രചന – ഷംസിയ ഫൈസൽ
”സിസ്റ്റര്‍ അടുത്ത പേഷ്യന്‍റിനെ വിളിച്ചോളു.,
ലാസ്റ്റ് അപ്പോയ്മെന്‍റല്ലെ.,,
നഗരത്തിന്‍റെ മധ്യത്തിലായി ഉയര്‍ന്ന് നില്‍ക്കുന്ന ഹോസ്പിറ്റല്‍ സമുച്ചയം
ഡോ.,ശാലിനി.,
പേരുപോലെ തന്നെ ശാലീന സൗന്ദര്യമുള്ള മുപ്പത്തിനാല്കാരി.,
ഗൈനകോളജിസ്റ്റായ ശാലിനിയെ തേടിയെത്തുന്ന ഗര്‍ഭിണികളുടേയും രോഗികളുടേയും എണ്ണം തിട്ടപ്പെടുത്താന്‍ കഴിയില്ല.,
അത്രയും പ്രിയപ്പെട്ടവളാണ് എല്ലാവര്‍ക്കുമവള്‍
രാവിലെ പത്ത് മണിക്ക് തുടങ്ങിയ പരിശോധനയാണ് സന്ധ്യയോടടുത്തപ്പോയാണ് ആളൊഴിഞ്ഞത്.,
എത്രതന്നെ ക്ഷീണിച്ചാലും ഒാരോ രോഗികളെ നോക്കിയും പ്രസന്നതയോടെ ചിരിക്കാന്‍ മടിക്കില്ലവര്‍
അവസാനത്തെ പേഷ്യന്‍റിനെ കൂടെ നോക്കാനായി തന്‍റെ ക്യാബിനിലേക്ക് വിളിപ്പിച്ചു
”ഹാ..,ഇരിക്കൂ..,,
തന്‍റെ മുന്നില്‍ വന്ന് നിന്ന പേഷ്യന്‍റിനോട് ചെയറിലേക്ക് ചൂണ്ടി രോഗിയുടെ അപ്പോയ്മെന്‍റെടുത്ത് വായിച്ചു
”നവനീത് കൃഷ്ണ.,
മുപ്പത്തിയഞ്ച് വയസ്സ്.,
”പറ നവനീത് എന്താ അസുഖം.,,
ചിരിയോടെ മുന്നിലിരിക്കുന്ന ആളിലേക്ക് മുഖം ഉയര്‍ത്തിയതും ശാലിനി ഒന്ന് ഞെട്ടി
”നവീ…,,നീ..,,നീയെന്താ ഇവിടെ?.,
”ഞാനീ ഡോക്ടറെ ഒന്ന് കാണാന്‍ വന്നതാ..,,
അവനൊന്ന് ചിരിച്ചു
”ഒാ..ഹോ..,,അതെപ്പോ തോന്നി.,
കുറച്ച്ക്കാലമായി നിനക്കിപ്പോ ആരേയും വേണ്ടല്ലോ.,
അതൊക്കെ പോട്ടെ നീയിപ്പോ അസുഖം എന്താന്ന് പറ.,
അത് കഴിഞ്ഞ് നമുക്ക് പുറത്ത് പോയി വിശേഷം പറയാം..,,
ശാലിനി പറഞ്ഞതും നവനീതിന് വാക്കുകള്‍ പറയാന്‍ കിട്ടാതെ കുഴഞ്ഞു
”ഹേയ് കൂള്‍ മാന്‍.,
ഞാനിപ്പോ നിന്‍റെ മുന്നില്‍ നില്‍ക്കുന്നത് ഡോക്ടറായിട്ടാണ്.,
അല്ലാതെ കളികൂട്ടുക്കാരി ആയിട്ടല്ല.,
നീ മടിക്കാതെ പറയെന്നെ.,
അവളവന്‍റെ കണ്ണിലേക്ക് നോക്കിയതും അവന്‍ കണ്ണിറുക്കി അടച്ചു
ശാലിനി അവനെ നെറ്റിചുളിച്ച് നോക്കി
”’എ..എനിക്ക്…എനിക്കൊരു കുഞ്ഞിനെ വേണം.,
നവനീത് പറയുന്നത് കേട്ട് ശാലിനിയും അവിടെ ഉണ്ടായിരുന്ന സിസ്റ്ററും ഞെട്ടി മുഖത്തോട് മുഖം നോക്കി
”താനിത് എന്താ പറയുന്നത്,,
”പ്ലീസ് ശാലൂ..,,എനിക്കൊരു കുഞ്ഞിനെ കിട്ടിയെ പറ്റു..,,
ശാലിനിയുടെ മുന്നില്‍ കൈ കൂപ്പി ഇടര്‍ച്ചയോടെ പറഞ്ഞു
”നിനക്കിതെന്ത് പറ്റി.,
നിന്‍റെ വൈഫെവിടെ.,
ഇങ്ങനെ ഒരു കാര്യത്തിന് അവളെ കൂടെ കൊണ്ട് വരേണ്ടതല്ലെ.,
നിന്‍റേയും ഐശ്വര്യയുടേയും മെരേജ് കഴിഞ്ഞിട്ടിപ്പോ ആറ് വര്‍ഷമെങ്കിലും ആയില്ലെ.,
ഇത് വരെ കുഞ്ഞുങ്ങളൊന്നും ആയില്ലെ.,,
ശാലിനി അവനെ നോക്കി നെറ്റിചുളിച്ചു
”അതിന് എനിക്ക് വേണ്ടത് സറോഗസിയിലൂടെ ഒരു കുഞ്ഞിനെയാണ്.,,
അവനവളുടെ മുഖത്തേക്ക് പോലും നോക്കിയില്ല
”വാട്ട്.,വാടക ഗര്‍ഭമോ..,,എന്തിന്
ഐശ്വര്യക്കോ തനിക്കോ വല്ല പ്രോബ്ലവും ഉണ്ടോ.,
ഉണ്ടെങ്കില്‍ തന്നെ നമുക്കതിനുള്ള മെഡിസിന്‍ കഴിച്ച് നോക്കാം.,
എന്നിട്ടിങ്ങനെയുള്ള തീരുമാനത്തില്‍ എത്തിയാ പോരെ.,,
”ശാലിനി ഞാന്‍ ചോദിച്ചതിന് മറുപടി തന്നാല്‍ മതി.,
എനിക്കെന്‍റെ ചോരയില്‍ പിറന്ന കുഞ്ഞിനെ കിട്ടണം.,
അതിന് നിനക്കെന്ത് ചെയ്യാന്‍ പറ്റും അത് പറ.,,
അവന്‍റെ ഗൗരവത്തോടെയുള്ള സംസാരത്തില്‍ അവള്‍ക്ക് മനസ്സിലായി അവനെന്തെക്കെയോ തീരുമാനിച്ചുള്ള വരവാണെന്ന്
”നീ എണീക്ക് നമുക്ക് പുറത്ത് പോയി സംസാരിക്കാം.,
സിസ്റ്റര്‍ വേറെ പേഷ്യന്‍റ്സൊന്നും ഇല്ലല്ലോ..,,
”ഇല്ല ഡോക്ടര്‍.,
”ഒാക്കെ.,ശെരി നാളെ കാണാം.,,
ശാലിനി തന്‍റെ കഴുത്തില്‍ കിടന്ന സ്റ്റെതസ്കോപ്പെടുത്ത് മാറ്റി കണ്ണില്‍ നിന്ന് കണ്ണടയെടുത്ത് ബാഗില്‍ വെച്ച് അതെടുത്ത് തോളിലേക്കിട്ടെണീറ്റു.,,
”നവീ..,,വാ..,,
ശാലിക്ക് പിറകെ നവനീതും ക്യാബിനില്‍ നിന്നിറങ്ങി
”ശാലു നമുക്ക് പാര്‍ക്കിലേക്ക് പോകാലെ..,,
നവനീതിന്‍റെ ശാലു എന്നുള്ള വിളിയില്‍ അവള്‍ പെട്ടന്ന് നടത്തം നിര്‍ത്തി അവനെ നോക്കി
കാലങ്ങള്‍ക്ക് ശേഷം തന്‍റെ പ്രിയപ്പെട്ടതെന്തോ തന്നിലേക്കെത്തി ചേര്‍ന്ന പോലെ തോന്നിയവള്‍ക്ക്.,
”എന്ത് പറ്റി.,,
തറഞ്ഞ് നില്‍ക്കുന്ന ശാലിനിയെ നോക്കിയവന്‍ ചോദിച്ചു
”ഹേയ് നത്തിംങ് നവീ..,,
അവളൊന്ന് ചിരിച്ച് അവനോടൊപ്പം നടന്നു
”ഡോക്ടര്‍..,,
പുറകില്‍ നിന്നൊരു സിസ്റ്റര്‍ വിളിച്ചതും ശാലിനി നിന്നു
”ഡോക്ടര്‍ നേരത്തെ ലേബറൂമിലേക്ക് മാറ്റിയ പേഷ്യന്‍റിന് പൈന്‍ കൂടിയിട്ടുണ്ട്.,
”’ഒാക്കെ.,ഞാനിതാ വരുന്നു.,
നവീ..,,ഇനി ഇന്ന് ഞാന്‍ ഫ്രീ ആകില്ല.,
സോ..,, നാളെ നീ എന്‍റെ ഫ്ലാറ്റിലേക്ക് വാ.,
ഞാന്‍ ലൊക്കേഷന്‍ അയച്ചേക്കാം.,,
ശാലിനി പെട്ടന്ന് ലേബറൂമിലേക്ക് പോകാന്‍ നിന്നു
”ശാലൂ..,,നിന്‍റെ നമ്പര്‍..,,
”പഴയ നമ്പര്‍ തന്നെയാ.,
നീയും നിന്‍റെ നമ്പറും മാത്രമെ മാറിയൊള്ളു.,,
ശാലിനി ചിരിച്ചോണ്ട് പോയതും നവിനീതിന്‍റെ മുഖത്ത് സങ്കടം നിഴലിച്ചു
തന്നില്‍ നിന്നെന്തെക്കെയോ വിട്ടകന്ന വേദനയോടെ അവനവിടെന്ന് പുറത്തേക്ക് നടന്നു.,,
ശാലിനി തന്‍റെ ജോലിയിലേക്ക് തിരിഞ്ഞു
രാത്രി എട്ട്മണിയോടെ ശാലിനി ഹോസ്പിറ്റലില്‍ നിന്നിറങ്ങി
പാര്‍ക്കിംങ് ഏരിയയില്‍ പോയി തന്‍റെ കാറെടുത്ത് ഫ്ലാറ്റിലേക്ക് തിരിച്ചു
പോകും വഴി ഭക്ഷണം പാര്‍സല്‍ വാങ്ങി
ഫ്ലാറ്റിലെത്തിയതും വണ്ടി പാര്‍ക്ക് ചെയ്തിറങ്ങി നാലാം നിലയിലുള്ള തന്‍റെ വീട്ടിലേക്ക് ലിഫ്റ്റില്‍ കയറി
കീ തുറന്ന് അകത്തേക്ക് കയറി ലൈറ്റിട്ടു
സാധാരണ ഡോര്‍ തുറന്ന് തരാന്‍ അമ്മ ഉണ്ടാകാറുണ്ട്
കുറച്ച് ദിവസത്തേക്ക് നാട്ടിലേക്ക് അമ്മ പോയതും ശാലിനിക്ക് വല്ലാത്ത ഒറ്റപെടല്‍ തോന്നി.,
ടൗണില്‍ നില്‍ക്കുന്നതില്‍ അമ്മക്ക് ഒട്ടും താല്‍പര്യം ഇല്ലെങ്കിലും മകള്‍ക്കൊരു കൂട്ടിനായി ഫ്ലാറ്റിലെ നാല് ചുമരുകള്‍ക്കിടയില്‍ അവര്‍ തന്‍റെ സന്തോഷം കണ്ടെത്തുകയായിരുന്നു.,
ഇടക്ക് കുറച്ച് ദിവസത്തേക്ക് ശാലിനി നിര്‍ബന്ധിച്ച് തന്നെ അമ്മയെ നാട്ടിലേക്കയക്കും
പാര്‍സല്‍ വാങ്ങിയ ഫുഡ് ടേബിളില്‍ വെച്ച് ഫോണ്‍ ചാര്‍ജിനിട്ട് ഡ്രസ്സുമെടുത്ത് ഫ്രഷാകാന്‍ കയറി
കുറച്ച് സമയം ഷവറിന് താഴെ വെള്ളം നനഞ്ഞതും ക്ഷീണം അലിഞ്ഞില്ലാതെ ആകുന്നത് തോന്നിയവള്‍ക്ക് ഒപ്പം നവനീതിന്‍റെ മുഖം മനസ്സിലേക്കെത്തിയതും അവള്‍ കണ്ണിറുക്കി അടച്ചു
ഫ്രഷായി വന്ന് ടൗവ്വല്‍ വിരിച്ചിട്ട് ഫുഡ് കഴിക്കാനായി ടേബിളില്‍ വന്നിരുന്നു
പൊതി തുറന്ന് തനിക്കായി വാങ്ങിയ ഭക്ഷണമെടുത്ത് കഴിച്ചെണീറ്റ് പാത്രമെല്ലാം കഴുകിവെച്ച് ചാര്‍ജിന് വെച്ച് ഫോണെടുത്ത് ബാല്‍ക്കണിയില്‍ ചെന്നിരുന്നു
നെറ്റ് ഒാണ്‍ ചെയ്ത്
ഒാരോ മെസ്സേജും എടുത്ത് നോക്കുന്നതിനിടക്കാണ് അറിയാത്ത നമ്പറില്‍ നിന്നുള്ള മെസ്സേജ് കണ്ടെത്.,
അതെടുത്ത് തുറന്ന് നോക്കി
ഹായ് എന്നെഴുതി അഴച്ച ആ നമ്പറിലെ പ്രൊഫൈല്‍ എടുത്ത് നോക്കിയതും ശാലിനിയുടെ മുഖത്തൊരു ചിരി വിടര്‍ന്നു
ഹായ് നവീ..,,
അവള്‍ മെസ്സേജ് തിരിച്ചയക്കേണ്ട താമസം അവന്‍ റീഡ് ചെയ്തിരുന്നു
ആ സെക്കന്‍റില്‍ തന്നെ ശാലിനിയുടെ ഫോണടിച്ചു
”ഹലോ..,,നവീ..,,
”നീ ഫ്ലാറ്റിലെത്തിയോ.,
”എത്തിയല്ലോ.,
നാളെ ആഫ്റ്റര്‍ നൂണ്‍ ഞാന്‍ ലീവാണ്.,
നീ ഇങ്ങോട്ട് വാ.,നമുക്കിവിടെന്ന് വിശദമായി സംസാരിക്കാം.,
നിന്‍റെ നമ്പറിലേക്ക് ഞാന്‍ ലൊക്കേഷന്‍ അയച്ചേക്കാം.,,
ശാലിനി ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് നിര്‍ത്തി.,
”ഹ്മ്..,,ഫ്ലാറ്റില്‍ നീ തനിച്ചാണോ..,,
അറിയാനുള്ള ആകാംക്ഷയില്‍ നവി പെട്ടന്ന് ചോദിച്ചു
”അമ്മ ഉണ്ടാകാറുണ്ട്,
ഇപ്പോ കുറച്ച് ദിവസത്തേക്ക് അമ്മ നാട്ടില്‍ പോയതാ..,,
”അല്ല നിന്‍റെ അനിയത്തി ശില്‍പ എന്താ ചെയ്യുന്നെ.,
”’അവള്‍ എന്‍ഞ്ചിനിയറിംങിനാണ്.,
അവള്‍ മറുപടി കൊടുത്തു
”’പിന്നേ..,,
നീ കല്ല്യാണം കഴിച്ചില്ലെ.,,
നവി വേണോ വേണ്ടയോ എന്ന രീതിയില്‍ ഒന്ന് നിര്‍ത്തി ചോദിച്ചു
”എന്‍റെ പൊന്ന് നവീ മുപ്പത്തിനാല് വയസ്സ് ആയന്നെയൊള്ളു.,
കല്ല്യാണത്തിനെ കുറിച്ചിത് വരെ ചിന്തിച്ചിട്ടേയില്ല.,,
ശാലിനി ചിരിച്ചു
”’വൈ.,എന്ത് കൊണ്ട് ചിന്തിച്ചില്ല.,
നവിനീത് അറിയാനുള്ള ആഗ്രഹത്തില്‍ ചെവിയോര്‍ത്തു
”അതറിയാനല്ലല്ലോ നീയെന്നെ കാണാന്‍ വന്നത്.,
അതിനാദ്യം തീരുമാനമെടുക്കാം.,
ബാക്കി നാളെ സംസാരിക്കാം.,
ബായ്.,,ഗുഡ് നൈറ്റ്.,,,
ഒരു നെടുവീര്‍പ്പോടെ ശാലിനി ഫോണ്‍ വെച്ചു
(തുടരും..,)

by