17/04/2026

പ്രണയവർണ്ണം : ഭാഗം 07

രചന – അമ്മൂസ്

സേവ്യർ ഒരു കുഞ്ഞ് പുഞ്ചിരിയാലെ കർത്താവിനെ നോക്കി ഒന്ന് കുരിശ് വരച്ച് അവൾക്കരികിലുള്ള ബെഞ്ചിലേക്ക് ഇരുന്നു ………

സാറക്കൊച്ചിന്റ പ്രാർത്ഥന കഴിഞ്ഞോ …….

സേവി അവൾക്കരികിലേക്ക് നീങ്ങി ഇരുന്നു കൊണ്ട് ചോദിച്ചു …..
അവൾ ഒന്നും മിണ്ടിയില്ല …….
മുന്നിലേക്ക് നോക്കിയിരിന്നു ……..

ഞാൻ വന്നിട്ട് ഇച്ചരെ നേരം ആയായിരുന്നു ..

പിന്നെ ഇത്രയും സങ്കടത്തോടെ സാറകൊച്ച് മസ്സിലുള്ളതെല്ലാം കർത്താവിനോട് തുറന്ന് പറയുമ്പോ ……ശല്യപ്പെടുത്തണ്ടാന്ന് വിചാരിച്ചു ……

അവളുടെ മനസ്സ് വായിച്ചത് പോലെ അവൻ പറഞ്ഞു .
അന്നേരം അവളുടെ മനസ്സൊന്നു പതറിയിരുന്നു .

പക്ഷേ അവളൊന്നും പറഞ്ഞില്ല .
മുന്നിലേക്ക് നോക്കി തന്നെയിരുന്നു .

സേവി വീണ്ടുമെന്തോ അവളോട് പറയാൻ വന്നപ്പോഴാണ് …… ദേവാലയത്തിന്റെ മുൻ വാതിലിൽ കൂടി അന്ന അകത്തേക്ക് കയറി വരുന്നത് കണ്ടത് .

അന്നയെ കണ്ടതും സേവി പുഞ്ചിരിച്ചു .

ആഹാ ഇതാര് അന്ന മോളോ ………

മുന്നിലേക്ക് വന്ന അവൾ സാറയും സേവ്യറും അടുത്തടുത്തിരിക്കുന്നത് കണ്ട് ഒന്ന് ശങ്കിച്ചെങ്കിലും …….

അവനെ നോക്കി അവൾ നിറഞ്ഞു പുഞ്ചിരിച്ചു .

സേവിച്ചായാ ………ഇതെപ്പോ വന്നു …..

ഞാൻ കുറച്ച് നേരമായി മോളെ വന്നിട്ട് …..

ആഹ്ഹ്ഹ് …… ഞാൻ മെഴുകുതിരി കത്തിക്കുക യായിരുന്നു പുറത്ത് .

ഇച്ചായന്റെ പ്രാർത്ഥനയൊക്കെ കഴിഞ്ഞോ ….

ഇല്ല മോളെ ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങുന്നേ ഉള്ളൂ …….

അന്നാ മെഴുകുതിരി കത്തിച്ച് കഴിഞ്ഞോ
മ്മ് കഴിഞ്ഞു ചേച്ചി ……

പോകാം ……..സാറ ചോദിച്ചു .

പോകാം ചേച്ചി……
ഒരു ഫൈവ് മിനിട്സ് ഞാനൊന്നു പുറത്തിറങ്ങിയിട്ട് വരാം …..

കൈകൊണ്ട് അഞ്ചു മിനിറ്റ് എന്ന് പറഞ്ഞ്
സാറയുടെ മറുപടി പോലും കാക്കാതെ അവൾ പുറത്തേക്ക് പോയി .

സാറക്ക് സേവിയുടെ അരികിൽ നിന്ന് എഴുന്നേറ്റ് മാറണമെന്ന് ഉണ്ട് …….

പക്ഷേ അൾത്താരക്ക് മുന്നിലേക്ക് നോക്കുമ്പോൾ അവിടെ അങ്ങനെ തന്നെ ഇരിക്കാൻ തോന്നുന്നു .

സേവി സാറയെ നോക്കുകയാണ് ……..

സാറകൊച്ചേ …….

അവൻ വിളിച്ചത് കേട്ടെങ്കിലും കേൾക്കാത്തതുപോലെ അവളിരുന്നു …….

സാറക്കൊച്ചെ…….

അവൻ ഒന്നു കൂടി വിളിച്ചു …….

എന്നിട്ടും അവൾ വിളി കേൾക്കുകയോ അവനെ മൈൻഡ് ചെയ്യുകയോ ചെയ്തില്ല .

മൂന്നാമത് തോണ്ടി വിളിക്കാനായി വിരലുകൾ പൊക്കി വന്നതും ……

അവളൊന്നു കണ്ണുരുട്ടി രൂക്ഷമായി അവനെ നോക്കി …….

അത് കണ്ടതും ഉയർത്തിയ വിരലുകൾ മെല്ലെ താഴ്ത്തി വച്ചു ……

അവളുൾ വീണ്ടും അൾത്താരയിലേക്ക് മുഖം തിരിച്ചു .

കുറച്ച് നിമിഷങ്ങൾ കഴിഞ്ഞതും അവൻ വീണ്ടും വിളിച്ചു ……

സാറമ്മേ ……..

അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു .

ഇത് വല്യ ശല്യായല്ലോ ……..
അല്ലാ ഇയാൾക്ക് എന്താ പ്രശ്നം …….
കുറേ നേരമായി ഞാൻ സഹിക്കുന്നു .

പ്രാർത്ഥിക്കാൻ വന്നാൽ പ്രാർത്ഥിച്ചിട്ട്‌ പോണം .
ദേഷ്യത്തോടെ ആണെങ്കിലും ശബ്ദം ഒച്ചത്തിലാകാതെ അവൾ പതിയെ അവനോട്
പറഞ്ഞു …..

അതുകേട്ട് സേവിയോന്ന് ചിരിച്ചു ….

അതിനാരു പറഞ്ഞു ഞാൻ പ്രാർത്ഥിക്കാനാ
വന്നതെന്ന് ……..

ഞാൻ സാറക്കൊച്ചിനേ കാണാൻ വന്നതല്ലായോ ………

എന്നെക്കണ്ടിട്ട് ഇയാൾക്ക് എന്തിനാ ……

അവൾ അമർഷത്തോടെ ചോദിച്ചു ….

വെറുതെ ……….

ദേ ……. മറ്റ് പെൺപിള്ളേരോട് എടുക്കുന്ന
അഭ്യാസം സാറയോട് എടുത്താൽ ഉണ്ടല്ലോ …

അവൾ അത്രയും പറഞ്ഞ് ദേഷ്യത്തോടെ എഴുന്നേറ്റ് അവനെക്കടന്ന് പുറത്തേക്ക് പോയി .

അവൻ അവളുടെ പോക്കും നോക്കി യിരുന്നു .

എന്റെ കർത്താവേ ….. ഇവളെ ഞാൻ എങ്ങനെ മെരുക്കി എടുക്കാക്കുമോ ………
അവൻ ഒരു ചിരിയോടെ അൽത്താരയിലേക്ക് നോക്കി …..

അവൻ കുറച്ച് നേരം അങ്ങനേ….ഇരുന്നു .

ഞാൻ ഇന്നുവരെ ഒന്നും ചോദിച്ചിട്ടില്ല ……
എല്ലാം നീ എനിക്ക് അറിഞ്ഞ് തന്നിട്ടേയുള്ളു .

ഇന്ന് ആദ്യമായി ഒന്ന് ചോദിക്കുവാ …..
അല്ല വാശിപിടിക്കുവാ ഞാൻ …….
എന്റെ സാറക്കൊച്ച് അവളെ എനിക്ക് തന്നെ
തന്നേക്കണം …….അത്രയ്ക്ക് ഇഷ്ടവാ ……..

അവൻ അൾത്താരയിലേക്ക് നോക്കി മൗനമായി പറഞ്ഞു .

കുറച്ച് നേരം കൂടി അവിടെ ഇരുന്നതിന് ശേഷം അവൻ പോകാനായി എഴുന്നേറ്റു .

രണ്ടുപേരുടെയും മൗനമായ പ്രാർത്ഥനകൾ
കർത്താവ് കേട്ടെന്ന പോലെ അവിടെ
പള്ളി മണി മുഴങ്ങി .
🌼🌼🌼🌼🌼🌼🌼🌼🌼🌼

പള്ളിയിൽ നിന്നും അന്നയുടെ കൈയും പിടിച്ചുകൊണ്ട് ദേഷ്യത്തോടെ വേഗത്തിൽ ഇറങ്ങി നടക്കുകയായിരുന്നു സാറ …..

ചേച്ചി………

എന്ത് പറ്റി ……

എന്തിനാ ഇത്ര വേഗത്തിൽ പോകുന്നത് …..

എന്തെങ്കിലും പ്രശ്നം ഉണ്ടോ ……

അവൾ ചോദിച്ചെങ്കിലും സാറ ഒന്നും പറഞ്ഞില്ല ……..

പിന്നീട് ഒന്നും ചോദിച്ചിട്ട് കാര്യമില്ലന്ന് മനസ്സിലായത് കൊണ്ട് അവളും മിണ്ടാതെ കൂടെ നടന്നു …….

ഇടവഴി ഇറങ്ങിയതും അവൾ സ്പീഡ് കുറച്ചു …….

അന്നയെ നോക്കി …….

എന്തുപറ്റി ചേച്ചി…..
എന്തിനാ പള്ളിയിൽ നിന്ന് എന്നെയും വിളിച്ച് പെട്ടന്ന് ഇറങ്ങിയേ …….
അവൾ ഒരു മയത്തോടെ ചോദിച്ചു .

അന്നാ…….

അയാൾ അത്ര ശെരിയല്ല അയാളോട് അധികം അടുക്കാനൊന്നും നീ പോകണ്ട .
ഒരു സഹായം ചെയ്തതൊക്കെ ശെരിതന്നെയാ ……..
എന്നാലും അതിന്റെ പേരും പറഞ്ഞ് നമ്മുടെ പിന്നാലെ ആരും വരണ്ട .
അതിനുള്ള അവസരം നമ്മളും കൊടുക്കരുത് .
അറിയാമല്ലോ ………നമ്മുടെ ജീവിത സാഹചര്യങ്ങളൊക്കെ …..

അന്ന ഒന്നും മനസ്സിലാകാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി .

ചേച്ചിയിത് ആരെക്കുറിച്ചാ ഈ പറയണേ ……

ഇന്ന് പള്ളിയിൽ വന്നില്ലേ ആ സേവ്യർ അയാളെ ക്കുറിച്ച് തന്നെ……

ഒന്ന് പോയേ ചേച്ചി …….

സേവിച്ചായൻ പാവമാ …….
എനിക്ക് സേവിച്ചായനെക്കുറിച്ച് നല്ല അഭിപ്രായമാ ……
നല്ലോരുമനുഷ്യൻ …..അവശ്യപ്പെട്ടിട്ടില്ലെങ്കിലുംഒരു നിമിത്തം പോലെ നമ്മളെ സഹായിക്കാൻ എത്തുന്ന ആളാണ് ……

അന്ന അത്രയും പറഞ്ഞതും സാറ അവളെ ഒന്ന് ഇരുത്തി നോക്കി ……..

അല്ലെങ്കിലും ഞാൻ പറഞ്ഞ് തരുന്ന എന്ത് നല്ല കാര്യമാ നിന്റെ തലയിൽ കേറുന്നത് …..

സാറ ദേഷ്യത്തോടെ മുന്നോട്ട് നടന്നു …..

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

കുടുംബത്തിൽ ഒരു നല്ലകാര്യം നടക്കുമ്പോ അവൻ മാത്രം ഇവിടെ ഇല്ല …….

ഊരു തെണ്ടാൻ പോയാൽ ആ പൊക്കല്ലേ ……

വീടും കുടിയും ഇല്ലാത്തവരെപ്പോലെ വല്ല
കാട്ടിലും ചെന്ന് കിടന്നോളും ……..

ബാക്കി ഉള്ളവര് നെഞ്ചില് തീയും കൊണ്ട് നടക്കണം …….

രാവിലെ തന്നെ കുരിശ് മുറ്റം തറവാട്ടിൽ
മേരിയമ്മ യുടെ ശബ്ദം ഉയർന്ന് കേട്ടു ……

അടുത്ത ബന്ധത്തിലെ ഒരു മനസ്സമ്മതമാണ്
ഇന്ന് ……….

എല്ലാവരും ഉണ്ടായിട്ടും …….വീട്ടിലെ മൂത്ത ആൺ തരി ഇല്ലാത്തതിന്റെ ദേഷ്യമാണ് മേരി ആ തീർക്കുന്നത് .

അലക്സ് ഇതെല്ലാം കണ്ടുകൊണ്ട് ഇരുന്നതല്ലാതെ ഒന്നും മിണ്ടില്ല ….

മേരി അകത്തേക്ക് പോയ സമയം
പുതിയ പാന്റും ഷർട്ടും ഒക്കെ ഇട്ട് ചെത്ത് സ്റ്റൈലിൽ ഇറങ്ങി വരുന്ന എബി യെ അയാൾ അടുത്തേക്ക് വിളിച്ചു …….

സേവിയെ ഒന്ന് വിളിച്ച് നോക്കെടാ …..

അല്ലെങ്കിൽ നിന്റെ അമ്മച്ചി ഇന്ന് ഈ വീട് തലതിരിച്ച്‌ വയ്ക്കും ……

ഞാൻ വിളിച്ച് അപ്പച്ചാ …..ഇച്ചായൻ എടുക്കുന്നില്ല. റെയിൻജ് ഇല്ലാത്ത ഏതോ ഏര്യയിലാ…….

ഹ്മ്മ്മ്മ് ……..

അലക്സ് ഒന്ന് നീട്ടി മൂളി …..

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

അന്ന് വൈകിട്ട് സ്കൂളിൾ വിട്ടതും അന്ന പെട്ടന്ന് ഇറങ്ങി …..

എത്രയും പെട്ടന്ന് വീട്ടിലേക്ക് എത്തണം .
കാരണം കഴിഞ്ഞ ദിവസത്തേ സംഭവം
കുറച്ചൊന്നുമല്ല അവളുടെ മനസ്സിനെ പിടിച്ച് കുലുക്കിയത് …….

അതുകൊണ്ട് തന്നെ വളരെ വേഗത്തിൽ നടന്നു …….

വഴിക്ക് വച്ച് അവളുടെ മുന്നിലേക്ക് ഒരു ജീപ്പ് പെട്ടന്ന് ബ്രേക്കിട്ടു .

പെട്ടന്ന് അവളൊന്നു നടുങ്ങി .
പക്ഷേ ആ ജീപ്പും അതിലിരിക്കുന്ന ആളെയും കണ്ടപ്പോൾ അവളുടെ ശ്വാസം വീണു .

സേവിച്ചനോ …….

ഞാൻ പെട്ടന്ന് പേടിച്ചു പോയി …….

സേവി ഒന്ന് ചിരിച്ചു .
അന്നാ ….. വാ വന്നു കേറ്……..

വീട്ടിൽ ആക്കിത്തരാം ….

ഞാൻ ആ വഴിയാ ……….

അവൾ ആദ്യം ഒന്ന് ചിന്തിച്ചു കേറണോ????

സേവിച്ചനോട് മിണ്ടുന്നത് കൊണ്ട് ചേച്ചി എന്നാലെ കൂടി ദേഷ്യപ്പെട്ടതെ ഉള്ളൂ ….

ആഹ് …..ഞാൻ ചെല്ലുമ്പോ ചേച്ചി എത്തികാണില്ല ല്ലോ …..

അവൾ സീറ്റിലേക്ക് കയറിയിരുന്നു .

യാത്രക്കിടയിൽ അന്ന വലുതായോന്നും സേവിയോട് സംസാരിച്ചില്ല.

സേവി പെട്ടന്ന് വണ്ടി ഒന്ന് നിർത്തി .
അത് കണ്ടതും അന്ന സേവിയെ നോക്കി

മോളെ അന്നാ ……

നിന്നോട് എനിക്കൊരു കാര്യം പറയാനുണ്ട് .

അവൾ സേവിയുടെ മുഖത്തേക്ക് നോക്കി എന്താ ഇച്ചായാ …….

മോളെ …….

എനിക്ക് ……എനിക്ക് മോളുടെ ചേച്ചിയെ ഇഷ്ടവാ ……

ഇഷ്ടമെന്ന് പറഞ്ഞാൽ ഒത്തിരി ഒത്തിരി ഇഷ്ടം.
കെട്ടി കൂടെ കൂട്ടാനുള്ള ഇഷ്ടം …….

കണ്ട നാളു മുതൽ മനസ്സിൽ കയറിയതാ അവൾ …….

ഞാൻ പൊന്നുപോലെ നോക്കിക്കോളാം .
നിന്നെയും എന്റെ അനിയത്തിക്കൊച്ച് ആയി
കൈവെള്ളയിൽ കൊണ്ട് നടന്നോളാം ഞാൻ .

ഒരിക്കലും നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ല .

സേവി പറഞ്ഞതും അന്ന അവനെ കണ്ണിമക്കാതെ നോക്കിയിരിക്കുകയായിരുന്നു .

അവൾക് എന്ത് പറയാണമെന്ന് അറിയില്ല .

ഇച്ചായാ ഞാനിപ്പോ എന്താ പറയേണ്ടത് ……

ചേച്ചി …… ചേച്ചി സമ്മതിക്കോ ?????
ഞങ്ങളെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടാണോ ?

എല്ലാം അറിയാം അതൊന്നും എനിക്കൊരു വിഷയമല്ല .

പക്ഷേ സാറ കരക്കടുക്കണമെങ്കിൽ നീയും കൂടി വിചാരിക്കണം ………

സഹായിക്കുമോ അന്നാ ……..

ഇച്ചായാ ചേച്ചിടെ സ്വാഭാവം കുറച്ചെങ്കിലും അറിയാമല്ലോ ……..

ചേച്ചിക്ക് ചേച്ചിയുടെ ജീവിതത്തേക്കാൾ
എന്റെ ജീവിതമാ പ്രധാനം .
പക്ഷേ എനിക്ക് അതാണ് ഏറ്റവും വലിയ വിഷമം .
എനിക്ക് വേണ്ടി ചേച്ചി ജീവിതം മാറ്റി വയ്ക്കാൻ ഞാൻ സമ്മതിക്കില്ല .

ഞാൻ ഉറപ്പ് പറയുന്നില്ല .

കാരണം ചേച്ചിയുടെ സ്വഭാവമാ…

പക്ഷേ …..

ഈച്ചയൻ ശ്രമിക്കുന്നത് പോലെ ഞാനും ശ്രമിക്കാം ……

അവൾ അവനെ നോക്കിപറഞ്ഞു .

അത് കേട്ടതും സന്തോഷത്തോടെ അവൻ അവളെ നോക്കി.

പിന്നെ വണ്ടി മുന്നോട്ട് എടുത്തു .

🌼🌼🌼

കുറച്ചു നേരം കഴിഞ്ഞതും വണ്ടി അന്നയുടെ വീടിനു താഴെയുള്ള റോഡിൽ നിന്നു.

അന്ന സേവിയോട് യാത്ര പറഞ്ഞ് ഇറങ്ങി .
അവൾ ബാഗുമെടുത്ത് മറ്റത് ശെരിയാക്കാം എന്ന സിഗ്നലും നൽകി മുന്നോട്ട് നടന്നു ..

അവൻ ഒരു ചിരിയാലെ വണ്ടിഎടുത്തു .

എന്നാൽ ഇതെല്ലാം കണ്ട് സാറ വീടിന്റ വാതിൽ പ്പടിയിൽ ഉണ്ടായിരുന്നു .

അന്നയെ വിളിക്കാൻ നേരത്തെ തന്നെ കടയിൽ നിന്ന് അനുവാദം വാങ്ങി ഇറങ്ങിയതാണ് അവൾ .

അന്ന പാട്ടും പാടി …..ഇല തുമ്പും നുള്ളി…. നേരെ കയറി ചെന്നതും
മുന്നിൽ സാറ ….

ബെന്നിച്ചായന്റെ വണ്ടിയിൽ വന്നിറങ്ങിയതുമെല്ലാം കണ്ടിട്ടുണ്ട് .

മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട് .

തുടരും .💛