രചന – ആരുണി കൃഷ്ണ
I love you ശ്രീപ്പി ❤️❤️❤️”
അഭിയുടെ വാക്കുകൾ അവസാനിച്ചതും, ശ്രീപ്പിയുടെ വലതു കരം അവന്റെ കവിളിൽ പതിഞ്ഞു….
*********** *********** ********** ********
“ഇപ്പോഴാണോ പറയുന്നത്….? ” ദേഷ്യവും സങ്കടവും നിറച്ചുകൊണ്ട് ശ്രീപ്പി മുഖം പൊത്തി കരയാൻ തുടങ്ങി…
“ശരിക്കും ഇപ്പൊ എന്താ സംഭവിച്ചത്…”😲😲
ആകെ കിളിപോയ അവസ്ഥയിൽ അവൻ ചുറ്റും നോക്കി… അഭി സ്വന്തം കവിളിൽ കൈവച്ചു കൊണ്ടു ശ്രീപ്പിയെ നോക്കി, എന്നിട്ട് പതിയെ അവന്റെ കൈകൾ അവളുടെ തോളിൽ വെച്ചു…
“ശ്രീപ്പി… ”
അഭിയുടെ ആ ഒരൊറ്റ വിളിയിൽ അവൾ അവനെ വാരിപുണർന്നുകൊണ്ട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി…. സങ്കടങ്ങൾ എല്ലാം കരഞ്ഞു തീർക്കട്ടെ എന്ന് അവനും തോന്നി.. ഒരു കയ്യാൽ അഭി അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു… തേങ്ങലുകൾ നേർത്ത് തുടങ്ങിയതും അഭി പതിയെ അവളെ വിളിച്ചു…
“ശ്രീപ്പി…. ”
“മ്മ്…. ”
“ദേഷ്യമാണോ എന്നോട് …?”
അവൾ ഒന്നും മിണ്ടിയില്ല… അവളുടെ മൗനം അഭിയെ വീണ്ടും നോവിച്ചു… അവൻ അവളെ തന്റെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി, ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു…
“ശ്രീപ്പി, ഇങ്ങോട്ട് നോക്ക്… ”
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… മുഖത്ത് ഇപ്പൊ ആ സങ്കടം ഇല്ല… പക്ഷെ മറ്റെന്തോ ഭാവം…
“ഡാ, നീ ഒന്ന് മിണ്ട്.. ഇങ്ങനെ മൗനമായി ഇരുന്നാൽ എനിക്ക് വട്ട് പിടിക്കും… ”
“ഹാ, പിടിക്കട്ടെ.. 😏😏!!”
“ഓ, അപ്പൊ എന്റെ ശ്രീപ്പിക്ക് നാക്കുണ്ട്.. ”
എന്റെ ശ്രീപ്പി എന്ന് എല്ലാ അധികാരത്തോടെയും ചേർത്ത് പിടിച്ചുകൊണ്ടവൻ പറയുമ്പോൾ രണ്ടാളുടെയും ഹൃദയം നിറഞ്ഞു തുളുമ്പുന്ന പോലെ തോന്നി…😊😊 ഒരു നിമിഷം ആ വിളികേട്ട് ശ്രീപ്പി അഭിയെ തന്നെ നോക്കി ഇരുന്നു പോയി… അഭി എന്ത് എന്ന അർത്ഥത്തിൽ പുരികം ഉയർത്തിയതും,
“ഹ്മ്മ്, ഐ പി എസ് എന്നോട് മിണ്ടണ്ടാ… ”
അവൾ അവന്റെ കൈകളിൽ നിന്ന് കുതറിമാറാൻ ശ്രമിച്ചതും, അഭി ഇരുകൈകളും കൊണ്ട് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു… എന്നിട്ട് അവളുടെ താടിയിൽ പിടിച്ചു മുഖം തനിക്ക് നേരെ ഉയർത്തി…
“ഇനിപറ, എന്നോട് പിണക്കമാണോ… എന്റെ ഇഷ്ടത്തെ വേണ്ടാന്ന് വെച്ച് പോകാൻ പറ്റുവോ നിനക്ക്…? “🤩🤩
“എത്ര കേൾക്കാൻ കൊതിച്ചിട്ടുണ്ടന്ന് അറിയുമോ…. എന്നെ ഇഷ്ടാണ് എന്നൊരു വാക്ക്, അത് മാത്രം മതിയായിരുന്നു എനിക്കും എല്ലാം തുറന്നു പറയാൻ… ഒരുപാട് തവണ എന്റെ ഇഷ്ടം അറീക്കാൻ ശ്രമിച്ചിട്ടുണ്ട് , പക്ഷെ തുറന്നു പറയാൻ കഴിഞ്ഞില്ല…ഒരിക്കൽ എങ്കിലും എന്നോട് പറഞ്ഞൂടാരുന്നോ..? ”
“ഡാ, നിന്റെ ഏട്ടൻ, കുടുംബം അവരൊക്കെ എനിക്ക് തന്നൊരു സ്നേഹമുണ്ട്, ഒരു വിശ്വാസം ഉണ്ട്… അതൊക്കെ നഷ്ടപ്പെടുത്താൻ തോന്നിയില്ല… പിന്നെ നീ എന്നെ ശ്രീകുട്ടനെ പോലെ കണ്ടിട്ടുള്ളു എങ്കിൽ, ഞാൻ എന്റെ ഇഷ്ടം തുറന്ന് പറയുന്നതിൽ എന്ത് അർത്ഥം… എല്ലാം ഞാൻ മറന്നു, നിന്നോടുള്ള എന്റെ ഇഷ്ടം എല്ലാം വേണ്ടാന്ന് വെച്ചു….പക്ഷെ എത്ര മറക്കാൻ ശ്രമിച്ചോ അത്രയും ആഴത്തിൽ നീ എന്റെ മനസ്സിൽ പതിഞ്ഞു പോയി.. വീണ്ടും പ്രതീക്ഷ വന്നത് നിന്റെ അച്ഛൻ നമ്മുടെ വിവാഹക്കാര്യം പറഞ്ഞപ്പോളാണ്… മനസ്സ് വീണ്ടും ഒരുപാട് ആഗ്രഹിച്ചുപോയി… പക്ഷെ എന്നോട് ഇത്രയും ഇഷ്ടമുള്ള ആളെന്താ, ആ വിവാഹ ആലോചന വന്നപ്പോൾ എന്നെ അങ്ങനെ കണ്ടിട്ടില്ല ഇത് വേണ്ട എന്ന് പറഞ്ഞത്….? ”
“ആര് പറഞ്ഞു, ഐ പി എസ് അല്ലെ പറഞ്ഞത്….”
“എപ്പോ, നിന്റെ അച്ഛൻ വീട്ടിൽ കാര്യം അവതരിപ്പിച്ചപ്പോൾ നീ എതിർത്തു എന്ന് പറഞ്ഞത്കൊണ്ടാ ഞാനും ഒന്നും വേണ്ട എന്ന് തീരുമാനമെടുത്തത്… ”
“ആര് എതിർത്തു, അച്ഛൻ അത് പറഞ്ഞപ്പോൾ എത്ര സന്തോഷം തോന്നിയെന്നോ… പക്ഷെ ശ്രീയേട്ടനാണ് എതിർത്തത്… ”
“ശ്രീകുട്ടനോ…? “🙄
“ആ അതെ, നമ്മൾ രണ്ടാളും ഒരിക്കലും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും, സഹോദരങ്ങൾ പോലെ എന്റെ എല്ലാ കാര്യത്തിനും ഐ പി എസ് അല്ലെ മുന്നിൽ നില്കുന്നെ… അതുകൊണ്ട് ഇങ്ങനെ ഒരു വിവാഹ ആലോചന നമുക്ക് രണ്ടാൾക്കും ഇഷ്ടമാവില്ല എന്ന് പറഞ്ഞു… പിന്നെ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല, ഏട്ടന് എന്നോട് അത്രയും വിശ്വാസം ഉള്ളപോലെ തോന്നി.. പോരാത്തതിന് ഐ പി എസ്സിന്റെ ചങ്ക് അല്ലെ എന്റെ ഏട്ടൻ.. ആ ഏട്ടന് ഈ മനസ്സ് നന്നായി അറിയാല്ലോ, എന്നെക്കാളും….അപ്പൊ എന്നെ ഐ പി എസ്സും ഒരു സഹോദരി ആയെ കണ്ടിട്ടുള്ളു എന്ന് കരുതിപ്പോയി … പക്ഷെ അങ്ങനെയൊക്കെ പറഞ്ഞ ശ്രീയേട്ടൻ തന്നെ ഇന്ന് !! അതാ എനിക്ക് മനസ്സിലാകാത്തത്… ”
“പക്ഷെ എനിക്ക് എല്ലാം മനസ്സിലായി… ” അഭി താടിക്ക് കൈകൊടുത്തു ഇരുന്നു പറഞ്ഞു….അത് കണ്ടു ശ്രീപ്പി സംശയത്തോടെ അഭിയെ നോക്കി…
“നമ്മൾ രണ്ടാളും പരസ്പരം ഇഷ്ടം തുറന്നു പറയാതെ മനസ്സിൽ കൊണ്ട് നടന്നപ്പോൾ നമ്മൾ ഒരു കാര്യം മറന്നു… അവൻ എന്റെ ചങ്ക് ആണെന്നും, നിന്റെ ചേട്ടൻ ആണെന്നും… അവന് എല്ലാം അറിയാമായിരുന്നു…. ചിലപ്പോ നമ്മൾ രണ്ടാളും ഒരു വാക്ക് പോലും തുറന്നു പറയാത്തതിന്റെ ദേഷ്യം ആകും അവന്… അല്ല അത് തന്നെയാണ്… ജ്വല്ലറിയിൽ നിന്ന് ദേഷ്യത്തോടെ ഇറങ്ങി പോകുമ്പോൾ ഞാൻ കണ്ടു അവന്റെ കണ്ണുകളിൽ, അതെ സങ്കടം…”
“ദുഷ്ടൻ, മനുഷ്യനെ ഇങ്ങനെ തീ തീറ്റിക്കണമായിരുന്നോ… ഐ പി എസ്സിന്റെ കല്യാണമാണ് പോലും… വധു ഒരു സ്വപ്ന… അതിന് ഞാൻ വന്നു റിങ് സെലക്ട് ചെയ്യണം പോലും…”
“ഹഹ… ആ നീ അറിഞ്ഞില്ലേ, നിന്റെ എൻഗേജ്മെന്റ് ആണ് നെക്സ്റ്റ് സൺഡേ… ചെക്കൻ ഏതോ ഒരു ആരവ്…. ആരാ അവൻ… ഞാനും കൂടി വരണം റിങ് സെലക്ട് ചെയ്യാൻ എന്ന്… എന്നോട് പറഞ്ഞത് ഈ കഥയാ… ”
“ഹോ, നുണയൻ… പച്ചകള്ളം എന്ത് റിയലിസ്റ്റിക് ആയിട്ടാണെന്നോ പറയുന്നത്…. “☹️☹️
“ആ കള്ളം നമ്മൾ മനസ്സ് തുറന്ന് സംസാരിക്കാൻ വേണ്ടി ആയിരുന്നുഡാ.. എല്ലാരുടെയും ആഗ്രഹം പോലെ നമ്മൾ ആഗ്രഹിച്ചപോലെ നമ്മൾ ഒന്നാവാൻ വേണ്ടി… പിന്നെ പോലീസ്കാരനായ ഞാൻ വരെ വിശ്വസിച്ചു അപ്പൊ, മന്ദബുദ്ധിയായ നീ വിശ്വസിക്കും എന്ന് അവന് അറിയാം… 😜😜”
“ഐ പി എസ്സേ…. “👿👿😡😡അവൾ അവന്റെ നെഞ്ചിൽ ഇടിക്കാൻ തുടങ്ങി…
“പെണ്ണെ, ഇങ്ങനെ തല്ലിക്കൊല്ലല്ലേ… ഒന്നുല്ലേലും ഞാൻ ഒരു അസിസ്റ്റന്റ് കമ്മീഷണർ അല്ലേടി… ആ ഒരു ബഹുമാനം എങ്കിലും താ… ”
“ആ ഇപ്പൊ തരാം… ”
അവൾ വീണ്ടും അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തിട്ട് നെഞ്ചിൽ ഇട്ട് ഇടിക്കാൻ തുടങ്ങി… പെട്ടന്ന് അവൻ അവളുടെ കൈകൾ പിണച്ചു പിടിച്ചു തന്റെ നെഞ്ചിൽ ചേർത്ത് വെച്ചു…
“ദേ, ഈ നെഞ്ചിൻകൂട്ടിൽ ഒരു പെണ്ണുണ്ട്, പിന്നെ അവളോടുള്ള നിറഞ്ഞു തുളുമ്പുന്ന സ്നേഹവും… അപ്പോ ഈ നെഞ്ച് ഇങ്ങനെ ഇടിച്ചു കലാക്കണോ… ചേർന്ന് നിന്ന് കേട്ട് നോക്ക്… അപ്പൊ ഈ ഹൃദയം താളത്തിൽ ഒരു പേര് മന്ത്രിക്കും… ശ്രീപ്പി….. “🥰🥰
അഭി അവളുടെ കാതോരം ചേർന്ന് പറഞ്ഞതും, അവളുടെ കണ്ണുകൾ നാണത്താൽ കൂമ്പി അടഞ്ഞു.. ഇരുകവിളുകളും രക്തവർണമായി… 😊😊☺️ആദ്യമായി ആയിരുന്നു അത്തരം ഒരു അനുഭൂതി… പ്രണയസാഫല്യത്തിന്റെ മധുരം നുകർന്നു അവൾ ഇരുവരും കൈകൾകോർത്തു കുറച്ചു നേരം നടന്നു… തിരയും തീരവും പോലെ ഒരിക്കലും വേർപിരിയാൻ കഴിയാത്തവണ്ണം ആ ഹൃദയങ്ങൾ ഒത്തുചേർന്നു…
📌📌📌📌📌📌📌📌📌📌📌📌
“ശ്രീപ്പി കുട്ടാ, പോകണ്ടേ…? ”
അവന്റെ തോളിൽ തലചായ്ച്ചു കണ്ണുകൾ അടച്ചിരിക്കുന്ന ശ്രീപ്പിയെ നോക്കി അഭി ചോദിച്ചു…
“കുറച്ചു നേരം കൂടി ഇങ്ങനെ ഇരിക്കാം ഐ പി എസ്സേ…. ”
“ഈ പെണ്ണ്, ഇനി ഒരു ജീവിതകാലം മുഴുവൻ ഇങ്ങനെ തന്നെ ഇരിക്കാൻ സമയം ഉണ്ട്… ഇപ്പൊ സന്ധ്യയായി… വേഗം പോയി കൂട്ടിൽ കേറാം… ”
ഇരുവരും പതിയെ എഴുന്നേറ്റ് നടന്നു….
“അഭിയേട്ടാ…. ”
“ങേ… “😲🤩അഭി ഞെട്ടിത്തിരിഞ്ഞുകൊണ്ട് ചെവിയിൽ വിരൽ ഞൊടിച്ചു നോക്കിക്കൊണ്ടിരുന്നു…
ശ്രീപ്പി അന്തംവിട്ട് നിൽക്കുന്ന കണ്ട് അവൻ അവളുടെ അരികിലേക്ക് ചേർന്ന് നിന്നു ചോദിച്ചു..
“എന്താ വിളിച്ചേ….? ”
അവളുടെ മുഖം നാണത്താൽ പൂത്തുലഞ്ഞു..☺️☺️
“ഹോ, എത്ര നാളായി ഈ വിളി കേട്ടിട്ട്… സിവിൽ സർവീസ് കോച്ചിംഗിന് പോകുന്ന കാലം തൊട്ട് തുടങ്ങിയ വിളിയാ.. അന്ന് ഇടക്കെങ്കിലും വിളിക്കുമായിരുന്നു അഭിയേട്ടാ എന്ന്… ഈ ഇടയായി ഒട്ടും സ്നേഹം ഇല്ല നിനക്ക്… ”
“ആണോ കണക്കായിപോയി…🤭” അത് പറഞ്ഞു മുന്നോട്ട് നടക്കാൻ തുനിഞ്ഞ ശ്രീപ്പിയുടെ കയ്യിൽ അഭിയുടെ പിടി വീണു… അഭി അവളെ വലിച്ചടുപ്പിച്ചു…
“അഭിയേട്ടാ, വിട് ആരേലും ശ്രദ്ധിക്കും… ”
“ഹ്ഹ്..😍”അവൻ ഒന്നൂടെ അവളിലേക്ക് ചേർന്ന് നിന്നു…
“അഭിയേട്ടാ…. “അവൾ സംശയത്തോടെ മെല്ലെ വീണ്ടും വിളിച്ചു…
“ഇതൊന്നു കേൾക്കാൻ ചെയ്തതാ… 😉😉മ്മ് വാ… ”
“പോടാ ഐ പി എസ്സേ…. 🥰”
“ഡി….നിന്നെ പിന്നെ ഞാൻ എടുത്തോളാം… ഇത് പബ്ലിക് പ്ലേസ് ആയത്കൊണ്ട് മോള് രക്ഷപെട്ടു… ചില കണക്കുകൾ ബാക്കി ഉണ്ട്… ”
അഭി മെല്ലെ അവന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.. ഒരു നിമിഷം അവനെ നോക്കിയ ശേഷം അവൾ നന്നായി ഇളിച്ചു കാണിച്ചു…
“ചുമ്മാ ഇളിച്ചോണ്ട് നിൽക്കാതെ കേറ് പെണ്ണെ…. ”
അവൾ കയറി അവന്റെ തോളിൽ കൈവെച്ചതും, അവൻ ആ കൈയെടുത്തു അവന്റെ നെഞ്ചിൽ ചേർത്തു വെച്ചു….☺️☺️
“ഇങ്ങോട്ട് വന്നപ്പോൾ എന്നെന്നേക്കുമായി ജീവിതം കൈവിട്ടു പോകുന്നു എന്ന തോന്നൽ ആയിരുന്നു… പക്ഷെ തിരികെ പോകുമ്പോൾ പ്രണയവും ജീവിതവും ഇങ്ങനെ കൂടെ വന്നുചേർന്ന സന്തോഷം, പറഞ്ഞറീക്കാൻ കഴിയുന്നില്ല… മനസ്സ് നിറഞ്ഞു തുളുമ്പുന്നു… ”
ശ്രീപ്പി അവന്റെ തോളിൽ ചാരി കിടന്ന് ആലോചിച്ചുകൊണ്ടിരുന്നു…
“ശ്രീപ്പി, എന്താ ഇത്ര ആലോചിച്ചു കൂട്ടുന്നത്… ”
“മ്മ് ഹ്… ഒന്നുല്ല… ”
വണ്ടി ശ്രീനിലയത്തിന്റെ ഗേറ്റ് കടന്നതും മുറ്റത്ത് മറ്റൊരു കാർ കൂടി കിടക്കുന്നത് അവർ കണ്ടു…
“ശ്രീപ്പി, എന്റെ അച്ഛൻ വന്നിട്ടുണ്ടല്ലോ … ”
“എന്തിനാ…? ” അവൾ ആശങ്കയോടെ ചോദിച്ചു…
“അതോ, എന്റെയും സ്വപ്നയുടെയും നിശ്ചയം കൂടാൻ ക്ഷണിക്കാൻ ആയിരിക്കും… 😜😜”
“😡😡ഗർർ…. “ശ്രീപ്പി ചുണ്ട് കോട്ടി അവനെ ദേഷ്യത്തിൽ നോക്കി…
“ഹോ, ചൂടാവുമ്പോ എന്റെ പെണ്ണിനെ കാണാൻ വല്ലാത്തൊരു ഭംഗിയാണ്… പണ്ട് നിന്റെ ഏട്ടനെ ഇടിച്ചെന്ന് പറഞ്ഞു ചോദിക്കാൻ വന്നില്ലേ, അന്നും ഇതേ ഭംഗി ആയിരുന്നു നിനക്ക് … 😍😍”
അഭി അത് പറഞ്ഞു അകത്തേക്ക് നടന്നു
“ആ പറച്ചിലിൽ അവളുടെ എല്ലാ പരിഭവവും അലിഞ്ഞുപോയി… ദേഷ്യത്തിന്റെ മൂഡ്പടം അഴിഞ്ഞു വീണു, പുഞ്ചിരിയിൽ നാണവും പ്രണയവും അങ്ങനെ പേരറിയാത്ത കുറെ ഏറെ വികാരങ്ങൾ അനാവൃതമായി… ☺️☺️”
അഭിക്ക് പിന്നാലെ അവളും പോയി…
“ആ നിങ്ങൾ എന്താ ഇവിടെ എന്താ ഇവിടെ…?” വാസുദേവനൊപ്പം രാധാമണിയും അഭിരമ്യയും ഉണ്ടായിരുന്നു…
“അല്ല, എന്റെ മോൻ എന്താ ഇവിടെ… ”
“അത് പിന്നെ… ഞാൻ… ശ്രീപ്പി… ”
അഭി നിന്ന് പരുങ്ങാൻ തുടങ്ങി…
“ആ ഇനിയിപ്പോ ഇത്രേം വരെ ആയില്ലേ… നിനക്ക് വേണ്ടി ശ്രീക്കുട്ടിയെ പെണ്ണ് ചോദിക്കാൻ വന്നതാ.. ”
അഭിയുടെയും ശ്രീക്കുട്ടിയുടെയും മുഖം ഒന്ന് തിളങ്ങി…
“ശ്രീക്കുട്ടൻ കാര്യങ്ങളൊക്കെ പറഞ്ഞു… എന്തായാലും രണ്ടാളും കാര്യങ്ങൾ എല്ലാം പറയാതെ കൊണ്ട് നടന്നത് അല്ലെ… പരസ്പരം എങ്കിലും പറയരുതോ… നിങ്ങളോടൊപ്പം ഞങ്ങൾക്കും സന്തോഷം മാത്രല്ലേ ഉള്ളു…. ” ദേവൻ പറഞ്ഞു…
“ഒരുപരിധി വരെ എന്റെ ഭാഗത്തും തെറ്റുണ്ട് ദേവാ … അഭിയുടെ മനസ്സ് എനിക്ക് അറിയാമായിരുന്നു… ഞാൻ അത് നിങ്ങളോട് തുറന്ന് പറഞ്ഞതും ഇല്ല… പക്ഷെ ഒരു പ്രതീക്ഷ കിട്ടിയിട്ട് ഒന്നും നടക്കില്ല എന്ന് അറിഞ്ഞപ്പോ ഇവൻ ആകെ തകർന്നു… അതാ ഞാൻ ശ്രീകുട്ടനെ വിളിച്ചത്… അങ്ങനെ ആണ് അവന് കാര്യങ്ങൾ ഒക്കെ നേരുത്തേ അറിയം എന്ന് മനസ്സിലായത്…. ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്ത് രണ്ടാളെയും ഒന്നിപ്പിക്കാം എന്ന് പറഞ്ഞപ്പോ, ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല…. ”
വാസുദേവൻ പറയുന്നത് കേട്ട് അഭി അമ്പരന്നു…
“അപ്പൊ, അച്ഛനും കൂടി അറിഞ്ഞിട്ടുള്ള പ്ലാൻ ആയിരുന്നു അല്ലെ… 😳😳”
“ആ അതെ, അങ്കിളിനോട് ഞാനാ ഒന്നും നിന്നെ അറിയിക്കേണ്ട എന്ന് പറഞ്ഞത്… എന്നോട് ഒരു വാക്ക് പോലും പറയാതെ ചങ്കിൽ കൊണ്ട് നടന്നതല്ലേ രണ്ടാളും.. എന്നിട്ട് വീട്ടുകാരുടെ വിശ്വാസം, ഏട്ടന്റെ വിശ്വാസം ആ വിശ്വാസം എന്നൊക്കെ പറഞ്ഞു സ്നേഹം ഉപേക്ഷിക്കാൻ നടക്കുന്നു… ത്യാഗികൾ…ഈ സ്നേഹം തിരിച്ചറിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ ഏട്ടനാ, കൂട്ടുകാരനാ എന്നൊക്കെ പറഞ്ഞു നടക്കുന്നത്..😞😞”
ശ്രീയുടെ വിഷമം ആ വാക്കുകളിൽ പ്രകടം ആയിരുന്നു… അവൻ പതിയെ നടന്നു ബാൽക്കണിയിലേക്ക് പോയി…. പിന്നാലെ മിഥുവും, അഭിയും, ശ്രീക്കുട്ടിയും…
“ശ്രീകുട്ടാ, ഡാ… ”
“എന്ത് വേണം..? ”
“ഏട്ടാ…സോറി… ”
“സോറിയോ, എന്തിന്… ഞാൻ അന്യൻ ആയിപ്പോയില്ലേ രണ്ടാൾക്കും… വെറുതെ ആയിരുന്നു എല്ലാം, വെറും കൂട്ടുകാരൻ അല്ല എന്റെ ചങ്കാണ്… അനിയത്തി അല്ല എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്നൊക്കെ പറഞ്ഞത് വെറുതെ ആയിരുന്നു…”
അഭിയുടെ മുഖം വാടി… പെട്ടന്ന് ഒരു കരച്ചിൽ കേട്ട് തിരിഞ്ഞതും ശ്രീക്കുട്ടി മുഖംപൊത്തി കരയുന്നു…
“മോളെ, ശ്രീക്കുട്ടി… കൈ മാറ്റ്… കരയാതെ ” ശ്രീ ഓടി ചെന്ന് അവളെ ചേർത്ത് പിടിച്ചു…
“സോറി ഏട്ടാ… 😢😢😢”
“അയ്യേ, ഏട്ടന്റെ കുറുമ്പി ഇത്രേ ഉള്ളു…. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. ഒത്തിരി സങ്കടപ്പെട്ടില്ലേ ഇനി കരയരുത്.. ഇങ്ങോട്ട് നോക്കിക്കേ… ”
അവൻ അവളുടെ കണ്ണുകൾ തുടച്ചു…
“ഇനി ഏട്ടന്റെ കിലുക്കാംപെട്ടി ഒന്ന് ചിരിച്ചേ…”
“ശ്രീക്കുട്ടിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…😊”
പക്ഷെ എന്തോ ശ്രീയുടെ കണ്ണുകൾ നിറഞ്ഞിരുന്നു… മിഥുവിന് ആ കാഴ്ചകൾ ഒക്കെ അച്ഛന്റെ ഓർമ്മകൾ സമ്മാനിച്ചപ്പോൾ അവളുടെ കൺകോണിലും ഒരു നീർക്കണം വിടർന്നു… എല്ലാം കണ്ട് മനസ്സ് നിറയുന്ന സന്തോഷത്തോടെ നിൽക്കുന്ന അഭിയെ ശ്രീ നോക്കിയതും, അഭിയുടെ മുഖം ഒന്ന് മങ്ങി…
“ശ്രീകുട്ടാ, സോറി ഡാ… ”
അഭി അവന്റെ തോളിൽ കൈവെച്ചു പറഞ്ഞതും, ശ്രീ അവനെ കെട്ടിപിടിച്ചു….
“എന്റെ ശ്രീക്കുട്ടിക്കും എനിക്കും എന്നും കൂട്ടായെ നീ നിന്നിട്ടുള്ളു, ഒടുവിൽ എന്റെ കുടുംബത്തെ പോലും വലിയൊരു ആപത്തിൽ നിന്ന് രക്ഷിച്ചവനാ നീ, ആ നിനക്ക് അല്ലാതെ മറ്റാർക്കാ ഞാൻ എന്റെ പ്രാണനായ പെങ്ങളെ തരുക… പിന്നെ നീ പറയാത്തതിൽ ഒരു വിഷമം ഉണ്ടായിരുന്നു, ആ വിഷമം മാറ്റിത്തരാൻ ഞാനൊരു അവസരം തരാൻ പോകുവാ നിനക്ക് .. ”
ശ്രീ പറഞ്ഞുതീർന്നതും അവനെ സംശയത്തോടെ നോക്കി നിൽക്കുക ആയിരുന്നു അഭി…
“ഒരു നിധി ഞാൻ ഏല്പ്പിക്കാണ്, ഒരു പോറൽ പോലും ഏൽപ്പിക്കാത്ത പൊന്നു പോലെ നോക്കിക്കോളണം….”
അത്രയും പറഞ്ഞു ശ്രീ, ശ്രീപ്പിയെ അഭിയുടെ നെഞ്ചിലേക്ക് തള്ളിയിട്ടു… അഭി ഇരുകൈകളാലും അവളെ ചുറ്റിപ്പിടിച്ചു… ശ്രീപ്പി അഭിയുടെ നെഞ്ചിൽ ചേർന്ന് നിന്ന് ശ്രീയെ നോക്കിയതും അവൻ കണ്ണ് ചിമ്മി കാണിച്ചു….
“പിന്നെ എന്റെ റൂമിൽ നിന്ന് പലതും മോഷണം പോയിട്ടുണ്ട്, ചില ഫോട്ടോസ്… പിന്നെ കോളേജ് മാഗസിനിലെ ചില പ്രത്യേക പേജുകൾ, ചിലരുടെ കവിത ആണെന്ന് തോന്നുന്നു… ഇനി എന്താ എന്ന് വെച്ചാൽ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്തോ, എന്നിട്ട് ഞാൻ സൂക്ഷിച്ചു വെച്ച സാധനം ഇങ്ങ് എനിക്ക് തന്നേക്കണം കേട്ടല്ലോ.. ”
അഭിയും ശ്രീപ്പിയും നന്നായി ചമ്മി…ശ്രീ ഒരു ചിരിയോടെ അത്രയും പറഞ്ഞുകൊണ്ട് താഴേക്ക് നടന്നു… ഒപ്പം ശ്രീക്കുട്ടിക്ക് നേരെ ഒരു തമ്സ് അപ്പ് കാണിച്ചു കൊണ്ട് മിഥുവും ചിരിയോടെ പോയി…
അഭിയുടെ കരങ്ങൾ ശ്രീപ്പിയെ ചുറ്റി വരിഞ്ഞു… അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി… നെഞ്ചിൽ ഒരു ചുടുനനവ് പടർന്നപ്പോൾ അഭി അവളുടെ മുഖം കൈക്കുമ്പിളിൽ കോരി എടുത്തു…
“ഇനി എന്തിനാ എന്റെ ശ്രീപ്പി കരയുന്നെ… ”
“സന്തോഷം തോന്നിയിട്ടാ..”.
“മ്മ്, എങ്കിൽ ഇത്രയും സന്തോഷിച്ചത് മതി എന്റെ പെണ്ണ് ”
അഭിയുടെ വിരലുകൾ അവളുടെ കണ്ണുനീരിനെ ഒപ്പിഎടുത്തു…
“അഭിയേട്ടാ…. ”
“എന്തോ…? ”
“വേദനിച്ചോ, ഞാൻ തല്ലിയപ്പോൾ… ”
ശ്രീപ്പി അവന്റെ കവിളിൽ മെല്ലെ തലോടിക്കൊണ്ട് ചോദിച്ചു
“ഇല്ല… നല്ല സുഖമായിരുന്നു… ”
“ഈ ഐ പി എസ്സിന് എല്ലാം തമാശയാ… “ശ്രീപ്പി അകന്ന് മാറാൻ ഒരു ശ്രമം നടത്തിയെങ്കിലും, വെറുതെ ആയി…
“നീ എന്നെ എപ്പോഴും, ഇടിക്കേം അടിക്കേം ഒക്കെ ചെയ്യില്ലേ… അതൊക്കെ ഞാൻ ആസ്വദിച്ചിട്ടുണ്ട്… നിന്നെ പ്രണയിച്ചപോലെ നിന്റെ കുറുമ്പുകളെയും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു…. അതുകൊണ്ട് ഈ കുഞ്ഞികൈകൊണ്ടു തല്ലിയപ്പോൾ എനിക്കൊരു തലോടൽ ആയെ തോന്നിയിട്ടുള്ളു…. 😉😉”
“ശേ, എന്റെ ഒരു അടി വേസ്റ്റ്… ”
“ആഹാ, ആണൊരുത്തനെ, അതും ഒരു അസിസ്റ്റന്റ് കമ്മിഷണറേ കൈനീട്ടി അടിച്ചിട്ട് വെറുതെ അങ്ങ് പോകാം എന്ന് കരുതിയോ…. ശിക്ഷയുണ്ട്… ”
ശ്രീപ്പിയുടെ ഇടുപ്പിൽ കൈകൾ ചുറ്റിവരിഞ്ഞു അവളെ നെഞ്ചോട് ചേർത്ത് അവൻ പറഞ്ഞു…
“ശിക്ഷയോ….? ”
“മ്മ്, പ്രായിശ്ചിത്തം… തല്ലിയ കവിളിൽ, തലോടിയാൽ മതി… ”
“ആ അതാണോ…”
അവൾ കൈകൾ അവന്റെ കവിളിൽ ചെർത്തതും, അഭി ആ കൈകൾ മാറ്റി….
“കൈകൾ കൊണ്ടല്ല ഈ ചുണ്ടുകൾ കൊണ്ട്…” അവന്റെ ചൂണ്ട് വിരൽ അവളുടെ കീഴ്ചുണ്ടിൽ അമർന്നു…
“പിന്നെ, ഐ പി എസ്സ് ഒന്ന് പോയെ… ”
“ഇത് കിട്ടാതെ ഞാൻ പോകില്ല… ”
“ആ എന്നാ ഇവിടെ നിന്നോ.. ഞാൻ പോകുന്നു.. ”
“മോളും പോകില്ല…”
ഇടുപ്പിൽ അവന്റെ പിടി മുറുകിയതും, അവന്റെ വിരലുകൾ അവളുടെ അണിവയറിൽ അറിയാതെ ഒന്ന് തൊട്ടു.. അവൾ ഒരു തരിപ്പോടെ സ്തംഭിച്ചിച്ചു നിന്നുപോയി, നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു… പെട്ടെന്ന് അവൻ അവളുടെ മൂക്കിൽ തുമ്പിൽ ഒന്ന് കടിച്ചു…
“ആഹ്…”☺️☺️
അവളുടെ ഒരു കുഞ്ഞു നോവ് അവന് ആവേശം നൽകി… ഒരു നൂലിഴ വ്യത്യാസത്തിൽ ചുണ്ടുകൾ കോർത്തതും, അഭി മുഖം തിരിച്ചു… അപ്പൊ കണ്ണുകൾ കൂമ്പി അടച്ചു നിൽക്കുകയായിരുന്നു ശ്രീപ്പി… അഭി അവളുടെ ശരീരത്തിലെ പിടി അയച്ചു മാറി നിന്നതു പോലും അവൾ അറിഞ്ഞില്ല… കുറച്ചു കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതെ ആയപ്പോൾ അവൾ കണ്ണുകൾ തുറന്നു… നോക്കുമ്പോൾ കൈകൾ നെഞ്ചോടു ചേർത്ത് പിണച്ചു വെച്ച് തന്നെ നോക്കി ചിരിച്ചുകൊണ്ട് ഭിത്തിയിൽ ചാരി നിൽക്കുന്ന അഭിയെ അവൾ കണ്ടു… 🤭🤭അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല…
“ഫ്രീ ആയൊരു കിസ്സ് പ്രതീക്ഷിച്ചു അല്ലെ… ഞാൻ തന്ന ശിക്ഷ സ്വീകരിച്ചു പ്രായിശ്ചിത്തം ചെയ്താൽ ആലോചിക്കാം… ”
“അയ്യോടാ, എനിക്ക് വേണ്ട… കൊണ്ട് പോയി ആ സ്വപ്നക്ക് കൊടുക്ക്…😏😏”
“ആ എന്നാ ശരി എനിക്ക് അവളെ മതി എന്ന് പറയാം…🤪🤪 ”
താഴേക്ക് പോകാൻ തുടങ്ങിയ അവന്റെ കയ്യിൽ ശ്രീപ്പി കയറി പിടിച്ചു.. കുശുമ്പും വാശിയും ദേഷ്യവും നിറഞ്ഞ അവളുടെ നോട്ടം കണ്ട് അവന് ചിരിവന്നു… പെട്ടെന്ന് അവൾ അവന്റെ തോളിലൂടെ കൈയിട്ടു ഒന്ന് ഉയർന്നു… പതിയെ അവളുടെ അധരങ്ങൾ അവന്റെ കവിളിൽ മുദ്ര പതിപ്പിച്ചു…ഒപ്പം നല്ലൊരു കടിയും കൊടുത്ത് അവനെ തള്ളിമാറ്റി അവൾ ഓടി…
“നിന്നെ ഞാൻ എടുത്തോളാടി…. ” 😊😊അവൾ കടിച്ച കവിളിൽ മെല്ലെ തലോടിക്കൊണ്ട് അവളെ നോക്കി അഭി വിളിച്ചു പറഞ്ഞു…
©ആരുണി കൃഷ്ണ ❤️
“അപ്പൊ നിശ്ചയം അടുത്ത സൺഡേ നടത്താം അല്ലെ ദേവാ …? ” വാസുദേവൻ തിരക്കി…
“അതെ, ജാതകപൊരുത്തം നേരുത്തേ നോക്കിയല്ലോ… ഞായർ രാവിലെ 10.30 ക്കും 11 നും ഇടക്ക് മുഹൂർത്തം ഉണ്ട്… പിള്ളേരുടെ ജാതകപ്രകാരം നല്ല സമയമാണ്… അപ്പൊ അങ്ങനെ തീരുമാനിക്കാം…എന്താ ശ്രീകുട്ടന്റെ അഭിപ്രായം ”
“നിങ്ങൾ തീരുമാനിച്ചോളൂ… എല്ലാത്തിനും മുന്നിൽ ഞാൻ ഉണ്ടാവും… ” ശ്രീയുടെ ആവേശം കണ്ട് എല്ലാവരും ചിരിച്ചു…
അപ്പോഴേക്കും കോട്ടൂർ നിന്നും അനന്ദനും സുജാതയും സുഭദ്രയും പ്രണവും കൂടി എത്തിയിരുന്നു…
“ആ എന്താ ദേവേട്ടാ പെട്ടന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞത്… ”
“ഒന്നുല്ല സുഭദ്രേ, ശ്രീകുട്ടിടെയും അഭിടെയും വിവാഹകാര്യം ഉറപ്പിക്കാൻ ആയിരുന്നു… നിശ്ചയം ഈ ഞായറാഴ്ച നടത്താം എന്ന് കരുതുന്നു… ഒരു നല്ല തീരുമാനം എടുക്കുമ്പോ, നിങ്ങളുടെയും കൂടി സാന്നിധ്യം വേണമെന്ന് തോന്നി… ”
“ആ നല്ല കാര്യമല്ലേ ദേവാ….ഞായർ എന്ന് പറയുമ്പോ ഇനി അധിക ദിവസം ഇല്ലല്ലേ… ”
“ആ അതെ അനന്ദ… പിന്നെ ലളിതമായി മതി, നമ്മൾ കുറച്ചു പേരും, ഏറ്റവും അടുത്ത ബന്ധുക്കളും മാത്രം…”
“അതെ വിവാഹം നമുക്ക് നാടറിഞ്ഞു വിളിച്ചു നടത്താം… ” ദേവനെ പിൻതാങ്ങി വാസുദേവൻ പറഞ്ഞു…
“എനിക്കൊരു ആഗ്രഹമുണ്ട്….” സുഭദ്ര പറഞ്ഞു…
“എന്താ ഭദ്രേ… 🤔” അനന്ദൻ സംശയത്തോടെ ചോദിച്ചു..
“അത് 2 ആഴ്ച്ച കഴിഞ്ഞാൽ പ്രവീണ മോൾടെ വിവാഹം അല്ലെ… അതിന്റെ ഒപ്പം നമ്മുടെ മിഥുവിന്റെയും ശ്രീകുട്ടന്റെയും വിവാഹം കൂടി നടത്തണം… അമ്മയ്ക്കും ഒരുപാട് ആഗ്രഹമുണ്ട്, നാടറിയെ എന്റെ കുഞ്ഞിന്റെ വിവാഹം നടത്താൻ 😥”
സുഭദ്ര കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞത് കേട്ട് ശ്രീയും മിഥുവും പരസ്പരം നോക്കി…
തുടരും……..

by