രചന – ശ്രീമിഴി
അടിക്കാൻ കൈ ഉയർത്തിയതും ആളെ കണ്ടു മാർട്ടിൻ ഞെട്ടി
ശിവേട്ടൻ
അതേടാ കൊച്ചനെ ഞാൻ തന്നെയാ ശിവൻ എന്നും പറഞ്ഞു മാർട്ടിനെ അഞ്ഞ് ചവിട്ടി
വേണ്ട ശ്രീകുട്ടീടെ അച്ഛാ ഇച്ചായനെ ഒന്നും ചെയ്യല്ലേ എന്നെ കൊണ്ട് പോയിക്കോ എന്റെ ഇച്ചായനെ ഒന്നും ചെയ്യല്ലേ
കൊണ്ട് പോകും കൊച്ചേ നിന്നെ അതിന് മുൻപേ ഇവനെ ഞാൻ തീർക്കും
ശ്രീകുട്ടീടെ അച്ഛനോ ഞെട്ടലോടെ സ്റ്റീഫൻ മാർട്ടിനെ നോക്കി
അതേടാ ശ്രീകുട്ടീടെ അച്ഛൻ തന്നെയാ ഞാൻ അവളുടെ മാത്രം അല്ല ദേ ഇതിന്റെ കുടി അച്ഛനാ ഞാൻ എന്നും പറഞ്ഞു ഉണ്ണീടെ അടുത്തേക്ക് ചെന്നു മുടിക്ക് കുത്തി പിടിച്ചു
അയാള് പറഞ്ഞ വാക്കുകളിൽ മൂന്നു പേരും ഒരു പോലെ ഞെട്ടി ഉണ്ണീടെ കണ്ണുകൾ നിറഞ്ഞു ഒഴുകി
അച്ഛൻ ഇത് വരെ കാണാത്ത അറിയാത്ത മനുഷ്യൻ മനസ് കൊണ്ട് പോലും ഇങ്ങനെ ഒരു രൂപം സങ്കല്പിക്കാൻ പോലും കഴിയില്ല
പറയാൻ ആണെകിൽ ഒരു പാട് ഉണ്ട് ചാവുന്നതിനു മുൻപ് നിങ്ങളതൊക്കെ അറിയുന്നത് നല്ലതാ അല്ലെ കൊച്ചേ എന്നും പറഞ്ഞു ഉണ്ണീടെ മുഖം അടച്ചു ഒന്ന് കൊടുത്തു അയാൾ ഉണ്ണിയെ അടിച്ചത് കണ്ടതും മാർട്ടിനും സ്റ്റീഫനും ശിവന്റെ അടുത്തേക്ക് ചെന്നു അപ്പോഴേക്കും രണ്ടു പേരെയും ശിവന്റെ ആളുകൾ പിടിച്ചു വച്ചു
ഇവളെ ഒന്ന് തൊട്ടപ്പോ രണ്ടു പേർക്കും പൊള്ളിയല്ലോ കൊച്ചേ അതിന് മാത്രം എന്താ നിനക്ക് എന്നും പറഞ്ഞു ഉണ്ണീടെ കവിള് കുത്തിപിടിച്ചു ഉണ്ണി വേദന കൊണ്ട് കരഞ്ഞു അത് കാണെ മാർട്ടിന്റെ നെഞ്ചു പിടഞ്ഞു
വിടെടാ അവളെ എന്നും പറഞ്ഞു മാർട്ടിൻ കുതറി
അടങ്ങു ചെക്കാ അവര് പിടിച്ച വിടാൻ കുറച്ചു പാടാ അല്ലെ പിള്ളേരെ
ശിവൻ പറഞ്ഞത് കേൾക്കേ കൂടെ ഉള്ളവർ ചിരിച്ചു
ബാക്കി കൂടെ കേൾക് പിള്ളേരെ ചാവുന്നതിനു മുൻപേ എന്നും പറഞ്ഞു ഉറക്കെ ഉറക്കെ ചിരിച്ചു
ദേ ഇവളുടെ ആ തള്ള ഇല്ലേ ശ്രീദേവി തമ്പുരാട്ടി അവര് ഇതു പോലെ ചാവുന്നതിനു മുൻപ് എല്ലാം കേട്ടിരുന്നു പറഞ്ഞു കഴിഞ്ഞതും പിന്നെ തള്ള തളർന്നു ഒരു വീഴ്ച ആയിരുന്നു ഇടക്ക് എപ്പോഴ്യോ വെള്ളം വെള്ളം എന്ന് പറയുന്നത് കേട്ടു എന്റെ പെറ്റതള്ളക്കു ഞാൻ വെള്ളം കൊടുത്തില്ല പിന്നെയാണോ ആ തള്ളേക്ക് എന്നും പറഞ്ഞു ചിരിച്ചു ദേ ഇവനും ഉണ്ടായിരുന്നു കൂടെ എന്നും പറഞ്ഞു പപ്പനെ നോക്കി അയാൾ പപ്പനും നിറഞ്ഞ ഒരു ചിരി ചിരിച്ചു ഇവന് പിന്നെ തള്ളെയെ വേണ്ട അവനു വേണ്ടത് പണം മാത്രം
അതെല്ലേ പെങ്ങളെ എനിക്കു കൊണ്ട് തന്നത് അല്ലേടാ പപ്പാ എന്നും പറഞ്ഞു ചേർത്ത് പിടിച്ചു ശിവൻ
കേട്ടതു ഒന്നും വിശ്വസിക്കാൻ പറ്റാതെ ഞെട്ടി നിൽക്കുക ആയിരുന്നു മൂന്നു പേരും
പാറു ദേ ഇവളുടെ അമ്മ അതിനെ കണ്ട അന്ന് മുതൽ തോന്നിയ ഒരു ആഗ്രഹം ആയിരുന്നു പക്ഷെ പെണ്ണ് വലിയ തമ്പുരാട്ടി അല്ലെ നമ്മുടെ കൂടെ ഒന്നും കുടില്ല അവൾക്കു പ്രേമം കുഞ്ഞനെ അവനും അവളോട് മുടിഞ്ഞ പ്രേമം അതിനിടയിൽ ആ മുടിഞ്ഞവൾ എന്റെ ഭാര്യ ആയി വന്നത് ഫു വന്നതല്ല വരുത്തിയതാ അവൻ ആ പന്ന നിന്റെ ഒക്കെ കുഞ്ഞേട്ടൻ അവളെ ഞാൻ പറ്റിച്ചു എന്നറിഞ്ഞപ്പോ എന്റെ അച്ഛനോട് വന്നു പറഞ്ഞു എന്റെ തലയിൽ ആക്കിയത ആ നാശത്തെ എന്നും പറഞ്ഞു സ്റ്റീഫന്റെ മുഖം നോക്കി ഒന്ന് കൊടുത്തു
ഞാൻ ഇങ്ങനെ ആ ദേഷ്യം വന്ന ആരാണ് എന്ന് ഒന്നും നോക്കില്ല എന്നും പറഞ്ഞു സ്റ്റീഫന്റെ കവിള് തടവി
പിന്നെ ഒരു വാശി ആയിരുന്നു ആ പന്നക്കു അവളെ കൊടുക്കില്ല എന്ന് അതിന് ഞാൻ ഇവനെ കുട്ടു പിടിച്ചു അല്ലെ പപ്പാ എന്നും പറഞ്ഞു ചിരിച്ചു പാവം എന്റെ പാറു അവൾക്കു അറിയില്ല ഞാനാണ് അവളെ നശിപ്പിച്ചത് എന്ന് ഒരു ഗ്ലാസ് ജ്യൂസിൽ പെണ്ണ് പിന്നെ കാര്യങ്ങൾ എല്ലാം എളുപ്പമായിരുന്നു എന്നും പറഞ്ഞു ചുണ്ട് തടവി
പക്ഷെ ഇവള് ഭയങ്കരിയ എന്നും പറഞ്ഞു ശിവൻ ഉണ്ണീടെ അടുത്തേക്ക് ചെന്നു
എന്റെ മോന് ഇവളോട് മുടിഞ്ഞ പ്രണയം കൂട്ടിനു തള്ളേടേം അനിയത്തിടേം സപ്പോർട് ഫു ഞാൻ ആവുന്നതും അവനെ തടഞ്ഞു നോക്കി പക്ഷെ അവനു ഭയങ്കര വാശി എങ്ങനെ വാശി ഇല്ലാതെ നില്കും എന്റെ മോൻ അല്ലെ എന്നും പറഞ്ഞു കുലുങ്ങി ചിരിച്ചു അവനു അറിയില്ലലോ ഇതു അവന്റെ അനിയത്തി ആണെന്ന്
കേട്ടതു ഒന്നും വിശ്വസിക്കാൻ കഴിയടതെ മാർട്ടിനും ഉണ്ണിയും പരസ്പരം നോക്കി
മാർട്ടിൻ കുതറി മാറി ശിവനെ അഞ്ഞ് തള്ളി
അപ്പൊ ഇതു നിന്റെ മോള് അല്ലെ നായെ ഇവളോട് നീ എങ്ങനെ എന്നും പറഞ്ഞു ഷർട്ട് കുത്തി പിടിച്ചു മുഖം അടച്ചു ഒന്ന് കൊടുത്തു ചുണ്ട് പൊട്ടി ചോര ഒഴുകുമ്പോഴും അയാൾ പൊട്ടിചിരിച്ചു
ആർക്കു അറിയാം ഇവള് എന്റെ മോള് ആണെന്ന് എനിക്കു മാത്രം അല്ലെ അറിയൂ പിന്നെ ഞാൻ പറഞ്ഞവർ എല്ലാം ഈ ലോകം വിട്ടു പോകില്ലേ അല്ലെ ഡാ പപ്പാ എന്നും പറഞ്ഞു പപ്പനെ നോക്കി
നിനക്ക് അറിയില്ലേ പന്നെ ഇതു നിന്റെ മോള് ആണ് എന്ന് എന്നിട്ടും നീ അവളെ കൊണ്ട് പോയി കൊടുത്തില്ലെടാ എന്നും പറഞ്ഞു മാർട്ടിൻ മുഷ്ടി ചുരുട്ടി
എനിക്കു വലുത് പണം ആണ് പിന്നെ നാട്ടുകാരുടെ മുൻപിൽ ഞാൻ നല്ലവനാണ് അത് പോരെ ചെക്കാ എന്നും പറഞ്ഞു കത്തി എടുത്തു മാർട്ടിന്റെ അടുത്തേക്ക് ചെന്നതും ഒരുമിച്ചു ആയിരുന്നു ഇത്രയും നാൾ ഞാൻ മറഞ്ഞു ഇരുന്നത് ഇതിനു വേണ്ടിയാണ് നീ ഇവളെ കണ്ടു പിടിച്ചു മുംബൈ വരെ എത്തി ഇവളെ രക്ഷിച്ചു അപ്പൊ ഞാൻ അടങ്ങിയത് ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടിയാ കുത്താൻ കത്തി ഉയർത്തിയതും സ്റ്റീഫൻ ശിവനെ ചവിട്ടി താഴെ ഇട്ടു
പപ്പാ പിടിയെടാ അവനെ എന്നും പറഞ്ഞു എഴുന്നേറ്റതും ശിവന്റെ കൈയിൽ നിന്നും വീണ കത്തിയെടുത്തു ആരോ ശിവനെ അഞ്ഞ് കുത്തി ശിവന്റെ അലർച്ച കേൾക്കേ എല്ലാരും പകച്ചു നിന്നു കുത്തിയാ കത്തി ഊരി അഞ്ഞ് അഞ്ഞ് കുത്തി കുഞ്ഞൻ ശിവന്റെ ജീവൻ പോകുന്നത് വരെ
എന്റെ പാറു ഇതു കണ്ട് സന്തോഷിക്കട്ടെ എന്നും പറഞ്ഞു ശിവന്റെ നെഞ്ചിൽ ചവിട്ടി ശ്വാസം നിലച്ചു എന്ന് കണ്ടതും ഉണ്ണിയെ നോക്കി കുഞ്ഞൻ ഒന്നും വിശ്വസിക്കാൻ കഴിയതെ പകച്ചു നിൽക്കുക ആയിരുന്നു എല്ലാവരും കുഞ്ഞേ ഉണ്ണിയെ കെട്ടു അഴിച്ചു വിട് ഇനി അവളെ ആരും ഒന്നും ചെയ്യില്ല പിന്നെ എന്നും പറഞ്ഞു പപ്പാനെ നോക്കി
നീ എന്റെ പാറുവിനെ എന്നും പറഞ്ഞു പപ്പന്റെ ഷർട്ടിനു കുത്തി പിടിച്ചു
മാർട്ടിൻ ഉണ്ണിയുടെ കേട്ട് അഴിച്ചു ഉണ്ണിയെ ചേർത്ത് പിടിച്ചു അടി കൊണ്ട് കരുവാളിച്ച മുഖത്തു തലോടി
കേട്ടതുo കണ്ടതും ഒന്നും വിശ്വസിക്കാൻ പറ്റാതെ ഉണ്ണി കുഞ്ഞനെ തന്നെ നോക്കി നിന്നു
ശിവന്റെ കൂടെ ഉള്ളവർ എല്ലാം നിലത്തു അടികൊണ്ടു കിടക്കുന്നത് നോക്കി അകത്തേക്കു വന്നതും കുഞ്ഞന്റെ അടുത്ത് നിൽക്കുന്ന പപ്പനെ കണ്ടതും അന്ന ഒരു അലർച്ചയോടെ സ്റ്റീഫന്റെ അടുത്തേക്ക് ഓടി ഇച്ചായ ഇയാള് ആണ് എന്നെ എന്നും പറഞ്ഞു പപ്പനെ ചുണ്ടി കാണിച്ചു
അന്നയുടെ വാക്കുകൾ മാർട്ടിന്റെ കാതുകളിൽ തുളഞ്ഞു കയറി ബാക്കി കേൾക്കും മുൻപേ മാർട്ടിൻ കുഞ്ഞന്റെ അടുത്ത് നിന്നു പപ്പനെ വലിച്ചു അടുത്തേക്ക് അടുപ്പിച്ചു തല്ലാൻ കൈ ഉയർത്തിയതും പപ്പാന്റെ വയറിൽ കുഞ്ഞൻ കത്തി കുത്തി ഇറക്കി
വേദന കൊണ്ട് പുളയുന്ന പപ്പനെ മാർട്ടിൻ തള്ളി താഴെയിട്ട് നെഞ്ചിൽ ചവിട്ടി
മാർട്ടിനെ വലിച്ചു മാറ്റി അയാള് ചാവുന്നത് വരെ കുഞ്ഞൻ കത്തി കൊണ്ട് തലങ്ങും വിലങ്ങും കുത്തി
മാമേ
എന്റെ മോള് കരയരുത് ഇനി നിനക്ക് ആരെ കൊണ്ടുo ഒരു ശല്യവും ഉണ്ടാവില്ല എന്നും പറഞ്ഞു ഉണ്ണിയെ ചേർത്ത് പിടിച്ചു നിനക്ക് പേടിക്കാതെ ഇനി ജീവിക്കം എന്റെ മോൾക്ക് എന്നും പറഞ്ഞു ഉണ്ണീടെ നെറ്റിയിൽ ചുണ്ട് ചേർത്തു
കുഞ്ഞേട്ടാ എന്നും മാർട്ടിൻ കുഞ്ഞനെ പിടിച്ചു
ഒന്നും ഇല്ല കുഞ്ഞേ സ്റ്റീഫ പോലീസിനെ അറിയിക്കു
കുഞ്ഞേട്ടാ അത്
നീ എന്തിനാ പേടിക്കുന്നെ വിളിക്കു സ്റ്റീഫ അവൻ പറഞ്ഞെതെല്ലാം ഞാൻ കേട്ടതാ മരണത്തിൽ കുറഞ്ഞ ശിക്ഷ അവനു കിട്ടാൻ ഇല്ല
ഉണ്ണിമോളെ എനിക്കു ഒരു ആഗ്രഹം ഉണ്ട് എന്റെ കുഞ്ഞ് അത് സാധിച്ചു തരുമോ????
എന്താ മാമേ
അപ്പൊ കാണാമെ ❤❤❤❤

by