20/04/2026

ലയനം : ഭാഗം 29

രചന – നിള നന്ദ

തുടരെ തുടരെ ലനയുടെ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ ടെൻഷനോടെ ആണ് സന മുക്തയുടെ ഫോണിലേക്ക് വിളിച്ചത്..

” മുക്തേ.. ലനയ്ക്ക് ഫോൺ ഒന്ന് കൊടുത്തേ.. എത്ര നേരം ആയി ഞാൻ അവളെ വിളിക്കുന്നു.. അവളെന്താ ഫോൺ എടുക്കാത്തെ.. ”

മുക്ത കാൾ എടുത്തതും സന ചോദിച്ചു..

” ലന ഇവിടെ ഇല്ല സന.. ”

” ഇല്ലെന്നോ.. അവളെവിടെ പോയി.. രോഹന്റെയും രോഹിണിയുടേയും ഒപ്പം പുറത്ത് പോയോ..? ”

സന പെട്ടന്ന് തന്നെ ചോദിച്ചു..

” അവൾ അവളുടെ ഭർത്താവിന്റെ അടുത്തേക്ക് പോയി.. ”

” വാട്ട്‌.. ”

മുക്തയുടെ മറുപടി കേട്ട് സന ഞെട്ടലോടെ ചോദിച്ചു..

” എന്താ പറഞ്ഞത്.. ലന അവളുടെ ഭർത്താവിന്റെ അടുത്തേക്ക് പോയെന്നോ.. ”

” അതെ.. അവളുടെ ഭർത്താവിന്റെ അച്ഛനും അമ്മയും വന്നിരുന്നു.. അവരുടെ ഒപ്പം ആണ് അവൾ പോയത്.. ”

” അവളെ അങ്ങോട്ട് കൂട്ടികൊണ്ട് വന്നത് സാരംഗ് അല്ലേ.. അപ്പോ അവനോട് ഒരു വാക്ക് പറയാതെ അവളെ കണ്ടവരുടെ ഒപ്പം വിട്ടത് ശരിയാണോ.. ”

ദേഷ്യം കൊണ്ട് സന ആകെ വിറച്ചു..

” അതിന് ഞങ്ങൾ ആരും അവളെ നിർബന്ധിച്ച് പറഞ്ഞ് വിട്ടതൊന്നും അല്ല.. അവൾ സ്വന്തം ഇഷ്ടത്തിന് പോയതാണ്.. ”

” അങ്ങനെ ഒരു സിറ്റുവേഷൻ വന്നപ്പോൾ നിനക്ക് ഞങ്ങളെ ഒന്ന്

വിളിക്കാമായിരുന്നില്ലേ..? ”

” അവനും കൂടി അറിഞ്ഞിട്ടാണല്ലോ ഇങ്ങനെ ഒരു കള്ളം പറഞ്ഞത്.. അതുകൊണ്ട് തന്നെയാ പറയാതിരുന്നത്.. ”

മുക്ത അത്രയും പറഞ്ഞ് ദേഷ്യത്തിൽ ഫോൺ വെച്ചു..

കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ സന റൂമിലേക്ക് ഓടി.. സാരംഗിന്റെ അച്ഛൻ നല്ല ഉറക്കം ആയിരുന്നു.. അമ്മ അടുത്ത് ഉണ്ട്.. സാരംഗ് മുറിയിൽ ഉണ്ടായിരുന്നില്ല..

” അമ്മേ.. സാരംഗ് എവിടെ..? ”

ഉള്ളിലെ ടെൻഷൻ പുറത്ത് കാണിക്കാതിരിക്കാൻ അവൾ പരമാവധി ശ്രെമിച്ചു..

” ഡോക്ടർ വിളിച്ചിട്ട് അങ്ങോട്ട് പോയിരിക്കുവാ.. ”

മായ മറുപടി പറഞ്ഞപ്പോൾ സന വേഗം പുറത്ത് ഇറങ്ങി.. ഡോക്ടറുടെ റൂമിന് മുന്നിൽ നിൽക്കുമ്പോൾ തലയ്ക്കു അകത്ത് വല്ലാത്ത പെരുപ്പ് തോന്നി

അവൾക്ക്.. ലന.. അവളെ പറ്റി ഓർക്കുംതോറും അവളുടെ ഉള്ള് പിടഞ്ഞു..
പത്തു മിനിറ്റ് കഴിഞ്ഞാണ് സാരംഗ് പുറത്ത് വന്നത്..

” സാരംഗ് എനിക്ക് കുറച്ച് സീരിയസ് ആയി സംസാരിക്കാൻ ഉണ്ട്.. ”

പറഞ്ഞുകൊണ്ട് അവൾ സാരംഗിന്റെ കൈ പിടിച്ച് വരാന്തയിൽ ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക്‌ നീങ്ങി നിന്നു..

” നിനക്ക് എന്താ പറയാനുള്ളത്..? ”

കൈ വിടുവിച്ച് സാരംഗ് അവളെ രൂഷമായൊന്ന് നോക്കി..

” സാരംഗ്.. നമ്മുടെ ലന.. അവളെ അയാൾ കൊണ്ട് പോയി.. ”

” എന്ത്..? ”

മനസിലാവാതെ സാരംഗ് സനയെ നോക്കി..
മുക്ത വിളിച്ചു പറഞ്ഞതൊക്കെ സന സാരംഗിനോട് പറഞ്ഞു.. എന്ത് ചെയ്യും എന്നറിയാതെ സാരംഗ് നെറ്റിയിൽ കൈ വെച്ചു..

” എനിക്കെന്തോ വല്ലാതെ പേടി ആവുന്നു..

അവൾക്ക് നമ്മളെ ഒന്ന് വിളിക്കാമായിരുന്നില്ലേ.. ഇനി അങ്ങനെ വിളിക്കാം പറ്റാത്ത സാഹചര്യം ആയിരിക്കുമോ..? ”

സന പേടിയോടെ അവനെ നോക്കി..
മറുപടി പറയാതെ സാരംഗ് വേഗം റൂമിലേക്ക് പോയി അമ്മയോട് കാര്യം പറഞ്ഞ് കാറിന്റെ കീ എടുത്ത് പുറത്ത് ഇറങ്ങി.. അവർക്ക് കൂട്ടയി നിഖിലിനെ അവിടെ നിർത്തി..

” ഞാനും കൂടി വരട്ടെ സാരംഗ്.. ഇവിടെ നിന്നാൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല അതാ.. ”

സന ചോദിച്ചപ്പോൾ സാരഗ് മറുപടി ഒന്നും പറഞ്ഞില്ല..
കൂടുതൽ ഒന്നും പറയാതെ അവനൊപ്പം സന കാറിൽ കയറി..

*********************

മാനവ് കാറിൽ നിന്ന് വീട്ടുമുറ്റത്തേക്ക് ഇറങ്ങുമ്പോൾ രോഹനും രോഹിണിയും ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു.. നേരിയ ചിരിയോടെ അവൻ അവരുടെ അടുത്തേക്ക് ചെന്നു..

” എന്താണ്.. രണ്ടാളും തമ്മിൽ തെറ്റിയോ.. രണ്ട് ദിശയിലേക്ക് നോക്കിയാണല്ലോ ഇരിപ്പ്.. ”

മാനവ് അവരുടെ അടുത്ത് നിന്നുകൊണ്ട് ചോദിച്ചു..
അവനെ ഒന്ന് നോക്കിയതല്ലാതെ രണ്ടാളും മറുപടി ഒന്നും പറഞ്ഞില്ല..

” നീ നാളെയോ വരൂന്ന് പറഞ്ഞിട്ട്..? ”

സുമ അകത്ത് നിന്ന് അവരുടെ അടുത്തേക്ക് വന്നു..

” മീറ്റിംഗ് ക്യാൻസൽ ആയി.. അതാ പെട്ടന്ന് പോന്നത്.. അല്ല ഇവർ രണ്ടാളും എന്ത ഇങ്ങനെ ഇരിക്കുന്നേ..? ”

സുമയിൽ നിന്ന് നോട്ടം പിൻവലിച്ച് മാനവ് അവരെ നോക്കി..

” അവരുടെ ലന ചേച്ചി പോയതിന്റെ സങ്കടം ആണ്.. ”

” ലയ പോയെന്നോ.. എങ്ങോട്ട്..? ”

മാനവ് നെറ്റി ചുളിച്ച് സുമയെ നോക്കി..
സുമ രാവിലെ ഉണ്ടായ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു.. എല്ലാം കേട്ട് അവന്റെ

മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി..

” എന്ത് സ്റ്റുപിഡിറ്റി ആണ് നിങ്ങൾ എല്ലാവരും കാണിച്ചത്.. അങ്ങനെ ആരോ വന്ന് എന്തെങ്കിലും പറഞ്ഞെന്ന് കരുതി അവളെ അവരുടെ ഒപ്പം വിടുകയാണോ വേണ്ടത്.. ”

മാനവിന്റെ ഉറക്കെയുള്ള സംസാരം കേട്ട് അകത്ത് നിന്ന് ഓരോരുത്തർ ആയി വന്നു..

” അവർ പറഞ്ഞതൊക്കെ സത്യം ആണെന്ന് ആ കുട്ടി തന്നെയാ പറഞ്ഞത്.. ഞങ്ങൾ ആരും നിർബന്ധിച്ച് പറഞ്ഞ് വിട്ടതും അല്ല.. പിന്നെ നീ എന്തിനാ മാനു ഇങ്ങനെ ഒച്ച വയ്ക്കുന്നത്..? ”

മീര മാനവിനെ നോക്കി ചോദിച്ചു..

” ഒച്ച വയ്ക്കാതെ പിന്നെ.. അവളിവിടെ താമസിച്ച് ഇത്രയും ദിവസം നിങ്ങളോട് ആരോടെങ്കിലും എന്തെങ്കിലും അനിഷ്ടത്തോടെ പെരുമാറിയിട്ടുണ്ടോ..  എന്നിട്ട് ആരോ വന്ന് എന്തോ പറഞ്ഞപ്പോ അതൊക്കെ വിശ്വസിച്ചിരിക്കുന്നു.. ”

” അവർ പറഞ്ഞത് സത്യം ആണെന്ന് ലന പറഞ്ഞത് കൊണ്ടാ.. ”

മുക്ത പറഞ്ഞതും മാനവ് അവളെ രൂഷമായൊന്ന് നോക്കി..

” അവളുടെ കല്യാണം കഴിഞ്ഞു എന്നുള്ളത് സത്യം ആണ്.. പക്ഷേ ബാക്കി ഒന്നും സത്യം അല്ല.. വലിയൊരു ആപത്തിലേക്കാ നിങ്ങൾ അവളെ പറഞ്ഞു വിട്ടിരിക്കുന്നെ.. ”

എല്ലാവരെയും നോക്കി പറഞ്ഞുകൊണ്ട് മാനവ് പുറത്തേക്ക് ഇറങ്ങി..

” ഏട്ടാ.. ”

ഡോർ തുറക്കാൻ തുടങ്ങിയതും പിന്നിൽ നിന്ന് രോഹിണിയുടെ വിളി കേട്ട് മാനവ് തിരിഞ്ഞു നോക്കി..
കണ്ണ് നിറച്ച് നിൽക്കുന്ന രോഹിണിയെ കണ്ടപ്പോൾ അവനും ഉള്ളിൽ വേദന തോന്നി..

” വിഷമിക്കണ്ട.. എവിടെ ആണെങ്കിലും ഏട്ടൻ കൂട്ടികൊണ്ട് വരും.. ”

രോഹിണിയോട് അത്രയും പറഞ്ഞുകൊണ്ട് ദൃതിയിൽ കാറിൽ കയറി മാനവ് സ്പീഡിൽ വണ്ടി മുന്നോട്ടെടുത്തു..

**********************

ഡ്രൈവിങ്ങിന് ഇടയിൽ ഫോൺ റിംഗ് ചെയ്യുന്ന ശബ്‌ദം കേട്ടതും സാരംഗ് കാർ ഒതുക്കി നിർത്തി ഫോൺ എടുത്തു.. മാനവ് ആയിരുന്നു വിളിച്ചത്..

” സാരംഗ് ഞാൻ വീട്ടിൽ എത്തിയപ്പോഴാ അറിഞ്ഞത് ലയ.. ”

” ഞാൻ അറിഞ്ഞു.. ”

മാനവ് പറഞ്ഞ് പൂർത്തിയാക്കും മുൻപ് സാരഗ് പറഞ്ഞു..

” നമ്മൾ എവിടെ ആണെന്ന് കരുതിയ അവളെ.. ”

” അറിയില്ല.. ഒരെത്തും പിടിയും കിട്ടുന്നില്ല.. ”

സാരംഗിന്റെ ശബ്ദതത്തിൽ വല്ലാത്ത നിരാശ നിഴലിച്ചിരുന്നു..

” സാരംഗ് ഇപ്പൊ എവിടെയാ ഉള്ളത്.. എനിക്ക് ലൊക്കേഷൻ അയക്ക്.. ഞാൻ പെട്ടന്ന് അങ്ങോട്ട് വരാം.. ”

മാനവ് ഫോൺ വെച്ചതും സാരംഗ് അവന്

ലൊക്കേഷൻ ഷെയർ ചെയ്തു.. അരമണിക്കൂറിൽ മാനവ് അവർക്കരികിൽ എത്തി..

” എന്റെ ഒരു സുഹൃത്ത് സബ് ഇൻസ്‌പെക്ടർ ആണ്.. അവനെ വിളിച്ച് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു.. ലയയുടെ ഫോൺ ഇപ്പോഴും റിംഗ് ഉണ്ട്.. വീട്ടിൽ ഫോൺ ഇല്ലെന്നാ രോഹിണി പറഞ്ഞത്.. ലയയുടെ കയ്യിൽ തന്നെ ഉണ്ടാവും.. അതിന്റെ ലൊക്കേഷൻ ട്രൈസ് ചെയ്യാമെന്ന് അവൻ എന്നോട് പറഞ്ഞിട്ടുണ്ട്.. നമുക്ക് നോക്കാം.. ”

മാനവ് സാരംഗിനോട് പറഞ്ഞു..
തിരികെ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും സാരംഗിന് നേർത്ത പ്രതിക്ഷ തോന്നി..
കുറച്ച് നിമിഷങ്ങൾക്കുള്ളിൽ മാനവിന്റെ ഫോൺ റിംഗ് ചെയ്തു..

” ഹലോ എന്തായി.. ”

ഫോൺ എടുത്തതും മാനവ് ചോദിച്ചു..

” അരമണിക്കൂർ ആയി ഈ ഫോൺ ഒരു ലൊക്കേഷനിൽ തന്നയാണ്.. നിന്റെ ഫോണിലേക്ക് ഞാൻ അത് അയച്ചിട്ടുണ്ട്.. പിന്നെ ആണ് നമ്പറിലേക്ക് ഇന്ന് വന്നിട്ടുള്ള കാൾ ലിസ്റ്റിന്റെ ഡീറ്റെയിൽസ് കൂടി ഞാൻ

അയച്ചിട്ടുണ്ട്.. അതിലെ ഒരു നമ്പർ ആ ലൊക്കേഷനിൽ തന്നെയാണ് ഉള്ളത്.. പിന്നെ അവിടത്തെ പോലീസ് സ്റ്റേഷനിൽ ഞാൻ അറിയിച്ചിട്ടുണ്ട് നിങ്ങൾക്ക് എന്തിനും അവരുടെ ഹെൽപ് ഉണ്ടാവും.. എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം.. ”

” താങ്ക്സ് ടാ.. ”

മാനവ് പെട്ടന്ന് ഫോൺ കട്ട്‌ ചെയ്ത് വാട്സ്ആപ്പ് ഓപ്പൺ ചെയ്തു..
അതിലെ ഡീറ്റെയിൽസ് സാരംഗിന് കാണിച്ച് കൊടുത്തു..

” അയാളപ്പോൾ ലനയെ വിളിച്ചിട്ടുണ്ട്.. എന്തെങ്കിലും പറഞ്ഞ് പേടിപ്പിച്ച് കാണും.. അതാ നമ്മളോട് ഒന്നും പറയാതെ അവരുടെ ഒപ്പം പോയത്.. ”

കാൾ ഡീറ്റെയിൽസ് നോക്കികൊണ്ട് സന പറഞ്ഞു..

” ഇനി സമയം കളയണ്ട.. അവളെ അവർ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് നമുക്ക് അവളെ കണ്ടെത്തണം.. ”

സാരംഗ് അതും പറഞ്ഞ് വേഗം കാറിൽ കയറി ഒപ്പം സനയും.. മാനവ് അവന്റെ കാറിലും..

******************

ആയാസപ്പെട്ട് കണ്ണുകൾ വലിച്ച് തുറന്ന് ലന ചുറ്റും നോക്കി.. ഏതോ ഒരു റൂം ആണ്..പെട്ടന്ന് എന്തോ ഓർത്ത പോലെ ഞെട്ടി എഴുനേറ്റു.. തലയ്ക്ക് വല്ലാത്ത ഭാരം.. രണ്ട് കൈ കൊണ്ടും തലയിൽ കൈ വെച്ച് കണ്ണുകൾ അടച്ചു..
കഴിഞ്ഞു പോയ നിമിഷങ്ങളിൽ എന്താണ് സംഭവിച്ചത്.. എങ്ങനെ ഇവിടെ എത്തി.. അവൾ ഓരോന്നായി ഓർത്തെടുക്കാൻ ശ്രെമിച്ചു..
വണ്ടിയിൽ വെച്ച് വിപിനെ കണ്ടതും താൻ ഒച്ച വെച്ചതും അയാളെന്തോ മുഖത്തേക്ക് സ്പ്രൈ ചെയ്തതും ഓർമ ഉണ്ട്.. ഇത്.. ഇത് എവിടെ ആണ്.. എന്റെ ഗീതു.. ആ ഓർമയിൽ അവളുടെ ഉള്ളൊന്ന് വിറച്ചു..

” ആഹാ.. എഴുന്നേറ്റോ എന്റെ ഭാര്യ.. എത്ര നേരം ആയി ഞാൻ കാത്തിരിക്കുന്നു.. ”

രതീഷ് ഉള്ളിലേക്ക് വന്ന് അവളുടെ അടുത്ത് ഇരുന്നു.. വെറുപ്പോടെ അയാളെ നോക്കി അവൾ പിന്നിലേക്ക് നിരങ്ങി ഇരുന്നു..

” അവിടെ പോയി നീയാകെ ഒന്ന് നന്നായിട്ടുണ്ടല്ലോ.. കൂടെ

ഉണ്ടായിരുന്നവന്മാർക്കെല്ലാം നീ പാ വിരിക്കാറുണ്ടോ.. ”

ഒരുതരം പരിഹാസത്തോടെ രതീഷ് അവളെ നോക്കി..

” അതിന് ലോകത്തുള്ള എല്ലാ ആണുങ്ങളും നിങ്ങളെ പോലെ അല്ല.. ”

പുച്ഛത്തോടെ അവൾ അവനെ നോക്കി..

” എന്റെ ഗീതു എവിടെ.. നിങ്ങൾ പറഞ്ഞത് പോലെ ഞാൻ ഇവിടേക്ക് വന്നില്ലേ.. ഇനി അവളെ വെറുതെ വിട്.. ”

ലന അവനെ നോക്കി ചീറി..
ഒരു പൊട്ടിച്ചിരിയോടെ അവൻ ലനയെ നോക്കി…

” അവളെ ഞാൻ എന്തെങ്കിലും ചെയ്യോ എന്റെ ഭാര്യേ.. അവളെന്റെ ആന്റിടെ മോൾ അല്ലേ.. ആ പേരും പറഞ്ഞ് നിന്നെ ഇവിടെ എത്തിക്കണം എന്നെ എനിക്ക് ഉണ്ടായുള്ളു.. ”

രതീഷിന്റെ മറുപടി കേട്ടതും ലന അവനെ തുറിച്ച് നോക്കി..

” നിന്നെ ഇവിടെ എത്തിക്കാൻ ഞാൻ എന്ത്

മാത്രം കഷ്ട്ടപെട്ടെന്ന് അറിയോ.. നിനക്ക് എല്ലാ സഹായവും ചെയ്ത് തന്ന നിന്റെ ആ രക്ഷകൻ ഇല്ലേ.. സാരംഗ്.. അവനെ അവിടെന്ന് മാറ്റാൻ പാവം ഒന്നും അറിയാത്ത ആ സാരംഗിന്റെ അച്ഛനെ അപകടത്തിൽ പെടുത്തേണ്ടി വന്നു.. ”

പുച്ഛത്തോടെ രതീഷ് പറയുന്നത് കേട്ടതും ചാടി എഴുനേറ്റ് ലന അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു..

” എന്തിനാടോ ആ പാവത്തിനെ.. ഇങ്ങനെ ദ്രോഹിക്കാൻ മാത്രം എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തത്.. ”

” മറുപടി ഞാൻ പറഞ്ഞാൽ മതിയോ..? ”

പിന്നിൽ നിന്ന് ആ ശബ്‌ദം കേട്ടതും ലന തിരിഞ്ഞു നോക്കി.. ഇടത് കൈ കൊണ്ട് തലയിൽ തടവി വല്ലാത്തൊരു ഭാവത്തോടെ വിപിൻ അവളെ നോക്കി..

” നീ പതിയെ പറഞ്ഞ് കൊടുത്താൽ മതി അളിയാ.. സമയം ഒത്തിരി ഉണ്ടല്ലോ.. ഞാൻ പുറത്ത് ഉണ്ടാവും..”

വിപിനെ നോക്കി ഒരു പ്രതേക രീതിയിൽ ചിരിച്ച് രതീഷ് പുറത്തേക്ക് ഇറങ്ങി.. ഡോർ അടച്ച് വിപിൻ ലനയുടെ അടുത്തേക്ക്

ചെന്നു..

” പണ്ട് എനിക്കൊരു സമ്മാനം തന്നിട്ടല്ലേ നീ രക്ഷപെട്ടു പോയത്.. എനിക്കത് മറക്കാൻ പറ്റോ.. ഉള്ളിൽ ആ മുറിവ് ഉണങ്ങാതെ കിടക്കുമ്പോൾ നീ അങ്ങനെ സുഖിച്ച് ജീവിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റുമോ.. ”

താടി ഉഴിഞ്ഞുകൊണ്ട് വിപിൻ അവളെ വല്ലാത്തൊരു ഭാവത്തോടെ നോക്കി..

” അന്ന് നീയൊന്ന് സഹകരിച്ചിരുന്നേൽ ഞാൻ പിന്നെ ഞാൻ നിന്നെ ബുദ്ധിമുട്ടിക്കില്ലായിരുന്നു.. അപ്പോ നീ വല്ല്യ പതിവ്രത ചമഞ്ഞു.. ഇനി നിനക്ക് രക്ഷയില്ല.. ഇന്ന് നിന്നോടൊപ്പം കണ്ടവരില്ലേ.. അവർ ആരാണെന്ന് അറിയോ നിനക്ക്.. ഞങ്ങടെ ആവശ്യം കഴിഞ്ഞാൽ നിന്നെ അവർ കൂട്ടികൊണ്ട് പോവും.. പകരം ലക്ഷങ്ങൾ ആണ് ഞങ്ങൾക്ക് കിട്ടാൻ പോവുന്നത്.. ”

വിപിൻ അവളെ നോക്കി പൊട്ടി ചിരിച്ചു..
കേട്ടത് വിശ്വസിക്കാൻ കഴിയാതെ ലന തറഞ്ഞു നിന്നുപോയി..

‘ നമ്മളെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രെമിച്ചാൽ അയ്യോ എന്നെ ഒന്നും

ചെയ്യല്ലേ എന്നല്ല പറയേണ്ടത്.. ഛീ വിടടാ എന്ന് ചങ്കൂറ്റത്തോടെ പറയണം.. ‘

സന എപ്പോഴോ പറഞ്ഞ വാക്കുകൾ ലന ഓർത്തു..
തോറ്റു പോവാൻ പാടില്ല.. തന്റെ ജീവിതം ആണ്..

വിപിൻ അവളെ ആകെ ഒന്നുഴിഞ്ഞു നോക്കി അടുത്തേക്ക് വന്നു.. ഒട്ടും പതറാതെ അവൾ അവനെ നോക്കി.. അടുത്ത് വന്ന് അവൻ അവളുടെ കയ്യിൽ പിടിച്ചു.. രണ്ടാമതൊന്ന് ആലോചിക്കാതെ അവൾ അവന്റെ മുഖം അടച്ച് ഒരടി കൊടുത്തു.. അപ്രതീക്ഷിതമായി ആയതിനാൽ അവനൊന്ന് പകച്ചു.. അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു..

” ഡീ.. എന്ത് കണ്ടിട്ടാടി നീ ഈ തിളയ്ക്കുന്നെ.. നിന്റെ മാറ്റവന്മാർ ഒന്നും നിന്നെ രക്ഷിക്കാൻ വരില്ല.. എന്റെ കാൽചുവട്ടിൽ ആണ് നിനക്ക് സ്ഥാനം.. ”

അവൻ അവളുടെ മുടിക്ക് കുത്തി പിടിച്ചു..
വേദന കൊണ്ട് ഒന്ന് പുളഞ്ഞെങ്കിലും പെട്ടന്ന് സർവ്വ ശക്തിയും എടുത്ത് അവൾ അവനെ പിടിച്ചു തള്ളി.. മറിഞ്ഞു അവൻ താഴെ വീണു.. പണി മുഴുവൻ തീരാത്ത വീട്

ആയതിനാൽ അവിടെ കുറേ ഇഷ്ട്ടികയും കമ്പിയും ഒക്കെ ഉണ്ടായിരുന്നു.. അതിൽ ഒരു ഇഷ്ട്ടിക എടുത്ത് അവൾ അവനെ തലങ്ങും വിലങ്ങും അടിച്ചു.. അവൻ തളർന്നെന്ന് തോന്നിയപ്പോൾ പെട്ടന്ന് ഡോർ തുറന്ന് പുറത്തേക്ക് ഓടി..

ഹാളിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു രതീഷ്.. ലന റൂമിൽ നിന്ന് ഇറങ്ങി പുറത്തേക്ക് ഓടുന്നത് കണ്ടപ്പോൾ അലറി കൊണ്ട് അവൻ അവൾക്ക് പുറകെ ഓടി.. പുറത്തേക്ക് ഇറങ്ങിയ ലന അകത്തേക്ക് വന്ന ഒരു കാറിന്റെ മുന്നിലേക്ക് ആയിരുന്നു എത്തിയത്.. പെട്ടന്ന് ബ്രേക്ക്‌ ഇട്ടത് കൊണ്ട് അവൾക്ക് ഒന്നും പറ്റിയില്ല.. ഡോർ തുറന്ന് ഇറങ്ങിയ മാനവിനെ കണ്ട് ലനയുടെ ഉള്ളിൽ ഒരു തണുപ്പ് പടർന്നു.. ഓടി ചെന്ന് അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.. ആശ്വസിപ്പിക്കും പോലെ മാനവ് അവളെ ചേർത്ത് പിടിച്ചു..

” ഡീ.. ”

രതീഷ് അലർച്ചയോടെ അവരുടെ അടുത്തേക്ക് വന്നതും മാനവ് അവന്റെ നെഞ്ചിൽ ചവിട്ടി.. രതീഷ് പിന്നിലേക്ക് തെറിച്ച് വീണു..
അപ്പോഴേക്കും സാരംഗും സനയും എത്തിയിരുന്നു..

” ലനേ.. ”

സന അലിവോടെ വിളിച്ചതും ലന മാനവിൽ നിന്ന് അകന്ന് മാറി അവളെ കെട്ടിപിടിച്ചു..

” പേടിക്കണ്ട.. ഞങ്ങൾ വന്നില്ലേ.. ”

സന അവളെ ചേർത്ത് പിടിച്ച് തലോടി..

” എത്തിയോ രക്ഷകന്മാർ.. ആരൊക്കെ വന്നാലും ഇവളെ ഇവിടുന്ന് രക്ഷപ്പെടുത്താമെന്ന് കരുതണ്ട.. ”

രതീഷ് എഴുനേറ്റ് അവർക്ക് നേരെ നോക്കി..

” അവളെ കൊണ്ട് പോവാനാണ് വന്നതെങ്കിൽ ഞങ്ങൾ കൊണ്ട് പോവും.. തടയാൻ നീയൊന്ന് ശ്രെമിച്ച് നോക്ക്.. ”

മാനവ് ഷർട്ടിന്റെ കൈ കയറ്റി വെച്ച് രതീഷിനെ നോക്കി..
ആ സമയത്ത് അകത്ത് നിന്ന് വിപിനും പുറത്തേക്ക് വന്നു..
പിന്നെ നാലാളും പൊരിഞ്ഞ അടി ആയിരുന്നു.. ഇതിനിടയിൽ ലനയെ കൊണ്ട് പോവാൻ ലതികയും രവിയും അവരുടെ ആളുകളും വന്നു..

അടിയ്ക്ക് ഇടയിൽ ലതിക ലനയെ പിടിച്ച് വലിച്ച് വണ്ടിയിൽ കയറ്റാൻ നോക്കി.. തടയാൻ ശ്രെമിച്ച സനയെ അവർ പിടിച്ച് തള്ളി.. അടക്കി വെച്ച കട്ടയിലേക്ക് ആയിരുന്നു സന തലയിടിച്ച് വീണു..
അത് കണ്ട സാരംഗ് അടിച്ചുകൊണ്ടിരിക്കുന്ന ആളെ തള്ളി മാറ്റി സനയ്ക്ക് അടുത്തേക്ക് ഓടി..
മാനവ് രതീഷിന്റെ അടിവയറ്റിലേക്ക് മുട്ടുകാല് കയറ്റി അവനെ തള്ളി മാറ്റി ലനയുടെ അടുത്തേക്ക് ഓടി.. ലതികയെ പിടിച്ച് മാറ്റി ലനയെ അവൻ ചേർത്ത് പിടിച്ചു.. അപ്പോഴേക്കും ഒന്ന് രണ്ട് ഗുണ്ടകൾ മാനവിന്റെ അടുത്തേക്ക് ചെന്നു..
ലനയെ മാറ്റി നിർത്തി മാനവ് അവരെ പൊതിരെ തല്ലി..

അവിടേക്ക് പോലീസ് ജീപ്പ് വരുന്നത് കണ്ടതും ഒന്ന് രണ്ട് പേർ ഓടി പോയി.. രണ്ട് പോലീസ്കാർ അവർക്ക് പിന്നാലെ ഓടി.. ബാക്കി ഉള്ളവരെ ഒക്കെ പോലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തിരുന്നു.. രതീഷ് അടികൊണ്ട് ആകെ തളർന്നിരുന്നു.. പോലീസ് പിടിച്ചുകൊണ്ട് പോവുന്നതിന് ഇടയിൽ രതീഷ് മുഖം തിരിച്ച് ലനയെ നോക്കി.. അവളെ കണ്ടപ്പോൾ അടക്കാനാവാത്ത വിധം അവന്റെ ഉള്ളിൽ പക നിറഞ്ഞു.. അടുത്ത് കൂട്ടിയിട്ടിരിക്കുന്ന

ചെറുതും വലുതുമായ കമ്പികൾ കണ്ടപ്പോൾ വല്ലാത്തൊരു ചിരിയോടെ അവൻ കുതറി കൊണ്ട് പോലീസ്ക്കാരുടെ കൈ വിടുവിച്ചു.. പെട്ടന്ന് ഓടി ആ കമ്പിയിൽ നിന്ന് ഒന്നെടുത്ത് ലനയുടെ നേരെ പാഞ്ഞു.. അത് കണ്ട് മാറി നിന്നിരുന്ന സന ലനയുടെ അടുത്തേക്ക് ഓടി.. ലനയെ തള്ളി മാറ്റുമ്പോഴേക്കും സനയുടെ വയറ്റിലേക്ക് ആ കമ്പി ആഴ്ന്ന് കയറിയിരുന്നു.. ആ നിമിഷം തന്നെ എസ് ഐ പിന്നിൽ നിന്ന് രതീഷിന്റെ നെഞ്ചിലേക്ക് വെടി വെച്ചു.. പിടഞ്ഞു കൊണ്ട് അവൻ താഴെ വീണു..

” സനാ… ”

സാരംഗ് ഓടിക്കൊണ്ട് സനയുടെ അടുത്തേക്ക് വന്നു.. സന തള്ളി ഇട്ടപ്പോൾ താഴെ വീണ ലന മുഖം ഉയർത്തി നോക്കുമ്പോൾ കാണുന്നത് കുത്ത് കിട്ടി താഴെ കിടക്കുന്ന സനയെ ആണ്.. അലറി കരഞ്ഞുകൊണ്ട് അവൾ സനയ്ക്ക് അടുത്തേക്ക് ചെന്നു.. മാനവും അവർക്കടുത്തേക്ക് ഓടി ചെന്നിരുന്നു..

” സനാ.. ”

അവളുടെ തല എടുത്ത് മടിയിൽ വെച്ച് സാരംഗ് വേദനയോടെ വിളിച്ചു..

” സാരംഗ്.. ”

വയറിൽ തൊട്ട് രക്തം പുരണ്ട കൈകൊണ്ട് സന സാരംഗിന്റെ കവിളിൽ പിടിച്ചു..

” ഞാൻ.. ഒരിക്കൽ.. ഒരിക്കൽ ഞാൻ അപകടപെടുത്താൻ ശ്രെമിച്ചത ഇവളുടെ ജീവൻ.. ഇപ്പൊ ഞാൻ അതിന് പ്രായശ്ചിത്തം ചെയ്തിട്ടുണ്ട്.. ഇനി.. ഇനിയെങ്കിലും എന്നെ.. എന്നെ വെറുക്കരുത്..”

മുറിഞ്ഞു മുറിഞ്ഞു അവളെന്തൊക്കെയോ ഒരുവിധം പറഞ്ഞു.. കരഞ്ഞുകൊണ്ട് സാരംഗ് അവളെ നെഞ്ചോട് ചേർത്തു.. അപ്പോഴേക്കും അവളുടെ ബോധം മറഞ്ഞിരുന്നു..

( കാത്തിരിക്കുമല്ലോ.. )

അയ്യോ.. എനിക്ക് ഫൈറ്റ് ഒന്നും എഴുതാൻ അറിയില്ല..  നല്ല രീതിയിൽ അലമ്പാക്കി വെച്ചിട്ടുണ്ട്.. ഇന്നലെ ഇടണം എന്ന് കരുതിയത് ആണ്.. എഴുതാൻ പറ്റാതെ പകുതിയിൽ സ്റ്റേക്ക് ആയി പോയി.. ഈ പാർട്ട്‌ നല്ല ബോറായെന്ന് അറിയാം.. എല്ലാരും ഒന്ന് ക്ഷമിക്കൂ.. അടുത്ത പാർട്ട്‌