രചന : അശ്വതി അച്ചു
ഒന്നൂടെ മുറുകെ പിടിച്ചതല്ലാതെ അവളിൽ മാറ്റം ഒന്നും ഉണ്ടായില്ല. മഹാദേവ ഇവളെ എനിക്ക് തന്നേക്കണേ. ഒരു ഭ്രാന്തിനും വിട്ട് കൊടുക്കില്ല ഞാൻ എന്റെ കൊച്ചിനെ എന്ന് മനസ്സിൽ നൂറ് ആവർത്തി പറഞ്ഞു. അവൾക്കത് മനസിലാവില്ല എന്നറിഞ്ഞിട്ടും.
💔💔💔
ഒരു സിഗററ്റ് കൂടെ കത്തിച്ചു പുക വലിച്ചു വിട്ടു ആദി.ഫോൺ ബെല്ലടിക്കുന്നുണ്ട്. നിമ്മി അല്പം നേരം നോക്കി നിന്നു . വീണ്ടും ബെല്ലടിച്ചപ്പോൾ അതുമായി അവനരികിൽ ചെന്നുആദി ഫോൺആരാഒരു മഹിഅവൻ ഒരു നിമിഷം കഴിഞ്ഞിട്ട് കാൾ എടുത്തുആദിയേട്ട ഞാൻ മഹിയാണ്. മനസിലായി നാളെ കല്യാണം ആണ്ഒരിക്കൽ കഴിഞ്ഞതല്ലേ
അതെ അത് വേണ്ടെന്ന് വെച്ചു.ഓ നീയെന്നെ കല്യാണം വിളിക്കാൻ ക്ഷണിച്ചതാണോഅതെ
ഞാൻ ഇല്ല ടാ. എനിക്ക് അവിടെ ആരാ പരിചയം ഉള്ളത്നന്നായി പരിചയം ഉള്ള ഒരാൾ ഉണ്ട് അത് മതിയോ
ആര്… ജെനിയോആ പേര് കേട്ടതും നിമ്മി അവനെ ഒന്ന് നോക്കി. അവന്റെ കണ്ണുകളിൽ ഇത് വരെ കാണാത്ത ഭാവം. വാക്കുകളിലെ സന്തോഷം…
അതെ. അവളുണ്ട്.ആ കണ്ണന്റെ അനിയത്തി ഇലേ ശ്രീ അതാ ഏട്ടൻ കെട്ടാൻ പോകുന്ന പെണ്ണ്
അവൻ ഒന്ന് പൊട്ടിച്ചിരിച്ചു.മതിയെടാ അത് മതി. ഞാൻ വരുന്നു എപ്പോഴാ10.30 മുഹൂർത്തം ഏട്ടൻ ഒരു 10 ആകുമ്പോ എത്തൂലെഎത്തും… കൃത്യ സമയത്ത് ഞാൻ ഉണ്ടാകുംഅവൻ ഫോൺ കട്ട് ചെയ്ത് എഴുന്നേറ്റു
ആദി പോവണോആഎന്തെ പെട്ടന്ന്നാളെ ഒരു കല്യാണം ഉണ്ട്ഓ അവൾ ഉണ്ടായിരിക്കും അല്ലെ
അവൻ പെട്ടന്ന് നിമ്മിയുടെ കവിളിൽ കുത്തി പിടിച്ചു
എന്താടി നിനക്ക് ഒരു പുച്ഛം… ങേ അവളുണ്ട് അവളെ കാണാൻ തന്നെ പോകുന്നെ.എന്തെ നിനക്ക് വല്ല കുഴപ്പം ഉണ്ടോഅവൾക്ക് വേദനിക്കുന്നുണ്ടായിരുന്നു .കണ്ണുകൾ നിറഞ്ഞൊഴുകിഎനിക്ക് വേദനിക്കുന്നു ആദി
അവൻ പതിയെ കൈ എടുത്തു.അവളുടെ മുഖം ചുമന്ന് നിൽക്കുന്നുണ്ട് കവിളിൽ തന്റെ വിരൽ പതിഞ്ഞു കിടപ്പുണ്ട്സോറി നിമ്മി പ്ലീസ് നീ അവളെ കുറിച്ച് അങ്ങനെ ഒന്നും സംസാരിക്കരുത്എ’നിക്ക് ഇല്ലാത്ത എന്താ അവൾക്ക് ഉള്ളത് ഇത്ര സ്പെഷ്യൽ ആയി
അതോ…. അവൻ ഒന്ന് ചിരിച്ചുഅവൾ തന്നെ സ്പെഷ്യൽ ആണ് എനിക്ക് .അതെ ചിരിയോടെ ഇറങ്ങി പോയിനിമ്മിക്ക് അവളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു.എന്താണ് അവൾക്ക് ഇത്ര പ്രത്യേകത. പറയാൻ ആണെങ്കിൽ ഒരു പ്രത്യേകതയും ഇല്ലാത്ത ഒരു പെൺകുട്ടി. തന്നെ പോലെ വെളുത്ത് മെലിഞ്ഞിട്ടല്ല. അല്പം ഇരുണ്ട നിറം. കുറച്ച് തടിയുണ്ട്….. വിടർന്നു നല്ല പീലിയുള്ള കണ്ണുകൾ… കവിളിൽ ച്ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴി. നല്ല ഭംഗിയുള്ള ശരീര ഘടന . പതിഞ്ഞുള്ള സംസാരം. ആരോടും.. മുഖത്ത് നോക്കി സംസാരിക്കാൻ ഉള്ള കഴിവ്. അരയ്ക്ക് ഒപ്പം വിടർന്നു കിടക്കുന്ന ഒരു വളവ് പോലും ഇല്ലാത്ത മുടിഴകൾ.വയ്യ അവൾക്ക് എല്ലാം കൂടുതൽ ആണ് എല്ലാം. ആദി…. അവനെ ആദ്യം പ്രണയിച്ചതും അവൾ ആണ്… അതിന്റെ ആഴവും കൂടുതൽ ആണ് തന്നെക്കാൾ ഏറെ.
💔💔💔
കണ്ണൻ ആണ് ആദ്യം ഉണർന്നത്. നെഞ്ചോട് ചേർന്ന് കിടക്കുന്നവളെ കണ്ടു ഒന്നൂടെ കെട്ടിപ്പിടിക്കാൻ ആണ് തോന്നിയത് ചെയ്തില്ല.ഡീ കുഞ്ഞാ എണീറ്റെ
കുറച്ചൂടെ കണ്ണേട്ടാഓ അപ്പോ എന്റെ അടുത്താണ് കിടക്കുന്നത് എന്ന ബോധം ഒക്കെ ഉണ്ട് കുട്ടിക്ക്
കുഞ്ഞാ എണീറ്റെ നേരത്തെ കുളിച്ചേ നഅവൾ കണ്ണ് തുറന്നു7 ആയതേ ഉള്ളു.ഇന്ന് കല്യാണം ആടി എണീക്ക് എന്നിട്ട് വേഗം കുളിക്ക് എന്നിട്ട് വേണം എനിക്ക് കുളിക്കാൻ.ഞാൻ ഇവിടെ കുളിച്ചോട്ടെ കണ്ണേട്ടാ.പ്രകുളിച്ചു സാരീ ഉടുത്തു വാ. ഇന്ന് ഞാൻ ആണ് മേക്കപ്പ്പിന്നെ കണ്ണേട്ടന് എങ്ങനെ അറിയാം ഇതൊക്കെനീ ചെല്ല് എണീറ്റെഅവൾ അവന്റെ ടർക്കി എടുത്ത് പോകുന്നത് കണ്ണൻ നോക്കി കിടന്നു പിന്നെ ഒന്നൂടെ വിസ്‌തരിച്ചു കിടന്നു അപ്പോ തന്നെ ഉറങ്ങുകയും ചെയ്തു.
💔💔💔
ഡീ കുഞ്ഞാ അവനെ ഒന്ന് വിളിച്ചേ. എട്ട് മണി ആയി ഇനി എപ്പോഴാ ഒന്ന് എണീക്കാഞാൻ വിളിക്കാം. വെല്ലിമ്മേ സമയം ഉണ്ടല്ലോ ധൃതി വെയ്ക്കല്ലേ.അവൾ സാരി വെറുതെ പിൻ ചെയ്തു ഇട്ടിരുന്നേ ഉള്ളൂ. മുടി പോലും കെട്ടിയിട്ടില്ല.ശ്രീയേച്ചി എനിക്ക് മുല്ല പൂ വെച്ചേക്കണേവെച്ചേക്കാം ടാ അവൾ മുറി ലോക്ക് ചൈയ്ത് ഇട്ടു വേറെ ഒന്നും അല്ല. പ്രിയ എപ്പോ വേണേലും കള്ള കേമറ കൊണ്ട് വരുക എന്ന് വിശ്വസിക്കാൻ പറ്റില്ല.കണ്ണേട്ടാ കഷ്ടം ഉണ്ട് എന്നെ വിളിച്ചു എണീപ്പിച്ചിട്ട്…എണീറ്റെ ഒന്ന്
അവൻ ചിരിയോടെ കണ്ണ് തുറന്നുഉറങ്ങല്ലല്ലേ… കള്ളൻ.. കള്ള കണ്ണൻനീ എന്റെ ഷർട്ട് ഒന്ന് തേച് വെയ്ക്ക് ഞാൻ കുളിച് ഇപ്പോ വരാംഉംഅവൾ തേചു കഴിയുമ്പോഴേക്കും അവന്റെ കുളി കഴിഞ്ഞു വന്നിരുന്നു.പെട്ടന്ന് മുഖം ഉയർത്തി ഒന്ന് നോക്കി. ടർക്കി ചുറ്റി ആണ് വന്നിരിക്കുന്നത്. നെഞ്ചോപ്പം ചേർന്ന് കിടക്കുന്ന ഒരു മാല.നല്ല നിറം ആണ്.വിരിഞ്ഞ നെഞ്ചിലെ രോമങ്ങളിൽ വെള്ളതുള്ളികൾ തങ്ങി നിൽക്കുന്നു.കണ്ണുകൾ മുഖത്തേക്ക് എത്തിയപ്പോൾ ആണ് അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
കണ്ണ് വെച്ച് കഴിഞ്ഞോടിഅവൾ നാക്ക് കടിച്ചു കൊണ്ട് കണ്ണ് പിൻവലിച്ചു.നീ അങ്ങോട്ട് തിരിഞ്ഞുനിന്നെ മുണ്ടോന്ന് മാറ്റട്ടെ
ഒരു കാവി മുണ്ട് എടുത്ത് അവൻ അരികിലേക്ക് വന്നുഎന്താണ് ഒരു കള്ള നോട്ടംഒന്നൂല്ല….അവൾ അവനെ ഒന്ന് നോക്കിഎന്തെകെട്ടിപ്പിച്ചോട്ടെ
പിന്നെ… വാരണ്ട് കൈയും നീർത്തി നിൽക്കുന്ന കണ്ടപ്പോൾ ചിരിയാണ് വന്നത്. നെഞ്ചോട് ചേർന്നു നിൽകുമ്പോൾ കണ്ണുകൾ നിറഞ്ഞ ഒഴുകിയിരുന്നു
എന്തെഒന്നൂല്ല.. നല്ല തണുപ്പ്തണുപ്പ് കൂടിയിട്ടാ കരഞ്ഞേ
.കണ്ണേട്ടൻ സ്നേഹിക്കുന്ന പെൺകുട്ടി ഇതുപോലെ ചേർന്ന് നിക്കോപിന്നെ… മുറുകെ കെട്ടിപിടിച്ചു നിർതില്ലേ ഞാൻ
അവൾ അവനെ ഒന്ന് നോക്കിചെറിയ കുശുമ്പ് ഇല്ലേ കുഞ്ഞാ നിനക്ക് അവൾ അവനിൽ നിന്ന് അടർന്നു മാറിഅവൻ ഒരു ചിരിയോടെ അവളെ നോക്കി
ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു നിനക്ക് പിന്നെ ഒരാളെ അല്ലെ കണ്ണിൽ പിടിക്കൂ. അതാ എന്നെയൊന്നും കാണാഞ്ഞത്
അത് ശരിയാ കണ്ണേട്ടാ. നാല് വർഷം മുൻപ് വരെ ആദി ഏട്ടനെ മാത്രേ ഞാൻ കണ്ടുള്ളു. എനിക്ക് മാത്രേ ഉണ്ടായിരുന്നുള്ളു ഇഷ്ടം എന്ന് ഞാൻ ഓർക്കാതെ പോയി. പണ്ട് തൊട്ടേ അങ്ങനെ ഒന്ന് തോന്നിയപ്പോ ആരേലും ഒരാൾ എങ്കിലും അത് നമുക്ക് വേണ്ട എന്നൊന്ന് പറഞ്ഞിരുന്നു എങ്കിൽ എന്ന് ഞാൻ ഇപ്പോ ആഗ്രഹിക്കുന്നുണ്ട്. പറഞ്ഞിരുന്നെങ്കിൽ ഇത്ര നാളും ഞാൻ ഒരു കോമാളിയാകില്ലായിരുന്നു. വെറുതെ ഇങ്ങനെ..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി
ഇന്നർ ബനിയൻ എടുത്തിട്ടിരുന്നു അവൻ. കരച്ചിൽ കണ്ടപ്പോൾ ‘നെഞ്ചോട് ചേർത്തു മുറുകെ പുണർന്നു
ആരു വന്നാലും നിന്റെ സ്ഥാനം ഞാൻ ആർക്കും കൊടുക്കില്ല. കേട്ടോ… നീ ആയിട്ട് ഒഴിഞ്ഞു മാറാതിരുന്നാൽ മതി….. ഇപ്പോ എന്റെ കുഞ്ഞൻ മുഖം ഒക്കെ കഴുകി വന്നേ. ഞാൻ കെട്ടി തരാം മുടി ഒക്കെകാര്യമായിട്ട്ഉംഅവൾ മുഖം കഴുകി വന്നു.
ഫാൻ സ്പീഡിൽ ഇട്ട് വെള്ളം ഒക്കെ ഉണക്കി കളഞ്ഞു. മുടി ചീകി വൃത്തിയാക്കി കല്ലു പതിപ്പിച്ച ഒരു ഹെയർ ബാൻഡ് വെച്ചു. അത് ഒണ്ട് പിന്നെ വലിയ പണി ഒന്നും ഇല്ലായിരുന്നു മുടി കെട്ടാൻ. പിന്നിൽ സൈഡിൽ നിന്ന് അല്പം എടുത്തു ചെറിയൊരു ക്ലിപ്പ് കൂടെ ഒട്ടു.
മേശ വലിപ്പിൽ നിന്ന് മുല്ല പൂ എടുത്തു വെച്ചു കൊടുത്തു. ഒരു ചെറിയൊരു മാല എടുത്ത് കഴുത്തിൽ ഇട്ടു കൊടുത്തു. പുതിയതായി വാങ്ങിയ ക്രീം എടുത്തു കൈയിൽ തേച്ചു അവളുടെ മുഖത്ത് പതിയെ തേച്ചു പിടിപ്പിച്ചു ഒരു ചെറിയ പൊട്ട് എടുത്ത് നെറ്റിയിൽ ഒട്ടിച്ചു. കണ്ണുകൾ കണ്മഷി എഴുതി.
പുതുതായി വാങ്ങിയ കമ്മല് ഇട്ടു.എങ്ങനെ ഉണ്ട് എന്ന് നോക്ക് കുഞ്ഞാകണ്ണാടിയിൽ നോക്കിയപ്പോൾ അവൾക് തന്നെ അതിശവും തോന്നിയിരുന്നു
നന്നായിട്ടുണ്ട് കണ്ണേട്ടാഒരല്പം ലിപ്സ്റ്റിക് വിരലിൽ എടുത്തു അവളുടെ ചു?ണ്ടിൽ തേച്ചു.
അല്പം കൂടിയോ കണ്ണേട്ടാ.ഒരു മിനിറ്റ്അവൻ ഒരു പേപ്പർ എടുത്ത് കൊണ്ട് വന്നു കൊടുത്തു
അവൾ വളരെ ശ്രെദ്ധിച്ച് ചുണ്ടുകൾ അതിൽ പതിപ്പിച്ചു. ബാക്കി വന്ന ലിപ്സ്റ്റിക് മുഴുവൻ പേപ്പർ വലിച്ചെടുത്തുദേ നോക്ക് കണ്ണേട്ടാ എന്റെ ചുണ്ട് അങ്ങനെ തന്നെ ഇതിൽ പതിഞ്ഞിട്ടുണ്ട്.അവനും അത് കണ്ടിരുന്നുഅവൾ അത് ചുരുട്ടി എറിയാൻ പോകുമ്പോഴേകും അവൻ വാങ്ങി വെച്ചു ദേ ഇത് ഗോൾഡ് ആണ് ബാക്കി ഉള്ളത് ഊരി വെച്ചാലും ഇത് കളയരുത് കേട്ടല്ലോഒരു ചെപ്പ് തുറന്നു ഹാർട്ടിന്റെ ഷേപ്പിൽ ഉള്ള ഒരു മോതിരം എടുത്ത് വിരലിൽ ഇട്ടു കൊടുത്തു
ഇതെപ്പോ എടുത്തുഅവൾക്ക് ഗോൾഡ് വാങ്ങാൻ പോയില്ലേ അപ്പോഎന്നിട്ട് ഇപ്പോ ആണോ തരുന്നേ
അന്ന് നിനക്ക് അമ്മ വള ഇട്ടില്ലേ ഇല്ലായിരുന്നു എങ്കിൽ ഇത് തന്നേനെ. അല്ലെങ്കിലേ നിന്റെ ദേവൂന് ഞാൻ നിന്നോട് മിണ്ടുന്നത് ഇഷ്ടമല്ല.
അവൾ ഒന്നും മിണ്ടാതെ നിന്നുrസെൽഫി എടുക്കാം
ഉംഇടം കൈയാൽ അവളുടെ എടുപ്പിൽ പിടിച്ചു തന്നോട് ചേർത്ത് നിർത്തി.രണ്ട് മൂന്നു എണ്ണം എടുത്തുമതി. ഇനി പോയി ശരിക്ക് ഉടുത്തു വാ ബാക്കി പിന്നെ എടുക്കാം
ഉംഡീ പിന്നെഅവൾ തിരിഞ്ഞു നോക ഏത് കളർ ഇന്ന് ഇട്ടിരിക്കുന്നെ അന്ന് ഡ്രസ്സ് എടുക്കാൻ പോയപ്പോ എടുത്തതാ ബ്ലൂഓ. മനസിലായ് അന്ന് എനിക്കും ബ്ലൂ ആണ് എടുത്തത്. ചെല്ല് നീയും പോയി റെഡി ആയിട്ട് വാ എന്നിട്ട് നമുക്ക് ഒരു ഫോട്ടോ കൂടെ എടുക്കാംഅവൾ പോയപ്പോൾ അവളുടെ ചുണ്ടുകൾ. പതിഞ്ഞ കടലാസ് അവൻ എടുത്ത് തന്റെ ഡയറിയിൽ ഭദ്രമായി വെച്ചു. ഒന്നുകിൽ ഇതെന്നും എനിക്ക് വേദനയോടെ ഓർക്കാൻ അല്ലെങ്കിൽ നമ്മുക്ക് രണ്ട് പേർക്കും. കൂടെ ഒന്നിച്ചിരുന്നു… ഓർത്തു പുഞ്ചിരിക്കാൻ
💔💔💔
അവൾ സാരി തലപ്പ് ശരിക്ക് ഉടുത്തു വന്നപ്പോൾ ആണ് അമ്മയെ കണ്ടത്അമ്മ എപ്പോ വന്നു
അവൾ ഓടി അവർക്ക് അരികിൽ വന്നുഞങൾ വന്നിട്ട് കുറച്ചു നേരായി നിന്നെ പിന്നെ കാണാൻ കിട്ടില്ലല്ലോഅവൾ ദേവൂനെ കനപ്പിച്ച് ഒന്ന് നോക്കി
ഏട്ടൻ എവിടെ അമ്മേപുറത്ത് ഉണ്ട്മ്മ്ഒന്ന് മൂളിയിട്ട് അവൾ ശ്രീക്കു അരികിൽ പോയികണ്ണൻ വരുമ്പോൾ അമ്മയെ കണ്ടു.ninഅമ്മേഅവർ ചടങ്ങിന് വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്യുകയായിരുന്നു.എന്താടാ
അവൾ വല്ലതും കഴിച്ചോഇല്ലഅമ്മയോഞാനും. കഴിച്ചില്ല
അവൾക്ക്. ഞാൻ കൊടിത്തോളാം അമ്മ കഴിക്ക്. ഈ നേരത്തു ഒന്നും ഉണ്ടാക്കി വെക്കല്ലേ അമ്മേ
കുഞ്ഞന് കൂടി എടുത്തോ ഞാനും കഴിക്കാംഉം
അവനൊരു പ്ളേറ്റ് എടുത്തു ഉപ്പ് മാവും അരികിൽ അല്പം പഞ്ചസാരയും എടുത്തു വന്നു. ഒരു കൈയിൽ ചായയും മേക്കപ്പ് ഒക്കെ കഴിഞ്ഞെങ്കിൽ മാറി നിക്ക് പിള്ളേരെഅവൻ എല്ലാവരെയും അവിടെ നിന്ന് ഓടിച്ചു വിട്ടുപോകാൻ തുടങ്ങിയ ജെനിയെ അവൻ പിടിച്ചു നിർത്തിനീ എങ്ങോട്ട് പോണ് എല്ലാരോടും പോകാൻ പറഞ്ഞിട്ട്അതെല്ലാരോടും നിന്നോട് പോകാൻ പറഞ്ഞോ.. ഉം വാ തുറക്ക്
ശ്രീ ക്ക് കൊടുത്ത ശേഷം അവൾക് നേരെ നീട്ടി. അവനും ഒപ്പം കഴിച്ചു പോന്നു.
മതി ഏട്ടാഎടി ഇനി ഉച്ച കഴിഞ്ഞേ വല്ലതും കിട്ടു
മതിയായി ഏട്ടാആളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
എന്തിനാ കരയുന്നെ ഈ നേരത്ത്. മേക്കപ്പ് ഒക്കെ പോകും ശ്രീഞാൻ നിങ്ങളെ ഒക്കെ ഒത്തിരി വേദനിപ്പിച്ചു എന്ന് ഇപ്പോഴാ ഏട്ടാ മനസിലാകുന്നേ
മനസിലായല്ലോ അല്ലാതെ ചിലരെ പോലെ മനസിലായിട്ടും ഇല്ലാത്ത പോലെ നടക്കുവല്ലലോ സമാധാനം.ദേവൂനെ നോക്കിയപ്പോൾ. മുഖം ഒരു കൊട്ടക് ഉണ്ട്. അത് കണ്ട് ജനിക്കും ചിരി വന്നു.