രചന – നിള കാർത്തിക
തെറ്റായി പോയി സായി ഒരു പെൺകുട്ടിയോട് നീ അങ്ങ് ചെയ്യരുതായിരുന്നു… അതിനെ കരയിച്ചില്ലേ നീ മാപ്പ് പറയണം….ഇത്രക്ക് ദുഷ്ടനായിരുന്നോ നീ…..
മാപ്പു ഞാനൊ എന്റെ പട്ടി പറയും …. അതും ആ ആക്രിയോട്……””
5000 രൂപയുടെ പ്രതികാരം വീട്ടിയത് അല്ലെ നീ….ഇങ്ങനെയല്ല സ്നേഹിച്ച പ്രതികാരം വീട്ടണം…..
ആണോ…….
പിന്നെ….. “” കണ്ണാടിയിൽ തന്റെ പ്രതിബിബത്തിലേക്ക് നോക്കിക്കൊണ്ട് പരസ്പരം ചോദ്യത്തരങ്ങൾ എറിഞ്ഞൂ സായി എന്നിട്ട് താടിയിലൂടെ കൈ ഓടിച്ചു കണ്ണിറുക്കി ചിരിച്ചു.
ആ എന്തായിരുന്നാലുംനാളെ സോറി പറഞ്ഞേക്കാം ….. ഇനി അതിന്റെയൊരു കുറവ് വേണ്ട….. അല്ലേടി ആക്രി…..
സ്നേഹിച്ചു….. സ്നേഹിച്ചു….
നിന്നെ ഞാനൊരു ദേവസ്ത്രീ യാക്കും…..
പാട്ടും മൂളി കുളിമുറിയിലേക്ക് നടക്കുമ്പോൾ ചുണ്ടിൽ ചിരി വിരിഞ്ഞു.
🪶
പപ്പയുടെ നാൽപതിയൊന്നാണ് നാളെ പള്ളിയിൽ പോകണ്ടേ രാവിലെ…. വൈകുന്നേരം സായിയുടെ കൂടെ വയനാട്ടിൽ പോണം ആന്റിയെ….. കാണാനിപ്പോൾ നല്ല കുറവുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്……
ഞാനും പോരട്ടെ ആദം….. “” അവന്റെ ഷിർട്ടിന്റെ ബട്ടണിൽ വിരലിട്ടു കറക്കി കൊണ്ട് ചോദിക്കുമ്പോൾ അവളുടെ വെള്ളമൂക്കുത്തി കല്ലിൽ വിരൽ കൊണ്ട് തട്ടി വിട്ടു അവൻ.
“”വേണ്ട ദിയ നല്ല ദൂരമുണ്ട് നിന്റെ ആരോഗ്യം ആദ്യംശരിയാകട്ടെ എന്നിട്ടു പോരെ…. നമ്മൾ പോകും നല്ലൊരു ട്രിപ്പ് ഹണിമൂൺ ട്രിപ്പ്….. പോരെ അതിന് ആദ്യം ആവശ്യം എന്റെഭാര്യ നല്ല ആരോഗ്യം വെയ്ക്കുകയെന്നാണ്…. എന്നാലല്ലേ നമ്മുക്ക് ആസ്വദിക്കാൻ പറ്റൂ…. പിന്നെ ആദം ജോണിന്റെ കുഞ്ഞുങ്ങളെ വയറ്റിൽ കൊണ്ട് നടക്കണമെങ്കിൽ അവരുടെ മമ്മിക്ക് ആരോഗ്യം വേണ്ടേ എന്താ……
അവളുടെ മുക്കൂതി കല്ലിൽ തട്ടി കൊണ്ടവൻ പറയുമ്പോൾ അവന്റെ നെഞ്ചിലേക്ക് മുഖം പൊത്തി.
പിന്നെ ഇനിയാണ് ഹണി മൂൺ ട്രിപ്പ്… പൊക്കോണം…. എനിക്കൊരു കുഴപ്പവുമില്ല ആദം….. ബ്ലീഡിങ് കുറഞ്ഞു…. വേദനയും….
പറയുമ്പോൾ മുഖം സങ്കടത്താൽ കൂർത്തു.
എന്റെ ദിയ അതിനിനി മുഖം കറുപ്പിക്കണ്ട…എന്നാൽ പോരെ ആലിയയെയും കൂട്ടിക്കോ നിനക്കൊരു കൂട്ടായിക്കോട്ടെ എന്താ……
ഉം…. താങ്ക്സ്…… “” പറഞ്ഞു അവന്റെ കവിളിൽ മുത്തി കൊണ്ട് ഓടിയതും കൈയിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്കിട്ടു അവളുടെ കവിളിലും മൂക്കിൻ തുമ്പിലും കടിച്ചു വിട്ടു അവൻ.
ആദം…… “”
ഞാനേന്ത് പൊട്ടിയാ അല്ലെ….. “” അവന്റെ വിരലിൽ പിടിച്ചു ഞൊട്ടയിട്ടുകൊണ്ടവൾ പറയുമ്പോൾ ചിരിച്ചു അവൻ.
“” അതിപ്പോഴാണോ നിനക്ക് മനസ്സിലായത് പൊട്ടി….””
“”ഇപ്പോൾ എല്ലാവരും എന്ത് സന്തോഷത്തില അല്ലെ ആദം അങ്കിളിന്റെ കാര്യം പോലും എല്ലാവരും മറന്നപോലെ……
അതോർക്കാൻ എനിക്കിഷ്ടമില്ല ദിയ…. ഒത്തിരി ദുഷ്ടതരങ്ങൾ ചെയ്തു നിന്നോട് സായിയോടും ആന്റിയോടും….. എന്നിട്ട് എന്ത് നേടി ഒന്നുമില്ല…… ആറടിമണ്ണ് അതല്ലേ ഉള്ളു……
ഇത്രയും പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറിയിരുന്നു.
എന്തായാലും പപ്പ ചെയ്ത തെറ്റുകൾക്ക് എനിക്ക് പ്രായശ്ചിത്തം ചെയ്യണം ദിയ … അവൻ സായി അവന് നല്ലൊരു ജീവിതമത് വേണം അവൻ ഇനി എന്നും നമ്മുടെ കൂടെ വേണം ഒത്തിരി അനുഭവിച്ചു അവൻ ഇനി വേണ്ട…..
ആന്റിക്ക് നല്ല മാറ്റം ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത് അതൊരു നല്ല വാർത്തയാണ്….ഒത്തിരി സന്തോഷമുണ്ട് എനിക്കിപ്പോൾ ദിയ….. ഇപ്പോഴാണ് ആരൊക്കെയോ ഉള്ളത് പോലെ തോന്നുന്നത്….. സായി അവന് കിട്ടാത്ത ഒരു ചേട്ടന്റെ സ്നേഹം കൊടുക്കണമെനിക്ക്….. പിന്നെ നല്ലൊരു പെൺകുട്ടിയെ കണ്ടുപിടിച്ചവന്റെ കല്യാണം നടത്തണം…..
ചെറിയൊരു ഇളക്കമുണ്ട് അവന്…….
ഐശ്വര്യയെ കുറിച്ച് ഓർത്തതും സങ്കടം മാറി പെട്ടന്നവനിൽ ചിരിയായി.
🪶🪶🪶🪶
മമ്മ…….””
അടുക്കളയിൽ നിന്നെന്തോ ചെയ്യുന്ന ആനിയുടെ പുറകിലൂടെ ചെന്നു കെട്ടിപിടിച്ചു ആദം.
മമ്മക്ക് എന്നോടെപ്പോഴെങ്കിലും ദേക്ഷ്യം തോന്നിയിട്ടുണ്ടോ…. “”
അവരുടെ തോളിൽ പിടിച്ചു തനിക്ക് നേരെ നിർത്തി കൊണ്ട് ചോദിക്കുമ്പോൾ നിറഞ്ഞു തുടങ്ങിയിരുന്ന കണ്ണുകളെ സാരിതലപ്പാൽ തൂത്തു വിട്ടു അവർ.
ഏയ്…… എന്തിന്…. “”
മമ്മി കരയുവായിരുന്നോ…… പപ്പാ യെ ഓർത്തണോ…..”” അവരുടെ താടി തുമ്പിൽ പിടിച്ചു ഉയർത്തി കൊണ്ടവർ ചോദിക്കുമ്പോൾ ചിരിക്കാൻ ശ്രമിച്ചു പരാജയപെട്ടിരുന്നു.
ഇല്ല എന്ന് പറഞ്ഞാൽ നുണയാകും…. കരയുവായിരുന്നു ഒരോർമ്മയിൽ…. ഒരാളുടെ….. നിന്റെ പപ്പായുടെ അല്ല….നീ ഒരിക്കൽ പറഞ്ഞില്ലെ ഹിന്ദു ചെറുക്കന്റെ കൂടെ ഒളിച്ചോടിയ നിന്റെ ഈ മമ്മിയുടെ കഥ…. ഇന്ന് ആ മനുഷ്യന്റെ ഓർമ്മ ദിവസമാണ് മുപ്പത്തിയൊന്നു വർഷം കൊല്ലുവായിരുന്നു…..നിന്റെ പപ്പായും എന്റെ അപ്പനും കൂടി…എന്നിട്ടത് ആക്‌സിഡന്റ് ആക്കി…… ആ പാവം എന്നെ പറ്റിച്ചിട്ടില്ല മോനെ പാവമായിരുന്നു….. എല്ലാം ഞാനറിഞത് നീയും ആലിയയും ഉണ്ടായതിനു ശേഷമാണ്….. അപ്പോഴേക്കും അയാളെ നിന്റെ പപ്പായെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു….. പിന്നെ അകമേ വെറുത്തു പുറമെഅഭിനയിച്ചു ജീവിക്കുവായിരുന്നു ആദം എന്റെ ഗോപുവിനെ കൊന്നവന്റെ കൂടെ ഒരു കുറ്റബോധം പോലെ നീറി നീറി…. നിന്റെ പപ്പാ എന്നിലേക്ക് അയാളുടെ കാമം തീർക്കാൻ വരുമ്പോൾ ഉള്ളു നീറി കരഞ്ഞിട്ടുണ്ട് അപ്പോഴെല്ലാം അവിടെ ഞാൻ കണ്ടത് എന്റെ ഗോപുവിനെയായിരുന്നു അല്ലാതെ നിന്റെ പപ്പാ യെ ആയിരുന്നില്ല…. വെറുപ്പായിരുന്നു…. എനിക്കൊരു സങ്കടവുമില്ല ആദം….. ഞാൻ നാളെ വരുന്നില്ല പള്ളിയിലേക്ക്… നിങ്ങൾ പൊയ്ക്കോളൂ…… മമ്മി ഇനി സന്തോഷത്തോടെ ജീവിച്ചോളാം അയാളുടെ ഓർമ്മയില്ലാതെ……
പറയുകയും വലിയൊരു കരച്ചിലോടെ അവന്റെ മാറിലേക്ക് വീണിരുന്നു തന്റെ അമ്മയുടെ ചുട് കണ്ണീർ മാറിനെ പൊള്ളിച്ചു കൊണ്ടോഴുകുന്നതറിഞ്ഞു അവൻ.
മമ്മിക്ക് പോണോ മമ്മയുടെ ഗോപുവിനെ കാണാൻ…… “” അവൻ വേദനയോടെ ചോദിക്കുമ്പോൾ അവർ തല അനക്കി കൊണ്ടിരുന്നു.
“”ഞാൻ കൊണ്ട് പോകാം എവിടെയാണോ അവിടെ…… പ്രാർത്ഥിക്കാൻ…..”” ചേർത്ത് പിടിച്ചു കൊണ്ട് ആ നെറ്റിൽ ഉമ്മ വെച്ചു അവൻ.
🪶
മുടിയിൽ ചുറ്റികെട്ടിയിരുന്ന തോർത്ത് എടുത്ത് കസേരയിലേക്ക് ഇട്ടു ,കണ്ണാടിയുടെ മുമ്പിൽ വന്നു നിന്നു പൌഡറെടുത്തു കവിളിലിട്ടു സാരി തുമ്പ് കൊണ്ട് തൂത്തു വിടുമ്പോൾ ചുവപ്പ് പടർത്തി പൊങ്ങി നിൽക്കുന്ന കുരുവിലൂടെ വിഷമത്തോടെ വിരലോടിച്ചു. കണ്ണാടിയിൽ ഒട്ടിച്ചു വച്ചിരിക്കുന്ന ഒരു കുഞ്ഞു പൊട്ട് തൊട്ടു കൊണ്ട് ഒരിക്കൽ കൂടി നോക്കി , എന്തോ ഓർത്തതും കാതിലെ ചെറിയ തത്തമ്മകൂട് പോലെയുള്ള കമ്മലിലൂടെ വിരലുകൾ ഓടിച്ചു , അമ്മയുടെ കമ്മലാണ് അമ്മയുടെ ഏക സമ്പാദ്യം ഒന്ന് നെടുവീർപ്പെട്ടുകൊണ്ട് കമ്മലിന്റെ ആണി ഊരി കൈയിലെടുത്തു ഒരു പേപ്പറിൽ പൊതിഞ്ഞു ബാഗിലേക്ക് ചെറിയ കള്ളിയിലേക്ക് വെച്ചു. ചെറിയ പ്ലാസ്റ്റിക് ടിന്നിൽ വച്ചിരിക്കുന്ന കുഞ്ഞു വരവിന്റെ മൊട്ടു കമ്മലെടുത്ത് കാതിലിട്ടു.
“”ഐഷു നിനക്ക് ഇതാണ് ചേരുന്നത്….. നീയെന്തു സുന്ദരിയാ ഈ കുരു ഇല്ലായിരുന്നുയെങ്കിൽ…… ആ പിന്നെയൊരു സമാധാനമുണ്ട് ആരും നോക്കത്തില്ലല്ലോ….. തേപ്പ് വാങ്ങാൻ വയ്യ കൃഷ്ണ അല്ലാതെ കിട്ടാഞ്ഞിട്ടല്ല….. അങ്ങനെ നീ ചിന്തിക്കരുത്……
മേശയിൽ ഇരിക്കുന്ന കുഞ്ഞുകൃഷ്ണന്റെ രൂപത്തിലേക്ക് നോക്കി ചുണ്ട് കൂട്ടി പറഞ്ഞു . ബാഗും തോളത്തിട്ടുകൊണ്ട് വെളിയിലേക്ക് ഇറങ്ങി.
“”നീ പോകുവാണോ ഒന്നും കഴിക്കുന്നില്ലേ ഐഷു……
“”ഇല്ല അമ്മ ഇപ്പോൾ തന്നെ സമയം ഒത്തിരി എനിക്ക് വേറെ സ്ഥലത്ത് കയറാനുണ്ട്…..
നീയൊന്ന് നിന്നെ നിന്റെ കമ്മൽ എന്ത്യേ….. “”
അമ്മ കാതിൽ പിടിച്ച് ചോദിച്ചതും ഒന്ന് പതറി നിന്നു.
“”എന്റെ അമ്മ അതിന്റെ ആണി ഒടിഞ്ഞുപോയി ഞാൻ ശരിയാക്കിയിട്ടോളം ഇപ്പോൾ സമയം പോയി ഞാൻ പോകട്ടെ……
അമ്മയുടെ കയ്യിൽനിന്നു ചോറുപാത്രവും മേടിച്ചു കൊണ്ട് വെളിയിലേക്ക്ഇറങ്ങി .
സ്കൂട്ടറിന്റെ സെൽഫ് എത്രഅടിച്ചിട്ടും ഓൺ ആകാതെ വന്നതും സ്റ്റാൻഡിൽ വെച്ചു കിക്കറിൽ അടിച്ചു കൊണ്ടിരുന്നു.
എന്റെ പൊന്ന് ചേച്ചി പുതിയൊരു വണ്ടി മേടിച്ചു കൂടെ ഈ ആക്രി നാണക്കേടാ…… എന്റെ കൂട്ടുകാര് എന്തൊക്കെയാ പറയുന്നതെന്ന് അറിയാമോ……””
അനശ്വര ബാഗും തോളത്തിട്ട് പറഞ്ഞു കൊണ്ടിറങ്ങി വന്നു.
“”അയ്യോ… ഉണങ്ങാൻ വെച്ചിരിക്കുന്ന നോട്ടായിട്ടില്ല അത് ഉണങ്ങിക്കോട്ടേ കുറച്ചൊന്നു ക്ഷമിക്ക്…..എന്നിട്ട് മേടിക്കാം സ്കൂട്ടർ ആക്കണ്ട ഒരു bmw ആയിക്കോട്ടെ എന്താ ……
കളിയാക്കി കൊണ്ട് ഐശ്വര്യപറഞ്ഞതും ദേക്ഷ്യത്തോടെ നിലത്തേക്ക് ആഞ്ഞു ചവിട്ടിയവൾ.
“”നിന്നു നൃത്തം വെയ്ക്കാതെ കയറടി അല്ലെങ്കിൽ ആ കാട്ടുമാക്കാൻ തെണ്ടി തീർക്കു മെന്നെ……. “” സ്കൂട്ടർ സ്റ്റാർട്ട് ആയതും സാരി ഒതുക്കി കയറി അവൾ പുറകെ അനിയത്തിയും.
അവർ ആ മുറ്റം കടന്നു ടാറിടാത്ത വഴിയിലൂടെ പോകുന്നത് നോക്കി നിന്നു ആ അമ്മ.
🪶🪶🪶🪶
തന്റെ നേരെ നീട്ടിയ അയ്യായിരം രൂപയിലേക്കും അവളെയും മാറി മാറി നോക്കി സായി.
“”ദേണ്ടേ തന്റെ പൈസ…. അന്നെനിക്ക് ചെറിയൊരു ആവശ്യമുണ്ടായിരുന്നു അതാ അന്ന് ഞാൻ അല്ലാതെ ഞാൻ കള്ളിയൊന്നുമല്ല……. ഇനി ഇതിന്റെ പേരിൽ എന്നെ കളിയാക്കിയാൽ….. താൻ ഈ ഐശ്വര്യ ആരാണെന്ന് അറിയും……”” വിരൽ ചൂണ്ടിയവൾ പറയുമ്പോൾ അവളുടെ കാതിൽ തൂങ്ങി കിടന്നിരുന്ന തത്തമ്മ കൂട് പോലത്തെ കമ്മലിനെ തപ്പുകയായിരുന്നുആ നിമിക്ഷം സായി.
തന്റെ കമ്മലെന്തിയേ…… “” തന്റെ മുഖത്തേക്ക് നോക്കിയുള്ള അവന്റെ ചോദ്യത്തിൽ അവൾ കാതിൽ പൊത്തി പിടിച്ചു , പിന്നെ അവനെ രൂക്ഷമായി നോക്കിയിട്ട് തന്റെ സീറ്റിലേക്ക് നടന്നു.
“”ഐശ്വര്യം…….””
അവന്റെ വിളിയിൽ ദേക്ഷ്യത്തോടെ തിരിഞ്ഞു നിന്നു അവൾ.
“”ഇനിയെന്നെ മേലിൽ ഐശ്വര്യം എന്ന് വിളിച്ചാൽ….. മനഃപൂർവം എന്നെ കളിയാക്കുവല്ലേതാൻ ….. അതെ എന്നെ കാണാനത്ര വലിയ ഭംഗി യൊന്നുമില്ല കാണാനാത്ര ഐശ്വര്യമില്ല… എനിക്ക് ഞാൻ സുന്ദരിയാണ്…… മുഖം നിറച്ച് താൻ പറഞ്ഞത് പോലെ കുണ്ടും കുഴിയുമാണെങ്കിലും തന്നെക്കാളും നല്ലൊരു മനസുണ്ടെനിക്കത് മതി…… പിന്നെ താനാരാ ദുൽക്കർ സൽമാനോ…..ഉം….ഒരു ചുന്ദരൻ വന്നിരിക്കുന്നു…. പിന്നെയെന്നെ ആരും ഇഷ്ട്ടപെടേണ്ട എനിക്കൊരു ചുക്കുമില്ല…… പ്രത്യേകിച്ചും താൻ…… “”
വിരലും ചൂണ്ടി തന്റെ മുഖത്തേക്ക് നോക്കി പറയുന്നവളുടെ മുഖമാകെ ഓടി നടന്നു ,അപ്പോഴുമവളുടെ കണ്ണിന്റെ തിളക്കത്തെ നോക്കുനിന്നു പോയിരുന്നു അവൻ , അത്രമേൽ ശക്തിയും ഉറപ്പും തോന്നിആ വാക്കുകളോട് , പ്രണയവുംകുസൃതിയും……
“”എടൊ സോറി ഞാൻ വെറുതെ തമാശക്ക് താൻ സുന്ദരിയാടോ……. സത്യം…..
തൊണ്ടയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു അവൻ.പറയുമ്പോൾ അവന്റെ കണ്ണുകൾ അവളുടെ ആ കുഞ്ഞി മുഖംഒപ്പിയെടുക്കുകയായിരുന്നു.
“”പോടോ…. നിന്റെ സിർട്ടിഫിക്കറ്റ് എനിക്ക് വേണ്ട പിന്നെ ഇതിന്റെ പേരിൽ ഈ ജോലിയിൽ നിന്നു താനെന്നെ പുറത്താക്കിയാൽ തന്റെ പേരെഴുതി ഞാൻ തൂങ്ങും……
മുകളിലെ ഫാനിൽ നോക്കിയവൾ പറഞ്ഞു.
എന്താ……. “” അവന്റെ ഒച്ച കുറച്ച് ഉയർന്നു പൊങ്ങി.
“”ആ അത് തന്നെ…… ഞാൻ ഭീരുആയത് കൊണ്ടല്ല തന്നെ കുടുക്കാൻ…..താൻ ജയിലിൽ കിടക്കുന്നത് എനിക്ക് അങ്ങ് പരലോകത്തിരുന്നു കാണാൻ….. കേട്ടൊടോ…..””
മേശയിൽ ആഞ്ഞു അടിച്ചു പറഞ്ഞു കൊണ്ട് അവനെ നോക്കി വിരൽ ഞൊടിച്ചു കൊണ്ട് അവനെയും കടന്നു പോയി പിന്നെ അവനെതിരായുള്ളടേബിളിന്റടുത്ത കസേരയിൽ ഇരിപ്പുറച്ചു. അവളുടെ വാക്കുകളെ ഞെട്ടലിനപ്പുറം ഉള്ളിൽ വിരിഞ്ഞ കുസൃതി ചിരിയോടെ അവനാസ്വദിച്ചു. പിന്നെ കൈകൾ നെഞ്ചിൽ കെട്ടി കമ്പ്യൂട്ടറിൽ എന്തൊക്കയോ വെപ്രാളത്തോടെ ചെയ്യുന്നവളെ നോക്കി നിന്നു ഉള്ളിൽ മൊട്ടിട്ട് തുടങ്ങിയ
കുഞ്ഞിഷ്ടത്തോടെ,,, പ്രണയത്തോടെ……
തുടരും.

by