The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : റിസ്വാന
“ഹും.. ഞാൻ പേടിച്ചൊന്നും ഇല്ല.. ഞാൻ പെൺകുട്ട്യാ അതോണ്ട് എനിക്ക് പേടിക്കാൻ ഒന്നും ഇല്ല്യ.. ഏട്ടനാവും ചിലപ്പോ ശബരീഷിന്റെ പുനർജന്മം..””ഞാൻ ശബരീഷിന്റെ അല്ലെടി.. അവന്റെ അമ്മാവൻ മോഹന പ്രതാപവർമന്റെ പുനർജന്മാടി.. ഇത്തിരി പോന്ന പീക്കിരിയായ നീയാണോ എന്നെ പേടിപ്പിക്കുന്നത്, ഒന്ന് പോടീ””നിർത്തുന്നുണ്ടോ രണ്ടും കൂടെ.. ഒരാൾ മുത്തശ്ശിന്റെ കൂടെ പോയി വന്നപ്പോൾ തൊട്ട് തുടങ്ങിയതാ പുനർജന്മവും പ്രതികാരവും.. ഒന്ന് പോവുന്നുണ്ടോ രണ്ടും കൂടെ..”
“വാ ഏട്ടാ നമുക്ക് അപ്പുറത്തെങ്ങാനും പോകാം”
”എടി അപ്പൂ.. അപ്പൊ പറഞ്ഞ് കേട്ടിടത്തോളം കാഞ്ചന-മൊയ്തീൻ ലവ് സ്റ്റോറിയേക്കാളും സ്ട്രോങ്ങായ ഒരു ലവ് മാറ്റർ പാരമ്പര്യം ഉള്ള കുടുംബമാണ് നമ്മുടേത്..””എക്സാറ്റിലി ശ്രീയേട്ടാ..””ഉമർ വരുവോ വരാതിരിക്കുവോ എന്തേലും ആവട്ടെ, നീയും ഗിരിയും ഒക്കെ നിന്റെ കൂട്ടുകാരിയെ കുറിച്ച് പറഞ്ഞത് കേട്ടപ്പൊ അവളെ കാണാനും ഒന്ന് മുട്ടി നോക്കാനും ഒരാഗ്രഹം, എന്താ നടക്കുമോ..””എന്താ ശ്രീയേട്ടൻ പറഞ്ഞ് വരുന്നത്”
അതല്ല പണ്ടത്തെ കാഞ്ചനയും മൊയ്തീനും ആയ അവൾക്ക്, ഇവിടെ ഒരു ആയിഷ വിനോദ് ബന്ധത്തിന് താൽപര്യം കാണുമോ എന്നാ ഞാൻ ചോദിച്ചത്..”
“ങേ..””ഫസീല ശ്രീജിത്ത് കിഷോർ വർമ, എങ്ങനെയുണ്ട് കൊള്ളാം ല്ലേ..””ഏട്ടന്റെ മട്ടും ഭാവവും ഒക്കെ കണ്ടിട്ട് മിക്കവാറും ശബരീഷിന്റെ പുനർജന്മം ഏട്ടനാകാനാണ് സാധ്യത..””ഒന്ന് പോടി അവളും ഒരു ശബരീഷും..””ആഹാ.. അമ്മയോട് പറഞ്ഞ് ആയിഷ വിനോദ് ജോഡിനെ ഞാനിപ്പൊ സെറ്റാക്കിതരാം ട്ടൊ, അതല്ല ഏട്ടാ, ഗിരിയെന്താ അവളെ പറ്റി പറഞ്ഞെ..”അതറിഞ്ഞിട്ട് നിനക്ക് എന്താക്കാനാ.. നീയല്ലെ അമ്മയോട് പറയാൻ നിന്നെ പോയി പറയെടി, പിന്നെ തന്നത്താനങ് ഗിരിയോടും ചോദിച്ചാ മതി അവനെന്താ പറഞ്ഞത് എന്ന്..”
*******************
കാല ചക്രം തിരിഞ്ഞ് കൊണ്ടിരുന്നു.. മാസങ്ങളുടെ ഓട്ട പാച്ചിലിൽ എഞ്ചിനീയറിങ്ങിന്റെ ഒന്നാം വർഷമെന്ന പടി കടന്ന് അവർ രണ്ടാം വർഷത്തിലെത്തി..നവാഗതരെ സ്വീകരിക്കലും അവർക്കുള്ള പണി കൊടുക്കലും എല്ലാം സ്വസ്തമായി തകർന്നാടി.. അതും കഴിഞ്ഞ് ഒരു കലാ പരുപാടീം ഇല്ലാതെ ബോറിങ് ക്ലാസുമായി ന്നക്കുന്നതിനിടയിലാണ് അത് സംഭവിക്കുന്നത്..
ഇലക്ട്രോണിക്കൽ എഞ്ചിനിയറിങ് എന്ന ബോറൻ കലാ പരിപാടിയിൽ, മാതമാറ്റിക്സ്സ് 3 (M3) എന്ന സ്ക്രിപ്റ്റിന്റെ, ഡയറക്ടറും കൺട്രോളറും എല്ലാമായ സ്ട്രിക്റ്റ് കണ്ട് പിടിച്ച വയസ്സൻ, കുടവയറൻ ‘മുരളി’ മാഷിന്റെ റിട്ടയേർഡിന്റെ സമയമായി, സന്തോഷം ആടിയുലഞ്ഞെങ്കിലും മനസ്സിൽ വിരിയാൻ മടിച്ച് നിന്ന ദുഃഖം കഷ്ടപ്പെട്ട് വിരിയിപ്പിച്ച് അദ്ദേഹത്തെ നല്ല രീതിയിൽ സെന്റോഫ് നൽകി, ആദരിച്ച് ആ കോളേജിന്റെ പടി കടത്തി വിട്ടു..
അദ്ദേഹത്തിന്റെ വിടവ് നികത്താൻ പ്രാപ്തമായ ഒരാളെ കോളേജിന് കിട്ടാത്തത് കൊണ്ടാകണം, രണ്ടായ്ച അവർ നല്ലപോലെ ആഘോഷിച്ചു.. ക്ലാസ് കട്ട് ചെയ്ത് പുറത്ത് കറങ്ങലും മറ്റുമായി തകർത്തു..ഒരു ദിവസം ബ്രേക്ക് ടൈമിൽ വാകമരച്ചോട്ടിൽ കത്തിയടിച്ചോണ്ടിരുന്ന സമയത്താണ്, കോളേജിനെ ട്രെൻഡി ഡ്രസ്സുകളും മോഡലുകളും പരിചയപ്പെടുത്തുന്ന മോഡലിങ് താരം ജീന ആ കാഴ്ച കാണിച് തരുന്നത്,നല്ല കട്ട താടിയും, കണ്ണിൽ സുറുമയൊക്കെ ഇട്ട് നല്ല കട്ട ഫ്രീക്കൻ ഒരു ബുള്ളറ്റുമായി കോളേജ് ഗേറ്റ് കടന്ന് വരുന്നത്.. ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരുടെയും കണ്ണുകൾ ആ മൊഞ്ചനിലേക്കാണ്..
ഓരോ ഗ്രൂപ്പിലെയും ഓരോ ബാച്ചും ഒരേ നിമിഷം ചോദിച്ച ഒരേ ഒരു കാര്യം ഒരു പക്ഷേ ഇതായിരിക്കും..”ആരാണത്..””ആ ചുള്ളനെ ഞങ്ങടെ ബാച്ചിലാക്കണേ കർത്താവേ.. അൻപത് കൂട് മെഴുതിരി അടുത്ത ഓശാനക്ക് ഞാൻ ഒറ്റക്ക് കത്തിച്ചോളാമേ..” ജീനയുടെ അസ്ഥാനത്തുള്ള പ്രാർത്ഥന ഒരു നിമിഷം ഞങ്ങളിൽ ചിരിയുണർത്തി..
അവരുടെ അടുത്ത് കൂടി അവൻ പാസ്സ് ചെയ്തു.. അവന്റെ മുഖം വ്യക്തമായി കണ്ട ഫസീലയുടെ കണ്ണുകൾ ഒന്നൂടെ വിടർന്നു.. അറിയാതെ പുഞ്ചിരി വിടർന്നു..
അപ്പു അവളെയും അവനെയും മാറി മാറി നോക്കി.. ഫസി അപ്പോയും അവൻ കണ്മുന്നിൽ നിന്നും മറയുന്നതും നോക്കി നിൽക്കുവായിരുന്നു..”ഫസീ.. മൂപ്പര് പോയി.. ഇനീം നീ ആരെ നോക്കിക്കോണ്ടിരിക്കാ..?””എടി, കുശുമ്പി പാറൂ… ഞാൻ വെറുതെ നോക്കിയത..””ഉം.. വെറുതെ ആണോ കാര്യത്തിൽ ആണോ എന്നൊക്കെ ഞാൻ കണ്ടു..””അപ്പൂ.. നീ വെറുതെ ഫസിയെ പറയണ്ട, അവൾ ഒരു മൊഞ്ചനെ കണ്ടപ്പോൾ ജസ്റ്റ് ഒന്ന് നോക്കീ എന്നൊള്ളൂ.. അല്ലെ ഫസീ..”മറുപടിയായി പുഞ്ചിരിച്ചു..”അല്ല ജീന അവൾ കാര്യയായിട്ട് നോക്കിയാലും അല്ലെങ്കിലും നിനക്ക് എന്താ പ്രോബ്ലം..? ഐ തിങ്ക് ഷീ ഫൈൻഡ് ഔട്ട് ഹെർ മജ്നൂ..”
“പിന്നേ.. അവൾടെ ഒരു മജ്നു.. അത് ഈ ശോശമ്മയുടെ സോളമനാ..”പിന്നെ.. നിന്റെ ഒരു സോളമൻ..”അപ്പൂ.. വേണ്ടാ..””എന്തോന്നാടി രണ്ടും കൂടെ തർക്കിക്കുന്നെ..””ഫസീ.. നീ ആ പോയ ചുള്ളനെ ശ്രദ്ധിച്ചില്ലെ..””ശ്രദ്ധിച്ചൊന്നും ഇല്ല.. ഒരു സുന്ദരൻ പോയപ്പൊ നോക്കി,അത്രന്നെ..”ഹാ.. ഇപ്പൊ എങ്ങനെ ഉണ്ട്.. അപ്പു കേട്ടല്ലോ.. സൊ ഇനി ലൈല മജ്നു എന്നെങ്ങും പറഞ്ഞ് വന്നേക്കരുത്..””ആ.. എന്നാ എനിക്ക് തോന്നിയതാകും എന്തേലും ആവട്ടെ.. വാ നമുക്ക് ക്ലാസിൽ പോകാം, ബ്രൈക്ക് ടൈം കഴിയാറായി..”
തുടരും