The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആതിര
എന്തിനാ മോളേ ഈ സന്തോഷവാർത്ത മർച്ചുവെച്ചത്..??
എന്തിനാ നീ ആരേം അറിയിക്കാതെ കൊണ്ടുനടന്നത്..??
ഇപ്പൊ അപ്പച്ചിക്കെന്ത് സന്തോഷമായെന്നോ..?
ആ കിഴക്കേതിലെ നളിനി ഒളിഞ്ഞും തെളിഞ്ഞും ഒക്കെ എന്നോട് എത്രവട്ടം ചോദിച്ചിട്ടുണ്ടെന്നോ, ഗീതുന് വിശേഷം ആയില്ലെന്ന്.. വല്ല കുഴപ്പോം ഉണ്ടേൽ പോയി ഡോക്‌ടറെ കാണാൻ വരെ പറഞ്ഞു ആ നളിനി..എന്തായാലും ദൈവം എന്റെ പ്രാർത്ഥന കേട്ടു..”
അപ്പോഴും ഗീതുവിന്റെ കണ്ണുകൾ അനുസരണയില്ലാതെ തേടിക്കൊണ്ടിരുന്നത് സിദ്ധുവിനെയാണ്..ആ കണ്ണുകളിലെ ഭാവം എന്താണെന്നാണ്..സിദ്ധു അവളുടെ അടുത്ത് വന്നിരുന്നു..ഗീതുവിന്റെ കയ്യിൽ അവൻ കൈവെച്ചു..ഗീതു ഒരു നിമിഷം ഞെട്ടി..ഒപ്പം സന്തോഷത്തോടെ അവളുടെ കൈമേൽ വെച്ചിരിക്കുന്ന അവന്റെ കയ്യിലേക്ക് നോക്കി..
“ഗീതികയെ ഡിസ്ചാർജ് ചെയ്തു..വീട്ടിലേക്ക് പോകാം..”
നഴ്‌സ് റൂമിലേക്ക് വന്ന് പറഞ്ഞു..
“അമ്മേ ഞാൻ പോയി ബില്ല് പേ ചെയ്തിട്ട് വരാം..”
സിദ്ധു അവിടെനിന്നും പോയി..
ആനന്ദും അമ്മുവും ആകെ കിളിപോയ അവസ്റ്റായിലായിരുന്നു..
ഗീതുനെ കാണുന്നതെ ചതുർത്ഥിയാണ് സിദ്ധുവിന്..പിന്നെ ഇതേങ്ങനെ സംഭവിച്ചുവെന്ന് തലപ്പുകഞ്ഞ് ആലോചിക്കുവാണ് അമ്മു..കൂടാതെ ഒരിക്കൽ ഗീതു പറഞ്ഞതാരുന്നു അവൾക്ക് സിദ്ധു ഒരു കുഞ്ഞിനെ സമ്മാനിക്കുന്നത് സ്വപ്നം മാത്രമായിരിക്കുമെന്ന്.. ആ പറഞ്ഞവൾ ഇപ്പൊ എങ്ങനെ ഗർഭിണിയായെന്ന് തലപുകഞ്ഞ് ചിന്തിക്കുകയാണ് അമ്മു..
“ന്റെമ്മൂ ..നീ അതികം ചിന്തിക്കണ്ട..എത്ര അടുക്കാൻ പറ്റില്ലെന്ന് പറഞ്ഞാലും ഒരു നിമിഷത്തെ തോന്നൽ മതി അതൊക്കെ മാറാൻ.എത്രയായാലും ഒരു മുറിയിൽ കഴിയുന്നവരല്ലേ.. ഗീതുനോട് ഇനി സിദ്ധൂന് പഴയ ദേഷ്യം ഒന്നും കാണില്ല..”
“നിന്നെ കടിച്ചുകീറാൻ നിന്ന മനുഷ്യൻ അല്ലാരുന്നോടി അത്..അപ്പൊ ആ വിശ്വാമിത്രന്റെ തപസ്സ് നീ ഇളക്കിയാരുന്നോ..?? അല്ല ഇതൊക്കെ എന്നാരുന്നു..??അപ്പൊ റൊമാൻസ് ഒക്കെ വർക്കായി തൊടങ്ങിയാരുന്നല്ലേ..അല്ലടി ഈ ദേഷ്യപ്പെടുന്നവരൊക്കെ ഭയങ്കര റൊമാന്റിക് ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..നിന്റെ സിദ്ധുവേട്ടൻ എങ്ങാനാരുന്നു..??”
ഗീതുനരികിൽ ബെഡിലിരുന്ന് അമ്മു ചോദിക്കുന്ന കേട്ട് ദേവി ചിരിച്ചുപോയി..ആനന്ദാണേൽ അമ്മുവിന്റെ ചോദ്യം കേട്ട് വാ പൊളിച്ചു നിൽക്കുവാണ്..
ആനന്ദവളെ ഗീതുന്റെ അടുത്ത് നിന്നും എണീപ്പിച്ചു കൊണ്ടുപോയി..
“എന്താ ചോദിക്കേണ്ടെന്നും പറയണ്ടെന്നും അറിയില്ല..ഈ പെണ്ണ്.. നിന്റെ സംശയം ഞാൻ തീർത്തുതന്നാൽപോരെ..”(ആനന്ദ്)അമ്മൂനോട് കാതോരം ചോദിച്ചു
“ഒന്ന് പോ അവിടുന്ന്..”(അമ്മു)
എന്നാൽ എല്ലാമുഖത്തും സന്തോഷം അലയടിക്കുമ്പോഴും ഗീതുവിന് മാത്രം സന്തോഷിക്കാൻ കഴിഞ്ഞില്ല..എങ്കിലും എല്ലാ സങ്കടങ്ങൾക്കും അവസാനമായ പോലെ തോന്നി അവൾക്ക്..തന്റെ ഉദരത്തിലെ ജീവനെ അവൾ രണ്ടു കൈയാലും പൊതിഞ്ഞു പിടിച്ചു..
ദേവിയും സിദ്ധുവുമുള്ള കാരണം ആനന്ദും അമ്മുവും ബൈക്കിന് പോകാൻ തീരുമാനിച്ചു..
ഹോസ്പിറ്റലിലേക്ക് ഗീതുവും അമ്മുവും കാറിലും അവൻ ബൈക്കിലുമായിരുന്നു വന്നത്..ആനന്ദ് ഗീതുവിന്റെ കവിളിൽ തലോടിയും അമ്മു അവളെ കെട്ടിപ്പിടിച്ചും യാത്ര പറഞ്ഞു…ഡോക്ടർ രണ്ടാഴ്ച്ചത്തെ ബെഡ് റെസ്റ്റ് പറഞ്ഞതിനാൽ സ്കൂളിൽ ലീവ് ഇൻഫോം ചെയ്യാൻ അവൾ ആനന്ദിനോട് പറഞ്ഞു..
ഹോസ്പിറ്റലിൽ നിന്നു വീട്ടിലേയ്ക്കുള്ള യാത്രയിലെല്ലാം സിദ്ധു അവളോട് സന്തോഷത്തോടെ പെരുമാറി..അവന്റെ മാറ്റം ദേവി സന്തോഷത്തോടെ നോക്കിയിരുന്നു.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
വീട്ടിലെത്തിയതും ഗീതുവിനെ സിദ്ധു ശ്രദ്ധയോടെ സെറ്റിയിൽ ഇരുത്തി..
അവൾക്ക് കുടിക്കാൻ ദേവി തിളപ്പിച്ചു വെച്ചിരുന്ന പാൽ കൊണ്ടുകൊടുത്തതും സിദ്ധുവായിരുന്നു..അവൾ അതിശയത്തോടെ അവനെ നോക്കി.. പാൽ ഗ്ലാസ്സ് അവളെ നിർബന്ധപൂർവം ഏൽപ്പിച്ച് അവളെ കൊണ്ടവൻ അതു മുഴുവൻ കുടിപ്പിച്ചു..
ഗീതുവിന് വളരെ സന്തോഷം തോന്നി..സിദ്ധുവിന്റെ മാറ്റം അവളെ ശരിക്കും അതിശയിപ്പിച്ചു..
കുഞ്ഞെന്ന വികാരം സിദ്ധുവിനെ
മാറ്റിയിരുന്നു..
“ഇനി പറ ഈ കുഞ്ഞ് ആരുടെയാ??”
അതുവരെ സ്നേഹത്തോടെ പെരുമാറിയിരുന്ന സിദ്ധു ഗീതുവിനോട് ചോദിച്ചു..അവന്റെ ചോദ്യത്തിൽ തകർന്ന് പോയത് ദേവിയും ഗീതവുമായിരുന്നു..
തങ്ങളുടെ മുന്നിൽ അവൻ അണിഞ്ഞത്ത് സ്നേഹത്തിന്റെ മൂടുപടം മാത്രമാണെന്നവർക്ക് വിശ്വസിക്കാനായില്ല..
“സിദ്ധു..ഏതൊക്കെയാ മോനെ ചോദിക്കുന്നേ..അവളുടെ വയറ്റിൽ നിന്റെ കുഞ്ഞല്ലാതെ പിന്നെ ആരുടെ കുഞ്ഞാ വളരുന്നത്..
വായിതോന്നുന്നത് പറയുന്ന പോലെ ഇത് പറയരുത്..”(ദേവി)
“പറ ഗീതു..നീ കേട്ടില്ലേ..നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ തന്തയാരാന്ന്??”
ഇത്തവണ അവന്റെ ശബ്ദം പൊങ്ങിയിരുന്നു..ഗീതു പേടിച്ച് ഇരുനടത്ത് നിന്നും എഴുനേറ്റു..
“നമ്മുടെ കുഞ്ഞാ സിദ്ധുവേട്ടാ..”പേടിച്ചുകൊണ്ടാണെങ്കിലും അവൾ പറഞ്ഞു..
“കള്ളം പറയുന്നോ..ആരാടി നിന്റെ വയറ്റിൽ ഉണ്ടാക്കിയെന്ന്..”(സിദ്ധു)
“ടാ.. എന്തൊക്കെയാടാ.. നിനക്ക് ഭ്രാന്ത് പിടിച്ചോ സിദ്ധു..?”(ദേവി)
“അമ്മയൊന്ന് മിണ്ടാതിരുന്നേ.. ഇവൾ പറയട്ടെ..”
ഗീതു കരയാൻ തുടങ്ങിയിരുന്നു..
ഇതുവരെ അനുഭവിച്ച സന്തോഷമെല്ലാം ഒരു നിമിഷം കൊണ്ടില്ലാതായി…
“ഗീതു ..വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്..ഈ കുഞ്ഞ് ആരുടെയാണെന്ന്..?”
“ന..നമ്മുടെ കു..കുഞ്ഞാ..”
അത്രയും പറഞ്ഞത് മാത്രം അവൾക്കോർമയുണ്ട്..അവന്റെ തഴമ്പിച്ച കൈകൾ അവളുടെ ഇരു കവിളിലും നോവ് പടർത്തി..രണ്ടു കവിളുകളും അവന്റെ കൈപ്പാട് പതിഞ്ഞു..അടിയുടെ ശക്തിയിൽ അവൾ സെറ്റിയിലേക്ക് വീണു..
“സിദ്ധൂ…….!!!!!”😡😡..അവളുടെ മേത്ത് കൈവെക്കാനും മാത്രം നീ വളർന്നോ..അതും വയറ്റിൽ മറ്റൊരു ജീവനുള്ളപ്പോൾ..”
ദേവി ഓടി പോയി ഗീതുനെ താങ്ങി എഴുന്നേൽപ്പിച്ചു.. അടിയുടെ ഇടയ്ക്ക് അവളുടെ നാവും പല്ലും തമ്മിൽ ചേർന്നിരുന്നു ..നാവിൽ പല്ലാഴ്ന്നിറങ്ങി വായിൽ നിന്ന് ചോര വന്നു..ചുണ്ടിലും താടിയിലും ഊർന്നിറങ്ങുന്ന ചോര ദേവി സാരിതലപ്പാൽ ഒപ്പി..ദേവി ദേഷ്യത്തോടെ സിദ്ധുന്റെ ഷർട്ടിന്റെ കോളോറിൽ കയറി പിടിച്ചു..
“എന്ത് തെമ്മാടിത്തരവാടാ
കാണിച്ചേ..??”
“അപ്പോൾ അവൾ കാണിച്ചതോ..
കണ്ടവന്റെ വിത്തിനെ വയറ്റിലിട്ടൊണ്ട് നടക്കുന്നതോ..?
“സിദ്ധൂ…!!!”
“അതേമ്മ സിദ്ധു തന്നെയാ..ഞാൻ ഒന്ന് തൊടുകകൂടി ചെയ്യാതെ ഇവൾക്കെങ്ങാനാ വയറ്റിലുണ്ടായതെന്ന് അമ്മ തന്നെ ചോദിക്ക്..ഒരു മുറിയിൽ കഴിഞ്ഞെന്ന് വെച്ച് കുട്ടിയൊന്നും ഉണ്ടാകില്ല..ആ മുറിയിൽ നിലത്ത് കിടന്നിരുന്ന ഇവളുടെ വയറ്റിൽ എങ്ങനാ എന്റെ കുട്ടി വരുന്നേ..?
ദിവ്യഗർഭം ആയിരിക്കും..”
“നീ എന്താ സിദ്ധു പറയുന്നേ ഇത് നിന്റെ കുഞ്ഞല്ലന്നാണോ..??”
“അതേ..ചുമ്മാതൊന്നും കുഞ്ഞുണ്ടാകിലെന്ന് അമ്മയ്ക്ക് ഞാൻ പറഞ്ഞുതരണ്ട കാര്യം ഇല്ലല്ലോ.. ഒരിക്കൽപോലും ഭാര്യാ ഭർത്താക്കന്മാരായി ഞങ്ങൾ ജീവിച്ചിട്ടല്ല..എന്ററിവിൽ ഒരിക്കൽ പോലും ന്റെ കൈയ്യിൽ നിന്ന് ഒരുതെറ്റും സംഭവിച്ചിട്ടില്ല..
പിന്നീ കുഞ്ഞ് ആരുടേതാണ്..
എന്തായാലും എന്റെ അല്ല..”
“മോനെ ശരിക്ക് ഒന്നൂടി കൊടുക്കാടാ..പണ്ടേ പഠിച്ച കള്ളിയാ ഇവൾ..”
വാതിൽക്കൽ നിന്നും വന്ന ശബ്ദം കേട്ടവർ തിരിഞ്ഞു നോക്കി..
മറ്റാരുമല്ല ലത..അല്ലേലും ആരും വിളിക്കാതെ കൃത്യ സമയത്ത് ഇവരെപോലെയുള്ളവർ പ്രേത്യക്ഷപ്പെടുന്നതിൽ അത്ഭുതപെടാൻ ഒന്നും ഇല്ല..അവരുടെ സഹജമായ കഴിവാണത്..
“എന്നാലും പെണ്ണേ നീ ആള് കൊള്ളാല്ലോ..??പണി പറ്റിച്ചല്ലോ.. അതും ഇവന്റെ താലിയും ഇട്ടോണ്ട്..അന്നേ ഞാൻ ദേവിയോട് പറഞ്ഞതാ ഇവളുടെ ആ സാവിത്രിടെ വീട്ടിലോട്ടുള്ള പോക്ക് നിർത്തണമെന്ന്..കേട്ടോ.. ഇപ്പൊ അനുഭവിച്ചോ..ഇതാ ചെക്കന്റെ കുഞ്ഞാ..ഇപ്പൊ അവന്റെ കെട്ടും കഴിഞ്ഞു..ഇനി ഇത് സിദ്ധു മോന്റെ തലേൽ ആകും..”
“കണ്ടവന്റെ വിഴിപ്പ് ചുമക്കണ്ട ഗതികേടൊന്നും എനിക്കില്ല..
കണ്ടവന്റെ കൂടെ കിടന്നപ്പോൾ ഓർക്കാണാരൂന്നൂ..സത്യം പറയടി ഇത് നിന്റെ മാറ്റവന്റെ ,ആ ആനന്ദിന്റെ വിത്തല്ലേ..അവൻ നിനക്ക് വയറ്റിലൊണ്ടാക്കിയിട്ട് നിന്റെ കൂട്ടുകാരരീനേ കെട്ടി…
അല്ലേൽതന്നെ അമ്മ ആലോചിക്ക് ന്റെ കുഞ്ഞാ ഇവടെ വയറ്റിലുള്ളതെങ്കിൽ അവളെന്തിനാ ഇത്രയും നാൾ മറച്ചുവെച്ചത്??”
ഒന്നും കേൾക്കാനാകാതെ ഗീതു ചെവിരണ്ടും പൊത്തിപ്പിടിച്ചു താഴെക്കിരുന്നു..
“നിന്റെ ചൂട് കിട്ടാതെവന്നപ്പോൾ അവന്റെ ചൂട് തേടി പോയതാ..നിന്റെ വിധി..ഇനി കണ്ടവന്റെ കുഞ്ഞിനെ പിഴച്ചു പേറേണ്ടി വരുവല്ലോ.. ന്റീശ്വരാ..(ലത)
“ലതേ..!!!!!!!!ഇപ്പൊ ഈ വീട്ടിന്ന് ഇറങ്ങണം..ഇനി മേലാൽ ഈ പടി ചവിട്ടരുത്..തീർന്ന് നിങ്ങളുമായുള്ള ബന്ധം..”
ദേവി ലതയെ പിടിച്ചുവിലിച്ചു വെളിയിലാക്കി കതകടച്ചു..
“മോളേ..”
കരഞ്ഞുതളർന്ന ഗീതുവിനെ ദേവി വിളിച്ചു..
“അപ്പച്ചി..ഗീതു വഴിപിഴച്ച് പോയിട്ടില്ല..ഇതെന്റെ കുഞ്ഞാ..
ആനന്ദ് അവൻ എനിക് കൂടപ്പിറപ്പാ അപ്പച്ചി ..സത്യായിട്ടും സിദ്ധുവേട്ടന്റെ കുഞ്ഞാ എന്റെ വയറ്റിൽ വളരുന്നേ.. സിദ്ധുവേട്ടൻ അംഗീകരിക്കില്ലന്നോർത്താ ഞാൻ ആരോടും ഒന്നും പരായാതിരുന്നത്..
ആരേം അറിയിക്കാതെ എങ്ങോട്ടേലും പോയി ജീവികാന്ന് കരുതി..”
മുകളിൽ സ്റ്റെപ്പിൽ നിൽക്കുന്ന സിദ്ധുവിനടുത്തേക്ക് അവൾ ചെന്നു..
“ന്റെ അമ്മയാണെ അച്ഛനാണെ ഈ കുഞ്ഞ് നമ്മുടെയാണ് സിദ്ധുവേട്ടാ..നിങ്ങൾക്ക് ഒന്നും ഓർമ്മ കാണില്ല..ഈ കുഞ്ഞ് നിങ്ങടെയല്ലന്ന് മാത്രം പറയല്ലേ..”
“പ്ഫാ..ഞാൻ തൊടാതെ എങ്ങാനായാടി നിന്റെ വയറ്റിൽ ന്റെ ചോര വളരുന്നേ.. ഇതേ ഇതിഹാസോം പുരാണോം ഒന്നുവല്ല ദിവ്യഗർഭം ഉണ്ടാകാൻ..നീ എന്തു പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല..
പിന്നെ ഇതിന്റെ തന്ത ആരാണെന്ന് പറഞ്ഞാൽ അവന്റെ അടുക്കൽ നിന്നെ ഞാൻ കൊണ്ട് വിടാം..
അതിനു മുൻപ് കഴുത്തിൽ കിടക്കുന്ന ആ താലി ഇങ്ങ് ഊരിവെച്ചേക്കണം..ന്റെ പേരുള്ള താലിയിട്ടൊണ്ട് ഇനി നിന്റെ അഴിഞ്ഞാട്ടം ഇനി നടക്കില്ല..”
അതും പറഞ്ഞവൻ ഗീതുവിന്റെ കഴുത്തിലെ താലിയിൽ പിടി മുറുക്കി..അവന്റെ കയ്യിൽ അവൾ കയറിപ്പിടിച്ചു..അവൻ താലിയിൽ പിടി മുറുക്കിക്കൊണ്ടിരുന്നു..
താലിയിൽ നിന്നും അവന്റെ പിടി വിടുവിക്കാനായി അവൾ പുറകോട്ടാഞ്ഞതും സ്റ്റെപ്പിൽ നിന്നും കാല്തെറ്റി ഉരുണ്ട് താഴേക്ക് വീണു..
“ന്റെ മോളേ…….!!!!”
ദേവി അലറിക്കൊണ്ട് ഗീതുവിനടുത്തേക്ക് ചെന്നു..
സിദ്ധുവും ഓടി അവളുടെ അടുത്തേക്ക് ചെന്നു.. വീഴ്ചയിൽ അവളുടെ ബോധം പോയിരുന്നു..
എത്ര വിളിച്ചിട്ടും എഴുന്നേൽകാത്ത ഗീതുവിനെ കൈകളിൽ താങ്ങി സിദ്ധു കാറിൽ കയറി..പുറകിലത്തെ സീറ്റിൽ ദേവിയുടെ മടിയിലേക്കവളെ കിടത്തി സിദ്ധു കാർ ഹോസ്പിറ്റലിലേക്ക് പായിച്ചു..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
നേരെ അവളെ I C U വിലേക്കാണ് കൊണ്ടുപോയത്..പുറത്ത് കസേരയിൽ ദേവി കരഞ്ഞ് പ്രാര്ഥിച്ചുകൊണ്ടിരിക്കുന്നു.. സിദ്ധു ദേവിയെ ആശ്വസിപ്പിക്കാൻ ചെന്നതും കത്തുന്ന നോട്ടമാണ് കിട്ടിയത്..
“ന്റെ കുഞ്ഞിനെ കോന്നോടാ നീ..”എന്നും ചോദിച്ചു സിദ്ധുന്റെ ദേഹത്തൊക്കെ അടിച്ചു..
അവസാനം തളർന്ന് ആ കസേരയിൽ തന്നെ ഇരുന്നു..
കുറെ നേരത്തിനു ശേഷം ഡോക്ടർ പുറത്തേക്ക് വന്നു..
“ഡോക്ടർ ഗീതുന് എങ്ങനെയുണ്ട്.?”
“നിങ്ങളോട് പ്രത്യേകം പറഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്..എങ്ങനെയാ വീണത്..??”
“കാൽ തെന്നി താഴോട്ട് ഉരുണ്ട് വീണാതാ ന്റെ കുഞ്ഞ്..”(ദേവി)
”
“പറയുന്നത്കൊണ്ട് വിഷമം തോന്നാം..വീ ആർ റീയലി സോറി..ഗീതുന് അബോർഷൻ ആയി..അവളുടെ കുഞ്ഞ്…”
അത്രയും പറഞ്ഞ് ഡോക്ടർ പോയി..സങ്കടം താങ്ങാൻ കഴിയാതെ ദേവി ചുമരിലേക്ക് ചാരിനിന്നു..
(തുടരും)
ആരും കുറ്റം പറയരുതേ.. നന്നായില്ലെന്ന് അറിയാം..
പഠിക്കുന്നതിനിടയിൽ എഴുന്നതുന്നതാണ്..ആരുടെയും കമെന്റ് വായിക്കാൻ പോലും സമയം ഇല്ല..പിന്നെ നിങ്ങൾക്കുള്ളത് പോലെ ഗീതു എങ്ങനെ പ്രെഗ്നന്റ് ആയെന്ന് സിദ്ധുവിനും സംശയം ഉണ്ട്..അവളുടെ മാനസികാവസ്ഥ എങ്ങനെ എഴുതാണോന്ന് പോലും അറിയാത്ത അത്രയും സങ്കടം എനിക്കും വന്നു..കഥ ഇനി വലിച്ച് നീട്ടില്ല.. പെട്ടന്ന് തന്നെ തീർക്കാം..