25/05/2026

ഹൃദയതാളം : ഭാഗം 21

രചന – ചിലങ്ക

തിരിച്ചുള്ള യാത്രയിൽ രണ്ടുപേരുടെയും മനസ്സിൽ പ്രണയം മാത്രമായിരുന്നു അതോടൊപ്പം ശാന്തവും… ഇത്രയും നാൾ ആഗ്രഹിച്ചതെന്തോ അത് കുറച്ച് നിമിഷങ്ങൾക്ക് മുന്നേ നടന്നിരിക്കുന്നു…. രാത്രിയുടെ തണുപ്പിൽ സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചത്തിൽ കാർത്തിയുടെ വയറ്റിൽ കൈകൾ മുറുക്കി അവനെ ചേർത്ത് ഇരുന്ന് വണ്ടിയിൽ പോകുമ്പോൾ ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സന്തോഷം അവൾ അറിയുന്നുണ്ടായിരുന്നു……… അതുപോലെ തന്നെ കാർത്തിക്കും…. വിധി തളർത്തി കളഞ്ഞ പ്രണയം ഉണ്ട്…. അത് നമ്മൾക്കൊന്നും ചെയ്യാൻ പറ്റില്ല…. പക്ഷെ സത്യമായ പ്രണയം നാം പ്രണയിക്കുന്ന ആൾക്ക് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ അത് നമ്മളുടെ കുഴപ്പം അല്ല അവരുടെ കുഴപ്പം ആണ് ❣️

തിരിച്ച് വീട്ടിൽ എത്തിയപ്പോ ലൈറ്റ് എല്ലാം ഓൺ ആയിരുന്നു… ലെച്ചു വണ്ടിയിൽ നിന്നും ഇറങ്ങി.. കാർത്തി ആണെങ്കിൽ ചുറ്റും നോക്കുകയാണ്…. എന്താ വയറ്റാട്ടി…. ലെച്ചു സംശയത്തോടെ ചോദിച്ചു… സച്ചു എവിടെ…..??? അവൻ ഇവിടെ ഉണ്ട് … എന്റെ മരുമോൻ ഇങ്ങോട്ട് പോരെ…. അകത്ത് നിന്നും വന്ന മാധവൻ പായുന്നത് കേട്ട് കാർത്തി ഞെട്ടി അവിടെ നിന്നും…. ലെച്ചു ആണെങ്കിൽ അവനെ നോക്കി ചിരിച്ചു….. . ഞെട്ടണ്ടാ ഇങ്ങോട്ട് പോരെ അതും പറഞ്ഞ് അമ്മ വന്നതും മടിയോടെ കാർത്തി അവരുടെ കൂടെ അകത്തേക്ക് കേറാൻ പോയതും ലെച്ചു അവന്റെ കൈക്കുള്ളിൽ അവന്റെ കൈ ആക്കി കുറുമ്പോടെ അകത്തേക്ക് കേറി…. കാർത്തി വശ്യമായ ചിരി അവൾക്ക് സമ്മാനിച്ചു…..

കാർത്തി അകത്തേക്ക് ചെന്നതും സോഫയിൽ കിടക്കുന്ന സച്ചു വിനെയാണ് കണ്ടത്….. എന്നും പറഞ്ഞ് കാർത്തി പെട്ടെന്ന് നടന്ന് അവന്റെ അടുത്തെത്തി കുട്ടി നല്ല ഉറക്കത്തിലാണ്…. ടാ സച്ചു എഴുന്നേൽക്കടാ കാർത്തി അവനെ തട്ടി വിളിച്ചു….. അയ്യോ എനിക്കിനി ആപ്പിളും മുന്തിരിയും വേണ്ടായേ എന്നേ ഒന്നും ചെയ്യല്ലേ… വിളിച്ച് കൂവി ക്കൊണ്ട് അവൻ എഴുന്നേറ്റതും അച്ഛനും അമ്മയും അവിടെ നിന്ന് ചിരിക്കുകയാണ്…… കാർത്തിയും ലെച്ചുവും ഒന്നും മനസ്സിലാകാതെ നിൽക്കുകയാണ്…. എന്താടാ എന്താ പറ്റിയെ…. കാർത്തി അവന്റെ കവിളിൽ തട്ടി ചോദിച്ചു….. എന്താ പറ്റിയതെന്നോ ഇവർ രണ്ടും കൂടി ആപ്പിളും മുന്തിരിയും തീറ്റിച്ച് എന്റെ വയറു കണ്ടോ കാർത്തി അതും പറഞ്ഞ് സച്ചു ഷർട്ട് പൊക്കി കാണിച്ചതും രണ്ടും അന്തം വിട്ട് നിൽക്കുകയാണ്.. വയറൊക്കെ വീർത്ത് ഇരിക്കുകയാണ് .. യ്യോ ഒന്നും കൂടി ഞാൻ ശരിക്കും കണ്ടില്ല… ഷർട്ട് താഴ്ത്തിയ സച്ചു വിനോട് ലെച്ചു പറഞ്ഞതും അവൻ മുഖം കൂർപ്പിച്ച് അവളെ നോക്കി…..

ഇങ്ങോട്ട് വാടി നിനക്ക് വെടിപ്പായി ഞാൻ എല്ലാം കാണിക്കാം.. ഈ…………. എന്നാലും അങ്കിൾ…. ചൂല് കൊണ്ട് രണ്ടടി പിന്നാമ്പുറത്ത് തന്നായിരുനെങ്കിൽ പ്രശ്നം ഇല്ലായിരുന്നു . ഇതിപ്പോൾ ഒരു കലം മൊത്തം എന്നേ കൊണ്ട് കഴിപ്പിച്ചില്ലേ കി…. മിണ്ടരുത് നീ അവന്റെ ഒരു തോം തോം തോം പേടിച്ച് ഇല്ലാണ്ടായി പോയ്‌ ഞാൻ…… നിനക്ക് ഇതാണ് ശിക്ഷ ..( അമ്മ ) . എല്ലാം ഈ കാലമാടന് വേണ്ടിയാ ഹാ സാരമില്ല മോനെ കാർത്തി എന്നേ ഒന്ന് വീട്ടിൽ കൊണ്ടാക്കടാ…. ഇന്ന് ഇനി എവിടേയും പോകണ്ടാ സച്ചു ഇവിടെ കിടക്കാം…. ( ലെച്ചു ) അതേടാ ( കാർത്തി ) യ്യോ വേണ്ടായേ… ഞാൻ എന്റെ ഉള്ള ജീവനും കൊണ്ട് പോവാ…… നീ ഇവിടെ കിടക്കും ബാക്കി വന്ന ആപ്പിളും മുന്തിരിയും ഇവിടെ ഒണ്ട്.. നിന്റെ വായിൽ കമത്തും വേണോ…. അച്ഛൻ ഭിക്ഷണി മുഴക്കി…. വേണ്ട 😳കാർത്തി വാടാ….. അതും പറഞ്ഞ് സച്ചു അവനെ വിളിച്ച് കൊണ്ട് റൂമിലേക്ക് പോയ്‌….. ( വല്യ വീടല്ലേ ഏതെങ്കിലും ഒരു മുറി )പോകാൻ നേരം ലെച്ചു വിനെ ഒന്ന് നോക്കി കണ്ണിറുക്കി കാണിക്കാനും മറന്നില്ല…. അവൾ നാണം കൊണ്ട് പൂത്തുലഞ്ഞു…..

രാവിലെ നിങ്ങൾക്ക് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോ മനുഷ്യ…. ഭാനുമ്മ രണ്ടിടലി അച്ഛന്റെ പ്ളേറ്റിൽ ഇട്ട് മുഖം കുർപ്പിച്ച് ചോദിച്ചതും സോഡ കണ്ണാടി ഒന്ന് താത്തി അച്ഛൻ സംശയത്തോടെ നോക്കി…. നീ എന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ… എനിക്ക് നല്ല ഉത്തരവാദിത്തം ഉണ്ടായതുകൊണ്ടല്ലേ നമ്മക്ക് രണ്ട് മക്കൾ ആയത്… ദേ രാവിലെ എന്റെ വായിൽ നിന്നും ഒന്നും കേൾക്കരുത്…. ഞാൻ ഹണി മൂണിന്റെ കാര്യവാ പറഞ്ഞത്….. ഏഹ് ഹണിമൂണോ…….. എന്റെ ഭാനു ആവുന്ന കാലത്ത് നിന്നോട് ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ ഒറ്റ ആട്ടൽ ആട്ടി പറഞ്ഞ് വിട്ടവൾ അല്ലെ നീ… ഇതിപ്പോൾ വയസ്സാം കാലത്ത് …. അഹ് സാരമില്ല നമ്മൾക്ക് വണ്ടർലായിലൊക്കെ പോയ്‌ അടിച്ച് പൊളിക്കാടി….. ഒറ്റ കണ്ണിറുക്കി അച്ഛൻ പറഞ്ഞതും അമ്മ അടിമുടി ഒന്ന് നോക്കി…. അയ്യാ കിളവന്റെ മോഹം കണ്ടില്ലേ… ഞാൻ കാർത്തിയുടെയും ലെച്ചുവിന്റെയും കാര്യവാ പറഞ്ഞത്….കല്യാണം കഴിഞ്ഞ് രണ്ട് മാസം ആകാറായി അവർക്ക് ജീവിക്കേണ്ടേ…. അത് ശരിയാ… ഞാൻ അതിനെ പറ്റി ചിന്തിച്ചതേയില്ല…… ഹ്മ്മ്…… നിങ്ങൾക്ക് പിന്നെ എന്താ ചിന്ത മാധവൻ വിളിച്ച് പറഞ്ഞത് ഓർമ്മയുണ്ടല്ലോ … നാളെ തന്നെ പോകാനുള്ള ഏർപ്പാട് ഉണ്ടാക്ക് മനുഷ്യ…. അതൊക്കെ ഞാൻ ഏറ്റു…എന്തായാലും അവർ പോകുവല്ലേ…. അയിന്…. അല്ല നമ്മൾക്കും കൂടി പോയാലോ… എന്താ നിന്റെ അഭിപ്രായം ഭാനു… ദേ…… എന്താ ഇവിടെ ?? അമ്മ എന്തോ പറയാൻ വന്നതും കിരൺ കോളേജിൽ പോകാൻ റെഡിയായി കഴിക്കാൻ അച്ഛന്റെ കൂടെയിരുന്നു….

ഒന്നുവില്ലടാ ഹണിമുണിന്റെ കാര്യം പറയുവായിരുന്നു അതും പറഞ്ഞ് അമ്മ ഇഡലി അവന്റെ പാത്രത്തിൽ വെച്ചുകൊണ്ട് പറഞ്ഞു… ഓഹ്……അതൊക്കെ ഞാൻ സെറ്റ് ചെയ്യാം……( കിരൺ ) അതെന്താ ഞാൻ നോക്കിയാൽ….. ( അച്ഛൻ ) ഈ വയസാം കാലത്ത് കുഴിയിൽ കാലിട്ട് ഇരിക്കുന്ന അച്ഛന് എങനെ അറിയാം ഹണിമൂണിന് പോകേണ്ട സ്ഥലം ഒക്കെ… കിരൺ ഒന്ന് പുച്ഛിച്ചു….. ടാ ടാ….നീ എന്നേ അങ്ങനെ കൊച്ചാക്കണ്ടാ……. എനിക്കും അറിയാം….. ഒന്ന് മിണ്ടാതെ ഇരുന്ന് കഴിക്ക് രണ്ടും….. ഹോ കഴിക്കുമ്പോഴും ഇതിന്റെ ഒക്കെ വാ മിണ്ടാതെയിരിക്കില്ലല്ലോ…( അമ്മ ) ഹും…. അച്ഛനും മോനും ഒരേ സ്വരത്തിൽ ഒന്ന് അമർത്തി മൂളി തീറ്റി തുടങ്ങി.. വണ്ടി പാർക്ക് ചെയ്ത് പാറു മൂളി പാട്ടും പാടി നടന്നതും ആരോ പിടിച്ച് വലിച്ച് ഒഴിഞ്ഞ സ്ഥലത്ത് അവളെ കൊണ്ട് നിർത്തി കരണം പുകയ്ക്കുന്ന അടി കൊടുത്തതും ഒരുമിച്ചായിരുന്നു…. ആരാണെന്ന് എന്താണെന്ന് മനസ്സികയ്ക്കുന്നതിന് മുന്നേ അവളുടെ തലയ്ക്ക് ചുറ്റും കിളികൾ പറക്കാൻ തുടങ്ങി…. തലയൊന്ന് കുടഞ്ഞ് മുന്നിൽ നിൽക്കുന്ന ആളെ അടിച്ച കവിളിൽ കൈ വെച്ച് കണ്ണും മിഴിച്ച് നോക്കിയതും അവൾ അറിയാതെ വാ തുറന്നു പോയ്‌….

ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുന്ന കിരൺ……… ഇയാൾ ഇപ്പോൾ എന്തിനാ എന്നെ അടിച്ചത്…. മനസ്സിൽ പറഞ്ഞു കൊണ്ട് പാറു അവനെ ദേഷ്യത്തോടെ നോക്കി… അവനും അതേ നോട്ടം ത്തന്നെ……. എന്തിനാടോ എന്നെ അടിച്ചത്.. എന്തിനാണെന്നോ ഇന്നലെ രാത്രിയിൽ എന്ത് വർത്തമാനം ആടി നീ പറഞ്ഞത്…�അവൻ അവൾക്ക് നേരെ ചീറി…. ഞാൻ എന്ത് പറഞ്ഞെന്നാ …. ഒരു മൂഡ് ഉണ്ടായിരുന്നത് എക്സാമിന്റെ കാര്യം പറഞ്ഞ് താൻ ഇല്ലാണ്ടാക്കി കളഞ്ഞില്ലേ പിന്നെ ഞാൻ എന്ത് പറഞ്ഞെന്നാ…… ടി….. ഇന്നലെ നീ മറ്റവന്റെ കൂടെ കിടക്കുമെന്ന് പറഞ്ഞില്ലേ…… ഒരു പെണ്ണ് അങ്ങനെ പറയാവോടി…… അതും ഒരു സാറിനോട്‌…….� ഓഹ് അതാണോ കാര്യം….�..അയിന് തനിക്കെന്താടോ……… എ… എനിക്കൊന്നുമില്ല….. പിന്നെതിനാ അടിച്ചത്……. ഏഹ്… കൈ കൾ മാറിൽ കെട്ടി അവൾ ചോദിച്ചതും അവൻ ഒന്ന് മിണ്ടാതെ നിന്നും…. അത്…ഒരു സാറിനോട്‌ ഇങ്ങനെ ആണോ സംസാരിക്കുന്നെ.. ഏഹ്….. ഒ അപ്പോൾ സാർ ആയതാണ് കുഴപ്പം……. എന്നാൽ കിരൺ സാർ ഒന്ന് ക്ഷമിക്ക്.. ഞാനായിട്ട് സാറിന്റെ പിന്നാലെ ഇപ്പോൾ വരുന്നില്ലല്ലോ …. ഇനി വരുകയും ഇല്ല …. പോരെ… അതും പറഞ്ഞ് പാറു ക്ലാസ്സിലേക്ക് നടന്നു…. പിന്നെ വരില്ലെന്ന് പോലും നിന്നെയും കൊണ്ടേ ഈ പാറു പോകു….. പാറു ചിരിച്ചു കൊണ്ട് പറഞ്ഞു…..

കിരൺ ആണെങ്കിൽ കലിപ്പിൽ അവൾ പോകുന്നതും നോക്കി നിൽക്കുവാ… ഒരു ബഹുമാനവുമില്ല…… ഇടിയറ്റ്……. അവൻ പിറു പിറുത്തു…… ലെ ഞാൻ :ഇപ്പോൾ സാറിന്റെ പ്രശ്നം എന്താ ബഹുമാനം കിട്ടാത്തതോ അതോ � കിരൺ :-മിണ്ടരുത് നീ….� നീ ഒറ്റ ഒരുത്തി കാരണo എന്റെ സമാധാനം പോയ്‌ ……… വോ… കാർത്തിയും ലെച്ചു വും വീട്ടിൽ കേറാൻ ഒന്ന് മടിച്ചു…. കേറണോ..(കാർത്തി ) വേറെ എവിടെ പോകും.. (ലെച്ചു ) ഞാൻ നാറും ( കാർത്തി ) വല്യ കാര്യം ഇണ്ടായിരുന്നോ… ഒരു ബെറ്റ് ( ലെച്ചു ) വാ… അതും പറഞ്ഞ് കാർത്തി ലെച്ചു വിന്റെ കൈ പിടിച്ച് ഹാളിൽ കേറി… ഹാവു ആരുമില്ല വേഗം റൂമിൽ കേറി വാതിലടയ്ക്കാം….. ( കാർത്തി ) കഷ്ട്ടം തന്നെ മുതലാളി…. ലെച്ചു ദാറ്റ്‌ എക്സ്പ്രഷൻ…. ഈ……….. ഒന്ന് നിന്നേ മോനെ…. പുറകിൽ നിന്നുമുള്ള അച്ഛന്റെ പറച്ചിൽ കേട്ട് കാർത്തി യും ലെച്ചുവും പെട്ടെന്ന് നിന്നും…… തുടരും…….