The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അനിത രാജു
എന്റെ യാത്ര…
ഞാൻ ആ വീട്ടിൽ നിന്നും പെട്ടിയും തൂക്കി ഇറങ്ങിയപ്പോൾ മനസ്സിൽ ഒന്ന് ഉറപ്പിച്ചു ഇനി എന്റെ യാത്ര ഏതു വഴിക്കു എന്ന് ഞാൻ തീരുമാനിക്കും. മറ്റുള്ളവർക്ക് തട്ടിക്കളിക്കാൻ അല്ല എന്റെ ജീവിതം.
അഞ്ചു വർഷം വെറുതെ കളഞ്ഞു. ആഹാ പോകട്ടെ ഇനി അതെ പറ്റി ഓർക്കുന്നില്ല.
അയാളുടെ വൈകൃത രതി ലീലകൾ ഇനി സഹിക്കാൻ കഴിയില്ല.
നമ്മൾ സ്ത്രീകൾ എല്ലാം സഹിക്കണം മോളെ എന്ന അമ്മയുടെ സ്ഥിരം പല്ലവി കേട്ടു മടുത്തു.
ഒരു അദ്ധ്യാപിക ആയ എനിക്ക് ഇതിൽ കൂടുതൽ സഹിക്കാൻ കഴിയില്ല.
ഇറങ്ങി അയാളെ ഉപേക്ഷിച്ചു.
അയാളെ ഓർത്തു ജീവിത കാലം മുഴുവൻ ഞാൻ ഒറ്റയ്ക്ക് എരിഞ്ഞടങ്ങില്ല.
ഇനി എന്റെ തുണയെ ഞാൻ കണ്ടു പിടിക്കും.
ഞാൻ വീട്ടിൽ പടി കടന്നു ചെന്നു കയ്യിലെ പെട്ടികണ്ടപ്പോൾ അച്ഛനും അമ്മയ്ക്കും കാര്യം ഏതാണ്ട് മനസ്സിലായി.
രണ്ടുപേരുടെയും വേദന ഉള്ള മുഖം ഞാൻ ഒന്നേ നോക്കിയുള്ളു.
എന്റെ മുറിയിൽ ചെന്ന് കതകു അടച്ചു കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ കതകിൽ മുട്ട്.
അമ്മ ആയിരിക്കും.
ചെന്ന് കതകു തുറന്നപ്പോൾ ചായ കപ്പ് മായി അമ്മ.
“എല്ലാം വിട്ടു പോന്നു ഇല്ലേ “?
“അതെ ഇനി സഹിക്കാൻ പറ്റില്ല ”
എന്താ നിന്റെ ഉദ്ദേശം “?
“ഞാൻ സന്യസിക്കാൻ ഒന്നും പോകുന്നില്ല മനസ്സിന് ഇ ണങ്ങിയ ആളിനെ ഞാൻ കണ്ടു പിടിച്ചോളാം “.
ആ മറുപടി അമ്മക്ക് ഒട്ടും ഇഷ്ട്ടം ആയില്ല.
മുഖം അത് വിളിച്ചു പറയുന്നു.
ഞാൻ ശ്രദ്ധിച്ചില്ല.
ഒന്നും സംഭവിക്കാത്തത് പോലെ ഞാൻ സ്കൂളിൽ പോകുന്നു വരുന്നു.
രാത്രി സുഖം ആയി ഉറങ്ങാൻ കഴിയുന്നു. എന്റെ ശരീരം കൊത്തി വലിക്കാൻ ആ കഴുകൻ ഇല്ല എന്ന സമാധാനം ഉണ്ട്.
മാസങ്ങൾ കടന്നു പോയി ഞാൻ ആ ഉറച്ച തീരുമാനം എടുത്തു.
എന്റെ ജീവിത പങ്കാളിയെ ഞാൻ കണ്ടെത്തി.
ആറുവർഷത്തെ ഫേസ് ബുക്ക് സുഹൃത്ത്.
എല്ലാം എന്നോട് തുറന്നു പറഞ്ഞ ശരീരത്തിന് വൈകല്യം ഉള്ള നവീൻ എന്ന ചെറുപ്പക്കാരൻ.
എന്റെ വിവാഹത്തിന് മുൻപേ ഞങ്ങൾ ഫേസ് ബുക്ക് ഫ്രണ്ട്‌സ് ആയിരുന്നു..
തെളിഞ്ഞും മറഞ്ഞും എന്നോടുള്ള പ്രണയം സൂചിപ്പിച്ചു..
അപ്പോഴാണ് എന്റെ വിവാഹം ഉറപ്പിച്ചത്..
ആ വിവരം അറിഞ്ഞതിൽ പിന്നെ നവീൻ മെസ്സേജ് ഒന്നും ഇട്ടിട്ടില്ല.
അവസാനമായി ആശംസ ഇട്ടു നിർത്തി.
അന്ന് ഞാൻ ആ മനസ്സ് ശ്രദ്ധിച്ചില്ല.
എല്ലാം തികഞ്ഞ ഒരു പുരുഷനെ ഭർത്താവായി കിട്ടിയപ്പോൾ ചലന ശേഷി നഷ്ട്ടപ്പെട്ട കാലുകൾ ഉള്ള നവീൻ മനസ്സിൽ മാഞ്ഞു പോയി.
എനിക്ക് ഒരു ഇഷ്ട്ടം മാത്രം പ്രണയം അല്ലായിരുന്നു.
ഇന്ന് ആദ്യം ആയി ഞങ്ങൾ കണ്ടു.
കൂട്ടുകാരൻ ഉരുട്ടികൊണ്ട് വരുന്ന വീൽ ചെയറിൽ പുഞ്ചിരിയോടെ ഇരിക്കുന്ന നവീൻ..
സുന്ദരം ആയ മുഖം.
വൈകല്യം ഉള്ള ശരീരത്തിലെ വൈകല്യം ഇല്ലാത്ത മനസ്സ്.
മാ സ ങ്ങളുടെ ചാറ്റിങ്ങിൽ ഞങ്ങൾ എല്ലാം തുറന്നു പറഞ്ഞു.
പരസ്പരം പ്രണയിച്ചു.
ആര് എതിർത്താലും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു.
എതിർപ്പുകൾ ഉണ്ടാകും പക്ഷെ അത് ആര് വകവെക്കുന്നു.
എന്നെ അടുത്ത് കണ്ടപ്പോൾ ആ മുഖം സന്തോഷം കൊണ്ട് തുടുത്തു.
കൂട്ടുകാരന്റെ കയ്യിൽ നിന്നും വീൽ ചെയർ വാങ്ങി ഉരുട്ടികൊണ്ട് മുൻപോട്ടു പോയത് പുതിയ ഒരു ജീവിതത്തിലേക്ക് ആയിരുന്നു.
ആരെയും വക വെക്കാത്ത ഒരു ലോകത്തേക്ക്.
പ്രണയത്തിന്റെ ലോകത്തേക്ക്.
ആരോഗ്യം ഉള്ള പുരുഷന് ഒപ്പം ജീവിച്ചു ജീവിതം വെറുത്ത എനിക്ക് ആരോഗ്യം ഉള്ള മനസ്സിന്റെ ഉടമയും ഒത്തു ഒരു ജീവിതം….