The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഭാഗം 7
ധൃതിയിൽ സ്റ്റെപ്പ് ഇറങ്ങുന്നതിനിടയിലാണ് പുറകിൽ നീണ്ടു കിടന്ന ഷോളില്‍ കാല് തെന്നിയത്, കൈവരിയിൽ പിടിച്ചുവെങ്കിലും ബാലൻസ് കിട്ടിയിരുന്നില്ല. സ്റ്റെപ്പിൽ നിന്നും താഴേക്ക് തെറിച്ച് വീഴാൻ പോയവളെ ആരോ താങ്ങി പിടിച്ചിരുന്നു. ഇപ്പോൾ വീഴുമെന്ന് പ്രതീക്ഷിച്ചവൾ ആരുടെയോ കരുത്തുള്ള കരങ്ങളാൽ താങ്ങിനിർത്തപ്പെട്ടുവെന്ന് അവൾക്കും മനസ്സിലായി. അവൾ മുഖമുയർത്തി അത് ആരാണെന്ന് നോക്കി..
വെളുത്ത് നല്ല കട്ടിതാടിയും മീശയുമുള്ള ഒരു ചെറുപ്പക്കാരൻ.. ചെമ്പൻ നിറത്തിലുള്ള മിഴികളാണ് അവനെ വേറിട്ടു നിർത്തുന്നത്.. അവൻ തന്റെ കണ്ണുകളിലേക്ക് നോക്കുകയാണ്.. ഒരു നിമിഷം മരിയ അറിയാതെ അവന്റെ മുഖത്തേക്ക് നോക്കി പോയി.. അത്രയ്ക്ക് പ്രഭയായിരുന്നു ആ മുഖത്തിന്. അവനും ആ നിമിഷം അവളെ തന്നെ നോക്കുകയായിരുന്നു. ഇതുവരെ ഇവിടെയെങ്ങും കണ്ട മുഖം അല്ല. എണ്ണമയം നിറഞ്ഞുനിൽക്കുന്ന മുഖമാണ്. ആ വിടർന്ന് കണ്ണുകൾക്കിടയിൽ എവിടെയോ ഒരു വിഷാദം ഒളിപ്പിച്ചത് പോലെ. നീണ്ട നാസികയും ചോര തൊട്ടടുക്കാവുന്ന ചുവന്ന ചുണ്ടുകളും അതിന് ചേർന്ന വെളുത്ത ദന്തങ്ങളും അവളെ അതിസുന്ദരിയാക്കിയത് പോലെ അവന് തോന്നി.. കറുപ്പും ചെമ്പൻ നിറവും ഇടകലർന്ന മുടിയുള്ള ഒരുവൾ.

“എന്നമ്മ പാത്തു പോവുങ്കോ…
ആർദ്രമായി അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു…
ആ നിമിഷം തന്നെ അവൾ അവനിൽ നിന്നും അകന്നു മാറി.
” സോറി…. പെ… പെട്ടെന്ന് വരുന്നതിനിടയിൽ ഞാൻ കണ്ടില്ല
പരിഭ്രമത്തോടെ അവൾ മറുപടി പറഞ്ഞു. ആ ശബ്ദം പോലും വളരെ പതിഞ്ഞതാണെന്ന് അവന് തോന്നി…
“മലയാളിയാണോ..?
അത്ഭുതത്തോടെ അവൻ ചോദിച്ചു. അതേ എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.
” കണ്ടപ്പഴേ എനിക്ക് തോന്നി മലയാളിയാണെന്ന്. ആ ഒരു ഐശ്വര്യം മുഖത്തുണ്ട്. ഇവിടെ എവിടെയാണ് താമസം..?
ഒരു നിമിഷത്തിൽ തന്നെ നൂറ് ചോദ്യങ്ങൾ. അവന് ഒരു സംസാരപ്രിയൻ ആണെന്ന് ആ ചോദ്യത്തിലൂടെ തന്നെ അവൾക്ക് മനസ്സിലായി..
” അത് മുകളിൽ…
വീണ്ടും താഴെ നിന്നും ബെല്ലഡിയുടെ ശബ്ദം കേട്ടപ്പോൾ അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു,
” കുറച്ചു ധൃതിയുണ്ട് ഞാൻ പൊക്കോട്ടെ….
“ആയിക്കോട്ടെ പരിചയപ്പെടാം…
ചെറു ചിരിയോടെ അവൻ പറഞ്ഞു, തലയാട്ടി കാണിച്ച് അവൾ താഴേക്ക് നടന്നിരുന്നു. തിരികെ നടക്കുമ്പോഴും ഇടയ്ക്കിടെ അവൻ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. എന്തൊ ഒരു പ്രത്യേകത ആ ഒരുവളിൽ അവന് തോന്നി.. ഇതുവരെ കണ്ടിട്ടുള്ള പെൺകുട്ടികളെ പോലെയല്ല ഒരു നിഷ്കളങ്കത, എന്തൊക്കെയോ നിഗൂഢതകൾ ഒളിപ്പിച്ച വിഷാദം നിറഞ്ഞ ആ മിഴികൾ, അതൊക്കെ ആണ് അവന്റെ മനസ്സിലേക്ക് വീണ്ടും വീണ്ടും കടന്നുവന്നത്.. മുകളിൽ കയറി ബാൽക്കണിയിൽ നിന്ന് ഒന്നുകൂടി അവൻ അവളെ തന്നെ നോക്കി, താഴെ ചെന്ന് പത്രക്കാരനോട് എന്തോ സംസാരിച്ചുകൊണ്ട് പണം നൽകുകയാണ് അവൾ… കുറേനേരം ആ കാഴ്ച അങ്ങനെ കണ്ടുനിൽക്കാൻ അവനു തോന്നി.. വെള്ള നിറത്തിലുള്ള ഒരു സൽവാർ ആണ് ധരിച്ചിരിക്കുന്നത്.. ഷോളൊക്കെ നന്നായി പുതച്ചു നിൽക്കുന്നതു പോലെ തോന്നും. ഒരു ടിപ്പിക്കൽ ലുക്ക് ഉണ്ട്.. അവൾ കണ്ണിൽ നിന്നും മാഞ്ഞ നിമിഷം അവൻ ഡോർബൽ അടിച്ചു..
ആ നിമിഷം തന്നെ വാതിൽ തുറക്കപ്പെട്ടു..
“നീ നേരത്തെ വന്നല്ലോ…?
സന്തോഷത്തോടെ അമല പറഞ്ഞു..
“എന്താ നേരത്തെ വരണ്ടായിരുന്നോ..?
ഒരു കുസൃതിയോടെ അവൻ ചോദിച്ചു.
“ഈ ചെക്കന്റെ കാര്യം എന്ത് പറഞ്ഞാലും അവന് തറുതലയാണ് ..
“എന്റെ അമ്മ വന്നല്ലോ, രണ്ടുദിവസം കാണാതിരുന്നതല്ലേ ഒന്ന് വന്ന് കണ്ട് സ്നേഹിക്കാം എന്ന് കരുതി വന്നപ്പോൾ ഞാൻ വന്നത് ഇഷ്ടപ്പെട്ടില്ല…
അവളുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് അവൻ പറഞ്ഞു. ആ നിമിഷമാണ് സണ്ണി അകത്തു നിന്നും ഇറങ്ങി വന്നത്. പെട്ടെന്ന് അവൻ ഗൗരവത്തോടെ അയാളെ ഒന്ന് നോക്കി..
” നീ കൂട്ടുകാരന്റെ വീട്ടിലാണ് എന്ന് ഇവൾ പറഞ്ഞു..
” ആ രണ്ടു ദിവസം അവിടെയായിരുന്നു പഴയ ഫ്രണ്ട്സ് ഒക്കെ വന്നിട്ടുണ്ടായിരുന്നു.
അവൻ മറുപടി പറഞ്ഞു.
” പപ്പ ഇന്ന് ലീവ് ആണോ..?
അല്ല റെഡിയാകാൻ പോവായിരുന്നു, അത്രയും മകനോട് പറഞ്ഞ് അയാൾ മുറിയിലേക്ക് കയറിയിരുന്നു…
“ഇങ്ങേരിത് എന്തു മനുഷ്യനാ, കുറച്ച് എയർ കുറച്ചു സംസാരിക്കാൻ പറ ഭർത്താവിനോട്, തന്തപ്പടി ആവശ്യമില്ലാത്ത ജാഡ എടുക്കുവ ചുമ്മാ വെറുപ്പിക്കാൻ…
അമലയുടെ തോളിൽ കൂടി കയ്യിട്ടു നടന്നു കൊണ്ട് അവൻ പറഞ്ഞു
“അടി മേടിക്കൂട്ടോ സോളമാ നീയെ
അവനെ തല്ലാനായി കളിയായി കൈയോങ്ങിയിരുന്നു അമല. അവൻ ചെറു ചിരിയോടെ നിൽക്കുകയാണ്,
” എനിക്കൊരു ചായ താ.. Oru ചായ പോലും കുടിക്കാതെ ഓടിവന്നത് ആണ്…
” ഇപ്പൊൾ തരാം, പക്ഷേ കട്ടൻചായ ഉള്ളൂ, പാൽ വാങ്ങിക്കാൻ മറന്നുപോയെടാ,
അവര് പെട്ടെന്ന് ഫ്ലാസ്കിൽ നിന്നും ചായ കപ്പിലേക്ക് ഒഴിച്ച് അവന് നേരെ നീട്ടി.. അവനത് ഒരു സിപ്പ് ചെയ്തപ്പോൾ മനസ്സിലാവാതെ അമലയുടെ മുഖത്തേക്ക് നോക്കി,
” ഇത് അമ്മയിട്ട ചായ അല്ലല്ലോ…
അവന്റെ മറുപടി കേട്ട് അത്ഭുതത്തോടെ അമല അവനെ നോക്കി..
” അത് എങ്ങനെ മനസ്സിലായി..?
” പത്തിരുപതാറ് വർഷം കൊണ്ട് ഞാൻ ആ ഊള ചായ കുടിക്കുന്നതല്ലേ…? അതുകൊണ്ട് അറിയാം,
ഒരു തമാശപോലെ അവൻ പറഞ്ഞപ്പോൾ അമലയുടെ മുഖം കളിയായി ഒന്ന് വീർത്തിരുന്നു…
” ഇന്നലെ ഞാൻ നിന്നോട് പറഞ്ഞില്ലേ നമുക്കൊരു ഗസ്റ്റ് ഉണ്ടെന്ന്,
“ശരിയാ ആരാ ഗസ്റ്റ് അവൻ അത് ചോദിച്ചതും വാതിൽക്കലേക്ക് പെട്ടെന്ന് മരിയ കടന്നു വന്നിരുന്നു…
“ദാ വന്നല്ലോ
അവളെ നോക്കി അമല പറഞ്ഞപ്പോഴാണ് അവന്റെ മിഴികളും ആ നിമിഷം അവിടേക്ക് തന്നെ പറന്ന് പോയത്… ആ കാഴ്ച്ച കണ്ടതും ആ നിമിഷം അവൻ അത്ഭുതപ്പെട്ടു പോയിരുന്നു..
” ഇതാണ് ഗസ്റ്റ്…
മരിയയെ കെട്ടിപ്പിടിച്ചുകൊണ്ട് അമല പറഞ്ഞു.. ആ കാഴ്ച കണ്ട് കിളി പാറി നിൽക്കുകയാണ് സോളമൻ പെട്ടെന്ന് മരിയയും അവനെ കണ്ടതിനാൽ ഒന്ന് അത്ഭുതപ്പെട്ടിരുന്നു.
” നിനക്ക് എന്റെ ഫ്രണ്ട് ബെറ്റിയെ അറിയില്ലേ…? ബെറ്റിടെ മോളാ മരിയ, ഈ കുട്ടിയാണ് ചായ ഉണ്ടാക്കിയത്…
അമല വിശദീകരിച്ചു
“ഇവിടെ ഈ കുട്ടി നഴ്സിംഗ് പഠിക്കാൻ വേണ്ടി വന്നതാ. ഹോസ്റ്റൽ ശരിയാവാൻ ഒന്നൊന്നര മാസം എടുക്കും.. അതുവരെ ഇവിടെ നമ്മുടെ ഫ്ലാറ്റിലാ,
ചായ കുടിച്ചു കൊണ്ട് തന്നെ അമല പറയുന്നതിനൊക്കെ അവൻ തലയാട്ടുകയും ഇടയ്ക്ക് മരിയെ പാളി നോക്കുകയും ഒക്കെ ചെയ്തിരുന്നു.
” മോളെ ഇതാ എന്റെ മോൻ സോളമൻ…
മരിയയുടെ മുഖത്തേക്ക് നോക്കി അമലയും പറഞ്ഞു..
” ഞങ്ങൾ ഇപ്പോൾ കണ്ടിരുന്നു പുറത്തുവച്ച്…
നിഷ്കളങ്കമായി അവൾ മറുപടി പറഞ്ഞു
“ആണോ
സോളമന്റെ മുഖത്തേക്ക് നോക്കി മരിയ ചോദിച്ചപ്പോൾ അവൻ അതേ എന്ന അർത്ഥത്തിൽ തലയാട്ടിയിരുന്നു… അപ്പോഴും അവന്റെ മിഴികൾ മരിയയിൽ തന്നെയായിരുന്നു,
പെട്ടെന്ന് അകത്തു നിന്നും കുക്കർ അടിച്ചപ്പോൾ ഇപ്പോൾ വരാമെന്ന് പറഞ്ഞ് അമല അകത്തേക്ക് പോയിരുന്നു. ഹാളിൽ മരിയയും സോളമനും മാത്രമായി..
” ഹായ്
സോളമൻ ആണ് ആദ്യം സംസാരിച്ചത്..
” ഹായ്
ചെറുചിരിയോടെ അവളും മറുപടി പറഞ്ഞു….
” ചായ നന്നായിരുന്നു. എനിക്കിഷ്ടപ്പെട്ടു. ഒരുപാട്…!
അവൾക്ക് നേരെ കപ്പ് നീട്ടിക്കൊണ്ട് മീശ ഒന്ന് കടിച്ചു അവളെ അടിമുടി നോക്കി അവൻ പറഞ്ഞു..
അവന്റെ സംസാരവും ആ രീതിയും മരിയയ്ക്ക് അത്ര ഇഷ്ടമായില്ല.. അതിന്റെ ഒരു ഇഷ്ടക്കുറവ് അവളുടെ മുഖത്ത് കാണാനുണ്ടായിരുന്നു ഒരു കണ്ണ് ഇറക്കി കാണിച്ച് ഒന്ന് ചിരിച്ച് അവൻ അകത്തേക്ക് പോകാൻ തുടങ്ങി, പോകും മുൻപ് അടുക്കളയിലേക്ക് നടന്നവളെ ഒരിക്കൽ കൂടി വിളിച്ചു…
” പിന്നെ യു ആർ സോ ബ്യൂട്ടിഫുൾ….
അതോടൊപ്പം ഉഗ്രൻ എന്ന ഒരു ആക്ഷനും കൈകൊണ്ട് അവൻ കാണിച്ചു… അവന്റെ ആ പ്രവർത്തിയിൽ അമ്പരന്നു പോയിരുന്നു മരിയ. അവൻ കയറി പോയി കഴിഞ്ഞിട്ടും അവളുടെ മനസ്സിൽ എന്തോ ഒരു ബുദ്ധിമുട്ട് നിലനിന്നിരുന്നു. അടുക്കളയിലേക്ക് ചെന്നപ്പോഴും അവൾ മൗനമായിരുന്നു, അമല എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അതിനൊക്കെ മറുപടി പറയുന്നുണ്ടെങ്കിലും സോളമൻറെ പ്രവർത്തി ആയിരുന്നു അവളുടെ മനസ്സിൽ നിറയെ . ഇതിനിടയിൽ എന്തൊക്കെയോ ജോലികളിൽ അമലയെ സഹായിക്കുകയും ചെയ്തിരുന്നു. അടുക്കളയിൽ മരിയ പാത്രം കഴുകിക്കൊണ്ടിരുന്ന സമയം നോക്കിയാണ് സോളമന്റെ മുറിയിലേക്ക് അമല ചെന്നത്.. അവനപ്പോൾ കുളിയൊക്കെ കഴിഞ്ഞ് വെറുതെ ഫോണിൽ നോക്കി കട്ടിലിൽ കിടക്കുവായിരുന്നു… അമലേ കണ്ടതോടെ അവൻ എഴുന്നേറ്റിരുന്നു
“എടാ നീ ആ കുട്ടിയെ കണ്ടില്ലേ മരിയയെ…
ആമുഖങ്ങളൊന്നുമില്ല സംസാരിച്ചു തുടങ്ങി അമല..
” കണ്ടു…! ഇങ്ങനെ ഒരാൾ ഇവിടെക്ക് വരുന്ന കാര്യം നിങ്ങൾ രണ്ടുപേരും എന്നോട് പറഞ്ഞില്ലല്ലോ…
അവൻ പെട്ടെന്ന് അമലയുടെ മുഖത്തേക്ക് നോക്കി പരിഭവം പറഞ്ഞു..
” അതങ്ങനെ നേരത്തെ തീരുമാനിച്ചത് ഒന്നുമല്ല. അവിടെ ചെന്നപ്പഴാ അറിയുന്നത്.ആ കുട്ടിക്ക് ഹോസ്റ്റൽ കിട്ടിയില്ലന്ന്.. ബെറ്റിയുടെ വിഷമം കണ്ടപ്പോൾ ഞാനാ പറഞ്ഞത് ഞങ്ങളുടെ ഫ്ലാറ്റിൽ നിർത്താന്ന്… ഹോസ്റ്റൽ കിട്ടുന്നത് വരെ, ആ കുട്ടി ഇവിടെ നിൽക്കുന്നതുകൊണ്ട് നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ…?
” എനിക്കെന്തു ബുദ്ധിമുട്ട്. എനിക്കൊരു ബുദ്ധിമുട്ടുമില്ല… നന്നായി….
” നന്നായിയെന്നോ…?
പെട്ടെന്ന് അവനെ ഒന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ട് അമല ചോദിച്ചു…
“അല്ല ആ കുട്ടിയെ നിങ്ങൾ ഇങ്ങോട്ട് കൊണ്ടുവന്നത് നന്നായി… ഇല്ലെങ്കിൽ പരിചയമില്ലാത്ത ഒരു നാട്ടിൽ അവരാ കുട്ടിയെ എവിടെ കൊണ്ടുവന്ന് ആക്കിയേനെ. ഇപ്പോൾ കോളേജിന്റെ അല്ലാത്ത ഹോസ്റ്റലുകളിൽ ഒക്കെ വിശ്വസിച്ച് താമസിക്കാൻ പറ്റുമോ..? അതും പരിചയില്ലാത്ത ഒരു നാട്ടിൽ..! അതാ ഞാൻ ഉദ്ദേശിച്ചത്…..
“ഉം… ഉം നീ ഉദ്ദേശിച്ചത് എന്താണെങ്കിലും കുഴപ്പമില്ല, ഒരു കാര്യം ഞാൻ പറയാം… എന്റെ അടുത്ത കൂട്ടുകാരിയാണ് ബെറ്റി, അവള് എന്നോടുള്ള വിശ്വാസത്തിന്റെ പുറത്താ അവളുടെ മോളെ ഇവിടെക്കെ വിട്ടിരിക്കുന്നത്….
ആ വിശ്വാസത്തിന് നീ കാരണം ഒരു വിള്ളൽ ഉണ്ടാവാൻ പാടില്ല..
” മനസ്സിലായില്ല…..
അവൻ പെട്ടെന്ന് കട്ടിലിൽ നിന്നും ഒരു തലയിണ എടുത്ത് തന്റെ മടിയിലേക്ക് വച്ചുകൊണ്ട് സൂക്ഷ്മമായി അമലയെ നിരീക്ഷിച്ചു…
” ഇതിൽ കൂടുതൽ മനസ്സിലാക്കി പറയാൻ എനിക്കറിയില്ല സോളമ, നീ കാരണം ആ കുട്ടിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന്. പപ്പാ പറഞ്ഞ കഥകളിൽ ഏതൊക്കെയാണ് സത്യം എന്ന് എനിക്കറിയില്ല എന്നാലും ഒരു കാര്യം ഞാൻ പറയാം, ആ കുട്ടിയോട് നീ ഒരു കുസൃതിത്തരങ്ങളും എടുക്കാൻ നിൽക്കരുത്. മോശമായിട്ടുള്ള ഒരു നോട്ടം പോലും നിന്റെ ഭാഗത്തു നിന്നും ആ കുട്ടിയുടെ മേൽ ഉണ്ടാവാൻ പാടില്ല..!
അമലയുടെ ആ മറുപടിയിൽ സോളമൻ അത്ഭുതപ്പെട്ടു പോയിരുന്നു… ആദ്യമായാണ് അമ്മ തന്നോട് ഇങ്ങനെയൊക്കെ പറയുന്നത്.. അത് കേൾക്കെ ചിരിയും ദേഷ്യവും ഒക്കെ ഒരേപോലെ അവന് വരുന്നുണ്ടായിരുന്നു.
” അപ്പൊൾ അമ്മ പറയുന്നത് ഞാൻ ഒരു ഒന്നാന്തരം കാട്ടുകോഴിയാണ് എന്നാണ്,
” നിന്റെ സ്വഭാവം ഒക്കെ പപ്പ പറഞ്ഞു എനിക്ക് പേടി ഉള്ളതുകൊണ്ട് ആണ് ഇങ്ങനെ മുൻപേ പറയുന്നത്, നീയൊരു ചെറുപ്പക്കാരനായ ചെക്കനല്ലേ, ആ കുട്ടിയും തീരെ ചെറിയ കുട്ടി, തീപ്പെട്ടിയും മണ്ണെണ്ണയും അടുത്തിരിക്കുമ്പോൾ ഒരു ഭയം തോന്നും. അതുകൊണ്ട് ഞാൻ പറഞ്ഞത്.
” അമ്മ പേടിക്കണ്ട എന്റെ ഒരു കുസൃതികളും ഞാൻ ആ കുട്ടിയുടെ അടുത്ത് ഇറക്കില്ല… അവളെ ഞാൻ മോശം കണ്ണനോട് നോക്കത്തുമില്ല…
അവൻ പറഞ്ഞു..
” എന്റെ ഫുൾ നോട്ടം നല്ല രീതിയിൽ ആയിരിക്കും
അത് അവൻ പറഞ്ഞത് മനസ്സിലാണ്..
” ഇനി തൊട്ട് അവളെ അല്ലാതെ മറ്റാരെയും ഞാൻ നോക്കുന്നില്ല…
ചെറു ചിരിയോടെ താടിയിൽ വിരലോടിച്ചു അവൻ ചിന്തിച്ചു..
തുടരും