19/04/2026

മൊഹബത് : ഭാഗം 06

രചന – ഗ്രീഷ്മ വിപിൻ

നാളെ കഴിഞ്ഞാൽ അച്ഛന്റെ ആണ്ടു ആണ്… മൂന്ന് വർഷം തികയും….. അന്ന് തനിക്ക് അച്ഛന് വേണ്ടി ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞിരുന്നില്ല…. എല്ലാം തീരുമാനം അമ്മാവന്റെയും രുദ്രന്റേതുമായിരുന്നു…. അവരുടെ സംസാരത്തിൽ തനിക്ക് എന്തൊക്കെയോ സംശയമുണ്ടായിരുന്നു…. അത് അന്ന് തന്നെ ഷാനുനോട്‌ പറഞ്ഞതായിരുന്നു….. മനസ്സിൽ ചില ഉറച്ച തീരുമാനം എടുത്തതിനു ശേഷമാണ് ശിവ അന്ന് ഉറങ്ങാൻ കിടന്നത്… രാവിലെ നിർമ്മല വിളിക്കുന്നതിന് മുന്നേ തന്നെ ശിവ ഉണർന്നിരുന്നു….. അവൾ അടുക്കളയിൽ ചെല്ലുമ്പോൾ നിർമ്മല ഇഡ്ഡലിതട്ടിലേക്ക് മാവ് ഒഴിക്കുന്ന തിരക്കിലായിരുന്നു…. “അമ്മേ….. ” നിർമ്മല ആശ്ചര്യത്തോടെ ശിവയെ നോക്കി… “അമ്മവനോട് എനിക്ക് വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞേക്ക്…. പിന്നെ വിവാഹം കഴിയുന്നത് വരെ രുദ്രൻ ഇങ്ങോട്ട് വരാൻ പാടില്ല .. ” ശിവ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു… “ശിവ…. എന്താ പറഞ്ഞേ….. ” കേട്ടത് വിശ്വാസമാകാതെ ചോദിച്ചു…

“അമ്മയ്ക്ക് സന്തോഷമായില്ലേ…. ” “മോളെ രുദ്രൻ നല്ല പയ്യനാണ്…. അച്ഛൻ മരിച്ചത് മുതൽ അവര് അല്ലെ ഉള്ളു ഒന്ന് തിരിഞ്ഞു നോക്കാൻ… ” “ഹും…. പിന്നെ ഇന്ന് എനിക്ക് ഒരു സ്ഥലവരെ പോകാൻ ഉണ്ട്…. ഞാൻ വരുമ്പോൾ ചിലപ്പോൾ വൈകും… ” നിർമ്മല എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ പോയിരുന്നു…. ” നീ എന്താ ശിവ പറയുന്നേ…. രുദ്രനെ നീ…. ” വേണി ഒരു ഞെട്ടലോടെ ചോദിച്ചു… ശിവ ഒന്നും മിണ്ടാതെ ഇരുന്നു…. “ശിവ ഞങ്ങൾ പറയുന്നത് ഒന്നും നീ കേൾക്കുന്നില്ലേ…. ഇതായിരുന്നു നിനക്ക് ഇക്കയോടുള്ള സ്നേഹം…. ” ഷഹന അവളോട് ദേഷ്യത്തോടെ ചോദിച്ചു… “നിന്റെ ഇക്ക തന്നെയാണ് പറഞ്ഞേ രുദ്രനെ വിവാഹം ചെയ്യാൻ…. ഇനിയും അമ്മയെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല…. ” “എന്ത് ഇക്കയോ….. ” “ഷഹന നമ്മുക്ക് ഈ ചർച്ച ഇവിടെ നിർത്താം… എനിക്ക് ഒരിടം വരെ പോകാനുണ്ട്… നമ്മുക്ക് പിന്നെ സംസാരിക്കാം…. ” ഉച്ചയ്ക്ക് ശേഷം ഷാനുവും ശിവയും കോളേജിൽ നിന്ന് ഇറങ്ങി.. ഷാനുന്റെ ബൈക്കിലായിരുന്നു പോയത്….

ബൈക്ക് ചെന്ന് നിന്നത് ഒരു ഇരുനില വീട്ടിലായിരുന്നു.. അവൾ ഷാനുവിനെ നോക്കി… “എന്റെ ഫ്രണ്ടിന്റെ വീടാണ്…. അവളുടെ ഹസ്ബൻഡ് എസിപിയാണ് മനുപ്രസാദ്…. ഓഫീസിൽ വെച്ച് സംസാരിക്കുന്നത് സേഫ് അല്ല അതാ മീറ്റിംഗ് ഇവിടെ വെച്ച് അറേഞ്ച് ചെയ്തേ…. ” അവളുടെ നോട്ടത്തിന്റെ അർഥം മനസ്സിലാക്കി അവൻ പറഞ്ഞു… “താൻ വാ… ” കോളിംഗ് ബെല്ലടിച്ചു വാതിൽ തുറക്കുന്നതും നോക്കി അവർ പുറത്ത് നിന്നു… വാതിൽ തുറന്ന് ഒരു യുവതി പുറത്തേക്ക് വന്നു…. “ഡാ അവിടെ തന്നെ നിൽക്കാതെ കയറി വാടാ…. ” ആ സ്ത്രീ അവരെ അകത്തേക്ക് ക്ഷണിച്ചു… “ഭദ്ര അല്ലേ…. ഇവൻ പറഞ്ഞിട്ടുണ്ട് തന്നെ പറ്റി…. ഞാൻ ഗായത്രി ഒരു സമ്മേളനത്തിൽ വെച്ച് പരിചയപ്പെട്ടതാണ്… ഭദ്ര അവളെ നോക്കി ചിരിച്ചു.. “ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം… ” “ഗായു… ഏട്ടൻ വന്നില്ലേ…. ” ഷാനു ചോദിച്ചു… “ഇപ്പൊ എത്തും… സ്റ്റേഷനിൽ നിന്ന് ഇറങ്ങി എന്നു പറഞ്ഞു വിളിച്ചായിരുന്നു…

മനു എത്തിയതിനു ശേഷം കേസ് റീഓപ്പെൺ ചെയ്യേണ്ടേ കാര്യങ്ങളൊക്കെ തീരുമാനിച്ചതിന് ശേഷമാണ് ഷാനുവും ശിവയും അവിടെന്ന് ഇറങ്ങിയത്…. തിരിച്ചുള്ള യാത്രയിൽ അവരുടെ ഇടയിൽ മൗനം തിങ്ങി നിന്നു …. മൗനത്തിനു വിരാമംഇട്ടുകൊണ്ട് ശിവ സംസാരിച്ചു തുടങ്ങി… “ഷാനു ഒന്ന് വണ്ടി നിർത്തിയെ…. ” ഷാനു ബൈക്ക് ഒരു സൈഡിലേക്ക് ഒതുങ്ങി നിർത്തി. ശിവ ബൈക്കിൽ നിന്ന് ഇറങ്ങി… “എന്തോടോ….. ” ഷാനു ശിവേടെ അടുത്തേക്ക് ചെന്നു… “ഞാൻ അമ്മയോട് സമ്മതമാണെന്ന് പറഞ്ഞു…. നിന്റെ തീരുമാനത്തിൽ മാത്രമൊന്നു ഇല്ലല്ലോ… ” അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു…. “ഭദ്രേ….. ” “വേണ്ടാ ഷാനു ഇനി ഒരു സംസാരം വേണ്ടാ…. ഞാൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞു… അമ്മ അമ്മാവനെ അറിയിച്ചിട്ടുണ്ടാവും… “എന്ന് പറഞ്ഞു അവൾ ബൈക്കിന്റെ അടുത്തേക്ക് പോയി…. പിന്നീട് അവർ പരസ്പരം ഒന്നും സംസാരിച്ചില്ല…. 💮💮💮 ഇതേ സമയം ചെമ്പകശ്ശേരിയിൽ “രുദ്ര…… ഒരു സന്തോഷ വാർത്തയുണ്ട്…. ” നരേന്ദ്രൻ പറഞ്ഞു….

“എന്താ അച്ഛാ… ” രുദ്രൻ നരേന്ദ്രനെ നോക്കി…. “ഇപ്പൊ നിർമ്മല വിളിച്ചിരുന്നു…. ശിവ വിവാഹത്തിന് സമ്മതിച്ചു എന്ന് പറഞ്ഞ്… ” “അച്ഛാ ഇതിൽ എന്തോ ചതി ഉണ്ട്…. അവൾ വിവാഹത്തിന് സമ്മതിച്ചു…. എനിക്ക് അങ്ങോട്ട് വിശ്വാസം വരുന്നില്ല… ” രുദ്രൻ അവിശ്വാസത്തോടെ പറഞ്ഞു… “എനിക്കും ആദ്യം വിശ്വാസം ആയില്ല…. ഞാൻ എന്തായാലും നാളെ അവിടേം വരെ പോയിട്ട് വരാം…. ” “മ്മ്…. വിവാഹം പെട്ടെന്ന് തന്നെ വേണം…. എന്തോ അപകടം പാതിരിക്കുന്നുണ്ടെന്ന് മനസ്സ് പറയുന്നു…. “നമ്മുക്ക് നോക്കാം രുദ്ര….. ചതി ആണെങ്കിൽ തള്ളയെയും മോളിയേയും അച്ഛന്റെ അടുത്തേക്ക് തന്നെ പറഞ്ഞ് അയക്കാം… ” ഗൂഢമായ ചിരിയോടെ അയാൾ പറഞ്ഞു…. 💮💮💮 ഷാനു മുറിയിൽ കിടക്കുമ്പോഴാണ് ഷഹന അവന്റ അടുത്തേക്ക് ചെന്നത്.. അവൾ ചെല്ലുമ്പോൾ കണ്ണുകൾ അടച്ചു കൈ തലയിൽ വെച്ച് കിടക്കുവായിരുന്നു.. “ഇക്ക….. ” “എന്താ ഷഹന….. ” “എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്….. ” “ഭദ്രേയെ കുറിച്ചാണെങ്കിൽ വേണ്ടാ….. ” അവൻ എണിച്ചിരുന്നു കൊണ്ട് പറഞ്ഞു….

“എനിക്ക് പറയാനുള്ളത് ഇക്ക കേൾക്കും… എന്റെ ചോദ്യങ്ങൾക്ക് ഇക്ക ഉത്തരവും തരും…. ” “ഷഹന നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ പോയേ…. ” “ഇല്ല ഇക്ക…. എനിക്ക് പറയാനുള്ളത് പറഞ്ഞിട്ടേ ഞാൻ പോകും…..” ഷാനു ദേഷ്യത്തോടെ അവിടെന്ന് എണീച്ചു… “ഇക്ക നിങ്ങൾ ശിവയെ ഇഷ്ടല്ലേ…. എനക്ക് അറിയാം ഈ ഖൽബ് നിറയെ ഓളോടുള്ള മൊഹബത്താണ്…. ” “ഷഹന…… നീ ഒന്ന് പോയേ… ഇത്തിരി സമാധാനം താ…. ” “ഇല്ല ഇക്ക നിങ്ങക്ക് ഓളെ ഇഷ്ടല്ലേ…. പിന്നെയെന്തിനാ അയിനൊടെ വെറുപ്പ് കാണിക്കണേ…. ” “എനിക്ക് ആരോടും പ്രേമവും ഇല്ല…നീ വെറുതെ ഓരോന്ന് പറയല്ലേ…. ” “പിന്നെ ന്തിനാ നിങ്ങൾ ഓളുടെ പേര് ഈ നെഞ്ചിൽ പച്ച കുത്തിക്കണേ… പറ….. ഈ ഡയറി ഇങ്ങനെ നെഞ്ചോട് ചേർത്ത് വെച്ച് എപ്പോഴും കിടക്കുന്നത് എന്തിനാ… ” “ഷഹന നീ….. ” അവൻ ഒരു പതർച്ചയോടെ ബെഡിലിരുന്നു….. പിന്നീട് അവൻ സംസാരിച്ചു തുടങ്ങി..

“”നീ പറഞ്ഞത് ശരിയാ…. എന്റെ ഖൽബ് നിറയെ എന്റെ ഭദ്ര പെണ്ണാണ്…. ഓളോടുള്ള മൊഹബത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയത് അല്ല…. വർഷങ്ങളുടെ പഴക്കം ഉണ്ട്…. എന്റെ പെണ്ണിന്റെ മനസ്സ് പറയാതെ തന്നെ ഞാൻ മനസ്സിലാക്കിയതാണ്…. ഈ ഷാനുന്റെ ജീവിതത്തിൽ ഒരറ്റ പെണ്ണേ ഉള്ളു അത് ന്റെ ഭദ്രയാ…. പക്ഷെ അവളെ എനിക്ക് ചേർത്ത് പിടിക്കാൻ പറ്റില്ല മോളെ…. ഞാൻ നിർമ്മലാമ്മയ്ക്ക് വാക്ക് കൊടുത്തു പോയി എന്റെ പ്രണയം ഓൾക്ക് മുന്നിൽ ഉപേക്ഷിക്കാം എന്ന്… ” “നിങ്ങൾ എന്താ പറയണേ…. ശിവേടെ അമ്മയ്ക്കോ…. ” “മ്മ്…. ” പിന്നീട് അവൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണ് നിറഞ്ഞു പോയി… “ഇക്ക…. പക്ഷേ ശിവ… ഇക്കയോടുള്ള വാശിക്കാണ് വിവാഹത്തിന് സമ്മതിച്ചത്…. അവൻ അവളെ കൊല്ലും ഇക്ക… ” “ഇല്ലെടാ…. ഈ വിവാഹം നടക്കില്ല… പിന്നെ ഈ കാര്യങ്ങൾ വേണിയോ ഭദ്രയോ അറിയരുത്… ” അവൾ മറുപടിയായി തലയാട്ടി… പിറ്റേ ദിവസത്തെ പത്രങ്ങളിലെ വാർത്ത നരേന്ദ്രനെയും രുദ്രനെയും ഭയവും ദേഷ്യവും ഒരുപോലെ കിഴടക്കി അയാൾ ഉടൻ തന്നെ ശിവമടത്തിലേക്ക് പുറപ്പെട്ടു…..

ശിവ ഉമ്മറത്ത് പത്രം വായിച്ചു ഇരിപ്പുണ്ടായിരുന്നു… അവളെ ദേഷ്യത്തോടെ നോക്കിയതിന് ശേഷം അയാൾ നിർമ്മലയെ വിളിച്ചു “നിർമ്മലേ…… “നരേന്ദ്രന്റെ ശബ്ദംകേട്ടാണ് നിർമ്മല പുറത്തേക്ക് വന്നത്…. “എന്താ ഏട്ടാ…. ” അവര് വെപ്രാളത്തോടെ ചോദിച്ചു.. “ഇത് എന്താ…. എന്നോട് ഒരു വാക്ക് ചോദിച്ചോ…. ” അയാൾ പത്രം കാണിച്ചു ചോദിച്ചു… നിർമ്മല അയാളുടെ കൈയിൽ നിന്ന് പേപ്പർ വാങ്ങി നോക്കി.. വീരഭദ്രന്റെ കൊലപാതക കേസിന്റെ പുനരാനേഷ്വണത്തിന് അനുമതിയുമായി ബന്ധപെട്ട വാർത്ത ആയിരുന്നു… “ഏട്ടാ… ഞാൻ ഒന്നും അറിഞ്ഞിട്ടില്ല…. ” വീരഭദ്രന്റെ കണ്ണുകൾ ശിവയിലേക്ക് എത്തി…. അവൾ അവിടെ നടക്കുന്നതിൽ ഒന്ന് ശ്രദ്ധിക്കാതെ വാർത്ത വായിക്കുവായിരുന്നു… “ശിവ മോളെ… നീ ആണോ….. ” നിർമ്മല ശിവയുടെ അടുത്തേക്ക് ചെന്നു… അവൾ തലയുയർത്തി അവര് നോക്കി…

വീരഭദ്രനെ നോക്കിയതിന് ശേഷം “അമ്മാവൻ ദേഷ്യപ്പെടാൻ മാത്രം ഇവിടെ എന്താ ഇപ്പൊ ഉണ്ടായേ…. ഞാൻ തന്നെയാ കേസ് റീഓപ്പെൺ ചെയ്യാൻ ഹർജി കൊടുത്തത്… ഇത്ര വെപ്രാളപെട്ട് ഇങ്ങോട്ട് വരാൻ ഇനി അമ്മാവനാണോ അച്ഛനെ…. ” അവൾ ഒന്ന് നിർത്തിയിട്ട് അയാളുടെ ഭാവങ്ങൾ നിരീക്ഷിച്ചു.. “ശിവ… എന്ത് അസംബന്ധമാ പറയുന്നേ… അമ്മാവൻ അച്ഛനെ…. ഛെ…. ” നിർമ്മല ഇടയിൽ കയറി സംസാരിച്ചു…. “ഞാൻ ഒരു തമാശ പറഞ്ഞതല്ലേ…. ” വീരഭദ്രന് നേരെ പുച്ഛത്തോടെ നോക്കിയിട്ട് അവൾ അകത്തേക്ക് പോയി.. “ഈ പെണ്ണിന്റെ കാര്യം… ഏട്ടൻ ഇരിക്ക്… ഞാൻ ചായ എടുക്കാം…. ” “മ്മ്മ്… ഞാൻ വന്നത് വേറൊരു കാര്യം പറയാനാണ്… ” അയാൾ ഇരുന്നതിന് ശേഷം തുടർന്നു ” വിവാഹം ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ നടത്തണം… ” രണ്ടാഴ്ച കഴിഞ്ഞുള്ള ശുഭമുഹൂർത്തത്തിൽ വിവാഹം നടത്താൻ തീരുമാനിച്ചു…

ദിവസങ്ങൾ പെട്ടെന്ന് കടന്ന് പോയി… ഇതിനിടയിൽ ഷാനുവും ശിവയും പരസ്പരം കണ്ടെങ്കിലും… ഒരു നോട്ടത്തിൽ എല്ലാം ഒതുക്കി…. പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല…. വേണി രുദ്രനുമായുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷം ശിവയോട് മിണ്ടാറില്ല…. ഇതിനിടയിൽ വിവാഹത്തിന് ആവശ്യമുള്ള ഡ്രെസ്സും ആഭരണവും എടുത്തു…. ഓരോ ദിവസവും പെട്ടെന്ന് പോയി… ഇതേ സമയം മറ്റൊരിടത്ത് മദ്യകുപ്പിയ്ക്ക് മുന്നിൽ ശിവയുടെ ഫോട്ടോയും നോക്കി ഇരിപ്പുണ്ടായിരുന്നു… “ശിവാ നിന്നെ ഒരാൾക്കും ഞാൻ വിട്ട് കൊടുക്കില്ല….. നിന്നെ നേടാൻ വേണ്ടി ആരെ കൊല്ലാനും ഞാൻ മടിക്കില്ല… നീ എന്നെ അത്രയും മോഹിപ്പിക്കുന്നു പെണ്ണേ…. നിനക്ക് വേണ്ടി മാത്രമാണ് നരേന്ദ്രനെയും രുദ്രനെയും നിന്റെ അച്ഛനെതിരെ തിരിച്ചു വിട്ടത്… അവർക്ക് നിന്റെ സ്വത്ത്‌ മതിയായിരുന്നു…. ആ പരനാറികൾഎന്നിട്ട് ചതച്ചിരിക്കുന്നു…. കൊല്ലും ഞാൻ…. നിന്നിൽ ഞാൻ അടിമ പെട്ടിരിക്കുന്നു….

നാളെയാണ് വിവാഹം…. ചെറിയ രീതിയിൽ മാത്രമേ ഉള്ളു എങ്കിലും ശിവമഠത്തിന്റെ മുറ്റത്ത് പന്തൽ വീണിരുന്നു… നിർമ്മല എല്ലാം ഓടി നടന്നു ചെയുന്നുണ്ട്…. ശിവ അവളുടെ അച്ഛന്റെ മുറിയിലാണ്… കാര്യമായ ആലോചനയിലാണ്… പെട്ടെന്നാണ് ശിവേടെ ഫോൺ റിങ് ചെയ്തത്… തുടരൂ… ഇന്ന് വലിയ പാർട്ട്‌ ഇടാം എന്ന് പറഞ്ഞിരുന്നു.. എന്നാൽ എഴുതിയ ചില ഭാഗങ്ങൾ മാറ്റേണ്ടി വന്നു… അതാ… നാളെ ശിവയുടെ കല്യാണം… ആരും പൊങ്കാലയും ആയി വരണ്ട…. ഞാൻ ഇവിടെ ഇല്ല….