രചന – നിവേദ്യ ഹരിഹരൻ
കല്യാണം കൂടി വന്ന ക്ഷീണത്തിൽ കിടന്ന് എബി പെട്ടെന്ന് ഉറങ്ങിപ്പോയി. പിന്നെ കണ്ണുതുറക്കുമ്പോൾ 8 മണി . അവൻ പോയി മുഖം കഴുകി വന്നു. മുകളിൽ നിന്നും ചിലങ്കയുടെ ശബ്ദം കേൾക്കാറായിരുന്നു. എബിയുടെ മുഖം വിടർന്നു. അവൻ ടെറസ്സിലേക്കു നടന്നു. എബി ചെല്ലുമ്പോൾ അനു നൃത്തം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവനത് ആസ്വദിച്ചു കൊണ്ട് പടിയിൽ ഇരുന്നു. എബി വന്നതോ അവിടെ ഇരിക്കുന്നതോ അനു അറിയുന്നുണ്ടായില്ല. പിറ്റേ ആഴ്ച നടക്കാനിരിക്കുന്ന ഡാൻസ് പ്രോഗ്രാം മാത്രമായിരുന്നു അവളുടെ ഉള്ളിൽ .. ഏതോ കൃഷ്ണസ്തുതിയിലാണ് അനു ആടിക്കൊണ്ടിരുന്നത്… അവളുടെ ലാസ്യഭാവതാളങ്ങൾ സമ്മിശ്രമായ അംഗചലനങ്ങൾ എബിയിൽ ഉൾപ്പുളകമുണ്ടാക്കി..
“നർത്തകിമാർക്ക് ഒരു പ്രത്യേക അംഗലാവണ്യം തന്നെയാ… അവനോർത്തു. പാട്ട് നിന്നപ്പോൾ ശ്വാസം ആഞ്ഞു വലിച്ച് കിതച്ചു കൊണ്ട് അനു പാരപറ്റിന്റെ ഭിത്തിയിൽ ചാരി വെറും നിലത്തിരുന്നു. കൈകൾ രണ്ടും കാൽമുട്ടിൽ നീട്ടിവച്ചു കണ്ണുകളടച്ച് അവളങ്ങനെ ഇരുന്നു. എബി എഴുന്നേറ്റ് അവൾക്കരികിലേക്കു ചെന്നു. “ടോ… എന്തായിത്….?? തന്റെ ഭാവം കണ്ടിട്ട് ഹാർട്ട്ബീറ്റ് 200 കടന്ന മട്ടുണ്ടല്ലോ.. അവനൊന്നു ചിരിച്ചു. അനു കണ്ണു തുറന്നു. “ഹാ ഡോക്ടറ് വന്നോ… അപ്പോഴും അവൾ കിതയ്ക്കുന്നുണ്ടായിരുന്നു. “എടോ താനിങ്ങനെ തുടർച്ചയായിട്ട് പ്രാക്ടീസ് ചെയ്യരുത്ട്ടോ… കൃത്യമായ ഇടവേളകളിൽ റെസ്റ്റ് എടുത്തിട്ടു മാത്രം ഇങ്ങനെ ചെയ്യാവു.. തന്റെ ഹാർട്ട് വല്ലാതെ ജോലി ചെയ്തോണ്ടിരിക്കുകയാണെന്ന് തന്റെ മുഖഭാവം കണ്ടാൽ അറിയാം.
“ഡോക്ടർ ഇവിടിരിക്ക്.. അവൾ തറയിൽ കൊട്ടിക്കാണിച്ചു.. എബി അവൾക്കടുത്തായി ചേർന്നിരുന്നു.. “ഞാനൊന്നു ചാരിക്കോട്ടെ ഡോക്ടറെ… വല്ലാത്ത കിതപ്പ്… അനു എബിയുടെ തോളുകളിലേക്ക് നോക്കിക്കൊണ്ടു ചോദിച്ചു.. എബിയുടെ കണ്ണുകൾ തിളങ്ങി. “പിന്നെന്താടോ … കിതപ്പു മാറും വരെ താൻ റിലാക്സ് ആവ് .. അനു പതിയെ അവന്റെ തോളിലേക്ക് ചാരി.. “ഞാൻ … ഞാൻ തന്നോടൊരു കാര്യം പറയാൻ വേണ്ടിയാ വന്നത് അനു .. “എന്താ ഡോക്ടറെ… കൈകൾ താളത്തിൽ കാൽമുട്ടിൽ തട്ടിക്കൊണ്ട് അനു ചോദിച്ചു.. “എന്നെപ്പറ്റി തന്റെ അഭിപ്രായമെന്താ….?? എബിയുടെ വാക്കുകളിൽ ഗൗരവം കലർന്നു. ” ഡോക്ടർ അടിപൊളിയല്ലേ… ഇതിലിത്ര ചോദിക്കാനെന്താ.. അനു രണ്ടാമതൊന്ന് ആലോചിക്കാതെ വളരെ ഒഴുക്കോടെ അവനു മറുപടി നൽകി. “തനിക്ക് … തനിയ്ക്ക് എന്നോടുള്ള റിലേഷൻഷിപ്പ് ഏത് .. ഏത് ടൈപ്പാടോ…?? തോളിൽ ചാഞ്ഞു കിടന്ന അവളെ തല മെല്ലെ ചരിച്ചു പിടിച്ച് നോക്കി എബി.
അനു പെട്ടെന്ന് തോളിൽ നിന്നും തലയുയർത്തി… അവളുടെ കൃഷ്ണമണികൾ ധ്യതഗതിയിൽ ചലിച്ചു.. “പറയെടോ… അവന്റെ ശബ്ദം മൃദുവായി.. “അത് ഡോക്ടറെ .. എനിക്ക് .. ഞാൻ… അവൾക്ക് മുന്നിൽ വാക്കുകൾ ചിന്നിചിതറി വീണു.. “എന്നോട് തനിയ്ക്കൊരു ഇഷ്ടമുണ്ടെന്ന് തന്റെ കണ്ണുകൾ പറഞ്ഞ് പലപ്പോഴും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.. ദിത്തിയിലേക്ക് തല ചായ്ച്ച് ആകാശത്തേക്കു നോക്കി എബി പറഞ്ഞു. അനു നിശബ്ദയായി കുനിഞ്ഞിരുന്നു.. “എന്തേലും കള്ളമാണ് താൻ ഇപ്പോ മനസ്സിൽ ആലോചിക്കുന്നതെങ്കിൽ അതെന്നോട് പറയണ്ടട്ടോ…. എബി അതേയിരിപ്പ് തുടർന്നു ..
“എനിയ്ക്ക് തന്റെ മനസ്സറിയണമെന്നുണ്ട് അനു .. വളരെ സത്യസന്ധമായി… അനു പതുക്കെ അവന്റെ വലതുകരത്തിനിടയിലൂടെ കൈയ്യിട്ടുകൊണ്ട് ആ കൈ ചേർത്തു പിടിച്ച് വീണ്ടും അവന്റെ തോളിലേക്ക് ചാഞ്ഞു. “ഇതാണെന്റെ മനസ്സ്…. ഒളിയ്ക്കണില്ല ഞാനൊന്നും… പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.. അപ്പോഴും എബി അനങ്ങിയില്ല.. “എനിയ്ക്ക് തന്നെ വല്ലാതെ ഇഷ്ടാടോ…. ഉള്ളിലടക്കി നടക്കുവാരുന്നു ഞാൻ.. “തന്റെ കണ്ണിൽ നിന്നും എന്നോടുള്ള ഇഷ്ടം വായിച്ചെടുത്തിട്ടേ എന്റെ ഇഷ്ടം പറയു എന്ന് നേരത്തേ തീരുമാനിച്ചിരുന്നതാടോ… “അനു .. താനാടോ എന്നിലെ പ്രണയം ..!! എന്റെ മനസ്സിന്റെ ഓരോ അറയിലും ഇപ്പോ നിറഞ്ഞു നിൽക്കുന്നത് തന്നോടുള്ള എന്റെ പ്രണയമാ… എബിയുടെ ശബ്ദം വളരെ ആർദ്രമായിരുന്നു..
ഉള്ളിലെ മുഴുവൻ സ്നേഹത്തെയും ആവാഹിച്ചാണ് അവനതു പറഞ്ഞു തീർത്തത്. “മമ്…. അനു അവന്റെ കൈയ്യിൽ ഒന്നുകൂടി അമർത്തിപിടിച്ചുക്കൊണ്ട് ശാന്തമായ് മുളി.. “എന്താ തനിയ്ക്ക് എന്നോട് പറയാനുള്ളത്…? ഉണ്ടോ എന്തെങ്കിലും …?? അവൻ അവളിലേക്കു തല ചേർത്തുവച്ചു കൊണ്ട് ചോദിച്ചു… “എന്നെ … എന്നെ വിട്ട് പോകരുത്…. അത്രമാത്രം… അതേ എനിയ്ക്ക് പറയാനുള്ളു.. അവളുടെ ശബ്ദത്തിലേക്ക് കണ്ണിരിന്റെ തണുപ്പ് പടർന്നിരുന്നു.. “അതിനല്ലല്ലോ പെണ്ണേ നിന്നെ ഞാൻ ആഗ്രഹിച്ചത്… പ്രണയാർദ്രമിഴികളോടെ എബി അവളെ നോക്കി.. “ഡോക്ടറെ നമ്മൾ രണ്ടു ജാതിയിൽ പെട്ടവരല്ലേ.. സാമ്പത്തികമായും ഒരുപാട് ഭിന്നതകൾ ഉണ്ട് അതാ എന്റെ പേടി.. അവളുടെ കണ്ണുനീർ ചാലുകളായൊഴുകി അവന്റെ ടീഷർട്ടിനെയും നനച്ച് അകത്തേത് എത്തിയിരുന്നു..
“അതിലൊന്നും ഒരു കാര്യോം ഇല്ലെടോ… നമുക്കിടയിൽ ഈ പറഞ്ഞതൊന്നും കടന്നു വരില്ല.. “നീയും ഞാനും നമ്മുടെ മനസ്സിലെ പ്രണയവും മാത്രം നാം ഇരുവർക്കും ഇടയിൽ ഇനി ഉണ്ടാകു… പോരെ .. എബി അവന്റെ കൈയ്യിനെ പൊതിഞ്ഞ അവളുടെ കൈകൾ വിടുവിച്ചുകൊണ്ട്, അതേ കൈ കൊണ്ട് അവളെ നെഞ്ചോരം ചേർത്തു പിടിച്ചു “നിന്റെ സ്ഥാനം ഇനി ഇവിടെയാ… അവളെ ഒന്നു കൂടി ഗാഢമായി ചേർത്തുപിടിച്ചു എബി. “ഈ ചെയ്യുന്നത് തെറ്റാണോ എന്നെനിയ്ക്ക് അറിയില്ല ഡോക്ടറെ.. പക്ഷെ ഈ നിമിഷത്തിൽ നിന്നും ഇറങ്ങിപ്പോകാൻ എനിയ്ക്ക് സാധിക്കുന്നില്ല.. ശബ്ദം ചിലമ്പിച്ചിരുന്നു എങ്കിലും അനു അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു.. കുറേ നേരം അവരങ്ങനെ പരസ്പരം മറന്നിരുന്നു.. പെട്ടെന്നേതോ ഓർമ്മയിൽ അനു അവനിൽ നിന്നും വേർപ്പെട്ടു..
“കുറേ നേരായോ ഡോക്ടറെ…?? അവൾ ചുറ്റും നോക്കി.. “ഇല്ലെടോ… താനിവിടിരിക്ക്… ഇപ്പോ പോകല്ലേടോ പ്ലീസ് … അനു ഒന്നു മൂളിക്കൊണ്ട് ചിലങ്കകൾ അഴിക്കാനാഞ്ഞു. “ഞാനഴിച്ചു തരട്ടേ അനു.? എബി അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.. “മ്മ്ഹ്… അനു മിഴികൾ താഴ്ത്തി . എബി പതുക്കെ ചിലങ്കയുടെ ഓരോ പൂട്ടുകളും അഴിക്കാൻ തുടങ്ങി.. അനുവിന്റെ കാൽവണ്ണയുടെ ഭംഗിയിൽ ഹൃദയം നിന്നു പോകുന്നതായി അവനു തോന്നി.. അവയെ സ്പർശിച്ചപ്പോൾ അനുഭവപ്പെട്ട തരംഗങ്ങൾ അവനിൽ വിവരിക്കാനാവാത്ത അനുഭൂതി സൃഷ്ടിച്ചു.. അവന്റെ വിരലുകൾ പാദത്തെ തൊട്ടുഴിഞ്ഞു കടന്നു പോയ നിമിഷങ്ങൾ അനുവിലും പുളകം സൃഷ്ടിച്ചു.. പരസ്പരം പ്രകടിപ്പിച്ചില്ല എങ്കിൽ പോലും തടയാനാവാത്ത ഉന്മാദം ഇരുവരെയും പിടികൂടിയിരുന്നു.. ചിലങ്കകൾ അനുവിന്റെ കൈയ്യിലേക്കു വച്ചു കൊടുക്കവേ കണ്ണുകൾ പരസ്പരം ഇടഞ്ഞു..
“ദേ ഇങ്ങനെ നോക്കി എന്നെക്കൊണ്ട് മഹാപാപം ഒന്നും ചെയ്യിപ്പിക്കല്ലേ പെണ്ണേ… കുസൃതി കണ്ണുകളോടെ എബി പറഞ്ഞു. “ഒന്നു പോ ഡോക്ടറെ…. ചിരിയോടെ അവൾ പതുക്കെ എബിയുടെ കൈയ്യിലിടിച്ചു.. “എനിയ്ക്കൊരുപാട് ഇഷ്ടാ ടീ നിന്നെ… അനുവിന്റെ ചെവിയോരം ചെന്ന് ഒരിയ്ക്കൽ കൂടി എബി മന്ത്രിച്ചു.. അവന്റെ ഉച്ഛ്വാസവായു തട്ടിയപ്പോൾ അനു മെല്ലെ തലയിളക്കി.. “ഇന്നെനിയ്ക്ക് വേണ്ടി ഏത് പാട്ടാ പാടുന്നേ… അനു അവനെ ഉറ്റുനോക്കി.. “മമ് പാട്ട്… ഒരു പഴയ പാട്ട് പാടാം…. മതിയോ….? “എന്തായാലും മതി… ഡോക്ടർടെ ആ ശബ്ദം കേട്ടാൽ മതി.. എബിയുടെ വിരലുകൾക്കിടയിലൂടെ വിരലുകൾ കോർത്തു പിടിച്ചുകൊണ്ട് അനു പറഞ്ഞു. “എന്നാ കേട്ടോ…. 🎵 എങ്കിലുമെൻ ഓമലാൾക്കു താമസിക്കാനെൻ കരളിൽ തങ്കക്കിനാവു കൊണ്ടൊരു താജ്മഹൽ ഞാൻ പണിയും…. മായാത്ത മധുരഗാന മാലിനിയുടെ കൽപ്പടവിൽ കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം … പ്രാണസഖി ഞാൻ വെറുമൊരു…. അനു അവനെ കേട്ടുക്കൊണ്ട് കണ്ണടച്ച് അവനോട് ചേർന്നിരുന്നു…..തുടരും……

by