22/04/2026

പല്ലവി : ഭാഗം 33

രചന – അമ്മു സജീവ്

അച്ചുവിനെ കൊണ്ട് ക്ലാസ്സിൽ കൊണ്ട് ആക്കിയിട്ട് തിരികെ ക്ലാസ്സിലേക്ക് വരുവാണ് അമ്മുവും ചിന്നുവും..

തിരികെ ചെന്നപ്പോഴും മരിയ -എബിൻ കപ്പിൾസ് അവിടിരുന്നു സൊള്ളുവാണ്..

ഇവറ്റകൾക്കൊന്നും ക്ലാസ്സിലും കേറണ്ടേ..

അത് പറഞ്ഞപ്പോഴാണ് ഓർത്തത് ഇന്ന് ഫസ്റ്റ് പീരീഡ് ഞങ്ങൾക്ക് ടീച്ചേർസ് ആരുമില്ല.

ഫ്രീ ആയതുകൊണ്ട് പുറത്തേക്ക് ഇറങ്ങി

കട്ടുറുമ്പ് ആവണ്ടല്ലോ എന്ന് കരുതി നമ്മൾ അവരുടെ അടുത്തേക്ക് പോയില്ല.. അല്ലാണ്ട് അവൾ പഞ്ഞിക്കിടുമെന്ന് പേടിച്ചിട്ടൊന്നുമല്ല.

അങ്ങനെ നമ്മൾ അതിലൂടെ തേരാ പാര നടന്നിട്ട് കാന്റീനിലേക്ക് പോയി.
അവിടെ വച്ചു അനി സാറിനെ കണ്ടു.
പക്ഷെ ആരോടോ സംസാരിച്ചു നിക്കുന്നത് കൊണ്ട് പുള്ളി നമ്മളെ കണ്ടില്ല.

“അയ്യോ.. ക്ലാസ്സിൽ കേറാത്തതിന് നമ്മളെ ഇപ്പൊ വഴക്ക് പറയുമായിരിക്കും… ഓടിയാലോ ചിന്നൂസേ…”( അമ്മു )

” എടി പൊട്ടിക്കാളി നമുക്ക് ഇപ്പൊ ഫ്രീ പീരീഡ് അല്ലെ.. പിന്നെന്തിനാ പേടിക്കുന്നെ? “( ചിന്നു )

“പറഞ്ഞപോലെ ശെരിയാണല്ലോ.. എന്താന്ന് അറിയില്ല ചിലപ്പോൾ ഞാൻ അതങ്ങ് മറന്നുപോകും…”(അമ്മു വിത്ത്‌ എ വളിച്ച ചിരി )

” മതി നിന്ന് കിണിച്ചത്. വാ ഇങ്ങോട്ട്… ”

അതും പറഞ്ഞു ചിന്നു അവളുടെ തലയ്ക്ക് ഒരു തട്ട് കൊടുത്തു.

” എടി മരപ്പട്ടി നിന്നെ ഇന്ന് ഞാൻ ……. ”

അതും പറഞ്ഞു അമ്മു എന്തോ പറയാൻ വന്നതും ചിന്നു വേഗം അടുത്തിരുന്ന ആളുടെ പ്ലേറ്റിൽ നിന്ന് ഒരു പഴംപൊരി എടുത്തു അവളുടെ കയ്യിൽ കൊടുത്തു.

മല പോലെ വന്നത് എലി പോലെ പോയി
എന്ന് പറഞ്ഞപോലെ അത്രയും നേരം വയലന്റ് ആയിരുന്ന അമ്മു പഴംപൊരി കണ്ടതും സ്വിച്ച് ഇട്ടതുപോലെ സൈലന്റ് ആയി.

ഒരു യുദ്ധം ഒഴിഞ്ഞു കിട്ടിയ ആശ്വാസത്തിൽ ശ്വാസം വലിച്ചു വിട്ടിട്ട് നേരെ ഇരിക്കുവാണ് നമ്മുടെ ചിന്നു.

പെട്ടന്ന് ആണ് ഒരു ശബ്ദം കേട്ടത്.

ഇവിടാർക്കാ ആസ്മയുടെ അസുഖം ഉള്ളത് എന്ന് ആലോചിച്ചു തിരിഞ്ഞപ്പോഴാണ് അടുത്ത് കലിപ്പിച്ചു അവളെ നോക്കി നിക്കുന്ന സീനിയർ ചേച്ചിയെ കണ്ടത്.

ഇതെന്താപ്പോ ഉണ്ടായേ എന്ന് ആലോചിച്ചു നിന്നപ്പോഴാണ് പുള്ളിക്കാരിയുടെ പ്ലേറ്റിൽ ഇരുന്ന പഴംപൊരി എടുത്താണ് അമ്മുവിനെ സമാധാനിപ്പിച്ചത് എന്ന ആ നഗ്ന സത്യം അവൾക്ക് മനസിലായത്..

” കർത്താവെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്നൊക്കെ കേട്ടിട്ടേയുള്ളു..

ഇപ്പോഴാ കാണുന്നെ..

അത് പിന്നെ ചേച്ചി.. അറിയാണ്ട് പറ്റിപ്പോയതാ.. ഇനി ആവർത്തിക്കൂല്ല..
ഞാൻ വേറെ വാങ്ങി തരാം ”

അങ്ങനെ എന്തൊക്കെയോ പറഞ്ഞു ചിന്നു ഒരുവിധം ആ ചേച്ചിയെ സമാധാനിപ്പിച്ചു വേറെ പഴംപൊരി വാങ്ങി കൊടുത്തു.

” തീർന്നു… “( അമ്മു )

” ന്താന്ന്?? “( ചിന്നു )

” പഴംപൊരി തീർന്നു “( അമ്മു )

” നീയെന്താ മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബിജു മേനോനോ?? “( ചിന്നു )

അവളെ നന്നായിട്ടൊന്നു പുച്ഛിച്ചു തള്ളിയിട്ടു അമ്മു അവിടുന്ന് എണീറ്റ് പോയി കൈ കഴുകി..

ക്യാഷ് കൊടുത്തിട്ട് ചിന്നു അവളെ കൂട്ടി വെളിയിലേക്ക് ഇറങ്ങി.

അപ്പോഴാണ് പുറകിന്ന് ഒരു വിളി വന്നത്.
തിരിഞ്ഞു നോക്കിയതും നമ്മുടെ അനി സാർ…

” ആഹ് പല്ലവി, ഞാൻ ഇന്നലെ തന്നോട് ഒരു കാര്യം പറയാനാ വിളിച്ചേ… “( അനി )

” എന്താ സാർ “( അമ്മു )

” അത് പിന്നെ.. നമ്മൾ ഇനി നെയ്‌ബേർസ് ആകാൻ പോകുവാ… “( അനി )

ഒന്നും കത്താതെയുള്ള അമ്മുവിന്റെ നിൽപ്പ് കണ്ടു അനി തുടർന്നു.

” എടൊ ഞങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചിന് തന്നെ ക്ഷണിക്കാനാ തന്നെ കാണണം എന്ന് പറഞ്ഞത്..
ഒരേ നാട്ടുകാർ ആകുമ്പോൾ നിങ്ങളെ ക്ഷണിക്കണ്ടേ..
വരുന്ന ഞായറാഴ്ച ചെറിയൊരു ഫങ്ക്ഷൻ സെറ്റ് ചെയ്തേപ്പുണ്ട്.. നിങ്ങൾ വരണം കേട്ടോ “( അനി )

( പാവം ചെക്കനെ വെറുതെ അന്ന് സംശയിച്ചു…)

” ആഹ് ഞങ്ങൾ ഉറപ്പായും വരാം സർ…”( അമ്മു & ചിന്നു )

” അല്ല നിങ്ങൾക്ക് ക്ലാസ്സില്ലാരുന്നോ?? “( അനി )

” ഇല്ല സാർ. ഈ പീരീഡ് ഫ്രീ ആയിരുന്നു. “( ചിന്നു )

” ഫ്രീ ആണെന്ന് കരുതി ഇങ്ങനെ ഇറങ്ങി നടക്കാതെ അവിടെയിരുന്ന് രണ്ടക്ഷരം പഠിച്ചൂടെ… “( അനി )

” ഇനി ആവർത്തിക്കില്ല സാർ ” ( അമ്മു )

” ഓക്കേ.. ഗോ ടു യുവർ ക്ലാസ്സസ് “( അനി )

അതും പറഞ്ഞു അനി സാർ സ്റ്റാഫ്‌ റൂമിലേക്ക് കയറിപ്പോയി.

” ഇങ്ങേരെന്താ അന്യന്റെ ജന്മം ആണോ?? “( അമ്മു )

” സാധ്യത ഇല്ലാതില്ല.. അല്ലേൽ ഇങ്ങനേം മാറ്റം ഉണ്ടാകുമോ?? “( ചിന്നു )

” അല്ലെങ്കിൽ അന്യന്റെ കുഞ്ഞമ്മേടെ മോൻ ആയിരിക്കും ല്ലേയ്…. “( ചിന്നു )

” യ്യേ… ന്തോ വളിച്ച ചളി ആഹ്ടി… ബ്ലാ…… “( അമ്മു )

” ന്തേയ്‌ ഇഷ്ടപ്പെട്ടില്ല…??”( ചിന്നു )

” ഇല്ല്യ…..”( അമ്മു )

പിന്നെ ഒരു നിമിഷം പാഴാക്കാതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ രണ്ടും മറിയാമ്മയേം കൂട്ടി ക്ലാസ്സിലേക്കോടി.

ക്ലാസ്സിൽ കേറുമ്പോൾ മാത്രം ഉറക്കം വരുന്ന ഒരു പ്രത്യേക അസുഖത്തിന് ഉടമയാണ് എന്റെ അമ്മു..
ഈ അസുഖത്തിനു മരുന്നില്ലത്രേ…

അങ്ങനെ ക്ലാസ്സിൽ ഇരുന്നു ഉറക്കം തൂങ്ങിയപ്പോഴാണ് ഒരു മിസ്സ്‌ വന്നു ആ നടുക്കുന്ന കാര്യം പറഞ്ഞത്..

എക്സാം ഡേറ്റ് വന്നതുകൊണ്ട് അസ്സൈൻമെന്റ് എഴുതി വയ്ക്കണമെന്ന്..
അടുത്ത ദിവസം തന്നെ ഇന്റെർണൽ എക്സാം നടത്തുമെന്നത്രെ….

വല്ലാത്ത ചെയ്ത്തായിപ്പോയി എന്ന് കരുതി ഇരുന്നപ്പോഴാണ് ബാക്കിയുള്ളോരും ക്ലാസ്സ്‌ തീരുന്നതിനു മുന്നേ വന്നു ഓരോന്ന് വീതം തന്നിട്ട് പോയത്.

” ഇതെന്തോന്നാടി നമ്മളിതെല്ലാം കൂടി എപ്പോ എഴുതി തീർക്കും.. “( ചിന്നു )

” അതും എല്ലാം അടുത്താഴ്ച തന്നെ സബ്‌മിറ്റ് ചെയ്യണം പോലും..'( മരിയ )

” നമ്മളെന്താ കുപ്പിന്ന് വന്ന ഭൂതമോ?? “( അമ്മു )

” അല്ല കുപ്പിന്ന് വന്ന ബംഗാളി.. “( ചിന്നു )

” നല്ല ഉപമ.. ” ( മരിയ )

” തേങ്ക്സ്… “( ചിന്നു )

” ഇരുന്നു ഓഞ്ഞ ഡയലോഗ് അടിക്കാതെ വല്ല മാർഗവും പറയ് “( അമ്മു )

” ന്ത് മാർഗം.. എഴുതിയെ പറ്റൂ… “( ചിന്നു )

” ആണോ അറിഞ്ഞില്ല്യ… ആരും പറഞ്ഞില്ല്യ… ഒഞ്ഞു പോടീ… “( അമ്മു )

” ഇപ്പൊ അറിഞ്ഞല്ലോ… “( ചിന്നു )

” ഒന്ന് നിർത്തുന്നുണ്ടോ രണ്ടും…
ഇതെന്താ വെള്ളരിക്കാ പട്ടണവോ??
നിനക്കൊന്നും ഒരു ബോധോം ഇല്ലേ..
കൊച്ച് കുട്ട്യോളെ പോലെ കിടന്ന് ബഹളം വയ്ക്കാൻ…. “( മരിയ )

കുന്നോളം അസ്സൈൻമെന്റ് കിട്ടിയ ദേഷ്യം മരിയ അവിടങ്ങ് തീർത്തു..

എന്തായാലും മറിയാമ്മയുടെ ആ പ്രയോഗം ഏറ്റു. രണ്ടും ദേ വായടച്ചു നിൽക്കുന്നു. ആഹാ എന്തൊരു പാവം.

” വരുന്നെങ്കിൽ വാ.. ഞാൻ പോകുവാ… ”

അതും പറഞ്ഞു മരിയ മുന്നിൽ നടന്നു ദേഷ്യം വന്നാൽ ഈ ജന്തുന് ഒടുക്കത്തെ സ്പീഡ് ആണ്.
അതോണ്ട് തന്നെ ചിന്നുവും അമ്മുവും അവളുടെ പുറകിൽ ഓടുവാണ്..

” അവൾ നിന്നെ അങ്ങനൊക്കെ പറഞ്ഞതിൽ നിനക്ക് സങ്കടം ഉണ്ടോ ചിന്നൂസേ.. പോട്ടെ ബെസ്മിക്കണ്ടാട്ടോ… “( അമ്മു )

” എന്തോ… എങ്ങനെ..???
ബോധം ഇല്ലാത്ത കൊച്ചെന്ന് അല്ലേ പറഞ്ഞത് അത് നിന്നെ ഉദ്ദേശിച്ചാ..
നിന്നെ തന്നെ ഉദ്ദേശിച്ചാ….. നിന്നെ മാത്രം ഉദ്ദേശിച്ചാ….. “( ചിന്നു )

” പ്ഫാാ….. ബോധം ഇല്ലാത്തത് നിന്റെ അപ്പൂപ്പനാടി ചൂലേ… “( അമ്മു )

” എന്റെ അപ്പൂപ്പനെ പറയുന്നോടി മാക്രി… നിന്റെ കൊച്ചച്ചനാടി ബോധം ഇല്ലാത്തെ….. ഹും…. “( ചിന്നു )

” ഓ…… ഒന്ന് നിർത്തുന്നുണ്ടോ രണ്ടും. അവളുമാരുടെ ഒലക്കേമേലെ ഒരു ബഹളം.
ഇനി മിണ്ടിയാൽ രണ്ടിനെയും എടുത്തു ഞാൻ തോട്ടിലെറിയും പറഞ്ഞേക്കാം….. “( മരിയ )

അത് കേട്ടതും രണ്ടും കൈ കൊണ്ട് വായ പൊത്തിപിടിച്ചു.

” ഇവള് നമ്മളെക്കാൾ തറയാടി… “(അമ്മു )

” വരുന്നില്ലേ….. “( മരിയ )

” വരുവാ.. “( ചിന്നു &അമ്മു )

അച്ചുവിനെയും കൂട്ടി ബസ് സ്റ്റോപ്പിലേക്ക് പോകാൻ നിന്നപ്പോഴാണ് അവിടെ അടുത്തൊരു കടയിൽ ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും ലവ്ലോലിക്കയും ഒക്കെ വിൽക്കുന്നത് കണ്ടത്.

പാവം മാമൻ ഇത് വിറ്റ് കിട്ടിയ ക്യാഷ് കൊണ്ട് വേണ്ടേ കുടുംബം നോക്കേണ്ടത് എന്നോർത്തു സങ്കടം വന്നപ്പോൾ ആ മാമനെ സഹായിക്കാൻ ആയിട്ട് ആ കടയിലേക്ക് വെച്ചു പിടിച്ചു….

മഹാമനസ്കരായ പിള്ളേരാ….

മാമനെ സഹായിക്കാൻ അല്ലാണ്ടോന്നുമല്ല കേട്ടോ…

അങ്ങനെ വണ്ടിക്കൂലിയുടെ ബാക്കിക്ക് മൊത്തം സാധനം വാങ്ങി…

ഞാൻ പറഞ്ഞില്ലേ….
സഹായിക്കാൻ വേണ്ടിയാ… പാവം കുട്ട്യോൾ…

പിന്നെ ഫോൺ എടുത്തു ചറ പറ അതിന്റെ ഫോട്ടോസ് ഒക്കെ എടുത്തു ഇൻസ്റ്റയിലും വാട്സ്ആപ്പിലും സ്റ്റാറ്റസും ഇട്ടു.

‘ ചില്ലിങ് വിത്ത്‌ നെല്ലിക്ക ‘ എന്നൊരു ക്യാപ്ഷനും ഇട്ടു.. ഇരിക്കട്ടെ.. ഒരു വഴിക്ക് പോകുവല്ലേ..

ആ ബസ് സ്റ്റോപ്പിൽ വച്ചു അതിനു വേണ്ടി അടികൂടുന്ന ഇവറ്റകളെ അടുത്ത് നിന്നവരെല്ലാം അന്യഗ്രഹത്തീന്ന് വന്ന ഏതോ ജീവികളെ പോലെ വായും പൊളിച്ചു നോക്കി നിക്കുവാ..

ഒരുപാട് ആളില്ലാത്തത് കൊണ്ട് തല്ക്കാലം രക്ഷപെട്ടു.

ഫാൻസ്‌ നെ നമുക്ക് പണ്ടേ ഇഷ്ടമല്ലല്ലോ..
അതോണ്ട് മൈൻഡ് സെയ്യുല്ല…

നഹിന്ന് പറഞ്ഞാൽ നഹി…

” നീയെന്താ അച്ചുസേ രാവിലെ പറയാന്ന് പറഞ്ഞത്? “( മരിയ)

” ഓ അതോ.. നിങ്ങൾ ആരേലും ഈ ധാരാവി.. ധാരാവി.. ന്ന് കേട്ടിട്ടുണ്ടോ?? “( അച്ചു )

” പരട്ട തള്ളേ ആക്ഷേപിക്കാതെടി…. ”
അമ്മു അച്ചുവിന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു..

” ഈ ധാരാവി ന്ന് പറയുന്നത് ഏതോ ഒരു അലോധോകം അല്ലേ?? “( ചിന്നു )

” എന്തുവാന്നാ? “( മരിയ )

” എടി പൊട്ടത്തി അലോധോകം…
മറ്റേ ഈ ഡോണുകൾ ഒക്കെ ഉള്ള സ്ഥലം…
നിനക്ക് എന്റത്ര ക്ണോലേജ് ഇല്ല… സില്ലി ഗേൾ…”( ചിന്നു )

” അധോലോകം എന്നാണോ കവി ഉദ്ദേശിച്ചത്? “( മരിയ )

” ഇപ്പൊ അങ്ങനാക്കിയോ? നേരത്തെ അങ്ങനല്ലായിരുന്നല്ലോ ? “( ചിന്നു )

” ഓ ഇതിനെയൊക്കെ… വല്ല വാഴയും വച്ചാരുന്നേൽ ഒരു കൊല എങ്കിലും വെട്ടാരുന്നു “( അച്ചു )

ഏതോ വല്യ കാര്യം കേട്ടതുപോലെ ചിന്നു നന്നായിട്ടൊന്ന് ഇളിച്ചു കാണിച്ചു…

” ഫ്ലോ കളയാതെ നീ ബാക്കി പറ “( മരിയ )

എന്നിട്ട് അച്ചു ഇന്ന് രാവിലെ നടന്ന കാര്യം മുഴുവൻ പറഞ്ഞു കേൾപ്പിച്ചു..

അത് കേട്ടതും മറിയാമ്മയും ചിന്നുവും കൂടി മറിഞ്ഞും തിരിഞ്ഞും ഇരുന്നും ഒക്കെ ചിരിക്കാൻ തുടങ്ങി.

” എന്റമ്മൂസേ കൊച്ചു പിള്ളേരുടെ കയ്യിന്ന് വരെ നീ തല്ല് വാങ്ങി കൂട്ടുമോ? “( മരിയ )

” ഇതിനും വേണ്ടി കളിയാക്കാൻ ഒന്നുമില്ല..
ഞാൻ പോകുവാ.. എന്നെ ആരും വിളിക്കണ്ട ഇനി.. ”

അതും പറഞ്ഞു അമ്മു തിരിഞ്ഞു നടക്കാൻ തുടങ്ങി.

കുറച്ചപ്പുറത്തു പോയി നിന്നിട്ട് തിരിഞ്ഞു നോക്കിയപ്പോൾ ബാക്കിയുള്ളോർ അവളെ തിരിഞ്ഞു പോലും നോക്കുന്നില്ല…

” അതേയ്…… “( അമ്മു )

” എന്താ……. “( ചിന്നു )

” ഞാൻ പോകുവാ…. “( അമ്മു )

” പോയിക്കോ… ടാറ്റാ…… ” ( അച്ചു )

” ഞാൻ ശെരിക്കും പോകുവാ…. “( അമ്മു )

” ഒന്ന് പോയി തരുവോ “( മറിയാമ്മ )

” പിണങ്ങി പോകുവാന്ന് “( അമ്മു )

” ആഹ്ടി കേട്ടു.. നീ പോയിട്ട് വാ… “( ചിന്നു )

” ഇപ്പൊ തിരിച്ചു വിളിച്ചാൽ ഞാൻ ചിലപ്പോ പിണക്കം മാറി തിരിച്ചു വരും “( അമ്മു )

” തല്ക്കാലം അതിന്റെ ആവശ്യം കാണുന്നില്ല നീ പൊയ്ക്കോ “( മരിയ )

” പോടീ.. ഇനി ഞാൻ വരുല്ല.. നിന്നെ എല്ലാറ്റിനേം ഞാൻ ഡിവോഴ്‌സി… ഹും…… ”

അതും പറഞ്ഞു ചുണ്ടും പിളർത്തി അവരെ കൊഞ്ഞനം കുത്തി അമ്മു തിരിഞ്ഞു നടന്നു…

” പ്ധും………………… ”

തുടരും………..