19/04/2026

ഉണ്ണിമായ : ഭാഗം 11

രചന – ശ്രീമിഴി

മുൻപിൽ നിൽക്കുന്ന വെള്ളാരം കണ്ണുകാരി നില്കുന്നത് കാണെ അവളുടെ നോട്ടം കാണെ ഉണ്ണിമായ പേടിച്ചു വിറച്ചു താൻ ആരാ എന്തിനാ എന്റെ വീട്ടിൽ വന്നേ നിനക്ക് എന്താ ഇവിടെ കാര്യം…. ഒന്നും മറുപടി പറയാൻ ഇല്ലാതെ കുഞ്ഞിപ്പെണ്ണ് നിന്ന് വിറച്ചു മിഴികൾ നിറഞ്ഞു തുളുമ്പി എന്ത് പറയണം എന്നറിയാതെ തല താഴുന്നു എന്റെ ദേവി ചെകുത്താൻ ഒന്ന് എഴുന്നേറ്റു വന്നിരുന്നേൽ ഡീ നിന്നോടാ ചോദിക്കുന്നെ എന്താ ഡീ നീ മിണ്ടാതെ നില്കുന്നെ ഒന്നും മിണ്ടാതെ നിൽക്കുന്ന ഉണ്ണിയെ നോക്കി വെള്ളാരം കണ്ണുകാരി അലറി…. അലർച്ച കഴിഞ്ഞു നേരെ നോക്കിയത് മാർട്ടിനെ ആയിരുന്നു…. മാർട്ടിനെ കണ്ടതും ഇച്ചായ എന്ന് വിളിച്ചു ആ പെണ്ണ് ഓടി പോയി മാർട്ടിനെ കെട്ടി പിടിച്ചു…. മാർട്ടിൻ അവളെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു “അന്നകൊച്ചേ” ഉണ്ണിമായ മാർട്ടിനിൽ നിന്ന് ആ പേര് കേട്ടപ്പോ ആ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി….

ശ്രീയേട്ടൻ പറഞ്ഞു കേട്ടാ പേര് അന്ന അന്ന് ശ്രീക്കുട്ടി പറഞ്ഞതും മനസിലൂടെ ഓടി മറഞ്ഞു മാർട്ടിൻചേട്ടായിടെ ലൗ ആയിരിക്കും അന്ന എന്ന് എന്റെ ദേവി ഇഷ്ടം ആയിരുന്നു ഒരു പാട് പക്ഷെ അന്ന് അമ്മാവൻ വന്നു കുട്ടി കൊണ്ട് വന്നപ്പോ അയാളോട് ഉള്ള ഇഷ്ടം എല്ലാം തകർത്തു കളഞ്ഞതാണ് എന്റെ രക്ഷകനായി വന്നപ്പോ പഴയ ഇഷ്ടം പിന്നെയും ചെറിയ ഒരിഷ്ടം ആയി മനസിലേക്കു വന്നതാണ് ഇനിയും എന്നെ പരീക്ഷിക്കുക ആണോ എന്റെ ദേവി അതിന് മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തേ…. ഉണ്ണിയുടനിറഞ്ഞുഒഴുകുന്ന കണ്ണ്നീർ കണ്ടപ്പോ മാർട്ടിൻ അന്നയെ മാറ്റി നിർത്തി ഉണ്ണിയുടെ അടുത്തേക്ക് പോയി….

എന്തിനാ എന്റെ ഉണ്ണി നീ ഇങ്ങനെ കരയുന്നെ കരഞ്ഞു ആ കുഞ്ഞികണ്ണ് കളയല്ലേ പെണ്ണെ…. ഇച്ചായ…….. എന്താ കൊച്ചേ എന്തിനാ നീ അലാറുന്നെ…….. ഈ കൊച്ച് ഏതാ എനിക്കു ഇപ്പൊ അറിയണം…….. നിനക്ക് എന്താ കൊച്ചേ…….. മാർട്ടിൻ പറഞ്ഞത് കേട്ടതും അന്ന പൊട്ടിച്ചിരിച്ചു…. സോറി ഇച്ചായ ഞാൻ വെറുതെ…….. ഇതെല്ലാം കണ്ട് പകച്ചു നിൽക്കുന്ന ഉണ്ണിമായയെ നോക്കി അന്ന കണ്ണിറുക്കി…. ഉണ്ണിമായ ഒന്നും മനസ്സിൽ ആവാതെ മാർട്ടിനെ നോക്കി…. മാർട്ടിൻ ഒരു കള്ളചിരിയോടെ ഉണ്ണിമായയെ തന്നെ നോക്കി നിന്നു…. എന്റെ ഉണ്ണി നീ പേടിച്ചോ ഞാൻ വെറുതെ നിന്നെ ഒന്ന് വട്ടാക്കിയതല്ലേ എന്റെ പെണ്ണെ നിന്നെ കുറിച്ച് എല്ലാം എന്റെ ഇച്ചായൻ എന്നോട് പറഞ്ഞിട്ട് ഉണ്ട് ഉണ്ണിമായ കേട്ടത് ഒന്നും വിശ്വാസം ഇല്ലാതെ മാർട്ടിനെ നോക്കി കണ്ണുരുട്ടി….

എന്റെ ഉണ്ണി നീ മാർട്ടിചായനെ പേടിപ്പിക്കണ്ട എന്നോട് എല്ലാം പറഞ്ഞത് എന്റെ ഇച്ചായനാ…….. എന്റെ അന്ന കൊച്ചേ ആ പെണ്ണിന് ഒന്നും മനസ്സിലായില്ല പെണ്ണ് തുറിച്ചു നോക്കുന്നത് കണ്ടില്ലേ…. ഇച്ചായൻ പെണ്ണിന് പിന്നെ പറഞ്ഞു കൊടുത്തമതിട്ടോ ഞാൻ പോകുവാ എന്റെ മുത്ത് എന്നെ നോക്കി നില്കുവായിരിക്കും പിന്നെ ഇവിടെ ഒന്നും വച്ചു…. ഉണ്ടാകാൻ നിൽക്കണ്ട എല്ലാം ഞാൻ ഉണ്ടാക്കിട്ട് ഉണ്ട് പിന്നെ ഇച്ചായൻ വന്നു ഉണ്ണീടെ കാര്യം പറഞ്ഞത് മുതൽ കാണാൻ വേണ്ടി നേരം ഒന്ന് പെട്ടെന്ന്…. വെളുത്ത മതി എന്നും പാർത്ഥിച്ചു കിടപ്പായിരുന്നു വെളുത്തപ്പോ തന്നെ ഇങ്ങു പോന്നു…. ഡീ കൊച്ചേ നിനക്ക് മുത്തിനെ കൂട്ടായിരുന്നു കൂടെ…. എന്റെ ഇച്ചായ അവര് അപ്പനും മോനും നല്ല ഉറക്കവ ഞാൻ പോട്ടെ എന്റെ ഉണ്ണിമോളേ അന്നകൊച്ചിന്റെ വീട്ടിലേക്കു വട്ടോ രണ്ടാളും…. ഇച്ചായൻ സ്പെഷ്യൽ പലപ്പവും താറാവ് കറിയും ഉണ്ടാക്കി വച്ചിട്ട് ഉണ്ട്…. ഉണ്ണി അതൊന്നും കഴികില്ല…. ഓ എന്തൊരു സ്നേഹം മ്മ് നടക്കട്ടെ…. പോ കൊച്ചേ എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണിമായയെ നോക്കി…. ഉണ്ണി ആണേൽ ഒന്നും മനസിലാവാതെ മാർട്ടിനെയും അന്നയെയും മാറി മാറി നോക്കി….

അതൊക്കെ എനിക്കു അറിയാം എന്റെ ഇച്ചായ എന്റെ ഇച്ചായന്റെ പെണ്ണിന് വേണ്ട എല്ലാം ഞാൻ ഉണ്ടാക്കിയിട്ട് ഉണ്ട് എന്താ പോരെ അങ്ങോട്ടു ഒന്ന് വന്ന മതി…….. അന്ന ഉണ്ണിമായയുടെ അടുത്തേക്ക് ചെന്ന് കെട്ടിപിടിച്ചു അപ്പോഴ്ല്ലാം ഉണ്ണി നോക്കിയത് അന്നയുടെ വെള്ളാരം കണ്ണുകൾ ആയിരുന്നു…. അന്ന കെട്ടിപിടിച്ചു ഉണ്ണിമായയുടെ കവിളിൽ അമർത്തി മുത്തി…. ഇതെല്ലാംചിരിച്ചു കൊണ്ട് മാർട്ടിൻ നോക്കി നിന്നു…. ഉണ്ണി അന്നയെ നോക്കി ചിരിച്ചു…. ഞാൻ പോകുവാ രണ്ടാളും വാ അങ്ങോട്ടു…….. ശരി ഞങ്ങള് വരാം…. അന്ന പോയതും ഉണ്ണിമായ മാർട്ടിനെ നോക്കി…. അത് സ്റ്റീഫൻചേട്ടായിടെ ഭാര്യ ആണല്ലേ…. അതെ…. അത് നിങ്ങൾക് എങ്ങനെ പരിചയം…. നിങ്ങളോ ഇച്ചായ എന്ന് വിളിയെടി…. ഞാൻ വിളികുല…. നീ വിളികുലേ എന്നും പറഞ്ഞു മാർട്ടിൻ മീശ പിരിച്ചു കൊണ്ട് ഉണ്ണിമായയുടെ അടുത്തേക്ക് നടന്നു…. ഉണ്ണി പേടിച്ചു രണ്ടു സ്റ്റെപ് പിറകോട്ടു നടന്നു…. മാർട്ടിൻ ഉണ്ണിയയെ പിടിച്ചു ചേർത്ത് നിർത്തി….

ഞാൻ വിളിച്ചോളാം എന്ന് ഉണ്ണിമായ പറഞ്ഞതും…. മാർട്ടിൻ ഉണ്ണിമായയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു…. ശരീരത്തിലൂടെ ഒരു തരിപ്പ് കയറി പോകുന്നത് ഉണ്ണിമായ അറിഞ്ഞു…. ഉണ്ണിമായ മാർട്ടിനെ നോക്കാതെ കണ്ണ് ഇറുകെ അടച്ചു…. വേഗം പറഞ്ഞോ പെണ്ണെ ഇല്ലെങ്കിൽ സ്ഥാനം മാറി ഉമ്മ കിട്ടും…. അയ്യോ വേണ്ട ഞാൻ വിളിച്ചോളാം…. അങ്ങനെ വഴികു വാ…. അപ്പൊ എന്റെ ഉണ്ണിമോളു വിളിച്ചേ ഇച്ചായ എന്ന് ഉണ്ണിമായ കണ്ണ് രണ്ടു പൊത്തി ഉച്ചത്തിൽ വിളിച്ചു…. ഇച്ചായ…. മാർട്ടിൻ സന്തോഷം കൊണ്ട് ഉണ്ണിമായയെ എടുത്തു പൊക്കി…. ദേ മര്യാദക്ക് എന്നെ താഴെ നിർത്തി ബാക്കി പറഞ്ഞോ…. അയ്യോ ഉണ്ണിയാർച്ച കോപിക്കാതെ ഞാൻ പറയവേ അത് ആരാ ഇച്ചായന്റെ…. അത് എന്റെ പെങ്ങള്കൊച്ച എന്റെ അനിയത്തി…. അനിയത്തിയോ…. അതെ…. അപ്പൊ ആ വെള്ളാരംകണ്ണുകൾ…. തുടരും 🌺❤……..