18/04/2026

ശിവാഞ്ജലി : ഭാഗം 06

രചന – സുൽഫിയ നൗഫൽ

വീട്ടിൽ തിരിച്ചെത്തിയിട്ടും എന്റെ മനസ്സ് ശിവേട്ടന്റെ വീട്ടിൽ തന്നെ ആയിരുന്നു… ഇതിനു മുമ്പോക്കെ ശിവേട്ടനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ദേഷ്യം വരുമായിരുന്നു.. ഇപ്പൊ ദേഷ്യം തോന്നുന്നില്ല എങ്കിലും ചെറിയ ഒരു ദേഷ്യം ഉണ്ട്.. എന്തിനു വേണ്ടി ആണെങ്കിലും എന്നെ ഈ കുരുക്കിൽ ചാടിച്ചില്ലേ… പിന്നെ ഇതൊക്കെ ചെയ്തത് അമ്മയ്ക്കും അനിയത്തിക്കും വേണ്ടിയാണല്ലോ എന്നോർത്തു ശിവേട്ടനെ കുറിച്ച് ഒരു ചെറിയ അഭിമാനമൊക്കെ എനിക്ക് തോന്നി….. എന്തായാലും ഒരു വർഷം കഴിയുമ്പോൾ ഈ കുരുക്കിൽ നിന്നുരാമല്ലോ എന്ന് ഓർത്തു ഞാൻ സമാധാനിച്ചു…… ശിവേട്ടന്റെ അമ്മയെ എനിക്കൊത്തിരി ഇഷ്ടായി എന്റെ അമ്മയെ പോലെ തന്നെ ആണ് നല്ല സ്നേഹാണ്…

കുറെ നാളായി ഞാൻ ഇപ്പൊ ശിവേട്ടനെ കണ്ടിട്ട്.. ഒരു പക്ഷേ എന്റെ മുന്നിൽ വരാതിരിക്കാനായി മനഃപൂർവം വഴിമാറി നടക്കുന്നത് ആയിരിക്കും കാണുമ്പോൾ ഒക്കെ ഓരോന്ന് പറഞ്ഞു ഞാൻ വഴക്കിനു ചെല്ലുമല്ലോ.. പിന്നെ ഞാൻ അതങ്ങു വിട്ടു.. അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ ശിവേട്ടനെ കുറിച്ച് ചിന്തിക്കുന്നത്…. 2മാസം കഴിഞ്ഞാൽ എക്സാം ആണ്… ഈ വർഷം കൊണ്ട് എന്റെ പഠിപ്പൊക്കെ കഴിയും… പിന്നെ എന്തെങ്കിലും ജോലിക്ക് ശ്രെമിക്കണം… അതിനിടയിൽ വേണ്ടാത്തതൊന്നും ആലോചിക്കേണ്ട…. ഡീ…. അഞ്ജു… നീ ഇത് എന്ത് ആലോചിച്ച നിൽക്ക… നീ വരുന്നില്ലേ.. ഞാൻ പോവാ… റോഡിനപ്പുറത്തു നിന്ന് അഭി… അഭിരാമി എന്റെ ബെസ്റ്റ് ഫ്രണ്ട്.. അവൾ വിളിച്ചപ്പോഴാണ് എനിക്ക് ബോധം വെച്ചത്…. അഭി…. പോകല്ലേ… ഞാൻ ദേ… വരുന്നു… അതും പറഞ്ഞു റോഡ് ക്രോസ്സ് ചെയ്തത് മാത്രമേ എനിക്കോർമ്മയുള്ളു….. കണ്ണ് തുറകുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു….

ശരീരം ആകെ നല്ല വേദന ഉണ്ട്… തൊട്ട് നോക്കിയപ്പോൾ തലയിൽ കേട്ടുണ്ട്.. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ഇപ്പോഴും ഓർമയില്ല… ഇടയ്ക്ക് കണ്ണ് തുറന്നപ്പോൾ ശിവേട്ടനെ കണ്ടതോർക്കുന്നു…. അഞ്ജു… കണ്ണ് തുറക്ക്…… അഞ്ജു… നിനക്ക് അങ്ങനെ എന്നെ വിട്ട് പോകാനാവില്ല… നിന്നെ അങ്ങനെ പോകാൻ ഞാൻ സമ്മതിക്കില്ല…. എന്റെ പെണ്ണാ നീ…… ഇങ്ങനെ… എന്തെക്കെയോ ശിവേട്ടൻ പറയുന്നത് ഞാൻ കേട്ടു… പിന്നെ…. ഞാൻ…. ആ… താൻ കണ്ണ്… തുറന്നോ…. അഞ്ജലിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്…. വേദന ഉണ്ടോ….. അവിടെ ഉണ്ടായിരുന്ന നഴ്സ് എന്നോട് ചോദിച്ചു…. എനിക്ക്.. കുഴപ്പം ഒന്നുമില്ല… സിസ്റ്ററെ എന്നെ ആരാ ഇവിടെ എത്തിച്ചത്….എനിക്ക് എന്താ പറ്റിയത്..എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കാണണം….

തനിക്ക് ഒരാക്സിഡന്റ് ഉണ്ടായി…കുറച്ചു സീരിയസ് ആയിരുന്നു…3ദിവസായി ഇവിടെ കൊണ്ടുവന്നിട്ട്….റോഡ് ക്രോസ്സ് ചെയ്തത. നിയന്ത്രണം വിട്ട് വന്ന ഒരു കാർ tതന്നെ ഇടിച്ചു അഞ്ജലിയെ തന്റെ ഹസ്ബൻഡ് ആണ് ഇവിടെ എത്തിച്ചത്… ആളു നല്ല ടെൻഷനിലാണ്… പുറത്തുണ്ട്.. ഞാൻ വിളിക്കാം…. ഞാൻ പതിയെ തലയാട്ടി… ശിവേട്ടനാണോ എന്നെ ഇവിടെ എത്തിച്ചത്… അപ്പൊ എനിക്ക് തോന്നിയതല്ല…. അപ്പൊ ശിവേട്ടൻ പറഞ്ഞതൊക്കെ…. അഞ്ജു…. വിളി കേട്ട് നോക്കിയപ്പോൾ ശിവേട്ടൻ… ശിവേട്ടന്റെ കോലം കണ്ടിട്ട് എനിക്ക് സങ്കടം തോന്നി…. ആകെ തളർന്നിരിക്കുവാന് കണ്ടാൽ തന്നെ അറിയാം….3ദിവസത്തെ അലച്ചിൽ ആ കോലത്തിൽ നിന്നും എനിക്ക് മനസ്സിലായി… അഞ്ജു…. എങ്ങനുണ്ട്.. ഇപ്പൊ… തനിക്ക് വേദന ഉണ്ടോ… ശിവേട്ടൻ അങ്ങനെ ചോദിക്കുമ്പോൾ ആ നോക്കിലും വാക്കിലും ശിവേട്ടന് എന്നോടുള്ള സ്നേഹം ഞാൻ കണ്ടു..

ഇതുവരെ അങ്ങനെ ഒന്ന് ഞാൻ ശിവേട്ടനിൽ കണ്ടിട്ടില്ല…. എനിക്ക്… എനിക്ക്.. കുഴപ്പമില്ല ശിവേട്ടാ…. ഞാൻ ഒക്കെ ആണ്… ശിവേട്ട അച്ഛനും അമ്മയും…. അവരെവിടെ….. നഴ്സ് പറഞ്ഞു 3ദിവസായി എന്നെ ഇവിടെ കൊണ്ട് വന്നിട്ടെന്ന്… എന്നിട്ട്…. അവരെവിടെ…. എനിക്ക് അവരെ കാണണം….. അഞ്ജു…. തന്റെ കാര്യം…. വീട്ടിൽ അറിയിച്ചിട്ടില്ല…. തനിക്ക് കുറച്ചു സീരിയസ് ആയിരുന്നു…. അശ്വിൻ ഇവിടെ ഉണ്ട്… അവനു എല്ലാം അറിയാം… പിന്നെ അഞ്ജു… നീ ടെൻഷൻ ആവരുത്… നമ്മുടെ കല്യാണം കഴിഞ്ഞ കാര്യം എനിക്ക് അശ്വിനോട്‌ പറയേണ്ടി വന്നു….. ശിവേട്ടാ…. ഏട്ടൻ…. ശിവേട്ടനെന്തിനാ അത് പറയാൻ പോയത്….എന്റെ.. ദേവി… ഇനി ഏട്ടനോട് ഞാൻ….. എനിക്കൊന്നും അറിയില്ല…. എടോ.. ഞാൻ അത് മനഃപൂർവം പറഞ്ഞതല്ല…തനിക്ക് ആക്‌സിഡന്റ് പറ്റിയപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു…

ഞാൻ ആണ് തന്നെ ഇവിടെ എത്തിച്ചത്…. ഓപ്പറേഷൻ ചെയ്യാൻ റിലേറ്റീവ് ആരെങ്കിലും ഒപ്പിടണം എന്ന് പറഞ്ഞപ്പോൾ അപ്പോഴത്തെ അവസ്ഥയിൽ ഞാൻ ഒപ്പിട്ടു റിലേഷൻ ചോദിച്ചപ്പോൾ ഹസ്ബൻഡ് ആണെന് പറഞ്ഞു… തന്റെ ഓപ്പറേഷൻ കഴിഞ്ഞിട്ടാണ് ഞാൻ ആസ്വിനെ വിളിച്ചു പറഞ്ഞത്… അവൻ വന്നപ്പോൾ ഇവിടത്തെ ഡോക്ടറെ അവനറിയാം…കാര്യങ്ങൾ ഒക്കെ ചോദിച്ചറിയുന്നതിനിടയിൽ തന്നെ കൃത്യ സമയത്ത് ഞാൻ എത്തിച്ചതും ഒപ്പിട്ടതും ഒക്കെ പറഞ്ഞു……. ഞാൻ പരമാവധി ഒഴിയാൻ ശ്രെമിച്ചു.. പക്ഷേ അവൻ വീട്ടില്ല… ഒടുവിൽ ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു…. അവൻ ആദ്യം കുറച്ചു ദേഷ്യപ്പെട്ടു പക്ഷേ എന്തോ ഞാൻ ആയത് കൊണ്ടാവണം അവൻ പിന്നെ ഒന്നും പറഞ്ഞില്ല….

ഇപ്പൊ നിനക്ക് ബോധം വന്നെന്നു നഴ്സ് വന്നു പറഞ്ഞപ്പോൾ അവനാ എന്നോട് കേറി കാണാൻ പറഞ്ഞത്….. അച്ഛനോടും അമ്മയോടും നീ അശ്വിന്റെ കൂടെ ആണെന്ന് മാത്രെ പറഞ്ഞിട്ടുള്ളു….. ശിവേട്ടാ…… എനിക്ക് ഏട്ടനെ…കാണാണം….. ഏട്ടനോട് വരാൻ പറയോ….. കുറച്ചു കഴിഞ്ഞ് നിന്നെ റൂമിലോട്ട് മാറ്റും എന്ന് പറഞ്ഞു. ഇപ്പൊ ഒരാൾളോട് കേറി കാണാൻ ആണ് പറഞ്ഞത്… എന്തായാലും റൂമിലോട്ട് മാറ്റട്ടെ എന്നിട്ട് അവനെ കാണാം…. ഇപ്പൊ നീ റെസ്റ് എടുക്ക്….നീ അതികം സ്‌ട്രെയിൻ എടുക്കണ്ട… അതും പറഞ്ഞു ശിവേട്ടൻ പോയി…. ഞാൻ പതിയെ കണ്ണടച്ച് കിടന്നു…. ആരോ അടുത്ത് നിൽക്കുന്നത് പോലെ തോന്നി കണ്ണ് തുറന്നപ്പോൾ ശിവേട്ടൻ ഞാൻ എന്തെങ്കിലും ചോദിക്കും മുന്നേ ശിവേട്ടന്റ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞു…..

ഞാൻ പുറത്തുണ്ടാകും…. എന്തേലും ആവശ്യം ഉണ്ടെങ്കിൽ പറയണം….. അതും പറഞ്ഞു ശിവേട്ടൻ പോയി…. എനിക്ക് എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല…ശിവേട്ടൻ തന്നെയാണോ….. അതോ എനിക്ക് തോന്നിയതാണോ…..ഏയ് അല്ല തോന്നൽ അല്ല….. പക്ഷേ.. ശിവേട്ടൻ…. അങ്ങനെ…….. കുറെ നേരം അത് തന്നെ ആലോചിച്ചു കിടന്നു… വേദന കൊണ്ടാവണം എപ്പോഴോ ഉറങ്ങി പോയി…… അഞ്ജു….. മോളെ…… വിളി കേട്ട് ഞാൻ പതിയെ കണ്ണുകൾ തുറന്നു… ഏട്ടൻ…..ഏട്ടാ…… ഞാൻ… വേണ്ട…. ഇപ്പൊ നീ ഒന്നും സംസാരിക്കണ്ട…. നീ റെസ്റ് എടുത്തോ…കാര്യങ്ങൾ ഒക്കെ എനിക്കറിയാം… എന്നോട് ശിവൻ എല്ലാം പറഞ്ഞു… എനിക്ക് ദേഷ്യം ഉണ്ടായിരുന്നു… എന്തായാലും കഴിഞ്ഞത് കഴിഞ്ഞു.. മോളിപ്പോ അതൊന്നും ഓർത്തു ഇപ്പൊ ടെൻഷൻ ആവണ്ട…. ഞാൻ ഇപ്പൊ വീട്ടിൽ ഒന്നും അറിയിക്കുന്നില്ല..2ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ആവും….

അപ്പൊ അറിഞ്ഞാൽ മതി…പിന്നെ നിന്റെം ശിവന്റേം കാര്യം ഞാൻ പറയുന്നില്ല….സമയമാകട്ടെ…. ഏട്ടാ… അത്….. ഞാൻ… ശിവേട്ടൻ…. എന്നോട്…. ഡിവോഴ്സ്…. ഡിവോഴ്സോ….അങ്ങനെ ഒന്നും തന്നെ നടക്കാൻ പോകുന്നില്ല… നിന്റെ കഴുത്തിൽ ഒരു താലി വീണെങ്കിൽ.. അത് ജീവിതകാലം മുഴുവൻ നിന്റെ കഴുത്തിൽ തന്നെ ഉണ്ടാകും.. നിന്നെ കെട്ടിയവൻ നിന്റെ കൂടേം ഉണ്ടാകും….. പിന്നെ അത് ശിവൻ ആണ്…. അവന് നിന്നെ എത്രത്തോളം ഇഷ്ടമാണെന്നു എനിക്കറിയാം…… ഏട്ടനെന്തെക്കെയാ… ഈ പറയുന്നത്…..ശിവേട്ടന് എന്നെ….. ഇഷ്ടാണെന്നോ….. അതെങ്ങനെ….. എന്നോട് ഒരു വർഷം കഴിഞ്ഞാൽ ഡിവോഴ്സ് തരും എന്നാ പറഞ്ഞത്…..പിന്നെ….. ഏട്ടൻ ഈ പറയുന്നത്…എനിക്ക് മനസ്സിലാകുന്നില്ല….

തത്കാലം നീ ഇത്രേം അറിഞ്ഞാൽ മതി….പിന്നെ ശിവൻ നിന്നെ കെട്ടിയത് ഒഴിവാക്കാൻ അല്ല…. അങ്ങനെ ഒന്നും നടന്നില്ലായിരുന്നെങ്കിലും അവന് തന്നെ നിന്നെ കെട്ടിയേനെ…… പിന്നെ അഞ്ജു…. അവനോട് ഇങ്ങനെ ഒരു കല്യാണത്തിനുള്ള ബുദ്ധി പറഞ്ഞു കൊടുത്തത് ഞാൻ ആണ്…..പക്ഷേ നിന്നെ ആണ് അവൻ കെട്ടിയത് എന്ന് ഇവിടെ വെച്ചാണ് ഞാൻ അറിഞ്ഞത്……. അച്ചു….. എടാ… നിന്നെ ഡോക്ടർ വിളിക്കുന്നു…. അതും പറഞ്ഞു ശിവേട്ടൻ അകത്തേക്ക് വന്നു…. മ്മ്… ശരി ഞാൻ പോയി കണ്ടിട്ട് വരാം…നീ ഇവിടെ ഇരിക്ക്……. ശിവാ ഇനി ഞാൻ എന്ത് പറയും എന്ന് കരുതി നിങ്ങൾ രണ്ടാളും മിണ്ടാതിരിക്കണ്ട…. അഞ്ജു…. ഞാൻ പറഞ്ഞത് കേട്ട് നീ ഇവനെ പിടിച്ചു തിന്നാൻ നിൽക്കരുത് കേട്ടോ….. എന്നെ ഒന്ന് ആകിയിട്ട് ഏട്ടൻ പോയി…..

അപ്പോഴേക്കും എന്റെ നോട്ടം ശിവേട്ടനിലെത്തി…… എന്റെ നോട്ടം കണ്ടിട്ടാവണം ശിവേട്ടൻ പതിയെ എന്റടുത്തു വന്നിരുന്നു….. അത്… അഞ്ജു… ഞാൻ…… അച്ചു…..അവൻ എന്താ പറഞ്ഞത്…… ഏട്ടൻ… പറഞ്ഞതൊക്കെ… അവിടെ… നിൽക്കട്ടെ…. അതിനു മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ ശിവേട്ടനോട് ചോദിക്കാനുണ്ട്…. എന്ത്….. എനിക്ക് ബോധം മറയും മുന്നേ ഞാൻ ശിവേട്ടന്റെ മുഖം കണ്ടതാണ് അപ്പൊ ശിവേട്ടൻ പറഞ്ഞതൊക്കെ എനിക്ക് ഓർമ്മ ഉണ്ട്…. എന്താ…. എന്താ.. അതിന്റെ… അർത്ഥം… ഇപ്പൊ ഏട്ടനും എന്നോട് കുറച്ചു കാര്യങ്ങൾ പറഞ്ഞു ശിവേട്ടന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു… ഡിവോഴ്സ് അങ്ങനെ ഒരു സംഭവം തന്നെ നടക്കില്ലെന്നു പറഞ്ഞു എന്താ…. എന്താ അതിന്റെ അർത്ഥം….

എനിക്കറിയണം….. അത്… അഞ്ജു….. ഞാൻ…. അഞ്ജു അവൻ പറഞ്ഞതൊക്കെ ശരിയാണ്…. എനിക്ക് നിന്നെ ഇഷ്ടാ…. എന്താ… അതിനു എന്തെങ്കിലും കുഴപ്പമുണ്ടോ നിന്നെ ഇഷ്ടപ്പെടാൻ പാടില്ലെന്നുണ്ടോ… ആദ്യം ഒന്ന് ശിവേട്ടൻ വിക്കി എങ്കിലും പിന്നെ വീണ്ടും ആ കടുവ സടകുടഞ്ഞെഴുന്നേറ്റു….. എന്താ നിനക്കൊന്നും പറയാനില്ലേ… പിന്നെ കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട… തത്കാലം എന്റെ പുന്നാര ഭാര്യ മിണ്ടാണ്ട് ഇവിടെ അടങ്ങി കിടന്നോ.. എനിക്കറിയാം എന്ത് വേണോന്നു… കേട്ടല്ലോ പറഞ്ഞത്.. അതും പറഞ്ഞു എന്നെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് ശിവേട്ടൻ പുറത്തേക്കു പോയി…. എനിക്കാണേൽ ആകെ വട്ടാകുന്നത് പോലെ തോന്നി… എന്തായാലും ഇവിടെ നിന്ന് വീട്ടിൽ എത്തിയിട്ട് വേണം എല്ലാം ഏട്ടനിൽ നിന്ന് ചോദിച്ചറിയാൻ…. തുടരും……………