18/04/2026

പല്ലവി : ഭാഗം 07

രചന – അമ്മു സജീവ്

നസ്സില്ലാ മനസോടെ അമ്മു അച്ഛനെ വിളിക്കാൻ അകത്തേക്ക് കയറി. “അച്ഛാ, അച്ഛനെ തിരക്കി ആരോ വന്നിട്ടുണ്ട് “( പല്ലവി ) ” ആരാ മോളെ… “( അച്ഛൻ ) ” ആ… എനിക്കറിയില്ല അച്ഛാ. ഞാൻ അവരെ ആദ്യായിട്ടാ കാണുന്നെ.. “( പല്ലവി ) മുഖത്ത് അത്യാവശ്യം നിഷ്കു ഭാവം ഫിറ്റ്‌ ചെയ്തിട്ട് അമ്മുസ് വച്ചങ് കാച്ചി. “എന്നാ ഞാൻ പോയി നോക്കിയിട്ട് വരാം “(അച്ഛൻ ) ” ന്താ അമ്മുസേ ഒരു ഗള്ള ലക്ഷണം “( അപ്പു ) ” ന്തേയ്‌ നിനക്കങ്ങനെ തോന്നിയോ?? “( പല്ലവി ) ” ആഹ് തോന്നി. ന്തേ??? “( അപ്പു ) ” എന്നാ കേട്ടോ ഞാനും ആ വന്ന പയ്യനും തമ്മിൽ മുടിഞ്ഞ മൊഹബത്താ. ന്തേലും പരാതി ഉണ്ടോ?? “( പല്ലവി ) ” അയ്യടാ….. മൊഹബത്താൻ പറ്റിയ ഒരു ചാദനം. ഹും…. “( അപ്പു ) അങ്ങനെ അവർ നാവുകൊണ്ട് യുദ്ധം നടത്തിക്കൊണ്ടിരുന്നപ്പോൾ ആണ് അച്ഛൻ അവരേം കൊണ്ട് അകത്തേക്ക് വന്നത്. തീർന്നു. എല്ലാം തീർന്നു. ഓടാൻ ഉള്ള ഗ്യാപ് തരാതെ വീടിനകത്തു ഇട്ട് അടിക്കാനുള്ള പ്ലാൻ ആണ്.

അമ്മൂച്ചേ യൂ ആർ അണ്ടർ അറസ്റ്റ്.( അമ്മു ആത്മ ) ” ജാനകി….. ഇത് ആരാ വന്നതെന്ന് നോക്കിയേ…. “( അച്ഛൻ ) എന്നെ പഞ്ഞിക്കിടാൻ എല്ലാരേം വിളിച്ചു കൂട്ടുവാണല്ലേ. ഞാൻ ഇനി നല്ല കുട്ടി ആയ്ക്കോളാം (അമ്മു ) ” ആഹ് ആരിത്?? ദേവേട്ടനും ലക്ഷ്മിയേച്ചിയുമോ??. ന്താ അവിടെ തന്നെ നിൽക്കുന്നെ, കയറി വാ.. എത്ര നാളായി നിങ്ങളെ ഒക്കെ കണ്ടിട്ട്?. ഇത് മക്കളാണോ??? “( അമ്മ ) ഇതെന്തോന്ന് ചോദ്യമഴയോ??? ന്റെ എക്സാമിന് പോലും ഇത്രേം ചോദ്യം കാണില്ലല്ലോ. ( വീണ്ടും അമ്മു ആത്മിച്ചതാ ) ” ന്റെ ജാനകി നീയൊന്ന് നിർത്തി നിർത്തി ചോദിക്ക്. “( ലക്ഷ്മി ) ” ഞാൻ കുടിക്കാനെന്തേലും എടുക്കാം.. “( അമ്മ ) ” ഇപ്പൊ ഒന്നും വേണ്ട ജാനി.. “( ലക്ഷ്മി ) ” അത് പറഞ്ഞാൽ പറ്റില്ല. എത്ര നാളുകൾക്കു ശേഷമാ നമ്മൾ ഒന്ന് കാണുന്നത്. ന്തേലും കഴിക്കാതെ ഞാൻ വിടില്ല.. “(അമ്മ ) ” ഈ പെണ്ണിന്റ ഒരു കാര്യം.. “( ലക്ഷ്മി ) അല്ല ഇതെന്താ ഇവിടെ സംഭവിച്ചേ… ഇവർ തമ്മിൽ നേരത്തെ പരിചയം ഉണ്ടോ.. അപ്പൊ എന്നെ തല്ലാൻ വന്നവർ അല്ലെ ഇവർ.ആരേലും ഒന്ന് പറഞ്ഞു താ….. ( അമ്മു കാ ആത്മ )

അങ്ങനെ അമ്മ അവർക്ക് കഴിക്കാനും കുടിക്കാനുമുള്ളതൊക്കെ എടുത്തു കൊടുത്തു. ഇവർ ആരാന്ന് ഇപ്പോഴും എനിക്ക് മനസിലായില്ലാട്ടോ. അപ്പു ഏട്ടനോട് ചോദിക്കാമെന്ന് കരുതിയാൽ അറിയില്ലന്നു ആ മുഖത്ത് എഴുതി വച്ചേപ്പുണ്ട്. ” മക്കൾക്ക് മനസ്സിലായോ ഇതാരാണെന്ന്??. അച്ഛന്റെ ഫ്രണ്ട് ആണ്. ദേവൻ. ഇത് ഇവന്റെ ഭാര്യ ലക്ഷ്മി.. “( അച്ഛൻ ) ” ഇതെന്റെ മകൻ ആരവ് ജിത്ത്. ജിത്തുന്ന് വിളിക്കും. ഇവൻ ഇവിടുത്തെ SI ആണ്.ഇത് എന്റെ മകൾ ആരതി.ഞങ്ങടെ അച്ചു.ഇപ്പോൾ പ്ലസ് ടു വിൽ പഠിക്കുന്നു. ഇനി ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകും. ഇവിടെ അപ്പുറത്തെ വില്ല ഞങ്ങൾ വാങ്ങി. ” (ദേവൻ ) ( അയ്യോ.. SI യോ…. ഭഗവാനെ, മൂർഖനെയാണോ ചവിട്ടി വിട്ടത് ) ” ആണോ. അവിടെ പുതിയ താമസക്കാർ വരുമെന്ന് കേട്ടിരുന്നു. അതു നിങ്ങളാരുന്നോ.. “( അച്ഛൻ ) ” അല്ല, മക്കളുടെ പേരെന്താ?? “( ലക്ഷ്മി ) “ഞാൻ അഥർവ് മേനോൻ. അപ്പൂന്ന് വിളിക്കും , ഇവിടെ അടുത്തുള്ള ബാങ്കിൽ വർക്ക്‌ ചെയ്യുന്നു.”( അപ്പു ) ” ഞാൻ അനുപല്ലവി. അമ്മുന്ന് വിളിക്കും. ഇപ്പൊ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്. “( അമ്മു )

അച്ഛനമ്മമാർ പഴയകാലത്തെ കാര്യങ്ങൾ പറഞ്ഞു ഞങ്ങളെ വെറുപ്പിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ നാലും അവിടുന്ന് മുങ്ങി ഗാർഡനിലേക്ക് പോയി. അച്ചുവും ഞാനും പെട്ടന്ന് കൂട്ടായി. നമ്മുടെ അതെ വൈബ് ആണ് പുള്ളിക്കാരി. പോലീസിനെ കാണുമ്പോൾ മുട്ട് വിറയ്ക്കുന്നത് കൊണ്ട് നമ്മൾ ആണ് ഏരിയയിലേക്ക് പോയതേയില്ല. ന്തിനാ ബെർതെ തടി കേടാക്കുന്നേ. കാര്യങ്ങളുടെ കിടപ്പ് അനുസരിച്ചു പുള്ളി ഒന്നും ആരോടും പറഞ്ഞിട്ടില്ലെന്ന് വ്യക്തമായി. അങ്ങനെ ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചിട്ട് അവർ അവരുടെ വീട്ടിലേക്കു പോയി. അടുത്ത ഞായറാഴ്ച അവരുടെ വീട്ടിലേക്ക് ക്ഷണിച്ചിട്ടാണ് അവർ മടങ്ങിയത്. പിന്നെ ബാക്കി വന്ന പലഹാരത്തിനു ചേട്ടനുമായി വഴക്കിട്ടു രണ്ടു തല്ല് കിട്ടിയപ്പോൾ ന്താ ഒരു മനസുഖം.. പിന്നീട് ഞാനും അച്ചുവും ഒരുമിച്ചാണ് പോക്കും വരവും ഒക്കെ.ഒരു ദിവസം വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു വരുവായിരുന്നു ഞങ്ങൾ… ( അച്ചു അവളുടെ ചേട്ടനെ ജിത്തുവേട്ടൻ എന്നാ വിളിക്കുന്നെ. അപ്പൊ നമുക്കും അങ്ങനെ വിളിക്കാല്ലേ…)

ജിത്തൂവേട്ടനെ കാണുമെങ്കിലും അങ്ങോട്ട് പോകാറേയില്ല.. നമ്മളായിട്ട് ന്തിനാ ഒരു ജനസേവകന്റെ കൈയ്ക്ക് പണിയുണ്ടാക്കുന്നേ.. അല്ലാണ്ട് എനിക്കാരേം പേടിയൊന്നുമില്ല. ഞങ്ങൾ പാരമ്പര്യമായി നല്ല ധൈര്യം ഉള്ള ആൾക്കാരാ. ഞാനാരാ മോൾ. ഈ SI ജിത്തു ഒക്കെ എനിക്ക് പുല്ലാ പുല്ല്. ഹും……… ” അയ്യോ…… “( പല്ലവി ) ആരും പേടിക്കണ്ട.. എനിക്കൊന്നും പറ്റിയില്ല…. തള്ള് ലേശം കൂടിപ്പോയോണ്ടാണോ ന്തോ.. മുന്നിലെ കുഴി കണ്ടില്ല. അതോണ്ട് നേരെ പോയി ഭൂമിദേവിയെ ഒന്ന് വന്ദിച്ചിട്ട് വന്നെയാ. ദൈവവിചാരം ഉള്ള കുട്ടിയാ ഞാൻ… ദുഷ്ടത്തി അച്ചു നിന്ന് കിണിക്കുവാ. എന്നെ ഒന്ന് എണീക്കാൻ സഹായിക്കുവല്ല…. “ഭാഗ്യം ആരും കണ്ടില്ല..”( പല്ലവി ) “ഹാഹാഹാഹാഹാഹഹാഹാ “( അച്ചു ) ” ഇതെന്താ അട്ടഹാസവോ. നിന്ന് കിണിക്കാതെ വന്ന് പിടിച്ചു പൊക്കടി ഐയിൽ ബ്ലഡ്‌ ഇല്ലാത്തവളെ… “( പല്ലവി ) “ന്തോന്ന്….”( അച്ചു ) ” എടി കണ്ണിൽ ചോര ഇല്ലാത്തവളെ എന്നെ വന്ന് പിടിച്ചു പൊക്കാൻ… “( പല്ലവി )

” ഈൗ.. ഞാൻ അത് മറന്നു പോയി… “( അച്ചു ) തറയിൽ നിന്ന് പൊങ്ങി നോക്കിയപ്പോൾ ഒരു കാൽ, അല്ല രണ്ടു കാൽ. ഒന്നൂടി പൊങ്ങിനോക്കിയപ്പോൾ അതാ മുറ്റത്തൊരു ‘SI സേട്ടൻ’…സുബാഷ്….. ” നിനക്ക് വീട്ടിൽ എങ്ങും സ്ഥലമില്ലാത്തതുകൊണ്ടാണോ റോഡിൽ വന്ന് കിടക്കുന്നത്… നിങ്ങളിക്കിന്ന് ക്ലാസ്സില്ലേ..”( ജിത്തു ) ( പിന്നെ ഇത് ac ബെഡ്‌റൂം അല്ലെ വന്ന് കിടക്കാൻ. എനിക്കങ്ങോ ചൊറിഞ്ഞു കേറുന്നുണ്ട്……) ” അത് പിന്നെ ചേട്ടാ, അമ്മുചേച്ചി ഒന്ന് വീണതാ.. “( അച്ചു ) ” പകൽകിനാവ് കണ്ടോണ്ട് നടന്നാൽ ചിലപ്പോ വീണെന്നൊക്കെ ഇരിക്കും.. “( ജിത്തു ) ( ഇയാളെ ഇന്ന് ഞാൻ ) “ഞാൻ സ്വപ്നം ഒന്നും കണ്ടതല്ല.റോഡിൽ കുഴി ഉള്ളത് കണ്ടില്ല അതാ..”( പല്ലവി ) ” ഇവിടെ നിന്ന് കറങ്ങാതെ വീട്ടിൽ പോകാൻ നോക്ക്.. “( ജിത്തു ) (ഓമ്പ്ര ) വീട്ടിൽ വന്നിട്ട് പെയിന്റ് പോയിടത്തൊക്കെ മരുന്ന് വെച്ച് ഒട്ടിച്ചു.ഇതുവരെ വീണകാര്യം ആരോടും പറഞ്ഞിട്ടില്ല. പറഞ്ഞാൽ മുറിഞ്ഞ കാലിൽ തന്നെ അമ്മ വീണ്ടും അടിക്കും.

നിങ്ങൾക്കറിയുവോ, ന്റെ അമ്മ വന്ന് വന്ന് ഒരു പ്രത്യേക തരാം സൈക്കോ ആയി മാറിയിരിക്കുന്നു. കുളിച്ചു കഴിഞ്ഞപ്പോൾ കാലിനു നല്ല വേദന…. അതോണ്ട് ഇപ്പൊ മുടന്തി മുടന്തി ആണ് നടപ്പൊക്കെ. മുടന്തിന്റെ ആക്കം കൂടിയതോണ്ട് തന്നെ എല്ലാരും വീണകാര്യം അറിഞ്ഞു. ക്ലാസ്സിന്ന് ഇറങ്ങിയപ്പോൾ വീണതാണെന്ന് ഒരു കള്ളം പറഞ്ഞു. അല്ലാണ്ട് റോഡിൽ എങ്ങാനും വീണെന്ന് പറഞ്ഞാൽ അതു മതി. വായിനോക്കി നടക്കുവാന്ന് പറയാൻ. കുറച്ചൂടി കഴിഞ്ഞു താഴേക്കു വന്നപ്പോൾ അവിടെ സെറ്റിയിൽ ഇരുന്നു എന്റെ പരിപ്പുവട കുത്തിക്കേറ്റുന്ന അച്ചുവിനെ കണ്ടത്. അവളോട്‌ സംസാരിച്ചിരുന്നപ്പോഴാണ് ഞാൻ ആ നഗ്ന സത്യം മനസിലാക്കിയത്. ന്റെ സകല കള്ളത്തരവും പൊളിച്ചടുക്കിയിട്ടാ ഈ ജന്തു അവിടിരുന്നു പരിപ്പുവട കേറ്റിയതെന്ന്.. ന്തു വിധിയിതു…ബല്ലാത്ത ചതിയിത്….. ഓർക്കാപ്പുറത്തെന്റെ പിന്നീന്നോരടിയിത്…. ” അയ്യോ…. “( വീണ്ടും ഞാൻ ആണേ.. പാട്ടൊക്കെ ഇത്ര പെട്ടന്ന് ഫലിക്കുവോ ഈശ്വരാ.. ഈ ചൂലിനൊക്കെ ഇത്രേം ശക്തിയോ…..) ഏതാണ്ട് കാര്യങ്ങൾ മനസിലായിക്കാണുമല്ലോല്ലേ…. കള്ളം പറഞ്ഞതിന് മാതാശ്രീ ചൂൽ കൊണ്ട് ഒന്ന് തലോടിയതാ… അവിടെ നിന്നാൽ ശെരിയാകില്ലന്ന് അറിയാവുന്നത് കൊണ്ട് ഞാനും അച്ചുവും മുറിയിലേക്ക് പോയി.

കുറെ നേരം വഴിയിൽ കണ്ട ചേട്ടന്മാരെ കുറിച്ചൊക്കെ പറഞ്ഞിരുന്നു. ഇരുട്ട് വീഴാറായപ്പോൾ അവൾ വീട്ടിലേക്ക് പോയി. ഞായറാഴ്ച അമ്മു ഒഴികെ എല്ലാവരും അച്ചുവിന്റെ വീട്ടിലേക്ക് പോയി. അമ്മുവിന് കാലിന് നല്ല വേദന ഉണ്ടായിരുന്നു. അമ്മു ഇല്ലാത്തതുകൊണ്ട് തന്നെ അവർ ഒരുപാട് നേരം അവിടെ നിന്നില്ല. പിന്നീടൊരിക്കൽ എല്ലാരും കൂടി വരാമെന്ന് പറഞ്ഞു അവർ തിരിച്ചു വീട്ടിലേക്ക് വന്നു. കാലിന് വേദന പൂർണമായും മാറാത്തത് കൊണ്ട് അമ്മു പിറ്റേന്ന് കോളേജിൽ പോയില്ല. അച്ഛനും ചേട്ടനും പോയതോടെ അമ്മുവും അമ്മയും മാത്രം ആയി വീട്ടിൽ. അമ്മ അടുക്കളയിലേക്കും അമ്മു റൂമിലേക്കും പോയി. വിശപ്പിന്റെ അസ്ഥികതയുള്ള കുട്ടിയായതുകൊണ്ട് അമ്മു താഴേക്കു വന്നു. ഞൊണ്ടി ഞൊണ്ടി നടക്കുന്ന കൂട്ടത്തിൽ സ്റ്റെപ്പിൽ നിന്ന് ഉരുണ്ടു ഉരുണ്ടു ദേ പോന്ന് താഴേക്കു…. കുട്ടിക്ക് വന്ന് വന്ന് ഭൂമി ദേവിയോട് വല്ലാത്ത അടുപ്പം ആണ്. ചക്ക വീണ ശബ്ദം കേട്ടു വന്ന അമ്മ കാണുന്നത് തറയിൽ കിടക്കുന്ന അമ്മുവിനെയാണ്……. തുടരും…………..