The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഷംസിയ ഫൈസൽ
രണ്ട് പേരും ബാല്‍ക്കണിയിലേക്കിരുന്നു .,
അവിടെ വുഡിന്‍റെ ഒരു ഊഞ്ഞാലില്‍ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്
അവനവിടെ ചെന്നിരുന്നതും ശാലിനിയും അടുത്ത് ചെന്നിരുന്നു മെല്ലെ ആടി കൊണ്ടിരുന്നു
”നവീ..,,എവിടെ ആയിരുന്നു നീ..,,
ഞങ്ങളെല്ലാം വിട്ട് പോയിട്ട് ആറ് വര്‍ഷം ആയി.,
നിന്‍റെ വീട്ടുകാര് നിന്നെ എത്ര അന്വേഷിച്ചെന്നോ.,
ശാലിനി അവനെ നോക്കിയതും അവനൊന്ന് ചിരിച്ചു
”നീ ചിരിക്കണ്ട.,
പെട്ടന്നൊരു ദിവസം അതും ഉറങ്ങി എണീക്കുന്ന സമയം ഒരു പെണ്ണിനേയും കൊണ്ട് വന്നാ ഏത് വീട്ടുകാരും ഇറങ്ങി പോകാന്‍ തന്നെ പറയാ.,
അതും കേട്ട് നാട് വിടാണോ വേണ്ടത്.,
ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാതെ എത്ര വര്‍ഷാണ് കടന്ന് പോയത്.,
അതിനിടക്ക് അച്ഛന്‍റേയും അമ്മയുടേയും മരണം എല്ലാം അറിഞ്ഞല്ലോ അല്ലെ.,,
അവളവനെ ഭയത്തോടെ പാളി നോക്കി
”എല്ലാം അറിയുന്നുണ്ടായിരുന്നു ശാലൂ…,,
കാണാനും വന്നിരുന്നു.,
ആരും അറിയാതെ.,
അല്ലെങ്കിലും അച്ഛന്‍റേയും അമ്മയുടേയും കളങ്കമില്ലാത്ത സ്നേഹമാ.,
അതല്ലെ മരണത്തെ പോലും ഒരുമിച്ച് പുല്കിയത്.,
പക്ഷെ അന്ത്യകര്‍മം പോലും നിര്‍വ്വഹിക്കാന്‍ പറ്റാത്ത ഹതഭാഗ്യനായ മകനായി പോയി ഞാന്‍.,,
നവനീത് ദൂരേക്ക് പോയി.,,
”വിഷമിക്കേണ്ടെന്ന് പറയുന്നില്ല.,
കാരണം മരണം വരെ അവര് ഒാരോ ദിവസവും എണ്ണി എണ്ണി കാത്തിരിക്കായിരുന്നു ഒരേയൊരു മകന്‍റെ വരവ് കാത്ത്.,
ഐശ്വര്യയെ മരുമകളായി കാണാനും അവരൊരുക്കമായിരുന്നു.,
ഞാനൊന്ന് ചോദിച്ചോട്ടെ ലോകത്താദ്യമായിട്ടൊന്നുമല്ല ഒളിച്ചോട്ടം നടക്കുന്നത്.,
കുറച്ച്ക്കാലം വീട്ടുക്കാരുമായി പിണങ്ങി നിന്നാലും പിന്നീടത് സ്നേഹത്തിലാകാറുണ്ട്.,
എന്ത് കൊണ്ടാണ് നവീ നീ അതിന് മുതിര്‍ന്നില്ല.,
ഇങ്ങനെ നാട്‌വിട്ടോടി ഒളിക്കാന്‍ മാത്രം എന്താ ഉണ്ടായത്.,
മരണം വരെ ആ അച്ഛനും അമ്മക്കും തണലായി മാറാന്‍ ഒരൊറ്റ മകനെ ഉണ്ടായിരുന്നൊള്ളു.,
ആ കാര്യം നീ മറന്ന് പോയി.,
ശാലിനി അവനെ ചൂഴ്ന്നു നോക്കി
എന്നാ അവനൊന്നും മിണ്ടിയില്ല
”നവീ,…,,
അവളവനെ തട്ടി വിളിച്ചു
”’ശാലൂ…,,നീ വിചാരിക്കുന്ന പോലുള്ള ലൈഫായിരുന്നില്ല എന്‍റേത്.,
അതൊരു പ്രണയ ചതികുഴിയായിരുന്നു.,
എന്നെ ട്രാപ്പിലാക്കാന്‍ പദ്ധതിയിട്ട വഞ്ചനയുടെ മുഖം മൂടിയണിഞ്ഞ പ്രണയം.,,
അവനിങ്ങനെ പറഞ്ഞതും അവള്‍ നെറ്റിചുളിച്ചു
”മനസ്സിലായില്ല അല്ലെ.,,
അവന്‍ എണീറ്റ് ബാല്‍ക്കണിയുടെ കൈ വരിയില്‍ കൈ വെച്ച് പുറത്തേക്ക് നോക്കി നിന്നു
”’ ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോ എന്‍റെ അതേ ബാച്ചിലുള്ള ധന്യയെ പറ്റി പറഞ്ഞതോര്‍മയുണ്ടോ തനിക്ക്..,,
നവി ശാലിനിയെ തിരിഞ്ഞ് നോക്കിയതും അവളെന്തോ ഒാര്‍ത്തെടുത്തു
”ഹ്മ്..,,എന്തോ കേസില്‍ പെട്ട് ജയിലില്‍ പോയ ധന്യയല്ലെ.,,,
”അത് തന്നെ.,,
”പക്ഷെ ശെരിക്കോര്‍മ കിട്ടുന്നില്ല.,
എന്തായിരുന്നു കേസ്.,,
ശാലിനി എണീറ്റ് അവന്‍റെ അടുത്ത് വന്ന് നിന്നു
”അവളൊരു ക്രിമിനലാണ്.,
പല കേസിലും പ്രതിയാണവള്.,
സ്ക്കൂള്‍ കുട്ടികള്‍ക്കും കോളേജ് പിള്ളേര്ക്കുമെല്ലാം ഡ്രക്സ് എത്തിച്ച് കൊടുക്കാ.,
പിന്നെ പ്രണയം നടിച്ച് ട്രാപ്പിലാക്കി പണം തട്ടാ.,
പിന്നെ മോഷണകേസുകളും.,
പക്ഷെ കോളേജിലെ ഏറ്റവും പാവപ്പെട്ട കുട്ടിയും പഠനത്തില്‍ മിടുക്കിയുമായ അവളെ ആര്‍ക്കും സംശയം തോന്നിയില്ല.,
പക്ഷെ അവളെന്‍റെ വലയില്‍ പെട്ടു.,,
അവനോരോന്നും ഒാര്‍ത്തെടുത്ത് പറഞ്ഞോണ്ടിരുന്നു
”എങ്ങനെ.,
ശാലിനി ആകാംക്ഷയോടെ ചോദിച്ചു
”എന്‍റെ ബെസ്റ്റ് ഫ്രണ്ടിനെ അവള് പ്രണയം പറഞ്ഞ് കുരുക്കി.,
ആദ്യമൊക്കെ അവരുടേത് ദിവ്യപ്രണയമായി തന്നെയാ എനിക്കും തോന്നിയത്.,
പക്ഷെ ഒരിക്കെ യൂണിഫോമിട്ടൊരു കുട്ടിക്ക് ബാഗില്‍ നിന്നെന്തോ രഹസ്യമായി കൊടുക്കുന്നതെന്‍റെ ശ്രദ്ധയില്‍ പെട്ടു.,
അവളെ പരുങ്ങലും ആ കുട്ടിയുടെ മുഖത്തെ ഭയവും കാരണം എനിക്ക് സംശയം തോന്നി ഞാനവളെ ബാഗ് ചെക്ക് ചെയ്തതും ഞെട്ടിപോയി.,
അത്രക്കും മാരക ഡ്രക്സായിരുന്നു അവള് ബാഗിലൊളിപ്പിച്ചത്.,
പിന്നെ ഞാനവളെ കുറിച്ച് അന്വേഷിച്ചെങ്കിലും ഒന്നും കാര്യമായി കിട്ടിയില്ല.,
അത്രയും നല്ല പിള്ള ചമഞ്ഞായിരുന്നു അവളെ നടപ്പ്.,,
അവളന്ന് ഡ്രക്ക്സ് കൊടുത്ത കുട്ടിയെ മനസ്സില്‍ പതിഞ്ഞോണ്ട് അവനെ പൊക്കി ഭീഷണിപ്പെടുത്തി അവളെ കുറിച്ച് ചോദിച്ചെങ്കിലും കൃത്യമായൊന്നും കിട്ടിയില്ല.,
പിന്നെ അവളെ എക്സ് കാമുകനെ കൂട്ട്പിടിച്ച് അന്വേഷിച്ചപ്പോയാണ് അറിഞ്ഞത് അവനെ ഭീഷണിപ്പെടുത്തി ലക്ഷ കണക്കിന് രൂപ തട്ടിയെന്നും.,
ഇപ്പോയും ഭീഷണിപ്പെടുത്തി കൊണ്ടിരിക്കാണെന്നും.,
അവള്‍ കാരണം അവന്‍റെ വീടിന്‍റെ ആധാരം പണയപ്പെടുത്തി ഇപ്പോ ജപ്തിയുടെ വക്കിലാണെന്നും പറഞ്ഞ് കരഞ്ഞപ്പോ പിന്നെ വലവീശി പിടിക്കാണ്‍ തന്നെ തീരുമാനിച്ചു.,
ധന്യ പ്രണയിച്ച് കൊണ്ടിരിക്കുന്ന എന്‍റെ ഫ്രണ്ടിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി ഞങ്ങള്‍ പോലീസിനെ വിവരം അറിയിച്ചു
അവിടെന്ന് തൊട്ട് ഞങ്ങളും പോലീസും അവള്‍ ചെയ്ത ഒാരോ കുറ്റകൃത്യത്തിന്‍റേയും തെളിവുകള്‍ തേടിപിടിച്ചു.,
സത്യം പറഞ്ഞാ ഞെട്ടിപോയിരുന്നു.,
വലിയ ഡ്രക്സ് മാഫിയക്ക് കീഴില്‍ വര്‍ക്ക് ചെയ്യുന്ന അവള്‍ ചില്ലറക്കാരിയായിരുന്നില്ല.,
ഒരു മാസത്തിനുള്ളില്‍ അവളേയും കൂട്ടാളികളേയും പിടിച്ചു.,
അമ്മയില്ലാതെ വളര്‍ന്ന ധന്യക്ക് വേണ്ടി ജീവിച്ച ആ സാധു മനുഷ്യന്‍.,
അവളെ അച്ഛന്‍ വാര്‍ത്തകളിലെല്ലാം മകള്‍ കുറ്റവാളിയുടെ രൂപത്തില്‍ നിറഞ്ഞ് നിന്നപ്പോ ചങ്ക് പൊട്ടി മരിച്ചു.,
എനിക്കോ കൂട്ടുക്കാര്‍ക്കോ നേരേ അറ്റാക്ക് ഉണ്ടാകുമെന്ന് ഭയന്ന് അവരെ പിടിക്കാന്‍ സഹായിച്ച ഞങ്ങളെ പേര് പുറത്ത് വിട്ടിരുന്നില്ല
പക്ഷെ ധന്യക്കുറപ്പായിരുന്നു എല്ലാത്തിനും പിന്നിലെന്‍റെ കരങ്ങളാണെന്ന്.,
അത് കൊണ്ട് തന്നെ ജയിലില്‍ നിന്നിറങ്ങി ഉടനെ അവളെന്നെ എങ്ങനെ തകര്‍ക്കാം എന്ന ലക്ഷ്യത്തോടെ നടന്നു.,,,
നവനീത് പറഞ്ഞ് നിര്‍ത്തി.,,
”’ഇതെല്ലാം കഴിഞ്ഞ് പോയതെല്ലെ.,
ഇതിലെന്താ ഐശ്വര്യക്ക് ബന്ധം.,
നീ പറഞ്ഞ് വരുന്നത് ഐശ്വര്യയെ വെച്ച് അവള് നിന്നെ ചതിക്കുകയാണെന്നാണോ..,,
ശാലിനി ആശ്ചര്യത്തോടെ ചോദിച്ചു
”അതേ..,,
ഐശ്വര്യയുടെ പ്രണയം എന്നേയും കുടുംബത്തേയും തകര്‍ക്കാനുള്ള ആയുധമായിരുന്നു.,
മനസ്സിനെ കിറിമുറിക്കാന്‍ കെല്‍പുള്ള പ്രണയമെന്ന മൂര്‍ച്ചയുള്ള ആയുധം.,,
അവന്‍റെ മുഖത്ത് വേദന നിറഞ്ഞു
”എന്താ സംഭവിച്ചെതെന്ന് പറ നവീ..,,
അന്ന് അമ്പലത്തില്‍ വെച്ചൊരു സുന്ദരിയെ കണ്ടെന്ന് പറഞ്ഞ് കുറച്ച് കാലം കഴിഞ്ഞതും ഐശ്വര്യയേയും ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന നവിയെ ഇന്നും എന്‍റെ മുന്നില്‍ തെളിഞ്ഞ് നില്‍ക്കാണ്.,
ശാലിനി വേദനയോടെ പറഞ്ഞു.,
”ഞങ്ങളുടേതങ്ങനെ ഫോണ്‍ വിളികളും കണ്ടുമുട്ടലുകളുമുള്ളൊരു പ്രണയമായിരുന്നില്ല.,
വല്ലപ്പോയും അമ്പലത്തില്‍ വെച്ച് കാണും ചിരിക്കും.,
അത്രതന്നെ.,
സംസാരിക്കാന്‍ വരെ പേടിയായിരുന്നു ആ പാവാടകാരിക്ക്.,
ആ നിഷ്കളങ്കതയിലാണ് ഞാന്‍ വീണ് പോയതും.,
പക്ഷെ അതൊരു ചതിയുടെ മൂട് പടമായിരുന്നെന്ന് അറിയാന്‍ പറ്റിയില്ല.,,
നവി അതോര്‍ത്ത് രണ്ട് കൈയ്യും മുഖത്തമര്‍ത്തിയൊന്ന് നിശ്വസിച്ചു
”പിന്നേ…,,പിന്നെങ്ങനെ ഒളിച്ചോട്ടലെത്തിയെ.,
ശാലിനി മനസ്സിലാകാതെ ചോദിച്ചു
”അതാണ് ഞാനന്‍റെ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്ന ദിവസം.,
മറക്കാന്‍ ശ്രമിക്കും തോറും മനസ്സിലേക്കോടിയെത്തുന്ന ഹീനമായ ദിനം.,,
————————————————
അന്നൊരു സാധാരണ ദിവസം ആയിരുന്നു.,
ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തി.,
അച്ഛനും അമ്മയോടും സംസാരിച്ചിരുന്ന് ഭക്ഷണം കഴിച്ച് ഫ്രഷായി ഉറങ്ങാന്‍ കിടന്നു
പാതിരാ സമയം ഒരു രണ്ട് മണി ആയികാണും ഫോണില്‍ തുരതുരേ കോള്‍ വന്നതും ഉറക്കചടവോടെ ഫോണെടുത്തു
*(തുടരും)