രചന – ഹരിത
ലീനയും ആർഷയും ആദ്യപോയിരുന്നത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു……
അവിടെച്ചെന്നു ലീന അന്നത്തെ ആക്‌സിഡന്റിന്റെ വിവരങ്ങൾ കൂടുതലായി അന്വേഷിച്ചു…..
അന്ന് ഹോസ്പിറ്റലിൽ ലീനയെ കണ്ടിരുന്നത്കൊണ്ട്തന്നെ SI യ്ക്ക് അവളെ കണ്ടപ്പോൾതന്നെ മനസിലായി……
അന്വേഷണങ്ങൾക്കൊടുവിൽ ലീനയും ആർഷയും പോലീസ് സ്റ്റേഷനിൽനിന്നും പുറത്തേക്കുവന്നു…..
“നീ ആത്മഹത്യക്ക് ശ്രെമിച്ചതു തന്നെയാണെന്നാണ് കേസ് റിപ്പോർട്ടിൽ…. “…… ലീന അവളോടായി പറഞ്ഞു…..
“മം….. “…….
“പക്ഷേ ഒരുകാര്യം പോലീസുകാരൻ പറഞ്ഞത് നീ ശ്രദ്ധിച്ചില്ലേ…. നീ ഡ്രഗ്സ് യൂസ് ചെയ്യുമായിരുന്നു എന്നാണ് നിന്റെ മാതാപിതാക്കൾ മൊഴി
നൽകിയിരിക്കുന്നത്… നിനക്ക് മാനസികമായി ചില
പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതുകൊണ്ടായിരിക്കും നീ ആത്മഹത്യയ്ക്ക് മുതിർന്നതെന്നുമാണ് വീട്ടുക്കാർ
പറഞ്ഞിരിക്കുന്നത് …. “…..
ലീന സംശയത്തോടെ പറഞ്ഞുനിർത്തി….
“അതുമാത്രമല്ല…… …ലീക്കായ വീഡിയോയെപ്പറ്റി നിന്റെ വീട്ടുക്കാർ യാതൊരു പരാതിയും ഇതുവരെ കൊടുത്തിട്ടില്ല….. സാധാരണ ഇങ്ങനെയോരു വിഷയം
മാതാപിതാക്കളറിഞ്ഞാൽ അറ്റ്ലീസ്റ്റ് ആ വീഡിയോ റിമൂവ് ചെയ്യിക്കാനെങ്കിലും അവർ പരാതികൊടുക്കില്ലേ…… … “… ലീന കൂട്ടിച്ചേർത്തു.. ….
“ഒരുപക്ഷേ കുടുംബത്തിന്
ചീത്തപ്പേരുണ്ടാകുമെന്നു
വിചാരിച്ചിട്ടായിരിക്കുമോ…. “?……….
ലീന തന്റെ മനസിൽചോദിച്ചു……
ഇത്രനേരം അവൾ സംസാരിച്ചിട്ടും
ആർഷായൊന്നുംത്തന്നെ തിരിച്ചു മിണ്ടുന്നില്ലായിരുന്നു…..
“ആർഷ….. നീയെന്താ ഒന്നും സംസാരിക്കാത്തത്…?… നിന്റെ അച്ഛനും അമ്മയും പറഞ്ഞതുപോലെ നിനക്ക് വല്ല മാനസികപ്രശ്നങ്ങളുമുണ്ടായിരുന്നോ… അവർ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ…. “….ലീന അല്പം ഗൗരവത്തോടെചോദിച്ചു…..
“ഇല്ല…. “….ആർഷ ഒരു നെടുവീർപ്പോടെ പറഞ്ഞു….
“പിന്നെ…. “…..
“എനിക്കറിയില്ല…. “….
” നീയിങ്ങനെ
അവിടെയുമിവിടെയുംതൊടാതെ മറുപടി പറഞ്ഞാൽ ഞാനെന്താ മനസ്സിലാക്കേണ്ടത്… നീ ആണോ നിന്റെ വീട്ടുകാരാണോ സത്യം …. സ്റ്റേഷനിലെ
SIയ്ക്കാണെങ്കിൽ ഈ കാര്യത്തിൽ വല്യ താൽപര്യമൊന്നുമില്ലാത്തമട്ടാണ്….”….ലീന അസ്വസ്ഥതയോടെ പറഞ്ഞു…..
അൽപനേരം അവർക്കിടയിൽ ആരുംതന്നെ സംസാരിച്ചില്ല….
“ലീന… “…
“എന്താ… “…
” എന്റെ വീഡിയോ ലീക്ക് ആയെങ്കിൽ അതുകൊണ്ട് ഏറ്റവുകൂടുതൽ പ്രശ്നം എനിക്കല്ലേ ഉണ്ടാവുന്നത്….. ഞാൻ മരിച്ചുകഴിഞ്ഞാൽ പിന്നെ അതിന്റെപേരിൽ
കേസുകൊടുക്കേണ്ട ആവശ്യം
വേറെയാർക്കുമില്ലല്ലോ….”…..
“നീയെന്താ ഈ പറയുന്നത്… “….
“ടാ… നിന്നോട് ഞാനെന്റെ ജീവിതത്തിലെ കുറച്ചുകാര്യങ്ങൾ മാത്രമാണ് ഷെയർ ചെയ്തിട്ടുള്ളു….. നിനക്കറിയാത്ത വേറെയും കുറച്ചുകാര്യങ്ങളുണ്ട് ആ ജീവിതത്തിൽ..”…… ആർഷ ചെറുചിരിയോടെ പറഞ്ഞു….
“എന്ത്… എന്തുകാര്യം…. ….”……..
“നീ ധൃതികൂട്ടാതെ…. നിന്നോടുഞാൻ എല്ലാം പറയാം…. അതിനുള്ള സമയമായി…. ….. “…
ഒന്നുനിർത്തിയിട്ട് ആർഷ വീണ്ടും സംസാരിക്കാനാരംഭിച്ചു……
“എന്റെ അച്ഛനു ഞാൻ അയാളുടെ ഭാര്യയിലുണ്ടായ മകളല്ല…… “…..
“എന്ത്….. “…..
“അതെ…… ഭാര്യയുള്ളപ്പോൾതന്നെ അച്ഛനു വേറെയൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു…… അതിലുള്ളതാണ് ഞാൻ…അച്ഛന്റെ അവിഹിതബന്ധത്തെപ്പറ്റി അറിഞ്ഞിട്ടുമെന്തോ എന്റെ വളർത്തമ്മ, അവർ അച്ഛനെ യാതൊരുരീതിയിലും കുറ്റപ്പെടുത്തിയിട്ടില്ല …പക്ഷേ എന്റെ അമ്മയെ………………..
എന്നിക്ക് മുന്നുവയസുള്ളപ്പോൾ അമ്മ മരിച്ചുപോയി …..അച്ഛനു എന്റെ അമ്മയോട്
ആത്മാർത്ഥ
സ്നേഹമൊന്നുമായിരുന്നില്ല….. അതുകൊണ്ട്തന്നെ എന്നോടും വല്യ സ്നേഹമൊന്നുമില്ലായിരുന്നു ….
പക്ഷേ എന്തോ അമ്മ മരിച്ചുകഴിഞ്ഞപ്പോൾ അച്ഛൻതന്നെ എന്നെ ഏറ്റെടുത്തു…. അച്ഛനു നിയപരമായഭാര്യയിൽ എന്നേക്കാൾമൂത്ത ഒരു മകളുണ്ട് ……….
അച്ഛന്റെ ഫാമിലിയുടെകൂടെ താമസം തുടങ്ങിയപ്പോൾമുതൽ ഒറ്റപ്പെടൽ എന്താണെന്നു ഞാൻ പതിയെപ്പതിയെ അറിഞ്ഞുതുടങ്ങി…….. എന്റെ കാര്യങ്ങൾക്കൊന്നും അവിടെ യാതൊരു കുറവും വന്നിട്ടില്ല…… എല്ലാം കൃത്യമായി കിട്ടുമായിരുന്നു…. പക്ഷേ ഞാനവീട്ടിലെ ആരുമല്ലാത്തപോലെയായിരുന്നു എല്ലാവരുടെയും പെരുമാറ്റം…… പിന്നെ എന്റെ വളർത്തമ്മ, അവരെയെന്നിക്ക് ഇപ്പോഴും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല …… അവരുംകൂടി പറഞ്ഞിട്ടാണ് അച്ഛനെന്നെ അച്ഛന്റെ വീട്ടിലോട്ടു കൊണ്ടുവന്നത്….. പക്ഷേ അവരൊരിക്കലും എന്നെ സ്നേഹത്തോടെ നോക്കിയിട്ടില്ല….. സംസാരിച്ചിട്ടില്ല….. പുറത്ത് ആളുകളെകാട്ടാൻ ഭയങ്കര സ്നേഹപ്രകടനമാണുതാനും…… ചിലപ്പോഴൊക്കെ എന്നിക്കുതോന്നും എന്റെ അമ്മയോടുള്ള ദേഷ്യമാണ് അവരെന്നോട് തീർക്കുന്നതെന്ന് …….
എന്നിക്ക് 12വയസ്സുള്ളപ്പോഴാണ് ഇപ്പോൾ താമസിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ താമസം
മാറിവന്നത്…….. അതുകൊണ്ട് തന്നെ ഈ നാട്ടിലാർക്കും ഞാൻ അച്ഛന്റെ അവിഹിത സന്തതിയാണെന്നറിയില്ല….. “……
എല്ലാമൊരു കഥപോലെ കേട്ടുനിൽക്കുകയാണ് ലീന…… ആർഷയുടെ ലൈഫിനു ഇങ്ങനെയൊരു സ്റ്റോറിയുണ്ടായിരുന്നുവെന്നു അവളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല….
“ഇനി നീ പറ…… ഇങ്ങനെയുള്ള എന്റെ വീട്ടുക്കാർ എന്റെ കാര്യത്തിൽ കൂടുതലെന്തെങ്കിലും ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…..അവരൊരിക്കലും എനിക്കുവേണ്ടി ചിന്തിക്കില്ല… “……. ആർഷ പറഞ്ഞുനിർത്തി…..
“പക്ഷേ നിന്റെ അച്ഛനും അമ്മയും എന്റെ മുന്നിൽനിന്നും കരഞ്ഞത്….. അതൊക്കെ അഭിനയമാണെന്നു എന്നിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല……”……
“…… വിശ്വസിക്കാതെ വേറെ വഴിയില്ല… കാരണം അതാണ് സത്യം….. “……
“ഇനി നിന്റെ വീട്ടുകാർക്ക് ആ വീഡിയോയുടെ കാര്യത്തിൽ വല്ല
പങ്കുമുണ്ടോ….. “….. ലീന സംശയത്തോടെ ചോദിച്ചു….
“ഏയ്യ്……. അതിനുള്ള കുബുദ്ധിയോന്നും അവർക്കുണ്ടെന്ന് തോന്നുന്നില്ല….. പിന്നെ ഇതവരുടെ രീതിയുമല്ല …… ഒന്നുമില്ലെങ്കിലും ഞാനിത്രയും നാൾ അവരുടെകൂടെയായിരുന്നില്ലേ …. അതുകൊണ്ട് അവരെപ്പറ്റികുറച്ചൊക്കെ എനിക്കറിയാം…. “……
“ഓക്കെ……. അപ്പൊ പിന്നെ ആരായിരിക്കും …. കിരൺ…?… “…… ലീന തന്റെ സംശയം പുറത്തെടുത്തു…..
*******************************************
“നിനക്ക് മറ്റുള്ളവരുടെ മനസിലുള്ള കാര്യങ്ങൾ മനസിലാക്കാനുള്ള
കഴിവുണ്ടെന്ന് പറഞ്ഞത് സത്യമാണോ…. “…… കിരണിന്റെ വീട്ടിലേക്കുള്ള യാത്രക്കിടയിൽ ലീന ആർഷയോടു ചോദിച്ചു……
“എന്തെ…. “…..
“അല്ല….. ആ കഴിവുണ്ടെങ്കിൽ നിനക്കിതൊക്കെ ഈസിയായി കണ്ടുപിടിച്ചൂടേ….അതാ ഞാൻ ചോദിച്ചത് നിനക്ക് ശെരിക്കും അങ്ങനെയൊരു കഴിവുണ്ടോയെന്ന്… . “…..
“അങ്ങനെ ചോദിച്ചാൽ…… ഉണ്ട്…. പക്ഷേ അങ്ങനെയെല്ലാകാര്യങ്ങളും അതുകൊണ്ടുമാത്രം കണ്ടുപിടിക്കാൻ കഴിയില്ല….. “….
“എന്നിക്ക് മനസിലായില്ല…. … “…..
“ടാ…. ഇപ്പൊ നീയെന്റെ മുന്നിലുണ്ട്…. അതുകൊണ്ടുതന്നെ ഈ മോമെന്റിൽ നീ ആലോചിക്കുന്ന എന്തുകാര്യവും എനിക്കറിയാൻ കഴിയും….. എനിക്കത് അറിയണമെന്നുണ്ടങ്കിൽ മാത്രം …….
പക്ഷേ നീ നേരത്തെ ആലോചിച്ച കാര്യങ്ങളും ചെയ്തകാര്യങ്ങളും എന്നിക്ക് ഈ കഴിവുവെച്ചു മനസിലാക്കാൻ കഴിയില്ല…. ഇപ്പൊ മനസ്സിലായോ….. “…
“അതെന്താ അതു മനസിലാക്കാൻ പറ്റാത്തത്…. “….
“ആ… എനിക്കറിയില്ല… നീ സംസാരംനിർത്തി വണ്ടിയോടിക്കുന്നതിൽ ശ്രദ്ധിക്കു….. “…….
*****************************************
ഒരുവിധം രണ്ടുപേരും കിരണിന്റെ വീട്ടിലെത്തി…..
അത്യാവശ്യം വലിയൊരു വീടാണ്…… നല്ല പരിസരവും….. അടുത്ത് വീടുകൾ കുറവാണ്……
“ആരാ….. “….
ഗേറ്റ് തുറന്നു അകത്തേക്ക് കയറുന്ന ലീനയെകണ്ടു വീടിനുള്ളിൽനിന്നും ഒരു സ്ത്രീ ഇറങ്ങിവരുന്നുണ്ടായിരുന്നു…….
“ഇതു കിരണിന്റെ അമ്മയാ… “….
ആർഷ ലീനയുടെ ചെവിയിൽ പറഞ്ഞു…..
“എന്റെ പേര് ലീന… ഞാൻ കിരണിന്റെ ഫ്രണ്ടാണ്….അവനെയൊന്നു കാണണമായിരുന്നു …. ഒരത്യാവശ്യ കാര്യമുണ്ട്…. “….ലീന മര്യാദപൂർവ്വം അവരോടു പറഞ്ഞു…..
“അവനിവിടെയില്ല…. “….ലീനയെ ഒരുമാതിരി വല്ലാതെ നോക്കികൊണ്ട് അവർ പറഞ്ഞു….
“എവിടെപ്പോയി… ഇപ്പൊ വരുമോ… “….
“ഇല്ല…. അവൻ അവന്റെ അപ്പൂപ്പന്റെ വീട്ടിലാണ്….. “……
“…… ഇവിടെയാ അപ്പൂപ്പന്റെ വീട്..ഇവിടെ അടുത്തെങ്ങാനുമാണോ. “…
“അല്ല….. കുറച്ചുദൂരെയാണ്…… എന്താ കാര്യം…. എന്തുകാര്യമാണ് അവനോടു പറയാനുള്ളത്….. “…..അവരല്പം ഗൗരവത്തോടെതന്നെ ചോദിച്ചു..
“അതു ഞാൻ കിരണിനോട് പറഞ്ഞോള്ളാം….. അപ്പൊ ശെരി…. ഞങ്ങൾ പോട്ടെ…. അല്ല ഞാൻ പോട്ടെ…
“.
ഇത്രേയുംപറഞ്ഞു ലീനയവിടെനിന്നും വണ്ടിതിരിച്ചു…..
“നിന്റെ അമ്മായിയമ്മ കുറച്ചു
ദേഷ്യകാരിയാണല്ലോ…….. “….തിരിച്ചുവരുന്ന വഴി ലീന ആർഷയെ കളിയാക്കി ചോദിച്ചു….
“ഏയ്യ്….. “….ആർഷ ചിരിച്ചുകൊണ്ട് പറഞ്ഞു……
“നീ അവരുടെ മനസിലുള്ളത് കണ്ടുപിടിച്ചോ… “….
“ഇല്ല…. ഞാനാ കാര്യമോർത്തില്ല…. “….
“കൊള്ളാം….. നല്ല ആളാണ്…. “….. ലീന അവളെ പുച്ഛിച്ചു….
“സോറി….. ആ സമയം ഞാനവരെ അധികം ശ്രെദ്ധിച്ചില്ല…….. “…..
“എന്തെ…. “….
“അത്….ഞാനും കിരണും ആദ്യമായി
എല്ലാ അർത്ഥത്തിലുമൊന്നായത് ആ വീട്ടിൽവെച്ചാണ്…. അന്നവന്റെ അച്ഛനുമമ്മയും ദുരയെവിടെയോ പോയിരിക്കുകയായിരുന്നു……..ആ ഓർമയിൽ
ഞാനാറിയാതെ ആ വീടുനോക്കി നിന്നുപോയി .. “…
“ഓ…. ആ വീഡിയോയിലുള്ള മുറി അപ്പൊ അവിടെയാണല്ലേ…. “…..ലീന കൗതുകത്തോടെ അവളോട് ചോദിച്ചു….
“ആ….. “….
“അല്ല…. ഈ കിരണിന്റെ അപ്പൂപ്പന്റെ വീട് നിന്നക്കറിയാമോ…..”….
“അങ്ങനെ കറക്റ്റ് ആയി അറിയില്ല…. പക്ഷേ അവൻ ആ സ്ഥലത്തെപ്പറ്റി പണ്ട് എന്നോട് പറഞ്ഞിട്ടുണ്ട്….. “…..
“ആ.. നമുക്ക് നാളെ കണ്ടുപിടിക്കാം..
ഇനി ഇന്നു വേറെ യാത്രാളൊന്നുമില്ല…നേരെ ഹോസ്റ്റലിലേക്ക് … എന്റെ സ്റ്റാമിനയൊക്കെ തീർന്നു…. “……
“ഓ….. ഇത്രപെട്ടന്ന് തളർന്നോ… “….ആർഷ അവളെ കളിയാക്കി…
“ആ തളർന്നു…. അതെ നിന്നെപോലെയല്ല ഞാൻ……. നിനക്ക് ഇതൊന്നും ഒരു
ദൂരമല്ലായിരിക്കും…. പക്ഷേ എനിക്കാണ്…. “……ലീനയും വിട്ടുകൊടുത്തില്ല….
******************************************
ഇതേസമയം ഹോസ്റ്റലിൽ….
“ടാ…. ലീന ഇന്നെവിടേയാ പോയതെന്നു നിനക്കറിയാമോ…… “….. കാവ്യാ ശ്രുതിയോടു ചോദിച്ചു…..
“അറിയില്ലെടാ….. അവളെന്നോട് ഒന്നും പറഞ്ഞില്ല….. “…..
“ഞാൻ വിളിച്ചപ്പോൾ എന്തോ അത്യാവശ്യത്തിനു പുറത്തുപോയതാണ്…. കുറച്ചു വൈകുമെന്ന് പറഞ്ഞു….. പക്ഷേ എവിടേയാ പോയതെന്ന് മാത്രം പറഞ്ഞില്ല…. “……..
“അവൾകിയിടയായി എന്തോ പ്രശ്നമുണ്ട് …. “….. ശ്രുതി എന്തോ ആലോചനയിലെന്നപോലെ പറഞ്ഞു….
“എന്ത്….. എന്ത് പ്രശ്നം “…….
“ഇന്നലെ രാത്രി അവളുടെ മുറിയിൽനിന്നും അവളാരോടോ കാര്യമായി സംസാരിക്കുന്നത് ഞാൻ കേട്ടു…അതും 11മണി കഴിഞ്ഞ്… . “……
“എന്താ സംസാരിച്ചത്…. “….
” സംഭാഷണം വ്യക്തമായിരുന്നില്ല…പകുതി ഉറക്കത്തിലായിരുന്നു ഞാനപ്പോൾ.. . “……
“ഓ… അതവൾ ആരോടെങ്കിലും ഫോണിൽ സംസാരിച്ചതായിരിക്കും….. “….
“ഏയ്യ്…… എന്നിക്കങ്ങനെ തോന്നുന്നില്ല…. “……
“പിന്നെ “…..
“അറിയില്ല….. എന്തായാലും ഇന്നവൾ തിരിച്ചുവന്നുകഴിഞ്ഞാൽ ഇതിനെപറ്റി ചോദിക്കണം…. “…. ശ്രുതി പറഞ്ഞുനിർത്തി..
******************************************
ഇതേസമയം മറ്റൊരിടത്ത്……
ഒരു വീട് .. വാതിലും ജനലും കുറ്റിയിട്ടിരിക്കുന്നു ….. അതിനക്കത്ത്….
താൻ പകർത്തിയ ആർഷയുടെ വീഡിയോ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് കുറ്റവാളി…..
തുടരും……

by