അങ്ങനെ എന്റെ ഇച്ചേച്ചി കെട്ടാതെ എന്നെ ആരും കെട്ടേണ്ട.. പിന്നെ പ്രശ്നം പരിഹരിക്കാൻ കിച്ചേട്ടായി എന്റെ ഇച്ചേച്ചിയെ കെട്ടുന്നോ…” “അതൊക്കെ എപ്പഴേ കഴിഞ്ഞു..” അനു സായിയോട് ചോദിക്കുന്നത് കേട്ട് ടിജോ പെട്ടന്ന് പറഞ്ഞു. “എന്താ… ” കണ്ണും മിഴിച്ചുള്ള അനുവിന്റെ ചോദ്യം കേൾക്കേ അജു ടിജോയെ നോക്കി കണ്ണുരുട്ടി.. “എന്റെ കുറുമ്പി അഭിനയിച്ചു ഓവർ ആകല്ലേ.. നിന്നോട് ഞാൻ പറഞ്ഞതല്ലെടി നിന്റെ ഇച്ചേച്ചിയെ ഞാൻ എന്റെ സ്വന്തം ആക്കി എന്ന്..” “പിന്നെ പിന്നെ സ്വന്തം ആക്കി എന്നൊന്നും പറയേണ്ട ഒരു ഒപ്പ് വെച്ചു എന്ന് കരുതി ഞാൻ കൂടെ ഇല്ലാതെ എന്റെ ഇച്ചേച്ചി കല്യാണം കഴിക്കാൻ സമ്മദിച്ചില്ലല്ലോ മോനേ..” നാവ് പുറത്ത് കാട്ടി സായിയെ അവൾ കളിയാക്കി..
“ഓഹോ എല്ലാം അറിയാം എന്നിട്ടാണ് നാടകം അല്ലേടി…” ടിജോ അനുവിന്റെ തലയിൽ കൊട്ടി.. തല തടവി ചുണ്ടിൽ കൂർപ്പിച്ചു അവൾ ടിജോയെ നോക്കി.. അജുവും യദുവും അനുവിനെ തന്നെ നോക്കി നിൽക്കുകയാണ്. യദു ഒന്നും മിണ്ടാതെ പുറത്തിറങ്ങി.. പഴയ അനുവിനെ കിട്ടിയതിൽ അവൻ നിരക്കണ്ണുകളോടെ ഭഗവാനോട് നന്ദി പറഞ്ഞു. അൽപ്പം കഴിഞ്ഞ് ടിജോയും സായിയും പുറത്തിറങ്ങി.. ഇരുവർക്കും സംസാരിക്കാൻ അവസരം നൽകി അവർ.. അജു അനുവിന്റെ അരികിൽ പോയതും അനു അവളെ പുണർന്നു.. അവളുടെ കണ്ണുനീർ അജുവിന്റെ തോളിൽ പതിഞ്ഞപ്പോഴാണ് അനു കരയുകയാണെന്ന് മനസിലായത്.. അജു അവളുടെ തലയിൽ തടവി അശ്വസിപ്പിച്ചു.. അൽപ്പനേരത്തിനു ശേഷം അജു അനുവിനെ അടർത്തി മാറ്റി മുഖം കൈകൾ എടുത്ത് കണ്ണുകൾ തുടച്ചു..
നെറുകയിൽ ചുംബിച്ചു.. “ഇച്ചേച്ചി പപ്പാ…” ഇടരുന്ന ശബ്ദത്തോടെ അനു ചോദിച്ചു. “പോയി..” ശബ്ദം ഇടരാതെ അജു അത്രമാത്രം പറഞ്ഞുകൊണ്ട് അനുവിനെ ചേർത്ത് പിടിച്ചു. അനു പിന്നെയും കരഞ്ഞു.. അജു തന്റെ മടിയിൽ അനുവിന്റെ കിടത്തി തലതഴുകികൊണ്ട് പിന്നീട് നടന്ന ഓരോ കാര്യവും പറഞ്ഞു. സായ് ഇതിനു മുമ്പ് കുറച്ചു പല കാര്യങ്ങൾ പറഞ്ഞതായി അനു ഓർത്തു. എല്ലാം പറഞ്ഞ് കഴിഞ്ഞതും ഇരുവരുടെയും കണ്ണുകൾ വീണ്ടും നിറഞ്ഞു.. അജുവിന്റെ കണ്ണുകൾ ചുവപ്പ് രാശി സ്ഥാനം പിടിച്ചതും തന്റെ കുടുംബത്തെ സങ്കടം വരുത്തി വെച്ചവരുടെ പക നിറഞ്ഞു. “തീർക്കണ്ടേ നമുക്ക്..” പതിയെ വളരെ പതിയെ ഉറപ്പോടെ അനുവിന് കേൾക്കാനായി അജു ചോദിച്ചതും അനു അജുവിനെ നോക്കി വല്ലാത്ത ചിരി ചിരിച്ചു.. ആ ചിരി മനസിലായ പോലെ അജുവിന്റെ ചുണ്ടിലും സ്ഥാനം പിടിച്ച്.. വന്യമായി… ശത്രുക്കളുടെ ഉന്മൂലനത്തിന്റെ തീവ്രതയോടെ. തുടരും.

by