16/04/2026

മഴ : ഭാഗം 55

രചന – ആർദ്ര അമ്മു

രാത്രി അത്താഴം കഴിക്കുമ്പോഴും ശ്രീമംഗലത്ത് എല്ലാവരും കല്യാണ കാര്യത്തെ പറ്റി ആയിരുന്നു ചർച്ച. അഭിയും മുത്തശ്ശനും ഹരിയും ശിവനന്ദനും ഓരോരോ അഭിപ്രായങ്ങൾ പറയുന്നുണ്ട്. ശ്രീയും ആമിയും ഭക്ഷണം കഴിച്ച് ഒന്നും മിണ്ടാതെ റൂമിലേക്ക്‌ പോയി. ശ്രീ ബെഡിൽ കിടന്നു. മനസ്സിൽ പലവിധ ചിന്തകളും കടന്നു വന്നു. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ എന്തൊക്കെയാ സംഭവിക്കുന്നതല്ലേ… ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിൽ കടന്നു പോവുന്ന ഒരേ സമയം സങ്കടവും സന്തോഷവും തരുന്ന നിമിഷം അവളുടെ വിവാഹം തന്നെ ആയിരിക്കും. ഒരു ദിവസം ഒരൊറ്റ ദിവസം കൊണ്ട് ജനിച്ചു വളർന്ന സ്വന്തം വീട്ടിൽ വെറുമൊരതിഥിയായി മാത്രം മാറപ്പെടും. അതേ സമയം മറ്റൊരു മറ്റൊരു വീട് സ്വന്തം വീടായി മാറുന്നു. ഒരു സ്ത്രീയിൽ നിന്ന് ഭാര്യയായും കുടുംബിനിയായും ഏട്ടത്തിയായും മരുമകളായും ഒക്കെ മാറുന്നു. നെടുവീർപ്പിട്ടവൾ കണ്ണുകൾ പൂട്ടി. നെറ്റിയിൽ മൃദുലമായ ഒരു കരസ്പർശമേറ്റവൾ കണ്ണ് തുറന്നു.

തന്റെയടുത്ത് ചിരിയോടെ ഇരിക്കുന്ന അച്ഛനെ കണ്ടവൾ എഴുന്നേറ്റു. എന്ത് പറ്റി അച്ഛന്റെ ശ്രീക്കുട്ടിക്ക് അവർ വന്നു പോയത് മുതൽ ഞാൻ ശ്രദ്ധിക്കുവാ മുഖത്തൊരു തെളിച്ച കുറവ് എന്ത് പറ്റി ഋഷിയുമായി വഴക്കിട്ടോ ????? അവൾ ഇല്ലെന്ന് തലയാട്ടി. പിന്നെ എന്തുപറ്റി അച്ഛന്റെ ചെല്ലകുട്ടിക്ക് മ്മ്മ്മ്????? അവളുടെ താടിയിൽ പിടിച്ചയാൾ ചോദിച്ചു. ഈ വിവാഹം ഇത്ര പെട്ടെന്ന് വേണായിരുന്നോ അച്ഛാ???? എനിക്ക് നിങ്ങളെ എല്ലാം വിട്ട് പോവണ്ട. കണ്ണുനീരോടെ അവൾ അയാളെ കെട്ടിപിടിച്ചു. അയ്യേ…….. ഇത്രേ ഉള്ളോ എന്റെ പുലികുട്ടി. ശേ മോശം മോശം നാണക്കേട്……… അയാൾ അവളെ കളിയാക്കി. മോളെ ശ്രീക്കുട്ടി…….. ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യം ആണിത്. എന്റെ മോളൊരു കാര്യം ആലോചിക്കണം ഇന്ന് ചില മാതാപിതാക്കൾക്കെങ്കിലും ജനിക്കുന്നത് പെൺകുട്ടി ആണെങ്കിൽ എത്രയും വേഗം അവരുടെ വിവാഹം നടത്താമോ അത്രയും വേഗം അവരത് നടത്തും ഒരു നേർച്ച കഴിക്കുന്നത് പോലെ. അവളുടെ ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ ഒന്നും അവർ മുഖവുരയ്‌ക്കെടുക്കാറില്ല എല്ലാവരെടെയും കാര്യമല്ല ചുരുക്കം ചിലരുടെ കാര്യമാണ് ഞാൻ പറയുന്നത്. അയാൾ പറഞ്ഞു നിർത്തി. ശ്രീ ആകാംഷയോടെ അയാളെ നോക്കി.

പൊതുവെ എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട് ഒരു പെൺകുഞ്ഞു പിറന്ന് കഴിഞ്ഞാൽ പിന്നെ അവളെ വിവാഹം കഴിപ്പിച്ചയക്കുന്നത് വരെ അച്ഛന്റെ നെഞ്ചിൽ തീയായിരിക്കുമെന്ന്. പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ല ആണായാലും പെണ്ണായാലും നല്ലത് പറഞ്ഞു കൊടുത്ത് ഏത് കാര്യത്തിനും സ്വന്തം അഭിപ്രായം പറയാൻ അവരെ പ്രാപ്തമാക്കണം. അവർ ഒരിക്കലും അച്ഛന്റെയോ കുടുംബത്തിന്റെയോ പേരിൽ അറിയപ്പെടാതെ സ്വന്തം പേരിൽ അറിയപ്പെടണം. സ്വന്തം കാലിൽ നിൽക്കണം. നിന്റെ കാര്യത്തിലും ഞാനത് തന്നെയാണ് ചെയ്തതും. നിന്റെ ഇഷ്ടത്തിനായിരുന്നു നിന്നെ ഞാൻ മെഡിസിന് വിട്ടത്. ഇപ്പോൾ നിനക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ട്. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ നിന്നെക്കൊണ്ട് കഴിയും അത് പറയുന്നതിൽ അച്ഛന് അഭിമാനമേ ഉള്ളൂ.

പിന്നെ വിവാഹക്കാര്യം നിന്നെ പഠിപ്പ് കഴിഞ്ഞ ഉടൻ വിവാഹം കഴിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നു എന്നിട്ടും ഞങ്ങളത് ചെയ്തില്ല നിന്നെ ജോലിക്ക് വിട്ടു. പലരും പലതും പറഞ്ഞിട്ടും ഞാനതൊന്നും മുഖവുരയ്‌ക്കെടുത്തില്ല. നിന്റെ ഇഷ്ടം എന്താണോ അതിന് നിന്നെ വിട്ടു. ഇപ്പോഴും നിനക്കിഷ്ടപെട്ട ആളെ തന്നെയാണ് നിന്റെ ലൈഫ് പാർട്ണറായി ഞങ്ങൾ തിരഞ്ഞെടുത്തതും. പിന്നെ ജോത്സ്യൻ പറഞ്ഞത് നീയും കേട്ടതല്ലേ വിവാഹം ഇനിയും വെച്ച് നീട്ടിയാൽ ശരിയാവില്ല. നിനക്ക് പ്രായം കൂടി വരുകയാണ് നിനക്ക് മാത്രമല്ല എല്ലാവർക്കും നിന്റെയും ആമിയുടെയും വിവാഹം കാണാൻ ആഗ്രഹിക്കുന്നവരാ ഇവിടെ ഉള്ള ഓരോരുത്തരും. എല്ലാവരുടെയും മുഖത്തേക്ക് നോക്കിയാൽ തന്നെ അറിയാം അവരെത്ര മാത്രം സന്തോഷിക്കുന്നുണ്ടെന്ന്. അതുകൊണ്ട് എന്റെ മോളിങ്ങനെ വിഷമിച്ചിരിക്കരുത്. വിവാഹം കഴിഞ്ഞാലും നീ ഇവിടുത്തെ കുട്ടി അല്ലാതെ ആവോ???? നിനക്ക് തോന്നുമ്പോഴൊക്കെ ഇവിടേക്ക് വരാം അതുപോലെ ഞങ്ങൾക്ക് നിന്നെ കാണാൻ തോന്നുമ്പോൾ അങ്ങോട്ടും വരാല്ലോ ഒരുപാട് ദൂരെ ഒന്നുമല്ലല്ലോ പോവുന്നത്.

ഇനി ഇതുപോലെ മൂടിക്കെട്ടി ഇരിക്കരുത് വരാൻ പോവുന്ന ജീവിതത്തെയും സന്തോഷങ്ങളേയും കുറിച്ച് ചിന്തിച്ചാൽ മാത്രം മതി കേട്ടല്ലോ. അല്ലെങ്കിൽ ഞാനെന്റെ മരുമകനെ വിളിച്ചു പറയും വേണോ?????? അയാൾ കുറുമ്പൊടെ ചോദിച്ചു. അയ്യോ വേണ്ടായേ……. അവൾ കൈകൂപ്പി പറഞ്ഞു. രണ്ടുപേരും ഒരുപോലെ ചിരിച്ചു പോയി. എന്നാൽ എന്റെ മോളുറങ്ങിക്കോ ഒരു ഡോസ് ആമിക്കും കൂടി കൊടുക്കണം അതും മുഖം വീർപ്പിച്ചു കെട്ടി ഇരിപ്പുണ്ടാവും. ചിരിയോടെ അവളുടെ നെറുകിൽ ചുംബിച്ചയാൾ പുറത്തേക്കിറങ്ങി. മനസ്സിലെ ഭാരം എല്ലാം ഒഴിഞ്ഞു പോയതോടെ ചിരിയോടെ അവൾ കിടക്കിയിലേക്ക് വീണ് നിദ്രാദേവിയുടെ തലോടലേറ്റ് മയങ്ങി.

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി. അന്നത്തെ ഹരിയുടെ വാക്കുകൾ ശ്രീയിലും ആമിയിലും മാറ്റങ്ങൾ കൊണ്ടുവന്നു. ശോകമൂകമായി അവർ ഇരിക്കാറില്ല. പരസ്പരം കളിയാക്കിയും വഴക്ക് കൂടിയും അഭിയെ തല്ല് കൊള്ളിച്ചും അവർ പിന്നീടുള്ള ദിവസങ്ങൾ ആനന്ദപൂർണ്ണമാക്കി. തറവാട്ടിൽ എല്ലാവർക്കും ഒരേ ദിവസം വീട്ടിലെ രണ്ടു പെൺകുട്ടികൾ അതും അവരുടെ ജീവന്റെ ഭാഗമായ രണ്ടുപേർ ഇറങ്ങി പോവുന്നതിൽ വേദനയുണ്ടെങ്കിലും അത് പുറമെ കാണിച്ചാൽ ആമിയും ശ്രീയും വിഷമിക്കും എന്നുള്ളത് കൊണ്ട് അവരുടെ മുന്നിൽ സന്തോഷത്തോടെ നിന്നു. ഐഷുവും ആമിയും ശ്രീയും ഒരേപ്രായക്കാർ ആയത് കൊണ്ടും ഐഷുവിന്റെ ജാതകത്തിൽ മംഗല്യയോഗം കാണുന്നത് കൊണ്ടും അഭിയുടെയും ഐഷുവിന്റെയും വിവാഹം ഇവരുടെ കല്യാണം കഴിയുന്നതിന്റെ പിറ്റേ മാസം നടത്താൻ തീരുമാനിച്ചു മുഹൂർത്തവും കുറിച്ചു.

ആമിയും ശ്രീയും പോവുന്നതിൽ വിഷമം ഉണ്ടെങ്കിലും ഈ വാർത്ത അവനെ സന്തോഷിപ്പിച്ചു. തറവാട്ടിൽ പിന്നെ തിരക്കോടു തിരക്കാണ്. കല്യാണം പെട്ടെന്നായത് കൊണ്ട് എല്ലാ ഒരുക്കങ്ങളും നടത്തണമല്ലോ. വിവാഹം ക്ഷണിക്കലും ഓഡിറ്റോറിയം ബുക്ക്‌ ചെയ്യലും ആഭരണങ്ങൾ എടുക്കലും അങ്ങനെ മൊത്തത്തിൽ ഓട്ടത്തോട് ഓട്ടം. അഭിയാണ് എല്ലാത്തിനും മുന്നിൽ നിൽക്കുന്നത്. താലികെട്ടൽ കൃഷ്ണന്റെ അമ്പലത്തിൽ വെച്ച് നടത്താം എന്ന് തീരുമാനിച്ചു. ഋഷിയുടെ നിർബന്ധപ്രകാരം ആയിരുന്നു അങ്ങനെ ഒരു തീരുമാനം. നിശ്ചയം നടക്കാത്തത് കൊണ്ട് താലികെട്ട് കഴിഞ്ഞു ഓഡിറ്റോറിയത്തിൽ വെച്ച് മോതിരം കൈമാറാം എന്നും തീരുമാനിച്ചു.

ഇന്നാണ് കല്യാണത്തിനായി ഡ്രസ്സ്‌ എടുക്കാൻ പോവുന്നത്. നിരഞ്ജന്റെ വീട്ടിൽ നിന്ന് അവനും അമ്മയും ഋഷിയുടെ വീട്ടിൽ നിന്ന് അവനും അമ്മയും ഋതുവും ടെക്സ്റ്റൈൽസിൽ എത്തും. ശ്രീയേയും ആമിയേയും കൊണ്ട് അഭി കടയിലെത്തി. അവർ ചെല്ലുമ്പോൾ കടയുടെ ഫ്രണ്ടിലെ വെയ്റ്റിംഗ് ലോഞ്ചിൽ തന്നെ എല്ലാവരും ഉണ്ടായിരുന്നു. പിന്നെ എല്ലാവരും ഒരുമിച്ച് അകത്തേക്ക് കയറി. പിന്നെ അങ്ങോട്ട്‌ ഡ്രസ്സ്‌ എടുക്കൽ മഹാമഹം ആയിരുന്നു. ആമിക്ക് താലികെട്ടിന്റെ സമയത്തിടാൻ റെഡ് കളറിൽ ഗോൾഡൻ വർക്കോടു കൂടിയ ബ്ലൗസും സെറ്റ് സാരിയും തിരഞ്ഞെടുത്തു നിരഞ്ജന് അതേ കളറിലുള്ള ജുബ്ബയും ഗോൾഡൻ കരയുള്ള മുണ്ടും. മോതിരംമാറ്റത്തിന് ഓഡിറ്റോറിയത്തിൽ വെച്ച് ഉടുക്കാൻ പിങ്ക് കളർ സിൽക്ക് സാരിയും ഗോൾഡൻ ബ്ലൗസും നിരഞ്ജന് മാച്ചിംഗ് ആയി ഗോൾഡൻ കളർ ഷർട്ടും മുണ്ടും. റിസെപ്ഷന് വേണ്ടി പിസ്താ ഗ്രീൻ കളർ ഗൗണും എടുത്തു.

നിരഞ്ജന് ഓഫ്‌വൈറ്റ് സ്യൂട്ട് ആൻഡ് ബ്ലാക്ക് പാന്റ്സ് സെലക്ട്‌ ചെയ്തു. ആമി ഗൗൺ ഇട്ട് കണ്ടപ്പോൾ തന്നെ എല്ലാവരുടെയും മുഖം തെളിഞ്ഞു അത്രക്ക് ഭംഗി ഉണ്ടായിരുന്നു അവളെ ആ ഡ്രസ്സിൽ കാണാൻ. നിരഞ്ജൻ കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചപ്പോൾ തന്നെ പെണ്ണിന്റെ മുഖം ചുവന്നു തുടുത്തു. എന്നാൽ ഇവരുടെ ഡ്രസ്സ്‌ എല്ലാം എടുത്തു കഴിഞ്ഞിട്ടും ശ്രീക്കും ഋഷിക്കും ഉള്ളത് സെലക്ട്‌ ചെയ്തിരുന്നില്ല. അമ്മയും ഋതുവും കൂടി ഏതെങ്കിലും ഒന്നെടുത്തുകൊണ്ട് വരും ഋഷിക്ക് അത് പിടിക്കുകയുമില്ല. അവസാനം അമ്മയും ഋതുവും അടിയറവു പറഞ്ഞു. നിന്റെ പെണ്ണിനുള്ളത് നീ തന്നെ കണ്ടെത്തിക്കോ എന്ന് പറഞ്ഞവർ കളം ഒഴിഞ്ഞു. ശ്രീ മുഖം വീർപ്പിച്ചു ഋഷിയെ നോക്കി എന്നാൽ അവൻ അപ്പോൾ അവൾക്കായി സാരി നോക്കുന്ന തിരക്കിൽ ആയിരുന്നു. അവസാനം അവന്റെ കണ്ണുകൾ റെഡ് വൈൻ കളർ സെറ്റ് സാരിയിൽ കണ്ണുകൾ ഉടക്കുന്നത്. അവൻ അത് സെയിൽസ് ഗേളിനോട് പറഞ്ഞെടുപ്പിച്ചു. റെഡ് വൈൻ കളറിൽ ഗോൾഡൻ വർക്കും സ്റ്റോൺ വർക്കോടും കൂടിയ ഡിസൈനർ ബ്ലൗസും ഗോൾഡൻ കരയോട് കൂടിയ സെറ്റ് സാരിയും.

അത് കണ്ടതും ശ്രീയുടെ കണ്ണുകൾ വിടർന്നു. അത് കണ്ടവൻ ചിരിയോടെ അത് മറ്റുള്ളവരെ കാണിച്ചു. എല്ലാവരുടെയും മുഖത്തെ തെളിച്ചം കണ്ടപ്പോൾ തന്നെ മനസ്സിലായി എല്ലാവർക്കും അത് ഒരുപാടിഷ്ടപ്പെട്ടു എന്ന് അവൻ അത് സെലക്ട്‌ ചെയ്തു. പിന്നെ അവൾക്കായി അടുത്ത സാരി നോക്കി. ഓഡിറ്റോറിയത്തിൽ വെച്ചിടാനായി ഡാർക്ക്‌ ഗ്രീൻ ആൻഡ് ചില്ലി റെഡ് കളർ കോമ്പിനേഷൻ ഡിസൈനർ റോയൽ സിൽക്ക് സാരിയും റിസെപ്ഷനായി റോയൽ ബ്ലൂ കളർ ഗൗണും എടുത്തു. ഋഷിക്കായി അവളുടേതിന്റെ തന്നെ മാച്ചിംഗ് കളർ ജുബ്ബയും ഷർട്ടും റിസെപ്ഷനായി റോയൽ ബ്ലൂ കളർ സ്യൂട്ടും എടുത്തു. പിന്നെ ആമിക്കും ശ്രീക്കും കുറച്ചു കാഷ്വൽസും എടുത്തവർ ജ്വല്ലറിയിൽ കയറി നാലാളുടെയും അളവിൽ മോതിരം പണിയാൻ കൊടുത്തു. പിന്നെ ആമിക്കും ശ്രീക്കും നിരഞ്ജന്റെയും ഋഷിയുടെയും പേര് കൊത്തിയ ആലിലത്താലി വാങ്ങി. എല്ലാം കഴിഞ്ഞു ഫുഡ്‌ കഴിക്കാൻ റെസ്റ്റോറന്റിൽ കയറി. ഓർഡർ കൊടുത്ത് ഫുഡിനായി വെയിറ്റ് ചെയ്യുമ്പോൾ മുതൽ ശ്രീക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നി.

അവൾ അടുത്തായി ഇരുന്ന ഋഷിയുടെ കയ്യിൽ പിടിച്ചു. എന്ത് പറ്റി നന്ദു????? അവൻ അവളോടായി ചോദിച്ചു. ഒന്നുല്ല എനിക്കൊന്ന് വാഷ്‌റൂമിൽ പോവണം. അത്രേയുള്ളോ നീ ആമിയേയും കൂട്ടി പൊക്കോ. അവൻ പറഞ്ഞതും അവൾ ആമിയേയും കൂട്ടി വാഷ്‌റൂമിലേക്ക് നടന്നു. അവൾ വാഷ്‌ബേസിനിൽ നിന്ന് മുഖം കഴുകുമ്പോഴാണ് എന്തോ ഒന്ന് അവളുടെ മുഖത്ത് നിന്ന് താഴേക്ക് പതിച്ചത്. വാഷ്‌ബേസിനിൽ കണ്ട രക്തകറ കണ്ടവൾ ഞെട്ടലോടെ മിററിലേക്ക് നോക്കി. മൂക്കിൽ നിന്ന് വരുന്ന ചുടു രക്തം കണ്ടവൾ ഭയത്തോടെ നിന്നു. അവൾക്ക് കാലുകൾ കുഴയുന്നത് പോലെയും ദേഹം തളരുന്നത് പോലെയും തോന്നി. ബോധം മറഞ്ഞു താഴേക്ക് വീഴുമ്പോൾ അടയാറായ കൺപോളയിലൂടെ കണ്ടു തന്റെ നേരെ പരിഭ്രമത്തോടെ കരഞ്ഞു കൊണ്ട് ഓടി അടുക്കുന്ന ആമിയെ. തുടരും…………………..രചന – ആർദ്ര അമ്മു രാത്രി അത്താഴം കഴിക്കുമ്പോഴും ശ്രീമംഗലത്ത് എല്ലാവരും കല്യാണ കാര്യത്തെ പറ്റി ആയിരുന്നു ചർച്ച. അഭിയും മുത്തശ്ശനും ഹരിയും ശിവനന്ദനും ഓരോരോ അഭിപ്രായങ്ങൾ പറയുന്നുണ്ട്. ശ്രീയും ആമിയും ഭക്ഷണം കഴിച്ച് ഒന്നും മിണ്ടാതെ റൂമിലേക്ക്‌ പോയി.

ശ്രീ ബെഡിൽ കിടന്നു. മനസ്സിൽ പലവിധ ചിന്തകളും കടന്നു വന്നു. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ എന്തൊക്കെയാ സംഭവിക്കുന്നതല്ലേ… ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിൽ കടന്നു പോവുന്ന ഒരേ സമയം സങ്കടവും സന്തോഷവും തരുന്ന നിമിഷം അവളുടെ വിവാഹം തന്നെ ആയിരിക്കും. ഒരു ദിവസം ഒരൊറ്റ ദിവസം കൊണ്ട് ജനിച്ചു വളർന്ന സ്വന്തം വീട്ടിൽ വെറുമൊരതിഥിയായി മാത്രം മാറപ്പെടും. അതേ സമയം മറ്റൊരു മറ്റൊരു വീട് സ്വന്തം വീടായി മാറുന്നു. ഒരു സ്ത്രീയിൽ നിന്ന് ഭാര്യയായും കുടുംബിനിയായും ഏട്ടത്തിയായും മരുമകളായും ഒക്കെ മാറുന്നു. നെടുവീർപ്പിട്ടവൾ കണ്ണുകൾ പൂട്ടി. നെറ്റിയിൽ മൃദുലമായ ഒരു കരസ്പർശമേറ്റവൾ കണ്ണ് തുറന്നു. തന്റെയടുത്ത് ചിരിയോടെ ഇരിക്കുന്ന അച്ഛനെ കണ്ടവൾ എഴുന്നേറ്റു. എന്ത് പറ്റി അച്ഛന്റെ ശ്രീക്കുട്ടിക്ക് അവർ വന്നു പോയത് മുതൽ ഞാൻ ശ്രദ്ധിക്കുവാ മുഖത്തൊരു തെളിച്ച കുറവ് എന്ത് പറ്റി ഋഷിയുമായി വഴക്കിട്ടോ ????? അവൾ ഇല്ലെന്ന് തലയാട്ടി.

പിന്നെ എന്തുപറ്റി അച്ഛന്റെ ചെല്ലകുട്ടിക്ക് മ്മ്മ്മ്????? അവളുടെ താടിയിൽ പിടിച്ചയാൾ ചോദിച്ചു. ഈ വിവാഹം ഇത്ര പെട്ടെന്ന് വേണായിരുന്നോ അച്ഛാ???? എനിക്ക് നിങ്ങളെ എല്ലാം വിട്ട് പോവണ്ട. കണ്ണുനീരോടെ അവൾ അയാളെ കെട്ടിപിടിച്ചു. അയ്യേ…….. ഇത്രേ ഉള്ളോ എന്റെ പുലികുട്ടി. ശേ മോശം മോശം നാണക്കേട്……… അയാൾ അവളെ കളിയാക്കി. മോളെ ശ്രീക്കുട്ടി…….. ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യം ആണിത്. എന്റെ മോളൊരു കാര്യം ആലോചിക്കണം ഇന്ന് ചില മാതാപിതാക്കൾക്കെങ്കിലും ജനിക്കുന്നത് പെൺകുട്ടി ആണെങ്കിൽ എത്രയും വേഗം അവരുടെ വിവാഹം നടത്താമോ അത്രയും വേഗം അവരത് നടത്തും ഒരു നേർച്ച കഴിക്കുന്നത് പോലെ. അവളുടെ ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ ഒന്നും അവർ മുഖവുരയ്‌ക്കെടുക്കാറില്ല എല്ലാവരെടെയും കാര്യമല്ല ചുരുക്കം ചിലരുടെ കാര്യമാണ് ഞാൻ പറയുന്നത്. അയാൾ പറഞ്ഞു നിർത്തി. ശ്രീ ആകാംഷയോടെ അയാളെ നോക്കി. പൊതുവെ എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട് ഒരു പെൺകുഞ്ഞു പിറന്ന് കഴിഞ്ഞാൽ പിന്നെ അവളെ വിവാഹം കഴിപ്പിച്ചയക്കുന്നത് വരെ അച്ഛന്റെ നെഞ്ചിൽ തീയായിരിക്കുമെന്ന്.

പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ല ആണായാലും പെണ്ണായാലും നല്ലത് പറഞ്ഞു കൊടുത്ത് ഏത് കാര്യത്തിനും സ്വന്തം അഭിപ്രായം പറയാൻ അവരെ പ്രാപ്തമാക്കണം. അവർ ഒരിക്കലും അച്ഛന്റെയോ കുടുംബത്തിന്റെയോ പേരിൽ അറിയപ്പെടാതെ സ്വന്തം പേരിൽ അറിയപ്പെടണം. സ്വന്തം കാലിൽ നിൽക്കണം. നിന്റെ കാര്യത്തിലും ഞാനത് തന്നെയാണ് ചെയ്തതും. നിന്റെ ഇഷ്ടത്തിനായിരുന്നു നിന്നെ ഞാൻ മെഡിസിന് വിട്ടത്. ഇപ്പോൾ നിനക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ട്. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ നിന്നെക്കൊണ്ട് കഴിയും അത് പറയുന്നതിൽ അച്ഛന് അഭിമാനമേ ഉള്ളൂ. പിന്നെ വിവാഹക്കാര്യം നിന്നെ പഠിപ്പ് കഴിഞ്ഞ ഉടൻ വിവാഹം കഴിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നു എന്നിട്ടും ഞങ്ങളത് ചെയ്തില്ല നിന്നെ ജോലിക്ക് വിട്ടു. പലരും പലതും പറഞ്ഞിട്ടും ഞാനതൊന്നും മുഖവുരയ്‌ക്കെടുത്തില്ല. നിന്റെ ഇഷ്ടം എന്താണോ അതിന് നിന്നെ വിട്ടു. ഇപ്പോഴും നിനക്കിഷ്ടപെട്ട ആളെ തന്നെയാണ് നിന്റെ ലൈഫ് പാർട്ണറായി ഞങ്ങൾ തിരഞ്ഞെടുത്തതും.

പിന്നെ ജോത്സ്യൻ പറഞ്ഞത് നീയും കേട്ടതല്ലേ വിവാഹം ഇനിയും വെച്ച് നീട്ടിയാൽ ശരിയാവില്ല. നിനക്ക് പ്രായം കൂടി വരുകയാണ് നിനക്ക് മാത്രമല്ല എല്ലാവർക്കും നിന്റെയും ആമിയുടെയും വിവാഹം കാണാൻ ആഗ്രഹിക്കുന്നവരാ ഇവിടെ ഉള്ള ഓരോരുത്തരും. എല്ലാവരുടെയും മുഖത്തേക്ക് നോക്കിയാൽ തന്നെ അറിയാം അവരെത്ര മാത്രം സന്തോഷിക്കുന്നുണ്ടെന്ന്. അതുകൊണ്ട് എന്റെ മോളിങ്ങനെ വിഷമിച്ചിരിക്കരുത്. വിവാഹം കഴിഞ്ഞാലും നീ ഇവിടുത്തെ കുട്ടി അല്ലാതെ ആവോ???? നിനക്ക് തോന്നുമ്പോഴൊക്കെ ഇവിടേക്ക് വരാം അതുപോലെ ഞങ്ങൾക്ക് നിന്നെ കാണാൻ തോന്നുമ്പോൾ അങ്ങോട്ടും വരാല്ലോ ഒരുപാട് ദൂരെ ഒന്നുമല്ലല്ലോ പോവുന്നത്. ഇനി ഇതുപോലെ മൂടിക്കെട്ടി ഇരിക്കരുത് വരാൻ പോവുന്ന ജീവിതത്തെയും സന്തോഷങ്ങളേയും കുറിച്ച് ചിന്തിച്ചാൽ മാത്രം മതി കേട്ടല്ലോ. അല്ലെങ്കിൽ ഞാനെന്റെ മരുമകനെ വിളിച്ചു പറയും വേണോ?????? അയാൾ കുറുമ്പൊടെ ചോദിച്ചു. അയ്യോ വേണ്ടായേ……. അവൾ കൈകൂപ്പി പറഞ്ഞു. രണ്ടുപേരും ഒരുപോലെ ചിരിച്ചു പോയി.

എന്നാൽ എന്റെ മോളുറങ്ങിക്കോ ഒരു ഡോസ് ആമിക്കും കൂടി കൊടുക്കണം അതും മുഖം വീർപ്പിച്ചു കെട്ടി ഇരിപ്പുണ്ടാവും. ചിരിയോടെ അവളുടെ നെറുകിൽ ചുംബിച്ചയാൾ പുറത്തേക്കിറങ്ങി. മനസ്സിലെ ഭാരം എല്ലാം ഒഴിഞ്ഞു പോയതോടെ ചിരിയോടെ അവൾ കിടക്കിയിലേക്ക് വീണ് നിദ്രാദേവിയുടെ തലോടലേറ്റ് മയങ്ങി. ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി. അന്നത്തെ ഹരിയുടെ വാക്കുകൾ ശ്രീയിലും ആമിയിലും മാറ്റങ്ങൾ കൊണ്ടുവന്നു. ശോകമൂകമായി അവർ ഇരിക്കാറില്ല. പരസ്പരം കളിയാക്കിയും വഴക്ക് കൂടിയും അഭിയെ തല്ല് കൊള്ളിച്ചും അവർ പിന്നീടുള്ള ദിവസങ്ങൾ ആനന്ദപൂർണ്ണമാക്കി. തറവാട്ടിൽ എല്ലാവർക്കും ഒരേ ദിവസം വീട്ടിലെ രണ്ടു പെൺകുട്ടികൾ അതും അവരുടെ ജീവന്റെ ഭാഗമായ രണ്ടുപേർ ഇറങ്ങി പോവുന്നതിൽ വേദനയുണ്ടെങ്കിലും അത് പുറമെ കാണിച്ചാൽ ആമിയും ശ്രീയും വിഷമിക്കും എന്നുള്ളത് കൊണ്ട് അവരുടെ മുന്നിൽ സന്തോഷത്തോടെ നിന്നു.

ഐഷുവും ആമിയും ശ്രീയും ഒരേപ്രായക്കാർ ആയത് കൊണ്ടും ഐഷുവിന്റെ ജാതകത്തിൽ മംഗല്യയോഗം കാണുന്നത് കൊണ്ടും അഭിയുടെയും ഐഷുവിന്റെയും വിവാഹം ഇവരുടെ കല്യാണം കഴിയുന്നതിന്റെ പിറ്റേ മാസം നടത്താൻ തീരുമാനിച്ചു മുഹൂർത്തവും കുറിച്ചു. ആമിയും ശ്രീയും പോവുന്നതിൽ വിഷമം ഉണ്ടെങ്കിലും ഈ വാർത്ത അവനെ സന്തോഷിപ്പിച്ചു. തറവാട്ടിൽ പിന്നെ തിരക്കോടു തിരക്കാണ്. കല്യാണം പെട്ടെന്നായത് കൊണ്ട് എല്ലാ ഒരുക്കങ്ങളും നടത്തണമല്ലോ. വിവാഹം ക്ഷണിക്കലും ഓഡിറ്റോറിയം ബുക്ക്‌ ചെയ്യലും ആഭരണങ്ങൾ എടുക്കലും അങ്ങനെ മൊത്തത്തിൽ ഓട്ടത്തോട് ഓട്ടം. അഭിയാണ് എല്ലാത്തിനും മുന്നിൽ നിൽക്കുന്നത്. താലികെട്ടൽ കൃഷ്ണന്റെ അമ്പലത്തിൽ വെച്ച് നടത്താം എന്ന് തീരുമാനിച്ചു. ഋഷിയുടെ നിർബന്ധപ്രകാരം ആയിരുന്നു അങ്ങനെ ഒരു തീരുമാനം. നിശ്ചയം നടക്കാത്തത് കൊണ്ട് താലികെട്ട് കഴിഞ്ഞു ഓഡിറ്റോറിയത്തിൽ വെച്ച് മോതിരം കൈമാറാം എന്നും തീരുമാനിച്ചു.

ഇന്നാണ് കല്യാണത്തിനായി ഡ്രസ്സ്‌ എടുക്കാൻ പോവുന്നത്. നിരഞ്ജന്റെ വീട്ടിൽ നിന്ന് അവനും അമ്മയും ഋഷിയുടെ വീട്ടിൽ നിന്ന് അവനും അമ്മയും ഋതുവും ടെക്സ്റ്റൈൽസിൽ എത്തും. ശ്രീയേയും ആമിയേയും കൊണ്ട് അഭി കടയിലെത്തി. അവർ ചെല്ലുമ്പോൾ കടയുടെ ഫ്രണ്ടിലെ വെയ്റ്റിംഗ് ലോഞ്ചിൽ തന്നെ എല്ലാവരും ഉണ്ടായിരുന്നു. പിന്നെ എല്ലാവരും ഒരുമിച്ച് അകത്തേക്ക് കയറി. പിന്നെ അങ്ങോട്ട്‌ ഡ്രസ്സ്‌ എടുക്കൽ മഹാമഹം ആയിരുന്നു. ആമിക്ക് താലികെട്ടിന്റെ സമയത്തിടാൻ റെഡ് കളറിൽ ഗോൾഡൻ വർക്കോടു കൂടിയ ബ്ലൗസും സെറ്റ് സാരിയും തിരഞ്ഞെടുത്തു നിരഞ്ജന് അതേ കളറിലുള്ള ജുബ്ബയും ഗോൾഡൻ കരയുള്ള മുണ്ടും. മോതിരംമാറ്റത്തിന് ഓഡിറ്റോറിയത്തിൽ വെച്ച് ഉടുക്കാൻ പിങ്ക് കളർ സിൽക്ക് സാരിയും ഗോൾഡൻ ബ്ലൗസും നിരഞ്ജന് മാച്ചിംഗ് ആയി ഗോൾഡൻ കളർ ഷർട്ടും മുണ്ടും. റിസെപ്ഷന് വേണ്ടി പിസ്താ ഗ്രീൻ കളർ ഗൗണും എടുത്തു. നിരഞ്ജന് ഓഫ്‌വൈറ്റ് സ്യൂട്ട് ആൻഡ് ബ്ലാക്ക് പാന്റ്സ് സെലക്ട്‌ ചെയ്തു.

ആമി ഗൗൺ ഇട്ട് കണ്ടപ്പോൾ തന്നെ എല്ലാവരുടെയും മുഖം തെളിഞ്ഞു അത്രക്ക് ഭംഗി ഉണ്ടായിരുന്നു അവളെ ആ ഡ്രസ്സിൽ കാണാൻ. നിരഞ്ജൻ കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചപ്പോൾ തന്നെ പെണ്ണിന്റെ മുഖം ചുവന്നു തുടുത്തു. എന്നാൽ ഇവരുടെ ഡ്രസ്സ്‌ എല്ലാം എടുത്തു കഴിഞ്ഞിട്ടും ശ്രീക്കും ഋഷിക്കും ഉള്ളത് സെലക്ട്‌ ചെയ്തിരുന്നില്ല. അമ്മയും ഋതുവും കൂടി ഏതെങ്കിലും ഒന്നെടുത്തുകൊണ്ട് വരും ഋഷിക്ക് അത് പിടിക്കുകയുമില്ല. അവസാനം അമ്മയും ഋതുവും അടിയറവു പറഞ്ഞു. നിന്റെ പെണ്ണിനുള്ളത് നീ തന്നെ കണ്ടെത്തിക്കോ എന്ന് പറഞ്ഞവർ കളം ഒഴിഞ്ഞു. ശ്രീ മുഖം വീർപ്പിച്ചു ഋഷിയെ നോക്കി എന്നാൽ അവൻ അപ്പോൾ അവൾക്കായി സാരി നോക്കുന്ന തിരക്കിൽ ആയിരുന്നു. അവസാനം അവന്റെ കണ്ണുകൾ റെഡ് വൈൻ കളർ സെറ്റ് സാരിയിൽ കണ്ണുകൾ ഉടക്കുന്നത്. അവൻ അത് സെയിൽസ് ഗേളിനോട് പറഞ്ഞെടുപ്പിച്ചു. റെഡ് വൈൻ കളറിൽ ഗോൾഡൻ വർക്കും സ്റ്റോൺ വർക്കോടും കൂടിയ ഡിസൈനർ ബ്ലൗസും ഗോൾഡൻ കരയോട് കൂടിയ സെറ്റ് സാരിയും.

അത് കണ്ടതും ശ്രീയുടെ കണ്ണുകൾ വിടർന്നു. അത് കണ്ടവൻ ചിരിയോടെ അത് മറ്റുള്ളവരെ കാണിച്ചു. എല്ലാവരുടെയും മുഖത്തെ തെളിച്ചം കണ്ടപ്പോൾ തന്നെ മനസ്സിലായി എല്ലാവർക്കും അത് ഒരുപാടിഷ്ടപ്പെട്ടു എന്ന് അവൻ അത് സെലക്ട്‌ ചെയ്തു. പിന്നെ അവൾക്കായി അടുത്ത സാരി നോക്കി. ഓഡിറ്റോറിയത്തിൽ വെച്ചിടാനായി ഡാർക്ക്‌ ഗ്രീൻ ആൻഡ് ചില്ലി റെഡ് കളർ കോമ്പിനേഷൻ ഡിസൈനർ റോയൽ സിൽക്ക് സാരിയും റിസെപ്ഷനായി റോയൽ ബ്ലൂ കളർ ഗൗണും എടുത്തു. ഋഷിക്കായി അവളുടേതിന്റെ തന്നെ മാച്ചിംഗ് കളർ ജുബ്ബയും ഷർട്ടും റിസെപ്ഷനായി റോയൽ ബ്ലൂ കളർ സ്യൂട്ടും എടുത്തു. പിന്നെ ആമിക്കും ശ്രീക്കും കുറച്ചു കാഷ്വൽസും എടുത്തവർ ജ്വല്ലറിയിൽ കയറി നാലാളുടെയും അളവിൽ മോതിരം പണിയാൻ കൊടുത്തു. പിന്നെ ആമിക്കും ശ്രീക്കും നിരഞ്ജന്റെയും ഋഷിയുടെയും പേര് കൊത്തിയ ആലിലത്താലി വാങ്ങി.

എല്ലാം കഴിഞ്ഞു ഫുഡ്‌ കഴിക്കാൻ റെസ്റ്റോറന്റിൽ കയറി. ഓർഡർ കൊടുത്ത് ഫുഡിനായി വെയിറ്റ് ചെയ്യുമ്പോൾ മുതൽ ശ്രീക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നി. അവൾ അടുത്തായി ഇരുന്ന ഋഷിയുടെ കയ്യിൽ പിടിച്ചു. എന്ത് പറ്റി നന്ദു????? അവൻ അവളോടായി ചോദിച്ചു. ഒന്നുല്ല എനിക്കൊന്ന് വാഷ്‌റൂമിൽ പോവണം. അത്രേയുള്ളോ നീ ആമിയേയും കൂട്ടി പൊക്കോ. അവൻ പറഞ്ഞതും അവൾ ആമിയേയും കൂട്ടി വാഷ്‌റൂമിലേക്ക് നടന്നു. അവൾ വാഷ്‌ബേസിനിൽ നിന്ന് മുഖം കഴുകുമ്പോഴാണ് എന്തോ ഒന്ന് അവളുടെ മുഖത്ത് നിന്ന് താഴേക്ക് പതിച്ചത്. വാഷ്‌ബേസിനിൽ കണ്ട രക്തകറ കണ്ടവൾ ഞെട്ടലോടെ മിററിലേക്ക് നോക്കി. മൂക്കിൽ നിന്ന് വരുന്ന ചുടു രക്തം കണ്ടവൾ ഭയത്തോടെ നിന്നു. അവൾക്ക് കാലുകൾ കുഴയുന്നത് പോലെയും ദേഹം തളരുന്നത് പോലെയും തോന്നി. ബോധം മറഞ്ഞു താഴേക്ക് വീഴുമ്പോൾ അടയാറായ കൺപോളയിലൂടെ കണ്ടു തന്റെ നേരെ പരിഭ്രമത്തോടെ കരഞ്ഞു കൊണ്ട് ഓടി അടുക്കുന്ന ആമിയെ. തുടരും…………………..