രചന – അർച്ചന
എന്റെ ആ അവിഞ്ഞ എക്സ്പ്രെഷൻ കണ്ടപ്പോൾ തന്നെ പോലീസ് മാമന് കാര്യം മനസിലായിന്ന്
“”ഇങ്ങോട്ട് ഇറങ്ങടാ രണ്ടും “” ന്നുള്ള ആ ഗാംഭീര്യമുള്ള ശബ്ദം കേട്ടപ്പോൾ തന്നെ മനസിലായി……..
************************
അയ്യയ്യോ പണിപാളിലോ…
രാരിരാരം പാടിയുറക്കാൻ പോലീസ് വന്നല്ലോ.😝
ആദ്യം ആയിട്ടാ പോലീസിനെ ഇങ്ങനെ അടുത്ത് കാണുന്നെ….. എന്താ ഗൗരവം…. എന്താ കൊമ്പൻ മീശ….. ഈ പോലീസ്കാർക്കെല്ലാം കൊമ്പൻ മീശ നിർബന്ധം ആണെന്ന് തോന്നുന്നു…..
“”എന്തിനാ അങ്കിളെ ഇങ്ങനെ ഉച്ചത്തിൽ പറയുന്നേ…. ഞങ്ങൾക്ക് ചെവി കേൾക്കാം….
ഇങ്ങോട്ട് ഇറങ്ങി വാ മക്കളേന്ന് നല്ല സൗമ്യമായി പറഞ്ഞൂടെ……. “”
ദില്ലുന്റെ ഡയലോഗ് കേട്ടപ്പോൾ തന്നെ വിച്ചുവിന് അവൾക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയെങ്കിലും ആ പോലീസ്കാരന്റെ മോന്ത കണ്ടപ്പോൾ പിടിച്ചു നിന്നു……
“”അങ്കിളോ….. 😡😡 ഞാൻ ഏത് വകയിൽ ആണെടി നിന്റെ അങ്കിൾ ആയത്…. ഞാൻ ഒരു പോലീസ്കാരൻ ആണെന്ന് കാണുമ്പോൾ തോന്നുന്നില്ലേ….. നിന്റെ ഒക്കെ അഹങ്കാരം ഞാൻ തീർത്തു തരുന്നുണ്ട്…… ഇങ്ങോട്ട് ഇറങ്ങാൻ….. “”
കലിപ്പിച്ചുള്ള അയാളുടെ സംസാരം കേട്ടപ്പോൾ തന്നെ രണ്ടും നല്ല കുട്ടികൾ ആയിട്ട് ബുള്ളറ്റിൽ നിന്ന് ഇറങ്ങി…..
‘”ഇത് നിന്റെ ആരാന്നാ പറഞ്ഞേ…. “”
ആദ്യ ചോദ്യം ദില്ലുനോട് ആയിരുന്നു….
അതിനവൾ ഒന്ന് ഇളിച്ചുകൊടുത്തിട്ട്
ബ്രദർ എന്ന് പറഞ്ഞു…
സത്യം പറയടി….. ഒരു അലർച്ച ആയിരുന്നു…… അവൾ ഒന്ന് ഞെട്ടി…..
“”എന്റെ കെട്ടിയോൻ ആണ് സാറേ……””
അതിനേക്കാൾ ഉച്ചത്തിൽ അവൾ അലറിവിളിച്ചു….
ഇപ്പോൾ പോലീസ്കാരൻ ഞെട്ടി…. 😂ഒപ്പം വിച്ചുവും….
അവളുടെ അലർച്ച കേട്ട് SI അങ്ങോട്ട് വന്നു…..
“”എന്താ ഇവിടെ…. “”
“”സർ…. ദേ ഈ പെണ്ണ് കുറേ നേരം ആയി കിടന്നു തുള്ളുന്നു….. ഒരു പോലീസ്കാരൻ ആണെന്ന് പോലും നോക്കാതെ എന്നെ എന്തൊക്കെയാണ് വിളിച്ചത് എന്നറിയോ….
പിന്നെ എന്തോ ചുറ്റിക്കളി ഉണ്ടെന്ന് തോന്നുന്നു.. “”
“”ദേ സാറേ…. ഞാൻ അങ്കിളെന്നല്ലേ വിളിച്ചേ…. അല്ലാതെ തെറിയൊന്നും അല്ലല്ലോ….. “”
“”ഡീ.. ഡീ… നിന്റെ വിളച്ചിൽ ഒന്നും ഇങ്ങോട്ട് വേണ്ട…. നിന്റെ കാര്യത്തിൽ ഇന്ന് ഞാൻ തീരുമാനം ഉണ്ടാക്കും….. “”
ദില്ലുവും ആ കോൺസ്റ്റബിളും തമ്മിൽ അടിയോടടി ആയി…. SI ആണെങ്കിൽ എന്തോ ആലോചിച്ചു നിൽക്കുന്നു…. വിച്ചു എങ്ങനെ ഇവിടുന്നു ഊരിപ്പോകാം എന്ന് ആലോചിക്കുന്നു….
____________________________
“”ദില്ലുമോളെ….. “”
ആ വിളി കേട്ടപ്പോൾ തന്നെ ഞാൻ ഒന്ന് ഞെട്ടി…. ഇന്നാട്ടിൽ ഇവളെ ദില്ലുമോളെന്നൊക്കെ വിളിക്കാൻ ആരാന്നൊക്കെ ചിന്തിച്ചു ഞാൻ ചുറ്റും നോക്കിയതും വീണ്ടും ആ ശബ്ദം….
“”മോള് എന്നെ മറന്നു പോയോ…… “”
“”ഏഹ്….. SI സാർ…… 😲😲””
ഞാൻ ഞെട്ടി…. കോൺസ്റ്റബിളും ഞെട്ടി…..
ഇവൾക്ക് ഇയാളെ അറിയോ എന്നുള്ള ഭാവത്തിൽ ഞാൻ അവളെ നോക്കിയപ്പോൾ എന്തോ ആലോചിച്ച ശേഷം ചന്ദ്രൻ സാറേന്ന് വിളിച്ചു ആ SI നെ പോയി കെട്ടിപിടിച്ചു……
***************** *****************
ഒരു നിമിഷം ഞാനും ഞെട്ടിപ്പോയിരുന്നു…. ഇതാരാണ് എന്നെ ദില്ലുമോളെന്നൊക്കെ വിളിക്കാൻ എന്ന് ചിന്തിച്ചു ഞാൻ ആദ്യം നോക്കിയത് വിച്ചേട്ടന്റെ മുഖത്തേക്ക് ആണ്… വിച്ചേട്ടൻ ചുറ്റും പരുതുകയാണ്….
പിന്നെയാ മനസിലായത് അത് ആ si ന്റെ വിളിയാണെന്ന്….. ഒന്നും കൂടി ആലോചിച്ചു നോക്കിയപ്പോൾ ആണ് ആളെ പിടികിട്ടിയത്…
അപ്പോൾ തന്നെ ആളെ പോയി കെട്ടിപിടിച്ചു…. കൊമ്പൻമീശ ഒക്കെ വച്ചു ആൾ ആകെ മാറിപോയിട്ടുണ്ട്……
“”ചന്ദ്രു…… ദേ ഇയാൾ എന്നെ എന്തൊക്കെയോ പറഞ്ഞു….. ഞാൻ പാവം അല്ലേ….. “”
അത് വിട്ടേക്ക്…. അവന് ആൾ അറിയാതെ പറഞ്ഞതല്ലേ…… എവിടെ എന്റെ മോളുടെ ഫ്രണ്ട്സ് ഒക്കെ….. അവരൊന്നും ഇല്ലേ….. ഇതാരാ…. “”
“”എന്റെ ചന്ദ്രു…. എല്ലാം കൂടി ഒരുമിച്ചു ചോദിക്കല്ലേ…. ഞാൻ പറയാം….. “”
അതും പറഞ്ഞു വിച്ചേട്ടന്റെ മുഖത്തോട്ട് നോക്കിയപ്പോൾ എന്താ ഇവിടെ നടക്കുന്നെന്നുള്ള ഭാവം….. കോൺസ്റ്റബിളിന്റെ കിളി ഒക്കെ പണ്ടേ പോയ മട്ടാണ്…..
ഞാൻ ആ കൊമ്പൻ മീശ ഒന്നുകൂടെ തിരിച്ചു ചന്ദ്രുനോട് പറയാൻ തുടങ്ങി……
❇️❇️❇️❇️❇️❇️
“”മോളെ ഇവൻ ആരാ….. എല്ലാർക്കും പണി കൊടുക്കുന്ന നിനിക്ക് കിട്ടിയ പണി ആണോ….. “”
ഒന്ന് ആക്കിക്കൊണ്ടുള്ള ചന്ദ്രു സാറിന്റെ സംസാരം കേട്ടപ്പോൾ വിച്ചേട്ടന്റെ മുഖം വലിഞ്ഞു മുറുകി…….
ആഹ്…. ഒരുതരത്തിൽ നോക്കിയാൽ പണി തന്നെയാ സാറേ….. എന്നെ കെട്ടാൻ പോകുന്നവൻ ആണ്….. “”
“”അങ്ങനെ നോക്കിയാൽ പണി കിട്ടുന്നത് അവന് ആണല്ലോ…… “”
“”ദേ…. si ആണെന്നൊന്നും ഞാൻ നോക്കില്ല…. ഒരൊറ്റ ചവിട്ട് തരും ഞാൻ….. വന്നു വന്നു എന്നെ തന്നെ ട്രോളാൻ തുടങ്ങി അല്ലേ… “””
അതും പറഞ്ഞു ചന്ദ്രു നെ നോക്കുമ്പോൾ പുള്ളി വിച്ചേട്ടനോട് കത്തി അടിക്കുന്നു……
അത് കണ്ടപ്പോൾ ആ കോൺസ്റ്റബിൾ അങ്കിൾ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു….. ഹും….
______ ________ _________ ________ _________
ആ si അവൾക്കിട്ട് ട്രോളാൻ തുടങ്ങിയപ്പോൾ ആണ് എനിക്ക് കുറച്ചു സമാധാനം കിട്ടിയത്…..
അതിനു ശേഷം അയാൾ എന്നോട് പേര് ഒക്കെ ചോദിച്ചു….. കുറച്ചു പരിചയപ്പെട്ടപ്പോൾ തന്നെ ആളൊരു ലോലൻ ആണെന്ന് മനസിലായി…. ഒപ്പം പണ്ട് ന്യ്റ്റ് ഷോക്ക് പോയി തിരിച്ചു വരുമ്പോൾ ഇവളെയും ഇവളുടെ ഫ്രണ്ട്സിനെയും ഈ si പിടിച്ചതും ഇവൾ ഇച്ചിരി സോപ്പിട്ടു കുപ്പിയിൽ ആക്കി ഊരി പോന്നതും ഒക്കെ പറഞ്ഞു…..
അതൊക്കെ കേട്ടപ്പോൾ തന്നെ ഇവള് എനിക്ക് വമ്പൻ പാരയാകും എന്ന് ഞാൻ ഉറപ്പിച്ചു….. പിന്നെ അവളുടെ വീരസാഹസിക കഥകൾ പറയാൻ തുടങ്ങിയതും അവള് വന്നു അയാളെ വലിച്ചു കൊണ്ടു പോയി ആ കോൺസ്റ്റബിളിന്റെ അടുത്ത് കൊണ്ടുപോയി നിർത്തി……
എന്റെ പൊന്ന് ചന്ദ്രു……എനിക്ക് ഇന്ന് തന്നെ ബാംഗ്ലൂരിൽ എത്തുവാൻ ഉള്ളതാ…. അതുകൊണ്ട് കഥകൾ ഒക്കെ പിന്നെ പറയാം…. ഇപ്പൊ ഞങ്ങൾ പോകട്ടെ…….. റ്റാറ്റാ…. ബൈബൈ…..”””
അവരോട് യാത്ര പറഞ്ഞു ഞങ്ങൾ വേഗം വിട്ടു…. ഇപ്പൊ തന്നെ ഇരുട്ട് വ്യാപിക്കുവാൻ തുടങ്ങി….. ഇനിയും ഒരു 4 മണിക്കൂർ എങ്കിലും പോകണം…..
അടുത്തുള്ള തട്ടുകടയിൽ നിന്നും ഭക്ഷണവും കഴിച്ചു നേരെ അടുത്ത് ഒരു ഫെസ്റ്റ് നടക്കുന്ന സ്ഥലത്തെക്ക് പോയി….
അവിടെ എത്തിയതും ഒരു ജോക്കർ കുറേ റെഡ് ഹാർട് ഷേപ്പിൽ ഉള്ള ഹൈഡ്രജൻ ബലൂൺ ദില്ലുന്റെ കയ്യിൽ കൊണ്ട് കൊടുത്തു……
അതും പിടിച്ചു ഒരു കൈ കൊണ്ട് എന്റെ കയ്യിൽ മുറുകെ പിടിച്ചു അവൾ നടക്കുന്നുണ്ട്…..
ഫെസ്റ്റ് ആയതുകൊണ്ട് കുറേ ആൾക്കാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്….. വല്യ ഒരു കുന്നിന്റെ സൈഡിൽ ആയാണ് ഈ ഫെസ്റ്റ്…..
അതിലൂടെ ഒക്കെ അവൾ എന്റെ കയ്യും പിടിച്ചു നടന്നു…..അപ്പോഴാണ് ആ ബോർഡ് ഞാൻ വായിച്ചത്……… കണ്ടപ്പോൾ ഒരു കൗതുകം തോന്നി എങ്കിലും ആ കുന്നിന്റെ അറ്റം മഞ്ഞു വീഴുന്നതിനാൽ കാണാൻ കഴിയുന്നില്ല….. പക്ഷെ അവിടുന്ന് ഉയർന്നു പറക്കുന്ന ബലൂണുകൾ കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ അനുഭവപ്പെട്ടു… അതുകൊണ്ട് തന്നെ ഈ ടാസ്ക് ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചു…..
കപ്പിൾസിന് വേണ്ടി ഉള്ള ഗെയിം ആണ്….. ഞാൻ വേഗം പോയി അവിടെ പേര് കൊടുത്തു….. അവളെ നോക്കിയപ്പോൾ മുകളിൽ ഉയർന്നു പറക്കുന്ന ബലൂണും നോക്കി ചെറിയ കുട്ടികളെ പോലെ നിൽക്കുകയാണ്….. ഞാൻ അവിടെ പോയി ഗെയിമിന് പേര് കൊടുത്തതൊന്നും അവൾ അറിഞ്ഞിട്ടില്ല……
എനിക്ക് അവിടെ പേര് കൊടുക്കാൻ പോയപ്പോൾ ഒരു കേട്ട് വൈറ്റ് ഹാർട് ബലൂൺ തന്നിരുന്നു…. അതും കൂടി അവൾക്ക് കൊടുത്തപ്പോൾ അവളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു….. ❣️
അങ്ങനെ ഗെയിം തുടങ്ങി…. എന്താ ഗെയിം എന്ന് വച്ചാൽ ഓരോ ആളും അവരുടെ പെണ്ണിനെ എടുത്തു കൊണ്ട് ആ കുന്ന് കയറണം…. ഒപ്പം ആ കിട്ടിയ ബലൂൺ ഒക്കെ അവളുടെ കയ്യിൽ കൊടുക്കണം…ഒപ്പം അവരുടെ കണ്ണും കെട്ടണം…..അവിടെ അവർ എന്തോ സർപ്രൈസ് ഒരുക്കിയിട്ടുണ്ട്….. അത് നമ്മൾ അവർക്ക് കാണിച്ചു കൊടുക്കണം…… പക്ഷെ ഒരു പ്രശ്നം ഉണ്ട്….. ആകെ 5 പേർക്ക് മാത്രമേ ഈ സർപ്രൈസ് കിട്ടുകയുള്ളു….5 പേർ ആ കുന്നിന്റെ മുകളിൽ എത്തിയാൽ അപ്പോൾ ഗെയിം ഓവർ ആവും……
അതുകൊണ്ട് വല്യ ചാൻസ് ഒന്നും ഇല്ല…..വല്യ കുന്ന് ആണ്….. എന്റെ സീത കൊച്ച് ആണെങ്കിൽ അത്ര വലിയ തടി ഒന്നും ഇല്ല…. അതുകൊണ്ട് മാത്രം ആണ് ഇതിന് പേര് കൊടുത്തത്…..
കുറച്ചു കഴിയുമ്പോൾ ഗെയിം സ്റ്റാർട്ട് ചെയ്യൽ ആയി എന്ന് അനൗൺസ് വന്നു….. അപ്പോൾ തന്നെ അവർ തന്ന ഒരു റിബൺ കൊണ്ട് അവളുടെ കണ്ണ് കെട്ടി….
എനിക്ക് ഒരുപാട് സർപ്രൈസ് തന്ന് ഞെട്ടിക്കുന്ന ആളല്ലേ…. അതുകൊണ്ട് ഇന്ന് നിനിക്ക് എന്റെ വക ഒരു ചിന്ന സർപ്രൈസ്……. 😍
❇️❇️❇️❇️❇️❇️
( തുടരും)

by