രചന – നിവേദ്യ ഹരിഹരൻ
മനുവിനെ വിളിച്ച് അന്വേഷിച്ചാണ് എബി അർജുന്റെ പേർസണൽ നമ്പർ കണ്ടുപിടിച്ചത്..
എബി ആ നമ്പർ ഡയൽ ചെയ്തു..
📱 “ഹലോ..
അർജുൻ ആണോ സംസാരിക്കുന്നത് ..??
“അതെ അർജുനാണ്..
ഇതാരാ…??
ഗൗരവം കലർന്ന ശബ്ദമായിരുന്നു മറുതലയ്ക്കൽ..
“ഞാൻ ഡോക്ടർ എബിൻ…
എബിൻ ജോർജ്ജ് ..
നമ്മള് മുൻപ് പരിചയപ്പെട്ടിട്ടുണ്ട് …
പാലക്കാട് വച്ചിട്ട്…
“പാലക്കാട്…??
അർജുൻ എന്തോ ഓർത്തെടുക്കുന്ന ശബ്ദത്തോടെ പറഞ്ഞു…
“യെസ്….
അനുശ്രീ യുടെ വീട്ടിൽ വച്ച്..
“യാഹ് ..
ഞാൻ ഓർക്കുന്നു..
അന്ന് ഗായത്രി ആന്റി പരിചയപ്പെടുത്തിയതല്ലേ..
ഡോക്ടർ എബിൻ …
അർജുൻ പരിചിതഭാവം പ്രകടിപ്പിച്ചു…
“അതെ …
എനിയ്ക്ക് അർജുനോട് കുറച്ച് പേർസണൽ ആയിട്ട് സംസാരിക്കണമെന്നുണ്ട്..
ഇനിയെന്നാ പാലക്കാട് വരുന്നതെന്നു പറഞ്ഞിരുന്നെങ്കിൽ നമുക്ക് മീറ്റ് ചെയ്യാമായിരുന്നു..
“2 ഡെയ്സ് കഴിഞ്ഞ് ഞാൻ പാലക്കാട് വരും..
എനിയ്ക്ക് മനസ്സിലായില്ല..
ഒരു തവണ മാത്രം കണ്ടു പരിചയമുള്ള നമുക്ക് തമ്മിൽ സംസാരിക്കാൻ മാത്രം ഒരു വിഷയമുണ്ടോ എബിനേ…??
“ഉണ്ട് അർജുൻ…
അനുശ്രീ …
അവളാണ് നമുക്കിടയിലെ വിഷയം..!!
“അനുവോ …?
അർജുന്റെ ശബ്ദമൊന്നു കനത്തു…
“അതേ അനു …!!
അവളെ പറ്റിയാണ് എനിയ്ക്ക് അർജുനോട് സംസാരിക്കേണ്ടത്…
“മമ് ഹ്… ഓക്കെ
നമുക്ക് കാണാം…
സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ചാ മതി …
ഞാൻ വന്നേക്കാം..
അനുവിന്റെ കാര്യമാകുമ്പോൾ എനിയ്ക്ക് മാറ്റിവയ്ക്കാൻ പറ്റില്ലല്ലോ..
ഉറപ്പായും വരും…
പുച്ഛം കലർന്ന ഒരു ഭീഷണിയുടെ ശൈലി അവന്റെ വാക്കുകളിൽ എബിയ്ക്ക് അനുഭവപ്പെട്ടു..
“ഓക്കെ ബൈ അർജുൻ..
ഇരുവരും കോൾ അവസാനിപ്പിച്ചു..
അർജുന്റെ അവസാന കുറച്ച് സംഭാഷണങ്ങൾ എബിയിൽ കടുത്ത നീരസം സൃഷ്ടിച്ചെങ്കിലും അവനെ നേരിട്ട് കാണും വരെ മനസ്സിനെ ശാന്തമാക്കണമെന്ന് എബി തീരുമാനിച്ചു…
❣️❣️❣️❣️❣️
അർജുൻ ശ്രീശൈലം എകസ്പോർട്ടേഴ്സിന്റെ ഓഫീസിൽ ഇരിക്കുമ്പോഴായിരുന്നു എബി വിളിച്ചത്..
“ഡോക്ടർ എബിൻ…!!
അർജുൻ പിറുപിറുത്തു ..
അവൻ ഫോൺ ടേബിളിലേക്കു വച്ചിട്ട് കണ്ണുകളടച്ചിരുന്ന് നെറ്റിത്തടം ഉരുമ്മി..
അവന്റെ ശരീര ഭാഷയിൽ അസ്വസ്ഥത പ്രകടമായിരുന്നു…
“എന്തായിരിക്കും അവനെന്നോട് പറയാനുള്ളത്…
ഇനി അവർ തമ്മിൽ എന്തെങ്കിലും …
അർജുൻ അസ്വസ്ഥതയോടെ ടേബിളിൽ ആഞ്ഞിടിച്ചു…
ശബ്ദം കേട്ട് അപ്പുറത്തെ കാബിനിൽ നിന്നും അകൗണ്ടന്റ് വിനോദ് അങ്ങോട്ടേക്ക് വന്നു..
“എന്താ സാർ ശബ്ദം കേട്ടത്..??
അയാളുടെ കണ്ണുകളിൽ പരിഭ്രമം നിറഞ്ഞിരുന്നു…
“എന്ത് ശബ്ദം ..
ഒരു ശബ്ദോമില്ല..
വിനോദ് പോ …
റിവോൾവിംഗ് ചെയറിലിരുന്നു കറങ്ങിക്കൊണ്ട്
ഉയർന്ന ശബ്ദത്തിൽ അർജുൻ പറഞ്ഞതു കേട്ട് വിനോദ് ഒന്നു പിന്നോട്ടാഞ്ഞു…
അന്തരീക്ഷം ശരിയല്ലെന്നു മനസ്സിലാക്കിയ അയാൾ വേഗം അവിടന്നു പിൻവലിഞ്ഞു..
“ഡോ: എബിൻ ജോർജ്ജ് ..!!
ഒരിയ്ക്കൽ കൂടി ആ പേര് ഉരുവിട്ടു ക്കൊണ്ട് അർജുൻ മേശയ്ക്കടുത്തേക്ക് കസേര ഉരുട്ടി അടുപ്പിച്ചു..
എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മനസ്സോടെ ഫോണെടുത്ത് ആരെയോ വിളിച്ചു…
❣️❣️❣️❣️❣️
ബീച്ചിന്റെ ലൊക്കേഷൻ അയച്ച് എബി അർജുനു വേണ്ടി കാത്തിരുന്നു..
ഏകദേശം അര മണിക്കുറിനുള്ളിൽ അർജുൻ അവിടേക്ക് എത്തിച്ചേർന്നു…
കൂളിംഗ് ഗ്ലാസ്സ് ഊരിക്കൊണ്ട് കടലിന്റെ അനന്തതയിലേക്കു നോക്കിയുള്ള അവന്റെ വരവു കണ്ടപ്പോൾ സത്യത്തിൽ എബിയ്ക്ക് ദേഷ്യം ഇരച്ചു കയറി..
എങ്കിലും സംയമനം പാലിച്ചു കൊണ്ട് അടുത്തേക്കു വന്ന അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു…
“ഹായ്…
ഇരുവരും ഷേക്ക്ഹാന്റിനായി കൈകൾ നീട്ടി…
കരയിലെ കുഞ്ഞു മണൽത്തരികളെ ഞെരിച്ചമർത്തിക്കൊണ്ട് ഇരുവരും നടന്നു ..
“ഈ കടലിന് വല്ലാത്ത ഒരു ഭംഗിയാണ്..
എത്ര ശാന്തമാണ്..
അല്ലേ എബിൻ…??
എബിയൊന്നു മൂളി…
“ഈ കടലുപോലെ തന്നാ ചില മനുഷ്യരും …
പുറത്തു നിന്നു കാണുമ്പോൾ അച്ചടക്കമുള്ളവരും നിശബ്ദ രുമായിരിക്കും..
പക്ഷേ അടുത്തറിയുമ്പോൾ ….
മുഴുമിപ്പിക്കാതെ അവനൊന്നു ചിരിച്ചു..
അർജുൻ എന്തോ ഉള്ളിൽ വച്ചിട്ടുള്ള സംസാരമാണെന്ന് എബിയ്ക്ക് മനസ്സിലായി..
എങ്കിലും അവനത് കണ്ടില്ലെന്നു നടിച്ചു…
“എന്താ തനിയ്ക്ക് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞത് ..
അനുവിനെ പറ്റി..??
നടത്തം മതിയാക്കി കൊണ്ട് അർജുൻ എബിയുടെ മുഖത്തേക്ക് നോക്കി…
“പറയാം…
എന്റെ കൂടെ ഒരാൾ കൂടിയുണ്ട്…
“ആര് ..??
അർജുൻ ചുറ്റുപാടും നോക്കി..
“അനു ….
എബി കടലിനോടു ചേർന്നുള്ള ഇല്ലിക്കൂട്ടത്തിനിടയിലേക്ക് കൈ ചൂണ്ടി…
“അനുവോ …??
പുരികം ചുളിച്ചുക്കൊണ്ട് അവൻ എബി ചൂണ്ടിയ ദിക്കിലേക്കു നോക്കി…
“താൻ വാ …
എബി മുന്നിലേക്കു കയറിക്കൊണ്ട് അനുവിനടുത്തേക്കു നടന്നു…
കടലിലേക്കു കണ്ണെറിഞ്ഞുക്കൊണ്ട് ഭയത്തോടെ നിൽക്കുകയായിരുന്നു അനു …
ആശങ്കയുടെ ആധിക്യത്തിൽ കൈകാലുകൾ തളരുന്ന പോലെ അവൾക്കനുഭവപ്പെട്ടു ക്കൊണ്ടിരുന്നു..
എബിയും അർജുനും അവൾക്കു നേരേ നടന്നു വരുന്നതു കണ്ടപ്പോൾ തളർച്ചയിൽ താൻ വീണു പോകുമെന്നു പോലും അവൾക്കു തോന്നി…
ഒരേ ആഴത്തിലും പരപ്പിലും തന്നെ സ്നേഹിക്കുന്ന രണ്ട് പുരുഷന്മാർ ..
രണ്ടു പേരും തന്നെ സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്..
ഇരുവർക്കും തമ്മിൽ ഒരു വ്യത്യാസം മാത്രം..
ഒരാളെ താൻ അത്യ ഗാധമായി സ്നേഹിക്കുന്നു..
മറ്റയാളെ അതി തീവ്രമായി വെറുക്കുന്നു…!!
ഇരുവരും ഒരുമിച്ചു മുന്നിൽ വന്നു നിൽക്കവേ അവളുടെ നെഞ്ചിടിപ്പ് ധ്യതഗതിയിലായി..
തലകുനിച്ചുക്കൊണ്ട് പിന്നിലേക്കൊന്നു മാറി അവൾ..
“ഹാ താനും കൂടി അറിഞ്ഞിട്ടുള്ള കൂടിക്കാഴ്ചയാണല്ലേ ഇത്..
നന്നായി..
അനുവിന്റെ മുഖത്തേക്ക് നോക്കാതെ ദൂരേയ്ക്ക് ദൃഷ്ടിയയച്ചു ക്കൊണ്ട് അർജുൻ പറഞ്ഞു.
അനുവിന്റെ കൈകൾ തോളിൽക്കിടന്ന ബാഗിന്റെ വള്ളിയെ ഞെരിച്ചമർത്തിക്കൊണ്ടിരുന്നു…
“പറ എന്താ നിങ്ങൾക്കെന്നോട് പറയാനുള്ളത്…
കാര്യം ഏതാണ്ട് ഞാൻ ഊഹിച്ചു കഴിഞ്ഞു..
ഇനി അത് നിങ്ങൾ പറഞ്ഞ് കേട്ടാൽ മാത്രം മതി…
“അർജുൻ ..
ഞാനും അനുവും തമ്മിൽ ഇഷ്ടത്തിലാണ്..
ഇനിയൊരു വേർപിരിയൽ ഞങ്ങൾ ഇരുവർക്കും സാധ്യമല്ലാത്ത കാര്യമാണ്..
താൻ … താൻ ഞങ്ങൾക്കിടയിലേക്ക് വരരുത് …
പ്ലീസ് …!!
എബി അനുവിന്റെ വലം കൈ അവന്റെ ഇടം കൈയ്യിൽ ചേർത്തു പിടിച്ചു ക്കൊണ്ട് പറഞ്ഞു…
ആ കാഴ്ചക്കണ്ട് അർജുന്റെ ഞരമ്പുകൾ ത്രസിച്ചു…
ദേഷ്യത്താൽ ഉള്ളം വിറച്ചു…
എങ്കിലും വികാരങ്ങളെ അവൻ നിയന്ത്രിച്ചു..
“അപ്പോ ഞാൻ മാറിത്തരണം അല്ലേ…
അതാണ് ആവശ്യം…
അർജുന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു..
“വഴക്കിന് എനിയ്ക്ക് താൽപര്യമില്ല അർജുൻ..
നല്ല രീതിയിൽ പറഞ്ഞ് അവസാനിക്കുമെങ്കിൽ അവസാനിക്കട്ടെ എന്നു വിചാരിച്ചിട്ടാ …
അനുവിനരികിലേക്ക് ഒന്നുകൂടി ചേർന്നു നിന്നു അവൻ …
“അനു ..തനിയ്ക്കും ഇവൻ പറഞ്ഞത് തന്നെയാണോ പറയാനുള്ളത്…??
അർജുൻ അവളെയൊന്നു സൂക്ഷ്മമായി നോക്കി.
“അതെ എനിയ്ക്ക് ഡോക്ടറെ ഇഷ്ടാ..
ഞാൻ ഡോക്ടറേ മാത്രേ വിവാഹം ചെയ്യു ..
എന്നെ ശല്യപ്പെടുത്താതെ നിങ്ങൾ ഒന്നു പോയിത്തരാമോ…
വികാര വേലിയേറ്റത്തിൽ അൽപ്പം ഉച്ചത്തിലായിരുന്നു അവളുടെ ശബ്ദം .
“ആഹാ ഇത്രയൊക്കെ ശബ്ദമുണ്ടായിരുന്നോ എന്റെ അനുക്കുട്ടിയ്ക്ക് …
“എന്നാ കേട്ടോ ..
ഈ എബിൻ നിന്നെ വിവാഹം ചെയ്യാൻ പോണില്ല..
നീ എന്റെ പെണ്ണാ …!!
ഈ അർജുന്റെ …
അനുവിന്റെ മുഖത്തോട് വളരെ ചേർന്നു നിന്നിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി അർജുൻ പറഞ്ഞു..
“അർജുനേ ഇത്രേം നേരം വളരെ മാന്യമായിട്ടാ ഞാൻ സംസാരിച്ചത്…
എന്നെ നീ മോശക്കാരനാക്കരുത്..
കത്തുന്ന മിഴിയോടെ എബി അവനെ നോക്കി…
“നിന്റെ അപ്പന്റെ പേര് ജോർജ്ജ് എന്നല്ലേ ..
ജോർജ്ജ് ജോസഫ് കുരിശിങ്കൽ …
നിന്റെ അമ്മ ഗായത്രി കൃഷ്ണയ്യർ..
നിങ്ങൾ എന്തിനാ ശരിയ്ക്കും വിവാഹം കഴിക്കുന്നത്..??
നിന്റെ തന്തയ്ക്കും ഇവൾടെ തള്ളയ്ക്കും പഴയ അവിഹിതം തുടരാൻ വഴിയുണ്ടാക്കി കൊടുക്കുന്നതാണോടാ …??
അനുവിനെയും എബിയെയും രൂക്ഷമായി ഒന്നു നോക്കിയിട്ട് കൂളിംഗ് ഗ്ലാസ്സ് എടുത്തു വച്ചുകൊണ്ട് അർജുൻ തിരിഞ്ഞു നടന്നു..
“ഡാ എന്റെ അപ്പനെ പറഞ്ഞാലുണ്ടല്ലോ..
എബി സർവ്വനിയന്ത്രണങ്ങളും വിട്ട് നടന്നുനീങ്ങിയ അർജുനു മുഖാമുഖം കയറി നിന്നു..
“അപ്പനെ പറഞ്ഞാൽ എന്താടാ …??
സി എം എസ് കോളേജിലെ ആ18 കാരി ഗായത്രി അയ്യരുടെ മുറിയിൽ 21 കാരൻ ജോർജ്ജ് ജോസഫിന് എന്തായിരുന്നു പാതിരാത്രി കാര്യമെന്ന് പോയി ചോദിക്കെടാ നിന്റെ തന്തയോട് …
എബിയെ തട്ടിയെറിഞ്ഞുക്കൊണ്ട് അർജുൻ മുന്നോട്ട് നടന്നു..
അവൻ പറഞ്ഞ കാര്യങ്ങളിൽ പകച്ച് എബിയും അനുവും പരസ്പരം നോക്കി..
തുടരും

by