രചന – അമ്മൂസ്
എന്നാത്തിനാ ടാ നീ അവന്മാരടുത്ത് പോയി
അടിഉണ്ടാക്കിയത് .???
തലയിലെ വച്ച്കെട്ടുമായി ബെന്നിയുടെ കടയിൽ ഇരുന്നപ്പോൾ അമ്മച്ചി ചോദിച്ചു …
ഗുളിക വിഴുങ്ങാൻ വെള്ളവുമായി തന്റെ മുൻപിലേക്ക് വരുന്ന ബെന്നിയുടെ മുഖത്തും അതേ ചോദ്യ ഭാവം .
അവൻ ബെന്നിയുടെ കൈയിലിരുന്ന ഗുളിക എടുത്തു …..
എടാ സേവിച്ചാ… നിന്നോടാ ചോദിച്ചേ ….
ഉഫ് …..എന്റെ പൊന്ന് അമ്മച്ചി അവന്മാരുമായി എനിക്ക് യാതൊരു വിധ
ഇടപാടും ഇല്ല .
പിന്നെ…?
അവന്മാര് ഇന്നലെ ഒരു പെൺകൊച്ചിനേ അത്രയും ആൾക്കാരുടെ ഇടയിൽ വച്ച് കയറി പിടിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോ കണ്ടോണ്ട് നിൽക്കാൻ തോന്നിയില്ല .
പക്ഷേ അവളില്ലേ നല്ല ചുണയുള്ള പെൺകൊച്ചാ …… അവളുടെ ദേഹത്തു കൈ വച്ച നിമിഷം തന്നെ കരണം പുകയുന്ന ഒരു അടിയായിരുന്നു അവന് കിട്ടിയത് .
പക്ഷേ എതിരെ വന്നവന്മാരേ അവള് കണ്ടില്ല
അത് കണ്ടാ ഞാൻ ഓടിചെന്നത് .
വേണമെങ്കിൽ എനിക്ക് കൈയും കെട്ടി നോക്കി നിൽക്കായിരുന്നു .
പക്ഷേ എനിക്ക് ഇതുപോലെ ഇതേ പ്രായത്തിൽ ഒരു പെങ്ങള് കൊച്ച് ഉണ്ടായിരുന്നേൽ ഞാൻ നോക്കി നിൽക്കുമായിരുന്നോ …….
അതുപോലെ ഒരു സഹായമേ …ഇവിടെയും ചെയ്തുള്ളൂ ……
ഹ്മ്മ് …. അതിനെന്താ സഹായിക്കാൻ പോയതിന്റെ ഓർമ്മക്കായിട്ട്
നെറ്റിമേൽ നിനക്കൊരു സ്മാരകം കൂടി കെട്ടി പൊക്കാൻ പറ്റിയില്ലേ.
നെറ്റിയിൽ പൊങ്ങി ഇരിക്കുന്ന മുറിവിൽ നോക്കി ഒന്ന് പറഞ്ഞ ശേഷം അമ്മച്ചി എണീറ്റു .
ഇന്ന് ഇനി തിരിച്ചു പോക്ക് ഒന്നും നടക്കുകേല അമ്മച്ചി നാളെ രാവിലെ പോകാം ……..
ബെന്നി അമ്മച്ചിയെ നോക്കി പറഞ്ഞു .
സേവി ഇവിടെ വാങ്ങിയ ഒരു വീടില്ലേ …..
അങ്ങോട്ട് കൊണ്ട് ആക്കാം ഞാൻ .
നോക്കാൻ നിർത്തിയേക്കുന്ന തമിഴൻ എപ്പോഴും വീട് വൃത്തിയാക്കി ഇട്ടിരിക്കും.
ഹ്മ്മ് …..അമ്മച്ചി ഒന്ന് മൂളിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി ……
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
പിറ്റേ ദിവസം സേവി രാവിലെ തന്നെ ബെന്നിയുടെ കടയിൽ എത്തിയിരുന്നു .
ബെന്നിച്ചായാ …..
എന്തോ ജോലിയിൽ ആയിരുന്നവൻ പെട്ടന്ന് തിരിഞ്ഞു നോക്കി .
ആഹാ നീ എന്താ ടാ ഈ നേരം വെളുത്ത ഉടനെ……..
ഇപ്പോഴെ പുറപ്പെടുവേണോ……
ഏയ്യ് ഇല്ലിച്ചായാ……
ഞാൻ വെറുതെ ഇങ്ങോട്ട് വന്നതാ ….
നെറ്റിയിലെ ഈ മുറിവും വച്ച് എന്തിനാടാ ഈ മഞ്ഞു മാറും മുൻപ് ഇങ്ങോട്ട് വന്നത് ……
ഒന്ന് വിളിച്ചിരുന്നേൽ ഞാൻ അങ്ങോട്ട്
വരില്ലാരുന്നോ……
നിങ്ങളെന്നെ വല്യ രോഗിയാക്കാതെ ഒന്ന് പോ ബെന്നിച്ചാ………
ബെന്നിയൊന്നു ചിരിച്ചു ……
നീ വന്നപ്പോ അമ്മച്ചി എണീറ്റോ ടാ …..
അമ്മച്ചി നല്ല ഉറക്കവാ …….
ഇച്ചായൻ എനിക്കൊരു ചായ എടുക്ക് …….
അതും പറഞ്ഞ് അവൻ കടയുടെ മുന്നിലുള്ള ബെഞ്ചിൽ വന്നിരുന്ന് പുറത്തേക്കു നോക്കി…
നേരം വെളുത്തു വരുന്നേ ഉള്ളൂ ……
മഞ്ഞിൻന്റെ മൂടലും തണുപ്പും നന്നായ് അറിയാൻ കഴിയുന്നുണ്ട് .
കൂടാതെ മുന്നിലെ ചെമ്മൺ റോഡിലൂടെ പത്രവും പാലും കൊണ്ട് പോകുന്നവരും
ജോലികൾക്കായി പോകുന്നവരും മനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു .
അവൻ വാച്ചിലേക്ക് ഒന്ന് നോക്കി
ആറു മണിയോട് അടുക്കുന്നുണ്ട് .
കുറച്ച് നേരം അക്ഷമയോടെ അവൻ പുറത്തേക്ക് നോക്കിയതും ……..
ദൂരെ നിന്ന് ഒരു പെൺകുട്ടി നടന്നു വരുന്നത് കണ്ടു …..
അവൻ എഴുന്നേറ്റ് ഒന്ന് നോക്കിയതും അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു ……
എനിക്കപ്പോ സമയം തെറ്റിയില്ല .
സാറക്കൊച്ച് തന്നെ………..
🥀
അവൾ ബെന്നിയുടെ കടയും കടന്ന്
മുന്നിലുള്ള കുഞ്ഞ് ബസ്സ് സ്റ്റോപ്പിലേക്ക് കയറാൻ ഒരുങ്ങിയതും പിന്നിൽ നിന്നും ഒരു വിളി എത്തി ……
ഏയ്യ് സാറ………
പരിജിതമല്ലാത്ത ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി …….
മുന്നിൽ നിൽക്കുന്നവനെ കണ്ടതും അവളുടെ മുഖമൊന്നു കനത്തു…..
തണുപ്പേറ്റ് ചുവന്നിരുന്ന മൂക്കിൻ തുമ്പും കവിളുകളും …… വീണ്ടും ചുവന്നു .
അവൻ കടയിൽ നിന്നും ഇറങ്ങി അവളുടെ അടുത്തേക്ക് നടന്നു …….
അവൻ മുന്നിലേക്ക് എത്തിയതും
തലേദിവസത്തേ കോലാഹലങ്ങളെല്ലാം അവളുടെ മനസ്സിൽ പാഞ്ഞെത്തി .
കൂടാതെ അവന്റെ നെറ്റിയിലെ തൂവെള്ള നിറത്തിൽ ചുറ്റിക്കെട്ടിയിരിക്കുന്ന ബാൻഡേജിലേക്കും അവളുടെ മിഴികൾ എത്തിനിന്നു .
🥀
സേവിക്ക് വേണ്ടി നല്ലൊരു ചായ ഇട്ട് അവനെയും തിരക്കി പുറത്തേക്ക് വന്ന ബെന്നി കാണുന്നത് ഒരു പെൺകുട്ടിയോട് എന്തൊക്കെയോ സംസാരിച്ചു നിൽക്കുന്ന സേവിയേയാണ് .
ആ പെൺകുട്ടി ആരാണെന്ന് സൂക്ഷിച്ചു നോക്കിയതും അവന്റെ കണ്ണുകൾ വികസിച്ചു …..
സാറ യോ ……
എന്തോ പറഞ്ഞ് സാറ ദേഷ്യപ്പെടുന്നുണ്ട് …..
സേവി ചിരിക്കുകയാണ് .
എന്നുവരെ കാണാത്ത സേവിയുടെ നിൽപ്പും ഭാവവും കണ്ടപ്പോഴേ ബെന്നിയിൽ ഒരു ചിരി വിരിഞ്ഞു …..
പെട്ടന്ന് അനന്തപുരി ബോർഡ് വച്ച ബസ്സ് വളവ് തിരിഞ്ഞ് കയറി വന്നു .
സാറ സേവിയേ കടന്ന് മുന്നോട്ട് നിന്നു .
സാറ നിന്ന കുറച്ച് മുന്നിലായി വണ്ടി നിർത്തിയതും അവൾ മുന്നിലേക്ക് നടന്നു .
സാറക്കൊച്ചു പോകുവാണോ ………
അവൻ പിന്നിൽ നിന്നും വിളിച്ചു ചോദിച്ചു …..
അവൾ തിരിഞ്ഞ് കനത്തൊരു നോട്ടം നൽകി ബസ്സിലേക്ക് കയറിയതും കണ്ടക്ടർ ഡബിൾ ബെൽ അടിച്ചു …….
ചെറിയ പൊടി പറത്തി ബസ്സ് മുന്നിലേക്ക് നീങ്ങിയതും അവൻ ചെറു ചിരിയോടെ കടയിലേക്ക് നടന്നു .
ഇതെല്ലാം കണ്ട് നിന്ന ബെന്നി സേവി വരുന്നതു കണ്ടതും പെട്ടന്ന് അകത്തേക്ക് കയറി .
💖💖💖💖💖💖💖💖💖💖💖
എടാ സേവി വൈകാതെ അങ്ങ് എത്തിയേക്കണം കേട്ടോ ……..
കേട്ട് അമ്മച്ചി …….
എന്നാ ശെരി ഞാൻ ഇറങ്ങുവാ …..
ബെന്നി പോകുവാണ് കേട്ടോ……
ആഹ് ശെരി അമ്മച്ചി …..
ബെന്നി വണ്ടിക്ക് അടുത്തേക്ക് വന്നു .
അമ്മച്ചിയെ തറവാട്ടിൽ കൊണ്ട് പോകാനായി ക്ലീറ്റസേട്ടൻ വന്നിരുന്നു .
ചേട്ടത്തി വണ്ടിയിലേക്ക് കേറിക്കോ ഇനി നിന്ന് താമസിക്കണ്ട …..
ക്ലീറ്റസേട്ടാ ചെന്നിട്ട് വിളിക്കണേ ….
ശെരി കുഞ്ഞേ എത്തിയിട്ട് വിളിക്കാം ……
സേവിയോട് യാത്ര പറഞ്ഞ്
അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തു .
🥀
അമ്മച്ചിയേയും കൊണ്ട് കാർ അകന്ന് പോകുന്നത് കണ്ടതും അവനൊന്നു നെടുവീർപ്പോടെ ഇരുകൈകളും കൊരുത്ത് മുകളിലേക്ക് ഉയർത്തി ഒന്ന് ഞെളിഞ്ഞു .
ചുണ്ടിൽ ഒരു പുഞ്ചിരിയോടെ തിരിഞ്ഞപ്പോഴാണ്
ചായക്കടയുടെ മുന്നിലേ കൈവരിയിൽ പിടിച്ച് തന്നെ അടിമുടി നോക്കുന്ന ബെന്നിച്ചായനേ അവൻ കണ്ടത് .
സേവി ഒന്ന് പരുങ്ങി …..
എന്താ ബെന്നിച്ചാ നിങ്ങള് മനുഷ്യനേ കണ്ടിട്ടില്ലാത്ത പോലെ നോക്കുന്നത് .
ഹാ എങ്ങനെ നോക്കാണ്ടിരിക്കും .
നിന്റെ കൈയിലിരുപ്പ് അതല്ലേ …..
അല്ല മോനേ ……
എന്താ ഉദ്ദേശം ???
എന്ത് ഉദ്ദേശം ……..
സാധാരണ നീ ഇങ്ങനെ നിൽക്കാറില്ല ല്ലോ …
പിന്നെ നിനക്ക് ഡ്രൈവ് ചെയ്തുകൂടാ രണ്ട് ആഴ്ച റസ്റ്റ് വേണം എന്നൊക്കെ ഡോക്ടർ നിർദ്ദേശിച്ചുന്ന് അമ്മച്ചിയോട് നീ പറയുന്ന കേട്ടല്ലോ ……
ആഹ്ഹ് പറഞ്ഞു അതിനിപ്പോ എന്താ …..
അല്ലാ….നിന്നെ കാണിക്കാൻ കേറിയപ്പോ ഞാനും ഉണ്ടായിരുന്നല്ലോ ഡോക്ടർ ഇങ്ങനെയൊന്നും പറയുന്നത് ഞാൻ കേട്ടില്ലല്ലോ ….. അത് ബെന്നിച്ചന്റെ ചെവിയുടെ കുഴപ്പമാ …..
മ്മ്മ് മ്മ് …..എനിക്ക് മനസ്സിലാകുന്നുണ്ട് ആർക്കാണ് കുഴപ്പമെന്ന് .
ആർക്ക് കുഴപ്പം എന്ത് കുഴപ്പം ….
എടാ എടാ കള്ള തിരുമാലി …….
ബെന്നി സേവിയുടെ കൈ മടക്കി പിന്നിലേക്ക് തിരിച്ചു .
ഇച്ചായാ കൈ … കൈ …..
ഇന്നലെ ബസ്സ് സ്റ്റോപ്പിൽ നടന്ന തൊക്കെ ആരും കണ്ടില്ലന്നായിരിക്കും വിചാരം .
അത് പിന്നെ …….
അവള് നന്നായിട്ട് ആട്ടി വിട്ടല്ലേ ……
ഇഇഇ …..അവൻ ഒന്ന് ഇളിച്ചുകാണിച്ചു.
കണ്ടല്ലേ ……
ഹ്മ്മ് കണ്ടു ….
എടാ …..അത് സാറയാ ……
നല്ല മനസ്സുറപ്പുള്ളപെണ്ണാ പെട്ടന്നൊന്നും അവളുടെ ഹൃദയം കട്ടെടുത്ത്
നിന്റെ കുരിശ്മുറ്റം തറവാട്ടിലേക്ക് കൊണ്ട് പോകാമെന്നു സ്വപ്നത്തിൽ പോലും നീ കരുതണ്ട ……
അതെനിക്ക് ഇച്ചിരി നേരത്തെ മനസ്സിലായതാ
ഇച്ചായാ……
പക്ഷേ ഈ സേവ്യർ അലക്സ് ഒരു പെണ്ണിന് മിന്നുചാർത്തുന്നുണ്ടേങ്കിൽ അത് എന്റെ സാറപെണ്ണിന് മാത്രമായിരിക്കും ഇന്നാലെ കൊണ്ട് ഞാൻ അതങ്ങ് ഉറപ്പിച്ചു …….
എന്തോ …….വല്ലാത്തൊരു ഇഷ്ടം തോന്നുവാ അവളോട് ……
അവളെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടാണോ നീ …….
എല്ലാമൊന്നും അറിയില്ല ഇച്ചായാ …….
എന്നാലും അവളുടെ മുന്നേയുള്ള ജീവിതമൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല ……
എനിക്ക് അവളെ മാത്രം മതി ……
പിന്നെ….എന്റെ പെണ്ണിന്റെ പിന്നാലെ കൂടിയിരിക്കുന്നവൻമാരെ ഞാൻ നല്ല രീതിക്കൊന്ന് കാണുന്നുണ്ട് ….
അവൻ നെറ്റിയിലെ ബാൻഡേജിൽ ഒന്ന് തലോടി ഒന്ന് ചിരിച്ചു .
🍒🍒🍒
പിറ്റേന്ന് രാവിലെ മുതൽ അനന്തപുരി ബസ്സ് അടിവാരത്തേക്ക് പുറപ്പെടാനുള്ള ആളുകളെ കയറ്റുമ്പോൾ ചായക്കടയുടെ ബഞ്ചിൽ ഒരു ചായയുമായി അവനും സ്ഥാനം പിടിച്ചു …….
ബെന്നി അവന്റെ ഇരുപ്പ് കാണുമ്പോഴേ കടയിൽ നിത്യം മെഴുകുതിരി കത്തിക്കുന്ന മാതാവിന്റെ രൂപത്തെ നോക്കും …….
കർത്താവേ എന്റെ ചെർക്കനെ കാത്തോളണേ എന്ന് ഒരു പുഞ്ചിരിയോടെ പറയാതെ പറയും .
തുടരും .

by