രചന – രോഹിണി ആമി
മുറിയിൽ വന്നതും ജ്യോതിയെ ശ്രദ്ധിക്കാതെ നേരെ ബാത്‌റൂമിലേക്ക് പോയി ഇന്ദു……. കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ കണ്ടു നെറ്റിയിൽ ചന്ദനവും കുങ്കുമവും കലർന്നു ഇരിക്കുന്നത്…… ജീവന്റെ നെറ്റിയിൽ നിന്നും പടർന്നത് ………
അച്ഛൻ പറഞ്ഞത് പോലെ എല്ലാം മനസ്സിലാകുമ്പോൾ ജീവൻ എന്നെ സ്നേഹിച്ചു തുടങ്ങുമായിരിക്കും……. സ്നേഹം ആകുമോ ഒരുതരം അഡ്ജസ്റ്റ്മെന്റ് ആവില്ലേ അത്…….. പിന്നീട് സഹതാപവും ഉണ്ടാവും എന്നോട്…… ഇപ്പോൾ ഈ ദ്രോഹിക്കുന്നതിനു….. കഷ്ടപ്പെട്ട് സ്നേഹിക്കുകയാവും പിന്നീടങ്ങോട്ട്….. കാരണം സ്നേഹിക്കാനോ കൂടെ ഒരു ജീവിതം തുടങ്ങാനോ അല്ലല്ലോ എന്റെ കഴുത്തിൽ താലി കെട്ടിയത്……. അറിഞ്ഞുകൊണ്ട് എനിക്കും സ്നേഹിക്കാൻ ആവില്ല ഇനി ജീവനെ ……… എന്താവുമെന്ന് അറിയില്ല……… ജ്യോതി ഒന്നെഴുന്നേൽക്കും വരെയെ ഉണ്ടാവൂ തനിക്ക് ചിന്തിക്കാൻ സമയം……….
മുഖം കഴുകി കളയുമ്പോൾ കണ്ടു ചുവന്ന സിന്ദൂരം ഒഴുകി പോകുന്നത്……. ഒന്ന് കരയണമെന്ന് ഉണ്ട്……. പക്ഷേ…… ജ്യോതിയോട് പറയാൻ ഉത്തരമില്ല…………
ജ്യോതിക്കരികിൽ വന്നപ്പോൾ അവൾ കണ്ണുകൊണ്ടു എന്താണെന്നു ചോദിച്ചു…….. കൈ കൊണ്ട് ചുമ്മാ എന്നു കാണിച്ചു……
ജ്യോതിക്ക് ഭക്ഷണം കൊടുത്തു മുഖം തുടച്ചു…….. അടുക്കളയിൽ പോയി…… അമ്മ എല്ലാം ഒതുക്കിയിരുന്നു……. ഇപ്പോ ഒന്നും മിണ്ടാറില്ല അമ്മ…… തന്റെ മുന്നിൽ വരാതെ കഴിവതും ഒഴിഞ്ഞു മാറും ……. അച്ഛനും അങ്ങനെ തന്നെ……..
ഒന്നും കഴിക്കാൻ തോന്നിയില്ല ഇന്ദുവിന്….. ഉച്ചക്ക് അച്ഛൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ മുതൽ പിന്നെ ഒന്നും കഴിക്കാൻ തോന്നിയില്ല.. …… പൂച്ചക്കുഞ്ഞിന് ഭക്ഷണം കൊടുത്തിട്ട് അകത്തു കയറി……. ലൈറ്റ് ഓഫ് ചെയ്തിട്ടു ഇറങ്ങാൻ നേരം ജീവൻ വന്നു മുന്നിൽ നിന്നു…..
പട്ടിണി കിടന്നു ആരെ തോൽപ്പിക്കാനാ…… ഈ വീട്ടിൽ ആരും അത്താഴം കഴിക്കാതെ കിടക്കാറില്ല……… വാതിലിൽ കൈവെച്ചു പറഞ്ഞു…….. ഇന്ദു ജീവനെ കടന്നു പോകാൻ നോക്കി…….. വിടാതെ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി നിന്നു ജീവൻ…….
മാറ്….. എനിക്കു പോകണം……… മുഖത്ത് നോക്കാതെ പറഞ്ഞു……..
ആദ്യം പോയി ഭക്ഷണം എടുത്തു കഴിക്ക്…… ഞാൻ മാറിക്കോളാം…….. ഇനി ഞാൻ പട്ടിണി കൂടി കിടത്തിയെന്നു പറയാനാണോ…….. ഇനിയാ പാപം കൂടി താങ്ങാൻ വയ്യാ…….
അപ്പോൾ അറിയാം……… ചെയ്യുന്നത് പാപമാണെന്ന് അല്ലേ……. ഇന്ദു ചോദിച്ചു……
പാപമാണോ പുണ്യമാണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം…… എനിക്കുള്ള ശിക്ഷ എന്തായാലും ഞാൻ സ്വീകരിച്ചോളാം…… ഇപ്പോൾ കഴിക്കാൻ നോക്ക്……… ജീവൻ കൈകെട്ടി നിന്നു……..
താൻ എന്തെങ്കിലും കഴിക്കാതെ ജീവൻ മാറില്ലെന്ന് തോന്നി…… ഒരുഗ്ലാസ്സ് പാലെടുത്തു……….. അത് കുടിക്കും മുൻപ് നോക്കി നിൽക്കുന്ന ജീവനോട് ചോദിച്ചു……….
ജീവൻ കഴിച്ചോ……….
മ്മ്…….. ജീവനൊന്ന് തലയാട്ടി……. ഹാവൂ….. ഇനി ചത്താലും വേണ്ടില്ല…….. ഫൂലൻ ദേവി സമാധാനത്തിൽ ഒന്ന് മിണ്ടിയല്ലോ……… ജീവനോർത്തു……..
സ്നേഹം മൂത്തിട്ട് ചോദിച്ചതല്ല…….. ഒരു മര്യാദക്ക് ചോദിച്ചതാ…….. നോക്കി നിൽക്കുന്നത് കണ്ടിട്ട് …….. എനിക്ക് കൊതി കിട്ടാതിരിക്കാൻ……….
കുടിച്ചു ഗ്ലാസ്സ് കഴുകി വെച്ചിട്ട് ജീവന്റെ അടുത്തേക്ക് വന്നു…… മാറങ്ങോട്ട്………എനിക്ക് പോണം……. ആലോചിച്ചു നിൽക്കുന്ന ജീവന്റെ കൈ ശക്തിയിൽ തട്ടി മാറ്റി ഇന്ദു പോയി………..
ശ്ശോ…… ഈ പെണ്ണിന്റെ മുന്നിലൊന്ന് ജയിക്കാൻ തന്നെക്കൊണ്ടാവുന്നില്ലല്ലോ……. ഇപ്പോഴും സ്കോർ ചെയ്തത് അവൾ തന്നെ…..എങ്കിലും അവൾക്ക് മുന്നിൽ തോൽക്കുമ്പോൾ ഒരു ചെറിയ സുഖമൊക്കെ തോന്നുന്നുണ്ട് ഇപ്പോൾ…….
നിലത്തു കിടക്കാൻ ഷീറ്റ് വിരിക്കുന്ന ഇന്ദുവിനെ ജ്യോതി കണ്ണുകൊണ്ടു അടുത്തേക്ക് വരാൻ പറഞ്ഞു……. എന്നിട്ട് തന്റെ അടുത്ത് കിടക്കാൻ പറഞ്ഞു……
വേണ്ടാ…… നിനക്ക് അതൊരു ശല്യം ആകും…… ഇന്ദു എതിർത്തു…..
സാരമില്ല……. വാ…. ന്ന് ജ്യോതി കണ്ണടച്ച് കാണിച്ചു……..
ഇന്ദു ജ്യോതിക്കരുകിൽ വന്നു കിടന്നു…….. ഒരുപാട് നേരം സംസാരിച്ചു ഇന്ദു……. കോളേജിലെയും വീട്ടിലെയും കാര്യങ്ങൾ……. മൊബൈൽ ബെല്ലടിച്ചത് കേട്ട് ഇന്ദു ചാടി എടുത്തു ….. ഏട്ടനാണ്…… എന്താ ഈ നേരത്ത്……. ക്ലോക്കിൽ നോക്കി ജ്യോതിയോട് പറഞ്ഞിട്ട് വെപ്രാളത്തിൽ കാൾ അറ്റൻഡ് ചെയ്തു സ്പീക്കർ ഓൺ ചെയ്തു…….
ഉറങ്ങിയോ ഇന്ദൂട്ടി………
ഇല്ല ഏട്ടാ……. എന്താ…… അമ്മ എവിടെ….. ചെറിയൊരു പേടിയോടെ ജ്യോതി ചോദിച്ചു…….
ഒന്നുമില്ല……. നീയിങ്ങനെ പേടിക്കല്ലേ ഇന്ദൂട്ടി ……. അമ്മയ്ക്കു ഒന്നുമില്ല……… ജീവൻ അവിടെയില്ലാന്നു അച്ഛൻ പറഞ്ഞു…… അച്ഛൻ പോരുമ്പോ എന്നോടൊന്നു പറയുക കൂടി ചെയ്തില്ല……. അല്ലെങ്കിൽ ഞാനും വന്നേനെ…… നിന്നെയൊന്നു കാണാൻ……….. അതൊക്കെ പോട്ടെ ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ …….. അത് പറയാൻ ഉള്ളതല്ല…… ഞാൻ വീഡിയോ കാൾ ചെയ്യാം നീ തന്നെ കണ്ടോ നേരിട്ട്………
ജീവൻ കാൾ കട്ട് ചെയ്തതും ഇന്ദു ജ്യോതിക്കരികിൽ നിന്നും മാറി കിടന്നു…….. വീഡിയോ കാൾ അറ്റൻഡ് ചെയ്തു…… ഏട്ടൻ കാണാതെയും എന്നാൽ ഏട്ടനെ ഏറെക്കുറെ ജ്യോതിക്ക് കാണാനും പാകത്തിൽ മൊബൈൽ വെച്ചു……..
ഇതു കണ്ടോ ഇന്ദൂട്ടി……. ഏട്ടന്റെ മൊബൈലിലൂടെ കണ്ട കാഴ്ച നോക്കി ഇന്ദുവിന്റെ കണ്ണു വിടർന്നു………
നീ വെച്ച മുല്ലയാ……. നിറയെ പൂത്തു നിൽക്കുന്നു…….. എന്താ മണം അറിയുവോ……. ഏട്ടൻ മണം ഉള്ളിലേക്ക് വലിച്ചെടുത്തു കാണിച്ചു പറഞ്ഞു……..
കുറച്ചു നേരം മിണ്ടാതെ ഇരുന്നു ഇന്ദു…….. കണ്ണു നിറഞ്ഞത് ഏട്ടൻ കാണാതിരിക്കാൻ ഇന്ദു ശ്രമിച്ചു……….
ഇത് കാണിക്കാൻ വിളിച്ചതാ ഏട്ടൻ…….. ഇതിങ്ങനെ പൂത്തു നിൽക്കുന്നത് കണ്ടപ്പോൾ നിന്നെയൊന്നു വിളിക്കാൻ തോന്നി……. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ മോളെ…….. ഇന്ദ്രന്റെ വാക്കുകൾ ഇടറി……..
ഏട്ടാ……..
എന്താടാ……..
ഹാപ്പി ബർത്ത്ഡേ ഏട്ടാ ……… ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി……
ഏട്ടന് തരാൻ ഞാൻ ഒന്നും വാങ്ങിയില്ല …… പക്ഷേ ഞാൻ ഓർത്തിരുന്നു ഈ ദിവസം…… വല്ലാത്ത ഒരു വിഷമം ആയിരുന്നു എനിക്ക്…….. ഗിഫ്റ്റ് ഒന്നും വാങ്ങാഞ്ഞിട്ട്……… എന്റെ ബർത്ത്ഡേ ഗിഫ്റ്റ് ആണ് ഏട്ടാ ആ പൂത്തു നിൽക്കുന്നത് …….
ഓഹ്……. ഞാനത് മറന്നു പോയി…….. ഓർമ്മിപ്പിക്കാൻ നീയിവിടെ ഇല്ലാലോ ഇപ്പോ…… എന്റെ ഇന്ദൂട്ടി ഇല്ലാതെ ആദ്യമായിട്ടാ ഒരു ബർത്ത്ഡേ…..
ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഏട്ടാ……ഈ ബർത്ത്ഡേ നന്നായി ആഘോഷിക്കാൻ……. നമ്മുടെ വീട്ടിലേക്കു വന്ന ജീവനെയും കൂട്ടി……. അടിച്ചു പൊളിക്കാൻ ……. പക്ഷേ…… ഇന്ദു പിടിച്ചു വെച്ചിരുന്ന കണ്ണുനീർ മുഴുവൻ ശബ്ദമില്ലാതെ പുറത്തേക്കു വന്നു………
അയ്യേ എന്റെ ഇന്ദൂട്ടി ഇങ്ങനെ കരയല്ലേ……… ഇനിയും ബർത്ത്ഡേ വരില്ലേ…… അല്ലെങ്കിൽ നിന്റെ പിറന്നാൾ വരുമ്പോൾ ഇതു രണ്ടും കൂടി ഒരുമിച്ച് അടിച്ചുപൊളിക്കാം…….. നാളെ ഈ പൂക്കളെല്ലാം ഏട്ടൻ അമ്പലത്തിൽ കൊണ്ടുപോയി കൊടുത്തേക്കാം…… പോരേ……
വേണ്ട ഏട്ടാ…….. അത് പറിക്കല്ലേ……. അതവിടെ നിൽക്കുന്നിടത്തോളം നിൽക്കട്ടെ…… എല്ലാം തനിയെ കൊഴിഞ്ഞു പോകട്ടെ…….. വേരുറപ്പിച്ചിടത്തുനിന്നും…… വെള്ളവും ജീവവായു കിട്ടുന്നിടത്തുനിന്നും പറിച്ചു മാറ്റല്ലേ ഏട്ടാ……. എന്നെപ്പോലെ…….
ഇന്ദൂട്ടി….. നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ മോളേ……… ഏട്ടൻ ജീവനോട് ചോദിക്കട്ടെ…… കുറച്ചു ദിവസം ഇവിടെ നിർത്തിക്കോട്ടേന്ന്……..
വേണ്ട ഏട്ടാ…… ഞാൻ ഇവിടുത്തെ രീതികൾ പഠിച്ചു വരുവാണ്……. ഹാപ്പി ആണ് ഞാൻ……. നിങ്ങളെ ഒക്കെ പിരിഞ്ഞ വിഷമം മാത്രേ ഉള്ളൂ….. പെട്ടെന്ന് ഭാവം മാറ്റി ഇന്ദു പറഞ്ഞു…… പിന്നെ……… പൂ പറിച്ചേക്കരുത് ആരും……. ഏട്ടന്റെ പെണ്ണ് വരുമ്പോൾ ഞാൻ പറിച്ചു കെട്ടിത്തരാം….. മുടിയിൽ ചൂടാൻ…… അത് ഏട്ടത്തിക്ക് അവകാശപ്പെട്ടതാണ്…….. അതുവരെ ആരും തൊട്ടുപോകരുത് അതിൽ……… ഇന്ദു ഓർഡർ ഇട്ടു……
മ്മ്….. ഉവ്വ…….എന്റെ പെണ്ണോ……. നടന്നത് തന്നെ……. എങ്കിൽ ഇതിവിടെ നിന്ന് നശിച്ചു പോകുകയേ ഉള്ളൂ…… പൊക്കേ….. പോയി കിടന്നു ഉറങ്ങിക്കേ…….നേരം ഒരുപാടായി……. ഗുഡ് നൈറ്റ്……. മറുപടി കേൾക്കാൻ നിൽക്കാതെ ഇന്ദ്രൻ കാൾ കട്ട് ചെയ്തു……….
ഏട്ടന് ഒരുപാട് വിഷമം ആയിട്ടുണ്ട്…….. അതാണ് കാൾ കട്ട് ചെയ്തത്………. ഇന്ദു പതിയെ ബാത്‌റൂമിലേക്ക് പോകാൻ എഴുന്നേറ്റപ്പോൾ അറിഞ്ഞു തന്റെ കൈകൾക്ക് മുകളിൽ മുറുക്കി പിടിച്ചിരിക്കുന്ന ജ്യോതിയുടെ കൈ ……… ആ ഒരു വിഷമത്തിൽ ഇന്ദുവും അറിഞ്ഞില്ല ഒന്നും …….. രണ്ടാളും കുറച്ചു നേരം ഒന്നും മിണ്ടാനാവാതെ നോക്കി ഇരുന്നു………. കരയരുതെന്ന് കണ്ണടച്ച് കാണിച്ചു ജ്യോതി……. ജ്യോതിയുടെ കൈയ്യുടെ ചലനം ഇന്ദുവിന് സന്തോഷം ഉണ്ടാക്കിയെങ്കിലും വല്ലാത്തൊരു വേദന ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു…….. ഇപ്പോ വരാം……… അവളുടെ കൈ എടുത്തു മാറ്റിയിട്ടു ഇന്ദു പറഞ്ഞു……… കരയാനുള്ള പോക്കാണെന്ന് ജ്യോതിക്ക് മനസ്സിലായി……..
ഇന്ദുവിന്റെ കണ്ണുനീർ കാണാൻ വയ്യാഞ്ഞിട്ട് അറിയാതെ ആശ്വസിപ്പിച്ചതാണ്……. താനും അറിഞ്ഞില്ല കയ്യിലെ അനക്കം……. തന്റെ ശരീരത്തിലെ ഓരോ മാറ്റവും ചലനവും ഇന്ദുവിന് അവകാശപ്പെട്ടതാണ്……… പിന്നെ…… പിന്നെ……….. ജ്യോതി കണ്ണുകളടച്ചു…..
ഒന്നുമില്ല……. പേടിക്കേണ്ട… എന്നു കയ്യാലെ കാട്ടി കോളേജ് വരാന്തയിലൂടെ ദൂരേക്ക് മറയുന്ന ഒരു മുഖം …….. ആ മുഖം ഓർത്തപ്പോൾ തനിക്കു ചുറ്റും മുല്ലപ്പൂക്കളുടെ ഗന്ധം ഉള്ളതായി തോന്നുന്നു…….. അടുത്ത് ഇന്ദു വന്നു കിടക്കുന്നതറിഞ്ഞു………. തന്നെ കെട്ടിപ്പിടിക്കുന്നതും അറിഞ്ഞു………
ഇപ്പോൾ എല്ലാം അറിയാൻ പറ്റുന്നുണ്ട്……. പുതിയ ഗന്ധം…….. പുതിയ അനുഭവങ്ങൾ……. പുതിയ ചലനങ്ങൾ…….. പുതിയ സ്പർശനങ്ങൾ………… പിന്നെ….. പുതിയൊരു തോന്നലും………. സങ്കടപ്പെടുത്തുന്ന മുഖങ്ങളിൽ നിന്നും മാറി ഇപ്പോൾ എല്ലാം പുതിയ പുതിയ പ്രതീക്ഷകൾ തരുന്ന മുഖങ്ങൾ …….. മാറണം……. എനിക്ക് മാറിയേ പറ്റു……… ഇന്ദുവിന്റെ വിഷമം കാണാൻ പറ്റുന്നില്ല…….. അത് മാറ്റാൻ തന്നെക്കൊണ്ട് കഴിയും…….. ഉറച്ചൊരു തീരുമാനം എടുത്ത് സമാധാനത്തോടെ കണ്ണുകൾ അടച്ചു ജ്യോതി…….
രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ജ്യോതി കാണുന്നുണ്ടായിരുന്നു ഇന്ദുവിന്റെ സന്തോഷം ഇല്ലാത്ത മുഖം…….. ഒന്നു ചിരിക്കുന്നു കൂടിയില്ല…….. അവളുടെ ചിരിയും സംസാരവും ഇല്ലാതാകുമ്പോൾ എന്തോ പോലെ…….
ജീവനും കണ്ടിരുന്നു ഇന്ദുവിന്റെ മാറ്റം………. എന്ത് പറ്റിയെന്നു ചോദിക്കണമെന്നുണ്ടായിരുന്നു……… പക്ഷേ……. പറ്റിയില്ല…… അവൾ പറയില്ല…… ചോദിച്ചു നാണം കെടാം അത്രേ ഉള്ളൂ…….
ജ്യോതീടെ അമ്മേ… ഇവിടെ അടുത്ത് അമ്പലം ഉണ്ടോ……… ഇന്ദു കാപ്പി ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോൾ അമ്മയോട് ചോദിച്ചു……….. അമ്മയ്ക്ക് അത്ഭുതം തോന്നി…… അവൾ മിണ്ടിയതിൽ…….
ഇവിടെ അടുത്ത് ഒരു ക്ഷേത്രം ഉണ്ട്……… പക്ഷേ അത് വിശേഷ ദിവസങ്ങളിൽ മാത്രമേ തുറക്കൂ…….പിന്നെ കുറച്ചു ദൂരെയാണ് ഉള്ളത്…..മോൾക്ക് പോകണോ……. അല്ലെങ്കിലും നിങ്ങൾ രണ്ടാളും കല്യാണം കഴിഞ്ഞു അമ്പലത്തിൽ പോയില്ലല്ലോ……. ഇന്ദു മിണ്ടിയതിലുള്ള സന്തോഷത്തിൽ ആ അമ്മ നിർത്താതെ പറഞ്ഞുകൊണ്ടേയിരുന്നു……
ജ്യോതിയുടെ അടുത്തിരുന്നു സംസാരിക്കുന്ന ജീവനോടായി അമ്മ പറഞ്ഞു……… ഇന്ദുവിനെക്കൂട്ടി ഒന്ന് അമ്പലത്തിൽ പോകാൻ……. ജീവൻ ഒരുപാളി ഇന്ദുവിനെ നോക്കി…… എന്താപ്പോ എതിരൊന്നും പറയാതിരിക്കുന്നത് ആവോ……..
എനിക്കെങ്ങും വയ്യാ……
അവളുടെ വായിൽ നിന്നും വല്ലതും വീഴുവോന്നു നോക്കാൻ പറഞ്ഞതാ……. എവിടെ…… ഒരു നോട്ടം പോലുമുണ്ടായില്ല……..
നിന്നോട് പറഞ്ഞത് അനുസരിക്ക് ജീവാ……. മോളെയും കൂട്ടി ഒന്നു പോയിട്ടു വാ…… അമ്മ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു……. കൂടെ ജ്യോതിയും കണ്ണുകൊണ്ടു കെഞ്ചി……..
എന്റെ കൂടെ ആരെങ്കിലും വരുന്നുണ്ടെങ്കിൽ പെട്ടെന്ന് റെഡി ആവാൻ പറ…… ഒരുപാട് നേരം വെയിറ്റ് ചെയ്യാൻ വയ്യാ……. ജീവൻ അതും പറഞ്ഞു പോയി…….
ഇന്ന് എനിക്ക് അഭിമാനം നോക്കിയിരിക്കാൻ കഴിയില്ല……. ആരുടെ കാലും പിടിക്കും……. ഒന്നു പ്രാർത്ഥിച്ചേ മതിയാവൂ……. ഇന്ദു പെട്ടെന്നു റെഡിയായി വന്നു…… ജ്യോതിയോട് കണ്ണുകൊണ്ടു യാത്ര പറഞ്ഞു…….
ഇതുവരെ റെഡിയായില്ലേ ജീവൻ…… അല്ലെങ്കിലും വാ കൊണ്ടു മാത്രമല്ലെ യുദ്ധം ചെയ്യാനറിയൂ……. പ്രവൃത്തിയിൽ കാണിക്കില്ലല്ലോ……നടയടയ്ക്കും മുന്നേ തമ്പുരാൻ എഴുന്നള്ളുവോ എന്തോ……. ഇന്ദു കാത്തു നിന്നു…..
തമ്പുരാൻ എഴുന്നള്ളി……..
തമ്പുരാൻ എഴുന്നള്ളീ…….. പാട്ടും പാടി ജീവൻ വന്നു……… ഇന്ദു ഒന്നു ഞെട്ടി…….ഇനി ഞാൻ മനസ്സിൽ പറഞ്ഞത് വല്ലതും കേട്ടോ…. എങ്കിലും ശ്രദ്ധിക്കാതെ നിന്നു…….
ആഹാ…….. ഇതാരാണ്……. കാവിൽ നിന്നുമിറങ്ങിവന്ന മൂദേവിയോ…….. സെറ്റും മുണ്ടുമൊക്കെ ഉടുത്തു ഒന്നുകൂടി സുന്ദരിയായിരിക്കുന്നു……. പെട്ടെന്ന് തോന്നിയ ഒരു കുസൃതിയിൽ അകത്തേക്ക് പോയി……. അതേ സ്പീഡിൽ തിരിച്ചു വന്നു……. ഇന്ന് ഞാൻ ജയിക്കും മോളേ……. ഇന്നത്തെ ദിവസം ഈ ജീവന്റെയാണ്……. ഉദേശിച്ചത് പോലെയൊക്കെ നടന്നാൽ മതിയായിരുന്നു…….
ഇന്ദു പതിയെ കാറിനരികിലേക്ക് നടന്നു……. ബാക്കിലെ ഡോറിലേക്ക് കൈയെത്തും മുന്നേ ജീവൻ ബൈക്ക് അടുത്തു കൊണ്ടു നിർത്തി….. അവൾ നോക്കിയപ്പോൾ വേറെങ്ങോ നോക്കി ഇരുന്നു….. കൂടെ ഇന്ദുവും നോക്കി……
മ്മ്…… മണ്ഡരി വന്നു നശിച്ചു പോയ തെങ്ങിൽ നോക്കിയിരിക്കുവാ……. എന്തിനാണോ എന്തോ……..
ഏട്ടന്റെ കൂടെ മാത്രമേ ബൈക്കിൽ പോയിട്ടുള്ളൂ……. ഇത് ആദ്യമായാണ് വേറൊരാൾക്കൊപ്പം…… ഇത് മനഃപൂർവം ചെയ്തതാണെന്ന് ഇന്ദുവിന് മനസ്സിലായി…… ഇതിനാണോ ഓടി അകത്തേക്ക് പോയത്…… കീ മാറ്റിയെടുക്കാൻ……തള്ളിയിട്ടു കൊല്ലാനാവും……. സാരമില്ല ഇന്ദൂ…….. ഇന്നിപ്പോൾ എന്തു വന്നാലും സഹിക്കുക തന്നെ…….. ഇന്ദു പതിയെ കയറി….. കുറച്ചൊരു അകലം ഇട്ടിരുന്നു…… പക്ഷേ ഓരോ കുണ്ടും കുഴിയും വരുമ്പോൾ ജീവൻ മനഃപൂർവം അതിൽ ചാടിക്കും….. ഇന്ദു അടുത്തേക്ക് നീങ്ങി പോകും…… വീണ്ടും പിന്നോട്ടു വരും…….. അതിനിടയിൽ ജീവന്റെ ചുണ്ടിൽ വിരിഞ്ഞ ചിരി ഇന്ദു കണ്ടില്ല…..
അമ്പലത്തിൽ ചെന്നു വഴിപാടിന് എഴുതിച്ചു……… പ്രാർത്ഥിച്ചു നിൽക്കുമ്പോൾ തിരുമേനി വിളിച്ചു പറഞ്ഞു……..
ഇന്ദ്രൻ…… പുണർതം……… ഇയാളാണോ ആള്…. ജീവനെ ഒന്നു നോക്കി അദ്ദേഹം …….. ആൾക്ക് ഇപ്പോൾ വിഷമഘട്ടമാണ്…….. ഒരുപാട് ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും……..ജീവനെ നോക്കി അദ്ദേഹം പറഞ്ഞിട്ട് പ്രസാദം അവൾക്ക് കൊടുത്തു ……
ഓഹോ….. ഇന്ദ്രൻ താനാണെന്ന് കരുതിക്കാണും അദ്ദേഹം…….. പ്രസാദം തന്റെ നേർക്ക് നീട്ടി ഇന്ദു……..
ഏട്ടന് വേണ്ടി കഴിപ്പിച്ച വഴിപാട് അല്ലേ…….. അനിയത്തി തന്നെത്താൻ തൊട്ടാൽ മതി……. എനിക്കെങ്ങും വേണ്ടാ……
കേട്ടപാതി കേൾക്കാത്ത പാതി അവൾ അതെടുത്തു മാറി നിന്നു…….. ബെസ്റ്റ്……. ഞാൻ വിചാരിച്ചു തൊട്ട് തരുമെന്ന്…… ഇന്ദു നടയ്ക്ക് മുന്നിൽ നിന്നു പ്രാർത്ഥിക്കുന്നുണ്ട്……
ജീവൻ തൊട്ട്ടുത്ത് നിന്നു പ്രാർത്ഥിച്ചു ……… എന്നെ സ്നേഹിച്ചില്ലെങ്കിലും എന്റെ കൂടെ എന്നും ഇന്ദു ഉണ്ടാവണേ ദൈവമേ…… അവളിൽ നിന്നും എന്നെ പിരിക്കരുതേ……. എന്റെയീ വഴക്ക് അവളോടുള്ള സ്നേഹമാണെന്ന് നിനക്കറിയില്ലേ…… നിനക്ക് മാത്രം…….
ജീവൻ കണ്ണു തുറന്നു ഇന്ദുവിനെ നോക്കി……. കുറിയും തൊട്ട് നിൽക്കുന്നത് കാണാൻ തന്നെ വല്ലാത്തൊരു ഭംഗി ആണ് ……… എന്തോ കാര്യമായ പ്രാർത്ഥന ആണല്ലോ…….. എന്താണാവോ കാര്യം….. കണ്ണടച്ചു പ്രാർത്ഥിക്കുന്ന ഇന്ദുവിന്റെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി………. ജീവന് അതു കണ്ടപ്പോൾ ചങ്കു മുറിയുന്ന വേദന തോന്നി……..
ഇന്ദ്രന്റെ ആയുസ്സിന് വേണ്ടിയാണ് ഇന്ദു പ്രാർത്ഥിക്കുന്നതെന്ന് ജീവന് നന്നായിട്ട് അറിയാം……..ഇന്ദ്രനോടുള്ള തന്റെ പക കെട്ടടങ്ങാൻ മാത്രം ശക്തിയുണ്ട് ഇപ്പോൾ ഈ കണ്ണുനീരിന് …….. അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട് താനിപ്പോൾ ഇവളെ……. പുറമെ കാട്ടാറില്ലെങ്കിലും………..
മനസ്സലിയാൻ തുടങ്ങിയോ തന്റെ………… ഇല്ല……. ഒരിക്കലുമില്ല………. സ്വയം പൊറുപൊറുത്തു ജീവൻ ധൃതിയിൽ ബൈക്കിനരികിലേക്ക് നടന്നു പോയി…….
തുടരും

by