19/04/2026

എന്തിനെന്നറിയാതെ : ഭാഗം 05

രചന – കഥയെ പ്രണയിച്ചവൾ

എടാ….. അവളെ രക്ഷിക്കാമെന്ന് കരുതിയോ…… എന്റെ എത്രകാലത്തെ സ്വപ്നമാണ് നീയിന്നു തകർത്തതെന്ന് അറിയോ……… നമ്മള് തമ്മിൽ ഒന്ന് കാണണം……

നീയാരാ……

നിന്റെ കെട്ട്യോളോട് ചോദിച്ചു നോക്ക്…. പറഞ്ഞു തരും അപ്പോൾ ഞാൻ ആരാണെന്ന്……..അർജുൻ…… നീ തട്ടിയെടുത്തത് എന്റെ പ്രണയമാണ്…. എന്റെ മാത്രം പ്രണയം ……. അതിന് നീ അനുഭവിക്കും… നീ മാത്രമല്ല അവളും…..

അവൻ മറുത്തെന്തെങ്കിലും പറയുന്നതിന് മുൻപ് ആ കോൾ ഡിസ്‌ക്കണക്ട് ആയി……..

അർജുൻ നെറ്റിച്ചുളിച്ചു…. ആകെക്കൂടെ ഒരു മരവിപ്പാണ് മനസിന്…… ശ്രയയെ ചതിച്ചു എന്നാ തോന്നൽ അവനെ വല്ലാതെ അലട്ടുന്നുണ്ട്……..

എടാ അർജു…
ഞാനിറങ്ങാ…. നീ വിളിക്ക്….. അപ്പു… ബൈ…. കാണാം…… എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെയൊന്നു വിളിച്ചാല്മതി…..

അതെന്തിനാ രോഹിത്തേ നിന്നെ വിളിക്കുന്നത്….. ഞാനിവിടെയില്ലേ…. അപ്പു എന്തുണ്ടെങ്കിലും നീയെന്നോട് പറഞ്ഞാൽ മതി…. ഞാൻ ഉണ്ടാവും കൂടെ……..

അഭി പുഞ്ചിരിയോടെ അവളോട് പറഞ്ഞതും അവള് പതിയെ കഴുത്തിളക്കി….

അബീ…… എന്താടാ…..

ഒന്നുല്ല അമ്മേ….. അപ്പു ഇവിടെയല്ലേ നിൽക്കുന്നത്…. നമ്മളല്ലേ അവളുടെയൊപ്പം…. സൊ നമ്മളോടല്ലേ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയേണ്ടത്….. അല്ലാതെ എങ്ങോ ഉള്ള ഇവനോടാണോ……..

മോളെ അർപ്പണ…. ഇവനെ ഇങ്ങനെയാ….. ഏത് സമയോം എന്തെങ്കിലും പറഞ്ഞോണ്ടിരിക്കും….

അതെ അപ്പൂ ദേഹോപദ്രവം ഒന്നുമില്ല സംസാരം കൊണ്ടുള്ള ഉപദ്രവമേയുള്ളൂ……..

രോഹിത് പറഞ്ഞതും അറിയാതെ അവളിലൊരു ചിരി ഉടലെടുത്തു……. ചിരിക്കുമ്പോൾ ഇറുകുന്ന ആ കണ്ണുകളും തെളിഞ്ഞുനിൽക്കുന്ന നുണക്കുഴി കവിളുകളും അഭിയ്ക്ക് ഒരു പുതിയ ഉണർവായിമാറി……. കണ്ണിമവെട്ടാതെ അവനവളിൽ നോട്ടമയച്ചതും അവൾക്ക് വല്ലായ്മയാണ് തോന്നിയത്…….

ആന്റി….. എനിക്ക് നല്ല ക്ഷീണം ഞാൻ ചെന്ന് കിടന്നോട്ടെ….

അമ്മ എന്തെങ്കിലും പറയുന്നതിനുമുന്പേ അഭി അവളുടെ അടുത്തയിച്ചെന്ന് ആ കൈപിടിച്ച് പൾസ് ചെക്ക് ചെയ്തു…. ഒപ്പം അവളെ ചേർത്തുപിടിച്ചു കൺപോളകൾ മലർത്തിനോക്കി…… അവന്റെ ഉള്ളംകൈ അവളുടെ ചുണ്ടിൽ അമരുന്നുണ്ട്……. അവന്റെയാ പ്രവൃത്തിയിൽ അവളാകെ വല്ലാതായി…… അർജുനും അങ്ങനെയൊന്നു പ്രതീക്ഷിച്ചിരുന്നില്ല….. അപ്പു അർജുന്റെ മുഖത്തേക്ക് നോക്കി……

അഭീ നീയെന്താടാ കാണിക്കുന്നത്……

അവള് വല്ലാതായെന്ന് മനസിലായതും അമ്മ ചോദിച്ചു….

അപ്പു ക്ഷീണം എന്ന് പറഞ്ഞില്ലേ അതാ ഞാൻ കണ്ണ് നോക്കിയതും പൾസ് ചെക്ക് ചെയ്തതും…. പൾസ് വീക്ക്‌ ആണ്…. മാത്രവുമല്ല ബ്ലഡിന്റെ കുറവുണ്ട്….. ഇവിടെ ഡേറ്റ്സ് ഇല്ലേ അത് കൊടുത്തേക്ക് അമ്മ…… അപ്പു ടേക്ക് കെയർ….. എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നത്….. ബി ഫ്രീ… ഓക്കേ…… കുറച്ചു ടാബ്‌ലെറ്സ് ഉണ്ട് ഞാൻ അതെടുത്ത് തരാം ചെന്ന് കിടന്നോ……..

അർജുൻ നെറ്റിച്ചുളിച് നിൽക്കുകയാണ്…… അഭി അവിടുന്ന് മാറിയതും അമ്മയോട് പറഞ്ഞു അവള് റൂമിലേക്ക് നടന്നു….. എന്തോ ആലോചിച്ചുറപ്പിച്ചശേഷം അർജു അഭിയുടെ അടുത്തേക്ക് നടന്നു…….

ഒരു മൂളിപ്പാട്ടും പാടി അവൻ ഷെൽഫിൽ എന്തോ തിരയുകയാണ്……

എടാ….. എന്താ നിന്റെ ഉദ്ദേശം

എന്തുദ്ദേശം….. വാട്ട്‌ യു മീൻ……

നിന്റെ കോഴിത്തരം ഇവിടെയിറക്കാൻ നിന്നാലുണ്ടല്ലോ……

കോഴിത്തരോ എനിക്കോ…. ഒന്ന് പോ മോനെ……

അഭീ ഞാൻ സീരിയസ് ആയാ ചോദിക്കുന്നത് എന്താ നിനക്കൊരിളക്കം….

എന്റേട്ടാ… എനിക്കൊരു ഇളക്കവുമില്ല…. അവൾക്ക് ക്ഷീണം ഉണ്ടെന്ന് പറഞ്ഞു ഒരു ഡോക്ടർ ആയതിന്റെ പേരിൽ അവളെ കെയർ ചെയ്യാൻ തോന്നി…. അതിലിപ്പോ എന്താ തെറ്റുള്ളത്…… അല്ല നീയും ഡോക്ടർ അല്ലെ മറന്നോ എത്തിക്സ്…….

അഭി ഞാൻ ഒരു കാര്യം പറഞ്ഞേക്കാം വെറുതെ അവളുടെ പിന്നാലെ നടന്ന് പണി ഇരന്നുവാങ്ങാൻ നിൽക്കണ്ട……

അർജു പറഞ്ഞതും അഭി നെറ്റിച്ചുളിച്ചു…….

അവളുടെ കാര്യങൾ നോക്കാൻ തത്കാലം ഞാനിവിടെയുണ്ട്…….

എങ്ങനെ…. മനസിലായില്ല….. അപ്പുവിന്റെ കാര്യങ്ങൾ നോക്കാൻ അത് ഏട്ടൻ കെട്ടികൊണ്ടുവന്ന പെണ്ണൊന്നുമല്ലല്ലോ…….

അതേടാ ഞാൻ കെട്ടികൊണ്ടുവന്ന പെണ്ണാ എന്തേ…….

ഒന്ന് പോ ഏട്ടാ…. അവന്റെയൊരു തമാശ …… എടാ അർജു….. രോഹിത് നിന്നെ കാര്യങ്ങൾ ഏൽപ്പിച്ചു എന്നത് ശരിയൊക്കെ ആവാം….. ബട്ട്‌ എന്റെ സഹായം വേണമെന്ന് തോന്നിയാൽ ഞാനത് ചെയ്യും മനസിലായോ…….

നീയെന്തെങ്കിലും ചെയ്യ്… ഒടുക്കം മോങ്ങാൻ നിൽക്കരുത്…. അവൾക്കൊരു ബ്രദർ ഉണ്ട്…. നിന്നെപ്പോലെ ശല്യം ചെയ്തോരുത്തനെ വെട്ടിനുറുക്കൻ നോക്കിയതാ അവന്റെ ഭാഗ്യത്തിന് രക്ഷപെട്ടു ……ഇപ്പൊ ജയിലിൽ ആണ്….. ഇറങ്ങുമ്പോൾ അവനെ അകത്താക്കാനുള്ള പണി നീയുണ്ടാക്കിവെക്കുമെന്ന എനിക്ക് തോന്നുന്നത്……..അപ്പോൾ എന്നെ വിളിച്ചേക്കരുത്…….

അത്രയും പറഞ്ഞു അർജു റൂമിൽനിന്നിറങ്ങിയതും അഭി ബെഡിലിരുന്നു…….

ഇവൻ പറഞ്ഞതൊക്കെ സത്യാണോ…… ഇനി അയാളെന്നെ ശരിയാക്കോ…. ഏയ്‌…. അതിന് ഞാൻ അവളെ ശല്യം ചെയ്തില്ലല്ലോ….. പിന്നെയെന്താ…….. ഛെ…. ഇത്തിരി ആവേശം കൂടിയൊന്നൊരു സംശയം…. സാരമില്ല സെറ്റാക്കാം……..

അപ്പു ബാൽക്കണിയിൽ ചെന്നുനിന്ന് പുറത്തേകാഴ്ചകലിലേക്ക് ഊളിയിട്ടതാണ്…….. ഏതോ നിമിഷത്തിൽ കപ്പിത്തന്റെ കയ്യിൽനിന്നും പിടിവിട്ടുപോയ ഒരു കപ്പലാണ് തന്റെ ജീവിതമെന്നവൾക്ക് തോന്നി……

ദിശയറിയാതെ, ഒഴുക്കിനനുസരിച്ചു അതെങ്ങോ ഗതികിട്ടാതെ അലയുകയാണ്……….

അർജുൻ നേരെ അവളുടെയെടുത്തേക്കാണ് വന്നത്…… അവള് അതറിഞ്ഞില്ലെന്ന് മനസിലായതും അവനൊന്നു ചുമച്ചു……

ചിന്തകളാവസാനിപ്പിച്ചു അവളവന് അഭിമുഖമായിനിന്നു………

ശ്രയ എന്താ ചോദിച്ചത്…….

അങ്ങനെ ഒന്നും ചോദിച്ചില്ല…. എപ്പോഴാ ഇവിടുന്ന് പോവുന്നതെന്ന് തിരക്കി….

നീയെന്ത് പറഞ്ഞു……

പെട്ടന്ന് പോവാമെന്ന്…….

അഭി……. അവൻ നേരത്തെ അങ്ങനെ ബീഹെവ് ചെയ്തതിൽ ഞാൻ സോറി പറയാം…. ഡോണ്ട് ഫീൽ ബാഡ്……..

അതിനവളിൽ നിന്നും മറുപടിയൊന്നും ഉണ്ടായില്ല……..തലയും താഴ്ത്തി നിൽപ്പാണ്……

അർപ്പണ…… നിന്റെ കല്യാണം മുടങ്ങിയതിൽ നിനക്കെന്നോട് ദേഷ്യം ഉണ്ടാകുമെന്നറിയാം..അങ്ങനെ സംഭവിച്ചതിൽ എനിക്ക് നിന്നോടും ദേഷ്യമുണ്ട്….. ബട്ട്‌ എന്തുചെയ്യാൻ കഴിയും…….

അർജുൻ താങ്ക്സ്…… എനിക്ക് തന്നോട് ദേഷ്യമൊന്നുമില്ല……

താങ്ക്സ്….. ഫോർ വാട്ട്‌…… എനിക്ക് മനസിലായില്ല…….

ആ കല്യാണം മുടക്കിയതിന്……..

അവൻ നെറ്റിച്ചുളിച്ചു…..

അപ്പോൾ നിനക്കതിൽ ഇന്ട്രെസ്റ് ഇല്ലായിരുന്നോ……

നോ…… അപ്പയുടെ ബിസിനസ് പാർട്ണരുടെ മകൻ…… ചിറ്റയ്ക്കായിരുന്നു നിർബന്ധം………

എന്തായാലും അത് നടന്നില്ലല്ലോ……. പിന്നെ  …… ഞാൻ അപ്പോൾ നല്ല ദേഷ്യത്തിൽ ആയിരുന്നു….. നിന്നെ കുറ്റം പറഞ്ഞിട്ട് എന്താ….. നമ്മളൊന്നും അറിഞ്ഞതല്ലല്ലോ…… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി….. As a ഫ്രണ്ട് കൂടെയുണ്ടാകും…… പിന്നെ അഭി…. അവൻ…… നീയായിട്ട് ചാൻസ് ഉണ്ടാക്കാതിരുന്നാൽ മതി…. കുറച്ചു ഷുഗറിന്റെ അസുഖം ഉള്ളകൂട്ടത്തിലാ…

ആ സംസാരം കേട്ടതും അവളറിയാതെ ചിരിച്ചുപോയി…….അവനുമൊന്ന് ചിരിച്ചു…….

അർജുൻ ഞാൻ കാരണം തന്റെ ലൈഫ്…….

ഒരു വർഷത്തെ കാര്യമല്ലേ…. അത് പെട്ടന്ന് പോകും…..പിന്നെ ഇതൊന്നും മറ്റാരും അറിയാതെ നോക്കിയ മതി….. താൻ ടെൻഷൻ ആവണ്ട….. എവെരിതിങ് വിൽ ബി ഓക്കേ സൂൺ…….

ഹ്മ്…..

കൂടുതലൊന്നും പറയാതെ അവള് പുറത്തേക്ക് നോട്ടമയച്ചു…… കുറച്ചു നേരം അവിടെ നിന്നശേഷം അവൻ തിരിഞ്ഞു നടക്കാനൊരുങ്ങി അപ്പോഴാണ് ഫോൺ കോളിന്റെ കാര്യം ഓർമ വന്നത്…..

അർപ്പണ….. തനിക് ഈ നമ്പർ പരിചയമുണ്ടോ എന്നൊന്ന് നോക്കിയേ…..

ആ നമ്പർ അവൾക്ക് നീട്ടി അവൻ ചോദിച്ചു……. അതുകണ്ടമാത്രയിൽ അവള് ഞെട്ടികൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി….

അറിയോ…..

ഉം….. ഇത്…. ഇതയാളുടെ നമ്പർ ആണ്…. അയാള് അർജുനെ വിളിച്ചോ…. എന്താ പറഞ്ഞത്…….

ഞാൻ തന്നെ രക്ഷിച്ചു എന്നോ…തന്നെയും എന്നെയും വെറുതെ വിടില്ലന്നോ എന്തൊക്കയോ പറഞ്ഞു….. അതൊന്നും ഞാൻ കാര്യമാക്കുന്നില്ല…..

അർജുൻ…. താൻ കരുതുന്നപോലെയല്ല…. അവനൊരു പക്കാ ക്രിമിനൽ ആണ്….. അവൻ കാരണ ഒരു കുറ്റവും ചെയ്യാത്ത എന്റെ ഏട്ടനിന്ന് ജയിലിൽ ആയത്……

അവള് പറഞ്ഞതും അവൻ നെറ്റിച്ചുളിച്ചു….

എന്താ മനസിലായില്ല…..

ഒന്നുല്ല……എനിക്ക് ഒന്ന് കിടക്കണം….. കുറെ യാത്ര ചെയ്തില്ലേ……

അതിനെക്കുറിച്ചു സംസാരിക്കാൻ ഇഷ്ടമില്ലാത്ത രീതിയിലുള്ള സംസാരംകേട്ടതും അർജുനും അത് അവസാനിപ്പിക്കാമെന്ന് കരുതി….

ഓക്കേ….. അഭി പറഞ്ഞതുപോലെ താൻ വളരെ ടയർഡ് ആണ്….. നന്നായി റസ്റ്റ്‌ എടുക്ക്…. പിന്നെ ആ വിളിച്ചവനെയോർത്ത് ടെൻഷൻ ആവണ്ട…… തന്നെയാരും ഒന്നും ചെയ്യില്ല….. ഇതെന്റെ വാക്കാ…… ടേക്ക് കെയർ……

അർജുൻ അവിടുന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അഭി വന്നത്……

അപ്പു…… ഇതാ മരുന്ന്…..

അഭി മരുന്ന് കഴിക്കാൻ മാത്രം ഇവൾക്ക് കുഴപ്പമൊന്നുമില്ല……. നീ വെറുതെ ടാബ്ലറ്റ് കൊടുക്കണ്ട…..

ആരുപറഞ്ഞു…. കണ്ടില്ലേ മുഖം പെയിൽ ആയത്….. അപ്പൂ ഇത് കഴിക്ക്…. ഞാൻ കഴിപ്പിക്കണോ…….

തുടരും