16/04/2026

നിശ്വാസങ്ങൾക്കപ്പുറം : 22

രചന : അശ്വതി അച്ചു

മനസിലായല്ലോ അല്ലാതെ ചിലരെ പോലെ മനസിലായിട്ടും ഇല്ലാത്ത പോലെ നടക്കുവല്ലലോ സമാധാനം.ദേവൂനെ നോക്കിയപ്പോൾ. മുഖം ഒരു കൊട്ടക് ഉണ്ട്. അത് കണ്ട് ജനിക്കും ചിരി വന്നു.

💔💔💔

എല്ലാം കഴിഞ്ഞ് അവർ രണ്ട് പേരും ഒന്നിച്ചുള്ള ഫോട്ടോ ശ്രീ തന്നെയാണ് എടുത്ത് കൊടുത്തത്.
ജെനി അവനെ നോക്കി കണ്ണ് ചിമ്മി.ഇന്ന് മുഴുവൻ അവൾ സന്തോഷം ആയി ഇരിക്കും എന്ന് അറിഞ്ഞു അതിനേക്കാൾ സന്തോഷം. പക്ഷെ ആ സന്തോഷം മായാൻ അധിക നേരം ഒന്നും വേണ്ടായിരുന്നു ചെറുക്കന്റെ വീട്ടിൽ നിന്ന് വന്ന വണ്ടിയിൽ ആദ്യം ഇറങ്ങിയത് തന്നെ അവൻ ആയിരുന്നു ആദി … ആദിഷ്.അവനെ കണ്ടതും കണ്ണൻ ഒന്ന് ഞെട്ടി. ചുറ്റും നോക്കി ജെനി എവിടെ. ഇല്ല അവൾ കണ്ടിട്ടില്ല. ഏതൊരു പെണ്ണും മോഹിക്കും സുന്ദര പുരുഷൻ. ഷേവ് ചെയ്തു മീശ അല്പം പിരിച്ചു വെച്ചു സ്വത സിദ്ധമായ ശൈലിയിൽ ഒന്ന് കണ്ണ് ഇറുക്കി.

എന്താണ് മിസ്റ്റർ ഗോപി കൃഷ്ണൻ എന്നെ മറന്നിട്ടുണ്ടാവില്ല എന്ന് വിചാരിക്കുന്നു.അവന് അരികിൽ ചെന്ന് പതിയെ അവന് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞുകണ്ണൻ ഒരു നിമിഷം കൊണ്ട് വിയർത്തു പോയിരുന്നു.നീ എന്താടാ വിചാരിച്ചേ അവളെ ഇവിടെ കൊണ്ട് വന്നാ ഞാൻ കണ്ട് പിടിക്കില്ല എന്നോ.കണ്ണൻ മിണ്ടിയില്ല.

നീ നോക്കി ഇരുന്നോ… നീ കാണണം നിന്റെ കണ്ണിൽ മുന്നിലൂടെ തന്നെ അവളെ ഞാൻ കൊണ്ട് പോകും ടാ. അവൾ എന്റെ ആണ്. നിനക്ക് വേണേൽ ഞാൻ അവളെ വിട്ട് തരാം ഒരു മൂന്നോ നാലോ വർഷം കഴിഞ്ഞ് എന്റെ കൊതി തീരുമ്പോൾ വലിച്ചെറിയുന്നുണ്ട് ഞാൻ. ചിലപ്പോ കൊതി തീർന്നില്ല എന്നും വരും. നിനക്ക് വിഷമം ഉണ്ടോ കണ്ണാ
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.കണ്ണാ

അമ്മയുടെ വിളിയാണ് അവനെ ബോധത്തിലേക്ക് നയിച്ചത്.കണ്ണാ വന്നേ കൈ പിടിച്ചു കൊടുത്തേ
അവന്റെ കണ്ണുകൾ നിറഞ്ഞത് ശ്രീയെ ഓർത്താകും എന്ന് ഒരു നിമിഷം അവർ ഓർത്തു.അവനാണെങ്കിൽ കെട്ട് കണ്ടത് പോലും ഇല്ല.അവൻ ശ്രീയുടെ കൈ പിടിച്ചു മോഹനേ ഏല്പിച്ചു.കൂടെ ഉണ്ടാകും എന്നറിയാം. എന്നാലും പറയാ നോക്കിക്കോണെ അളിയാ അവൻ കണ്ണനെ ഒന്ന് ചേർത്തു പിടിച്ചു.
കൈ പിടിച്ചു മണ്ഡപം ചുറ്റുമ്പോൾ അവൻ ജെനിയെ തിരയുകയായിരുന്നു.

കണ്ണുകൾ അവസാനം ചെന്ന് നിന്നത് ആദിയുടെ മുഖത്താണ്. അവന്റെ കണ്ണുകൾ പോയ സ്ഥലത്തേക്ക് അവനും നോക്കി.അവനും കണ്ടു ആകെ വിളറി വെളുത്ത് നിൽക്കുന്ന ജെനി. താങ്ങാൻ ഒരു താങ്ങ്‌ പോലും ഇല്ലാതെ. അവളുടെ അടുത്തേക്ക് പോകണമെന്നുണ്ട് പക്ഷെ അവനതിന് കഴിയില്ലായിരുന്നു.കല്യാണം കഴിയും വരെ അവൾ അവന്റെ മുന്നിൽ പെടാതെ നടക്കാൻ ശ്രെമിച്ചു

പക്ഷെ ഉച്ച ഭക്ഷണം സമയം അവൾ ശരിക്കും പെട്ടു പോയിരുന്നു.അവൾക്ക് തൊട്ട് അരികെ ആയി തന്നെ ആദി ഇരുന്നു കഴിഞ്ഞിരുന്നു. ഒന്ന് എണീക്കാൻ ഒഴിഞ്ഞു മാറണോ അവൾക്ക് കഴിഞ്ഞില്ല എന്തിനാ എന്റെ ജെനി ഇങ്ങനെ പേടിക്കുന്നെ ങേ ഞാൻ അല്ലെ.അവൾ മിണ്ടിയില്ല.കഴിക്ക് ജെനിതൊണ്ടയിൽ നിന്ന് ഒരു വറ്റ് പോലും ഇറങ്ങില്ല എന്ന് അവൾക് അറിയാമായിരുന്നു

ജെനി…. ഇനി നമുടെ ജീവിതത്തിലെ ഈ ദിവസത്തിന് മൂന്നാഴ്ച്ച തികച്ചില്ല. നിന്നെ എനിക്ക് വേണം ജെനി… എനിക്ക് മാത്രമായ് വേണം. എന്നിൽ നിന്ന് രക്ഷപെടാൻ ശ്രെമിക്കരുത് ശ്രെമിച്ചാൽ അറിയാലോ നിന്റെ പ്രിയപ്പെട്ട ദേവു അവളുടെ വീട്ടിൽ നിൽക്കും.നിറഞ്ഞ കണ്ണുകൾ അവൾ തുടക്കുന്നുണ്ടായിരുന്നു.ഇവിടെ വന്നു നിന്നാൽ ഞാൻ കണ്ടുപിടിക്കില്ല എന്ന് കരുതിയോ നീ. എന്റെ കണ്ണിൽ നിന്ന് അങ്ങനെ ഒന്നും നീ മറഞ്ഞു പോകില്ല കേട്ടല്ലോ

ഒന്ന് കാണണം എന്നുണ്ടായിരുന്നു അതാ വന്നത് . നീ കഴിച്ചു എണീറ്റോ ഞാൻ പോവാണ്.അവൻ ഒന്ന് അവളെ നോക്കി.സുന്ദരിയാണ് ട്ടോ. ഇപ്പോ തന്നെ കൊണ്ട് പോകാൻ തോന്നുന്നുണ്ട് ജെനി… അവൾ ഭയത്തോടെ അവനെ നോക്കി.ഇങ്ങനെ നോക്കല്ലേ ജെനി അത്രയ്ക്ക് കൊതിയുണ്ട് ഒന്ന് തൊടാൻ.
അവൾ ഒന്നും മിണ്ടാതെ ഇരുന്നു.ഒന്നൂടെ അവളെ നോക്കിയിട്ട് അവൻ എഴുന്നേറ്റ് പോയി. ഒന്ന് തൊടാൻ… തൊടാൻ മാത്രം. അവളെ ആദ്യം സ്വന്തമാക്കുന്നത് ഞാൻ തന്നെ ആയിരിക്കും. കണ്ണാ നിനക്ക് അവളെ അല്ലാതെ ഞാൻ വിട്ട് തരില്ല.
അവന്റെ മുഖം വലിഞ്ഞു മുറുകി.

💔💔💔

കണ്ണന് തിരക്ക് മൂലം അവളെ ഒന്നു കാണാനോ മിണ്ടാനോ കഴിഞ്ഞിരുന്നില്ല. എല്ലാവരും അവളെ തനിച്ചാക്കും എന്നും ഉറപ്പായിരുന്നു.. പക്ഷെ നിവർത്തിയില്ല.ശ്രീ യാത്ര പറഞ്ഞു ഇറങ്ങിയ പാടെ അമ്മ അവൾക് അരികെ വന്നു.കുഞ്ഞാ ഞാൻ ഇറങ്ങാടാ നീ വരുന്നുണ്ടോ മോളെഞാനും വരുന്നമ്മേ
അത് വേണ്ട ജെനി.ജീവൻ പെട്ടന്ന് അവളെ തടഞ്ഞു
ഇത്രയും ദിവസം ഇവിടെ നിന്നിട്ട് നിനക്ക് ഈ കല്യാണം കൂടാൻ പറ്റില്ലേ

അവൾ ഒന്ന് പതറിപ്പോയി.ഇവിടെ നിന്നൊരു രക്ഷപെടാൻ അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു.ഏട്ടാ.. ഞാൻഎന്താ അവനെ കണ്ടത് കൊണ്ടാ നീ. ഒരിക്കൽ കുറെ കാലം മനസ്സിൽ കൊണ്ട് നടന്നതല്ലേ. പിന്നെ ഇപ്പോ എന്താ ങേ.അവൻ ശബ്ദം കുറച്ചു അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു.
അമ്മ യാത്ര പറയാൻ പോയതിനാൽ ആ പറഞ്ഞത് ഒട്ടും കേട്ടതും ഇല്ല.നീയൊന്നും പറയണ്ട. നാളെ വന്നാൽ മതി നീ. ഇവിടെ ആരേലും വേണം സഹായത്തിനു

അവൾ മിണ്ടിയില്ല.അതൊന്ന് സ്നേഹത്തിൽ പറഞ്ഞൂടെ ജീവ നിനക്ക്അമ്മ അവനെ ശ്വാസിച്ചു.
മോള് കല്യാണം കൂടിയിട്ട് രാത്രി ആയാലും വീട്ടിലേക്ക് പോന്നോ കേട്ടോ ഉംഅവൾ തലയാട്ടി.അവരുടെ വണ്ടി അകന്നു പോകുന്നത് അവൾ നോക്കി നിന്നു. തനിച്ചാണ്…. ഈ ലോകത്തു താൻ മാത്രം തനിച്ചാണ്. തന്നെ കുറിച് ആരും ഓർക്കുന്നില്ല…. ആരും ചിന്തിക്കുന്നില്ല….നീ ഏതാ കൊച്ചേ. എവിടെത്തെ ആണ്ഏതോ ഒരു വല്ലിമ്മയാണ്ഞാൻ സുജ… സുജിതെടെ മോളാ

ആണോ കല്യാണം ഒക്കെ നോക്കുന്നുണ്ടോ കുട്ടിക്ക്
ഇല്ല അതെന്താ അതേ വലിമ്മേ പ്രിയ യാണ് മറുപടിയുമായി എത്തിയത്.അതേ വല്ലിമ്മേ. അവൾക്കേ ലേശം മെന്റൽ ഉണ്ട്എന്തോന്ന്ഈ ഭ്രാന്തെ. എപ്പോഴാ വരാ എന്ന് പറയാൻ പറ്റില്ല അതുകൊണ്ട് ആരും അറിഞ്ഞുകൊണ്ട് കെട്ടാൻ അങ്ങ് ചെല്ലുന്നില്ല. അതാ വിഷമംആണോ മോളെ. യ്യോ എന്നാ വേണ്ടഅവർ വന്നപോലെ പോകുന്ന കണ്ട് പ്രിയ പൊട്ടിച്ചിരിച്ചു ജെനി നിർവികാരമായി അവളെ നോക്കി

എന്താ ടി നിനക്ക് പറയാൻ മറുപടി വല്ലതും ഉണ്ടോ
അവൾ മിണ്ടിയില്ല.അകത്തു ചെന്ന് ബാഗിൽ തന്റെ സാധനങ്ങൾ എല്ലാം നിറച്ചു. ആരോടും ഒന്നും പറയാതെ ഇറങ്ങി നടന്നു.കണ്ണൻ ആരെയോ യാത്ര പറഞ്ഞു വിട്ട് വരുമ്പോൾ ആണ് അവൾ എങ്ങോട്ടോ പോകുന്നത് കണ്ടത്.അവൻ വേഗം അമ്മയോട് കാര്യം. പറഞ്ഞു വണ്ടി എടുത്തു വന്നു. അവൾക്ക് അരികിൽ നിർത്തി. ചോദ്യങ്ങളോ പറച്ചിലോ ഇല്ലായിരുന്നു. അവൾ അവന്റെ പിന്നിൽ. കയറി ഇരുന്നു .ബീച്ചിലേക്കാണ് പോയത്. അരികെ ചേർന്നു കിടന്ന കടപ്പുഴക്കി വീണ തെങ്ങിന്റെ മുകളിൽ അവൻ ഇരുന്നു.അവനോട് ചേർന്ന് അവളും.

അവന്റെ നെഞ്ചോട് ചേർന്ന് എത്ര നേരം ഉറങ്ങിയെന്നു ഓർമ്മയില്ല. കണ്ണുകൾ തുറക്കുമ്പോൾ സൂര്യൻ ചുവപ്പ് രാശി പടർന്നു തുടങ്ങിയിരുന്നു.
അവൾ എഴുന്നേറ്റ് കടലിന്റെ നേരെ നടന്നു. അങ്ങനെ അങ്ങ് നടന്നു പോയാലോ.എന്തെ ചാടാൻ വല്ല പ്ലാനും ഉണ്ടോഅവൾ കണ്ണനെ ഒന്ന് തിരിഞ്ഞു നോക്കി.അല്ല നീ ചാടിയാൽ പിന്നെ എനിക്ക് ഇവിടെ നിന്ന് പോകാൻ കഴിയില്ലല്ലോ അതാ ചോദിച്ചേ
പിന്നെ കണ്ണേട്ടൻ എന്ത് ചെയ്യും.കൂടെ ചാടും അല്ലാതെ എന്ത് ചെയ്യാൻ

അപ്പൊ കണ്ണേട്ടൻ പ്രേമിക്കുന്ന പെണ്ണോഅവൻ ഒന്ന് നിശ്വസിച്ചു.അത് നീ തന്നെ യാണ് ജെനിങേ… അവളൊന്നു ഞെട്ടിനിന്നെ എനിക്ക് പണ്ട് തൊട്ടേ ഇഷ്ടം ആയിരുന്നു… ഒരുപാട്… അമ്മയ്‌ക്ക് അറിയാം ശ്രീക്കും. നിന്റെ കല്യാണം ഇങ്ങനെ തീരുമാനിക്കും എന്ന് ഞാൻ കരുതിയില്ല. അല്ലെങ്കിൽ വന്നു പറഞ്ഞേനെ.ഞെട്ടി നിൽക്കുന്ന അവളെ ഒന്ന് നോക്കി തുടർന്നു.ഇങ്ങനെ ഒന്നും അല്ല എന്റെ പ്രണയം പറയേണ്ടത് എന്ന് എനിക്ക് അറിയാം. സാഹചര്യവും ഇതല്ല. പക്ഷെ ഇങ്ങനെ നീ അതറിയണം എന്നായിരിക്കും

അവൻ അവളെ തിരിഞ്ഞുന്നോക്കി.നീ വന്നേ നിന്നെ വീട്ടിൽ ആക്കിയിട്ടു വേണം എനിക്ക് പോകാൻ
അവളൊന്നും മിണ്ടാതെ അവനൊപ്പം നടന്നു. താൻ പറഞ്ഞതൊന്നും വിശ്വസിച്ചിട്ടില്ല എന്ന് ആ പോക്ക് കണ്ടാൽ അറിയാം. കണ്ണൻ ഒന്ന് നിശ്വസിച്ചു. ചില സത്യങ്ങൾ അങ്ങനെ ആണ് തുറന്നു പറഞ്ഞാലും വിശ്വസിക്കില്ല

💔💔💔

വീട്ടിൽ എത്തിയപ്പോൾ അവൻ ജീവയെ നോക്കി.നീ ശരിക്കീം അവളുടെ സഹോദരൻ തന്നെ ആണോ ടാ
എന്ത്നീ ശരിക്കും അവളുടെ സഹോദരൻ തന്നെ ആണോ എന്ന്. ഒരേ ചോരയില്ലേ കുറച്ചെങ്കിലും മനസിലാക്കിയോ അവളെപിന്നെ നിനക്കണോ അവളെ കുറിച് അയ്യുന്നത്.അതെ…. എനിയ്ക്കു തന്നെ ആണ്. അവൾക്ക് ഈ കല്യാണത്തിന് സമ്മതം അല്ല. നിന്നെ പോലെ തന്നെ അവൾ അഭിയെ കാണുന്നതും സഹോദരനെ എങ്ങനെ ആണ് വിവാഹം കഴിക്കുന്നത്.ദേ കണ്ണാ അനാവശ്യം പറയരുത്

അനാവശ്യോ… ഇത് തന്നെ പറഞ്ഞെ അവളെ നീ മനസിലായിട്ടില്ല എന്ന്. ഞാൻ പറയാൻ ഉള്ളത് പറഞ്ഞു. നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയാം. എന്ത് ചെയ്താലും ഒന്നോർത്തോ അവളുടെ മനസിൽ പഴയ പോലെ നീയുണ്ടാകില്ല.ജീവ ഒന്ന് പതറി പോയി.എന്തേലും പറയും മുന്നേ അവൾ പോയി കഴിഞ്ഞിരുന്നു.ശരിയാണ് ജെനിയോട് സമ്മതം ചോദിച്ചില്ല…. ഇഷ്ടമാണോ എന്ന് ചോദിച്ചില്ല…. അവളെ കുറിച്ച് എല്ലാം അറിയുന്ന ഒരാൾ അത്രേ ഉണ്ടായിരുന്നുള്ളു. അവളെ കുറ്റം പറയാതെ ഇരിക്കാൻ….. അവളെ കുത്തി നോവിക്കാതെ ഇരിക്കാൻ അങ്ങനെ ഒരാളെ മാത്രമേ മുന്നിൽ കണ്ടുള്ളു.

ശ്ശെഅവന്റെ കണ്ണുകൾ നിറഞ്ഞു. അകത്തേക്ക് പോയപ്പോൾ ജെനി അമ്മയ്ക്ക് ഒപ്പം ഇരിപ്പുണ്ട്. കുളിച്ചു വസ്ത്രം മാറിയിട്ടുണ്ട്. അല്ലെങ്കിലിം വൃത്തിയാകാതെ അവൾ അമ്മയ്ക്ക് അരികെപോകാറേ ഇല്ല.അവളോട് സംസാരിക്കണം. ഈ അവസാന നിമിഷം തനിക്ക് ഒന്നും ചെയ്യാൻ ആകില്ല. എന്നാലും സംസാരിക്കണം. തെറ്റ് പറ്റിപോയതിൽ ക്ഷമ ചോദിക്കണം. ഏട്ടനെ വെറുക്കല്ലേ എന്ന് പറയണം

രാത്രി ദേവു വരുമ്പോഴും അവന്റെ മുഖം തെളിഞ്ഞിരുന്നില്എന്ത്‌ പറ്റിഏയ്‌എന്നോട് പറ ജീവേട്ട
ദേവു… അവൾക്ക് ഈ കല്യാണം ഇഷ്ടം അല്ലായിരുന്നു എന്ന്.അവളൊന്നും ഞെട്ടി
ഏട്ടനോട് അ… അവൾ. പറഞ്ഞോ.ഇല്ല കണ്ണൻ ആണ് പറഞ്ഞത്.അവൾക്ക് സമാധാനാം തോന്നി.
അവളെന്നോട് പറഞ്ഞിരുന്നു പക്ഷെ തമാശയാണ് എന്നാണ് കരുതിയത്ഞാൻ എന്ത് ചെയ്യും ദേവു… എന്റെ മോള് എന്നെ വെറുക്കും. ഈ ജീവിതം മുഴുവൻ അവളുടെ ഉള്ളിൽ ഞാൻ ഒരു ചതിയൻ ആയിരിക്കും.അവന്റെ നിറഞ കണ്ണുകൾ അവളെ അലോസരപ്പെടുത്തിയിരുന്നു.

നമുക്ക് സംസാരിക്കാം ജീവേട്ട…രണ്ട് ദിവസം കഴിയട്ടെ നമുക്ക് അവളോട് സംസാരിക്കാം. കല്യാണം… വേണ്ടെന്ന് വെയ്ക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ ജീവേട്ടഉംഅവന് സമാധാനം തോന്നി. അവളും കൂടെ തള്ളി പറഞ്ഞില്ലലോ. തന്നെ മനസിലാക്കി ചേർത്തു പിടിച്ചല്ലോ.അത് മതി…അത് മതി.