19/04/2026

എന്തിനെന്നറിയാതെ : ഭാഗം 36

രചന – എഴുത്തിനെ പ്രണയിച്ചവൾ

അന്ന് അങ്ങനെ നിന്നെ കല്യാണം കഴിക്കേണ്ടിവന്നത് നമ്മള് ഒരുമിക്കണമെന്ന് ദൈവം ആഗ്രഹിച്ചതുകൊണ്ടാവില്ലേ…. നീയെന്താ ഒന്നും പറയാത്തത്….
അപ്പൂ… കേൾക്കുന്നില്ലേ…. എനിക്ക് നിന്നെ കാണണം…. കണ്ടേ പറ്റൂ… നീയിങ്ങു വന്നില്ലേൽ ഞാൻ വരാം അങ്ങോട്ട്… എത്ര ബുദ്ധിമുട്ടിയാലും കുഴപ്പമില്ല…. ഞാൻ വരും……സച്ചൂ……….

ഹർഷൻ അവളെ തന്നെ ശ്രദ്ധിക്കുകയാണ്…… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു, ഫോണവളുടെ കയ്യിൽനിന്നും ഇതിനോടകം ബെഡിലേക്ക് ഊർന്നു വീണിരുന്നു, ഒപ്പം അവള് തറയിലിരിക്കുകയാണ്, ഹർഷൻ അവളുടെ അടുത്ത് ചെന്നിരുന്നു തോളിൽ കൈവച്ചതും അവളവന്റെ തോളിലേക്ക് ചാഞ്ഞു വിതുമ്പാൻ തുടങ്ങി…..

ഏയ്‌….. എന്താടാ…… ഡാ…. അരൂ….

അവൻ വിളിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല….

അർജുൻ എന്താ ഇവളോട് പറഞ്ഞെ, ഇവളെ ഇങ്ങനെ വേദനിപ്പിക്കാൻ മാത്രം  ..

ഹർഷൻ ഫോൺ എടുത്തു ചെവിയോട് ചേർത്തുപിടിച്ചു….

സച്ചൂ…. എനിക്കുറപ്പുണ്ട് ഹർഷനും നീയും തമ്മിൽ ഒന്നുമില്ലെന്ന്, അവൻ പറയുന്നപോലെ നിങ്ങളൊരിക്കലും സ്നേഹിച്ചിട്ടില്ലെന്ന്, നിനക്ക് അതിന് കഴിയില്ല….. ഹർഷൻ നിന്റെ ആരുമല്ലല്ലോ, അവനെന്തൊക്കെയാ പറയുന്നേ, നീയവന്റെ കൊച്ചിനെ വയറ്റിൽ ചുമന്നിട്ടുണ്ടെന്നോ, അതൊക്കെ വെറും നുണക്കഥകൾ മാത്രമാണെന്ന് എനിക്കുറപ്പുണ്ട്….. സച്ചൂ…… അല്ലെ…സച്ചൂ എന്താ മിണ്ടാത്തെ……

അപ്പു ഹർഷന്റെ നെഞ്ചിലേക്ക് ഒന്നുകൂടെ അളിപ്പിടിച്ചതും ഫോൺ കട്ട്‌ ചെയ്ത് അവനവളെ ആശ്വസിപ്പിക്കാൻ തുടങ്ങി……

അരൂ…. എന്താടാ….. എന്തിനാ കരയുന്നെ…. പറാ…

ഹർഷേട്ടാ….. അവനു…. അവനു മനസിലായി…

എന്ത്….

സച്ചു ഞാൻ ആണെന്ന്……

ഉം…… തിരിച്ചുപോകുന്നോ നീ അവന്റെയടുത്തേക്ക്….

വേണ്ട…. എനിക്ക് പോവണ്ടാ…. എനിക്ക് എങ്ങടും പോവണ്ട…… എന്നെ കൊണ്ടുവിടല്ലേ… പ്ലീസ്….

കൈകൂപ്പി അവള് പറഞ്ഞതും ഹർഷൻ അവളെ കെട്ടിപിടിച്ചു….

ഏയ്‌…… നീ പറയുന്നതിലപ്പുറം എന്തേലും ഉണ്ടോ അരൂ….. നീയെന്ത് തീരുമാനിച്ചാലും ആ അഭിപ്രായം ഞാൻ മാനിക്കും….. അത് എന്ത് തന്നെയായാലും…. ഓക്കേ……. റിലേക്സ്……. എന്തിനാ ഇങ്ങനെ കരയുന്നെ….. ഉം…..

ഒന്നുല്ല…… എന്റെ കൂടെയിരിക്കോ? നിക്ക് പേടിയാകുന്നു…..

ഞാൻ ഇല്ലേ ഒപ്പം…. പിന്നെയെന്തിനാ പേടിക്കുന്നത്……. നമുക്കൊന്ന് ഇവിടുന്ന് മാറിനിന്നാലോ……

എങ്ങോട്ട്….

ബാംഗ്ലൂർ….. വരുന്നോ നീ…..

ഉം…. പോവാം…. ഇപ്പോൾ പോവാം…

ഇപ്പോൾ അല്ല നാളെ… ഇന്ന് നീ റസ്റ്റ്‌ എടുക്ക്…. മോള് കംപ്ലീറ്റ് വീക്ക്‌ ആണ് …… മാത്രവുമല്ല എനിക്ക് ഇന്ന് എമർജൻസിയായി ഒരാളെ മീറ്റ് ചെയ്യണം…..അപ്പോൾ നാളെ മോർണിംഗ് പോകുന്നു… ഓക്കേ…

ഉം….

എന്നാ ഇനി കരയരുത്…. പ്ലീസ്…. നീ ഇങ്ങനെ കരയുമ്പോൾ എന്റെ ചങ്ക് പിടയ്ക്കുകയാ…

അവള് അവനെയൊന്ന് നോക്കി…..

എന്താടാ….. സ്‌മൈൽ പ്ലീസ്…..

അവള് പാടുപെട്ടു ഒരു ചിരിവരുത്തി…..പിന്നെയും അവളവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു…. ഇടയ്ക്ക് നോക്കിയപ്പോൾ അവള് നല്ല ഉറക്കത്തിലാണ്, അതുമനസിലായതും അവനവളെയെടുത്ത് കിടത്തി, ഡ്രെസ് ഒക്കെ നേരെയാക്കി മുടിയൊതുക്കി നെറുകിലോരുമ്മയും കൊടുത്തു കതക് ചാരിവച്ചു അവനിറങ്ങി…….

നേരെ അവന്റെ റൂമിലേക്കാണ് വന്നത്, അവിടുന്നെന്തൊക്കയോ ഒരു ഫയലിലെടുത്ത് അവൻ അമ്മായിടെ അടുത്തേക്ക് നടന്നു…..

എങ്ങടാ മോനെ നീ…..

അർജുനെ കാണാൻ…. അമ്മായി അത് അവളോട് പറയണ്ട, എത്ര വൈകിയാലും ഞാൻ വരും….. പിന്നെ ഇപ്പോൾ നല്ല ഉറക്കമാ, എണീറ്റാൽ അമ്മായി നിർബന്ധിച്ചു എന്തെങ്കിലും കഴിപ്പിക്കണേ….

ഉം…..

എന്നാൽ ഞാനിറങ്ങാ……….

അവൻ നേരെ ഹോസ്പിറ്റലിലേക്കാണ് വന്നത്… അവനെക്കണ്ടതും അനിത അടുത്തേക്ക് വന്നു….

ഹർഷാ….. എടാ അർജുൻ… അവനൊന്നും മനസ്സിലാക്കുന്നില്ല… എന്താ വേണ്ടത്… നിക്കൊന്നും മനസിലാകുന്നില്ല…

ആന്റി പേടിക്കണ്ട, ഞാനൊന്ന് അവനെ കാണട്ടെ…..

ഹർഷൻ അവന്റെ റൂമിലേക്ക് നടന്നു….. ഫൂട്സ്റ്റെപ് കേട്ടതും അർജുൻ നേരെയിരുന്നു, ഹർഷനെയപ്പോൾ അവിടെ കണ്ടതും അർജുന്റെ കണ്ണുകൾ അവനുപുറകിലേക്ക് നീണ്ടു….

അർജുൻ…. ഞാൻ തനിച്ചാ…. അരു ഇല്ല…. അവൾക്ക് നിന്നെ കാണണ്ടെന്ന് പറഞ്ഞു…

അവളങ്ങനെ പറയില്ല… എനിക്കുറപ്പുണ്ട്… ഇത് നിന്റെ തീരുമാനമാണ്… നീയാ അവളെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്…. I know ദാറ്റ്‌
… ഭീഷണിപെടുത്തി പറയിപ്പിച്ചതല്ലേ…

ഹർഷൻ ഒന്ന് പുഞ്ചിരിച്ചു….

അർജുൻ….. ഞാൻ ഭീഷണിപ്പെടുത്താറുണ്ട്, വഴക്ക് പറയാറുണ്ട്, തല്ലാറുണ്ട്, വേണ്ടിവന്നാൽ കൊല്ലാനും മടിയില്ല… ബട്ട്‌ അരൂനെ അല്ല…. അവളെന്തുപറഞ്ഞാലും ഞാനത് അക്‌സെപ്റ്റ് ചെയ്യും because ദാറ്റ്‌ മച്ച് i ലവ് ഹേർ…

സ്റ്റോപ്പ്‌ it….

അർജുൻ…. പ്ലീസ് ഞാൻ പറയുന്നത് നീ കേൾക്ക്….. നീയിന്നു അരുവിനോട് പറഞ്ഞില്ലേ ഞാൻ അവളുടെ ആരുമല്ലെന്ന്, എന്റെ കുഞ്ഞു അവളുടെ വയറ്റിൽ ഇല്ലായിരുന്നു എന്ന്…. അതവള് കേട്ടിട്ടില്ല, അതിനുമുന്പേ ഫോണവള് താഴെയിട്ടിരുന്നു , അതെങ്ങാനും കേട്ടിരുന്നെങ്കിൽ ഇപ്പോഴേ പാതി ചത്തവള് ഒരു ഭ്രാന്തിയാവുമായിരുന്നു…. എനിക്ക് ഇതെല്ലാം പറയാമായിരുന്നു അവളോട്…. ബട്ട്‌ പറയാതിരുന്നത് അവൾക്ക് വേദനിക്കാതിരിക്കാനാ….. നീയൊരു ഡോക്ടർ അല്ലെ അർജുൻ…. ആ നീ തന്നെ ഇങ്ങനെ……. I’m sure നീയിപ്പോഴും കരുതുന്നത് ഞാനും അരൂം തമ്മിൽ ഒരു ബന്ധവും ഇല്ലെന്നാണ്…… ഞാനത് എത്ര വായിട്ടലച്ചിട്ടും കാര്യമില്ല, അവള് പറയാതെ, ബട്ട്‌…. അവൾക്ക് പെട്ടന്ന് ഓർമ തിരിച്ചുകിട്ടുകയെന്ന് പറയുന്നത് അത്ര ഈസി ടാസ്ക് അല്ലല്ലോ…….ഇതാ…

ഹർഷൻ അർജുന് ഒരു ഫയൽ നീട്ടി…

ഇതെന്താ….

അവളുടെ മെഡിക്കൽ റിപ്പോർട്സ്…. ഇതിലെഴുതിയിരിക്കുന്ന പലതും എനിക്ക് മനസിലാവില്ലെങ്കിലും നിനക്ക് പറ്റുമല്ലോ… ഗോ ത്രൂ it….. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും കഴമ്പുണ്ടോന്ന് ചെക്ക് ചെയ്യ്…….

അർജുൻ അത് വാങ്ങി ഓരോന്നായി ചെക്ക് ചെയ്യാൻ തുടങ്ങി, അവന്റെ മുഖത്തു പലഭാവങ്ങളും മിന്നിമറയുന്നുണ്ട്…… അതെല്ലാം ചെക്ക് ചെയ്തു അവൻ ഹർഷനെ നോക്കി….

എന്തായി അർജുൻ…. ഇപ്പോൾ വിശ്വസിച്ചോ….. ഈ റിപ്പോർട്ടിൽ പറയുന്നില്ലേ അവള് പ്രെഗ്നന്റ് ആയിരുന്നെന്നു, അവൾക്ക് ഓർമയില്ലെന്ന്…..

അർജുനൊന്നും പറയാതെ ഹർഷനെ ഉറ്റുനോക്കുകയാണ്…..

ഹർഷാ…..

ഏറെനേരത്തെ മൗനത്തിനൊടുവിൽ അവൻ വിളിച്ചു……

ഇത് ആക്‌സിഡന്റ് ആയിരുന്നോ……

അപ്രതീക്ഷിത ചോദ്യം കേട്ടതും അവന്റെ നെറ്റിച്ചുളിഞ്ഞു, മുഖം ഗൗരവത്തിലായി…….

എന്താ…… എന്താ അങ്ങനെ ചോദിച്ചത്…..

ഈ റിപ്പോർട്ടിൽ പറയുന്നത്, മൂർച്ചയേറിയ തിൻ ആയ എന്തോകൊണ്ട് ആഴത്തിൽ മുറിവുണ്ടായതുകൊണ്ടാണ് അബോർഷൻ ഉണ്ടായതെന്ന്, ബട്ട്‌ ഒരു റോഡ് ആക്‌സിഡന്റിൽ അത് എങ്ങനെ പോസ്സിബിൾ ആകും….. അന്ന് ഇതാരും നോട്ട് ചെയ്തില്ലേ……

അർജുൻ…. എനിക്ക് മനസിലായില്ല….. നീയെന്താ പറഞ്ഞു വരുന്നത്…. അരുവിനെ മനഃപൂർവം ആരോ കുത്തിയെന്നാണോ…..

Maybe അങ്ങനെയും ആവാം……. അതുമാത്രമല്ല തലയ്ക്കുണ്ടായ ആഘാതവും…. Something ഫിഷി എബൌട്ട്‌ it….. അവൾക്ക് ഓർമ കിട്ടുന്നതുവരെ അതൊരു ആൻസർ ഇല്ലാത്ത റിഡിൽ തന്നെയാണ്……അവൾക്കല്ലാതെ മറ്റാർക്കും ആൻസർ ചെയ്യാൻ കഴിയാത്ത റിഡിൽ…..

ഹർഷന് ദേഹം തളരുന്നപോലെയാണ് തോന്നിയത്, വീഴാതിരിക്കാനായി. അവൻ ചെയറിൽ ഇരുന്നു…..

ഹർഷാ……

അന്നാധ്യമായ ഞാൻ അവളോട് വഴക്കുണ്ടാക്കുന്നത്, ചീത്തപറയുന്നത്, അവളുടെ വാക്കുകൾക്ക് ചെവികൊടുക്കാതിരുന്നത്…. ആദ്യമായി….. അന്ന് കേട്ടിരുന്നെങ്കിൽ ഇന്നെനിക് ഇങ്ങനെ വരില്ലായിരുന്നു…..എല്ലാം എന്റെ തെറ്റാ…. എന്റെമാത്രം തെറ്റ്…… അവള് എത്ര വേദന സഹിച്ചിട്ടുണ്ടാവും….

ഹർഷാ…. താൻ കരഞ്ഞിട്ട് എന്താ പ്രയോജനം….. അവൾക്ക് ആക്‌സിഡന്റ് ഉണ്ടായെന്ന് താൻ എങ്ങനാ അറിഞ്ഞേ…

എനിക്കൊരു കോള് വന്നു…. അവൾക്ക് ആക്‌സിഡന്റ് പറ്റിയെന്നും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തെന്നു പറഞ്ഞു…..

മറ്റെന്തെങ്കിലും അയാള് പറഞ്ഞിരുന്നോ……

ഞാൻ ഓർക്കുന്നില്ല…. ഒന്നും എനിക്ക് ഓർമയില്ല…… അവൾക്ക് പറ്റിയെന്നറിഞ്ഞപ്പോൾ കണ്ണിൽ ഇരുട്ടുകയറുകയായിരുന്നു, പിന്നെയൊന്നും എനിക്ക് കേൾക്കാൻ പറ്റിയില്ല…… അർജുൻ ഞാനിറങ്ങാ…..

അർജുൻ എന്തെങ്കിലും പറയുന്നതിനുമുന്പേ ഹർഷൻ ഇറങ്ങി, കാതിൽ നിറഞ്ഞുനിൽക്കുന്നതത്രയും അർജുൻ പറഞ്ഞ വാക്കുകളാണ്….

രാവേറെയായപ്പോഴാണ് ഹർഷൻ വീട്ടിലെത്തുന്നത്, അവൻ വിളിച്ചപ്പോൾ തന്നെ അമ്മായി വന്നു കതക് തുറന്നു…..

അമ്മായി… അരൂ…

മോള് കിടന്നു….. ഒന്നും കഴിച്ചില്ല എത്ര നിർബന്ധിച്ചിട്ടും……

ഉം… അമ്മായി കിടന്നോ…

അവൻ അവള് കിടക്കുന്നിടത്തേക്ക് പോയി…… അവൻ നോക്കുമ്പോൾ ചമ്പ്രം പടിഞ്ഞിരിക്കുകയാണവൾ…..

അരൂ…. മോളെ ഉറങ്ങിയില്ലേ…..

ഹർഷേട്ടാ… വന്നോ…. എങ്ങടാ പോയെ….. ഞാൻ പറഞ്ഞതല്ലേ പോവല്ലെന്ന്….

എമർജൻസി ആയിരുന്നു….. സമയം കുറെയായി, കിടന്നോ

ഉറക്കം വരുന്നില്ല….

നീ കിടന്നോ… ഞാൻ തല മസാജ് ചെയ്യാം….. അപ്പോൾ ഉറക്കം താനേ വന്നോളും…. കിടക്ക്

അവൻ തന്നെ അവളെ കിടത്തി, അരികിലിരുന്ന് അവളുടെ തല മസാജ് ചെയ്യാൻ തുടങ്ങി……

ഹർഷേട്ടാ……

ഉം….

ഏട്ടൻ എന്നെ ഒരുപാട് കെയർ ചെയ്യുന്നുണ്ട്, സ്നേഹിക്കുന്നുണ്ട് എന്റെ കൂടെ നിൽക്കുന്നുണ്ട് അങ്ങനെ ആയിരുന്നേൽ ഏട്ടനെന്നെ കല്യാണം കഴിക്കായിരുന്നില്ലേ…..

അവള് ചോദിച്ചതും അവന്റെ കണ്ണ് നിറഞ്ഞു….

I’m സോറി ഏട്ടാ…. നിക്ക് അറിയാം ഏട്ടന് ഒരിക്കലും അതിന് കഴിയില്ലെന്ന്…. ഞാൻ വെറുതെ ചോദിച്ചതാ…. സോറി…….

അരൂ…… നീയെന്തൊക്കെയാ ഈ പറയുന്നേ…….

തമാശയ്ക്ക് പറഞ്ഞതാ…. സോറി….

അവനു സംസാരിക്കാൻ ഒരവസരംപോലും നൽകാതെ അവള് കണ്ണുകളടച്ചു തിരിഞ്ഞതും അവനവിടെയിരുന്നു…… ഇടയ്ക്ക് അവളുറങ്ങിയെന്ന് മനസിലായതും അവളെ നേരെ കിടത്തി അവനവളുടെ ടോപ് വയറിൽനിന്നും ഉയർത്തി നോക്കി…..

തുടരും