The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – vampire girl
രാവിലെ അവനു കട്ടിലിൽ നിന്ന് തല വേദനിച്ചിട് എഴുന്നേല്‌ക്കാൻ പറ്റുന്നുണ്ടായിരുന്നില്ല കണ്ണ് തുറന്ന ഉടനെ ഇന്നലെ എന്താ ഉണ്ടായേ എന്നാലോചിച്ചു നോക്കി. ഓർത്തെടുക്കാൻ ഒരുപാടു ബുദ്ധിമുട്ടിയെങ്കിലും ഓർമ വന്നപ്പോൾ ആദ്യം അവൻ ഒന്ന് ഞെട്ടി. താര….അന്ന് അവൾ പോയപ്പോൾ അവളുടെ ഓർമ്മകൾ അവനെ കൊല്ലാതെ ഇരിക്കാൻ അവൻ കണ്ടെത്തിയ മാർഗം മദ്യം. പിന്നീട് അതിനൊക്കെ ശമനം ഉണ്ടായപ്പോൾ അവൻ തന്നെ വേണ്ടാന്ന് വെച്ചതായിരുന്നു. ഇന്നലെ വീണ്ടും വേണ്ട എന്ന് വെച്ചതിനെ കൈ കൊണ്ട് തൊട്ട്. കുടിച്ചു. അതും അവൾ കാരണം. പുറമെ അവൻ അവളോട് ദേഷ്യം കാണിക്കും എങ്കിലും അവളെ ഒരുപാടു അവൻ സ്നേഹിച്ചിരുന്നു എവിടെ ഒക്കെയോ ഹാപ്പി ആയിട്ട് ജീവിക്കുന്നു എന്ന് ആശ്വസിച്ചിരുന്നു പക്ഷെ അവൾ ഹാപ്പി അല്ല എന്ന് ഇന്നലെ അറിഞ്ഞപ്പോൾ. രാത്രിയിൽ ഒക്കത്തു വിശന്നു കരയുന്ന കുഞ്ഞിനേം കൊണ്ട് അവളെ ആ പോലീസ് സ്റ്റേഷന്റെ മുന്നിൽ വെച്ചു കണ്ടപ്പോൾ അവന്റെ ഹൃദയം തകർന്നു. കുടിച്ചു ബോധം നശിച്ചു കാർ ഓടിച്ചതും പോരാനിട്ടു അത് ചോദ്യം ചെയ്ത പോലീസ് കാരനെ തല്ലി. അവര് അയാളെ അറസ്റ്റ് ചെയ്തു. ബന്ധുക്കളെ ഓക്കെ അവൻ എന്നോ വെറുപ്പിച്ചു വിട്ട കാരണം അവൾക്കു ഒരു സഹായത്തിനു വിളിക്കാൻ ഇ നാട്ടിൽ അവനെ ഉല്ലായിരുന്നോളൂ.ഇ നാട്ടിലേക്കും അവളും ഭർത്താവും വന്നിട്ട് 1 മാസമേ ആയുള്ളൂ അവക്കണേൽ ആരെയും പരിജയവും ഇല്ല. അവൻ അവളുടെ കരഞ്ഞു കൊണ്ടുള്ള ഫോൺ കാൾ കേട്ടു പോലീസ് സ്റ്റേഷനിലേക് ചെല്ലുമ്പോൾ അവളുടെ ആ നിൽപ് എന്തുകൊണ്ടോ രാവിലെ ഓർത്തെടുത്തപ്പോഴും അവനെ വേദനിപ്പിച്ചു. അവളുടെ ഭർത്താവിനെ ഇറക്കാൻ അവൻ സഹായിച്ചു. അവൾ എന്തോ സംസാരിക്കാൻ വന്നെങ്കിലും അവൻ നിന്നില്ല. നേരെ പോയത് ബാറിലേക്കും. പിന്നീട് അവന്റെ ഓർമ്മകളിൽ ഓടി എത്തിയത് വീട്ടിൽ എത്തിയ ശേഷം ആദിയോട് പറഞ്ഞ വാക്കുകൾ ആയിരുന്നു. പിന്നെ ഒന്നും ആലോചിക്കാതെ അവൻ ഫ്രഷ് ആയിട്ട് അവളെ നോക്കാൻ ആയി താഴെ പോയി. ആദിയെ അവൻ അവിടെ എങ്ങും കണ്ടില്ല.
അച്ഛാ അവൾ എവിടെ.മോളു രാവിലെ അമ്പലത്തിൽ പോയി.അവൾ ഇവിടുത്തെ അമ്പലത്തിൽ ഒറ്റക്ക് പോയിട്ടില്ലലോ.ഒറ്റയ്ക്ക് അല്ല അമ്മു മോളു ഉണ്ട്. അമ്മു മോൾ ഇന്ന് പോവാ..ആണോ.. അവര് കുറെ നേരം ആയോ പോയിട്ടു.ആ അതെ അച്ഛാ….അമ്മുവും ആദിയും തോഴുതു ഇറങ്ങുമ്പോൾ അമ്മു ആദിയെ പിടിച്ചു നിർത്തി.എന്താ അമ്മു. ആദി രാവിലെ മുതൽ ഞാൻ ചോദിക്കുന്നു എന്താ പറ്റിയെ നിനക്ക്.
ഹേയ് ഒന്നുല..ചേട്ടൻ മറുപടി ഒന്നും പറയതോണ്ട് ആണ.എനിക്ക് മറുപടി ഒന്നും കേൾക്കണ്.കാര്യം എന്താ. പെട്ടന്നു ഇങ്ങനെ..സ്നേഹം നമ്മുക്ക് ആരോടും പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ മോളേ..പോട്ടെടാ ആ വിഷയം വിട്ടേക്ക്. നീ വാ. എല്ലാം ശെരി ആകും.അമ്മു….എന്താടാ.ഞാനും വരട്ടെ നീ പോകുമ്പോൾ വീട്ടിലോട്ടു.ഉറപ്പാണോ. നിനക്ക് മാറി നിൽക്കാൻ ആഗ്രഹം ഉണ്ടേൽ വാ. കുറച്ചു ദിവസം കഴിയുമ്പോൾ എല്ലാം ശെരി ആകും.ഹം എന്നാ വേഗം നടക്കു ചെന്നു വല്ലതും കഴിച്ചിട്ടു നമ്മുക്ക് ഇറങ്ങാം.ഹംഅവർ ചെന്നു കയറുമ്പോൾ അച്ഛനും ശിവയും ഹാളിൽ ഇരുപ്പോണ്ടായിരുന്നു.അച്ഛാ….ആ വന്നോ രണ്ടാളും. അമ്മു മോളു ഒറ്റക്ക് പോവണ്ട ശിവ കാറിൽ കൊണ്ടാക്കും.ഞാൻ ഒറ്റക്കല്ല അച്ഛാ..പിന്നെ…അത് അച്ഛാ ഞാൻ കൂടെ പൊക്കോട്ടെ.എനിക്ക് എന്തോ അച്ഛനെ അമ്മയെയും കാണാൻ കൊതി ആകുന്നുഅതിനെന്താ മോളു കാറിൽ പോയിട്ടു വാ.അല്ല അച്ഛാ വരാൻ അല്ല രണ്ടു ദിവസം അവിടെ നിൽക്കാൻ ആണു.ആ മോളുടെ ഇഷ്ടം. അല്ല രാവിലെ മുതൽ ശ്രെദ്ധിക്കുവാ മോൾക്ക് ഇതെന്തു പറ്റി മുഖത്ത് ആകെ ഒരു വാട്ടം.ഹേയ് എന്തോ ഒരു വയ്യയിമാ പിന്നെ ഞാൻ പറഞ്ഞില്ലെ അച്ഛനേം അമ്മയെയും ഒകെ നന്നായി മിസ്സ് ചെയ്തു അതാ.ആണോ. വയ്യങ്കിൽ വീട്ടിൽ പോയിട്ടു റസ്റ്റ് എടുക്കണേ. മുകളിൽ ഹരി ഉണ്ട് അവനോടു കൂടി പറഞ്ഞിട്ടു പോ കേട്ടോ.ഹരിയേട്ടൻ ഓഫീസിൽ പോയിലെ..ഹേയ് ഇന്നില്ല എന്ന് പറഞ്ഞു..ശെരി അച്ഛാ
അവൾ മുകളിലേക്ക് ചെല്ലുമ്പോൾ അവൻ ബാത്‌റൂമിൽ ആയിരുന്നു അവൾ പോകാൻ റെഡി ആകുമ്പോൾ അവന്റെ ഫോൺ വീണ്ടും റിങ് ചെയുന്ന അവൾ കേട്ടു നോക്കിയപ്പോൾ താര തന്നെ ആയിരുന്നു. വീട്ടിലേക്കു പോകാൻ ഉള്ള ഒരുക്കത്തിന്റെ വേഗതാ കൂടി. ഫോൺ അടിക്കുന്ന കേട്ടു അവൻ പെട്ടന്നു കുളിച്ചു ഇറങ്ങിയപ്പോൾ അവൾ ബാഗ് പാക്ക് ചെയുന്നതാണ് കണ്ടത്
നീ ഇതെവിടെ പോകുന്നു.അവൾ ഒന്നും മിണ്ടിയില്ല..എടി ഞാൻ നിന്നോടാ ചോദിച്ചേ എവിടെ പോകുന്നു എന്ന്ഞാൻ അമ്മുന്റെ കൂടെ വീട്ടിൽ പോകുന്നു. രണ്ടു ദിവസം കഴിഞ്ഞേ വരു.ആരോട് ചോദിച്ചിട്ടു.അച്ഛനോട് ചോദിച്ചു.അച്ഛൻ ആണോ അനുവാദം തരണ്ടേ നിന്റെ ഭർത്തവ് ആയ ഞാൻ ഇവിടെ ഉണ്ടാലോ.അതിന്റെ ആവശ്യം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.എന്റെ ശ്രീ മതി എന്നോട് പിണക്കം ആണോ.ഞാൻ എന്തിനാ പിണങ്ങുന്നേ
അവൻ അവളുടെ അടുത്തേക്ക് ചെന്നതും ഫോൺ വീണ്ടും റിങ് ചെയ്തു. അവൻ മേശയിൽ ഇരുന്ന ഫോൺ എടുത്ത് കാൾ കട്ട് ആക്കിയ ശേഷം. അവളുടെ കൈയിൽ പിടിച്ചു അവളെ എഴുന്നേൽപ്പിച്ചു..കൈ വിട് അവൾ എന്നെ കാത്തു നിൽക്കുവാ. എനിക്ക് പോണം.എടി സോറി. ഞാൻ ഇന്നലെ പറഞ്ഞതൊന്നും വേണം എന്ന് വെച്ചിട്ടല്ല.അവന്റെ ഫോൺ വീണ്ടും റിങ് ചെയ്തു. അവൻ പിന്നെയും അത് കട്ട് ആക്കി
എന്തു പറ്റി ഞാൻ നിൽക്കുന്നോണ്ട് ആവും കാൾ എടുക്കാതെ. പഴയ കാമുകിക്ക് സങ്കടം ആയാലോ ഇന്നലെ മുതൽ നിർത്താതെ വിളിക്കുന്നതല്ലെ എടുക്ക്.എടി ഇത് നീ വിചാരിക്കുന്ന പോലെ അല്ല
അതിനു ഞാൻ ഒന്നും വിചാരിച്ചിട്ടില്ല. പിന്നെ ഒരു കാര്യം. പിരിയണ്ട എന്നാ എന്ന് പറഞ്ഞ മതി ഞാൻ എപ്പോൾ വേണേലും പോകാൻ റെഡി ആണു. നിങ്ങൾ എന്നെ ബുദ്ധിമുട്ടി സഹിക്കണം എന്നില്ല
..ഡി നീ എന്തൊക്കെയാ പറയുന്നേ. എനിക്ക് പറയാൻ ഒരു അവസരം താ..എനിക്ക് കേക്കണം എന്നില്ല. ഞാൻ പോകുന്നു..അവൾ ബാഗ് എടുത്തു താഴെക്ക് പോയി താഴെ എല്ലാവരും ഉണ്ടായിരുന്നു. അവൻ പിറകെ ചെന്നെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല..അമ്മു അച്ഛനോട് പറഞ്ഞേക്ക് മറ്റെന്നാൾ ഞങൾ എല്ലാം കൂടി അങ്ങോട്ടു വരുന്നു എന്ന്.ഹം പറയാം അച്ഛാ..
ആദി മോളെ.. ഞങൾ അന്ന് വരുമ്പോൾ മോളു ഇങ്ങു വരണേ മോളു ഇല്ലാതെ ഇവിടെ ഇവരൊക്കെ ജോലിക് പോയ അച്ഛൻ ഒറ്റയ്ക്ക് ആകും.ഹം ശെരി അച്ഛാ
കുഞ്ഞു ഞാൻ പോവാ കേട്ടോ. ഇവരുടെ കൂടെ നീയും വരണേ മറ്റെന്നാൾ. ചേട്ടാ പോവാ കേട്ടോ.അമ്മു എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.ശിവ സൂക്ഷിച്ചു പോണേ കേട്ടോ..
ഹം ശെരി അച്ഛാ….അവര് യാത്ര ആയ ഉടനെ അച്ഛൻ ഹരിയോട് ആയി പറഞ്ഞു.എന്തെന്നറിയില്ല രാവിലെ മുതൽ ആദി മോളു എന്തോ സങ്കടത്തിൽ ആ. എന്നും മുഖത്തു കാണുന്ന ആ ചിരി രാവിലെ കണ്ടില്ല. എന്തു പറ്റി ഹരി നിങ്ങൾ അടി വല്ലതും ഇട്ടോ.ഹേയ് ഇല്ല അച്ഛാ അച്ഛന് തോന്നിയത് ആകും.അവൻ അച്ഛന് മുഖം കൊടുക്കാതെ മുകളിലേക്ക് പോയി. അവനു വീണ്ടും കാൾ വന്നു. ഇത്തവണ അവൻ എടുത്തു.നിനക്ക് എന്താ വേണ്ടത്. നോക്ക് ഇന്നലെ നീ ഒരു സഹായം ചോദിച്ചു. മാനുഷിക പരിഗണന കൊണ്ടും. നീ എന്നോ എന്റെ ഫ്രണ്ട് ആയിരുന്നതു കൊണ്ട് ഞാൻ നിന്നെ സഹായിച്ചു. പക്ഷെ നമുക്ക് ഇടയിൽ ഇനി ഒരു ഫ്രണ്ട് ഷിപ് വരാൻ പോകുന്നില്ല കേട്ടാലോ.
ഞാൻ പഴയ ആ ബന്ധം സ്ഥാപിക്കാൻ ഒന്നും വന്നതല്ല ഞാൻ ആഗ്രഹിച്ചാലും അതൊന്നും പഴയതു പോലെ ആകില്ല എന്നും അറിയാം. ഞങൾ തിരിച്ചു ചേട്ടന്റെ നാട്ടിലേക്കു തന്നെ പോകുവാ. അതിനു മുന്നേ ഒരു നന്ദി പറയണം എന്നുണ്ടായിരുന്നു. ഞാൻ എന്നും പ്രാർത്ഥിക്കാം നിനക്ക് നല്ലൊരു ലൈഫ് ഉണ്ടാകാൻ. അന്ന് കല്യാണത്തിനു കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി നിനക്ക് നല്ലൊരു ഭാര്യയെ കിട്ടി എന്ന്. നീ ഹാപ്പി ആയി ജീവിക്കണം എനിക്ക് അത് മതി. എല്ലാത്തിനും നന്ദി. ഗുഡ് ബൈ.
അവൻ മറുപടി പറയാതെ കാൾ കട്ട് ആക്കി. ആദി പോയ സങ്കടം ആയിരുന്നു മനസിൽ മുഴുവൻ. പെട്ടന്നു അവന്റെ കണ്ണുകൾ ചുമരിൽ തൂക്കി ഇട്ടിരുന്ന അവളുടെ കണ്ണുകളിലേക്ക് പോയി. അവൻ അതിന്റെ അടുത്തേക്ക് ചെന്നു. അവന്റെ കൈ കൾ അവളുടെ മുഖത്തെ തലോടി. സോറി ആദി . നിന്റെ ഇ പിണക്കം ഞാൻ മാറ്റി എടുത്തോളാം. എന്നിട് വേണം എന്റെ ഇഷ്ടം എനിക്ക് പറയാൻ. അവൻ ആ ഫോട്ടോ നോക്കി ഒന്ന് പുഞ്ചിരിച്ചു….തുടരും