രചന – കാന്താരിപ്പെണ്ണ്
എന്തിനാ ഇതൊക്കെ ചെയുന്നത്, എനിക്ക് വേണ്ടി ഇതൊക്കെ ചെയ്യാൻ ഞാൻ നിന്നോട് പറഞ്ഞിട്ടൊന്നുമില്ലല്ലോ ” “എന്നോട് പറയാതെ ഞാനൊരു കാര്യവും ചെയ്യാറില്ല. യശോദമ്മ പറഞ്ഞു ഞാനത് അനുസരിച്ചു. അല്ലാതെ തനിക്ക് വെള്ളം കൊണ്ട് തരാൻ പൂതി തോന്നിട്ട് കൊണ്ട് വന്നതോന്നുമല്ല ” സിദ്ധു പറഞ്ഞതിന് മറുപടി പറഞ്ഞു കൊണ്ട് ഐശു അവന്റെ കൈ പിടിച്ചു മാറ്റി.
“അപ്പൊ അത്രക്കൊക്കെ ഉള്ളു എന്നോടുള്ള ഇഷ്ട്ടം ല്ലേ. ഇത്ര നാൾ ഞാൻ വിചാരിച്ചു നിനക്ക് എന്നോട് വല്ലാത്ത ഇഷ്ട്ടമായിരിക്കുമെന്ന്. പക്ഷെ ഇപ്പൊ ഇപ്പൊ എനിക്ക് മനസിലായി ഞാൻ വിചാരിച്ച അത്രക്കൊന്നും നിനക്ക് എന്നോടൊന്നുമില്ലന്ന് ” “ഇഷ്ട്ടം ആയിരുന്നു ഭ്രാന്ത് പോലെ ഒരുപാട് ഇഷ്ട്ടം തോന്നിയിരുന്നു. പക്ഷെ തിരിച്ചു എന്നോടൊന്നുമില്ലന്ന് കണ്ടപ്പോൾ ഞാനെന്റെ ഇഷ്ട്ടം അത് വേണ്ടെന്നു വെച്ചു. കിട്ടാത്തത് ആഗ്രഹിച്ചു എന്തിനാ വെറുതെ ഞാൻ എന്റെ ജീവിതം നശിപ്പിക്കുന്നത് ” പുച്ഛിച്ചു കൊണ്ട് സിദ്ധു പറഞ്ഞതിന് വീറോടെ ഐശു പറഞ്ഞത് കേട്ടു സിദ്ധുവിനു ദേഷ്യം വന്നു. “അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാടി പുല്ലേ നീ ഇങ്ങോട്ട് കേറി വന്നത് ” എന്ന് ചോദിച്ചു കൊണ്ട് സിദ്ധു ദേഷ്യത്തിൽ വീണ്ടും ഐശുവിന്റെ കയ്യിൽ കേറി പിടിച്ചു. “ഞാൻ വലിഞ്ഞു കേറി വന്നതോന്നുമല്ല എന്നെ വിളിച്ചിട്ട ഞാൻ വന്നത്. ഇനി നിങ്ങൾക് ഇഷ്ട്ടമല്ലങ്കിൽ ഞാൻ പോവാ…”
“കുറെ ദിവസമായി ഞാൻ കേൾക്കുവ നിങ്ങള്, താന്, തനിക് എന്നൊക്കെ മര്യാദക്ക് ഇതൊക്കെ നിർത്തിയിട്ട് സിദ്ധുവേട്ടന്ന് വിളിച്ചോണം കേട്ടല്ലോ ” “എനിക്കൊന്നും പറ്റില്ല. എന്റെ കൈ വേദനിക്കുന്നു വിട്, ഇല്ലെങ്കിൽ രാത്രി എന്നെ കേറി പിടിച്ചെന്ന് പറഞ്ഞു ഞാൻ ഒച്ച വെക്കും ” “ഓഹോ… എന്റെ മുറിയിൽ കേറി വന്നിട്ട് ഞാൻ കേറി പിടിച്ചെന്ന് പറഞ്ഞു നീ ഒച്ച വെക്കുമോ എന്നാ പറയുമ്പോൾ ഇതും കൂടി പറഞ്ഞോ ” എന്ന് പറഞ്ഞു കൊണ്ട് സിദ്ധു അവളെ കട്ടിലില്ലേക്ക് തള്ളിയിട്ടു. അവളെ ബ്ലോക്ക് ചെയ്തു കൊണ്ട് സിദ്ധു അവളുടെ മേൽ കേറി കിടന്നതും അത് കണ്ടു ഐശു കണ്ണ് മിഴിച്ചു ഒന്നും ചെയ്യാനാക്കാതെ അവനെ നോക്കി. (നിനക്ക് എന്നോടൊന്നും ഇല്ലല്ലേ ) മനസ്സിൽ പറഞ്ഞു കൊണ്ട് സിദ്ധു തല താഴേക്കു നീക്കി
ഐശു വിന്റെ ചുരിദാർ ടോപ് പൊക്കി കൊണ്ട് അവളുടെ വയറിൽ ചുണ്ട് ചേർത്തു. പെട്ടന്ന് ആയതിനാൽ ഐശു ഒന്ന് പുളഞ്ഞു കൊണ്ട് ഒന്നുയർന്നു പോയി. കൈ രണ്ടും ബെഡ് ഷീറ്റ്ൽ മുറുകി. സിദ്ധു വിന്റെ ചുണ്ടുകൾ അവളുടെ വയറാകെ ഓടി നടന്നു. അവസാനം സഹിക്കാൻ കഴിയാതെ ആയപ്പോൾ ശക്തിയിൽ അവനെ പിടിച്ചു തള്ളി കൊണ്ട് ഐശു വേഗം എഴുനേറ്റു. കണ്ണ് നിറച്ചു കൊണ്ട് ഐശു സിദ്ധുവിനെ ഒന്ന് നോക്കെ അപ്പോഴാണ് താൻ എന്താ ചെയ്തെതെന്ന ബോധം സിദ്ധുവിന് വന്നത് തന്നെ.
“ഐശു…. ഞാൻ ” കുറ്റബോധത്തോടെ സിദ്ധു പറയാൻ വന്നതും അത് കേൾക്കാൻ നിൽക്കാതെ ഐശു വേഗം മുറിവിട്ടിറങ്ങി. ചെയ്തു പോയ കാര്യത്തെ ഓർത്ത് ഒന്നാശ്വാസിക്കാൻ പോലും കഴിയാതെ സിദ്ധു തലക്ക് ഭ്രാന്ത് പിടിച്ചു മുറിയിൽ തലങ്ങും വിലങ്ങും നടന്നോണ്ടിരുന്നു. കരഞ്ഞു കൊണ്ട് മുറിയിൽ എത്തിയ ഐശു ദേവു ഉറങ്ങുന്നത് കണ്ടപ്പോൾ കരച്ചിൽ അടക്കി വേഗം ബാത്‌റൂമിൽ കേറി വാതിൽ ലോക്ക് ചെയ്തു സങ്കടം തീരും വരെ കരഞ്ഞു. ഒരുവിധം ആശ്വാസമായാതും മുഖം കഴുകി ഐശു ദേവുവിന്റെ അടുത്ത് പോയി കിടന്നു. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
പിറ്റേന്ന് ഐശുനോട് സോറി പറയാനായി സിദ്ധു ഒരുപാട് ശ്രമിച്ചു എങ്കിലും ഐശു അവനിൽ നിന്നും അകലം പാലിച്ചു കൊണ്ട് നടന്നു. അത് സിദ്ധുവിൽ കൂടുതൽ ദേഷ്യവും സങ്കടവും നിറച്ചു വെങ്കിലും ഒരു അവസരത്തിനായി അവൻ കാത്തിരിക്കാൻ തീരുമാനിച്ചു. “അതെ സിദ്ധുവേട്ടാ… ഞങ്ങൾക്ക് ഇവിടെ ഇരുന്നിരുന്നു ബോർ അടിക്കുന്നു ഞങ്ങളെ ഒന്ന് പുറത്തു കൊണ്ട് പോകുമോ ” ആതിര സിദ്ധുവിന്റെ മുറിയില്ലേക്ക് ചെന്ന് കൊണ്ട് പറഞ്ഞതും ഓഫീസ് വർക്ക് ചെയ്തു കൊണ്ടിരുന്ന സിദ്ധു അത് കേട്ടു പെട്ടന്ന് വർക്ക് നിർത്തി ആതിരയെ നോക്കി. “പോകാം… എല്ലാവരോടും റെഡിയാക്കാൻ പറ ” ഒന്നാലോചിച്ചു കൊണ്ട് സിദ്ധു പറഞ്ഞതും അത് കേട്ട സന്തോഷത്തിൽ ആതിര എല്ലാവരോടും പറയാനായി താഴേക്കു പോയി. കുറച്ചു സമയം കഴിഞ്ഞു സിദ്ധു റെഡിയായി ഇറങ്ങി ചെന്നതും എല്ലാവരും റെഡിയായിരുന്നു.
സിദ്ധു വണ്ടിയിൽ കേറിയതും കാവ്യ വേഗം കോഡ്രൈവർ സീറ്റ്‌ൽ കേറി ഇരുന്നു. അതിന് പുറകെ ആതിരയും ആർദ്രയും ദേവുവും ഐശുവും കേറി ഇരുന്നു. പാർക്കിലും ബീച്ചിലുമൊക്കെ കറങ്ങി നടക്കുമ്പോൾ കിട്ടുന്ന ഗ്യാപ്ൽ സിദ്ധു ഐശുവിന്റെ അടുത്തേക്ക് സംസാരിക്കാൻ ചെല്ലുമ്പോഴോക്കെ അത് കണ്ടു കാവ്യ അവർക്കിടയിൽ ഒരു തടസമായി കടന്നു ചെന്നുക്കൊണ്ടിരുന്നു. ഒടുവിൽ എല്ലാം ശ്രമങ്ങളും പാഴായി പോകുന്നത് കണ്ടു സിദ്ധു എല്ലാവരെയും കൂട്ടി തിരിച്ചു വീട്ടില്ലേക്ക് യാത്രയായി. കുറച്ചു ദൂരം കഴിഞ്ഞതും തന്റെ കാറിന്റെ പിന്നിൽ ഒരു കാർ ഫോളോ ചെയുന്നതായി കണ്ടതും സിദ്ധു കാറിന്റെ സ്പീഡ് കൂട്ടി കൊണ്ടിരുന്നു. ക്ഷീണം കാരണം ബാക്കി എല്ലാവരും ഉറങ്ങിയത് കൊണ്ട് ഇക്കാര്യം അവരാരും അറിഞ്ഞിരുന്നില്ല. സ്പീഡിൽ പോകുമ്പോഴും ആ കാർ പുറകെ തന്നെ ഉള്ളത് കണ്ടു സിദ്ധുവിനു ടെൻഷൻ ആകാൻ തുടങ്ങിയിരുന്നു. ഒടുവിൽ വരുന്നത് വരട്ടെ എന്ന രീതിയിൽ സിദ്ധു കാറിന്റെ സ്പീഡ് കുറച്ചതും ആ കാർ അവരുടെ കാറിനെ ഓവർ ടെക് ചെയ്തു മുന്നിൽ വന്നു നിന്നു. അത് പെട്ടന്ന് ആയതിനാൽ സിദ്ധു sudden ബ്രേക്കിട്ടതും ഉറങ്ങിയവർ എല്ലാവരും ഉണർന്നു കൊണ്ട് മുന്നോട്ട് ആഞ്ഞു പോയി.
പെട്ടന്ന് എന്താണ് സംഭവിച്ചതെന്ന് അറിയാതെ എല്ലാവരും മുന്നോട്ട് നോക്കിയതും മുന്നിലേ കാറിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടു ഐശു ഒഴികെ എല്ലാവരും ഞെട്ടി. “കിരൺ… ” ആളെ കണ്ടതും അറിയാതെ സിദ്ധു പറഞ്ഞു. “ഇങ്ങോട്ട് ഇറങ്ങി വാടാ… എന്തൊരു പോകാ… പോകുന്നെ. മനുഷ്യൻ എത്ര നേരായി ഫോളോ ചെയ്യാൻ തുടങ്ങിയിട്ട് ” കാറിൽ നിന്നും ഇറങ്ങി സിദ്ധുവിനെ പിടിച്ചു പുറത്തേക്കു ഇറക്കി കൊണ്ട് കിരൺ ചോദിച്ചു. “അതിന് എനിക്കറിയോ നീയാണ് ഫോളോ ചെയുന്നതെന്ന് കുറച്ചു സമയം ഞാനൊന്നു ടെൻഷനായി പോയി ” “സാരമില്ല ഇടക്കൊക്കെ ടെൻഷൻ നല്ലതാ… ”
പറഞ്ഞു കൊണ്ട് സിദ്ധു കിരണിനെ കെട്ടിപിടിച്ചതും തിരിച്ചു കെട്ടിപിടിച്ചു കൊണ്ട് കിരൺ പറഞ്ഞു. “അല്ല കുറച്ചു ദിവസം കഴിഞ്ഞേ വരുള്ളൂന്ന് പറഞ്ഞിട്ട് എന്താണാവോ പെട്ടന്ന് വന്നത് ” കിരണിനെ കണ്ടു കാറിൽ നിന്നും തല പുറത്തേക്കിട്ട് കൊണ്ട് കാവ്യ അവനോടു ചോദിച്ചു. “എനിക്കാകെ ബോറടിച്ചപ്പോൾ ഞാനിങ് പോന്നു. അച്ഛനോട് വരുന്നോന്ന് ചോദിച്ചപ്പോൾ അച്ഛൻ ബിസി. പിന്നെ ആരെയും നോക്കാനില്ലതത് കൊണ്ട് ഞാൻ സ്ഥലം വിട്ടു ” “അതെന്തായാലും നന്നായി. എന്ന പിന്നെ ബാക്കി വീട്ടിൽ പോയിട്ട് പറയാം നീ വണ്ടി എടുക്ക് ” “ഓക്കേ… ”
എന്ന് പറഞ്ഞു കൊണ്ട് കിരൺ വണ്ടി എടുത്തതും അവനു പുറകെയായി സിദ്ധുവും വണ്ടി എടുത്തു. വീട്ടിൽ എത്തിയതും കിരണിനെ കണ്ടു അവിടെ ഉള്ളവരും ഞെട്ടി അവനെ നോക്കി നിന്നു. “നീ എന്താ മോനെ പറയാതെ വന്നത് ” കിരണിന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് ജയന്തി അമ്മായി ചോദിച്ചു. “അത് കൊണ്ട് എല്ലാവരും ഞെട്ടി തരിച്ചു നിൽക്കുന്നത് കാണാൻ പറ്റി. പറഞ്ഞു വന്നിരുന്നേൽ ഇതൊക്കെ കാണാൻ പറ്റുമായിരുന്നോ ” “കേറി വാ മോനെ യാത്ര കഴിഞ്ഞു വന്നതല്ലേ കുളിച്ചു വാ അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുത്തു വെക്കാം ” “കുറച്ചു കനത്തിൽ തന്നെ എടുത്തോ അമ്മായി ഇവിടെ എത്തുന്നത് വരെ ഒന്നും കഴിച്ചിട്ടില്ല. ഒറ്റ വരവായിരുന്നു. ” യശോദ പറഞ്ഞതും മറുപടി പറഞ്ഞു കിരൺ അകത്തേക്ക് നടന്നു പുറകെ തന്നെ എല്ലാവരും ചെന്നു. കിരണും എല്ലാവരും ഫ്രഷ് ആയി വന്നതും യശോദ എല്ലാവർക്കും കഴിക്കാൻ ചൂടോടെ ചപ്പാത്തിയും ചിക്കൻ കറിയും മേശയിൽ വെച്ചിരുന്നു. എല്ലാവരും ഇരുന്നതും യശോദ തന്നെ എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുത്തു.
“ഇതാരാ യുദ്ധ ഭൂമിയിൽ ഒരു പുതിയ ഭടൻ ” “പുതിയതൊന്നുമല്ല പഴയതു തന്നെയാ എന്റെ ഫ്രണ്ട് ആണ് ഐശു ” ഐശുവിനെ കണ്ടു കിരൺ ചോദിച്ചത് കണ്ടു ദേവു പറഞ്ഞു. “ഓഹോ… നിന്റെ ഫ്രണ്ട് ആണോ… അപ്പൊ നിന്റെ റേഞ്ച് പോലെ ഒരു പത്തു പൈസ കുറവ് ആയിരിക്കുമല്ലോ ” “ഹ്മ്മ്… ഇത് കുറവല്ല ഇച്ചിരി കൂടുതലാ… ” കിരൺ പറഞ്ഞതിന് മറുപടിയായി സിദ്ധു പറഞ്ഞതും ഐശു അവനെ ഒന്ന് തുറിച്ചു നോക്കി. അത് കണ്ടു അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചതും ഐശു വേഗം തല കുനിച്ചു ഇരുന്നു പെട്ടന്ന് അത് കണ്ടതും സിദ്ധുന് ചിരി വന്നു. (തുടരും )

by