രചന – നിള കാർത്തിക
കാലമാടൻ തെണ്ടി….. കാണിച്ചു തരാടോ ഞാൻ….. അവന്റെയൊരു…. നീ ആരാണെന്ന നിന്റെ വിചാരം ഒരു കായി….. ഒരു അഴകിയരാവണൻ വന്നിരിക്കുന്നു ജാഡതെണ്ടി……. മേശയിൽ വിരൽ കൊണ്ട് തട്ടുന്നത് കേട്ടതും മുഖം ഉയർത്തി നോക്കി മുമ്പിൽ നിൽക്കുന്നവനെ കണ്ടതും ഉമിനീരിറക്കി കൊണ്ട് ചാടി എഴുനേറ്റു ഐശ്വര്യ. സാർ…… “” താനിപ്പോളെന്തെങ്കിലും പറഞ്ഞിരുന്നോ….. “” കൂർപ്പിച്ചു നോക്കിക്കൊണ്ട് പറയുന്നവനെ പകച്ചു നോക്കി നിന്നു അവൾ. ഇല്ല സർ തോന്നിയോ….”” എന്റെ കൂടെ വാ….. ടു മിനിറ്റ് ഞാൻ വെളിയിൽ കാണും….. അപ്പോൾ സാർ ഫയൽ…… “”അത് വന്നിട്ട് മതി….. വരാൻ നോക്ക് ആ നീല ഫയൽ കൂടി എടുത്തോ….. പെട്ടന്ന്…. മേശ ചൂണ്ടി പറഞ്ഞു കൊണ്ട് തിരിഞ്ഞു. സാർ എവിടേക്കാ പോകുന്നത്…..”” പറഞ്ഞാലേ താൻ വരുകയുള്ളൂ….. “” നെഞ്ചിൽ കൈകെട്ടി നിന്നു കൊണ്ട് ചോദിച്ചു സായി.
അതല്ല ഞാൻ…… “” തന്റെ മറുപടി കേൾക്കാതെ നടന്നു പോകുന്നവനെ നോക്കി നിന്നു പിന്നെ പുറകെ ചെന്നു. അവൻ കാർ സ്റ്റാർട്ട് ആക്കി നിൽക്കുന്നത് കണ്ടതും തുറന്നു കയറാൻ നോക്കി. ഞാൻ നിന്റെ ഡ്രൈവറാണോ മുമ്പിൽ കയറടി…… “” മുന്നിലെ ഡോർ തുറന്നു കയറി ഫയൽ മടിയിൽ വെച്ച് നേരെയിരുന്നു, അവന്റെ കൂടെ യുള്ള ആ യാത്ര നെഞ്ചിടിപ്പ് ഉയർത്തുന്നതറിഞ്ഞു അവൾ.ഫയലിനൊപ്പം നെഞ്ചിൽ കൈ വെച്ച് അമർത്തികൊണ്ടിരുന്നു. “”സീറ്റ് ബെൽറ്റ് ഇടാൻ ഇനി ആരെങ്കിലും പറയണോ….. “” ആദ്യമായിട്ടാണ് കാറിൽ കയറുന്നത് ബെൽറ്റ് എവിടെയെന്നറിയാൻ മേലാതെ നാല് പാടും നോക്കി കണ്ടതും അതിൽ പിടിച്ചു വലിച്ചു കൊണ്ടിരുന്നു അവൾ… “”നീയൊക്കെ ഏത് പട്ടികാട്ടിൽ നിന്നു വരുന്നതാണ്…. “” അവളിലേക്ക് ചാഞ്ഞു കൊണ്ട് ബെൽറ്റ് വലിച്ചു ഇട്ടു കൊടുക്കുമ്പോൾ ശ്വാസം അകത്തേക്ക് വലിച്ച് ശരീരംചൊട്ടിച്ചു ഇരുന്നു എന്ത് കൊണ്ടോ അവന്റെ സാമിപ്യം തന്റെ ദേഹമാകെ തളർത്തുന്നതവൾ അറിഞ്ഞു.
വിട്ടോ അല്ലങ്കിൽ പൊട്ടി പോകും….. “” ഒരു കളിയാക്കലോടെ പറഞ്ഞു കൊണ്ട് മുന്പോട്ടെടുത്തു…. അവനോടുള്ള ദേക്ഷ്യം പല്ലിരുമ്മി കൊണ്ട് തീർത്തു അവൾ.പണിനടന്നു കൊണ്ടിരിക്കുന്ന ഒരു ഇരുനില കെട്ടിടത്തിന്റെ മുമ്പിൽ കൊണ്ട് നിർത്തിയതും അവന്റെ കൂടെ അവളും ഇറങ്ങി തന്നെ നോക്കാതെ പോകുന്നവന്റെ പുറകെ അവളും ചെന്നു. Y കല്ലിന്റെയും മണലും തട്ട് പൊളിച്ചതടികൾക്കിടയിലൂടെ അവനോടൊപ്പം നടന്നു. ഐശ്വര്യം…… ആ മാളിയേക്കൽ എന്നെഴുതിയിരിക്കുന്ന ആ പ്ലാൻ ഇങ്ങു എടുക്ക് …. അവൻ പറഞ്ഞു കൈ നീട്ടിയതും ഫയൽ തുറന്നു അവന് നേരെ നീട്ടിയവൾ. അവനതു മേടിച്ചു നോക്കി പണികാരോട് എന്തൊക്കയോ പറയുന്നുണ്ട്.. ഐശ്വര്യം…..എന്റെ കൂടെ വാ…. സാർ എന്റെപേര് ഐശ്വര്യ…..എന്നാണ്…. “” അവന്റെ അടുത്തായി വന്നുകൊണ്ടവനോടു പറഞ്ഞതും അവളെ സൂക്ഷിച്ചു നോക്കിയവൻ. അതിന്……. “” ഒന്നുമില്ല….. “” അവൾ ചുമൽ കൂച്ചി കാണിച്ചു.
അവൻ പടികൾ കയറിയതും ഉള്ളിൽ പതഞ്ഞു പൊങ്ങിയ ദേക്ഷ്യം മറച്ചു പിടിച്ചു കൊണ്ട് പുറകെ ചെന്നു. അവനൊപ്പം ചെന്നതും ദേഹത്ത് പൊടി വീണതും മുഖം ഉയർത്തി നോക്കിയിരുന്നു അവൾ കണ്ണിൽ പൊടി തെറിച്ചു അസ്വസ്ഥത യോടെ തിരുമ്മി കൊണ്ട് മുന്പോട്ട് നടന്നതും ഇഷ്ടികയിൽ തട്ടി മുന്പോട്ട് ആഞ്ഞു വീണിരുന്നു നിലത്തേക്ക് കൈ കുത്തി വീണു നിലത്ത് കിടന്നു കണ്ണ് നീറിയതും പൊടി പറ്റിയ കൈ കൊണ്ട് തന്നെ മുഖം തിരുമ്മി കൈ എന്തിലോ ഉരസ്സി പോറിയിരുന്നു. “”തനിക്ക് കുറച്ച് പോലും ബോധം എന്ന സാധനം ഇല്ലേ എവിടെ നോക്കിയാടോ നടക്കുന്നത്….. വല്ലോം കമ്പിയോ വല്ലതും നെഞ്ചത്ത് കയറിയാൽ…… പിന്നെ അതിന്റ പുറകെ തൂങ്ങിക്കോണം…… അത് ഞാൻ എന്റെ കണ്ണിൽ പൊടി….. കണ്ടില്ല…. “”രണ്ട് ഉണ്ട കണ്ണുണ്ടല്ലോ ഏഹ്…. പിന്നെ വണ്ടി കൊണ്ട് ഇടിപ്പിച്ചത് പോലെ ഇങ്ങനെ ഉരുണ്ടു വീണാൽ ആരും കാശു തരില്ല അതോർത്തോണം ….. “” അവൻ വലിയ ഒച്ചയിൽ പറയുമ്പോൾ ജോലിക്കാർ അവളെ ചിരിയോടെ നോക്കി നിന്നു.
അപ്പോഴും കണ്ണ് തുറക്കാൻ പാട്പെട്ട് മുഖം ഷാളിൽ അമർത്തി തുടച്ചു പഴുത്തു നിന്ന മുഖകുരു ഷാൾ കൊണ്ട് പൊട്ടിയതും വേദന കൊണ്ട് മുഖം ചുളിച്ചു പൊടിഞ്ഞു തുടങ്ങിയ ചോര ഒപ്പി കൊണ്ട് നിന്നു. താൻ ആ മുഖമൊന്നു പോയി കഴുകു ചോരയും ചെളിയും…. കണ്ടാലും മതി….. “” അവനതു പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ നിന്നു തട്ടി പറിച്ചതും നെഞ്ച് വല്ലാതെ വിങ്ങുന്നതറിഞ്ഞു തന്നെ യൊരു അജ്ഞാതജീവിയെ പോലെ നോക്കി നിൽക്കുന്ന പണിക്കാരെ കണ്ടതും നാണക്കേടോടെ മുഖം താഴ്ത്തി നിന്നു കൈയിലും ദേഹത്തും പറ്റിയ ചെളി തൂത്തു കളഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു. എന്താടോ നോക്കി നിൽക്കുന്നെ പണിയടോ…… “” ജോലിക്കാരോട് ദേക്ഷ്യപെട്ട് കൊണ്ട് അവൾ പോയ വഴിയേ നോക്കി നിന്നു. “”അല്ല ഞാൻ പറഞ്ഞത് കുറച്ചു കൂടി പോയോ…. ശേ….. ഓ എന്തുകൂടി പോയി ഒരു ദാക്ഷണ്യവുമില്ലാതെ അയ്യായിരം മേടിച്ചവളാണ്…… സ്വയം ചോദ്യവും ഉത്തരവും നൽകി അവൻ.
സ്റ്റെപ്പുകൾ വേഗതയിൽ അപ്പോഴും താൻ പോലുമറിയാതെ ഇരുകണ്ണുകൾ നിറഞ്ഞൊഴുകുന്നത് അറിഞ്ഞു. കവിൾ തൂത്തു കൊണ്ട് സ്റ്റെപ്പുകൾ ഓടിയിറങ്ങിയതും ആരോ പെട്ടന്ന് മുമ്പിലേക്ക് വന്നിരുന്നു.പുറകോട്ട് പേടിയോടെ നിന്നു അപ്പോൾ കരച്ചിൽ ഒരു തേങ്ങലായി മാറിയിരുന്നു. കുട്ടിയെതാ….എന്താ ഇവിടെ….. “” ആദം സംശയമെന്നോണം ചോദിച്ചു. അത് ഞാൻ….സായി സാറിന്റെ പുതിയ ആസിസ്റ്റന്റ് അത്….. ജോലി….. ഓ…. ഐശ്വര്യ അല്ലെ അവൻ പറഞ്ഞിരുന്നു…. അല്ല കുട്ടിയുടെ മുഖത്തും ദേഹത്തും എന്താ ചെളി എന്ത് പറ്റി കരയുവാണോ….. ഏഹ്…… അത് ഞാനൊന്നു വീണു….. ചെളി കഴുകാൻ,… “” ഓ…. ചെന്നു കഴുകു…. ഞാൻ ആദം സായിയുടെ ചേട്ടൻ….. അവൻ കൈ കൂപ്പി ചിരിയോടെ പറയുമ്പോൾ അവൾ നിറകണ്ണുകളോടെ അവനായി പുഞ്ചിരി നൽകി കൊണ്ട് നടന്നു.
പൈപ്പ് തുറന്നു ദേഹവും മുഖവും കഴുകുമ്പോൾ വല്ലാതെ നീറുന്നത് അറിഞ്ഞു ദേഹമല്ല ഹൃദയം. ഐശ്വര്യ ഈ ജോലി വേണ്ട നിനക്ക്….. അയാൾ ഇനിയും നോവിക്കും…… ചേട്ടൻ എന്ത് പാവമാണ് പക്ഷെ അനിയൻ…. അവൾ പിറുപിറുത്തുകൊണ്ട് ദേഹം കഴുകുന്നത് മുകളിൽ നിന്നു കണ്ടു സായി ഇടക്ക് കണ്ണീർ തൂത്തു വിടുന്നുണ്ട് അവൾ. ശേ….. അത്രയും പറയണ്ടായിരുന്നു സങ്കടമായികാണും…. ഒരു സോറി പറഞ്ഞാലോ…… ആരോട്….. സോറി പറയുന്നകാര്യമാണ് ….. ഏഹ്…. തോളിൽ ആഞ്ഞൊരു തട്ട് കൊടുത്തു കൊണ്ട് ആദം ചോദിച്ചതും അവളിൽ നിന്നുള്ള നോട്ടം മാറ്റി അവന് നേരെ തിരിഞ്ഞു. ഏയ്….. ഒന്നുമില്ല ആദം എപ്പോൾ വന്നു ആശുപത്രിയിൽ പോയിട്ട് എന്ത് പറഞ്ഞു…… ശ്വാസം വിട്ടു ചോദിക്ക് സായി….. ദിയ ഓക്കേ യാണ് ഒരു കുഴപ്പവുമില്ല….. അല്ല നീ ഓക്കേ യാണോ…. അല്ല എന്തോ ഒരു പന്തികേട്….. ഇതാ ആ പെണ്ണ് അല്ലെ….. ഇടിച്ചു കയറി വന്ന മുഖകുരു കാരിസുന്ദരി…… തല പൊക്കി ഐശ്വര്യ നോക്കി ആദം പറയുമ്പോൾ ഒന്ന് വിളറി നിന്നു സായി. അതെ ആ സാധനം തന്നെ…… “” “”അതിനെ കരയിച്ചു അല്ലെ സായി….. കൊള്ളാം അയ്യായിരം പോയതിന്റെ പ്രതികാരമാണോ….. താടിയിൽ കൈ തലോടി കൊണ്ട് ചോദിക്കുമ്പോൾ അവനിൽ നിന്നു മുഖം മാറ്റി ചുവരിലേക്ക് നോക്കി നിന്നു സായി.
ഏയ് ഞാനെന്തു ചെയ്ത് അത് തന്നെ ഉരുണ്ടു വീണതാണ്….. അല്ലാതെ….. “”അത് പോട്ടെ അതിനെയും കൊണ്ടെന്തിനാ ഇങ്ങോട്ട് പോന്നത്… ഏഹ് സൂപ്പർവൈസർ ഉള്ളതല്ലേ അവർ നോക്കിക്കോളുമില്ലേ സായി….. ഇത് വേറെ എന്തോ ആണ്…. നടക്കട്ടെ പക്ഷെ കൈയും കാലും പ്ലാസ്റ്റർ ഇടാൻ എട വരരുത്…… അവനെ ആക്കി പറഞ്ഞു ചിരിച്ചു കൊണ്ടവന്റെ തോളിൽ തട്ടി മുറിയൊക്കെ കയറി കണ്ടു. ഓ പിന്നെ സായിയുടെ ദേഹത്തരും തൊടില്ല….. “” കോളർ ഉയർത്തി കൊണ്ടവൻ പറയുമ്പോൾ ആദം ഉറക്കെ ചിരിച്ചു. അത് നീ തന്നെ പറയണം….. ഒന്ന് പ്രേമിച്ചു കിട്ടിയത് പോരാ അവന്…… അപ്പോഴാണ്….. “”പ്രേമമോ ആർക്കു ആരോട്….. ആ കുണ്ടും കുഴിയും നിറഞ്ഞ ആ ആക്രി വണ്ടിയും കൊണ്ട് നടക്കുന്നവളോടോ….. പിന്നെ എന്റെ പട്ടി……. പൂർത്തിയാക്കാതെ പറഞ്ഞു തിരിഞ്ഞതും കണ്ടു തങ്ങളെ ഞെട്ടലോടെ നോക്കി നിൽക്കുന്നവളെ. അതിന് ഞാനെപ്പോൾ പറഞ്ഞു നിനക്കാ പെണ്ണിനോട് പ്രേമമാണെന്ന്….. “” ആദം രണ്ട് പേരെയും പരസ്പരം നോക്കി പറഞ്ഞു കൊണ്ട് ചിരിച്ചു.
ആ ….. ഐശ്വര്യ താൻ എന്റെ കൂടെ പോരെ ഞാൻ ഓഫീസിൽ ഇറക്കാം എന്താ അവൻ വന്നോളും…..എന്നാൽ പണിക്കാര് പോയിക്കഴിയുമ്പോൾ നീ പോരെ എന്താ….. ചിരിയോടെ പറഞ്ഞു കൊണ്ട് മുന്പോട്ട് നടന്നതും സായിയെദേക്ഷ്യത്തോടെ നോക്കി കൊണ്ട് അവളും പുറകെ ചെന്നു. ശേ എനിക്ക് പ്രേമമോ അതിനോട് അതും ഒറ്റ ദിവസം കൊണ്ട്…. നടന്നത് തന്നെ ഒരു കണ്ടു പിടിത്തം…..അല്ല ഇനിയാണോ….. ഏയ്…… അല്ല ആണോ…… “” തിരിച്ചും മറിച്ചും ചോദിക്കുമ്പോൾ ചുണ്ടിൽ ചിരി മിന്നി. 🪶 “”കുട്ടി കരയണ്ട ഇന്നിനി വീട്ടിൽ പൊയ്ക്കോളൂ നാളെ വന്നാൽ മതി ഡ്രസ്സ് മുഴുവൻ പൊടിയും ചെളിയുമാണ് ഞാൻ വീട്ടിലാക്കണോ…… വേണ്ട സാർ എന്റെ വണ്ടി ഓഫീസിൽ കിടക്കുവാ ഞാൻ അതിന് പൊയ്ക്കോളാം….. “” പറയുമ്പോൾ ഇടക്ക് കണ്ണീർ തൂത്തു വിടുന്നുണ്ട് അവൾ. “”സായി പാവടോ താൻ അന്ന് അവനോടു ആ പൈസ കണക്ക് പറഞ്ഞു മേടിച്ചതിന്റെ ചുരുക്ക് ഉണ്ട് അവന്….. അതാണ്….. പോട്ടെ…. നാളെ ഓഫീസിൽ വന്നാൽ മതി സൈറ്റിൽ വരണ്ട ഞാൻ പറഞ്ഞോളാം അവനോട്….. ഞാനാ പൈസ തിരിച്ചു കൊടുത്താൽ പിണക്കം മാറുമോ….. “” ഷാൾ കൊണ്ട് മുഖം തുടച്ചു കൊണ്ടവൾ ചോദിക്കുമ്പോൾ ആദം ചിരിച്ചു.
ഏയ് എന്നാലും മാറുമെന്ന് തോന്നുന്നില്ല നമ്മുക്ക് മാറ്റാം…..വഴിയുണ്ട്..”” അവൻ സ്നേഹത്തോടെ കവിളിൽ തട്ടി പറഞ്ഞു. 🪶 ഇതെന്തു പറ്റി ചേച്ചി മുഖമൊക്കെ കരഞ്ഞു ഇരിക്കുന്നത്…. “” അനശ്വര അവൾ കൊണ്ട് വന്ന ബാഗ് തുറന്നു നോക്കി കൊണ്ട് ചോദിച്ചു. നീയെന്താ ഈ തപ്പണത് അതിലൊന്നുമില്ല….. “” ദേക്ഷ്യ ത്തോടെ ബാഗ് തട്ടി പറിച്ചു മേടിച്ചു കൊണ്ട് അകത്തേക്ക് നടന്നു. ജോലി എങ്ങനെ ഉണ്ടായിരുന്നു മോളെ….. “” ആ…. കുഴപ്പമില്ല…… “” താല്പര്യമില്ലാതെ പറഞ്ഞു കൊണ്ട് കുളിമുറിയിലേക്ക് നടന്നു. ”::::: എന്തായാലും നീ ചെയ്തത് ശരിയായില്ല സായി….. ഒരു അയ്യായിരം രൂപയ്ക്കു വേണ്ടി ആ കൊച്ചിനെ ഉരുട്ടിയും ഇട്ടു കരയിക്കുകയും ചെയ്തു….. മോശം…. ചായ കപ്പ് ചുണ്ടിലേക്ക് അടുപ്പിച്ചു കൊണ്ട് ജീവനത് പറയുമ്പോൾ അസ്വസ്ഥനായി നാല് പാടും നടന്നു അവൻ. ദിയ എന്താണെന്ന രീതിയിൽ ആദമിനെ നോക്കി.
സായി പുതിയ ലൈൻ വലിക്കാനുള്ള പുറപ്പാടാണ് പക്ഷെ അത് കരഞ്ഞു ….. സത്യം….. “” അവൾ കണ്ണ് മിഴിച്ചു. “നിങ്ങൾ എന്ത് വൃത്തികേടാണ് പറയുന്നത്…… ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യമാണ്….. “”പറയുമ്പോൾ നഖം കടിച്ച് കൊണ്ടിരുന്നു. “”എന്തായാലുംനമ്മുടെ വണ്ടിയിൽ കൊണ്ട് ഇടിപ്പിച്ചു നിന്റെ ഹൃദയത്തിൽ ഇടിച്ചു കയറിയതല്ലേ അപ്പോൾ ഇത് തെറ്റായി പോയി…..”” ആലിയ പറഞ്ഞു ചിരിക്കുമ്പോൾ ടീപ്പോയിൽ ഇരുന്ന പാത്രത്തിലെ മിച്ചറിൽ നിന്നു ഒരു കൈ വാരി വായിൽ ഇട്ടുകൊണ്ട് തിരിഞ്ഞു നടന്നു. എനിക്ക് അങ്ങനെയൊന്നുമില്ല…… “” പറയുമ്പോൾ അവരുടെ മുഖത്തു നോക്കാതെ നടന്നു പോകുന്നവനെ ചിരിയോടെ നോക്കി നാല് പേരും. പോ…. ആദം അങ്ങനെയൊന്നും കാണില്ല…. വെറുതെ…. എന്റെ ദിയ ചിലയാളുകൾ ഇങ്ങനെയാണു പ്രണയിക്കുന്നത് അറിയുമോ…. ടോർചർ ചെയ്ത്…. പക്ഷെ കണ്ണീർ കാണാൻ പറ്റില്ല അത്ര തന്നെ ……. “” അവൻ പോകുന്ന വഴി നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ആദം.
🪶 തന്റെ നേരെ നീട്ടിയ അയ്യായിരം രൂപയിലേക്കും അവളെയും മാറി മാറി നോക്കി സായി. ദേണ്ടേ തന്റെ പൈസ…. അന്ന് എനിക്ക് ചെറിയൊരു ആവശ്യമുണ്ടായിരുന്നു അതാ …… ഇനി ഇതിന്റെ പേരിൽ എന്നെ കളിയാക്കിയാൽ….. “” വിരൽ ചൂണ്ടിയവൾ യുമ്പോൾ അവൻ അവളുടെ കാതിൽ തൂങ്ങി കിടന്ന തത്തമ്മ കൂട് പോലത്തെ കമ്മലിനെ തപ്പുകയായിരുന്നു സങ്കടത്തോടെ. തുടരും.

by