രചന – മിയ അവ
സമയം പന്ത്രണ്ടിനോട് അടുത്തിരുന്നു ശിവ മായയുടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ. മടക്ക യാത്രയിൽ അവന് കൂട്ടായി മായ പകർന്നു കൊടുത്ത വലിയൊരു ഭാരവും നെഞ്ചിലുണ്ടായിരുന്നു. വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഉറങ്ങി കാണുമെന്ന് ഉറപ്പുള്ളത് കൊണ്ട് കോളിങ്ങ് ബെല്ലടിക്കാനോ ആരെയും വിളിക്കാനോ നിൽക്കാതെ കയ്യിലുള്ള സ്പെയർ കീ ഉപയോഗിച്ച് ശിവ വീടിനുള്ളിലേക്ക് കയറി. മുറിയിലെത്തി ലൈറ്റ് ഇട്ട ശിവ നേരെ നോക്കിയത് സോഫയിലേക്കാണ്. എന്നാൽ അവിടം കാലിയായിരുന്നു.
“ഇവളീ പാതി രാത്രി എവിടേക്ക് പോയി….താഴെയൊന്നും അവളെ കണ്ടില്ലല്ലോ…”
പെട്ടെന്ന് ബാൽക്കണിയുടെ ഓർമ്മ വന്നപ്പോൾ കാലുകൾ അവിടേക്ക് തന്നെ നീണ്ടു. വാതിലിനടുത്ത് നിന്ന് ശിവ അവളെയൊന്ന് നോക്കി. അവനെ കാത്ത് കാത്തിരുന്ന് ഉറങ്ങി പോയിരുന്നു പാവം… പുറത്തെ മഴ ശാന്തമായി തീർന്നിരുന്നു. കാറ്റിന് തൊട്ട് മുൻപുണ്ടായിരുന്നതിനേക്കാൾ കാഠിന്യം കുറഞ്ഞിരുന്നു… അത് നേർത്ത് നേർത്ത്..മേനിയെ തഴുകുന്ന ഇളം തെന്നലായി രൂപാന്തരപ്പെട്ടിരുന്നു… ആ തെന്നലിൽ അഴിച്ചിട്ടിരുന്ന പാറുവിന്റെ നീളൻ മുടി കാറ്റിന്റെ താളത്തിനൊപ്പം നൃത്തം ചവിട്ടുന്നുണ്ടായിരുന്നു…അവളുടെ ദേഹത്തെ പൊതിഞ്ഞ കനം കുറഞ്ഞ കറുപ്പ് സാരി ശരീരത്തിൽ നിന്ന് ഉയർന്നും താഴ്ന്നും തെന്നലിനോട് കുസൃതി കാണിക്കുന്നുണ്ടായിരുന്നു…ആ കാഴ്ചയ്ക്കൊപ്പം താമരമൊട്ട് പോലെ കൂമ്പിയടഞ്ഞു കിടക്കുന്ന അവളുടെ കണ്ണുകളെ കൂടി കണ്ടപ്പോൾ ശിവയ്ക്ക് അവളോട് വല്ലാത്തൊരു വാത്സല്യം തോന്നി. അവനറിയാതെ തന്നെ കാലുകൾ അവൾക്കരികിലേക്ക് നടന്നു. നോട്ടം
അടുത്ത് നിന്നായപ്പോൾ വാത്സല്യം തുളുമ്പി നിന്നിരുന്ന കണ്ണുകൾ പൊടുന്നനെ ദേഷ്യത്തിന്റെ പുതപ്പണിഞ്ഞു.
“പാറു….”
അത്യാവശ്യം ഉച്ചത്തിൽ തന്നെ അവൻ അവളെ വിളിച്ചു. ഒരു ഗർത്തത്തിലേക്ക് ആണ്ടു വീണ പോലെ അവളാ മയക്കത്തിൽ നിന്നും പിടഞ്ഞെഴുന്നേറ്റു. മുന്നിൽ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ശിവയെ കണ്ടതും കാര്യം മനസിലാവാതെ അവളും അവനിലേക്ക് തന്നെ ദൃഷ്ട്ടിയൂന്നി.
“നീയൊന്ന് നിന്റെ ദേഹത്തേക്ക് നോക്കിയേ…”
അപ്പോഴാണ് അവളും സ്വയമൊന്ന് ശ്രദ്ധിച്ചത്. അൽപ്പം മുൻപ് കലി തുള്ളി പെയ്ത മഴയുടെ ചാറ്റലേറ്റ് അവളുടെ തലയും ദേഹവും..ആകെ നനഞ്ഞിരുന്നു.
“അത്….ഞാൻ അറിഞ്ഞില്ല നനഞ്ഞത്….”
“അറിയില്ലല്ലോ.. കിടന്നു സ്വപ്നം കാണുവല്ലേ..ഒരു ബോധവും ഇല്ലാതെ… ഈ മഴയത്ത് ഇവിടെ വന്നു കിടക്കാൻ നിന്നോട് ആര് പറഞ്ഞെടി…..”
ഇത്ര വൈകിയിട്ടും വരാഞ്ഞത് കണ്ടിട്ടാ ഇവിടെ വന്നു നോക്കിയിരുന്നതെന്ന് ആ മുഖത്ത് നോക്കി അവനെക്കാൾ ഉച്ചത്തിൽ തന്നെ പറയണമെന്നുണ്ടായിരുന്നെങ്കിലും എന്നെ കാത്ത് നിൽക്കാൻ നീയാരായെന്ന മറു ചോദ്യത്തിൽ തന്റെ നാവിന്റെ ചലനമറ്റു പോവുമെന്ന് ഉറപ്പുള്ളത് കൊണ്ട് മറുതൊന്നും പറയാതെ അവൾ താഴോട്ട് നോക്കി നിന്നു.
“ഇനിയും ഇവിടെ നിന്ന് താളം ചവിട്ടാതെ കേറി പോയി ഡ്രസ്സ് മാറ്റടി…..”
അവളുടെ ചെവി പൊട്ടിപ്പോയിരുന്നു ആ അലർച്ചയിൽ. കൂർപ്പിച്ച് അവനെയൊന്ന് നോക്കി അവൾ ഉള്ളിലേക്കു കയറിപ്പോയി. മഴ മുഴുവൻ കൊണ്ടുള്ള അവളുടെ നിൽപ്പ് കണ്ട് അവന് നല്ല ദേഷ്യം വന്നിരുന്നു. അതൊന്ന് അടങ്ങുന്ന വരെ അവൻ ആ ബാൽക്കണിയിൽ തന്നെ നിന്നു. അൽപ്പം കഴിഞ്ഞ് റൂമിൽ എത്തിയപ്പോഴേക്കും പാറു ഉറക്കം പിടിച്ചിരുന്നു. ഗൗരവത്തിൽ തന്നെ അവളെയൊന്നു നോക്കി ബാത്‌റൂമിൽ കയറി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് അവനും ഉറങ്ങാൻ കിടന്നു. ഉറക്കത്തിലും മായ പറഞ്ഞ കാര്യങ്ങൾ അവനെ നന്നായി തന്നെ അലട്ടുന്നുണ്ടായിരുന്നു. എങ്കിലും മനസ്സ് ഉരുണ്ടു മറിഞ്ഞ് ഏതാണ്ട് പാതി മയക്കത്തിലേക്ക് കടന്നപ്പോഴേക്കും അല്പം
ഉയരത്തിൽ നിന്ന് തേങ്ങ കുലയോടെ വന്ന് നിലത്ത് പതിച്ച പോലൊരു സൗണ്ട് കേട്ടപ്പോൾ ശിവ ഞെട്ടിയെഴുന്നേറ്റ് പോയി. കൈ കൊണ്ട് അടുത്തൊക്കെ പരതിയിട്ടും ഒന്നും കാണാഞ്ഞ് അവൻ മെല്ലെ ഏന്തി വലിഞ്ഞ് ബെഡിനോട് ചേർന്നുള്ള ലൈറ്റിന്റെ സ്വിച്ചിട്ട് മെല്ലെ തല പൊക്കി. അവിടെങ്ങും ഒന്നും കണ്ടില്ല…. സ്വപ്നം ആവുമെന്ന് കരുതി കിടക്കാൻ ആഞ്ഞപ്പോൾ നേരെ മുന്നിൽ പാറു കിടന്നിരുന്ന സോഫ കാലിയായി കിടക്കുന്നു.
“ഏഹ്… ഈ കുരിപ്പിനെയല്ലേ കുറച്ചു മുൻപ് ഞാൻ വഴക്ക് പറഞ്ഞ് ഇവിടെ കൊണ്ട് കിടത്തിയത്… പിന്നെ ഇവളിത് എവിടെ പോയി.. ഇനി വീണ്ടും എഴുന്നേറ്റ് ബാൽക്കണിയിലേക്ക് പോയോ….”
മനസ്സിലൊരു സംശയത്തോടെ അവൻ ബെഡിൽ നിന്നെഴുന്നേറ്റ് നിന്നതും താഴെ വെറും നിലത്ത് വീണു കിടക്കുന്ന പാറുവിനെയാണ് കണ്ടത്. അവന്റെ നെഞ്ചോന്ന് ആളി.
“ഓഹ് ഗോഡ്….”
അവൻ വേഗം തന്നെ അവളെ താഴെ നിന്നും എടുത്ത് പൊക്കാനായി കമിഴ്ന്നു
വീണു കിടക്കുന്ന അവളെ പിടിച്ച് തിരിച്ചിട്ടതും
“ഓഹ് ഷിറ്റ്….”
പറഞ്ഞു കൊണ്ട് അവൻ തന്റെ നെറ്റിയിലേക്ക് കൈ വെച്ചു. അവളുടെ ശരീരത്തിന് നല്ല ചൂടുണ്ടായിരുന്നു. പനിച്ച് കൈകളും ചുണ്ടുകളുമൊക്കെ വിറ കൊള്ളുന്നു…ഇങ്ങനെ വിറച്ച് വിറച്ചവും സോഫയിൽ നിന്ന് ഉരുണ്ടു വീണിട്ടുണ്ടാവുകയെന്ന് അവന് തോന്നി. കുറെ തവണ അവളെ അവൻ തട്ടി വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല. തൊടാൻ പോലും ആവാത്ത പനിചൂടിൽ അവളുടെ ബോധം പോലും മറഞ്ഞു പോയിരുന്നു..ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം അവൻ വേഗം ഫോണെടുത്ത് അവരുടെ ഫാമിലി ഡോക്ടറെ വിളിച്ചു. രണ്ടു മൂന്നു വട്ടം മുഴുവനായി റിങ് ചെയ്തിട്ടും ആരും ഫോൺ എടുത്തില്ല…അവൻ ഇടയ്ക്ക് ശ്രേയയെയും വിളിച്ചു നോക്കിയെങ്കിലും അവളുടെ ഫോൺ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്.. ചിലപ്പോൾ ചാർജ് തീർന്നു പോയി കാണും. മണി പുലർച്ചെ മൂന്നിനോട് അടുത്തിരുന്നു അപ്പോൾ… അത്രയും വൈകിയ നേരത്ത് താഴെ ചെന്നു അവളെ വിളിക്കാൻ അവനൊരു മടി തോന്നി.
കുറച്ചു നേരം എന്ത് ചെയ്യുമെന്നറിയാതെ ഇരുന്നതിന് ശേഷം രണ്ടും കല്പിച്ചു അവൻ അവളെ നിലത്ത് നിന്ന് മെല്ലെ പൊക്കിയെടുത്തു. സോഫയിലേക്ക് നോക്കിയപ്പോൾ വീണ്ടും വീണു പോകുമോന്നൊരു തോന്നൽ ഉണ്ടായപ്പോൾ മറ്റൊന്നും നോക്കാതെ അവൻ അവളെ നേരെ തന്റെ ബെഡിലേക്ക് തന്നെ കിടത്തി. പിന്നെ താഴെ പോയി അടുക്കളയിൽ ചെന്ന് ഉപ്പിട്ട വെള്ളത്തിൽ ഒരു തുണി ശീല മുക്കി കൊണ്ട് വന്നു. അത് ചുട്ടു പൊള്ളുന്ന അവളുടെ നെറ്റിയിലേക്ക് പതിച്ചു കൊടുത്തു അവൻ. നെറ്റിയിലെ ചൂട് തട്ടി തുണിയിലെ ഈർപ്പം കുറയുന്നതിനനുസരിച്ച് അവൻ ഉറക്കമിളച്ച് ഉപ്പു വെള്ളം അതിലേക്ക് തൊട്ട് കൊടുത്തുകൊണ്ടിരുന്നു. കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നപ്പോൾ അവളുടെ ദേഹം വല്ലാതെ വിറയ്ക്കുന്നത് കണ്ട് അവൻ തന്റെ പുതപ്പും അന്നത്തെ കമ്പിളിയും എല്ലാം കൊണ്ടും അവളെ പുതപ്പിച്ച് അവൾക്ക് നല്ല ചൂട് നൽകി. പുതച്ച് മൂടി ബോധമില്ലാതെ കിടക്കുന്ന അവളെയും നോക്കി ബെഡിൽ ആ കട്ടിൽ പടിയോട് ചാരി അവളോട് ചേർന്ന് അവനും ഇരുന്നു. എന്തോ അവളുടെ ആ കിടത്തം അവനെ വല്ലാതെ വേദനിപ്പിച്ചു. കൈകൾ അറിയാതെ അവളുടെ മുടിയിൽ
തലോടി തലോടി എപ്പോഴോ അവിടെ ഇരുന്നു കൊണ്ട് തന്നെ അവന്റെ കണ്ണുകളുമടഞ്ഞു.
പിറ്റേന്ന് പാറു കണ്ണുകൾ തുറക്കുമ്പോൾ നെറ്റിയിലെന്തോ ഒട്ടി ഇരിക്കുന്നത് പോലെ തോന്നിയവൾക്ക്. കയ്യെത്തിച്ച് അതെടുത്തു നോക്കിയപ്പോൾ ഒരു കഷ്ണം തുണി.. കുറെയൊക്കെ നനവ് വിട്ടിരുന്നെങ്കിലും തലേന്ന് രാത്രിയിൽ മയങ്ങി പോവുന്നതിനു മുൻപ് വരെ ശിവ തൊട്ട് കൊടുത്ത ഉപ്പു വെള്ളത്തിന്റെ കുറച്ചൊക്കെ ഈറൻ അപ്പോഴും അതിൽ ബാക്കിയുണ്ടായിരുന്നു. അതെടുത്തു നോക്കിയപ്പോൾ അവൾക്കൊരു പിടിയും കിട്ടിയില്ല. നല്ല ഉറക്കച്ചടവിൽ ആയോണ്ട് രാത്രി കാറ്റിൽ വല്ലതും പാറി വീണു നെറ്റിയിൽ പതിഞ്ഞതാവുമെന്നോർത്ത് അവൾ അതിനെ അപ്പോൾ തന്നെ വലിച്ചെറിഞ്ഞു. മെല്ലെ ആയാസപ്പെട്ട് കണ്ണുകളൊന്ന് നന്നായി തുറന്ന് എങ്ങനൊക്കെയോ അവളൊന്ന് പൊന്താൻ നോക്കി. ദേഹത്തിന് നല്ല ഭാരം. നോക്കിയപ്പോൾ ഉള്ള പുതപ്പും കമ്പിളിയുമെല്ലാം തന്റെ ദേഹത്ത് ഉണ്ട്.
“ഏഹ്… ഇതൊക്കെ ആരാ എന്റെ ദേഹത്ത് കൊണ്ടിട്ടത്… കഷ്ടം എങ്ങനെയാ ഇതൊന്ന് എടുക്കുവാ…നല്ല
കനം….”
ഓർത്ത് കൊണ്ട് അവളൊന്ന് തല ചെരിച്ചതും തന്റെ അരികിലതാ ബെഡിൽ ശിവ..ഇരുന്നു കൊണ്ട് ഉറങ്ങുന്നു.
“ഏഹ്… ഇയാളിത് എന്തിനാ ഇവിടെ വന്ന് ഉറങ്ങുന്നത്… ഇങ്ങേരിപ്പോ എന്തിനാ എന്റെ അടുത്ത്… അല്ല ഇതിപ്പോ എവിടാ…..”
അപ്പോഴാണ് അവൾ ചുറ്റിലും ഒന്ന് നോക്കിയതും താൻ അവന്റെ ബെഡിലാണ് കിടക്കുന്നതെന്ന് മനസ്സിലാക്കിയതും. ഇന്നലെ മായയെ പിക്ക് ചെയ്യാൻ പോയ അവൻ വരാൻ ഒത്തിരി വൈകിയതിന്റെ സങ്കടവും.. അവനെ തനിക്ക് എന്നേക്കുമായി നഷ്ടപ്പെടാൻ പോവുകയാണെന്ന ഭയവും അത്രയും നേരം അവനെ നോക്കി പുറത്തിരുന്നിട്ടും വന്നപ്പോൾ ഒരു ദയയുമില്ലാതെ അവൻ അവളെ വഴക്ക് പറഞ്ഞതിന്റെ ദേഷ്യവും എല്ലാം കൂടി അവളുടെ മനസ്സിലേക്കപ്പോൾ ഇരച്ചു പൊന്തിയത് ദേഷ്യത്തിന്റെ രൂപത്തിലായിരുന്നു. അതെല്ലാം അങ്ങനെ തന്നെ ഉറക്കെ ഒച്ചയിട്ട് അവൾ പുറത്തേക്ക് തള്ളി.
“എന്നെ ആരാ ഇവിടെ കൊണ്ട്
കിടത്തിയത്… ഇതൊക്കെ എന്തിനാ എന്റെ മേലിട്ടത്…. എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ ഇവിടെ കൊണ്ട് കിടത്താൻ ഇയാളോട് ആരാടോ പറഞ്ഞത്…..”
ഉച്ചത്തിലുള്ള അവളുടെ ശബ്ദം കേട്ട് ശിവയൊന്ന് ഞെട്ടി കണ്ണ് തുറന്നു. കണ്ണുകൾ രണ്ടുമൊന്ന് കൂട്ടി തിരുമ്മി അവൻ അവളെയൊന്ന് ശരിക്കും നോക്കി. പുതപ്പെല്ലാം ദേഹത്ത് ഉള്ളത് കൊണ്ട് എഴുന്നേൽക്കാനും വയ്യാതെ അവിടെ കിടന്ന് അപ്പോഴും ഓരോന്ന് പറഞ്ഞ് ഒച്ചയിടുകയായിരുന്നു അവൾ. അവൻ തന്റെ ചെവിയിൽ വിരലിട്ട് ഒന്നിളക്കി ചെവി റെഡിയാക്കി നോക്കിയതും,
“ആരോട് ചോദിച്ചിട്ടാ എന്നെ ഇവിടെ കൊണ്ട് കിടത്തിയത്….”
ആ ചോദ്യമായിരുന്നു അവന്റെ കാതിൽ വെക്തമായി കേട്ടത്.
“ഓ പിന്നെ ചോദിക്കാനും പറയാനും ഒത്തിരി പേരുണ്ടല്ലോ നിനക്ക്….”
അവന്റെയാ ചോദ്യം കേട്ടപ്പോൾ കുറച്ചു കൂടി അവളിലെ ദേഷ്യം ഇരട്ടിക്കുകയാണ് ചെയ്തത്. താൻ ചോദിക്കാനും പറയാനുമൊന്നും ആരും
ഇല്ലാത്തവളാണെന്ന ബോധം അവളെ വീണ്ടും കുത്തി വലിച്ചു.
“ശരിയാ എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല… അതിന് ഇയാൾക്ക് എന്താ നഷ്ടം……ഇറങ്ങി പൊയ്ക്കോളാമെന്ന് ഞാൻ പറഞ്ഞതല്ലേ… ഇയാൾ അല്ലേ എന്നെ തടഞ്ഞത്… എന്നിട്ടിപ്പോ ആരുമില്ലാത്തവളെന്ന് പറഞ്ഞു എന്നെ അപമാനിക്കുന്നോ….”
അവളുടെ ഉള്ളിൽ എന്തൊക്കെയോ ദേഷ്യവും സങ്കടവും കിടന്ന് വിങ്ങുന്നുണ്ടെന്ന് അവന് തോന്നി. അതുകൊണ്ടാണ് അവൾ തന്നോട് ഇങ്ങനെ ഒച്ച വെയ്ക്കുന്നതെന്നും.. ഒരു പക്ഷെ താൻ ഇന്നലെ രാത്രി വഴക്ക് പറഞ്ഞതിന്റെ ദേഷ്യമാവുമെന്നും തോന്നിയത് കൊണ്ട് അതിന് മറുപടിയൊന്നും പറയാതെ അവളെ മൈൻഡ് പോലും ആക്കാതെ അവൻ അങ്ങനെ തന്നെയിരുന്നു. താൻ ഇത്രയൊക്കെ ചോദിച്ചിട്ടും കൂസലില്ലാത്ത അവന്റെയീ ഇരുപ്പ് അവളെ കൂടുതൽ ഭ്രാന്ത് പിടിപ്പിച്ചു.
“ഇതൊക്കെയൊന്നു എടുത്തു മാറ്റുവോ.. എനിക്ക് എഴുന്നേൽക്കണം…”
അവൾ വീണ്ടും അലറി വിളിച്ചു.
“സൗകര്യല്ല…..”
അവനും തിരിച്ചടിച്ചു.
“എന്ത് പറഞ്ഞെ….”
“സൗകര്യല്ലെന്ന്… ഇന്നലെ ആരെ കാണിക്കാനായിരുന്നെടി പാതി രാത്രി വരെ അവിടെ ഉള്ള മഴ മുഴുവൻ കൊണ്ടിരുന്നത്…..എന്നിട്ട് ഏഴാം വെളുപ്പിന് പനിച്ച് തുള്ളി മനുഷ്യനെ മെനക്കെടുത്തിയതും പോരാഞ്ഞിട്ട് രാവിലെ തന്നെ എഴുന്നേറ്റ് ഒച്ച വെച്ച് ബാക്കിയുള്ളവരെ ഭ്രാന്ത് പിടിപ്പിക്കാൻ വരുന്നോ….ഈ കിടപ്പിൽ തന്നെ ഒരു ചവിട്ട് അങ്ങ് വെച്ചു തന്നാലുണ്ടല്ലോ ഞാൻ….”
പുലർച്ചയ്ക്ക് തനിക്ക് പനി വന്നതൊന്നുമല്ല അപ്പോൾ അവളുടെ മനസ്സിൽ പതിഞ്ഞത്…തന്റെ ആരുമല്ലാന്നറിയാമായിരുന്നിട്ടും താൻ ആരുമല്ലാന്ന് അറിഞ്ഞിട്ടും കാണാഞ്ഞപ്പോൾ അവന് വേണ്ടി തന്നെയാണ് രാത്രി മുഴുവൻ അവിടെ കാത്തിരുന്നത്… എന്നിട്ട് അവനിൽ നിന്നും ഇങ്ങനൊക്കെ കേട്ടപ്പോൾ അവൾക്കൊന്ന് ഉറക്കെ പൊട്ടി കരയാൻ തോന്നി. ആ
വിഷമം നെഞ്ചിൽ കോപമായി ആളി. അത് തന്നെ പുറത്തേക്കും കാണിച്ചു.
“ചവിട്ടിക്കോ… എന്തിനാ മടിക്കുന്നത്… ഇനി അതും കൂടിയല്ലേ ബാക്കിയുള്ളൂ… അല്ലെങ്കിലും ഇവിടെയിട്ട് നരകിപ്പിക്കാൻ തന്നെയല്ലേ ഇയാൾ എന്നെ ഇങ്ങോട്ട് കെട്ടി കൊണ്ട് വന്നത്….”
രാവിലെ തന്നെയുള്ള അവളുടെ ഈ ഒച്ച വെയ്ക്കൽ കാരണം ആൾറെഡി നല്ല കലിപ്പനായ ശിവയ്ക്കും അവന്റെ നിയന്ത്രണം വിട്ടു പോവുന്നുണ്ടായിരുന്നു. ഇതും കൂടിയായപ്പോൾ അവൻ നല്ല ദേഷ്യത്തിൽ തന്നെ അവളെ പുതച്ച കട്ടിയുള്ള ആ കമ്പിളിയും പുതപ്പുമെല്ലാം പിടിച്ചു വലിച്ച് പുറത്തേക്കിട്ടു കൊടുത്തു.
“എഴുന്നേറ്റ് പോടീ എന്റെ മുന്നീന്ന്….”
കോപം കൊണ്ട് വിറച്ച അവന്റെ കണ്ണുകളെ അതേ വീര്യത്തോടെ തന്നെ കൂർത്ത നോട്ടം കൊണ്ട് നേരിട്ട് പാറു എഴുന്നേറ്റ് ചവിട്ടി തുള്ളി കൊണ്ട് അവിടുന്ന് ഇറങ്ങി പോയി.
അവളോടുള്ള ദേഷ്യം മാറാഞ്ഞത് കൊണ്ട് ഓഫീസിലേക്ക് ഇറങ്ങുമ്പോൾ പോലും അവൻ പാറുവിനെ കാണുകയോ അന്വേഷിക്കുകയോ ചെയ്തില്ല. മായ
വന്നത് സരസ്വതിയമ്മയും കൃഷ്ണ മേനോനും ശ്രീദേവിയുമെല്ലാം അറിഞ്ഞിരുന്നുവെങ്കിലും ഇപ്പോഴത്തെ അവന്റെ ഭാവമെന്താണെന്ന് അവർക്കൊരു പിടിയും കിട്ടാത്തത് കൊണ്ട് ആരും അവനോട് അധികം ചോദിക്കാനും പറയാനും നിന്നുമില്ല.
ഓഫീസിലെത്തി പതിവ് പോലെ മുന്നിലുള്ള ഓരോ ഫയലുകളായി ചെക്ക് ചെയ്യുകയായിരുന്നു ശിവ. അപ്പോഴാണ് മാധവ് അവിടേക്ക് വന്നത്.
“സർ… പുതിയ റിക്രൂട്ട്മെന്റിനുള്ള ഇന്റർവ്യൂ നാളെയാണല്ലോ നമ്മൾ നടത്താൻ ഉദ്ദേശിക്കുന്നത്… അതിലേക്ക് ഉള്ള ആളുകളുടെ പുതിയ ലിസ്റ്റ് ആണ്… സർ അപ്പ്രൂവ് ചെയ്താൽ നമുക്കതിന് വേണ്ടിയുള്ള കാര്യങ്ങൾ പ്രോസീഡ് ചെയ്യായിരുന്നു….”
“ഓക്കേ മാധവ്…. ലെറ്റ് മി ചെക്ക് ഇറ്റ്….”
“ഷുവർ സർ…”
ശിവ അവന്റെ മുന്നിൽ വെച്ച് തന്നെ ഇന്റർവ്യൂ ലിസ്റ്റിൽ ഉള്ള ആളുകളുടെ പേരുകൾ ക്രോസ് ചെക്ക് ചെയ്യാൻ തുടങ്ങി . അതിൽ ഏറ്റവും അവസാനത്തെ
പേരിൽ ശിവയുടെ പേന കുത്തി നിന്നു.
“മഹി മനോഹർ….?…..”
ഒരു ചോദ്യം ചിഹ്നം പോലെ അവൻ ആ പേരിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് മാധവ് ഒന്ന് എത്തി നോക്കി. ശിവയുടെ നോട്ടം ആ ലാസ്റ്റ് പേരിൽ ആണെന്ന് കണ്ടപ്പോൾ…
“ആ സർ… ആ ലാസ്റ്റ് നെയിം.. ഇന്നലെയാണ് ഇവിടേക്ക് കോൺടാക്ട് ചെയ്ത് ഇന്റർവ്യൂ ലിസ്റ്റിലേക്ക് പരിഗണിക്കോന്ന് അന്വേഷിച്ചത്…അപ്ലൈ ചെയ്യാൻ നമ്മൾ അലോട്ട് ചെയ്ത ടൈം മിനിയാന്ന് കഴിഞ്ഞിരുന്നുവെങ്കിലും ഗൗതം സർ പറഞ്ഞു.. ഇന്റർവ്യൂ അല്ലേ ജസ്റ്റ് ആഡ് ആക്കി ഇട്ടോ നോക്കാമെന്നു..സോ…..”
“മ്മ്…”
ശിവയൊന്ന് മൂളുക മാത്രം ചെയ്തു.
“എനി പ്രോബ്ലം സർ..?..”
“ഹേയ്… നോ… നതിങ് മാധവ്…..”
ശിവ വേഗം തന്നെ ആ ലിസ്റ്റിന് താഴെ
അപ്പ്രൂവ്ഡ് എന്നെഴുതി സൈൻ ചെയ്തു.
“ഓക്കേ മാധവ്… ഇന്റർവ്യൂ നാളെ തന്നെ നടക്കട്ടെ…. ഇൻകെയ്സ് ഞാനിവിടെ ഇല്ലെങ്കിലും ഗൗതം വിൽ ഹാൻഡിൽ ഇറ്റ്…”
മാധവിന് ആ ഫയൽ തിരിച്ചു കൊടുത്ത് ശിവ പറഞ്ഞു.
“ഓക്കേ സർ താങ്ക് യു….”
“യുവർ വെൽക്കം മാധവ്….”
അന്നും ഓഫീസിൽ നിന്നിറങ്ങി വൈകീട്ട് മായയുടെ വീട്ടിൽ കയറിയിട്ടാണ് ശിവ വീട്ടിലേക്ക് തിരിച്ചത്. കഴിഞ്ഞ ദിവസത്തിന്റെ അത്ര വൈകിയില്ലെങ്കിലും അവൻ വരുമ്പോഴേക്കും പാറു ഉറങ്ങി പോയിരുന്നു. താഴെ ശ്രീദേവി അവന് ഭക്ഷണമൊക്കെ എടുത്തു വെച്ച് കാത്തിരുന്നെങ്കിലും മായയുടെ വീട്ടിൽ നിന്ന് കഴിച്ചെന്നു പറഞ്ഞ് അവൻ മുകളിലേക്ക് കയറിപ്പോയി. അവൻ അതും പറഞ്ഞ് കയറി പോവുന്നത് കണ്ട് താഴെ ശ്രീദേവിയും സരസ്വതിയമ്മയും പരസ്പരമൊന്ന് നോക്കി. മായ തിരിച്ചു വന്നപ്പോൾ മുതൽ അവളുടെ വീട്ടിൽ പോയിട്ട് രാത്രി വൈകിയുള്ള അവന്റെ ഈ.
വരവ് അവരിലും ആധി നിറയ്ക്കുന്നുണ്ടെന്ന് ആ മുഖങ്ങൾ വ്യക്തമാക്കി.
റൂമിൽ എത്തിയപ്പോൾ പാറു നല്ല ഉറക്കമാണ്. ശിവ ലൈറ്റ് ഇട്ട് അവളെയൊന്ന് കൂർപ്പിച്ച് നോക്കി. രാവിലെ വഴക്കിട്ടു ഇറങ്ങി പോയതിന്റെ ദേഷ്യം അവന് മാറിയിട്ടില്ലെന്ന് തോന്നുന്നു. അവളെ നോക്കി അവൻ സ്വയമൊന്ന് മുറു മുറുത്തു.
“അഹങ്കാരത്തിന് കയ്യും കാലും വെച്ച മൂധേവി… ഹും…..”
പിന്നെ ബാത്‌റൂമിൽ കയറി ഫ്രഷായി ഉറങ്ങാനായി കിടന്നെങ്കിലും മനസ്സിനെ ഓരോന്നും അലട്ടാൻ തുടങ്ങി. തലേ ദിവസം മായ തന്നോട് പറഞ്ഞ കാര്യങ്ങൾ…. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നുള്ള അവളുടെയീ മടങ്ങി വരവിന്റെ കാരണം….. നാളെ നടക്കാൻ പോവുന്ന ഇന്റർവ്യൂ…. ഏറ്റവുമൊടുവിൽ…… പാറുവിന്റെ കഴുത്തിൽ കിടക്കുന്ന താൻ കെട്ടിയ താലി…. എല്ലാം…..എല്ലാം അവന്റെ ചിന്തകളിൽ ഇടം നേടി. ഇനിയും തങ്ങളെ കാത്തിരിക്കുന്ന അപകടങ്ങളെയറിയാതെ…..
വരാനിരിക്കുന്ന പുതിയ വഴിത്തിരിവുകളറിയാതെ….. ഒടുക്കം അവനും ഉറക്കത്തിലേക്ക് വഴുതി വീണു.
(തുടരും )

by