രചന – കൃഷ്ണ
””I wanna dance the music’s got me going ain’t nothing that can stop how we move yeah ””’ ഫോൺ കിടന്നടിക്കുന്ന ശബ്‌ദം കേട്ട് അജു ഉറക്കം വിട്ടുണർന്ന് ആതിയെ തട്ടി വിളിച്ചു… ആതി ഫോണടിക്കുന്നു… ഫോണടിക്കുന്നെങ്കിൽ നീ എടുക്ക് അജു… അതിന് എന്നോടെടുക്കാൻ പറയുന്നെന്തിനാ… ഉറക്കച്ചുവയോടെ ആതി പറഞ്ഞു… നിന്റെ ഫോണാ കിടന്നടിക്കുന്നെ കുരുപ്പേ… ആണോ… ആതി കണ്ണ് പോലും തുറക്കാതെ ബെഡിൽ കൈകൊണ്ട് തപ്പി ഫോൺ കൈയ്യിലെടുക്കേം കാൾ കട്ടായി… ഉറക്കം വിട്ട് മാറാത്തതിനാൽ ഫോൺ ബെഡിലേക്ക് തന്നെ ഇട്ട് ആതി തിരിഞ്ഞു കിടന്നു… രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങി… എന്റെ പൊന്നാതി നീ ആ കാൾ ഒന്നറ്റന്റ് ചെയ്യ്… അജു ആതിയെ തട്ടിക്കൊണ്ടു പറഞ്ഞു…
നീ ഒന്നെടുക്കജു… പ്ലീസ്… ഞാനൊന്ന് കിടക്കട്ടെ… അതും പറഞ്ഞു കൊണ്ട് ആതി ബെഡ് ഷീറ്റ് വലിച്ച് തലവഴി മൂടി… ഇന്നലെ വീട്ടിലേക്ക് വന്നപ്പോഴേക്കും തന്നെ സമയം ഒരുപാടായിയിരുന്നു… ലക്ഷ്മിയമ്മയ്ക്ക് പേടിക്കാൻ മാത്ര കുഴപ്പമൊന്നുമില്ലാരുന്നതിനാലും ഹോസ്പിറ്റലിൽന്ന് ഡിസ്ചാർജ് ചെയ്ത് മേലെടത് വീട്ടിലേക്ക് കൊണ്ട് വന്നു… (ആതിയുടെയും അജുന്റെയും അമ്മവീട് ) അജേഷിന് ഓഫീസ് ഉള്ളത് കൊണ്ട് രാത്രിയോട് അവിടെ നിന്നും തിരിച്ചു… ആതിയോടും അജുനോടും രണ്ട് ദിവസം കഴിഞ്ഞു പോകാമെന്നു മഹി (പ്രിയയുടെ ഏട്ടൻ മഹേഷ് )പറഞ്ഞെങ്കിലും രണ്ടും വലിഞ്ഞു… രാത്രി ബൈക്കിൽ പോകണ്ടാന്നു മഹേഷ് കട്ടായം വിലക്കിയതും പിന്നെ അജേഷിന്റെയും പ്രിയയുടെയും കൂടെ കാറിന് പോന്നു… വീട്ടിൽ എത്തിയപ്പോഴേക്കും ആതി അജുന്റെ നെഞ്ചിൽ കിടന്ന് ഉറക്കം പിടിച്ചിരുന്നു… വിളിച്ചേണീപ്പിക്കാൻ നിൽക്കാതെ ആതിയെയും പൊക്കിയെടുത്ത് അവൾടെ റൂമിൽ കൊണ്ട് വന്ന് ബെഡിലേക്ക് കിടത്തി നെറ്റിയിൽ മുത്തി എണീക്കാൻ നേരം ആതി അജുന്റെ കൈയ്യിൽ പിടുത്തമിട്ട് നെഞ്ചോട് ചേർത്ത് പിടിച്ചു കിടന്നു… കൈ വലിക്കാൻ നോക്കിട്ടും പറ്റാഞ്ഞതിനാൽ അജുവും പിന്നെ അവൾക്കടുക്കെ കിടക്കെയായിരുന്നു…
ഈ കുരുപ്പ്… അജു പിറുപിറുത്ത് എണീറ്റ് ആതിടെ ഫോൺ എടുത്ത് നോക്കി… മാധു calling… അജു കാൾ അറ്റന്റ് ചെയ്തു എന്തേലും പറയും മുന്നേ മറു വശത്ത് നിന്ന് മാധുന്റെ ഒരാട്ടായിരുന്നു… ആട്ടിന്റെ എഫക്ട് അത്രയ്ക്കുണ്ടായതു കൊണ്ട് തന്നെ അജുന്റെ കൈയ്യിന്ന് ഫോൺ തെറിച്ച് ബെഡിലേക്ക് വീണു പോയി… അജു തലയൊന്ന് കുടഞ്ഞ് ബെഡിലേക്ക് വീണ ഫോൺ എടുത്ത് കാതിനരികിന്ന് അൽപ്പം നീക്കി പിടിച്ചു… എത്ര നേരമായടി ഞാൻ വിളിക്കുന്നു… നിനക്കൊന്ന് ഫോൺ എടുത്താൽ എന്നാടി…? മാധു കലിപ്പിലാണ്… ഇത് തന്നെ ഞാൻ അവളോടും പറഞ്ഞത്… അവള് ഫോണെടുക്കണ്ടേ… അ.. അജുവേട്ടൻ… ഏട്ടനാണോ ഫോണെടുത്തെ… ഫോൺ എടുത്തത് ആതിയാന്ന് വിചാരിച്ചു… അപ്പോ ശെരി… അജുവാണ് ഫോൺ അറ്റന്റ് ചെയ്തതെന്നറിഞ്ഞതും മാധു ചമ്മി എന്തൊക്കെയോ പറഞ്ഞ് കട്ടാക്കി… ഈ കുരുട്ടടയ്ക്കയുടെ വായിൽ നിന്ന് തന്നെയാണോ ഇത്രയും വലിയ ആട്ട്…
ഹോ… ഉറക്കം വരെ ഏത് വഴിക്കൂടി പോയോ എന്തോ… രാവിലെ തന്നെ ഒരാട്ട് കേൾപ്പിച്ചിട്ട് മൂടി പുതച്ചു കിടന്നുറങ്ങുന്നത് കണ്ടില്ലേ… അങ്ങനെ എന്റെ പൊന്ന് മോള് സുഖിച്ചു കിടന്നുറങ്ങേണ്ട… അതും പറഞ്ഞ് അജു ആതിടെ സ്പാട്ടാ നോക്കി ഒറ്റ ചവിട്ട് കൊടുത്ത് നിലത്തേക്കിട്ട് ബെഡിൽ നിന്ന് എണീറ്റ് തിരിഞ്ഞു നോക്കാതെ റൂം വിട്ടൊരോട്ടമായിരുന്നു… ആതി നിലത്ത് കിടന്ന് വലിച്ചു കീറി എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ടായിരുന്നു… ………………. അമ്മാ ഞാനിറങ്ങുവാ… അടുക്കള ഭാഗത്തേക്ക് നോക്കി വിളിച്ച് പറഞ്ഞ് കൊണ്ട് മാധു ഷർട്ടിന്റെ സ്ലീവ് കൈമുട്ടിനു മേലേയ്ക്ക് കേറ്റി വെച്ച് കൊണ്ട് പുറത്തേക്ക് നടന്നു… ദേ പെണ്ണേ ഇന്നലത്തെ കൂട്ട് വല്ല ബാത കേറിയകണക്കെ ഇങ്ങു കേറി വന്നാലുണ്ടല്ലോ… ശരിയാക്കും ഞാൻ… ഷൂവിന്റെ ലെയ്സ് കേട്ടും നേരം മാധുനടുക്കലേക്ക് വന്ന് കൊണ്ട് സുജ പറഞ്ഞു… മാധു ഒന്ന് ചിരിച്ചെന്നു വരുത്തി പടിയിൽ നിന്നെണീറ്റ് സുജയുടെ കവിളിരുമ്മയും കൊടുത്ത് സ്കൂട്ടിയുമെടുത്ത് അക്കാഡമിയിലേക്ക് തിരിച്ചു…
ആതി ഇന്ന് കാണില്ലെന്ന് രാവിലത്തെ കോളിൽ തന്നെ മാധുനു മനസിലായിരുന്നു… അത് കൊണ്ട് തന്നെ സ്കൂട്ടി പുത്തേടത്തേക്ക് വിടാതെ നേരെ ഡാൻസ് ക്ലാസ്സിലേക്ക് വിട്ടു… സ്കൂട്ടി പാർക്ക് ചെയ്ത് മാധു അക്കാദമിക്കുള്ളിലേക്ക് നടന്നു… പ്രാക്ടീസ് ഹാളിലേക്ക് കേറെ എല്ലാ ടീമ്സും തടിച്ചു കൂടി നിക്കുവായിരുന്നു… ഇതെന്താപ്പോ പ്രേശ്നമെന്ന് കരുതി അങ്ങോട്ടേക്ക് നടക്കേം പൊടുന്നനെ സോങ് അവിടം മുഴങ്ങിയതും ഒരുമിച്ചായിരുന്നു… 🎶Sun Saathiya Maahiya Barsa De Ishqa Ki Syahiyaan Rang Jaun Rang Rang Jaun Re Haari Main Tuhj Pe Main Jhar Jhar Jhar Jhao Haari Hoon Piya Bas Teri Main Ho Chhule Toh Khari Mein Toh Khari Main Khari Main 🎶 പാട്ട് പ്ലേ ആയതും എല്ലാണ്ണവും കൈയ്യടിക്കലും കൂകി വിളിക്കലും തുടങ്ങി… മാധു വേഗം കൂട്ടം കൂടി നിന്നവർക്കിടയിലൂടെ നുഴഞ്ഞു കേറി മുന്നിലെത്തിയതും ഉണ്ട് നിയാലും കൂടെ അക്കാദമിയിൽ ഇത് വരെ കാണാത്തൊരു പെണ്ണുമായി തകർപ്പൻ ഡാൻസിങ്…
മെലിഞ്ഞിട്ട് ഇരുനിറം ചുരുളൻ മുടിയിഴകൾ മുഖത്ത് ആവിശ്യത്തിന് ചമയങ്ങൾ ഉണ്ട്… കാണാൻ സൂപ്പർ… ഓരോ സ്റ്റെപ്സും അതിന്റെ പെർഫെക്ഷനിൽ ഇരുവരും കളിക്കുന്നു… മാധുവാണേൽ കണ്ണിമ ചിമ്മാതെ ഡാൻസിൽ മുഴുകി നിക്കുവാണ്… ഡാൻസ് കഴിഞ്ഞതും എല്ലാം കയ്യടിയോട് കയ്യടി… നിയാൽ ആ പെണ്ണിനെ ചേർത്ത് പിടിച്ച് തൊളിലൊന്ന് തട്ടി വിട്ടുമാറി സ്റ്റുഡന്റ്സിന് നോക്കി… ഗയ്‌സ് ദിസ് is റിന്റ… യുവർ ന്യൂ ഡാൻസ് മാസ്റ്റർ… റിന്റയെ ചൂണ്ടി കൊണ്ട് നിയാൽ പറഞ്ഞു… ആൻഡ് വൺ മോർ, ടുഡേ ഈസ് മൈ ലാസ്റ്റ് ഡേ ഇൻ ദി അക്കാദമി… എല്ലാവരെയും നോക്കി നിയാൽ ഒരു പുഞ്ചിരിയോടെ പറഞ്ഞു… മാധുനെ കണ്ടതും നിയാലിന്റെ കണ്ണുകൾ കൂട്ടത്തിൽ ആരെയോ തേടി എങ്കിലും കണ്ടില്ല… പിന്നെ അങ്ങോട്ട് ഓരോരുത്തരുടെയും സെൽഫ് ഇൻട്രോ ആയിരുന്നു… സെൽഫ് ഇൻട്രോ എന്നുദ്ദേശിച്ചത് നെയിം, place, ഫാമിലി മെമ്പർ അതൊന്നും പറയലല്ലാട്ടോ… ഡാൻസ് ആണ് ഇൻട്രോ… ഡാൻസ് ചെയ്ത് അവരവരെ ഇൻട്രോടുസ് ചെയ്യണം… ടീംമ്സൊക്കെ പൊളിയായിട്ട് ഇൻട്രോ നടത്തി… ………. ഡാൻസ് ക്ലാസ്സ് കഴിഞ്ഞ് മാധു തിരിച്ചത് പുത്തേടത്ത് വീട്ടിലേക്കായിരുന്നു… സ്കൂട്ടി സ്റ്റൻഡിൽ ഇട്ട് മാധു അകത്തേക്ക് കേറി… നേരെ ചെന്നത് അടുക്കളയിലേക്കായിരുന്നു… പ്രിയ പണിയിലായിരുന്നു…
തിരിഞ്ഞു നിക്കുന്നതിനാൽ മാധു വന്നത് കണ്ടട്ടില്ല… പ്രിയാമ്മേ… പിറകിൽ കൂടെ ചെന്ന് കെട്ടി പിടിച്ച് കൊണ്ട് മാധു വിളിച്ചു… മാധുട്ടിയെ… പേടിപ്പിച്ചൂല്ലോ പെണ്ണേ എന്നെ… മാധു ചിരിച്ച് സ്ലാബിലേക്ക് കേറി ഇരുന്ന് പാത്രത്തിൽ അരിഞ്ഞു വെച്ച ക്യാരറ്റ് കഷ്ണമെടുത്ത് വായിലേക്കിട്ടു… അവിടത്തെ അമ്മാമ്മയ്ക്ക് എങ്ങനുണ്ട് പ്രിയാമ്മേ…? അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല… ഹോസ്പിറ്റലിൽ നിന്ന് ഇന്നലെ തന്നെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു… അതുകൊണ്ട് ഇന്നലെ രാത്രി ഇങ്ങു പോന്നു… ഒത്തിരി വൈകിയാ എത്തിയതും… അല്ല ഇന്നലെ സുജ വിളിച്ചപ്പോൾ മോള് നല്ല രസത്തിലല്ലായിരുന്നുന്ന് പറഞ്ഞിരുന്നു… എന്തായിരുന്നു…? അ.. അത് ഒന്നുല്ല പ്രിയാമ്മേ… അല്ല ആതിയും അജുവേട്ടനുമൊക്കെ എന്ത്യേ…? മാധു വേഗം വിഷയം മാറ്റാനെന്നവണ്ണം ചോദിച്ചു… അജു മേലെടത് വീട്ടിൽ പോയേക്കുവാ… ഇന്നലെ രാത്രി ബൈക്കിൽ ഇങ്ങു പോരാൻ ഏട്ടൻ സമ്മതിച്ചില്ല… അതുകൊണ്ട് ബൈക്ക് അവിടെ വെച്ച് ഞങ്ങടെ കൂടെ കാറിന് പോന്നു… രാവിലെ പോയതാ… വന്നട്ടില്ല ചെക്കൻ… അവര് കൈയ്യോടെ പിടിച്ച് കാണും…
പിന്നെ ആതി റൂമിലുണ്ട്… ടീവി കണ്ട് മടുത്ത് തൊട്ട് മുന്നെയാ റൂമിലേക്ക് പോയത്… എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ… അതും പറഞ്ഞ് മാധു സ്ലാബിൽ നിന്നും ചാടിയിറങ്ങി… മാധുട്ടിയെ ആ കാബോർഡിൽ ബിസ്ക്കറ്റ് ഇരുപ്പുണ്ട്… അതും എടുത്തോ… ഇനി ഇപ്പോഴെങ്ങും രണ്ടും പുറത്തേക്കിറങ്ങില്ലല്ലോ… പ്രിയ ചിരിയാലെ പറഞ്ഞു… മാധു ബിസ്ക്കറ്റും എടുത്ത് പ്രിയയുടെ കവിളിൽ ഒന്ന് മുത്തി ആതിടെ റൂമിലേക്ക് പോയി… മാധു ആതിടെ റൂമിലേക്ക് വരുമ്പോൾ ഹെഡ് ബോർഡിൽ ചാരി എന്തോ ബുക്ക് വായിച്ചിക്കുവായിരുന്നു ആതി… ശബ്‌ദം കേട്ട് ആതി ഡോറിനടുക്കലേക്ക് നോക്കിയപ്പോഴാണ് മാധുനെ കണ്ടത്… ആഹാ വന്നോ… ഇന്ന് ആരുടെയെങ്കിലും കൈയ്യിന്ന് ചോതിച്ചു മേടിച്ചിട്ടാണോ വരവ്…? ഹലോ… ഞാനായിട്ട് പോയി പ്രശ്നമുണ്ടാക്കിയതല്ല… ആ തെണ്ടിയാ തുടക്കമിട്ടത്… സൈക്കിൾ ഇടിച്ച് തെറിപ്പിച്ചിട്ട് ശോരി… കണ്ടില്ല പോലും… ഗേറ്റപ്പിൽ മാന്യൻ പക്ഷേ സ്വഭാവം അന്യന്റെയും… ഹോ… അങ്ങേര് അന്യനാകണമെങ്കിൽ നീ എന്തേലും നന്നായി പറഞ്ഞു കാണും…
ഏതോ ഒരുത്തൻ സൈക്കിൾ ഇടിച്ച് തെറിപ്പിച്ചു സീൻ ആയിന്ന് നീ പറഞ്ഞെങ്കിലും അങ്ങ് വിട്ട് പറഞ്ഞില്ല… സത്യം പറയ് മാധു… ആതി പുരികമുയർത്തി മാധുനെ നോക്കി ചോദിച്ചു… അത്……… മാധു ഇന്നലെ നടന്ന ഇൻസിഡന്റ് പറഞ്ഞു തുടങ്ങി… മറിഞ്ഞു കിടന്ന സൈക്കിൾ പൊക്കി നേരെ വെച്ച് തിരിഞ്ഞു നോക്കിയതും കണ്ടത് ഒരു ജിപ്സി… ജിപ്സിയിൽ നിന്നും ഇറങ്ങുന്നവനെ കണ്ട് മാധു പല്ല് ഞെരിച്ചു… ആറാടി പൊക്കം അതിനൊത്ത വണ്ണം വെളുത്തിട്ടാണ്… കുറ്റിത്താടിയും മീശയും നിറഞ്ഞ മുഖം… കുറച്ച് നീട്ടി വളർത്തിയ മുടി… വൈറ്റ് ടീഷർട്ടും ലൈറ്റ് ബ്ലൂ റിപ്പിട് ജീൻസുമാണ് വേഷം… മുഖത്ത് വെച്ചിരുന്ന കൂളിംഗ് ഗ്ലാസ് മാറ്റി അവൻ മാധുനരികിലേക്ക് വന്നു… എവിടെ നോക്കിയാടോ താൻ തന്റെ ചക്കടാ വണ്ടി ഓടിച്ചോണ്ട് പോണേ… എന്റെ സൈക്കിൾ രണ്ട് പീസാക്കിയെനെല്ലോ ഇയ്യാള്… സൈക്കിളിൽ ഞാനുണ്ടായിരുന്നേൽ എന്തായേനെ എന്റെ അവസ്ഥ…
മാധു ചീറുവായിരുന്നു… എല്ലാം കേട്ട് കൈ മാറിൽ കെട്ടി നിക്കുവാണ് അയ്യാൾ… തെറ്റ് ചെയ്തിട്ട് എന്തേലും കൂസലുണ്ടോയെന്ന് നോക്കിയേ… കൈയ്യും കെട്ടി നിക്കുന്നത് കണ്ടില്ലേ… ഡോ ഞാൻ തന്നോടാ പറയുന്നേ… തനിക്ക് നാക്കില്ലേ… അപ്പോഴും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അവളെ നോക്കി നിക്കുവാണവൻ… ഓരോന്നുങ്ങളും ഇറങ്ങിക്കോളും… യാതൊരു കൂസലുമില്ലാതെ നിക്കുന്ന നോക്കിയേ… റോഡ് തന്റെ കുടുംബ സ്വത്തെന്നാണോ വിചാരം… മാധുവിന്റെ അവസാനം പറഞ്ഞ ഡയലോഗ് കേട്ട് ഇത്രയും നേരം ഒന്നും മിണ്ടാതെ കേട്ട് നിന്ന അയ്യാളുടെ മുഖ ഭാവം പെട്ടന്ന് മാറി… ദേഷ്യം മുഖത്ത് വ്യക്തമായി പ്രേകടമായി… എൻ… മാധു എന്തോ പറയാൻ വന്നതും ഒരലർച്ച തന്നെയായിരുന്നു…
നിർത്തടി നിന്റെ അധികപ്രസംഗം… തെറ്റ് എന്റെ ഭാഗത്ത് തന്നെ ആയതുകൊണ്ടാ നീ ഇത്രയും നേരം ഘോരഘോരം കിടന്ന് ചെലച്ചപ്പോൾ മിണ്ടാതെ നിന്നത്… അപ്പോ നീയങ്ങു പറഞ്ഞു പോണോ… റോഡിന് കുറുകെ കൊണ്ട് സൈക്കിള് വെച്ച് വെല്ലാടത്തും പോയി നിന്നിട്ട് ന്യായം പറയുന്നോടി… ഇപ്പോ നീ പറഞ്ഞ ഡയലോഗിന് കൈ വലിച്ചോന്ന് തന്നേനെ… പക്ഷേ പെണ്ണായി പോയി ഇല്ലേൽ എന്റെ കൈയ്യുടെ ചൂട് നീ അറിഞ്ഞേനെ… വലിഞ്ഞു മുറുകിയ മുഖത്തോടെ കട്ട കലിപ്പിൽ പറയുന്നവനെ കണ്ട് മാധു ഉമിനീരിറക്കി പോയി… നീ ഇപ്പോ പറഞ്ഞല്ലോ റോഡ് എന്റെ കുടുംബ സ്വത്താണോയെന്ന്… അതേടി ഈ റോഡ് എനിക്ക് സ്ത്രീധനമായിട്ട് എന്റെ അമ്മായിയപ്പൻ എന്റെ പേരിലേക്ക് എഴുതി തന്നതാ… എന്തേ… ഡോ… തെറ്റ് കാണിച്ചിട്ട് കിട… മിണ്ടാതെടി… അവന് നേരെ വിരൽ ചൂണ്ടി മാധു പറഞ്ഞു മുഴുവിക്കും മുന്നേ വീണ്ടും അവന്റെ അലർച്ചയായിരുന്നു… എന്റെ മുന്നിൽ ശബ്ദമുയർത്തിയോ എനിക്ക് നേരെ വിരൽ ചൂണ്ടിയോ ഒരാളും സംസാരിക്കാൻ മുതിർന്നിട്ടില്ല… പെണ്ണിന് നേരെ കൈ പോക്കാറില്ല ഞാൻ… ബഹുമാനിച്ച ശീലം… നിയായിട്ട് അത് മാറ്റിക്കരുത്…
രണ്ടടി പൊക്കവും എട്ടടി നീളത്തിലെ നാക്കും വെച്ച് ഇറങ്ങിയേക്കുവാ വഴിയെ പോകുന്നവരുടെ കൈയ്യിന്ന് ഇരന്നു മേടിക്കാൻ വേണ്ടി… നാക്കാലി… മാധുനെ നോക്കി കടുപ്പിച്ചു പറഞ്ഞു കൊണ്ട് അവൻ ജിപ്സിയിൽ കേറി ഒറ്റ പോക്കായിരുന്നു… മാധു നടന്നത് വിവരിച്ചു പറഞ്ഞത് കേട്ട് ആതി അവളെ മൊത്തത്തിലൊന്ന് നോക്കി… അങ്ങേര് പറഞ്ഞതിലും കാര്യമുണ്ട്… തല്ല് ചോദിച്ചു മേടിക്കുന്ന പണിയാണ് കാണിച്ചതെങ്കിലും എനിക്ക് വലുത് മാധു തന്നെയാ… ഒരു പക്ഷേ മാധു സൈക്കിളിൽ ഉണ്ടായിരുന്ന സമയത്താണ് അയ്യാളുടെ വണ്ടി ഇടിച്ചിരുന്നേലോ… ആതി മനസ്സിൽ ചിന്തിച്ചു… സാരമില്ല മാധു… എന്നേലും അങ്ങേരെ കാണുമ്പോൾ നല്ലൊരു പണി കൊടുക്കാം നമുക്ക്… ഞാനുണ്ടാകും നിന്റെ കൂടെ…
നീ ഇപ്പോ അതൊക്കെ വിട്… ഡാൻസ് ക്ലാസ്സിലെ വിശേഷം പറയ്… ആമ്… അത് പറഞ്ഞപ്പോഴാ നമ്മടെ നിയാൽ മാസ്റ്ററിന് പകരം ന്യൂ ഡാൻസ് മാസ്റ്റർ വന്നു… ലേഡിയാണ്… റിന്റ… ബിസ്ക്കറ്റ് ഒരണ്ണം എടുത്ത് വായിലേക്കിട്ട് മാധു പറഞ്ഞു… മാസ്റ്റർക്ക് പകരോ… അപ്പോ നിയാൽ മാസ്റ്റർ പോകുവാണോ…? ആമ്… അക്കാദമിയിലെ ലാസ്റ്റ് ഡേ ആയിരുന്നു മാസ്റ്ററുടെ… പെട്ടന്നൊരു മാറ്റത്തിന്റെ കാരണമെന്തന്ന് അറിയില്ലാത്തത് കൊണ്ട് ആ വിഷയം അവിടെ വെച്ച് നിർത്തി… പകരം ഇന്നലെ പോകാൻ പറ്റാതിരുന്ന ഡാൻസ് ധമാക്കയായി ചർച്ച… തുടരും..

by