രചന – നിവേദ്യ ഹരിഹരൻ
“ആഹ് മക്കൾ ഇവിടിരിക്കാരുന്നോ…
ഞങ്ങൾ റൂമിൽ ഒക്കെ നോക്കി..
ജോർജും സാറയും ചിരിയോടെ അവർക്കരികിലേക്കു വന്നു..
“ജോർജേട്ടനും സാറേടത്തിയും കൂടി എന്താ മുകളിലേക്കൊക്കെ…
എന്തോ ചുറ്റിക്കളി ഉണ്ടല്ലോ..
ഏബൽ കളിയായി പറഞ്ഞു.
“നീ പോട ചെക്കാ..
ഏബലിന്റെ തലയിൽ ഒന്നു കിഴുക്കിക്കൊണ്ട് സാറ അവനടുത്തിരുന്നു..
ജോർജ് എബിയ്ക്കടുത്തായും ഇരുന്നു..
അയാൾ അവന്റെ തോളിൽ സ്നേഹപൂർവ്വം കൈ വച്ചു..
“എന്താടാ ഇനി നിന്റെ പ്ലാൻ..
ഇനീം ഇങ്ങനെ തുടരാനാണോ പരിപാടി..
ഏതെങ്കിലും ഹോസ്പിറ്റലിൽ കയറണ്ടേ എബി..??
“മ്മ്ഹ് വേണം അപ്പാ…
ഞാൻ അതിന്റെ പ്ലാനിംഗിലാണ്..
വൈകാതെ എവിടെയെങ്കിലും ജോയിൽ ചെയ്യണം..
അവൻ കാലുകൾ കയറ്റി വച്ച് ചമ്രം പടിഞ്ഞിരുന്നു..
“ആഷ്മിടെ ബ്രദർ ഇന്നു വന്ന കാര്യം ഏബൽ പറഞ്ഞു..
നിന്റെ തീരുമാനം എന്താ ആ കാര്യത്തിൽ…?
ജോർജ് ചെറുതായി പരുങ്ങി
“ഓഹ് അത് ചോദിക്കാനാണു രണ്ടും കൂടി നൈസ് ആയിട്ട് ഇങ്ങോട്ട് വന്നതല്ലേ..
തോന്നി..!!
ഏബൽ ചിരിയോടെ ഇരുവരെയും നോക്കി തലയാട്ടി
“പിന്നെ ഞങ്ങടെ മോന്റെ കാര്യം ഞങ്ങൾ നോക്കണ്ടെടാ..
സാറ ദേഷ്യം ഭാവിച്ചു.
“ഞാനൊരു തമാശ പറഞ്ഞതാണു സാറാമ്മോ …
നിങ്ങൾ തന്നെ നോക്കിക്കോ മോന്റെ കാര്യം..
ഏബൽ കൈകൂപ്പി
“പറ എബി
ആഷ്മിടെ കാര്യത്തിൽ എന്താ നിന്റെ അഭിപ്രായം..
അവളെ വിവാഹം ചെയ്യാൻ നിനക്ക് താൽപര്യമുണ്ടോ..??
ജോർജിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു
എബി കുനിഞ്ഞിരുന്ന് ഒരു നിമിഷം ആലോചനയിൽ മുഴുകി..
“ഞാനവളെ മാരീ ചെയ്യാൻ റെഡിയാണ് അപ്പ..
അവൾ എന്നെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്..
സ്നേഹിച്ചിട്ടുണ്ട്..
പിന്നെ ഇപ്പോഴത്തെ അവളുടെ സിറ്റുവേഷനിൽ എനിക്കവളെ ഹെൽപ്പ് ചെയ്തേ പറ്റു..
ആഷിയെ അങ്ങനെ ഉപേക്ഷിക്കാൻ എനിക്കാവില്ല..
ജോർജും സാറയും പരസ്പരം നോക്കി.
“നിനക്കപ്പോൾ വിവാഹത്തിന് സമ്മതമാണോ എബി..??
സാറ മിഴിഞ്ഞ കണ്ണുകളോടെ അവനെ നോക്കി.
“അമ്മച്ചിയ്ക്ക് വിശ്വാസമായില്ലേ..
എനിയ്ക്ക് സമ്മതമാണെന്നേയ് ..
എബി ഒന്നു കൂടി തറപ്പിച്ചു പറഞ്ഞു..
“എനിയ്ക്ക് സന്തോഷമായെടാ..
ജോർജ് അവനെ ചേർത്തുപിടിച്ചു..
സാറയിലും ഒരു നെടുവീർപ്പ് ഉയർന്നു കേട്ടു.
❣️❣️❣️❣️❣️
“എന്തിനാ അനു നീയിങ്ങനെ ദിവസവും ആ സോഫയിൽ കിടക്കുന്നത്..
ഇവിടെ കിടന്നാൽ നിന്നെ ഞാൻ പിടിച്ച് തിന്നാനൊന്നും പോണില്ല..
ബെഡിൽ ഇരുന്നിട്ട് സോഫയിൽ കിടക്കുന്ന അനുവിനെ നോക്കി അർജുൻ പറഞ്ഞു..
“താൻ ചിലപ്പോൾ എന്നെ കീറിമുറിച്ച് തിന്നെന്നും വരും..
മൃഗത്തിന്റെ സ്വഭാവമല്ലേ..
അനു പിറുപിറുത്തു
“ന്താ പറഞ്ഞത്..??
അവൻ രൂക്ഷമായി അവളെയൊന്നു നോക്കി..
“എനിയ്ക്ക് നിങ്ങളോട് സംസാരിക്കാൻ താൽപര്യം ഇല്ല അർജുൻ..
എനിക്ക് ഉറങ്ങണം..
അനു പുതപ്പ് ദേഹത്തിട്ടു കൊണ്ട് ഒന്നിളകി കിടന്നു..
“അല്ലാ അപ്പോ ഇതിങ്ങനെ തുടരാനാണോ മാഡത്തിന്റെ പ്ലാൻ..??
അവൻ വിടാനുള്ള ഭാവമില്ലാരുന്നു.
അനു ദേഷ്യത്തിൽ എഴുന്നേറ്റിരുന്നു..
“തന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എനിക്ക് നിങ്ങളെ ഇഷ്ടപ്പെടാൻ പറ്റില്ലെന്ന്..
നിങ്ങൾ എത്ര ശ്രമിച്ചാലും എന്റെ മനസ്സ് മാറാനും പോണില്ല..
ഞാനീ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് നിങ്ങളെയാ ..
അവളുടെ നാസികത്തുമ്പ് വിറ കൊള്ളുന്നത് ദൂരത്തിലും അർജുന്റെ ശ്രദ്ധയിൽ പെട്ടു..
“മ്മ്ഹ് അതെന്തെങ്കിലും ആവട്ടെ …
നാളെ മുതൽ ഓഫിസിലേക്ക് വരുന്നുണ്ടോ ..
ആ സെക്രട്ടറി പോസ്റ്റിലേക്ക്..
അവന്റെ കണ്ണിൽ കുസൃതി നിറഞ്ഞു..
അനു പുതപ്പ് വലിച്ചെറിഞ്ഞ് ചാടി എഴുന്നേറ്റു നിന്നു..
“തന്നോട് ഞാൻ നേരത്തേ പറഞ്ഞല്ലോ ഞാനങ്ങോട്ട് വരില്ലെന്നു..
എനിയ്ക്ക് ഇഷ്ടല്ല ഓഫീസ് ജോലി..
നൃത്തമാണ് എന്റെ ജീവശ്വാസം…
അതുപേക്ഷിച്ച് ഞാൻ ഒന്നിനുമില്ല…
അവളിൽ നിന്നും കിതപ്പിന്റെ ശബ്ദം ഉയർന്നു കേട്ടു.
“ഓഹ് വല്ല്യേ ജീവശ്വാസം..
എന്നിട്ട് എത്ര നാളായെടോ താൻ പ്രാക്ടീസ് ചെയ്തിട്ട്..
ആ ചിലങ്കയൊന്നു തൊട്ടിട്ട്…
എന്തേലും ഉത്തരവാദിത്വം ഉണ്ടോ തനിക്ക്..??
തനിക്ക് നല്ലത് എന്റെ ഓഫീസിലെ ജോലി തന്നെയാ..
നാളെ രാവിലെ അങ്ങോട്ടേക്ക് വന്നാ മതി..
ഒരു നൃത്തക്കാരി വന്നിരിക്കുന്നു..
അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു..
“നിങ്ങളോടുള്ള വെറുപ്പു കൊണ്ടാ ഞാനെല്ലാം നിർത്തിയത്..
ഇനി ഞാനത് തുടങ്ങാൻ പോവ്വാ..
പക്ഷെ എന്തു വന്നാലും ഓഫീസിലേക്കു ഞാൻ വരില്ല..
അവനെ വെല്ലുവിളിക്കുന്നതു പോലാ അവളതു പറഞ്ഞത്..
“പിന്നേ..
തന്നെക്കൊണ്ട് ഒന്നും നടക്കാൻ പോണില്ല..
എന്നോടുള്ള ദേഷ്യോം വച്ചിരുന്നോ…
അർജുൻ കട്ടിലിലേക്ക് കിടന്നു കൊണ്ട് കണ്ണുകൾ അടച്ചു..
അനു ഒരു നിമിഷം അവനെ നോക്കി നിന്നു..
“ഇയാൾക്ക് ഇത് എന്ത് സ്വഭാവാ..
ദേഷ്യപ്പെട്ടാൽ ചിരിച്ചു കാണിക്കും…
ചിരിക്കുമ്പോൾ വന്ന് സങ്കടപ്പെടുത്തും..
താൻ എത്ര ദേഷ്യപ്പെട്ടിട്ടും ഇയാളെയൊന്ന് വിഷമിപ്പിക്കാൻ സാധിക്കുന്നില്ലല്ലോ എന്നോർത്തപ്പോൾ അനുവിന് സ്വയം പുച്ഛം തോന്നി..
“വല്ലാത്തൊരു മനുഷ്യൻ..!!
മനസ്സിലാക്കാനേ പറ്റുന്നില്ല..
അതും പറഞ്ഞവൾ സോഫയിൽ ചെന്നിരുന്നു..
❣️❣️❣️❣️❣️
പിറ്റേന്ന് രാവിലെ അർജുൻ കണ്ണുതുറക്കുമ്പോൾ അനു റൂമിൽ ഉണ്ടായിരുന്നില്ല…
ബാത്ത് റൂമിൽ കയറി ഫ്രഷായ ശേഷം വാതിൽ തുറന്നവൻ പുറത്തേക്കിറങ്ങി
സിറ്റ് ഔട്ടിലേക്ക് പത്രമെടുക്കാനായി നടക്കുമ്പോൾ അടുക്കളയിലേക്കു നോക്കി “ചായ” എന്നവൻ ഉറക്കെ പറഞ്ഞു..
“ദാ ചായ …
പത്രം വായിക്കുന്നതിനിടയിൽ ജയ ചായയുമായെത്തി..
“അമ്മേ അനു എവിടെ..
റൂമിൽ ഇല്ലായിരുന്നല്ലോ..
അവൻ കണ്ണുകൾ കൊണ്ട് ചുറ്റും പരതി.
“അനുമോൾ മുകളിൽ ടെറസ്സിലുണ്ട്..
പ്രാക്ടീസിലാ…
വെളുപ്പിനേ കയറിയതാ..
ചായക്കപ്പ് ചുണ്ടോട് ചേർക്കുമ്പോൾ ജയ കാണാതെ അവനിലൊരു മന്ദസ്മിതം വെളിവായി..
“അജൂ …
ഞാനൊരു കാര്യം ചോദിക്കട്ടെ…
“എന്തിനാമ്മേ ഈ മുഖവുര..
കാര്യം പറ…
പത്രത്താളുകളിൽ കണ്ണെറിഞ്ഞു കൊണ്ട് അവൻ പറഞ്ഞു..
“നീ അനുവിനെ പേടിപ്പെടുത്തിയാണോ ഈ കല്യാണത്തിന് സമ്മതിപ്പിച്ചത്…??
“എന്നാരു പറഞ്ഞു അമ്മയോട്..
അവളാണോ …?
അർജുന് കൂസലൊന്നും ഇല്ലായിരുന്നു..
“മ്മ്ഹ്….
അവൾടെ ഉള്ളിലെന്തോ സങ്കടം ഉണ്ടെന്ന് തോന്നിയിരുന്നു..
“എന്നിട്ട് …??
അവൻ പുരികമുയർത്തി..
” ഞാനവളോട് കാര്യങ്ങൾ തുറന്നു ചോദിച്ചിരുന്നു..
അപ്പോ അനു പറഞ്ഞു നീയവളെ ഭീഷണപ്പെടുത്തീന്ന് …
എന്തിനാ അജു അങ്ങനൊക്കെ ചെയ്തത്..
അങ്ങനെ നേടേണ്ടതാണോ ഒരു പെൺകുട്ടിടെ മനസ്സ് …??
ജയയ്ക്ക് തൊണ്ട ഇടറി.
“അർജുൻ പത്രം മടക്കി കസേരയിൽ ഇട്ടുകൊണ്ട് ജയയ്ക്ക് അടുത്തേക്ക് ചെന്നു.
“എനിയ്ക്കവളെ നേടണമായിരുന്നു അമ്മേ .
അതിന് എന്റേതായ മാർഗ്ഗങ്ങൾ ഞാൻ നോക്കി..
പക്ഷേ അതിനും എല്ലാറ്റിനും മുകളിലായി ഒരു സത്യം ഉണ്ട് ..
എനിക്കവളെ ഭയങ്കര ഇഷ്ടാണ് എന്നുള്ളത്..
അവളെ എന്റേതാക്കാൻ വേണ്ടി ചെയ്താണ് ഈ ഭീഷണിയൊക്കെ ..
അത്രേയുള്ളെന്നേയ് ..
അവൻ കണ്ണിറുക്കി.
“അത്രേയുള്ളു പോലും …
നീ എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ..
പേടിപ്പിച്ച് ഒരു പെൺകൊച്ചിനെ കെട്ടിക്കൊണ്ട് വന്നിരിക്കുന്നു.
എന്നിട്ട് കുറേ ന്യായവും…
ദേഷ്യത്തിൽ പിറുപിറുത്തു കൊണ്ട് ജയ അടുക്കളയിലേക്ക് പോയി.
മുഖത്തു തെളിഞ്ഞ ചിരിയോടെ അർജുൻ ടെറസ്സിലേക്കും നടന്നു.
അവൻ ചെല്ലുമ്പോൾ നൃത്തത്തിൽ മാത്രം ലയിച്ച് ഒഴുകിനടന്ന് ചുവടുകൾ വയ്ക്കുന്ന അനുവിനെയാണ് കണ്ടത്..
തുടർച്ചയായ പ്രാക്ടീസിന്റെ ലക്ഷണമെന്നോണം ആകെ വിയർത്തിരുന്നു അവൾ..
സാരി അൽപ്പം ഉയർത്തി ഞൊറിഞ്ഞുടുത്ത്
മുന്താണി ഇടുപ്പിൽ തിരുകിയ വേഷത്തിലായിരുന്നു അനു .
വിയർത്തൊട്ടിയ സാരിയിലൂടെ അവളുടെ അഴകളവുകൾ തെളിഞ്ഞു കാണാറായിരുന്നു.
അർജുൻ കണ്ണെടുക്കാതെ അവളെത്തന്നെ നോക്കി നിന്നു പോയി..
അവളുടെ സൗന്ദര്യത്തിൽ അവൻ സ്വയം മറന്നങ്ങനെ നിന്നു
ഏതോ സ്വപ്ന ലോകത്തെന്ന പോൽ …
തുടരും

by